Author: Starvision News Desk

ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളേജിലെ എം ബി ബി എസ് സീറ്റ് വിഷയത്തില്‍ പ്രതികരിച്ച് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. സീറ്റുകള്‍ നഷ്ടമാകില്ലെന്ന് മന്ത്രി ഉറപ്പ് നല്‍കി. ഈ വര്‍ഷം 175 എം ബി ബി എസ് സീറ്റുകളിലും അഡ്മിഷന്‍ നടത്താനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. പരിശോധനകളുടെ അടിസ്ഥാനത്തില്‍ നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ ചൂണ്ടിക്കാണിക്കുന്ന കാര്യങ്ങള്‍ പരിഹരിച്ചു കൊണ്ടാണ് അതാത് സമയങ്ങളില്‍ അഡ്മിഷന്‍ നടത്തുന്നത്. അതിനാല്‍ തന്നെ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും മന്ത്രി വ്യക്തമാക്കി. ‘മെഡിക്കല്‍ കോളേജിലെ ആള്‍ ഇന്ത്യാ ക്വാട്ട സീറ്റുകള്‍ എന്‍ എം സി സീറ്റ് മെട്രിക്സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേരള ക്വാട്ടയിലും നിയമനം നടത്താനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. മാത്രമല്ല അഡ്മിഷന്‍ സുഗമമാക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. 2023 ഫെബ്രുവരി മാസത്തിലാണ് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ എന്‍.എം.സി. ഇന്‍സ്പെക്ഷന്‍ നടത്തിയത്. അന്ന് ചൂണ്ടിക്കാണിച്ച ചില തസ്തികകള്‍, പഞ്ചിംഗ് മെഷീന്‍, സിസിടിവി ക്യാമറ തുടങ്ങിയവയുടെ കുറവുകള്‍ പരിഹരിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് അപ്പോള്‍…

Read More

ടീൻസ് ഇന്ത്യയും ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷനും സംയുക്തമായി “സമ്മർ ഡിലൈറ്റ് 2023” എന്ന പേരിൽ സംഘടിപ്പിക്കുന്ന അവധിക്കാല ക്യാമ്പ് പരിപാടികളുടെ വ്യത്യസ്തതയും പുതുമയും കൊണ്ട് ഏറെ ശ്രദ്ധേയമാവുന്നു. പ്രശസ്ത മോട്ടിവേഷനൽ ട്രെയിനറും പ്രമുഖ ലൈഫ് കോച്ചുമായ നുഅ്മാൻ വയനാട്, സി.എച്ച്.ആർ.ഡി.ട്രെയിനർ, അഡോളസെൻസ് കൗൺസിലർ, ഷോർട്ട് ഫിലിം സംവിധായകൻ, അഭിനേതാവ് തുടങ്ങിയ മേഖലയിൽ പ്രശസ്‌തനായ അൻസാർ നെടുമ്പാശ്ശേരി എന്നിവരാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്. ഇവരെ കൂടാതെ വിവിധ മേഖലയിൽ കഴിവ് തെളിയിച്ച ബഹ്‌റൈനിലെ പ്രമുഖരും വൈവിധ്യമാർന്ന വിഷയങ്ങൾ കൈകാര്യംചെയ്യുന്നുണ്ട്. ഫ്‌ളാറ്റുകൾക്കുള്ളിൽ തളച്ചിടപ്പെടുന്ന പ്രവാസി ബാല്യങ്ങൾക്കും കൗമാരങ്ങൾക്കും അറിവിന്റെയും വിനോദത്തിന്റേയും അനന്തമായ വാതായനങ്ങൾ തുറന്നു കിട്ടിയിരിക്കുകയാണ് ഈ ക്യാമ്പിലൂടെ. ഗൾഫിൽ വേനലവധിക്കാലം കുട്ടികൾക്ക് പലപ്പോഴും വളരെ വിരസവും അരോചകവുമാവുമ്പോൾ “സമ്മർ ഡിലൈറ്റിലൂടെ” കുട്ടികൾ തങ്ങളുടെ അവധിക്കാലം ആഘോഷമാക്കുകയാണ്. രാവിലെ 10 മണി മുതൽ ഉച്ചക്ക് ഒരു മണി വരെയുള്ള ക്യാമ്പിൽ ഉൽസാഹ പൂർവം എത്തുന്ന കുട്ടികളെ 10 ഗ്രൂപ്പുകളായി തിരിച്ച് ഓരോ ഗ്രൂപ്പിനും മെന്റേഴ്സിനെ…

Read More

കോട്ടയം: ചങ്ങനാശ്ശേരി നഗരസഭ ഭരണം യുഡിഎഫിന് നഷ്ടമായി. നഗരസഭ അധ്യക്ഷ സന്ധ്യ മനോജിനും ഭരണസമിതിക്കുമെതിരെ എല്‍ ഡി എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെയാണ് യു ഡി എഫ് ഭരണം വീണത്. 37 അംഗ കൗണ്‍സിലില്‍ രണ്ട് ഭരണപക്ഷ അംഗങ്ങള്‍ ഉള്‍പ്പെടെ 19 അംഗങ്ങള്‍ അവിശ്വാസ പ്രമേയത്തേ പിന്തുണച്ച് വോട്ട് ചെയ്തു. അവിശ്വാസ പ്രമേയത്തെ എതിർക്കുന്ന യു ഡി എഫ് അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നു. നഗരസഭയില്‍ ആകെയുള്ള മൂന്ന് ബി ജെ പി അംഗങ്ങളും വോട്ടെടുപ്പ് ബഹിഷ്കരിച്ചു.അംഗങ്ങള്‍ക്ക് യു ഡി എഫ് വിപ്പ് നല്‍കിയിരുന്നെങ്കിലും ഇത് ലംഘിച്ചുകൊണ്ടാണ് രണ്ടുപേർ അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് വോട്ട് ചെയ്തത്. കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയും 17-ാം വാര്‍ഡ് കൗണ്‍സിലറുമായ രാജു ചാക്കോ, 33-ാം വാര്‍ഡ് കൗണ്‍സിലറും കോണ്‍ഗ്രസ് വെസ്റ്റ് മണ്ഡലം സെക്രട്ടറിയുമായ ബാബു തോമസ് എന്നിവരാണ് വിപ്പ് ലംഘിച്ചത്. 37 അംഗ കൗണ്‍സിലിലെ 17 അംഗങ്ങളാണ് എല്‍ എസ് പി ഡി ജോയിന്റ്…

Read More

കുറ്റിപ്പുറം: മലപ്പുറത്ത് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ പൊലീസ് സർക്കിൾ ഇൻസ്പെക്ടർക്കെതിരെ കേസെടുത്തു. തൃശൂർ ക്രൈംബ്രാഞ്ച് സിഐ എ.സി.പ്രമോദിനെതിരെ കുറ്റിപ്പുറം പൊലീസാണ് കേസെടുത്തത് ആലപ്പുഴ സ്വദേശിനിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. കുറ്റിപ്പുറം സിഐ ആയിരുന്ന പ്രമോദിനെ ഒരു മാസം മുമ്പ് തൃശൂരിലേക്ക് സ്ഥലം മാറ്റിയിരുന്നു. വിവാഹ വാഗ്ദാനം നൽകി വിവിധയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. മലപ്പുറം വനിതാ പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നൽകിയിരുന്നത്. സംഭവം നടന്നത് കുറ്റിപ്പുറം പൊലീസ് സ്റ്റേഷൻ പരിധിയിലായത് കൊണ്ട് കേസ് അവിടേക്ക് കൈമാറുകയായിരുന്നു.

Read More

മൂവാറ്റുപുഴ : അമിത വേഗത്തിൽ വന്ന ബൈക്കിടിച്ച് നിർമല കോളേജ് വിദ്യാർഥിനി നമിത മരിച്ച സംഭവത്തിൽ യ ബൈക്ക് ഓടിച്ചിരുന്ന ആൻസൺ റോയി വിവിധ കേസുകളിൽ പ്രതിയാണെന്ന് പോലീസ്. കൊലപാതക ശ്രമമടക്കം ഇയാളുടെ പേരിൽ കേസുണ്ടെന്നാണ് പോലീസ് പറയുന്നത്. അപകടമുണ്ടാകുന്നതിനു മുൻപ്‌ കോളേജ് പരിസരത്ത് അമിത വേഗത്തിൽ ഇയാൾ ചുറ്റിക്കറങ്ങിയിരുന്നു. ഇത്തരത്തിൽ ചുറ്റിത്തിരിഞ്ഞതോടെ വിദ്യാർഥികളുമായി യുവാവുമായി തർക്കമുണ്ടാക്കി. തുടർന്ന് സ്ഥലംവിട്ട ഇയാൾ പിന്നീട് അമിത വേഗത്തിൽ പാഞ്ഞെത്തിയാണ് അപകടമുണ്ടാക്കിയത്. ഇതു സംബന്ധിച്ച് പോലീസ് അന്വേഷണം തുടങ്ങിയി. സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം തന്നെ പുറത്തുവന്നിരുന്നു. അപകട ശേഷം ആശുപത്രിയിൽവെച്ച് ‘വാഹനമായാൽ ഇടിക്കും’ എന്ന് ബൈക്കോടിച്ചിരുന്ന ആൻസൺ പ്രതികരിച്ചത് രംഗം വഷളാക്കി. ഇതോടെ ആശുപത്രി പരിസരത്ത് സംഘർഷമായി. മുന്നൂറോളം വിദ്യാർഥികൾ അവിടെ തടിച്ചുകൂടി. ഏറെ ബുദ്ധിമുട്ടിയാണ് പോലീസും അധ്യാപകരും ചേർന്ന് ഇവരെ നിയന്ത്രിച്ചത്. പ്രതിയെക്കുറിച്ച് പോലീസ് സമഗ്രമായ അന്വേഷണം നടത്തും. ആനിക്കാട് ഭാഗത്ത് ചില സംഘത്തിനൊപ്പം ഇയാളെ കാണാറുണ്ടെന്ന് വിദ്യാർഥികൾ പറയുന്നു.

Read More

കോട്ടയം: കോട്ടയം തോട്ടയ്ക്കാടിന് സമീപം പാറയ്ക്കാമലയിലുള്ള പാറമടക്കുളത്തിൽ വീണ് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം.തോട്ടയ്ക്കാട് സ്വദേശി അജേഷ് വിജയനെ(34)യാണ് കാണാതായത്. ഇന്നലെ രാത്രിയാണ് സംഭവം. വാകത്താനം പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി നടത്തിയ തിരച്ചിനൊടുവിലാണ് മൃതദ്ദേഹം കണ്ടെത്തിയത്. അജേഷിനെ ഇന്നലെ രാത്രി മുതൽ കാണാനില്ലായിരുന്നു. ഇത് സംബന്ധിച്ച് ബന്ധുക്കൾ വാകത്താനം പൊലീസിൽ പരാതി നല്കിയിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് പാറമടക്കുളത്തിൽ ഓട്ടോറിക്ഷ വീണതായി അറിവ് കിട്ടിയത്. റോഡരിക് ചേർന്ന് തുറന്ന് കിടക്കുന്ന പാറമടയാണ്. ഓട്ടം പോയവഴി അബദ്ധത്തിൽ കുളത്തിൽ വീണതാകാൻ സാധ്യതയുണ്ട്.

Read More

100 രൂപയുടെയും, 75 രൂപയുടെയും നാണയങ്ങൾ പുറത്തിറക്കുകയാണ് കേന്ദ്രസർക്കാർ. ജി20 അധ്യക്ഷത പദവി വഹിക്കുന്നതിന്റെ സ്മരണാർത്ഥം ആണ് 100 രൂപയുടെയും, 75 രൂപയുടെയും നാണയങ്ങൾ പുറത്തിറകുന്നത് വളരെ വ്യത്യസ്ഥമാർന്ന നാണയങ്ങളാണ് പുറത്തിറക്കാൻ പദ്ധതിയിടുന്നത്. ഗസറ്റ് വിജ്ഞാപനം അനുസരിച്ച്, 100 രൂപ നാണയത്തിന്റെ ഒരുവശത്ത് നടുക്കായി അശോകസ്തംഭവും, അതിനു തൊട്ടുമുകളിൽ ‘സത്യമേവ ജയതേ’ എന്നും എഴുതും. കൂടാതെ, ഇടതുവശത്ത് ‘ഭാരത്’ എന്നും എഴുതുന്നതാണ്. ഇവ രണ്ടും ദേവനാഗിരി ലിപിയിലാണ് എഴുതുക. അതേസമയം, വലതുവശത്ത് ‘ഇന്ത്യ’ എന്ന് ഇംഗ്ലീഷിൽ എഴുതുന്നതാണ്. ജി20 അധ്യക്ഷ പദത്തിന്റെ അടയാളമായി നാണയത്തിന്റെ മറുവശത്ത് ജി20യുടെ ലോഗോ പതിപ്പിക്കും. ഇതിന് മുകളിലായി ‘വസുദേവ കുടുംബകം’ എന്ന് ദേവനാഗിരി ലിപിയിലും, താഴെയായി ‘വൺ ഏർത്ത്, വൺ ഫാമിലി, വൺ ഫ്യൂച്ചർ’ എന്നിങ്ങനെ ഇംഗ്ലീഷിലും രേഖപ്പെടുത്തും. 75 രൂപ നാണയത്തിലും സമാന ഡിസൈൻ തന്നെ പിന്തുടരുന്നതാണ്. പുതിയ പാർലമെന്റ് ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി 75 രൂപ നാണയം പുറത്തിറക്കിയിരുന്നു. നാണയങ്ങൾക്ക് 35 ഗ്രാം…

Read More

https://youtu.be/cUuMhVCd08U മനാമ: ബഹ്‌റൈനിലും പുറത്തും ഉന്നത വിദ്യാഭ്യാസത്തെ പിന്തുണയ്ക്കുന്നതിലുള്ള അചഞ്ചലമായ അർപ്പണബോധത്തെ മാനിച്ച് ക്രൗൺ പ്രിൻസ് കോർട്ട് മുൻ ഉപദേഷ്ടാവായ ഷെയ്ഖ് ഖലീഫ ബിൻ ദൈജ് അൽ ഖലീഫയ്ക്ക് യുകെയിലെ പ്രശസ്തമായ സാൽഫോർഡ് സർവകലാശാല ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചു. കിരീടാവകാശിയുടെ ഉപദേഷ്ടാവ്, ബാങ്ക് ഓഫ് ബഹ്‌റൈൻ, കുവൈറ്റ് ഡയറക്ടർ ബോർഡ് അംഗം എന്നിങ്ങനെ നിരവധി സുപ്രധാന പദവികളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട് അദ്ദേഹം. സാൻഡ്‌ഹർസ്റ്റ് മിലിട്ടറി കോളേജ്, ജോൺസ് ഹോപ്കിൻസ് യൂണിവേഴ്‌സിറ്റി, ജോർജ്ജ്ടൗൺ യൂണിവേഴ്‌സിറ്റി, അമേരിക്കൻ യൂണിവേഴ്‌സിറ്റി ഓഫ് വാഷിംഗ്ടൺ എന്നിവിടങ്ങളിൽ ബിരുദധാരിയാണ്, ബിസിനസ് അഡ്മിനിസ്‌ട്രേഷനിൽ ബിരുദാനന്തര ബിരുദവും സോഷ്യൽ പോളിസിയിൽ ബിരുദാനന്തര ബിരുദവും അദ്ദേഹം നേടിയിട്ടുണ്ട്. ബഹുമതിക്ക് ഖലീഫ നന്ദി രേഖപ്പെടുത്തുകയും ബഹ്‌റൈനിലെ ഉന്നത വിദ്യാഭ്യാസത്തെ പിന്തുണയ്ക്കാൻ താൻ പ്രതിജ്ഞാബദ്ധനാണെന്നും സ്വീകരണ പ്രസംഗത്തിൽ വ്യക്തമാക്കി. സാമൂഹിക പുരോഗതിക്കും സാമ്പത്തിക വികസനത്തിനും വിദ്യാഭ്യാസം പ്രധാനമാണെന്നും എല്ലാ ബഹ്‌റൈനികൾക്കും സാധ്യമായ ഏറ്റവും മികച്ച വിദ്യാഭ്യാസം ലഭ്യമാണെന്ന് ഉറപ്പാക്കാൻ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു. യുകെയിലെ ബഹ്‌റൈൻ…

Read More

മനാമ: അൽ ഹിലാൽ ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽ സെന്ററുകൾ അഷുറയ്‌ക്കായി ആദ്യത്തെ സ്വകാര്യ മെഡിക്കൽ ക്ലിനിക്ക് മനാമയിൽ തുറന്നു. ആരോഗ്യ മന്ത്രാലയം, ക്യാപിറ്റൽ ഗവർണറേറ്റ്, ജാഫറിയ വഖഫ് ഡയറക്ടറേറ്റ് എന്നിവയ്‌ക്കൊപ്പം അൽ ഹിലാൽ മെഡിക്കൽ ഗ്രൂപ്പാണ് അഷുറ കമ്മിറ്റിയുടെ ഔദ്യോഗിക പങ്കാളി. https://youtu.be/GOY-Fq95zw8?t=85 ആരോഗ്യ മന്ത്രി ഡോ. ജലീല ബിൻത് അൽ സയ്യിദ് ജവാദ് ഹസൻ, ക്യാപിറ്റൽ ഗവർണർ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ റാഷിദ് അൽ ഖലീഫ, ജാഫറിയ വഖഫ് ബോർഡ് ചെയർമാൻ യൂസിഫ് ബിൻ സാലിഹ് അൽ സാലിഹ്, പ്രൈമറി ഹെൽത്ത് കെയർ സെന്ററുകളുടെ ആക്ടിംഗ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഡോ ലുൽവ റാഷിദ് അൽഷൊവൈറ്റർ, അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പ് സിഇഒ ഡോ ശരത് ചന്ദ്രൻ എന്നിവർ ഇതിന്റെ ഭാഗമായി. അൽ-ഹിലാൽ ഹെൽത്ത്‌കെയർ ഗ്രൂപ്പിന്റെ ക്ലിനിക്ക് അഞ്ചാം രാത്രിയിൽ തുറന്ന് മുഹറം മാസത്തിലെ പത്താം രാത്രി വരെ പ്രവർത്തിക്കുമെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ ഏകോപനത്തോടെ…

Read More

https://youtu.be/GOY-Fq95zw8?t=282 മനാമ: ബഹ്റൈനിലെ ടൂബ്ലിയിൽ ആരോഗ്യസുരക്ഷാ മാനദണ്ഠങ്ങൾ പാലിക്കാത്തതിനെ തുടർന്ന് ഒരു റെസ്റ്റാറന്റ് അടച്ചു പൂട്ടി. ഇവിടെയുള്ള ഏഷ്യക്കാരനായ ഷെഫ് റെസ്റ്റാറന്റിന്റെ പിറകിലുള്ള വൃത്തിഹീനമായ കാർപാർക്കിങ്ങിൽ വെച്ച് വെജിറ്റബിൾ കബാബ് ഉണ്ടാക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കിട്ടതോടെയാണ് പുറംലോകം ഈ വിവരമറിഞ്ഞത്. തുടർന്ന് വാണിജ്യവ്യവസായ വകുപ്പ് അധികൃതർ നടത്തിയ പരിശോധനയിലാണ് ക്രമകേടുകൾ കണ്ടെത്തിയത്. നിയമലംഘനം നടത്തിയ റസ്റ്റോറന്റിനെതിരെ നടപടികൾ സ്വീകരിക്കുകയും റസ്റ്റോറന്റ് അടച്ചുപൂട്ടുകയും ചെയ്തു.

Read More