- ഗവർണർ പങ്കെടുക്കുന്ന പരിപാടിയിൽ ഭാരതാംബയുടെ ചിത്രം: സെനറ്റ് ഹാളിൽ എസ്എഫ്ഐ, കെ എസ് യു, ഡിവൈഎഫ്ഐ പ്രതിഷേധം
- കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഹിറ്റ്ലിസ്റ്റില് ജില്ലാ ജഡ്ജിയും നേതാക്കളുമടക്കം 950 പേരെന്ന് എന്‍.ഐ.എ.
- ഇറാനില്‍നിന്ന് 1,748 ബഹ്റൈനികളെ തിരിച്ചെത്തിച്ചു
- മുണ്ടക്കൈ മേഖലയിലും ചൂരൽമഴയിലും കനത്തമഴ; പ്രതിഷേധവുമായി നാട്ടുകാർ, സ്ഥലത്തെത്തിയ വില്ലേജ് ഓഫീസറെ തടഞ്ഞു
- സ്ട്രീറ്റ് ആർട്ട് & ത്രീഡി അനാമോർഫിക് പെയിന്റിംഗ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു
- ‘ന്യായീകരണം വേണ്ട, ഖേദം പ്രകടിപ്പിക്കണം’; ക്ഷുഭിതനായി ബിനോയ് വിശ്വം, ശബ്ദരേഖ വിവാദത്തിൽ നേതാക്കൾക്ക് താക്കീത്
- കേരളത്തിന്റെ കെ ഫോണിന് ദേശീയ തലത്തില്‍ ലൈസൻസ്; രാജ്യത്തെവിടെയും ഇന്റര്‍നെറ്റ് സര്‍വീസ് നല്‍കാനാകും
- അത് ബിജെപിയില്‍ ചേരുന്നതിന്റെ സൂചനയല്ല’; മോദിപ്രശംസയില്‍ വിശദീകരണവുമായി ശശി തരൂര്‍
Author: Starvision News Desk
കണ്ണൂർ: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ. കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗ്സിനെ കണ്ണൂർ യൂണിവേഴ്സിറ്റിയിൽ അസോസിയേറ്റ് പ്രൊഫസ്സറായി ഒന്നാം റാങ്ക് നൽകിയ നടപടി ശരിവച്ച ഡിവിഷൻ ബെഞ്ചിന്റെ തീരുമാനം ചോദ്യം ചെയ്ത് യൂജി സി യും രണ്ടാം റാങ്ക് കാരനായ ജോസഫ് സ്കറിയും സുപ്രീം കോടതിയിൽ ഫയൽ ചെയത അപ്പീലിൽ എതിർ കക്ഷികളായ കണ്ണൂർ സർവ്വകലാശാ ലയ്ക്കും, പ്രിയ വർഗീസിനും എതിർ സത്യവാഗ്മൂലം നൽകാൻ ആവശ്യപ്പെട്ട് സുപ്രീം കോടതി ഉത്തരവായി.പ്രിയ വർഗീസിന്റെ നിയമനം അപ്പീലിന്റെ അന്തിമ വിധിക്ക് വിധേയമായിരിക്കും. ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് വസ്തുതകൾ ഒരു പരിധിവരെ പൂർണമായും പരിശോധിക്കാതെയാണെന്ന് കോടതി വാക്കാൽ നിരീക്ഷിച്ചു. അപ്പീലിൽ തീർപ്പ് കൽപ്പിക്കുന്നത് തന്റെ ഭാഗം കൂടി കേട്ട ശേഷം മാത്രമേ പാടുള്ളു വെന്ന് പ്രിയ വർഗീസ് തടസഹർജ്ജി ഫയൽ ചെയ്തിരുന്നു.ജെ. കെ. മഹേശ്വരി,കെ.വി. വിശ്വനാഥ് എന്നിവരടങ്ങുന്ന ബെഞ്ചിന്റെ താണ് ഉത്തരവ്.
തിരുവനന്തപുരം: ആലുവയില്‍ കൊല്ലപ്പെട്ട 5 വയസുകാരിയുടെ കുടുംബത്തിന് അടിയന്തര ആശ്വാസമായി വനിത ശിശുവികസന വകുപ്പ് ഒരു ലക്ഷം രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വനിത ശിശുവികസന വകുപ്പിന്റെ ആശ്വാസനിധി പദ്ധതി പ്രകാരമാണ് തുകയനുവദിച്ചത്. ലൈംഗികാതിക്രമങ്ങള്‍ നേരിടുന്ന സ്ത്രീകളുടേയും കുഞ്ഞുങ്ങളുടേയും അടുത്ത കുടുംബാംഗത്തിന് നല്‍കുന്ന ധനസഹായമാണ് ആശ്വാസനിധി. കഴിഞ്ഞ ദിവസം മന്ത്രി ആലുവയിലെത്തി മാതാപിതാക്കളെ സന്ദര്‍ശിച്ച ശേഷം ആശ്വാസനിധി വഴി ധനസഹായം അനുവദിക്കുമെന്ന് പറഞ്ഞിരുന്നു. തുടര്‍ന്നാണ് വനിത ശിശുവികസന വകുപ്പ് അടിയന്തര നടപടി സ്വീകരിച്ച് ധനസഹായം അനുവദിച്ച് ഉത്തരവിട്ടത്.
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ ഹർജി ഐജി ലക്ഷമൺ പിൻവലിച്ചേക്കും. അഭിഭാഷകൻ തയ്യാറാക്കി നൽകിയ ഹർജിയായിരുന്നു എന്നാണ് ലക്ഷമണയുമായി അടുത്ത വ്യത്തങ്ങൾ പറയുന്നത്. ചികിത്സയിലായതിനാൽ ഹർജിയുടെ വിശദാംശങ്ങൾ ഐജി അറിഞ്ഞില്ലെന്നാണ് വിശദീകരണം. എന്നാൽ നടപടി ഭയന്ന് തലയൂരാനുള്ള ശ്രമമാണ് ഹർജി പിൻവലിച്ചതിന് പിറകിലെന്നും വിവരമുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിൽ, ഭരണഘടനാ ബാഹ്യ അധികാര കേന്ദ്രം പ്രവർത്തിക്കുന്നുവെന്ന അതീവ ഗുരുതര ആരോപണമാണ് ഐ ജി ലക്ഷ്മണന്റെ ഹൈക്കോടതിയിലെ ഹർജിയിൽ ഉന്നയിച്ചത്. ഈ അധികാരകേന്ദ്രം സാമ്പത്തിക ഇടപാടുകളിൽ മധ്യസ്ഥത വഹിക്കുന്നുണ്ടെന്നാണ് ആക്ഷേപം. ഹൈക്കോടതി ആർബിട്രേറ്റർമാർക്ക് അയച്ച തർക്കം പോലും തീർപ്പാക്കുന്നുണ്ടെന്നും ആരോപണമുണ്ട്. മോൻസൻ മാവുങ്കൽ കേസിൽ പ്രതിസ്ഥാനത്തുള്ള ഐജിയുടെ വിടുതൽ ഹർജിയിലെ ആരോപണം മുഖ്യമന്ത്രിയുടെ ഓഫീസിനെ കടുത്ത സമ്മർദ്ദത്തിലാക്കിയിരുന്നു. കേസിൽ നിന്നും രക്ഷപ്പെടാനുള്ള പ്രതിയുടെ ആരോപണത്തിനപ്പുറം ഐജിയുടെ ഹർജിക്ക് മാനങ്ങളുണ്ട്. ലക്ഷ്മണനെതിരെ കൂടുതൽ നടപടികൾക്കാണ് ആഭ്യന്തരവകുപ്പ് നീക്കം. ജാമ്യം കൊടുക്കണമെന്ന കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം ലക്ഷമണനെ വിട്ടയച്ചത്. പക്ഷെ സർവ്വീസിലിരിക്കെ ക്രിമിനൽ കേസിൽ അറസ്റ്റുണ്ടായാൽ…
കണ്ണൂര്‍: ഗണപതി പരാമര്‍ശത്തില്‍ സ്പീക്കര്‍ എഎന്‍ഷംസീറിന് പിന്തുണ ആവര്‍ത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവിഗോവിന്ദന്‍ രംഗത്തി. പ്രസംഗത്തിൽ നിലപാട് വ്യക്തമാക്കിയതാണ് .മിത്തുകൾ ചരിത്രത്തിന്‍റെ ഭാഗമാക്കി മാറ്റരുത് .സങ്കല്പങ്ങളെ സ്വപ്നങ്ങളെ പോലെ കാണണം .ഷംസീർ പറഞ്ഞതിൽ തെറ്റില്ല .ഷംസീർ രാജിവയ്ക്കുക , മാപ്പു പറയുക എന്ന ക്യാമ്പയിൻ നടക്കുന്നുണ്ട് .അതിനോട് സിപിഎമ്മിന് യോജിപ്പില്ല.ശാസ്ത്രീയമായ നിലപാട് ഊന്നി പറയുക എന്നതാണ് നിലപാട്.ഇനിയും അത് തുടരും.എല്ലാവരോടും അതാണ് നിലപാടെന്നും അദ്ദേഹം പറഞ്ഞു. സ്പീക്കർക്കെതിരെ കടുത്ത വിമർശനവുമായി എൻഎസ്എസ്. ഹൈന്ദവരുടെ ആരാധനമൂർത്തിക്കെതിരായ എ.എൻ ഷംസീറിന്‍റെ വിമർശനം സ്പീക്കർ പദവിക്ക് യോജിച്ചതല്ല. വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തിയ സ്പീക്കർ, സ്ഥാനത്തു തുടരരുതെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ ആവശ്യപ്പെട്ടു. വിവാദ പരാമർശം പിൻവലിച്ച് സ്പീക്കർ മാപ്പ് പറയണമെന്നും അല്ലാത്ത പക്ഷം സ്പീക്കർക്കെതിരെ നടപടിയെടുക്കാൻ സർക്കാരിന് ബാധ്യകയുണ്ടെന്നും സ്പീക്കർ പ്രസ്താവനയിൽ വ്യക്തമാക്കി. ഷംസീറിന്‍റെ പരാമർശത്തെ ചൊല്ലി ബിജെപിയും സിപിഎമ്മും തമ്മിൽ പോർവിളി നടക്കുന്നതിനിടെയാണ് എൻഎസ് എസിന്‍റെ വിമർശനം.
കോഴിക്കോട്: പിവി അൻവറിനെതിരായ മിച്ച ഭൂമി കേസിൽ അൻവറിന്റെ കൈവശമുള്ള അധിക ഭൂമിയുടെ കൂടുതൽ തെളിവുകൾ പരാതിക്കാർ ലാൻഡ് ബോർഡിന് കൈമാറി. ഇന്ന് നടന്ന താമരശ്ശേരി താലൂക്ക് ലാൻഡ് ബോർഡ് സിറ്റിംഗിലാണ് രേഖകൾ കൈമാറിയത്. 34.37 ഏക്കർ അധിക ഭൂമിയുടെ രേഖകളാണ് കൈമാറിയതെന്ന് വിവരാവകാശ കൂട്ടായ്മ അറിയിച്ചു. ഇതോടെ പരാതിക്കാർ ഇതുവരെ ലാൻഡ് ബോർഡിന് കൈമാറിയത് 46.83 ഏക്കർ ഭൂമിയുടെ രേഖകളാണ്. ലാൻഡ് ബോർഡ് കണ്ടെത്തിയതിന് പുറമേയുള്ള ഭൂമിയുടെ രേഖകളാണ് സമർപ്പിച്ചതെന്ന് പരാതിക്കാർ പറഞ്ഞു. ലാന്‍ഡ് ബോര്‍ഡിന്‍റെ അന്വേഷണം നടക്കുന്നതിനിടെ കൈവശമുളള അധിക ഭൂമി അന്‍വറും ഭാര്യയും വില്‍പന നടത്തിയതായി പരാതിക്കാര്‍ ആരോപിച്ചു. അന്‍വറിന്‍റെ പേരില്‍ കൂടരഞ്ഞി വില്ലേജിലുണ്ടായിരുന്ന 90 സെന്‍റ് ഭൂമി മലപ്പുറം ജില്ലയിലെ ഒരു കരാറുകാരനും ഭാര്യ ഹഫ്സത്തിന്‍റെ പേരില്‍ കൂടരഞ്ഞി വില്ലേജില്‍ ഉണ്ടായിരുന്ന 60 സെന്‍റ് ഭൂമി മലപ്പുറം ഊര്‍ങ്ങാട്ടിരിയിലെ മറ്റൊരാള്‍ക്കുമാണ് വില്‍പന നടത്തിയത്. ഇതിന്‍റെ രേഖകള്‍ ലാന്‍ഡ് ബോര്‍ഡിന് കൈമാറിയതായും കെവി ഷാജി പറഞ്ഞു. 2016…
പാലക്കാട് : കോങ്ങാട് പെരിങ്ങോട് ബസ് മറിഞ്ഞ് അപകടം. അപകടത്തിൽ . 15 പേർക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. കോഴിക്കോട് നിന്ന് ചെന്നൈയിലേക്ക് സർവീസ് നടത്തുന്ന ബസാണ് മറിഞ്ഞത്. പെരിങ്ങോട് വളവിൽ വെച്ച് ബസ് തിരിച്ചപ്പോഴായിരുന്നു അപകടം. 21 പേർ ബസിലുണ്ടായിരുന്നു. അഗ്നിരക്ഷാസേനയും പോലീസും നാട്ടുകാരും എത്തി രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ തൊട്ടടുത്തുള്ള ആശുപത്രികളിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി.
തിരുവനന്തപുരം : മോൻസൺ മാവുങ്കലിന്റെ പുരാവസ്തുതട്ടിപ്പ് കേസിൽ സംസ്ഥാനസർക്കാരിനെതിരെ തിരിഞ്ഞ മൂന്നാം പ്രതി ഐ.ജി ഗുഗുലോത്ത് ലക്ഷ്മണിനെ ഇന്ന് ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്താനാണ് നീക്കം. കേസിലെ നാലാം പ്രതി മുൻ ഐ.ജി എസ്. സുരേന്ദ്രൻ അറസ്റ്റിലായതിനു പിന്നാലെയാണിത്. ഐ ജി. ലക്ഷ്മൺ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരേ അതീവ ഗുരുതരമായ ആരോപണങ്ങളുന്നയിച്ചത് സർക്കാരിന് തിരിച്ചടിയായിരുന്നു. ഡി.ജി.പിയുടെ റിപ്പോർട്ട് കിട്ടിയതിന് ശേഷം ഐ.ജിയുടെ ഭാവി സർക്കാർ തീരുമാനിക്കും.പൊലീസ് ട്രെയിനിംഗ് വിഭാഗം ഐ.ജിയായ ലക്ഷ്മണിനെ വീണ്ടും സസ്‌പെൻഡ് ചെയ്‌തേക്കും. എ.ഡി.ജി.പിയായുള്ള ലക്ഷ്മണിന്റെ സ്ഥാനക്കയറ്റത്തിനും സർക്കാർ തടയിട്ടിട്ടുണ്ട്. അതേസമയം കേസിൽ തിങ്കളാഴ്ച കളമശേരിയിൽ രാവിലെ 11ന് ഹാജരാകാന്‍ ഐജിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഐ ജി. ലക്ഷ്മൺ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ചില സാമ്പത്തിക ഇടപാടുകളിൽ മദ്ധ്യസ്ഥത വഹിക്കാനും തർക്കങ്ങൾ ഒത്തുതീർക്കാനും മുഖ്യമന്ത്രിയുടെ ഓഫീസിൽ അസാധാരണ ഭരണഘടനാ അതോറിറ്റി പ്രവർത്തിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മോൻസൺ മാവുങ്കൽ മുഖ്യപ്രതിയായ സാമ്പത്തിക തട്ടിപ്പുകേസിൽ തന്നെ…
മനാമ: മയക്കുമരുന്ന് കൈവശം വച്ചതിന് രണ്ട് ഏഷ്യാക്കാർ ബഹ്‌റൈനിൽ പിടിയിലായി. രണ്ട് വ്യത്യസ്ത കേസുകളിലായി ഒരു ഏഷ്യൻ പുരുഷനെയും ഒരു ഏഷ്യൻ സ്ത്രീയെയുമാണ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസിന്റെ ആന്റി നാർക്കോട്ടിക് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. രണ്ട് കേസുകളിലും നടത്തിയ അന്വേഷണത്തിൽ 40,000 ബഹ്‌റൈൻ ദിനാറിൽ കൂടുതൽ വിലമതിക്കുന്ന നിരോധിത മയക്കുമരുന്ന് കണ്ടുകെട്ടുകയും ചെയ്തു. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതിനുള്ള നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്. https://youtu.be/64eOzOf4_CY?t=71
മനാമ: ബഹ്റൈനിലെ പ്രമുഖ ഫിൻടെക് സേവനദാതാക്കളായ ബെനിഫിന്റെ ആപ്ലിക്കേഷൻ ഹാക്ക് ചെയ്യപ്പെട്ടു എന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വാർത്ത വ്യാജമാണെന്ന് ബെനിഫിറ്റ് അധികൃതർ വ്യക്തമാക്കി. അതേസമയം ബെനിഫിറ്റിന്റേതെന്ന രീതിയിൽ ഫോണിലേയ്ക്ക് വരുന്ന വ്യാജസന്ദേശങ്ങളെ കരുതിയിരിക്കണമെന്ന ഓർമ്മപ്പെടുത്തലും ഇവർ നൽകിയിട്ടുണ്ട്. പാസ് വേർഡുകൾ അടക്കമുള്ള കാര്യങ്ങൾ ചോദിച്ച് വരുന്ന കോളുകളെ പ്രോത്സാഹിപ്പിക്കരുതെന്നും വാട്സ്പ്പ് അടക്കമുള്ള ആപ്ലിക്കേഷനിലൂടെ ബെനിഫിറ്റിന്റെ പേരിൽ നൽകുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യരുതെന്നും അധികൃതർ ഓർമ്മിപ്പിച്ചു. സ്ഥിരീകരിക്കാത്ത വാർത്തകളും കിംവദന്തികളും പ്രചരിപ്പിക്കരുതെന്നും ബെനിഫിറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. https://youtu.be/64eOzOf4_CY?t=203
മനാമ: 2022 മാർച്ച് വരെയുള്ള ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ഗൾഫ് രാജ്യങ്ങളിൽ 8.8 ദശലക്ഷത്തിലധികം പ്രവാസി ഇന്ത്യക്കാർ (എൻആർഐ) താമസിക്കുന്നുണ്ട്. ബഹ്‌റൈനിലെ പ്രവാസി ഇന്ത്യക്കാരുടെ ജനസംഖ്യ നിരക്ക് 320,000 ആണ്. ലോകമെമ്പാടുമുള്ള മൊത്തം 13.4 ദശലക്ഷം എൻആർഐകളിൽ, ജിസിസി രാജ്യങ്ങൾക്കാണ് ഏറ്റവും വലിയ അനുപാതം. ഇത് 66 ശതമാനത്തിലധികം വരും. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നൽകിയ ഡാറ്റ അനുസരിച്ച്, 3.41 ദശലക്ഷം എൻആർഐകളുമായി യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) ഈ മേഖലയിൽ മുന്നിലാണ്. തൊട്ടുപിന്നിൽ സൗദി അറേബ്യ 2.59 മില്യൺ, കുവൈത്ത് 1.02 മില്യൺ, ഖത്തർ 740,000, ഒമാൻ 770,000, ബഹ്‌റൈൻ 320,000 എൻആർഐകൾ എന്നിങ്ങനെയാണ് ജനസംഖ്യ നിരക്ക്. ജിസിസി രാജ്യങ്ങൾക്ക് പുറമേ, യുണൈറ്റഡ് സ്റ്റേറ്റ്സ് (US) , യുണൈറ്റഡ് കിംഗ്ഡം (UK) എന്നിവയും ഗണ്യമായ എൻആർഐ ജനസംഖ്യയെ ആകർഷിക്കുന്നു. യുഎസിൽ 1.28 ദശലക്ഷം പ്രവാസി ഇന്ത്യക്കാരും യുകെയിൽ 350,000 പ്രവാസി ഇന്ത്യക്കാരുമാണുള്ളത്. കൂടാതെ, ഓസ്‌ട്രേലിയ, മലേഷ്യ, കാനഡ…