Author: Starvision News Desk

കോഴിക്കോട് : കൈക്കൂലി വാങ്ങുന്നതിനിടെ താലൂക്ക് സര്‍വേയറെ വിജിലന്‍സ് പിടികൂടി. താമരശേരി താലൂക്ക് സര്‍വേയര്‍ നസീറിനെ താലൂക്ക് ഓഫീസില്‍ വച്ചാണ് വിജിലന്‍സ് സംഘം പിടികൂടിയത് . അതിനിടെ വിജിലൻസിന് ഒരു അബദ്ധവും പിണഞ്ഞു . കൈക്കൂലിക്കാരൻ എന്ന് കരുതി തഹസിൽദാരെയാണ് വിജിലൻസ് ആദ്യം പിടികൂടിയത് . തഹസിൽദാരും കൈക്കൂലി വാങ്ങിയ സർവേയറും ഒരേ കളറിലുള്ള ഷർട്ട് ധരിച്ചതാണ് ആശയക്കുഴപ്പം ഉണ്ടാക്കിയതെന്ന് വിജിലൻസ് വിശദീകരിച്ചു. തഹസിൽദാരുടെ യാത്രയയപ്പ് ചടങ്ങിനിടെയായിരുന്നു സംഭവം. സ്ഥലവും റോഡും സര്‍വേ നടത്താനായി കൂടരഞ്ഞി സ്വദേശിയില്‍ നിന്ന് പതിനായിരം രൂപ കൈക്കൂലി വാങ്ങിയ ശേഷം തഹസില്‍ദാരുടെ യാത്രയയപ്പ് ചടങ്ങിനായി താലൂക്ക് ഓഫീസില്‍ എത്തിയപ്പോഴാണ് വിജിലന്‍സ് നസീറിനെ പിടികൂടിയത്. ‍കൈക്കൂലിക്കാരൻ എന്ന് കരുതി തഹസിൽദാരെയാണ് വിജിലൻസ് ആദ്യം പിടികൂടിയതെങ്കിലും അബദ്ധം മനസിലായതോടെ തിരുത്തി . നേരത്തെ നസീറിന് പതിനായിരം രൂപ കൈക്കൂലി നല്‍കിയെങ്കിലും സ്ഥലം മാത്രമാണ് സര്‍വേ നടത്തിയതെന്നും റോഡ് സര്‍വേക്കായി 20000 രൂപ കൂടി ആവശ്യപ്പെടുകയായിരുന്നു എന്നും പരാതിക്കാരന്‍…

Read More

മലപ്പുറം: മലപ്പുറത്ത് ചെമ്മങ്കടവ് താമരകുഴിയിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 20.5 കിലോഗ്രാം കഞ്ചാവ് പൊലീസ് പിടികൂടി. മലപ്പുറം ഈസ്റ്റ് കോഡൂർ സ്വദേശി പാലോളി ഇബ്രാഹിം (49), മലപ്പുറം കുണ്ടുവായ പള്ളിയാളി സ്വദേശി അണ്ണoക്കോട്ടിൽ വീട്ടിൽ ശ്രീയേഷ് (36), മലപ്പുറം താമരക്കുഴി സ്വദേശി സിയോൺ വില്ല വീട്ടിൽ ബ്രിജേഷ് ആന്റണി ഡിക്രൂസ് (41) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐപിഎസിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ വീട് വളഞ്ഞ് പൊലീസ് നടത്തിയ റെയിഡിലാണ് 20.5 കിലോ കഞ്ചാവ് പിടികൂടിയത്. മലപ്പുറം ഡി.വൈ.ഐസ്.പി. പി.അബ്ദുൽ ബഷീർ, മലപ്പുറം പൊലീസ് ഇൻസ്പെക്ടർ ജോബി തോമസ് എന്നിവരുടെ നേതൃത്വത്തില്‍ മലപ്പുറം എസ്ഐ ജീഷിലും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത് താമരക്കുഴിയിലുള്ള പ്രതിയായ ബ്രിജേഷ് ആന്റണിയുടെ വീട്ടിൽ വെച്ച് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. ആന്ധ്രപ്രദേശിൽ നിന്ന് ട്രെയിൻ മാർഗ്ഗം എത്തിച്ച കഞ്ചാവ് ചെറുകിട കച്ചവടക്കാർക്ക് വിൽപ്പന നടത്തുന്നതിനായി ചെറു പാക്കറ്റുകളിലാക്കി വിൽപ്പന…

Read More

നിലമ്പൂർ : നിലമ്പൂരില്‍ മാവോയിസ്റ്റുകള്‍ക്കായുള്ള തിരച്ചിലിനിടെ കാട്ടാനയുടെ ആക്രമണമേറ്റ് പോലീസുകാരന് പരിക്ക്. കരുളായി മാഞ്ചീരി കാട്ടില്‍ വച്ച് അരീക്കോട് ക്യാമ്പിലെ പൊലീസുകാരനാണ് പരിക്കേറ്റത്. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് സംഭവം. കാട്ടില്‍ മാവോയിസ്റ്റുകള്‍ക്കായുള്ള തിരച്ചിലിനിടെ അപ്രതീക്ഷിതമായാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്.മാവോയിസ്റ്റ് സാന്നിധ്യമുള്ള പ്രദേശമായതിനാൽ ഇവിടെ നിരന്തരം തണ്ടര്‍ബോള്‍ട്ട് ഇവിടെ തിരച്ചില്‍ നടത്താറുണ്ട്. അതിനിടെയാണ് തണ്ടര്‍ബോള്‍ട്ട് അംഗമായ അഹമ്മദ് ബഷീറിന് ആനയുടെ ആക്രമണമുണ്ടായത്. കാട്ടിനുള്ളിലെ തിരച്ചിലിനിടെ തണ്ടര്‍ബോള്‍ട്ട് സംഘം കാട്ടാനയുടെ മുന്നില്‍പ്പെടുകയായിരുന്നു. ഓടി രക്ഷപ്പെടുന്നതിനിടെയാണ് അഹമ്മദ് ബഷീറിന് പരിക്കേറ്റത്. ബഷീറിന്റെ കൈയ്ക്കാണ് പരിക്ക്. ഇദ്ദേഹത്തെ ആദ്യം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

Read More

മൈക്ക് വിവാദത്തില്‍ ഇടപെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. കേസില്‍ തുടര്‍നടപടി വേണ്ടെന്നും സുരക്ഷ പരിശോധന മതിയെന്നും മുഖ്യമന്ത്രി പോലീസിന് നിര്‍ദ്ദേശം നല്‍കി. കെപിസിസി സംഘടിപ്പിച്ച ഉമ്മന്‍ചാണ്ടി അനുസ്മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കുന്നതിനിടെ മൈക്ക് തടസപ്പെട്ടതിന് കേസെടുത്തത് വിവാദമായതോടെയാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍. ഉമ്മന്‍ ചാണ്ടി അനുസ്മരണത്തിനിടയ്ക്ക് മൈക്ക് തകരാറിലായതിനു കഴിഞ്ഞ ദിവസമാണ് പോലീസ് കേസെടുത്തത്. ആരും പരാതി നല്‍കാതെ പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. മുഖ്യമന്ത്രി അനുശോചന പ്രസംഗത്തിനായി ഉപയോഗിച്ചിരുന്ന മൈക്കില്‍ ഹൗളിങ് വരുത്തി പ്രസംഗത്തിന് തടസ്സം വരുത്തി. അത് പൊതുസുരക്ഷയെ ബാധിക്കത്തക്ക വിധത്തില്‍ പ്രവര്‍ത്തിപ്പിച്ച് പ്രതി, കേരള പൊലീസ് ആക്ട് 2011, 118 (ഇ) വകുപ്പ് പ്രകാരമുള്ള കുറ്റം ചെയ്തിരിക്കുന്നുവെന്നും എഫ്‌ഐആറില്‍ പറയുന്നു. ബോധപൂര്‍വം പൊതുസുരക്ഷയെ ബാധിക്കുന്ന വിധം പ്രവര്‍ത്തിക്കുന്നതിനാണ് 118 (ഇ) വകുപ്പ് ചുമത്തുന്നത്. സംഭവത്തില്‍ മൈക്ക്, ആംബ്ലിഫയര്‍, വയര്‍ എന്നിവ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

Read More

ഡല്‍ഹി: ‘ഇന്ത്യ’ സഖ്യത്തിന്റെ പാർലമെന്ററി കക്ഷി നേതാക്കളുടെ യോഗം ബുധനാഴ്ച ചേരും. മണിപ്പൂർ വിഷയത്തില്‍ സർക്കാറിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ ആലോചിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് കക്ഷി നേതാക്കള്‍ യോഗം ചേരുന്നത്. ബുധനാഴ്ച ലോക്‌സഭയിൽ ഹാജരാകാൻ ആവശ്യപ്പെട്ട് എല്ലാ എംപിമാർക്കും കോൺഗ്രസ് വിപ്പ് നൽകിയിട്ടുമുണ്ട്. എല്ലാ പാർട്ടി എംപിമാരും രാവിലെ 10.30 ന് സോണിയ ഗാന്ധിയുടെ കോൺഗ്രസ് പാർലമെന്ററി പാർട്ടി ഓഫീസിൽ യോഗം ചേരുമെന്ന് വൃത്തങ്ങൾ അറിയിച്ചു. മണിപ്പൂർ അക്രമ വിഷയത്തിൽ സർക്കാരിനെയും പ്രധാനമന്ത്രിയെയും സംസാരിക്കാൻ പ്രേരിപ്പിക്കുന്ന ഗ്രൂപ്പിന്റെ അവസാന ശ്രമത്തിന്റെ ഭാഗമായാണ് ബുധനാഴ്ച സർക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുന്നതിലൂടെ പ്രതിപക്ഷം ഉദ്ദേശിക്കുന്നതെന്നും പാർട്ടി വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് മണി കണ്‍ട്രോള്‍ റിപ്പോർട്ട് ചെയ്യുന്നു. രാവിലെ 10ന് രാജ്യസഭയിലെ പ്രതിപക്ഷ നേതാവായ മല്ലികാർജുൻ ഖാർഗെയുടെ ചേംബറിലായിരിക്കും വിവിധ പാർട്ടികളുടെ സഭാ നേതാക്കളുടെ യോഗം ചേരുക. പാർലമെന്റിലെ അടിയന്തര വിഷയങ്ങൾ ചർച്ച ചെയ്യാനെന്ന പേരിലാണ് യോഗം വിളിച്ചിരിക്കുന്നത്. നോട്ടീസിന്റെ കരട് രൂപരേഖ തയ്യാറാക്കി, ആവശ്യമായ 50 എംപിമാരുടെ…

Read More

കാസർകോട്: കാസർകോട് കരിന്തളത്ത് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് സ്കൂൾ വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏകലവ്യ മോഡൽ റസൻഷ്യൽ സ്പോർട്സ് സ്കൂളിലെ 19 വിദ്യാർത്ഥികളാണ് ചികിത്സയിലുള്ളത്. കുട്ടികൾക്ക് ശ്വാസതടസം, ചുമ, ക്ഷീണം എന്നീ ലക്ഷണങ്ങളുണ്ട്. അതേസമയം, ശാരീരിക ബുദ്ധിമുട്ടിന് കാരണം എന്താണെന്ന് വ്യക്തമല്ല. മെഡിക്കൽ സംഘം സ്കൂളിൽ പരിശോധന നടത്തുകയാണ്.

Read More

ന്യൂഡൽഹി: ലോകസഭയിലെ 44 ശതമാനം എം.പിമാർക്കെതിരെയും രാജ്യസഭയിലെ 31 ശതമാനം അംഗങ്ങൾക്കുമെതിരെയും ക്രിമിനൽ കേസുണ്ടെന്ന് അമിക്കസ് ക്യൂറി സുപ്രീംകോടതിയെ അറിയിച്ചു. ജനപ്രതിനിധികൾക്കെതിരെയുള്ള കേസുകളിൽ വേഗത്തിലുള്ള വിചാരണ ഉറപ്പാക്കണമെന്ന ഹർജികളിലാണ് മുതിർന്ന അഭിഭാഷകൻ വിജയ് ഹൻസാരിയ റിപ്പോർട്ട് സമർപ്പിച്ചത്. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റൈറ്റ്സ് സംഘടന പുറത്തുവിട്ട കണക്കുകളുടെ ചുവടുപിടിച്ചാണ് റിപ്പോർട്ട്. 2022 ജൂലായ് വരെയുളള കണക്കാണിത്. രാജ്യത്ത് ജനപ്രതിനിധികൾ പ്രതികളായ 5097 കേസുകളുണ്ട്. അതിൽ നാൽപത് ശതമാനവും അഞ്ച് വർഷത്തിലേറെയായി കോടതികളിൽ കെട്ടികിടക്കുന്നു. ലോക്സഭയിലെ 236 പേർക്കെതിരെ ക്രിമിനൽ കേസുണ്ട്. രാജ്യസഭയിൽ 71 പേരും,​ സംസ്ഥാന നിയമസഭകളിലെ 3991 അംഗങ്ങളും ക്രിമിനൽ കേസ് പ്രതിപട്ടികയിൽ ഉൾപ്പെട്ടവരാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

Read More

തിരുവനന്തപുരം: ഉമ്മൻ ചാണ്ടി അനുസ്മരണ പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കവേ മൈക്കിന് തകരാറുണ്ടായതിനെചൊല്ലി പൊലീസ് കേസെടുത്തതിന് പിന്നാലെ പ്രതികരണവുമായി സൗണ്ട് സെറ്റ് ഉടമ രഞ്ജിത്. മുഖ്യമന്ത്രിയുടെ പ്രസംഗം മനപ്പൂർവം തടസപ്പെടുത്തിയിട്ടില്ലെന്നും വെറും പത്ത് സെക്കൻഡ് മാത്രമാണ് പ്രശ്‌നം ഉണ്ടായതെന്നും രഞ്ജിത് പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ, ആളുകൾ കേബിളിൽ തട്ടിയതാണ് പ്രശ്‌നമുണ്ടാകാൻ കാരണം. ഇത്തരത്തിലുള്ള സാങ്കേതിക പ്രശ്‌നങ്ങൾ സാധാരണയായി ഉണ്ടാകുന്നതാണെന്നും രഞ്ജിത് വ്യക്തമാക്കി. മൈക്കും ആംപ്ലിഫയറുമൊക്കെ പൊലീസ് കസ്റ്റഡിയിലാണ്. വിശദമായി പരിശോധിച്ച ശേഷം തിരിച്ചുതരാമെന്നാണ് പറയുന്നതെന്നും രഞ്ജിത് കൂട്ടിച്ചേർത്തു. കഴിഞ്ഞ പതിനേഴ് വർഷങ്ങളായി ഈ മേഖലയിൽ പ്രവർത്തിച്ചുവരികയാണെന്നും ഇതിനിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അടക്കമുള്ളവരുടെ പരിപാടികൾക്ക് മൈക്ക് നൽകിയിട്ടുണ്ടെന്നും രഞ്ജിത് വ്യക്തമാക്കി. മുൻപും ഇത്തരത്തിൽ ‘മൈക്ക് ഹൗളിംഗ്’ ഉണ്ടായിട്ടുണ്ടെങ്കിലും കേസെടുക്കുന്നത് ആദ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം അയ്യങ്കാളി ഹാളിൽ കെപിസിസി സംഘടിപ്പിച്ച അനുസ്മരണ പരിപാടിയ്ക്കിടയിലാണ് കേസിന്സ്‌പദമായ സംഭവമുണ്ടായത്. മുഖ്യമന്ത്രി സംസാരിക്കുന്നതിനിടയിൽ മൈക്കിന്റെ ശബ്ദം…

Read More

തിരുവനന്തപുരം: മാലിന്യ സംസ്‌കരണത്തിനായി മെഡിക്കല്‍ കോളേജുകളില്‍ ഈ സാമ്പത്തിക വര്‍ഷം തന്നെ മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി സ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ബയോമെഡിക്കല്‍ മാലിന്യമൊഴികെ ചെറുതും വലുതുമായ എല്ലാ മാലിന്യങ്ങളും ശാസ്ത്രീയമായി സംസ്‌കരിക്കുന്ന സംവിധാനമാണിത്. മെഡിക്കല്‍ കോളേജുകളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഹൗസ് കീപ്പിംഗ് വിഭാഗം ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. എല്ലാ മെഡിക്കല്‍ കോളേജുകളിലേയും പ്രിന്‍സിപ്പല്‍മാരുടേയും സൂപ്രണ്ടുമാരുടേയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. മെഡിക്കല്‍ കോളേജുകളെ ഹെല്‍ത്ത് ഹബ്ബിന്റെ ഭാഗമാക്കും : സംസ്ഥാനത്തെ തെരഞ്ഞെടുത്ത മെഡിക്കല്‍ കോളേജുകളെ മെഡിക്കല്‍ ഹബ്ബിന്റെ ഭാഗമാക്കി മാറ്റും. കേരളത്തെ ഹെല്‍ത്ത് ഹബ്ബാക്കി മാറ്റുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചതാണ്. സംസ്ഥാനത്തിന് പുറത്തു നിന്നും രാജ്യത്തിന് പുറത്തു നിന്നും എത്തുന്നവര്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കുകയാണ് ലക്ഷ്യം. അതിനാവശ്യമായ സജ്ജീകരണം മെഡിക്കല്‍ കോളേജുകളില്‍ ഒരുക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. മന്ത്രിയുടെ നേതൃത്വത്തില്‍ പ്രിന്‍സിപ്പല്‍മാരുടേയും സൂപ്രണ്ടുമാരുടേയും യോഗം ചേര്‍ന്നു : മെഡിക്കല്‍ കോളേജുകളില്‍ 10 പ്രിന്‍സിപ്പല്‍മാര്‍ പുതുതായി…

Read More

കേരള സർക്കാരും ക്യാനഡയിലെ ന്യൂ ഫോണ്ട്ലൻഡ് & ലാബ്രഡോർ പ്രവിശ്യ സർക്കാരും ഒപ്പുവച്ച കരാർ പ്രകാരം ഈ മേഖലയിലെ രജിസ്റ്റേർഡ് നഴ്സുമാരുടെ ഒഴിവുകൾ നികത്താൻ ഒരുങ്ങി നോർക്ക റൂട്ട്സ് . ബി.എസ് .സി നഴ്സിംഗ് ബിരുദവും രണ്ടുവർഷത്തെ പ്രവർത്തി പരിചയവും ഉള്ള ഒരു രജിസ്റ്റേർഡ് നഴ്‌സ്മാർക്ക് കാനഡയിലെ ന്യൂ ഫോണ്ട്ലൻഡ് & ലാബ്രഡോറിലേക്ക് മികച്ച നഴ്സിംഗ് തൊഴിലവസരം ലഭിക്കും . 2015 ന് ശേഷം നേടിയ ബി.എസ്.സി. ബിരുദവും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും (ഫുൾ ടൈം -75 മണിക്കൂർ രണ്ടാഴ്ചയിൽ) അനിവാര്യമാണ് . തിരഞ്ഞെടുപ്പിനായുള്ള അഭിമുഖം സെപ്തംബർ മാസം നടക്കും. കാനഡയിൽ നേഴ്സ് ആയി ജോലി നേടാൻ നാഷണൽ നഴ്സിംഗ് അസ്സെസ്സ്മെന്റ് സർവീസ് (NNAS ) ൽ രജിസ്റ്റർ ചെയ്യുകയോ NCLEX പരീക്ഷ പാസ് ആയിരിക്കകയോ വേണം . അഭിമുഖത്തിൽ പങ്കെടുത്തു വിജയിക്കുന്ന ഉദ്യോഗാർത്ഥികൾ ഈ യോഗ്യത നിശ്ചിത കാലയളവിൽ നേടിയെടുത്താൽ മതിയാകും . അഭിമുഖ സമയത്തു ഇവയിലേതെങ്കിലും…

Read More