Author: Starvision News Desk

തിരുവനന്തപുരം∙ ശമ്പളക്കുടിശിക വൈകുന്നതിൽ പ്രതിഷേധിച്ച് കെഎസ്ആർടിസി ഡ്രൈവർമാരുടെ ശയനപ്രദക്ഷിണം. ബിഎംഎസിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിലാണ് ശയനപ്രദക്ഷിണം നടത്തിയത്. പ്രതീകാത്മക ആത്മഹത്യാ സമരം നടത്തുമെന്നും ബിഎംസ് അറിയിച്ചു. ഈ മാസം ശമ്പളം നൽകുന്നതിനായി 30 കോടി അനുവദിച്ചിരുന്നു. പക്ഷേ, അതുപോലും കൃത്യസമയത്ത് നൽകിയില്ലെന്നും തൊഴിലാളികൾ പറയുന്നു. കെഎസ്ആർടിസി എംഡിയുടെ വീട്ടിലേക്ക് യൂണിയന്റെ നേതൃത്വത്തിൽ പ്രതിഷേധമാർച്ച് നടത്തിയിരുന്നു. ഇതു കൂടാതെ രണ്ടാംഗഡു ഇപ്പോഴും മുടങ്ങിയിരിക്കുകയാണ്. ധനവകുപ്പ് പണം അനുവദിച്ചെങ്കിലും തൊഴിലാളികളുടെ കൈകളിലേക്ക് ഇതുവരെ പണം എത്തിയിട്ടില്ല. ഓണം അടുത്ത സാഹചര്യത്തിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നു കെഎസ്ആർടിസി തൊഴിലാളികൾ അറിയിച്ചു.

Read More

പൊന്നാനി∙ മാറഞ്ചേരി പഞ്ചായത്ത് ഓഫിസിനു മുന്നിൽ കോൺഗ്രസ് നടത്തിയ സമരത്തിനിടെ പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷം. മൈക്ക് പൊലീസ് തട്ടിയെടുക്കാൻ ശ്രമിച്ചതോടെയാണു സംഘർഷത്തിനു തുടക്കം. പഞ്ചായത്തിന്റെ ഭരണസ്തംഭനത്തിനെതിരെ മാറഞ്ചേരി മണ്ഡലം കോൺഗ്രസ് നടത്തിയ ശയന ഉപരോധ സമരത്തിലാണു പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷം ഉണ്ടായത്. പൊന്നാനി കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മുസ്തഫ വടമുക്ക് സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നതിനിടെ പെരുമ്പടപ്പ് സിഐ സി.രമേഷ് മൈക്ക് തട്ടിത്തെറിപ്പിക്കുകയായിരുന്നു. പ്രസംഗം നിർത്തണമെന്ന് ആവശ്യപ്പെട്ടതോടെ വാക്കേറ്റം ഉണ്ടായി. പിന്നീട് പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി.

Read More

തിരുവനന്തപുരം∙ രക്തസാക്ഷി വിഷ്ണുവിന്റെ പേരിലെ ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ സിപിഎം ഏരിയാ കമ്മിറ്റി അംഗത്തെ സസ്‌പെൻഡ് ചെയ്തു. വഞ്ചിയൂർ ഏരിയാ കമ്മിറ്റി അംഗം ടി.രവീന്ദ്രൻ നായരെയാണ് സസ്പെൻഡ് ചെയ്തത്. വഞ്ചിയൂർ ഏരിയാ കമ്മിറ്റിയുടേതാണ് നടപടി. 2008ൽ കൊല്ലപ്പെട്ട വിഷ്ണുവിന്റെ കുടുംബത്തെ സഹായിക്കാനാണ് ഫണ്ട് ശേഖരിക്കാൻ തീരുമാനിച്ചത്. അന്ന് ഏരിയ സെക്രട്ടറിയായിരുന്നു രവീന്ദ്രൻ നായർ. വിഷ്ണുവിന്റെ കുടുംബത്തിന് ധനസഹായം നൽകിയശേഷം 5 ലക്ഷം രൂപ കേസിന്റെ നടത്തിപ്പിനായി മാറ്റിവച്ചു. ഈ തുക രവീന്ദ്രൻനായർ സ്വന്തം അക്കൗണ്ടിലേക്കു മാറ്റിയെന്നാണ് പരാതി ഉയർന്നത്. വിഷ്ണുവിന്റെ കുടുംബം പരാതിയുമായി പാർട്ടിയെ സമീപിച്ചതിനെ തുടർന്ന് ജില്ലാ സെക്രട്ടറി വി.ജോയിയെ അന്വേഷണ കമ്മിഷനായി നിയമിച്ചു. വീഴ്ചയുണ്ടായെന്ന കമ്മിഷന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിഷ്ണുവിന്റെ കുടുംബമോ പാർട്ടിയോ പൊലീസില്‍ പരാതി നൽകിയിട്ടില്ല. വിഷ്ണു കേസിൽ കുറ്റാരോപിതരായ 13 ആർഎസ്എസ് പ്രവർത്തകരെ കോടതി വെറുതെ വിട്ടിരുന്നു. കൈതമുക്ക് പാസ്പോർട്ട് ഓഫിസിനു മുന്നിൽ 2008 ഏപ്രിൽ ഒന്നിനാണ് വിഷ്ണു കൊല്ലപ്പെട്ടത്.

Read More

കൊച്ചി∙ തായിക്കാട്ടുകര ഗാരിജ് റെയിൽവേ ഗേറ്റിനു സമീപത്തെ കെട്ടിടത്തിൽനിന്നു തട്ടിക്കൊണ്ടു പോയ അഞ്ചു വയസ്സുകാരി ചാന്ദ്നിയുടെ മൃതദേഹം കണ്ടെത്തി. ആലുവ മാർക്കറ്റിനു സമീപം ചാക്കിൽ കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. 21 മണിക്കൂറിലേറെ നീണ്ട തിരച്ചിലിനൊടുവിലാണ് ചാന്ദ്‌നിയുടെ മൃതദേഹം കണ്ടെത്തിയത്. അസം സ്വദേശിയായ അസഫാക് ആലമാണ് ചാന്ദ്നിയെ തട്ടിക്കൊണ്ടുപോയത്. പെൺകുട്ടിയെ പണം വാങ്ങിച്ച് മറ്റൊരാൾക്ക് കൈമാറിയെന്ന് പിടിയിലായ പ്രതി അസഫാക് ആലം പൊലീസിനോടു പറഞ്ഞിരുന്നു. സുഹൃത്തിന്റെ സഹായത്തോടെയാണ് കുട്ടിയെ കൈമാറിയതെന്നും സക്കീർ ഹുസൈൻ എന്നയാളാണ് കുട്ടിയെ കൊണ്ടുപോയതെന്നുമാണ് അസഫാക്ക് പൊലീസിനു നൽകിയ മൊഴി. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ആലുവ തോട്ടക്കാട്ടുകരയിൽ നിന്നാണ് പ്രതിയായ അസഫാക് ആലത്തെ പിടികൂടിയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് ഇയാൾ ആദ്യം സമ്മതിച്ചിരുന്നില്ല. സിസിടിവി പരിശോധിച്ചപ്പോൾ പ്രതി കുട്ടിയുമായി റെയിൽവേ ഗേറ്റ് കടന്നു ദേശീയപാതയിൽ എത്തി തൃശൂർ ഭാഗത്തേക്കുള്ള ബസിൽ കയറിപ്പോയതിന്റെ ദൃശ്യങ്ങളാണ് ലഭിച്ചത്. മുക്കത്ത് പ്ലാസയിൽ വാടകയ്ക്കു താമസിക്കുന്ന ബിഹാർ ബിഷാംപർപുർ സ്വദേശി രാംധർ തിവാരിയുടെ…

Read More

ജാര്‍ഖണ്ഡിൽ മുഹറം ഘോഷയാത്രയ്ക്കിടെ വൈദ്യുതാഘാതമേറ്റ് നാല് പേര്‍ മരണപ്പെട്ടു. 13 പേര്‍ക്ക് പരിക്കേറ്റു. ജാര്‍ഖണ്ഡിലെ ബൊക്കാറോയിലാണ് സംഭവം. ഘോഷയാത്രയ്ക്ക് ഉപയോഗിച്ചിരുന്ന ‘താസിയ’ വൈദ്യുത കമ്പിയുമായി കൂട്ടിമുട്ടിയാണ് അപകടമുണ്ടായത്. ഇത് പിന്നീട് സ്‌ഫോടനത്തില്‍ കലാശിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ പരിക്കേറ്റ എല്ലാവരെയും ഉടന്‍ തന്നെ ബൊക്കാറോയിലെ തെര്‍മല്‍ ഡിവിസി ആശുപത്രിയിലെത്തിച്ചു. പരിക്കേറ്റ 13 പേരില്‍ ഒമ്പത് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. ഇവര്‍ ചികിത്സയില്‍ തുടരുകയാണ്. സ്ഫോടന കാരണമുള്‍പ്പെടെയുളള കാര്യങ്ങള്‍ കണ്ടെത്താന്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചു.

Read More

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വാഹനവ്യൂഹത്തിലേക്ക് കാര്‍ ഇടിച്ചുകയറ്റാന്‍ ശ്രമിച്ചയാൾ അറസ്റ്റിൽ. ഗവര്‍ണര്‍ സഞ്ചരിച്ച വാഹനവ്യൂഹത്തിലേക്ക് രണ്ടുതവണ സ്‌കോര്‍പ്പിയോ ഇടിച്ചു കയറ്റാന്‍ ശ്രമിച്ചതായാണ് വിവരം. ഡ്രൈവർ മദ്യലഹരിയിൽ ആയിരുന്നു എന്നാണ് പൊലീസ് നൽകുന്ന സൂചന. ഉത്തർപ്രദേശിൽ നിന്ന് ദില്ലിയിലേക്ക് വരുന്നതിനിടെ നോയിഡയില്‍ വച്ചാണ് അപകടം. സംഭവത്തിൽ ഇന്നലെ രാത്രി രണ്ടുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതായാണ് റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശ് രജിസ്‌ട്രേഷനിലുള്ള കറുത്ത സ്‌കോര്‍പ്പിയോ ആണ് ഗവര്‍ണറുടെ വാഹനവ്യൂഹത്തിന് നേരെ ഇടിച്ചുകയറാന്‍ ശ്രമിച്ചത്. യുപി പൊലീസും ഡല്‍ഹി പൊലീസും ആംബുലന്‍സും ഉള്‍പ്പെയുണ്ടിയിരുന്ന ഗവര്‍ണറുടെ വാഹനവ്യൂഹം സഞ്ചരിച്ച് കൊണ്ടിരിക്കെ എതിര്‍ദിശയിലൂടെ ഓവര്‍ടേക്ക് ചെയ്താണ് കാറില്‍ ഗവര്‍ണര്‍ ഇരിക്കുന്ന ഭാഗത്തേക്ക് വാഹനം ഇടിച്ചുകയറ്റാനായി ശ്രമിച്ചത്. കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലാണ് വലിയ അപകടം ഒഴിവാക്കിയത്. വാഹനം ഓവര്‍ടേക്ക് ചെയ്തപ്പോള്‍ രണ്ടുതവണയും വാഹനം വലതുഭാഗത്തേക്ക് വെട്ടിച്ചു മാറ്റുകയായിരുന്നു. സംഭവസമയത്ത് യുവാക്കള്‍ മദ്യലഹരിയിലായിരുന്നെന്ന് സംശയിക്കുന്നതായും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

Read More

കൃഷ്ണഗിരി (തമിഴ്‌നാട്): കൃഷ്ണഗിരിയില്‍ പടക്ക ഗോഡൗണിലുണ്ടായ വന്‍ സ്‌ഫോടനത്തില്‍ അഞ്ചുപേര്‍ മരിച്ചു. പത്തുപേര്‍ക്ക് ഗുരുതര പരിക്കേറ്റു. മൂന്ന് വീടുകള്‍ തകര്‍ന്നു. പ്രദേശത്ത് അഗ്നിരക്ഷാസേനയും പോലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. ഗോഡൗണിനകത്തെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ ഇനിയും കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. അതിനാല്‍ത്തന്നെ മരണസംഖ്യ ഇനിയും കൂടാനാണ് സാധ്യത. ശനിയാഴ്ച രാവിലെ കൃഷ്ണഗിരി പഴയപെട്ടി മേഖലയില്‍ പടക്ക സാമഗഗ്രികള്‍ സൂക്ഷിച്ച ഗോഡൗണിലാണ് സംഭവം. അപകടത്തില്‍ പരിക്കേറ്റവരെ കൃഷ്ണഗിരിയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

Read More

തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസ്സിന് തീപിടിച്ചു. തിരുവനന്തപുരം ചെമ്പക മംഗലത്ത് ആണ് സംഭവം ബസ്സിനുള്ളിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവറുടെ സമയോചിത ഇടപെടൽ വലിയ ദുരന്തം ഒഴിവാക്കി. ബസിന്‍റെ മുൻ ഭാഗത്ത് നിന്നും പുക ഉയരുന്നത് കണ്ട ഡ്രൈവർ ഉടനെ തന്നെ ബസ് നിർത്തി പുറത്തിറങ്ങി. അപകടം മനസിലാക്കി യാത്രക്കാരെ എല്ലാവരേയും പുറത്തിറക്കുകയായിരുന്നു. ബസ് റോഡരികിലേക്ക് മാറ്റി നിർത്തിയപ്പോഴാണ് തീ പടർന്ന് പിടിച്ചത്. ആറ്റിങ്ങലിൽ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ഒർഡിനറി ബസാണ് അപകടത്തിൽപ്പെട്ടത്. രാവിലെ ആയതിനാൽ ബസിൽ നിറയെ യാത്രക്കാരുമുണ്ടായിരുന്നു. ഡ്രൈവർ വാഹനം നിർത്തി ബോണറ്റ് തുറക്കാനുള്ള ശ്രമത്തിനിടെ നാട്ടുകാരാണ് പുക ഉയരുന്ന വിവരം ശ്രദ്ധയിൽപ്പെടുത്തിയത്. ഇതോടെ ഡ്രൈവർ യാത്രക്കാരെ എല്ലാം പുറത്തിറക്കി. യാത്രക്കാരെല്ലാം പുറത്തിറങ്ങിയതിന് പിന്നാലെ ബസിന് തീ പിടിക്കുകയും വാഹനം പൂർണമായും കത്തി നശിക്കുകയുമായിരുന്നുവെന്ന് ഡ്രൈവർ പറഞ്ഞു. വിവരമറിഞ്ഞെത്തിയ ഫയർഫോഴ്സ് സംഘമാണ് തീയണച്ചത്. നാട്ടുകാരും സമയോചിതമായി ഇടപെട്ടതുകൊണ്ട് വലിയ അപകടം ഒഴിവായത് എന്ന് ഡ്രൈവർ പറഞ്ഞു

Read More

തൃശൂർ : തൃശൂരിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിനിടെ ആദിവാസി യുവതിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ. ആനപ്പാന്തം കോളനിയിലെ ഗീതയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് സുരേഷാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലയ്ക്ക് കാരണമായത്. കല്ലുകൊണ്ട് ഗീതയുടെ തലയ്ക്കേറ്റ അടിയാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. ബന്ധുവീട്ടിൽ വച്ചാണ് ഗീതയും സുരേഷും ഒന്നിച്ച് മദ്യപിച്ചത്. തുടർന്ന് വീട്ടിലേക്ക് തിരിച്ചുവരുന്ന വഴിയിൽ ഇരുവരും തമ്മിൽ തർക്കമുണ്ടായി. അതിനിടെയാണ് ബന്ധുവീട്ടിൽ നിന്ന് കയ്യിൽ കരുതിയ വടിവാളുകൊണ്ട് ഗീതയെ വെട്ടുകയും കല്ലുകൊണ്ട് തലയ്ക്കടിക്കുകയും ചെയ്തത്. കൊലപാതകത്തിന് ശേഷം സുരേഷ് കാടുകയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ചാലക്കുടെ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ സുരേഷിനായുള്ള തെരച്ചിൽ തുടരുകയായിരുന്നു. അതിനിടെയാണ് ഉപേക്ഷിക്കപ്പെട്ട ആദിവാസി കുടിലിനുള്ളിൽ സുരേഷ് ഒളിച്ചുകഴിയുകയാണെന്ന രഹസ്യവിവരം പൊലീസിന് ലഭിച്ചത്. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു.

Read More

ന്യൂഡല്‍ഹി : അനില്‍ ആന്റണിയെ ബിജെപി ദേശീയ സെക്രട്ടറിയായി നിയമിച്ചു. ഈ വര്‍ഷം ഏപ്രിലിലാണ് അനില്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. എ.പി.അബ്ദുള്ള കുട്ടിയെ ദേശീയ ഉപാധ്യക്ഷനായി നിലനിര്‍ത്തി. അലിഗഢ് മുസ്ലിം സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ താരിഖ് മന്‍സൂറും പുതിയ ഉപാധ്യക്ഷന്‍മാരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. നിലവില്‍ അദ്ദേഹം ഉത്തര്‍പ്രദേശ് ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമാണ്. 13 ദേശീയ സെക്രട്ടറിമാരില്‍ ഒരാളായിട്ടാണ് അനില്‍ ആന്റണിയെ നിയമിച്ചിരിക്കുന്നത്. 13 വൈസ് പ്രസിഡന്റുമാരും ഒമ്പത് ജനറല്‍ സെക്രട്ടറിമാരും അടങ്ങുന്നതാണ് പാര്‍ട്ടി അധ്യക്ഷന്‍ ജെപി നഡ്ഡ പ്രഖ്യാപിച്ച ബിജെപിയുടെ പുതിയ ഭാരവാഹി പട്ടിക. തെലങ്കാന ബിജെപി മുന്‍ അധ്യക്ഷന്‍ ബന്ദി സഞ്ജയ് കുമാറിനെ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറിയായി നിയമിച്ചു. കേരളത്തില്‍ നിന്ന് അനില്‍ ആന്റണിയും അബ്ദുള്ളക്കുട്ടിയും മാത്രമാണ് പുതിയ ഭാരവാഹി പട്ടികയില്‍ ഉള്ളത്.

Read More