Author: Starvision News Desk

കൊച്ചി: സ്‌ത്രീകൾക്കെതിരെയും കുട്ടികൾക്കെതിരെയുമുള്ള അതിക്രമങ്ങൾ തടയുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ട സാഹചര്യത്തിൽ യുപി മോഡൽ നടപ്പിലാക്കി കേരളത്തിലെ ക്രമസമാധാനം സംരക്ഷിക്കണമെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ആലുവയിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട കുഞ്ഞിന് അന്ത്യാഞ്ജലി അർപ്പിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിൽ പൊലീസ് സംവിധാനം പൂർണമായും തകർന്നു കഴിഞ്ഞു. യുപിയിൽ ക്രിമിനലുകളെയും മാഫിയകളെയും കൈകാര്യം ചെയ്യുന്ന രീതി കേരളത്തിലും മാതൃകയാക്കണം. ആഭ്യന്തരവകുപ്പ് പൂർണ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു. 18 മണിക്കൂര്‍ തിരഞ്ഞിട്ടും കുട്ടിയെ കണ്ടെത്താനായില്ല എന്നത് ചെറിയ കാര്യമല്ല. അന്യസംസ്ഥാന തൊഴിലാളികളെ കുറിച്ചും അവര്‍ക്കിടയിലുള്ള കുറ്റകൃത്യങ്ങളെ സംബന്ധിച്ചും മയക്കുമരുന്നുകളുടെ ഉപയോഗത്തെ കുറിച്ചും ശക്തമായ നിരീക്ഷണം ആവശ്യമുണ്ട്. ഇതിനായി പ്രത്യേക പൊലീസ് സംവിധാനം വേണം. സംസ്ഥാനത്തേക്ക് ആരെല്ലാം വരുന്നു, അവർ എന്തൊക്കെ ചെയ്യുന്നുവെന്ന് അന്വേഷിക്കാനുള്ള സംവിധാനം കേരള പൊലീസിനില്ല. നിരന്തരമായി കേരളത്തിൽ ലോകത്തെവിടെയും കേട്ടുകേൾവിയില്ലാത്ത തരത്തിലുള്ള കുറ്റകൃത്യങ്ങളാണ് നടക്കുന്നത്. കേരളം നാണംകെട്ട് തലതാഴ്ത്തുകയാണ്’ കെ.സുരേന്ദ്രൻ പറഞ്ഞു.

Read More

കാട്ടാക്കട: കെ.എസ്.ആർ.ടി.സി ബസിലെ യാത്രക്കാരനായ യുവാവിനെ കണ്ടക്ടർ മർദ്ദിച്ചതായി പരാതി. മർദ്ദനമേറ്റ ബാലരാമപുരം സിസിലിപുരം സ്വദേശി ഋതിക് കൃഷ്ണനെ(23) കാട്ടാക്കട ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാട്ടാക്കട ഡിപ്പോയിൽ ഇന്നലെ രാവിലെയാണ് സംഭവം. സംഭവത്തിൽ കണ്ടക്ടർ മൈലച്ചൽ കോവിൽവിള കൃഷ്ണ വിലാസത്തിൽ സുരേഷ് കുമാറിനെ (42) വൈകിട്ടോടെ കാട്ടാക്കട പൊലീസ് അറസ്റ്റുചെയ്‌ത്‌ ജാമ്യത്തിൽ വിട്ടയച്ചു. തിരുവനന്തപുരത്ത് കാട്ടാക്കടയിലേക്ക് വരികയായിരുന്ന ഋതിക് കൃഷ്ണനും ബന്ധുവായ യുവതിയും ഒരുസീറ്റിൽ യാത്ര ചെയ്‌തതാണ് കണ്ടക്ടറെ ചൊടിപ്പിച്ചതെന്നാണ് ബസിലുണ്ടായിരുന്ന സഹയാത്രികർ പറയുന്നത്. ഇരുവരും ബസിൽ നിന്നിറങ്ങിയപ്പോൾ യാതൊരു പ്രകോപനവും കൂടാതെ കണ്ടക്ടർ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. യുവാവിനോട് ആവശ്യപ്പെട്ടിട്ടും സീറ്റിൽ നിന്ന് മാറാത്തതാണ് കണ്ടക്ടറെ പ്രകോപിപ്പിച്ചതെന്നാണ് സഹയാത്രക്കാർ പറയുന്നത്. സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയപ്പോൾ മർദ്ദനമേറ്റ ഋതിക് കൃഷ്ണനെ ഡിപ്പോയിലെ ജീവനക്കാർ കുറ്റക്കാരനാക്കാൻ ശ്രമിച്ചെന്നും കണ്ടക്ടറെ ആക്രമിച്ചതായി വരുത്തിത്തീർക്കാൻ ശ്രമവും തുടങ്ങി. ബസിലെ അക്രമദൃശ്യങ്ങൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ജോലി തടസപ്പെടുത്താൻ ശ്രമിച്ചതുൾപ്പെടെയുള്ള ആരോപണങ്ങൾ ഉന്നയിച്ച് കണ്ടക്ടർ കാട്ടാക്കട പൊലീസിൽ…

Read More

തിരുവനന്തപുരം: വിവാഹ വിരുന്ന് സത്കാരത്തിനായി പള്ളിക്കലിലെ ബന്ധുവീട്ടിൽ എത്തിയപ്പോൾ ഫോട്ടോ എടുക്കുന്നതിനിടെ പുഴയിൽ വീണ് കാണാതായ നവദമ്പതികളുടെ മൃതദേഹം കണ്ടെത്തി. കൊല്ലം കടയ്ക്കൽ കുമ്മിൾ ചോനാമുകളിൽ വീട്ടിൽ സിദ്ദിഖ് (28), ഭാര്യ ആയൂർ അർക്കന്നൂർ കാരായിൽക്കോണം കാവതിയോട് പച്ചയിൽ വീട്ടിൽ നൗഫിയ(21) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇവർക്കൊപ്പം പുഴയിൽ കാണാതായ ബന്ധു പകൽക്കുറി മൂതല ഇടവേലിക്കൽ വീട്ടിൽ അൻസൽഖാന്റെ (19) മൃതദേഹം ഇന്നലെ രാത്രി കണ്ടെത്തിയിരുന്നു. അൻസൽഖാന്റെ വീട്ടിലാണ് ദമ്പതികൾ വിരുന്നിനെത്തിയത്.ഇന്നലെ വൈകുന്നേരത്തോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. ഇക്കഴിഞ്ഞ പതിനാറിനായിരുന്നു സിദ്ദിഖിന്റെയും നൗഫിയയുടെയും വിവാഹം. വിവാഹം രജിസ്റ്റർ ചെയ്തതിന്റെ സർട്ടിഫിക്കറ്റും വാങ്ങിയശേഷം ഉച്ചയോടെയാണ് ബന്ധുവീട്ടിൽ എത്തിയത്. തുടർന്ന് പള്ളിക്കലാറ്റിന്റെ കരയിൽ നിന്ന് ഫോട്ടോ എടുക്കാനായി ഇറങ്ങി. അഞ്ചരയോടെ പ്രദേശത്ത് വലയിടാനെത്തിയ പ്രദേശവാസികളാണ് പുഴവക്കിൽ ചെരിപ്പുകളും ബൈക്കും കണ്ടെത്തിയത്. ഏറെ നേരം കഴിഞ്ഞിട്ടും ആരെയും കണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടെ സംശയം തോന്നിയ അവർ നാട്ടുകാരെ വിവരമറിയിച്ചു. ഇതിനിടെ മകനെയും വിരുന്നിനുവന്ന നവദമ്പതികളെയും കാണാതായതോടെ…

Read More

കൊച്ചി: ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ മൃതദേഹം വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ സംസ്കരിച്ചു. രാവിലെ പതിനൊന്നുമണിയോടെ കീഴ്മാട് പഞ്ചായത്ത് പൊതു ശ്മശാനത്തിൽ നടന്ന സംസ്കാര ചടങ്ങിൽ നാട്ടുകാർ ഉൾപ്പടെ ആയിരങ്ങളാണ് പങ്കെടുത്തത്. വികാര നിർഭരമായ രംഗങ്ങളാണ് ശ്മശാനത്തിൽ അരങ്ങേറിയത്. മൃതദേഹം സംസ്കരിക്കുന്ന രംഗം കാണാനാവാതെ സ്ത്രീകൾ ഉൾപ്പടെയുള്ള പലരും പൊട്ടിക്കരയുകയായിരുന്നു. പ്രതിക്കെതിരെയും പൊലീസിനെതിയും ചിലർ ശാപവാക്കുകളും ചൊരിഞ്ഞു. നേരത്തേ മൃതദേഹം തായിക്കാട്ടുകര എൽ പി സ്കൂളിൽ പൊതുദർശനത്തിന് വച്ചപ്പോഴും .നൂറുകണക്കിന് പേരാണ് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയത്. ഹൃദയം തകരുന്ന രംഗങ്ങളായിരുന്നു സ്കൂളിൽ. മൃതദേഹം കണ്ട് സഹപാഠികളും നാട്ടുകാരും അദ്ധ്യാപകരും പൊട്ടിക്കരയുകയുകയായിരുന്നു. മൃതദേഹം കണ്ട് ചിലർ ബോധംകെട്ടു .അതിനിടെ, കൊലപാതകത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. പ്രതി അസ്ഹാക്ക് ആലം തനിച്ചാണ് കൊടുംക്രൂരത ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് കുഞ്ഞിനെ ക്രൂരപീഡനത്തിന് ഇരയാക്കിയശേഷം കൊന്നത്. കുട്ടിയുടെ സ്വകാര്യ ഭാഗത്തും ആന്തരിക അവയവങ്ങൾക്കും മുറിവ് സംഭവിച്ചിട്ടുണ്ട്. ശരീരത്തിലെ മറ്റ് മുറിവുകൾ ബലപ്രയോഗത്തിൽ സംഭവിച്ചതാണെന്നാണ് പൊലീസ്…

Read More

തിരുവനന്തപുരം: കേരളത്തിലെ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജീവനക്കാര്‍ക്കുള്ള ശമ്പള പരിഷ്‌കരണം അംഗീകരിച്ച് ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജീവനക്കാരുടെ ദീര്‍ഘനാളായുള്ള ആവശ്യമാണ് ഈ സര്‍ക്കാര്‍ തീരുമാനത്തോടെ യാഥാര്‍ത്ഥ്യമാക്കിയത്. 12,500ല്‍പ്പരം വരുന്ന എന്‍.എച്ച്.എം. ജീവനക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. എന്‍.എച്ച്.എമ്മിന് കീഴിലുള്ള എല്ലാ കരാര്‍ ജീവനക്കാരും നിശ്ചിത ബോണസിന് അര്‍ഹരാണ്. 30,000 രൂപയോ അതില്‍ കൂടുതലോ മാസ ശമ്പളമുള്ള നിലവിലുള്ള ജീവനക്കാര്‍ക്ക് 15 ശതമാനം ഗുണന ഘടകം കണക്കാക്കുകയും നിലവിലുള്ള ശമ്പളത്തോടൊപ്പം നിശ്ചിത ബോണസായി ചേര്‍ക്കുകയും ചെയ്യും. കുറഞ്ഞത് 6000 രൂപ വര്‍ധനവുണ്ടാകും. 30,000 രൂപയില്‍ താഴെ മാസ ശമ്പളമുള്ള നിലവിലെ ജീവനക്കാര്‍ക്ക് 20 ശതമാനം ഗുണന ഘടകം കണക്കാക്കി നിലവിലുള്ള ശമ്പളത്തിനൊപ്പം നിശ്ചിത ബോണസായി നല്‍കും. 2023 ജൂണ്‍ 1 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ശമ്പള പരിഷ്‌കരണം വരിക. 2023-24 സാമ്പത്തിക വര്‍ഷം 5 ശതമാനം ഇന്‍ക്രിമെന്റിന് ജീവനക്കാര്‍ക്ക് അര്‍ഹതയുണ്ട്. ഓരോ തസ്തികയുടെയും മിനിമം വേതനത്തിനുള്ള…

Read More

മിത്തുകളെ ശാസ്‌ത്രമായും ചരിത്രമായും കണ്ടുകൊണ്ട്‌ നടത്തുന്ന പ്രചരണങ്ങള്‍ ബിജെപി ഏറ്റെടുത്തിരിക്കുകയാണ്‌. അതിലൂടെ അശാസ്‌ത്രീയമായ ചിന്തകള്‍ വ്യാപകമായി പ്രചരിപ്പിക്കുകയാണ്‌. ഇതിനെതിരെ വിവിധ തലങ്ങളില്‍ ശക്തമായ പ്രചരണങ്ങള്‍ നടന്നുവരുന്നുണ്ട്‌. അതിന്റെ ഭാഗമായി സ്‌പീക്കര്‍ നടത്തിയ പരാമര്‍ശത്തെ വര്‍ഗ്ഗീയമായി ചിത്രീകരിക്കുന്നതിനുള്ള നീക്കം അങ്ങേയറ്റം അപലപനീയമാണ്‌. ശാസ്‌ത്രീയമായ ചിന്തകള്‍ സമൂഹത്തില്‍ എത്തിക്കുക എന്ന ഉത്തരവാദിത്വത്തെ തടയുന്നതിനുള്ള ശ്രമങ്ങള്‍ അന്ധവിശ്വാസങ്ങളുടെ ലോകത്തേക്ക്‌ നാടിനെ നയിക്കാനെ ഇടയാക്കൂ. ശാസ്‌ത്രീയമായ കാഴ്‌ച്ചപ്പാടുകള്‍ അവതരിപ്പിക്കുമ്പോള്‍ അതിനെപ്പോലും വര്‍ഗ്ഗീയമായി ചിത്രികരിക്കുന്ന രീതിയെ ശക്തമായി അപലപിക്കേണ്ടതുണ്ട്‌. ഏത്‌ മതത്തില്‍ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനുമുള്ള അവകാശം രാജ്യത്തെ പൗരന്മാര്‍ക്കുണ്ട്‌. അത്‌ സംരക്ഷിക്കുക എന്നത്‌ ജനങ്ങളുടെ മൗലീകവകാശമാണ്‌. എന്നാല്‍ അതിനെ തെറ്റായി വ്യാഖ്യാനിച്ച്‌ വിശ്വാസങ്ങളെ ശാസ്‌ത്ര ചിന്തകളായി അവതരിപ്പിക്കുന്നത്‌ ശാസ്‌ത്രത്തിന്റെ വികാസത്തേയും അതുവഴി നാടിന്റെ പുരോഗതിയേയും തടയുന്നതിനെ ഇടയാക്കൂ. സംഘപരിവാര്‍ നടത്തിക്കൊണ്ടിരിക്കുന്ന ഇത്തരം പ്രചരണങ്ങളെ സംബന്ധിച്ച്‌ യുഡിഎഫിന്റെ അഭിപ്രായം വ്യക്തമാക്കേണ്ടതുണ്ട്‌. കേരളത്തില്‍ യുഡിഎഫും ബിജെപിയും ചേര്‍ന്ന്‌ ഇടതുപക്ഷത്തിനെതിരെ യോജിക്കുന്ന സ്ഥിതിവിശേഷം നിലനില്‍ക്കുകയാണ്‌. ഇതിന്റെ ഉദാഹരണമാണ്‌ കൊല്ലം ജില്ലയിലെ ഉമ്മന്നൂർ ഗ്രാമ…

Read More

ആലുവ: ആലുവയില്‍ അതിഥി തൊഴിലാളിയുടെ മകളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് പിടിയിലായ അസം സ്വദേശി അസ്ഫാഖ് ആലം തന്നെയെന്ന് പോലീസ്. കുട്ടിയെ മറ്റൊരാള്‍ക്ക് കൈമാറി എന്നതടക്കം പ്രതി നല്‍കിയ മൊഴികളെല്ലാം വ്യാജമാണെന്ന് പോലീസ് പറഞ്ഞു. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ ആലുവ തായിക്കാട്ടുകര ഗാരിജ് റെയിൽവേ ഗേറ്റിനു സമീപം മുക്കത്ത് പ്ലാസയിൽ കാണാതായ ചാന്ദ്നി എന്ന അഞ്ചുവയസുകാരിയുടെ മൃതദേഹം ശനിയാഴ്ച രാവിലെ 11.45-ഓടെയാണ് കണ്ടെത്തിയത്. ആലുവ മാര്‍ക്കറ്റ് പരിസരത്തെ ആളൊഴിഞ്ഞ മാലിന്യക്കൂമ്പാരത്തില്‍ ചാക്കില്‍ കെട്ടിയ നിലയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ കാണാതായി 21 മണിക്കൂറിന് ശേഷം മൃതദേഹം കണ്ടെത്തിയത്. പ്രതി അസ്ഫാഖ് ആലം ചാന്ദ്നിയുമായി പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. കുട്ടിയെ എങ്ങനെയാണ് കൊലപ്പെടുത്തിയത് എന്നതടക്കമുള്ള കാര്യങ്ങളില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യും. ഇതിനിടെ തെളിവെടുപ്പിനായി ആലുവ മാര്‍ക്കറ്റിലെത്തിച്ച പ്രതിക്ക് നേരെ നാട്ടുകാര്‍ പാഞ്ഞടുത്തു. പ്രതിയെ ജീവിക്കാന്‍ അനുവദിക്കില്ലെന്ന് നാട്ടുകാര്‍ ആക്രോശിച്ചതോടെ തെളിവെടുപ്പ് പൂര്‍ത്തിയാക്കാനാകാകെ അസ്ഫാഖ്…

Read More

ആ​ല​പ്പു​ഴ: പ​ട്ടാ​ള​ത്തി​ൽ ജോ​ലി വാ​ഗ്ദാ​നം ചെയ്ത് നി​ര​വ​ധി പേ​രി​ൽ​നി​ന്ന്​ ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ കേ​സി​ൽ യു​വ​തി അറ​സ്റ്റി​ൽ. ആ​ല​പ്പു​ഴ മു​നി​സി​പ്പ​ൽ സ​നാ​ത​ന​പു​രം 15ൽ ​ചി​റ​വീ​ട്ടി​ൽ ശ്രു​തി​മോ​ളെ​​ (24) ആണ് ആ​ല​പ്പു​ഴ സൗ​ത്ത് പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്ത​ത്. പ​ട്ടാ​ള​ത്തി​ലാ​ണ് ജോ​ലി​യെ​ന്ന്​ പ​രാ​തി​ക്കാ​രെ പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ചാ​യി​രു​ന്നു ത​ട്ടി​പ്പ്. പ​കു​തി പ​ണം നാ​ട്ടി​ൽ​നി​ന്ന്​ വാ​ങ്ങിയശേഷം ബാ​ക്കി തു​ക ജോ​ലി ശ​രി​യാ​യി​ട്ട്​ ന​ൽ​കി​യാ​ൽ മ​തി​യെ​ന്ന്​ പ​റ​ഞ്ഞ്​ ഡ​ൽ​ഹി​യി​ലേ​ക്കും മ​റ്റ് സ്ഥ​ല​ങ്ങ​ളി​ലേ​ക്കും വി​ളി​ച്ചു​വ​രു​ത്തും. തു​ട​ർ​ന്ന്​ സൈ​നി​ക വേ​ഷ​ത്തി​ലെ​ത്തി പ​രാ​തിക്കാ​രി​ൽ​നി​ന്നും ബാ​ക്കി പ​ണം വാ​ങ്ങു​ന്ന​താ​ണ്​ രീ​തി. പ​ണം ന​ൽ​കി​യ​വ​ർ ജോ​ലി കി​ട്ടാ​തെ വ​ന്ന​തോ​ടെ​യാ​ണ്​ പൊ​ലീ​സ്​ സ്റ്റേ​ഷ​നി​ൽ പ​രാ​തി​യു​മാ​യി എ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ പ്ര​തി​ക​ൾ ഉ​ൾ​പ്പെ​ട്ടി​ട്ടു​​ണ്ടോ​യെ​ന്നും അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. കോ​ട​തി പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു. സി ഐ എ​സ് അ​രു​ൺ, എ​സ് ​ഐ ര​ജി​രാ​ജ്, എഎ​സ്​ഐ മോ​ഹ​ൻ​കു​മാ​ർ, ബി ​ലേ​ഖ, എ​സ് സിപി​ഒ ബി​നോ​ജ്, സി​പി​ഒ​മാ​രാ​യ വി​പി​ൻ​ദാ​സ്, അം​ബീ​ഷ് എ​ന്നി​വ​രാ​ണ്​ അ​ന്വേ​ഷ​ണ​ത്തി​ന്​ നേ​തൃ​ത്വം ന​ൽ​കി​യ​ത്.

Read More

കോഴിക്കോട് : കട്ടിപ്പാറ ചമലിൽ ചെത്ത് തൊഴിലാളി തെങ്ങിൽ നിന്നും വീണ് മരിച്ച നിലയിൽ കണ്ടെത്തി. കുന്നിപ്പള്ളി റെജി ( 50) ആണ് മരണപ്പെട്ടത്. ചമലിന് സമീപം വെണ്ടേക്കുംചാൽ റൂബി ക്രഷറിനു സമീപം മലയിൽ പുത്തൻപുരയിൽ ദേവസ്യയുടെ കൃഷിയിടത്തിൽ തെങ്ങിൽ നിന്നും വീണ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. റെജിയെ കാണാത്തതിനെ തുടർന്ന് തിരച്ചിനൊടുവിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. സംസ്ക്കാരം പോസ്റ്റ്മോർട്ട നടപടികൾക്കു ശേഷം തൃശൂരിൽ നടക്കും. ഭാര്യ: വിനീത മക്കൾ : അഭിരാം, അഭിന.

Read More

തിരുവനന്തപുരം∙ ശമ്പളക്കുടിശിക വൈകുന്നതിൽ പ്രതിഷേധിച്ച് കെഎസ്ആർടിസി ഡ്രൈവർമാരുടെ ശയനപ്രദക്ഷിണം. ബിഎംഎസിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിലാണ് ശയനപ്രദക്ഷിണം നടത്തിയത്. പ്രതീകാത്മക ആത്മഹത്യാ സമരം നടത്തുമെന്നും ബിഎംസ് അറിയിച്ചു. ഈ മാസം ശമ്പളം നൽകുന്നതിനായി 30 കോടി അനുവദിച്ചിരുന്നു. പക്ഷേ, അതുപോലും കൃത്യസമയത്ത് നൽകിയില്ലെന്നും തൊഴിലാളികൾ പറയുന്നു. കെഎസ്ആർടിസി എംഡിയുടെ വീട്ടിലേക്ക് യൂണിയന്റെ നേതൃത്വത്തിൽ പ്രതിഷേധമാർച്ച് നടത്തിയിരുന്നു. ഇതു കൂടാതെ രണ്ടാംഗഡു ഇപ്പോഴും മുടങ്ങിയിരിക്കുകയാണ്. ധനവകുപ്പ് പണം അനുവദിച്ചെങ്കിലും തൊഴിലാളികളുടെ കൈകളിലേക്ക് ഇതുവരെ പണം എത്തിയിട്ടില്ല. ഓണം അടുത്ത സാഹചര്യത്തിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നു കെഎസ്ആർടിസി തൊഴിലാളികൾ അറിയിച്ചു.

Read More