- രണ്ട് അറബ് യുവതികളെ ബഹ്റൈനില്‍ കൊണ്ടുവന്ന് തടവിലാക്കി ഉപദ്രവിച്ച കേസില്‍ വിചാരണ തുടങ്ങി
- ലെബനാനില്‍ ബഹ്റൈന്‍ വീണ്ടും എംബസി തുറക്കും
- ബഹ്റൈനില്‍ 16 പുതിയ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് നല്‍കി
- ‘ഏൽപ്പിച്ച ഉത്തരവാദിത്തം നാടിന് വേണ്ടി ആത്മാർത്ഥമായി നിറവേറ്റുന്ന മന്ത്രിയാണ് വീണാ ജോർജ്’: പ്രശംസിച്ച് മന്ത്രി റിയാസ്
- ‘ബിന്ദുവിന്റെ കുടുംബാംഗങ്ങൾക്ക് ഉചിതമായ സഹായം നൽകും, ദൗർഭാഗ്യകരമായ അപകടങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതൽ ശക്തിപ്പെടുത്തും’: മുഖ്യമന്ത്രി
- ആശുറ: ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ നടപടി
- തലയരിഞ്ഞ് ആകാശ്ദീപും സിറാജും, ഇന്ത്യയുടെ ഹിമാലയന്‍ സ്കോറിന് മുന്നില്‍ പതറി ഇംഗ്ലണ്ട്; 3 വിക്കറ്റ് നഷ്ടം
- പഴയ വാഹനങ്ങൾക്കും ഇന്ധനം? ജനരോഷം കടുത്തതോടെ തീരുമാനം മാറ്റി, ഉത്തരവ് പിൻവലിക്കണമെന്ന് ദില്ലി സര്‍ക്കാര്‍
Author: Starvision News Desk
കേരള സർക്കാരും ക്യാനഡയിലെ ന്യൂ ഫോണ്ട്ലൻഡ് & ലാബ്രഡോർ പ്രവിശ്യ സർക്കാരും ഒപ്പുവച്ച കരാർ പ്രകാരം ഈ മേഖലയിലെ രജിസ്റ്റേർഡ് നഴ്സുമാരുടെ ഒഴിവുകൾ നികത്താൻ ഒരുങ്ങി നോർക്ക റൂട്ട്സ് . ബി.എസ് .സി നഴ്സിംഗ് ബിരുദവും രണ്ടുവർഷത്തെ പ്രവർത്തി പരിചയവും ഉള്ള ഒരു രജിസ്റ്റേർഡ് നഴ്‌സ്മാർക്ക് കാനഡയിലെ ന്യൂ ഫോണ്ട്ലൻഡ് & ലാബ്രഡോറിലേക്ക് മികച്ച നഴ്സിംഗ് തൊഴിലവസരം ലഭിക്കും . 2015 ന് ശേഷം നേടിയ ബി.എസ്.സി. ബിരുദവും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും (ഫുൾ ടൈം -75 മണിക്കൂർ രണ്ടാഴ്ചയിൽ) അനിവാര്യമാണ് . തിരഞ്ഞെടുപ്പിനായുള്ള അഭിമുഖം സെപ്തംബർ മാസം നടക്കും. കാനഡയിൽ നേഴ്സ് ആയി ജോലി നേടാൻ നാഷണൽ നഴ്സിംഗ് അസ്സെസ്സ്മെന്റ് സർവീസ് (NNAS ) ൽ രജിസ്റ്റർ ചെയ്യുകയോ NCLEX പരീക്ഷ പാസ് ആയിരിക്കകയോ വേണം . അഭിമുഖത്തിൽ പങ്കെടുത്തു വിജയിക്കുന്ന ഉദ്യോഗാർത്ഥികൾ ഈ യോഗ്യത നിശ്ചിത കാലയളവിൽ നേടിയെടുത്താൽ മതിയാകും . അഭിമുഖ സമയത്തു ഇവയിലേതെങ്കിലും…
യുണൈറ്റഡ് കിംങ്ഡമില്‍ മിഡ് വൈഫറി (നഴ്സിങ് ) തസ്തികയിലേയ്ക്ക് നോര്‍ക്ക വഴി റിക്രൂട്ട്മെന്റിന് അവസരം. ഇതിനായുളള ഓണ്‍ലൈന്‍ അഭിമുഖങ്ങള്‍ 2023 ഓഗസ്റ്റ് 01 മുതല്‍ ആരംഭിക്കും. നഴ്സിങില്‍ ജി.എന്‍എം (GNM) വിദ്യാഭ്യാസ യോഗ്യതയും, ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം വ്യക്തമാക്കുന്ന I.E.L.T.S / O.E.T എന്നിവയില്‍ യു.കെ സ്കോറും നേടിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷ നല്‍കാവുന്നതാണ്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെയാണ് ജി.എന്‍എം യോഗ്യത നേടിയതെങ്കില്‍ പ്രവര്‍ത്തിപരിചയം ആവശ്യമില്ല. അപേക്ഷകൾ uknhs.norka@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കാവുന്നതാണ്. അപ്ഡേറ്റ് ചെയ്ത ബയോഡേറ്റ, പാസ്പോര്ട്ട് കോപ്പി, IELTS/ OETസ്കോർ എന്നിവയും അപേക്ഷയോടൊപ്പം അയക്കേണ്ടതാണ് . അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി: 2023 ജൂലൈ 31 . തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് യു.കെ യിലെ യിലെ നിയമമനുസരിച്ചുളള ശമ്പളവും മറ്റ് ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയുണ്ട്. റിക്രൂട്ട്മെന്റ് ഉള്‍പ്പെടെയുളള ചിലവുകള്‍ പൂര്‍ണ്ണമായും സൗജന്യമാണ്. അപേക്ഷയ്ക്കും കൂടുതൽ വിവരങ്ങൾക്കും www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക…
തിരുവനന്തപുരം : കൊല്ലത്ത് മദ്യലഹരിയില്‍ ദമ്പതികള്‍ എടുത്തെറിഞ്ഞ് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ രണ്ട് വയസുള്ള കുഞ്ഞിനെ രക്ഷപ്പെടുത്തി തിരുവന്തപുരം മെഡിക്കല്‍ കോളേജ് . കോമ സ്റ്റേജിലെത്തിയ കുട്ടിയേയാണ് എസ് . എ . ടി . ആശുപത്രിയിലേയും മെഡിക്കല്‍ കോളേജിലേയും ഡോക്ടര്‍മാര്‍ വിദഗ്ധ ചികിത്സ നല്‍കി രക്ഷപ്പെടുത്തിയത് . ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് എസ്.എ.ടി.യിലെത്തി കുഞ്ഞിനെ സന്ദര്‍ശിച്ചു . കുഞ്ഞിന്റെ സംരക്ഷണവും തുടര്‍ചികിത്സയും വനിത ശിശുവികസന വകുപ്പ് ഉറപ്പാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു . കുഞ്ഞിനെ നോക്കാന്‍ ആരുമില്ലാത്തതിനാല്‍ ശിശുക്ഷേമ സമിതി ഏറ്റെടുക്കുകയും 2 കെയര്‍ ടേക്കര്‍മാരെ അനുവദിക്കുകയും ചെയ്തു . തുടര്‍ന്നും പരിചരണം ഉറപ്പാക്കും . ഇനി കുട്ടി ശിശുക്ഷേമ സമിതിയുടെ സംരക്ഷത്തിലായിരിക്കുമെന്നും മന്ത്രി പറഞ്ഞു . ഈ മാസം ഒമ്പതാം തീയതിയാണ് കുഞ്ഞിനെ എസ്.എ.ടി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് . അബോധാവസ്ഥയിലാണ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. ഉടന്‍ തന്നെ കുട്ടിയെ പീഡിയാട്രിക് ഐസിയുവില്‍ പ്രവേശിപ്പിച്ച് വെന്റിലേറ്റര്‍…
ഹരിപ്പാട് (ആലപ്പുഴ) ∙ വിഷക്കായ കഴിച്ചു ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു . കരുവാറ്റ കണ്ണഞ്ചേരിൽ പുതുവേൽ പ്രശാന്ത്, പ്രസന്ന ദമ്പതികളുടെ മകൾ വീണ (14) ആണ് മരിച്ചത് . ശാരീരിക ആസ്വസ്ഥതകളെ തുടർന്ന് കഴിഞ്ഞ ദിവസം ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു . എന്നാൽ കുട്ടി കായ കഴിച്ച വിവരം പറഞ്ഞിരുന്നില്ല . ആശുപത്രിയിൽ ചികിത്സ നൽകി വീട്ടിൽ അയച്ചു . അടുത്ത ദിവസം സ്ഥിതി മോശമായതിനെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി . ഇവിടെ വച്ചാണ് കുട്ടി വിഷക്കായ കഴിച്ച വിവരം പറഞ്ഞത് . തുടർന്ന് ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു . ആയാപറമ്പ് എൻ എസ്എസ് എച്ച് . എസ്എസിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ് .
തളിപ്പറമ്പ് : പട്ടുവം അരിയിൽ തോട്ടിൽ വീണ് തൊഴിലുറപ്പ് തൊഴിലാളിമരിച്ചു അരിയിലെ കല്ലുവളപ്പിൽ നാരായണി (73) ആണ് മരിച്ചത് . തോട്ടിനു കുറുകെ സ്ഥാപിച്ച നടപ്പാലം മുറിച്ചുകടക്കുമ്പോൾ വഴുതി വീണാണ് അപകടം ഉണ്ടായത് . നിറയെ വെള്ളമുള്ള തോട്ടിൽ നല്ല ഒഴുക്കുമുണ്ടായിരുന്നു . നാട്ടുകാർ നടത്തിയ തെരച്ചിലിൽ അരകിലോമീറ്റർ ദൂരെനിന്നാണ് മൃതദേഹം കണ്ടെടുത്തത് .
ബാലുശ്ശേരി : കോട്ടനട മഞ്ഞപ്പുഴയിലെ ആറാളക്കൽ ഭാഗത്ത് കാണാതായ വിദ്യാർഥി മിഥുലാജി (21)നായി അഗ്നിശമനസേനയുടെ നേതൃത്വത്തിൽ തിരച്ചിൽ പുരോഗമിക്കുന്നു . ഇന്നലെയാണ് ഹൈസ്കൂളിനടുത്ത് ഉണ്ണൂൽമ്മൽ കണ്ടി നസീറിന്റെ മകൻ മിഥുലാജിനെ കോട്ടനട മഞ്ഞപ്പുഴയിലെ ആറാളക്കൽ ഭാഗത്ത് കാണാതായത്. വൈകീട്ട് കൂട്ടുകാരൊടൊപ്പം പുഴയിൽ കുളിക്കാനിറങ്ങവെയാണ് ഒലിച്ചു പോയത്. കനത്ത മഴയെ തുടർന്നു പുഴയിൽ ശക്തമായ ഒഴുക്കുണ്ടായിരുന്നു. ഇന്നലെ നാട്ടുകാരും നരിക്കുനിയിൽ നിന്നെത്തിയ അഗ്നിശമനസേനാ സംഘവും തിരച്ചിൽ നടത്തിയെങ്കിൽ കണ്ടെത്താനായിട്ടില്ല .
അങ്കമാലി : വീടിനുള്ളിൽ കളിക്കുന്നതിനിടെ 11കാരൻ ഷാൾ കഴുത്തിൽ കുരുങ്ങി മരിച്ചു . അങ്കമാലി കറുകുറ്റി എടക്കുന്ന് പാദുവാപുരം ആമ്പലശ്ശേരി വീട്ടിൽ അനീഷിന്റെ മകൻ ദേവർദ്ധനാണ് മരിച്ചത് . പാലിശ്ശേരി ഗവ. സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ് . പാലിശ്ശേരി ഗവ. സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ് . സംസ്കാരം ഇന്ന് വൈകീട്ട് നാലിന് കിടങ്ങൂർ എസ്.എൻ . ഡി . പി ശ്മശാനത്തിൽ നടക്കും .
സംസ്ഥാനത്ത് വിപണി ഇടപെടൽ നടത്തേണ്ട സപ്ലൈക്കോക്ക് സര്‍ക്കാര്‍ നൽകാനുള്ളത് 3182 കോടി കുടിശ്ശിക. നെല്ല് സംഭരണത്തിൽ തുടങ്ങി കിറ്റ് വിതരണ വിഹിതം വരെയാണ് സപ്ലൈക്കോക്ക് കിട്ടാനുള്ളത്. ഉടൻ പണം അനുവദിച്ചില്ലെങ്കിൽ ഓണക്കാല വിപണി പ്രതിസന്ധിയിലാകുമെന്ന് സപ്ലൈയ്‌ക്കോ അറിയിച്ചിട്ടുണ്ടെങ്കിലും എത്ര തുക എപ്പോൾ കൊടുക്കാനാകുമെന്ന കാര്യത്തിൽ ധനവകുപ്പ് വ്യക്തത വരുത്തിയിട്ടില്ല . സംസ്ഥാനത്ത് വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന് നേരിട്ടുള്ള ഇടപെടൽ നടത്താനുള്ള ചുമതല സപ്ലൈകോക്കാണ് . മറ്റ് മാസങ്ങളിലേതിൽ നിന്ന് ഇരട്ടി സാധങ്ങൾ സംഭരിച്ചാലേ ഓണക്കാലത്ത് സപ്ലൈക്കോക്ക് പിടിച്ച് നിൽക്കാനാകൂ . കൂടാതെ ഇത്തവണ വൻ വിലക്കയറ്റത്തിന്റെ സാഹചര്യവുമുണ്ട് . ഇതിനിടയിൽ 3182 കോടി രൂപയുടെ കുടിശികയാണ് സർക്കാർ വരുത്തിയത് .13 അവശ്യസാധനങ്ങളുടെ വിലനിയന്ത്രണം ഉൾപ്പെടെ വിപണി ഇടപടലിന് വേണ്ടി ചെലവഴിച്ചത് 1462 കോടി . അതിഥി തൊഴിലാളികൾക്കും മത്സ്യതൊഴിലാളികൾക്കും കിറ്റ് വിതരണം ചെയതതിൽ കുടിശിക 30 കോടി . ഇതിനെല്ലാം പുറമെയാണ് നെല്ല് സംഭരണ കുടിശികയിൽ സപ്ലൈക്കോക്ക് 1000 കോടിയോളം…
മണിപ്പുർ കലാപം കൈകാര്യം ചെയ്യുന്നതില്‍ സർക്കാരിനുണ്ടായ വീഴ്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരസ്യ വിമർശനവുമായി സംസ്ഥാനത്തെ ബിജെപി എംഎൽഎ. മേയ് ആദ്യം ആരംഭിച്ച കലാപത്തിൽ പ്രതികരിക്കാൻ പ്രധാനമന്ത്രി എടുത്ത കാലതാമസം ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. ഓൺലൈൻ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ ബിജെപി എംഎൽഎ പൗലിയൻലാൽ ഹാക്കിപ്പാണു വിമർശനവുമായി രംഗത്തെത്തിയത്. ‘‘79 ദിവസങ്ങൾ മറന്നേക്കൂ, ഇത്തരം അക്രമത്തിന് ഒരാഴ്ച പോലും നീണ്ട സമയമാണ്’’ – എംഎൽഎ കുറ്റപ്പെടുത്തി. മണിപ്പുരിൽ കലാപം കത്തവേ പ്രധാനമന്ത്രി യുഎസിലേക്കു യാത്ര നടത്തിയതിലും എംഎൽഎ വിമർശനം ഉന്നയിച്ചു. തെറ്റായ മുൻഗണനകളാണു നേതാവിനുള്ളതെന്നായിരുന്നു എംഎൽഎയുടെ പരാമർശം. ‘‘ആളുകൾ കൊല്ലപ്പെടുമ്പോൾ വിഷയം പരിഹരിക്കാൻ ഇടപെടുന്നത് മനുഷ്യത്വമാണ്. പ്രധാനമന്ത്രിയെ നേരിൽ കാണാൻ ശ്രമിച്ചെങ്കിലും ഒരു പ്രതികരണവും ഉണ്ടായില്ല. മണിപ്പുരിലെ സ്ഥിതിഗതികൾ പ്രധാനമന്ത്രിയെ ധരിപ്പിക്കാനുള്ള അവസരത്തിനായി ഞങ്ങൾ ഇപ്പോഴും കാത്തിരിക്കുകയാണ്’’– അദ്ദേഹം പറഞ്ഞു. ചിൻ–കുകി–മിസോ–സോമി ഗോത്ര വിഭാഗങ്ങളെ സംരക്ഷിക്കുന്നതിൽ മുഖ്യമന്ത്രി എൻ.ബിരേൻ സിങ് പരാജയപ്പെട്ടെന്നും മറ്റൊരു ഭരണസംവിധാനം വേണമെന്നും ആവശ്യപ്പെട്ട് കത്തുനൽകിയ 10 കുക്കി എംഎൽഎമാരിൽ…
ചെങ്ങമനാട് മകൻ അമ്മയെ നടുറോഡിലിട്ട് കുത്തിക്കൊന്നു. തലവൂർ സ്വദേശി ചരുവിള പുത്തൻവീട് അരിങ്ങട മിനിമോൾ (50) ആണ് മരിച്ചത്. സംഭവത്തിൽ മകൻ ജോമോനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊട്ടാരക്കര–പുനലൂർ റോഡിൽ ചെങ്ങമനാട് ജക്‌ഷനിൽ ഞായറാഴ്ച ഉച്ചയ്‌ക്ക് 12.30ന് ആയിരുന്നു സംഭവം. ഇയാൾ നിരവധി തവണ മിനിയെ കുത്തിയതായി ദൃക്സാക്ഷികൾ പറഞ്ഞു. കൊലയ്‌ക്ക് ശേഷം കത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച അക്രമി ഓടി ലോറിയിൽ കയറി കടന്നുകളയാൻ ശ്രമിച്ചു. അക്രമാസക്തനായ ജോമോനെ നാട്ടുകാർ കീഴ്‌പ്പെടുത്തി പൊലീസിന് കൈമാറുകയായിരുന്നു. കുത്തേറ്റ മിനിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. 2007 മുതൽ കലയപുരം ആശ്രയ സാങ്കേതത്തിലെ അന്തേവാസിയാണ് കൊല്ലപ്പെട്ട മിനി. ഇവിടെനിന്ന് ഞായറാഴ്ച കൂട്ടിക്കൊണ്ടു പോകുമ്പോഴായിരുന്നു കൊലപാതകമെന്നു പൊലീസ് പറഞ്ഞു.