Author: Starvision News Desk

മനാമ: ഇന്ത്യയിലെ മഹാരാഷ്ട്രയിലുണ്ടായ മണ്ണിടിച്ചിലിൽ ഇരകളായവർക്ക് ബഹ്റൈൻ അനുശോചനം രേഖപ്പെടുത്തി. നിരവധി പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ ഇരകളായവർക്ക് ബഹ്‌റൈൻ ഐക്യദാർഢ്യവും പ്രകടിപ്പിച്ചു. https://youtu.be/GOY-Fq95zw8?t=255 സംഭവത്തിൽ നിരവധി ആളുകൾ മരണപെടുകയും നിരവധി പേരെ കാണാതാവുകയും ചെയ്തു. വിദേശകാര്യ മന്ത്രാലയം, ഇന്ത്യയിലെ സർക്കാരിനോടും ജനങ്ങളോടും ഇരകളുടെ കുടുംബങ്ങളോടും ബന്ധുക്കളോടും ആത്മാർത്ഥമായ അനുശോചനം രേഖപ്പെടുത്തി.

Read More

മനാമ: അൽ ഫത്തേ ഹൈവേയിൽ അവാൽ അവന്യൂ, ബാനി ഒത്ബ അവന്യൂ എന്നിവ ചേരുന്ന ജംഗ്ഷനിൽ അടിപ്പാത ഭാഗികമായി തുറക്കുന്നത് ഉപപ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അബ്ദുല്ല അൽ ഖലീഫ സന്ദർശിച്ചു. https://youtu.be/GOY-Fq95zw8?t=6 മുനിസിപ്പാലിറ്റി കാര്യ-കൃഷി മന്ത്രി വെയ്ൽ ബിൻ നാസർ അൽ മുബാറക്, വർക്ക്സ് മന്ത്രി ഇബ്രാഹിം ഹസൻ അലി അൽ ഹവാജ്, സൗദി ഫണ്ട് ഫോർ ഡെവലപ്‌മെന്റ് (എസ്എഫ്ഡി) സിഇഒ സുൽത്താൻ ബിൻ അബ്ദുൾറഹ്മാൻ അൽ മുർഷിദ് എന്നിവർ പങ്കെടുത്തു. അൽ ഫത്തേഹ് മസ്ജിദ് ഇന്റർസെക്ഷനിലെ പുതിയ വഴിതിരിച്ചുവിടൽ അണ്ടർപാസിന്റെ മൂന്ന് വരികൾ പ്രവർത്തിപ്പിക്കുമെന്നും തെക്കോട്ട് മിന സൽമാനിലേക്കുള്ള ഗതാഗതത്തിന് രണ്ട് പാതകളും വടക്കോട്ട് ബഹ്റൈൻ ബേയിലേക്കുള്ള ഗതാഗതത്തിന് ഒരു പാതയും നൽകുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ടണലിന് മുകളിൽ സ്‌ഥാപിച്ചിട്ടുള്ള ട്രാഫിക് ലൈറ്റ് സംവിധാനത്തിലൂടെ , ഗൾഫ് ഹോട്ടലിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് ബാക്കിയുള്ള അണ്ടർപാസ് സെഗ്‌മെന്റുകൾക്ക് ആവശ്യമായ ഇടം നൽകിക്കൊണ്ട് അണ്ടർപാസിന് മുകളിൽ വടക്കോട്ട് രണ്ട് അധിക…

Read More

മനാമ ; കെഎംസിസി ബഹ്‌റൈൻ കുറ്റ്യാടി മണ്ഡലം കമ്മിറ്റി വടകരയിൽ പുതുതായി ആരംഭിക്കുന്ന CH സെന്റർ ബഹ്‌റൈൻ ലാബിലേക്ക് ഒരുലക്ഷത്തിൽ പരംരൂപയുടെ രണ്ടു ലാപ്ടോപ്പും അനുബന്ധ ഉപകരണങ്ങളും കൈമാറും. ഇതിനോടനുബന്ധിച്ചു ബഹ്റൈനിൽ നടന്ന ചടങ്ങിൽ പാണക്കാട് ബഷീറലി തങ്ങൾക്ക് ബഹ്‌റൈൻ കെഎംസിസി കുറ്റ്യാടി മണ്ഡലം പ്രസിഡന്റ് റസാഖ് ആയഞ്ചേരി ചെക്ക് കൈമാറി. https://youtu.be/GOY-Fq95zw8?t=312 ചടങ്ങിൽ കെഎംസിസി സംസ്ഥാന ഭാരവാഹികളായ എ. പി ഫൈസൽ ,ടിപ് ടോപ് ഉസ്മാൻ ,കെഎംസിസി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഫൈസൽ കോട്ടപ്പള്ളി ,കുറ്റ്യാടി മണ്ഡലം ഭാരവാഹികളായ സഹീർ വില്ല്യാപ്പള്ളി, റഫീഖ് ടി.വി, മുനീർ പിലാക്കൂൽ,ഇസ്മായിൽ ജംബോ,കുഞ്ഞമ്മദ് ചാലിൽ, കാസിം കോട്ടപ്പള്ളി, നിദിൻ മുഹമ്മദ്‌, റാഷിദ്‌, മൊയ്‌ദു, നൗഷാദ് കപ്പി, നസീർ ഇഷ്ടം, തുമ്പോളി അബ്ദുറഹ്മാൻ, സുഹൈർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Read More

മനാമ: ഹിദ്-അറാദ് ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മിഡിൽ ഈസ്റ്റ് ഹോസ്പിറ്റലുമായി സഹകരിച്ച് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. രാവിലെ ഒൻപതു മണിക്ക് ആരംഭിച്ച ക്യാമ്പ് ഉച്ചയ്ക്ക് ഒരു മണി വരെ നീണ്ടു. നൂറ്റമ്പതോളം പ്രവാസികൾ ക്യാമ്പിൽ പങ്കെടുത്തു.alo അലോപ്പതിയും,ആയു ർവേദ ഡോക്ടേഴ്‌സും രോഗികളെ പരിശോധിച്ച് ആവശ്യമായ നിർദേശങ്ങൾ നൽകി. ഐവൈസിസി മിഡിൽഈസ്റ്റുമായി ചേർന്ന് നടത്തുന്ന ഏഴാമത് ക്യാമ്പും, സംഘടന നടത്തുന്ന 39 മത് ക്യാമ്പുമായിരുന്നു. സൗജന്യ ഡെന്റൽ ചെക്കപ്പും ക്യാമ്പിൽ ഒരുക്കിയിരുന്നു. മെഡിക്കൽ ക്യാംപിൽ പങ്കെടുക്കുന്നവർക്ക് തമാം കാർഡ് സൗജന്യമായി നൽകി. അപൂർവമായി മാത്രം ബഹ്റൈനിൽ നടക്കുന്ന ആയൂർവേദ മെഡിക്കൽ ക്യാമ്പിൽ നിരവധി സാധാരണക്കാരയ പ്രവാസികളാണ് മിഡിൽ ഈസ്റ്റ് മെഡിക്കൽ സെന്ററിൽ എത്തി ഈ അവസരം പ്രയോജനപ്പെ ടുത്തിയത്. ഐവൈസിസി ഹിദ്-അറാദ് ഏരിയ പ്രസിഡന്റ് ഷിന്റോ ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രവീൺ ആന്റണി സ്വാഗതം പറഞ്ഞു,റോബിൻ കോശി നന്ദി പറഞ്ഞു. ബിഎംസി ചെയർമാൻ ഫ്രാൻസിസ് കൈതാരം ക്യാമ്പ് ഉത്‌ഘാടനം നിർവഹിച്ചു.മിഡിൽ ഈസ്റ്റ്…

Read More

തിരുവനന്തപുരം : കാഞ്ഞങ്ങാട്ട് മുസ്ലിം ലീഗ് പ്രവർത്തകർ നടത്തിയ പ്രകടനത്തിൽ പ്രകോപന പരമായ മുദ്രാവാക്യം വിളിച്ചതിൽ പോലീസ് നടപടി സ്വീകരിക്കണമെന്ന് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ സി.ആർ. പ്രഫുൽ കൃഷ്ണൻ ആവശ്യപ്പെട്ടു. അണികൾ നടത്തുന്ന പ്രകടനത്തിൽ ഇതര മതസ്തരെ അവഹേളിക്കുന്നതിൽ മുസ്ലീം ലീഗ് നേതൃത്വം നടപടി സ്വീകരിക്കണമെന്ന് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ സി.ആർ പ്രഫുൽകൃഷ്ണൻ ആവശ്യപ്പെട്ടു. ഇരു സമുദായങ്ങൾക്കിടയിൽ ബോധപൂർവ്വം സംഘർഷം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് കാഞ്ഞങ്ങാട് പ്രകടനം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. കേവലം ഒരു മുദ്രാവാക്യം വിളി എന്നതിനപ്പുറം ഇതിന് പിന്നിൽ മറ്റ് പല അജണ്ടകളും ഉണ്ടെന്നും ആ അജണ്ടകൾ പുറത്ത് വരുന്നതിന് നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലീഗ് പ്രകടനത്തിലെ ഈ വർഗീയത വമിക്കുന്ന പ്രകടനത്തിൽ നിന്ന് ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് ഒരു വർഗീയ സംഘടനയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും ജീഹാദിനുള്ള ആഹ്വാനമാണോ ലീഗ് പ്രവർത്തകർ നടത്തിയതെന്നും യുവമോർച്ച നേതാക്കൾ പറഞ്ഞു. കാഞ്ഞങ്ങാട്ടെ ലീഗ് പ്രകടനത്തിൽ കേസെടുത്ത് അന്വേഷണം നടത്തി കുറ്റക്കാരെ…

Read More

കോഴിക്കോട്: യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിന് താത്കാലിക സ്റ്റേ. കോഴിക്കോട് പ്രിൻസിപ്പൽ മുൻസിഫ് കോടതി ഒന്നാണ് തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്തത്. സംഘടനയുടെ സംസ്ഥാന, ജില്ലാ, മണ്ഡലം ഭാരവാഹികളെ കണ്ടെത്താനുള്ള എല്ലാ തെരഞ്ഞെടുപ്പുകളും സ്റ്റേ ചെയ്തിട്ടുണ്ട്. യൂത്ത് കോൺഗ്രസിന്റെ ഭരണഘടനാപരമായല്ല തെരഞ്ഞെടുപ്പ് നടത്തുന്നതെന്ന കോഴിക്കോട് കിണാശേരി മണ്ഡലത്തിലെ സ്ഥാനാർത്ഥി ഷഹബാസിൻറെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. തെരഞ്ഞെടുപ്പ് താത്കാലികമായി സ്റ്റേ ചെയ്ത കോടതി വിഷയത്തിൽ വിശദമായ വാദം കേൾക്കാൻ മാറ്റി. എതിർകക്ഷികൾക്ക് കേസിൽ നോട്ടീസ് അയച്ചിട്ടുണ്ട്.സമവായ നീക്കത്തിലൂടെ പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു യൂത്ത് കോൺഗ്രസിന്‍റെ സംസ്ഥാന നേതൃത്വവും കെപിസിസിയും. ഇതിനിടെയാണ് തെരഞ്ഞെടുപ്പ് വേണമെന്ന ദേശീയ നേതൃത്വത്തിന്റെ നിർദ്ദേശം. കൂടുതൽ വോട്ട് കിട്ടുന്നയാൾ പ്രസിഡന്റാകുന്ന പതിവ് രീതിക്ക് ഇക്കുറി മാറ്റവുമുണ്ട്. ആദ്യ മൂന്നു സ്ഥാനക്കാരെ അഭിമുഖം നടത്തി അതിൽ നിന്ന് പ്രസിഡന്റിനെ കണ്ടെത്തുന്നതാണ് പുതിയ മാർഗ നിർദ്ദേശം. വര്‍ഷങ്ങളായി എ ഗ്രൂപ്പിന് ആധിപത്യമുള്ള സംഘടനാ സംവിധാനമാണ് യൂത്ത് കോണ്‍ഗ്രസിന്‍റേത്. ഗ്രൂപ്പ് സമവാക്യങ്ങള്‍ മാറിമറഞ്ഞ പശ്ചാത്തലത്തില്‍…

Read More

ഒ.ഇ ടി (Occupational English Test) പ്രതിനിധികള്‍ നോര്‍ക്ക റൂട്ട്സ് ആസ്ഥാനം സന്ദര്‍ശിച്ചു. ഒ.ഇ.ടി ചീഫ് കൊമേഴ്ഷ്യല്‍ ഓഫീസര്‍ ആഡം ഫിലിപ്സ്, റീജിയണള്‍ ഡയറക്ടര്‍ ടോം.കീനാന്‍, ദക്ഷിണേഷ്യാ റീജിയണല്‍ മാനേജര്‍ ആഷിഷ് ഭൂഷണ്‍ എന്നിവരുള്‍പ്പട്ട സംഘം റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍, സി.ഇ.ഒ ഹരികൃഷ്ണന്‍ നമ്പൂതിരി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. മികച്ച നിലവാരത്തിലും കുറഞ്ഞ ചെലവിലും കേരളത്തില്‍ O.E.T പഠനം സാധ്യമാക്കുന്നതിന് നോര്‍ക്ക റൂട്ട്സുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് സംഘം വ്യക്തമാക്കി. ഇക്കാര്യത്തിനായി ധാരണാപത്രം ഒപ്പിടുന്നതുസംബന്ധിച്ച് പരിശോധിക്കുമെന്നും പ്രതിനിധികൾ അറിയിച്ചു. നോര്‍ക്ക പുതുതായി ആരംഭിച്ച നോര്‍ക്ക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ലാംഗ്വേജിന് (NIFL) എല്ലാ സഹായങ്ങളും ലഭ്യമാക്കുമെന്നും സംഘം അറിയിച്ചു. ഇതിനോടൊപ്പം ഓസ്ട്രേലിയയില്‍ ആരോഗ്യമേഖലയില്‍ നോര്‍ക്ക റൂട്ട്സ് മുഖേന റിക്രൂട്ട്മെന്റ് സാധ്യമാക്കുന്നതിന് സര്‍ക്കാറുമായി കൂടിയാലോചന നടത്താന്‍ മുന്‍കൈയെടുക്കാമെന്നും O.E.T പ്രതിനിധിസംഘം കൂടിക്കാഴ്ചയില്‍ ഉറപ്പു നല്‍കി. ആരോഗ്യമേഖലയിലെ പ്രൊഫഷണലുകളുടെ ഇംഗ്ലീഷ് ഭാഷാ പരി‍‍‍ജ്ഞാനം തെളിയിക്കുന്ന പരീക്ഷയാണ് O.E.T. നോര്‍ക്ക ജനറല്‍…

Read More

നോർക്ക റൂട്ട്സ് യുണൈറ്റഡ് കിംങ്ഡമില്‍ (യു.കെ) വെയിൽസിലെ ഗവണ്‍മെന്റുമായി ചേര്‍ന്ന് വിവിധ NHS ട്രസ്റ്റുകളിലേയ്ക്ക് രജിസ്ട്രേഡ് നഴ്സുമാർക്ക് വേണ്ടി ഓൺലൈൻ അഭിമുഖം സംഘടിപ്പിക്കുന്നു. BSc നഴ്സിംഗ്/ GNM വിദ്യാഭ്യാസയോഗ്യതയും കൂടാതെ IELTS/ OET UK സ്കോറും നേടിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. കഴിഞ്ഞ 12 മാസത്തിനുള്ളിൽ കുറഞ്ഞത് 6 മാസത്തെ പ്രവർത്തി പരിചയവും വേണം. അപേക്ഷകൾ uknhs.norka@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കാവുന്നതാണ്. അപ്ഡേറ്റ് ചെയ്ത ബയോഡേറ്റ, പാസ്പോര്ട്ട് കോപ്പി, IELTS/ OETസ്കോർ എന്നിവയും അപേക്ഷയോടൊപ്പം അയക്കേണ്ടതാണ് . അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി: 2023 ആഗസ്റ്റ് 10 . തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് യു.കെ യിലെ യിലെ നിയമമനുസരിച്ചുളള ശമ്പളവും മറ്റ് ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയുണ്ട്. റിക്രൂട്ട്മെന്റ് ഉള്‍പ്പെടെയുളള ചിലവുകള്‍ പൂര്‍ണ്ണമായും സൗജന്യമാണ്. അപേക്ഷയ്ക്കും കൂടുതൽ വിവരങ്ങൾക്കും www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939…

Read More

തിരുവനന്തപുരം: സംസ്ഥാനത്തെ ഔഷധ സസ്യങ്ങളെക്കുറിച്ചറിയാനുള്ള ഔഷധസസ്യ ബോര്‍ഡിന്റെ വെബ്‌സൈറ്റും പുസ്തകവും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പുറത്തിറക്കി. 400 ഓളം ഔഷധ സസ്യങ്ങളെക്കുറിച്ചും അവയുടെ പ്രധാന ഉപയോഗത്തെക്കുറിച്ചുമുള്ള സമഗ്രമായ വെബ്‌സൈറ്റാണ് (https://smpbkerala.in/) സജ്ജമാക്കിയിരിക്കുന്നത്. കര്‍ഷകര്‍ക്ക് വിപണി ഒരുക്കുന്നതിന് വേണ്ട പ്രത്യേക പ്ലാറ്റ്‌ഫോം ഇതിലൊരുക്കിയിട്ടുണ്ട്. ബോര്‍ഡ് പ്രവര്‍ത്തനങ്ങള്‍, സ്‌കീമുകള്‍, പദ്ധതികള്‍, നഴ്‌സറി, വിപണി തുടങ്ങിയ വിവിധങ്ങളായ വിവരങ്ങള്‍ ഇതില്‍ നിന്നും ലഭ്യമാകും. 350 ഓളം ഔഷധ സസ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചതാണ് ‘മേജര്‍ മെഡിസിനല്‍ പ്ലാന്റ്‌സ് ഓഫ് കേരള’ എന്ന പുസ്തകം. സംസ്ഥാനത്തിനകത്തും പുറത്തുമുള്ളവര്‍ക്ക് ഔഷധസസ്യങ്ങളെപ്പറ്റി അടുത്തറിയാന്‍ ഈ വെബ്‌സൈറ്റും പുസ്തകവും സഹായിക്കും. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. മുഹമ്മദ് ഹനീഷ്, ഔഷധ സസ്യബോര്‍ഡ് ചീഫ് എക്‌സി. ഓഫീസര്‍ ഡോ. ടി.കെ. ഹൃദ്ദിക്, ഐഎസ്എം ഡയറക്ടര്‍ ഡോ. കെ.എസ്. പ്രിയ, ഡിഎഎംഇ ഡോ. ശ്രീകുമാര്‍, ബോര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

Read More

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍സെക്കണ്ടറി സ്കൂളുകളിലെ പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട് മലബാര്‍ മേഖലയിലെ സീറ്റ് ക്ഷാമം പരിഹരിക്കാന്‍ 97 താല്‍ക്കാലിക ബാച്ചുകള്‍ അധികമായി അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ആറ് ജില്ലകളിലെ വിവിധ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലാണ് അധിക ബാച്ചുകള്‍ അനുവദിച്ചത്. പ്രവേശന നടപടികള്‍ അവസാനിപ്പിക്കുമ്പോള്‍ താല്‍ക്കാലികമായി അനുവദിച്ച ഏതെങ്കിലും ബാച്ചില്‍ മതിയായ എണ്ണം വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടാത്ത സാഹചര്യമുണ്ടെങ്കില്‍ അത്തരം ബാച്ചുകള്‍ റദ്ദ് ചെയ്യും. ആ ബാച്ചില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളെ അതേ സ്കൂളിലെ സമാന ബാച്ചിലോ സമീപത്തുള്ള സ്കൂളിലെ സമാന ബാച്ചിലേക്കോ മാറ്റും.

Read More