Author: Starvision News Desk

മനാമ: ആലപ്പുഴ പ്രവാസി അസോസിയേഷൻ ബഹ്റൈന്റെ (APAB) ഈ വർഷത്തെ ഓണാഘോഷം സെപ്തംബർ 22 വെള്ളിയാഴ്ച വിപുലമായ രീതിയിൽ നടക്കും. അതിന്റെ ഭാഗമായുള്ള ഓണാഘോഷ പോസ്റ്റർ ഓണോത്സവം 2023 ന്റെ പ്രകാശനം കേരള സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള നിർവ്വഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് അനിൽ കായംകുളം, വനിതാ വിഭാഗം പ്രസിഡന്റ്‌ ആതിര സുരേന്ദ്ര എന്നിവർ ചേർന്ന് പോസ്റ്റർ കൈമാറി. ജനറൽ സെക്രട്ടറി അനൂപ് പള്ളിപ്പാട് , വനിതാ വിഭാഗം സെക്രട്ടറി ആതിരാ പ്രശാന്ത്‌ , വൈസ്‌ പ്രസിഡന്റ്‌മാരായ സാം ജോസഫ്‌ കാവാലം , അനീഷ്‌ മാളികമുക്ക്‌ എക്സിക്യൂട്ടീവ്‌ അംഗങ്ങൾ ആയ ജയ്സൺ കൂടാംപള്ളത്ത്‌ , ജോർജ്ജ്‌ അമ്പലപ്പുഴ , രാജേഷ്‌ മാവേലിക്കര , വനിതാ വിഭാഗം എക്സിക്യൂട്ടീവ്‌ അംഗം മിനി പോൾ , അംഗങ്ങൾ ആയ പൗലോസ്‌ വർഗ്ഗീസ്‌ , സജി കലവൂർ , ലതാ പുഷ്പാംഗതൻ എന്നിവർ ചടങ്ങിൽ സന്നിഹിതർ ആയിരുന്നു .

Read More

തിരുവനന്തപുരം: കെഎസ്ആർടിസിയെ വിമർശിച്ച മുൻ എംഡി ടോമിൻ ജെ.തച്ചങ്കരിക്കു മറുപടിയുമായി ഗതാഗത മന്ത്രി ആന്റണി രാജു. തച്ചങ്കരി എംഡിയായിരുന്നപ്പോഴുള്ള സ്ഥിതിയിലല്ല കെഎസ്ആർടിസിയെന്ന് ആന്റണി രാജു പറഞ്ഞു. ടോമിൻ തച്ചങ്കരി ഒരിക്കലും വിമർശിക്കാൻ പാടില്ലായിരുന്നു. അദ്ദേഹം കഥയറിയാതെ ആട്ടം കാണരുത്. തച്ചങ്കരി എന്തോ മഹാകൃത്യം ചെയ്തെന്നു വരുത്തി തീർക്കാനുള്ള ശ്രമമാണ് നടത്തുന്നത്. അതൊന്നും ശരിയായ നടപടിയല്ല. അദ്ദേഹം കുറച്ചു നാളാണ് എംഡിയായി ഇരുന്നത്. ശമ്പളം കൊടുക്കുന്നത് മാത്രമല്ല ഉദ്യോഗസ്ഥന്റെ ചുമതല. അന്നുണ്ടാക്കി വച്ച സാമ്പത്തിക ഭാരമാണ് ഇപ്പോഴും അനുഭവിക്കുന്നതെന്നും ആന്റണി രാജു പറഞ്ഞു. ഈ മാസം അവസാനം വിരമിക്കുന്ന തച്ചങ്കരി കെഎസ്ആർടിസി ഭരണ നേതൃത്വത്തെ രൂക്ഷമായി വിമർശിച്ചിരുന്നു. കെഎസ്ആർടിസി എംഡി ബിജു പ്രഭാകറിനു ബിസിനസ് അറിയില്ലെന്ന് തച്ചങ്കരി കുറ്റപ്പെടുത്തിയിരുന്നു. ഇതിനോടു പ്രതികരിക്കുകയായിരുന്നു മന്ത്രി ആന്റണി രാജു.Tomin J Thachankary

Read More

എട്ടുകോടി രൂപയുടെ ഈട്ടി അനധികൃതമായി വെട്ടിവിറ്റ മുട്ടില്‍ മരംമുറി കേസില്‍ കേരള പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ (121/ 2021) പ്രകാരം എന്‍ഫോഴ്സ്‌മെന്റ് (ഇഡി) കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം റിപ്പോര്‍ട്ടര്‍ ചാനല്‍മേധവികൾക്കെതിരെ അന്വേഷണം നടന്നുവരുന്നതായി കേന്ദ്രമന്ത്രി റാവു ഇന്ദര്‍ജിത് സിംഗ് കെ സുധാകരന്‍ എംപിയെ അറിയിച്ചു. റിപ്പോര്‍ട്ടര്‍ ചാനലിന്റെ ഓണര്‍ഷിപ്പ് ട്രാന്‍സ്ഫര്‍ സംബന്ധിച്ച് ആക്ഷേപങ്ങള്‍ക്ക് ബന്ധപ്പെട്ട കമ്പനി അധികൃതരില്‍ നിന്നും രജിസ്ട്രാര്‍ ഓഫ് കമ്പനീസ് വിവരങ്ങള്‍ തേടിയിട്ടുണ്ട്. പഴയ റിപ്പോര്‍ട്ടര്‍ ചാനലിന്റെ ടെലികാസ്റ്റിംഗ് ലൈസന്‍സ് ഇന്ത്യോ ഏഷ്യന്‍ ന്യൂസ് ചാനല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നപേരിലാണ്. എന്നാല്‍ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യപ്പെട്ട ശേഷം റിപ്പോര്‍ട്ടര്‍ എന്ന പേരില്‍ പുനഃസംപ്രേക്ഷണം ആരംഭിച്ച ഈ കമ്പനിക്ക് ഇന്ത്യോ ഏഷ്യന്‍ ന്യൂസ് ചാനല്‍ പ്രൈവറ്റ് ലിമിറ്റഡ് ടെലികാസ്റ്റിംഗ് ലൈസന്‍സ് കൈമാറിയിട്ടുണ്ടോ എന്നത് സംബന്ധിച്ച് അവ്യക്തയുണ്ട്. ഇക്കാര്യങ്ങള്‍ വ്യക്തമാക്കാന്‍ പുതിയ ഉടമസ്ഥരോട് കോര്‍പറേറ്റ് മന്ത്രാലായം ആവശ്യപ്പെട്ടിട്ടുണ്ട്. ജീവനക്കാരുടെ ശമ്പളം, പിഎഫ് തുടങ്ങിയ ആനുകൂല്യങ്ങള്‍ സംബന്ധിച്ച പരാതിയില്‍ 137.50 ലക്ഷം…

Read More

തിരുവനന്തപുരം: മൾട്ടി സ്റ്റേറ്റ് സഹകരണ നിയമ ഭേദഗതിയിലൂടെ ഫെഡറൽ സംവിധാനത്തെ അട്ടിമറിക്കാനുള ശ്രമമാണ് കേന്ദ്ര സർക്കാർ നടത്തുന്നതെന്ന് സഹകരണം, രജിസ്ട്ര ഷേൻ മന്ത്രി വി.എൻ . വാസവൻ പറഞ്ഞു. ഭരണഘടന പ്രകാരം സംസ്ഥാനങ്ങൾക്ക് ലഭിച്ചിട്ടുള്ള സ്വാതന്ത്ര്യം കവർന്നെടുക്കുന്നതിനുള്ള ശ്രമമാണ് സഹകരണ നിയമ ഭേദഗതിയിലൂടെ നടത്തുന്നത്. 2021 ജൂലായ് 20 ന് 97-ാം ഭരണഘടനാ ഭേദഗതിയുമായി ബന്ധപ്പെട്ട ഭരണഘടനാ ബഞ്ചിന്റെ സുപ്രധാന വിധിയിൽ സഹകരണം രംഗം സംസ്ഥാന വിഷയമാണെന്ന് അസനിഗ്ദ്ധമായി വ്യക്തമാക്കിയിരുന്നു. ഭരണഘടനയുടെ ഏഴാം ഷെഡ്യൂൾ 32-ാം എൻട്രി പ്രകാരം സഹകരണ മേഖല സംസ്ഥാന വിഷയമാണെന്നും സംശയലേശമന്യേ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. കേന്ദ്ര സർക്കാരിനേറ്റ ഈ തിരിച്ചടി മറികടക്കാനാണ് പുതിയ മൾട്ടി സ്റ്റേറ്റ് നിയമ ഭേദഗതിയുമായി കേന്ദ്ര സർക്കാർ മുന്നോട്ടു വരുന്നത്. ജനാധിപത്യത്തിന്റെ കടയ്ക്കൽ കത്തി വയ്ക്കുന്ന സമീപനമാണിത്. മൾട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളുടെ മേൽ സംസ്ഥാന സർക്കാരുകൾക്ക് നിയന്ത്രണമില്ല. നിക്ഷേപങ്ങൾക്ക് സുരക്ഷ നൽകാനോ, സാധാരണക്കാരന് വായ്പ നൽകാനോ ഉള്ള സഹകരണ സംഘങ്ങളുടെ…

Read More

കോട്ടയം: സംസ്ഥാനത്തെ 66 സര്‍ക്കാര്‍ കോളജുകളില്‍ കാലങ്ങളായി പ്രിന്‍സിപ്പല്‍മാരില്ല. ഒഴിവ് നികത്താന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് ചട്ടപ്രകാരം 43 പ്രിന്‍സിപ്പല്‍മാരുടെ പട്ടികയുണ്ടാക്കുകയും അത് പി.എസ്.സി അംഗീകരിക്കുകയും ചെയ്തു. എന്നാല്‍ സ്വന്തക്കാരായ ആരും മെറിറ്റില്‍ ഉള്‍പ്പെടാത്തതിനാല്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി അനധികൃതമായി ഇടപെട്ട് അപ്പലേറ്റ് കമ്മിറ്റിയുണ്ടാക്കി ആ പട്ടികയില്‍ ഉള്‍പ്പെട്ടവരെ നിയമിച്ചില്ല. നിയമനം നടക്കാതായതോടെ സ്വന്തക്കാരെ ഇന്‍ ചാര്‍ജ് പ്രിന്‍സിപ്പല്‍മാരാക്കി. പട്ടിക അട്ടിമറിക്കാന്‍ നിയമവിരുദ്ധമായി ഇടപെട്ട ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് ആ സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യതയില്ല. അധികാര ദുരുപയോഗം നടത്തിയ ഉന്നത വിദ്യാഭ്യാസ മന്ത്രി സ്ഥാനമൊഴിയണം. നിയനത്തില്‍ ഇടപെട്ടത് സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്ത് വന്ന പശ്ചാത്തലത്തില്‍ അടിയന്തിരമായി സ്ഥാനം ഒഴിയാന്‍ മന്ത്രി തയാറാകണം. പ്രിന്‍സിപ്പല്‍ നിയമനത്തില്‍ മന്ത്രി അനധികൃതമായി ഇടപെടുന്നുണ്ടെന്ന് മെയ് 17-ന് പ്രതിപക്ഷം ഉന്നയിച്ച ആരോപണം ശരിയാണെന്ന് വ്യക്തമാക്കുന്ന രേഖകളാണ് വിവരാവകാശ നിയമ പ്രകാരം ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. പ്രിന്‍സിപ്പല്‍മാരെ നിയമിക്കാതെ ഇന്‍ ചാര്‍ജുമാരെ നിലനിര്‍ത്തി ഉന്നതവിദ്യാഭ്യാസ മേഖലയെ മന്ത്രി…

Read More

പി.എസ്.സി അംഗീകരിച്ചതും യുജിസി മാനദണ്ഡം അനുസരിച്ച് സെലക്ഷന്‍ കമ്മിറ്റി തയ്യാറാക്കിയതുമായ സര്‍ക്കാര്‍ കോളേജുകളിലെ പ്രിന്‍സിപ്പല്‍ പട്ടിക അട്ടിമറിച്ച ഉന്നതവിദ്യാഭ്യാസ മന്ത്രിയെ മുഖ്യമന്ത്രി പുറത്താക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ എംപി. അര്‍ഹരായ 43 പേരുടെ പട്ടികയില്‍ സിപിഎമ്മിനും മന്ത്രിക്കും വേണ്ടപ്പെട്ടവരില്ലാത്തതിന്റെ പേരിലാണ് പട്ടിക അട്ടിമറിക്കാന്‍ മന്ത്രി കൈകടത്തിയത്. പ്രിന്‍സിപ്പല്‍ തസ്തികയിലേക്ക് അപേക്ഷിച്ച 110 പേരില്‍ യുജിസി മാനദണ്ഡങ്ങള്‍ അനുസരിച്ച് യോഗ്യതയുള്ള 43 പേരെയാണ് പിഎസ് സി അംഗീകരിച്ചത്. മന്ത്രിയുടെ ഇഷ്ടക്കാര്‍ പട്ടികയില്‍ ഇടംപിടിക്കാത്തതിനാലാണ് ആ പട്ടികയെ കരടു പട്ടികയായി കണക്കാക്കാനും അപ്പീല്‍ കമ്മിറ്റി രൂപീകരിക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കിയത്. ഇല്ലാത്ത അധികാരം ഉപയോഗിച്ച് സിലക്ഷന്‍ കമ്മിറ്റി തയ്യാറാക്കിയ പട്ടികയെ അട്ടിമറിക്കാന്‍ മന്ത്രി ഇടപെട്ടത് ഉന്നതവിദ്യാഭ്യാസ മേഖലയ്ക്കേറ്റ കുത്താണ്. സിപിഎമ്മിന്റെയും അവരുടെ പോഷകസംഘടനകളുടെയും സമ്മര്‍ദ്ദത്തിന് അനുസരിച്ച് പാവയെപ്പോലെ പ്രവര്‍ത്തിക്കുന്ന മന്ത്രി ഉന്നതവിദ്യാഭ്യാസ മേഖലയെ ഈജിയന്‍ തൊഴുത്താക്കി. പതിനായിരകണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവിയാണ് ഈ സര്‍ക്കാര്‍ തുലയ്ക്കുന്നത്. 9 സര്‍വ്വകലാശാലകളില്‍ വിസിമാരും 66 കോളേജുകളില്‍ പ്രിന്‍സിപ്പല്‍മാരുമില്ലാതായിട്ട് നാളെറെയായി.…

Read More

തൃശൂർ: സർക്കാർ കോളേജുകളിലെ പ്രിൻസിപ്പൽ നിയമനവുമായി ബന്ധപ്പെട്ട് യു.ജി.സി ചട്ടങ്ങൾ ലംഘിക്കുന്നതിനോ സ്‌പെഷ്യൽ റൂൾസിലെ നിബന്ധനകൾ ലംഘിക്കുന്നതിനോ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഒരു ഇടപെടലും ഉണ്ടായിട്ടില്ലെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. മന്ത്രിയ്‌ക്കോ സർക്കാരിനോ നിയമനവുമായി ബന്ധപ്പെട്ട് പ്രത്യേക താല്പര്യമില്ലെന്നും പരാതിയ്ക്കിടയാകാത്ത രീതിയിൽ പ്രിൻസിപ്പൽ നിയമനം നടത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി തൃശൂരിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. സർക്കാർ കോളേജുകളിലെ അദ്ധ്യാപക സർവ്വീസിൽനിന്നും സീനിയോറിറ്റി അടിസ്ഥാനത്തിലാണ് ഇതുവരെ പ്രിൻസിപ്പൽമാരെ നിയമിച്ചിരുന്നത്. കോളേജ് പ്രിൻസിപ്പൽ നിയമനവുമായി ബന്ധപ്പെട്ട് നിരവധി കേസുകളുണ്ടായിട്ടുണ്ട്. യു.ജി.സി റെഗുലേഷൻ 2010 നിലവിൽ വന്നതോടെ കോളേജ് പ്രിൻസിപ്പൽ നിയമനത്തിന് യു.ജി.സിയുടെ നിബന്ധന നിലവിൽ വരുകയും എയ്‌ഡഡ്‌ കോളേജ് പ്രിൻസിപ്പൽ നിയമനവുമായി ബന്ധപ്പെട്ട നടപടികൾ കോടതികളുടെ പരിശോധനകൾക്ക് വിധേയമാകുകയും യു.ജി.സി റെഗുലേഷൻ പൂർണമായും നടപ്പിലാക്കേണ്ടതാണ് എന്ന ഉത്തരവ് വരികയും ചെയ്തു. പ്രിൻസിപ്പൽ നിയമനവുമായി ബന്ധപ്പെട്ട യു.ജി.സി. നിബന്ധന ഓരോ കോളേജിനെയും ഓരോ പ്രത്യേക സ്ഥാപനങ്ങളായിക്കണ്ട് നിയമനം നടത്തുകയെന്നുള്ളതാണ്. സർക്കാർ കോളേജുകൾ…

Read More

മനാമ: ഐവൈസിസി എല്ലാ വർഷവും നടത്തി വരാറുള്ള അക്ഷരദീപം പദ്ധതിയിൽ ഉൾപ്പെടുത്തി ഈ വർഷവും സ്കോളർഷിപ് വിതരണംവിതരണം ചെയ്തു. പത്തനംതിട്ട ജില്ലയിൽ നരിയാപുരം എം.എസ്.സി എൽപി സ്കൂളിൽ സമർത്ഥരായ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് കൈമാറിയത്. സ്കൂളിൽ വെച്ച് നടന്ന ലളിതമായ ചടങ്ങിൽ മുതിർന്ന കോൺഗ്രസ്പ്രവർത്തകരും ഡിസിസി മെമ്പർമാരും പങ്കെടുത്തു. സ്കൂൾ പ്രധാന അധ്യാപിക സാലി സാമുവൽ അധ്യക്ഷത വഹിച്ചു . അഡ്വ:ആനി ഫിലിപ്പ് സ്കോളർഷിപ്പ് വിതരണം ചെയ്തു. ഡിസിസി മെമ്പർ ശ്രീ തോമസ് ടി വർഗീസ് ആശംസയും പിടിഎ പ്രസിഡൻ്റ് നന്ദിയും അറിയിച്ചു ഐവൈസിസിയെ പ്രതിനിധീകരിച്ച് ദേശീയ കമ്മറ്റി അംഗം ശ്രീ. ബിനു പുത്തൻപുരയിൽ പരുപാടികൾക്ക് നേതൃത്വം നല്കി.

Read More

കൊച്ചി: രണ്ടാം വർഷവും മഴവിൽ മനോരമയും അമ്മയും ഒത്തുചേർന്നുകൊണ്ടുള്ള “മഴവിൽ എന്റർടൈൻമെന്റ് അവാർഡ്സ് – 2023″ന്റെ റിഹേഴ്സൽ ക്യാമ്പ് ഇന്ന് (28.07. 2023 വെള്ളി) കാലത്തു 10.15 നു എറണാകുളം മാരിയറ്റ് ഹോട്ടലിൽ ശ്രീ. മമ്മൂട്ടി ഭദ്രദീപം കൊളുത്തിക്കൊണ്ട് ആരംഭിച്ചു. അമ്മയിലെ 120 ൽ പരം അംഗങ്ങളാണ് ഈ ഷോയിൽ പങ്കെടുക്കുന്നത്. ചടങ്ങിൽ ട്രഷറർ സിദ്ധിഖ്. സ്വാഗതപ്രസ്സംഗം നടത്തുകയും ജനറൽ സെക്രട്ടറി ഇടവേള ബാബു, ജഗദീഷ് എന്നിവർ സംസാരിക്കുകയും ലാൽ, ബാബുരാജ്, മഞ്ജു പിള്ള, രചന നാരായണൻ കുട്ടി, ടിനി ടോം. എം എം ടീവീ പ്രോഗ്രാം ഹെഡ് ജൂഡ് അട്ടിപ്പേറ്റി, പ്രോഗ്രാം ഡെപ്യൂട്ടി ഹെഡ് സതീഷ് എന്നിവർ വേദിയിൽ ഉണ്ടായിരുന്നു. ഓണത്തിനോടനുബദ്ധമായി ആഗസ്റ് മാസം ശനി, ഞായർ വൈകീട്ടായിരിക്കും മഴവിൽ മനോരമയിൽ ഈ ഷോ സംപ്രേക്ഷണം ചെയ്യുന്നത്. ഇടവേള ബാബു ആണ് ഷോ സംവിധാനം ചെയുന്നത്.

Read More

വിയ്യൂർ: കെഎസ്ഇബി ജീവനക്കാർ തമ്മിൽ മദ്യപാനത്തിനിടെയുണ്ടായ വാക്ക് തർക്കം കൊലപാതകത്തിൽ കലാശിച്ചു. വിയ്യൂർ കെഎസ്ഇബിയിലെ കരാർ തൊഴിലാളി മുത്തുപാണ്ടി(49)യാണ് കൊല്ലപ്പെട്ടത്. തമിഴ്‌നാട് സ്വദേശിയും കെഎസ്ഇബിയുടെ വിയ്യൂരിലെ മറ്റൊരു കരാർ തൊഴിലാളിയുമായ മുത്തുവാണ് ക്രൂരകൃത്യം നടത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുത്തേറ്റ മാരിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഇരുവരും തമ്മിൽ മദ്യപിച്ചുണ്ടായ വാക്ക്തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം. വിയ്യൂർ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. . പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Read More