Author: Starvision News Desk

ആലുവ: ആലുവയിൽ ക്രൂരമായി കൊലചെയ്യപ്പെട്ട അഞ്ച് വയസുകാരിയുടെ സംസ്കാര ചടങ്ങുകൾ ഇന്ന് നടന്നു. കുഞ്ഞിന്റെ മൃതദേഹം കീഴ്‌മാട് പൊതുശ്മശാനത്തിലാണ് സംസ്കരിച്ചത്. ഓട്ടോ ഡ്രൈവറായ രേവത് ബാബു എന്ന യുവാവാണ് കുരുന്നിന്റെ അന്ത്യ കർമ്മങ്ങൾ നടത്തിയത്. മറ്റ് പൂജാരിമാരെ ഇതിനായി സമീപിച്ചെങ്കിലും നിരസിച്ചത് മൂലമാണ് താൻ കർമ്മം ഏറ്റെടുത്ത് ചെയ്തതെന്ന് രേവത് മാദ്ധ്യമങ്ങളോടായി പറഞ്ഞു. ഹിന്ദിക്കാരുടെ കുട്ടിയെന്ന് പറഞ്ഞ് അന്ത്യകർമ്മങ്ങൾ നടത്താൻ പൂജാരിമാർ താത്പര്യപ്പെട്ടില്ല എന്നാണ് രേവത് വികാരധീനനായി അറിയിച്ചത് ആലുവ, മാള, കുറമശ്ശേരി ഭാഗങ്ങളിൽ അന്വേഷിച്ചെങ്കിലും ഒരു പൂജാരിയും വരാൻ തയ്യാറായില്ല. ഹിന്ദിക്കാരുടെ കുട്ടിയല്ലേ എന്ന് പറഞ്ഞായിരുന്നു നിരസിച്ചത്. ഹിന്ദിക്കാരുടെ കുട്ടിയാണെങ്കിും മനുഷ്യന്മാർ തന്നെയല്ലേ? ഒടുവിൽ വലിയ മുൻപരിചയമില്ലെങ്കിലും താൻ തന്നെ കർമ്മം ചെയ്യാൻ തീരുമാനിക്കുകയായിരുന്നെന്ന് രേവത് പറഞ്ഞു. ഇതിന് മുൻപ് ഒരു മരണത്തിന് കർമ്മം ചെയ്ത പരിചയമേ തനിക്കുള്ളു. നമ്മുടെ മോളുടെ കാര്യമല്ലേ എന്ന് മാത്രമേ വിചാരിച്ചുള്ളു എന്നും യുവാവ് തുടർന്നു. അതേസമയം ഇന്ന് നടന്ന പൊതുദർശനത്തിനും സംസ്കാര ചടങ്ങുകൾക്ക്…

Read More

ചെന്നെെ: ഡി എം കെയെ കുടുംബ പാർട്ടിയെന്ന് വിളിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ തമിഴ്നാട് കായിക മന്ത്രിയും മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിൻ രംഗത്ത്. അമിത് ഷായുടെ മകൻ ജയ് ഷാ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോ‌ർഡിന്റെ (ബി സി സി ഐ) സെക്രട്ടറിയായതിനെ ചോദ്യം ചെയ്ത് കൊണ്ടാണ് ഉദയനിധി സ്റ്റാലിൻ പ്രതികരിച്ചത്. എങ്ങനെയാണ് ജയ് ഷാ സെക്രട്ടറിയായതെന്നും എത്ര ക്രിക്കറ്റ് മത്സരങ്ങളിൽ അദ്ദേഹം പങ്കെടുത്തിട്ടുണ്ടെന്നും മന്ത്രി പരിഹസിച്ചു. എന്നെ മുഖ്യമന്ത്രിയാക്കുകയാണ് ഡി എം കെ പാർട്ടിയുടെ ലക്ഷ്യമെന്ന് അമിത് ഷാ പറഞ്ഞു. പക്ഷേ, എനിയ്ക്ക് അമിത് ഷായോട് ചോദിക്കാനുള്ളത് നിങ്ങളുടെ മകൻ എങ്ങനെ ബി സി സി ഐയുടെ സെക്രട്ടറിയായി എന്നാണ്. എത്ര ക്രിക്കറ്റ് മത്സരങ്ങൾ നിങ്ങളുടെ മകൻ കളിച്ചു?​. എത്ര റൺസ് നേടി?​.’ ഉദയനിധി ചോദിച്ചു. വെള്ളിയാഴ്ച രാമേശ്വരത്ത് തമിഴ്‌നാട് ബി ജെ പി അദ്ധ്യക്ഷൻ കെ അണ്ണാമലെെയുടെ പദയാത്ര ഫ്ലാഗ്…

Read More

തിരുവനന്തപുരം: അന്യസംസ്ഥാന തൊഴിലാളികൾക്കായി സംസ്ഥാനത്ത് പുതിയ നിയമം കൊണ്ടുവരുമെന്ന് തൊഴിൽ മന്ത്രി വി ശിവൻകുട്ടി. അന്യസംസ്ഥാന തൊഴിലാളികളുടെ വിവരങ്ങൾ ഉൾപ്പെടുത്തി ‘അതിഥി’ ആപ്പ് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ തൊഴിലാളികൾക്ക് നൽകുന്ന എല്ലാ പരിഗണനയും അന്യസംസ്ഥാന തൊഴിലാളികൾക്കും നൽകുന്നുണ്ട്. മെച്ചപ്പെട്ട തൊഴിലും ജീവിത സാഹചര്യവും തേടി കേരളത്തിലേയ്ക്ക് എത്തുന്ന അതിഥികൾ എന്ന നിലയിൽ നൽകുന്ന പരിഗണന ദൗർബല്യമായി കാണരുതെന്നും മന്ത്രി പറഞ്ഞു. അതിഥി തൊഴിലാളികൾക്കായി പ്രത്യേക നിയമനിർമാണം സർക്കാരിന്റെ പരിഗണനയിലുണ്ട്. നിലവിൽ അന്യസംസ്ഥാന തൊഴിലാളികളുടെ കണക്കും വരവ് പോക്ക് കാര്യങ്ങളും കൃത്യമല്ല. അഞ്ച് ലക്ഷത്തി പതിനാറായിരത്തിലധികം തൊഴിലാളികളുണ്ടെന്നാണ് ഏകദേശ കണക്ക്. വ്യക്തി രേഖകൾ സമർപ്പിച്ചാണോ ഇവർ ജോലിയെടുക്കുന്നതെന്ന് വ്യക്തമല്ല.’ ശിവൻകുട്ടി പറഞ്ഞു. കുടിയേറ്റ തൊഴിലാളികളുമായി ബന്ധപ്പെട്ട്1979ലെ കേന്ദ്ര നിയമമുണ്ട്. അതിൽ ഒട്ടേറെ കാര്യങ്ങൾ പറയുന്നുണ്ട്. അത് പൂർണമായും നാം നടപ്പിലാക്കിയിട്ടില്ല. തൊഴിലാളികളെ കൊണ്ടുവരുന്ന ഏജന്റുമാർക്ക് ലെെസൻസ് വേണമെന്ന് അതിലുണ്ട്. എന്നാൽ ഇവിടെ ഇപ്പോൾ സംഭവിക്കുന്നത് അങ്ങനെയല്ല. ആർക്ക് വേണമെങ്കിലും ഇവിടെ വന്നിറങ്ങാം,…

Read More

തിരുവനന്തപുരം: ഭർത്താവ് നൗഷാദിനെ കൊന്ന് കുഴിച്ചുമൂടിയെന്ന വെളിപ്പെടുത്തലിന് പിന്നാലെ അറസ്റ്റിലായ അഫ്സാന പൊലീസിനെതിരെ ആരോപണവുമായി രംഗത്ത്. ജാമ്യം ലഭിച്ചതിനെ തുടർന്ന് ഇന്ന് രാവിലെ ജയിൽ മാേചിതയായശേഷം ആലപ്പുഴയിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കവെയാണ് പൊലീസിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചത്.നൗഷാദിനെ കൊന്നുവെന്ന അഫ്‌സാനയുടെ മൊഴി കളവാണെന്ന് തെളിഞ്ഞതിന് പിന്നാലെ ഇന്നലെ കോടതി ജാമ്യം അനുവദിച്ചിരുന്നു.നൗഷാദിനെ കൊന്നതെന്ന് പൊലീസ് മർദ്ദിച്ച് സമ്മതിപ്പിച്ചതാണ്. ക്രൂര മർദ്ദനമാണ് കസ്റ്റഡിയിൽ ഏറ്റത്. വനിതാ പൊലീസ് ഉൾപ്പെടെയുളളവർ മർദ്ദിച്ചു. പല തവണ പെപ്പർ സ്‌‌പ്രേ പ്രയോഗിച്ചു.വേദന സഹിക്കവയ്യാതെയാണ് കൊന്നുവെന്ന് സമ്മതിച്ചത്. പൊലീസിനെതിരെ നിയമ നടപടി സ്വീകരിക്കും. നൗഷാദ് നാടുവിടാനുള്ള കാരണം എന്തെന്ന് അറിയില്ല. നൗഷാദിന് മാനസിക പ്രശ്നമുണ്ടായിരുന്നു. മദ്യപിച്ച് നിരന്തരം പ്രശ്നമുണ്ടാക്കിയിരുന്നു’- അഫ്സാന പറഞ്ഞു. ഒന്നരവർഷം മുമ്പ് കാണാതാവുകയും ‘മൃതദേഹത്തിനായി’ പൊലീസ് കുഴിതോണ്ടുകയും ചെയ്ത കലഞ്ഞൂർ പാടം വണ്ടണി പടിഞ്ഞാറ്റേതിൽ വീട്ടിൽ നൗഷാദിനെ (34) കഴിഞ്ഞ ദിവസമാണ് ജീവനോടെ കണ്ടെത്തിയത്. നാട്ടിൽ നടക്കുന്ന കോലാഹലങ്ങളൊന്നും അറിയാതെ, തൊമ്മൻകുത്തിന്റെ ഉൾപ്രദേശമായ കുഴിമറ്റത്ത് ബേബി വർഗീസിന്റെ (സന്തോഷ്)…

Read More

ശ്രീനഗർ: അവധിയ്ക്ക് നാട്ടിലെത്തിയ സെെനികനെ ദുരൂഹ സാഹചര്യത്തിൽ കാണാതായി. തെക്കൻ ജമ്മു കശ്മീ‌രിലെ കുൽഗാം ജില്ലയിലാണ് സംഭവം. ജമ്മു കാശ്മീർ ലെെറ്റ് ഇൻഫൻട്രി റെജിമെന്റിലെ റെെഫിൾമാൻ ജാവേദ് അഹമ്മദ് വാനിയെയാണ് (25) ഇന്നലെ രാത്രി മുതൽ കാണാതായത്. വീട്ടിൽ നിന്ന് വെെകിട്ട് ആറരയോടെ മാർക്കറ്റിലേയ്ക്ക് സാധനങ്ങൾ വാങ്ങാൻ ഇറങ്ങിയ സെെനികൻ പിന്നീട് തിരിച്ചെത്തിയില്ല. രാത്രി ഒമ്പത് മണിയായിട്ടും ജാവേദ് തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ തെരച്ചിൽ തുടങ്ങി. പിന്നാലെ ഇദ്ദേഹം സഞ്ചരിച്ചുന്ന ആൾട്ടോ കാർ മാർക്കറ്റിന് സമീപത്ത് നിന്ന് കണ്ടെത്തി. കാറിൽ രക്തക്കറയുണ്ടായിരുന്നതായി സൂചനയുണ്ട്. കശ്‌മീർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സെെനികനെ വാഹനത്തിൽ നിന്ന് തട്ടിക്കൊണ്ടുപോയതായി ജവേദിന്റെ കുടുംബം ആരോപിച്ചു. കുൽഗാം ജില്ലയിലെ അചതൽ പ്രദേശത്താണ് ജാവേദ് അഹമ്മദ് വാനി താമസിച്ചിരുന്നത്. അവധിയ്ക്ക് നാട്ടിലെത്തിയ സെെനികരെ ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവങ്ങൾ ഇത് മുൻപും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Read More

കൊച്ചി: മുഖ്യമന്ത്രി അതിഥി തൊഴിലാളികള്‍ എന്നൊക്കെ വിളിക്കുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ എവിടെ നിന്നാണ് വരുന്നതെന്ന് അദ്ദേഹത്തിന്‌ അറിയുമോ എന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. നാട്ടിലേക്ക് വരുന്ന അതിഥിയെക്കുറിച്ച് ഒരു ധാരണ വേണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആലുവയിൽ അഞ്ചുവയസുകാരി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രതി ഇപ്പോഴും ഏത് സംസ്ഥാനക്കാരനാണെന്ന് പോലീസിന് ഉറപ്പില്ല. കേരളത്തിൽ കഴിഞ്ഞ വർഷങ്ങളിൽ 159 കുറ്റകൃത്യങ്ങളിൽ ഇതരസംസ്ഥാന തൊഴിലാളികൾ പ്രതികളാണെന്ന് പറയുന്നു. ഈ അതിഥി ആരാണെന്ന് അറിയാൻ പോലീസിന് സംവിധാനമുണ്ടോ? ആലുവയിലെ തൊഴിലാളി ക്യാമ്പുകളിൽ പോലീസ് പരിശോധന നടത്തുന്നുണ്ടോ? ഇതൊന്നും ചെയ്യാതെ മാപ്പ് അപേക്ഷിച്ചിട്ട് കാര്യമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ‘കേരള പോലീസിന്റെ പണി ഫെയ്‌സ്ബുക്കിലൂടെ മാപ്പ് അപേക്ഷിക്കലല്ല. അതിന് വേണ്ടിയല്ല നികുതിപ്പണത്തിൽ നിന്ന് ശമ്പളം നൽകി സേനയെ സൃഷ്ടിച്ചിരിക്കുന്നത്. ഇത്തരത്തിൽ ഒരു വീഴ്ചയുണ്ടായതിന്റെ ഉത്തരവാദിത്വം ആർക്കാണെന്ന് കണ്ടെത്തണം. പെൺകുട്ടി കൊല്ലപ്പെട്ടതിന് ശേഷം പ്രതിയെ പിടിച്ചെന്ന് കുറച്ചെങ്കിലും നാണമുണ്ടെങ്കിൽ അവർ പറയില്ല’, വി. മുരളീധരൻ പറഞ്ഞു.

Read More

പത്തനംതിട്ടയിൽ ഭർത്താവിനെ കൊലപ്പെടുത്തിയെന്ന വ്യാജ മൊഴി നൽകിയ അഫ്സാന ജാമ്യത്തിലിറങ്ങി. ഭർത്താവ് പത്തനംതിട്ട കലഞ്ഞൂർ സ്വദേശി നൗഷാദിനെ കൊന്നുവെന്ന അഫ്‌സാനയുടെ മൊഴി കളവാണെന്ന് തെളിഞ്ഞതിന് പിന്നാലെ ഇന്നലെ കോടതി ജാമ്യം അനുവദിച്ചിരുന്നു. ഒന്നര വർഷം മുൻപ് കാണാതായ നൗഷാദിനെ കൊന്ന് കുഴിച്ചുമൂടിയെന്നായിരുന്നു അഫ്സാന പൊലീസിന് നൽകിയ മൊഴി. പറക്കോട് പരുത്തിപ്പാറയിൽ വാടകയ്ക്ക് താമസിക്കുമ്പോഴാണ് താൻ നൗഷാദിനെ തലക്കടിച്ച് കൊന്നതെന്നായിരുന്നു അഫ്സാന പൊലീസിനോട് പറഞ്ഞത്. ഇതിന്‍റെ അസ്ഥാനത്തില്‍ പൊലീസ് അഫ്സാനക്കെതിരെ കൊലക്കുറ്റം ചുമത്തി. തുടർന്ന് റിമാൻഡിലായ അഫ്സാന അട്ടക്കുളങ്ങര വനിത ജയിലിൽ കഴിയുകയായിരുന്നു. മൃതദേഹത്തിനായി പരുത്തിപ്പാറയിൽ ഇവർ താമസിച്ചിരുന്ന വാടക വീടിനടുത്ത് പലയിടത്തും പൊലീസ് കുഴിച്ചു പരിശോധിക്കുകയും ചെയ്തു. ഇതിനിടെയാണ് എല്ലാവരെയും ഞെട്ടിച്ച ട്വിസ്റ്റുണ്ടായത്. കലഞ്ഞൂർ സ്വദേശിയായ നൗഷാദിനെ ഇടുക്കി തൊമ്മൻകുത്തിൽ നിന്ന് പൊലീസ് കണ്ടെത്തി. ഭാര്യയെ ഭയന്ന് നാടുവിട്ട് പോകുകയായിരുന്നുവെന്നായിരുന്നു നൗഷാദിന്റെ മൊഴി. അഫ്സനായ്ക്ക് എതിരെ എടുത്ത കേസിൽ പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകും. എന്നാൽ കബളിപ്പിച്ചു എന്ന കേസുമായി മുന്നോട്ട്…

Read More

മൂവാറ്റുപുഴ: നിർമ്മല കോളേജിനുമുന്നിൽ റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ ബൈക്കിടിച്ച് കോളേജ് വിദ്യാർത്ഥിനി നമിത മരിച്ച സംഭവത്തിലെ പ്രതി ആൻസൺ റോയിക്ക് ലേണേഴ്സും ലൈസൻസുമില്ലെന്ന് മോട്ടോർവാഹനവകുപ്പ് കണ്ടെത്തി. മൂവാറ്റുപുഴ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരിക്കുന്ന പ്രതിയുടെ ബൈക്ക് മോട്ടോർവാഹനവകുപ്പും പൊലീസും ചേർന്ന് പരിശോധിച്ചു. രൂപമാറ്റം വരുത്തിയ ബൈക്കിൽ സൈലൻസർ ഘടിപ്പിക്കാത്ത നിലയിലും വാഹനത്തിന്റെ ഇരുവശങ്ങളിലുമുള്ള കണ്ണാടികളും ക്രാഷ്ഗാർഡും നീക്കംചെയ്ത നിലയിലുമാണ്. ഇടിയുടെ ആഘാതത്തിൽ ബൈക്കിന്റെ മുൻഭാഗം പൂർണമായും തകർന്നിരിക്കുകയാണെന്നും അധികൃതർ പറഞ്ഞു. വിവിധ സ്റ്റേഷനുകളിലായി ആൻസനെതിരെ കൊലപാതകശ്രമം, ലഹരിഉപയോഗമുൾപ്പെടെ 11 കേസുകൾ നിലവിലുണ്ട്. ആൻസന്റെ ബൈക്കിടിച്ച് വിദ്യാർത്ഥിനി മരിച്ചതുകൂടി ആയപ്പോൾ കേസുകളുടെ എണ്ണം 12ആയി.മനപ്പൂർവമല്ലാത്ത നരഹത്യ, അപകടകരമായി വാഹനം ഓടിക്കൽ തുടങ്ങിയ വകുപ്പുകൾചുമത്തിയാണ് നിലവിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതി ഇതിനുമുമ്പും അമിതവേഗത്തിൽ വാഹനമോടിച്ച് അപകടമുണ്ടാക്കിയിട്ടുണ്ട്. ബുധനാഴ്ച മൂവാറ്റുപുഴ നിർമ്മല കോളേജിന് മുന്നിലാണ് ആൻസന്റെ ബൈക്ക് ഇടിച്ച് വിദ്യാർത്ഥിനി മരിച്ചത്. അവസാനവർഷ ബിരുദ വിദ്യാർത്ഥിനി വാളകം കുന്നയ്ക്കൽ വടക്കേപുഷ്പകം രഘുവിന്റെയും ഗിരിജയുടെയും മകൾ…

Read More

നെടുമങ്ങാട്: മുഖം മറയ്ക്കുന്ന പര്‍ദ്ദ ധരിച്ചെത്തി ബ്യൂട്ടി പാര്‍ലര്‍ ജീവനക്കാരിയുടെ മാല കവര്‍ന്ന സംഭവത്തില്‍ പ്രതി അറസ്റ്റില്‍. തൊളിക്കോട് വില്ലേജില്‍ പണ്ടാരവിളാകം തോട്ടരികത്ത് വീട്ടില്‍ മാലിനി (46)യാണ് അറസ്റ്റിലായത്.മുളകുപൊടി എറിഞ്ഞാണ് മാല കവര്‍ന്നത്. നെടുമങ്ങാട് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിനു മുന്‍വശത്തെ ബ്ലൂബെറി ബ്യൂട്ടിപാര്‍ലറില്‍ ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.കണ്ണുകള്‍ മാത്രം പുറത്തുകാണത്തക്ക രീതിയില്‍ ശിരോവസ്ത്രം ധരിച്ച ഒരു സ്ത്രീ വന്ന് മുഖം മിനുക്കണെമന്നു പറഞ്ഞു. ജോലികഴിഞ്ഞപ്പോള്‍ തന്റെ നാത്തൂന്റെ കൈയിലാണ് പണമെന്നും അവര്‍ വരുന്നതു വരെ കാത്തിരിക്കാമെന്നും പറഞ്ഞു. ഇതിനിടെ, ഈ സ്ഥാപനത്തിലെ ജോലിക്കാരിയായ ആനാട് വടക്കേലെ മൈലമൂട്ട് വീട്ടില്‍ ബി.ശ്രീക്കുട്ടിയുടെ മാല പിടിച്ചുനോക്കുകയും സ്വര്‍ണമാണെന്ന് ഉറപ്പുവരുത്തുകയും ചെയ്തു. തുടര്‍ന്ന് രണ്ടുമണിയോടെ ആരുമില്ലാതിരുന്ന സമയത്ത് മാലിനി ബാഗില്‍നിന്ന് മുളകുപൊടിയെടുത്ത് ശ്രീക്കുട്ടിയുടെ മുഖത്തെറിഞ്ഞു. മാല പൊട്ടിച്ചെടുത്തു കടന്നുകളയാന്‍ ശ്രമിച്ചു. കണ്ണില്‍ മുളകുപൊടി വീണ ശ്രീക്കുട്ടി നിലവിളിച്ചുകൊണ്ട് സ്ഥാപനത്തിന്റെ മുന്‍വശത്തെ ചില്ലുവാതില്‍ പൊട്ടിച്ചു പുറത്തിറങ്ങി നിലവിളിച്ചു. പരിസരത്തുള്ള കടക്കാരും നാട്ടുകാരും ചേര്‍ന്ന് മാലിനിയെ…

Read More

കണ്ണൂർ: ഇളം കള്ള് നല്ലരീതിയിൽ കൊടുത്താൽ അത് ഏറ്റവും പോഷക സമൃദ്ധമായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓരോ നാടിനും ആ നാടിന്റേതായ സ്വന്തം ചില മദ്യങ്ങളുണ്ട്. അതിൽപ്പെട്ടതാണ് കേരളത്തിന് കള്ള്. പാട്യം ഗോപാലൻ പഠനഗവേഷണ കേന്ദ്രവും കണ്ണൂർ ജില്ല ലൈബ്രറി കൗൺസിലും സംയുക്തമായി സംഘടിപ്പിച്ച വികസന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടൂറിസ്റ്റ് കേന്ദ്രങ്ങളിലുള്ള റിസോർട്ടുകൾക്കും ഹോട്ടലുകൾക്കും ചെത്തിക്കഴിഞ്ഞ ഉടനെയുള്ള നാടൻ കള്ള് ലഭ്യമാക്കുക എന്നാണ് മദ്യനയത്തിൽ തീരുമാനിച്ചത്. ”ചെത്തിക്കഴിഞ്ഞ് ഉടനെയുള്ള കള്ള്… അതിനെക്കുറിച്ച് അറിയാവുന്നവർക്കെല്ലാം അറിയാം, അത് ലഹരിമൂത്തതായിരിക്കില്ല. നല്ലരീതിയിൽ കൊടുത്താൽ അത് ഏറ്റവും പോഷക സമൃദ്ധമായ ഒന്നായിരിക്കും” – മുഖ്യമന്ത്രി വ്യക്തമാക്കി. മദ്യനയം പ്രഖ്യാപിച്ചപ്പോൾ ചിലർ ചില ന്യായങ്ങൾ പറഞ്ഞു. ആ ന്യായങ്ങളൊക്കെ പിന്നെ ആലോചിക്കേണ്ടതാണ്. നയത്തിൽ അതെല്ലാം പറയേണ്ട കാര്യമില്ല. നയം നടപ്പാക്കുമ്പോഴാണ് അതിൽ എന്തെല്ലാം കരുതലും നടപടികളും വേണമെന്ന് ആലോചിക്കേണ്ടത്. കള്ള് മദ്യമല്ലെന്നും പോഷകാഹാര വസ്തുവാണെന്നും കഴിഞ്ഞ ദിവസം എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജനും പറഞ്ഞിരുന്നു

Read More