Author: Starvision News Desk

പത്തനംതിട്ട: തിരുവല്ലയിൽ അമ്മയെയും അച്ഛനെയും മകൻ വെട്ടിക്കൊന്നു. തിരുവല്ല പരുമല കൃഷ്ണവിലാസം സ്കൂളിനു സമീപം ആശാരിപറമ്പിൽ കൃഷ്ണൻകുട്ടി (78), ഭാര്യ ശാരദ (68) എന്നിവരെയാണ് വെട്ടേറ്റു മരിച്ചനിലയിൽ കണ്ടെത്തിയത്. ഇവരുടെ മകൻ കൊച്ചുമോനാണു (അനിൽകുമാർ–50) കൊലപ്പെടുത്തിയതെന്നു സംശയിക്കുന്നു. മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ‌കൊലപാതകത്തിന്റെ കാരണം ഉൾപ്പെടെയുള്ളവ അന്വേഷിക്കുകയാണെന്നു പൊലീസ് അറിയിച്ചു.

Read More

വാളയാർ ∙ ഒരാഴ്ചയ്ക്കിടയിൽ വാളയാർ ആർടിഒ ഇൻ ചെക്പോസ്റ്റിൽ വിജിലൻസ് നടത്തിയ രണ്ടാമത്തെ പരിശോധനയായിരുന്നു ഇന്നലത്തേത്. പുലർച്ചെ നാലര വരെ നീണ്ട പരിശോധനയിൽ ആകെ 13,000 രൂപ പിടികൂടിയതിൽ 5500 രൂപയാണു കാന്തക്കഷണത്തിൽ ചുറ്റി ഭിത്തിയിലൊട്ടിച്ച നിലയിൽ കണ്ടെത്തിയത്. ബാക്കി തുക കണ്ടെത്തിയതു ചവറ്റുകൊട്ടയിൽ അലക്ഷ്യമായി പൊതിഞ്ഞിട്ട പേപ്പർ കഷണങ്ങൾക്കിടയിലും. രാത്രി 11നു ലോറി ജീവനക്കാരുടെ വേഷത്തിലെത്തി ചെക്പോസ്റ്റ് പരിസരത്തു നിലയുറപ്പിച്ച വിജിലൻസ് സംഘം, പിരിവ് ഊർജിതമായതോടെയാണ് ഓഫിസിൽ കയറിയത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു എംവിഐ, 4 എഎംവിഐ, ഒരു ഓഫിസ് അറ്റൻഡർ എന്നിവരിൽ യൂണിഫോമിലുണ്ടായിരുന്നത് ഒരാൾ മാത്രം. ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങൾ തിരിച്ചറിയാതിരിക്കാനാണു യൂണിഫോം ഒഴിവാക്കുന്നത്. പരിശോധനകളൊന്നുമില്ലാതെ പണം പിരിച്ചു വാഹനങ്ങൾ കടത്തിവിടുകയാണു രീതി. വൈകിട്ടത്തെ ഷിഫ്റ്റിൽ ആകെ 37 വാഹനങ്ങൾ മാത്രം കടന്നുപോയതായാണു രേഖപ്പെടുത്തിയിരുന്നത്. സർക്കാരിന്റെ നികുതി വരുമാനത്തിലും കുറവു കണ്ടെത്തി. വിജിലൻസ് ഉദ്യോഗസ്ഥരെത്തിയതോടെ ചെക്പോസ്റ്റ് വിട്ടു പുറത്തേക്കു നടന്നുപോയ മുഴുവൻ ആർടിഒ ഉദ്യോഗസ്ഥരെയും വിജിലൻസ് സംഘം തിരികെ ഡ്യൂട്ടിയിലെത്തിച്ചു. ഓണവിപണിയിലെ…

Read More

നെടുമങ്ങാട്: നെടുമങ്ങാട് ഗവൺമെന്റ് കോളേജിലെ അക്കാദമിക് ബ്ലോക്കിന്റെയും വനിതാ ഹോസ്റ്റലിന്റെയും ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ.ബിന്ദു നിർവഹിച്ചു. മികവിന്റെ കേന്ദ്രമായി ഉയർത്താൻ സർക്കാർ തെരഞ്ഞെടുത്ത പത്ത് കലാലയങ്ങളിലൊന്നാണ് മലയോരമേഖലയിലുള്ള നെടുമങ്ങാട് കോളേജെന്ന് മന്ത്രി പറഞ്ഞു. കോളേജ് അധികൃതരുടെ ആവശ്യങ്ങൾ പരിഗണിക്കാനും പരിഹാരം കാണാനും കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും കോളേജിൽ പുതിയ പദ്ധതികൾക്കായി 2.66 കോടി രൂപ അനുവദിക്കുന്നതായും മന്ത്രി അറിയിച്ചു. നെടുമങ്ങാട് നിയോജകമണ്ഡലം എം.എൽ.എ കൂടിയായ ഭക്ഷ്യപൊതുവിതരണവകുപ്പ് മന്ത്രി ജി.ആർ അനിൽ അധ്യക്ഷനായിരുന്നു. നാക് അക്രഡിറ്റേഷനിൽ കോളേജിനെ എ പ്ലസ് പ്ലസ് ഗ്രേഡിലേക്ക് ഉയർത്താൻ എല്ലാവരുടേയും കൂട്ടായപരിശ്രമം ഉണ്ടാകണമെന്നും, സർക്കാറിന്റെ പിന്തുണയുള്ളതിനാലാണ് പുതിയ പദ്ധതികൾ കോളേജിൽ സാധ്യമാക്കാനായതെന്നും മന്ത്രി ജി.ആർ അനിൽ പറഞ്ഞു. കിഫ്ബി ഫണ്ടിൽ നിന്നും 7. 61 കോടി രൂപ ചെലവാക്കിയാണ് അക്കാദമി ബ്ലോക്കിന്റെയും ഹോസ്റ്റലിന്റെയും നിർമാണം പൂർത്തിയാക്കിയത്. നാലു നിലകളുള്ള അക്കാദമിക് ബ്ലോക്കിൽ പത്ത് ക്ലാസ് മുറികളും രണ്ട് റിസർച്ച് മുറികളുമുൾപ്പെടെ 14 മുറികളുണ്ട്. മൂന്ന്…

Read More

കണ്ണൂർ: ട്രെയിനിൽ യാത്ര ചെയ്യവെ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ. കണ്ണൂർ പടപ്പയങ്ങാട് സ്വദേശി ജോർജ് ജോസഫിനെയാണ് വിദ്യാർത്ഥിനിയുടെ പരാതിയിൽ പോലീസ് അറസ്റ്റ് ചെയ്തത്. കോയമ്പത്തൂർ – മംഗളൂരു ഇന്റർസിറ്റിയിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം. വിദ്യാർത്ഥിനിയുടെ പരാതിയിൽ കാസർഗോഡ് റെയിൽവേ പോലീസ് കേസെടുത്തിരുന്നു. യാത്രയില്‍ എതിര്‍വശത്തിരിക്കുകയായിരുന്ന ജോര്‍ജ് ജോസഫ് നഗ്നതപ്രദര്‍ശനം നടത്തിയെന്നാണ് പെണ്‍കുട്ടിയുടെ പരാതി. വീഡിയോ തെളിവുകള്‍ അടക്കമാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. ദുരനുഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമത്തിലൂടെ വിദ്യാര്‍ത്ഥിനി പുറത്തുവിടുകയും ചെയ്തു. ട്രെയിന്‍ കോഴിക്കോട് വിട്ട ശേഷമാണ് ലൈംഗികാതിക്രമം നേരിടേണ്ടി വന്നത്. പെണ്‍കുട്ടി സഹയാത്രികരെ വിവരം അറിയിച്ചപ്പോള്‍ ജോര്‍ജ് എഴുന്നേറ്റ് പോകാന്‍ ശ്രമിച്ചെങ്കിലും പിടികൂടി സുരക്ഷാ ഉദ്യോഗസ്ഥരെ ഏല്‍പ്പിക്കുകയായിരുന്നു.

Read More

കണ്ണൂര്‍: കക്കാട് പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. സ്‌കൂളിലേക്ക് പോകുമ്പോള്‍ ഇടവഴിയില്‍ വച്ചാണ് കാറിലെത്തിയ സംഘം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. കുട്ടി കുതറിയോടി രക്ഷപ്പെടുകയായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം. കക്കാട് നിന്ന് പള്ളിക്കുന്നിലേക്ക് പോകുന്ന വഴിയില്‍ വച്ചാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം ഉണ്ടായത്. സ്‌കൂള്‍ യൂണിഫോമില്‍ കക്കാട് ഭാഗത്തേയ്ക്ക് നടന്നുവരികയായിരുന്ന പെണ്‍കുട്ടിയെയാണ് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. കക്കാട് ഭാഗത്ത് നിന്ന് കാറിലെത്തിയ സംഘമാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. കറുത്ത ഒമ്‌നി കാറില്‍ മുഖംമൂടി ധരിച്ച നാലംഗ സംഘമാണ് ഉണ്ടായിരുന്നത്. കാറിനകത്തേയ്ക്ക് വലിച്ച് കയറ്റാന്‍ ശ്രമിക്കുന്നതിനിടെ, പെണ്‍കുട്ടി കുതറിയോടിയത് കൊണ്ടാണ് രക്ഷപ്പെട്ടത്. ഉടന്‍ തന്നെ എതിര്‍വശത്ത് നിന്ന് ഒരു ഓട്ടോറിക്ഷയും ശബ്ദം കേട്ട് ആളുകള്‍ ഓടിക്കൂടുന്നതും തിരിച്ചറിഞ്ഞ സംഘം വാഹനം തിരിച്ച് പ്രദേശത്ത് നിന്ന് കടന്നുകളയുകയായിരുന്നു. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

Read More

ന്യൂഡല്‍ഹി: ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ചികിത്സയ്ക്കായി രണ്ടു മാസത്തെ ജാമ്യമാണ് ജസ്റ്റിസുമാരായ എഎസ് ബൊപ്പണ്ണയും ജസ്റ്റിസ് എംഎം സുന്ദേരേഷും അനുവദിച്ചത്. ശിവശങ്കറിനു ജാമ്യം നല്‍കുന്നതിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എതിര്‍ത്തിരുന്നു. ജാമ്യം നിഷേധിച്ച ഹൈക്കോടതി നടപടി ചോദ്യം ചെയ്താണ് ശിവശങ്കര്‍ സുപ്രീം കോടതിയെ സമീപിച്ചത്. തനിക്കു ഗുരതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എറണാകുളം മെഡിക്കല്‍ കോളജില്‍ നിന്നുള്ള മെഡിക്കല്‍ റിപ്പോര്‍ട്ടും ഹാജരാക്കി. നട്ടെല്ലിന് ശസ്ത്രക്രിയ വേണമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് ശിവശങ്കറിനു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ജയദീപ് ഗുപ്ത പറഞ്ഞു. ഇഡിക്കു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ജാമ്യാപേക്ഷയെ എതിര്‍ത്തു. ശിവശങ്കറിനു കസ്റ്റഡിയില്‍ തുടര്‍ന്നുകൊണ്ടുതന്നെ ചികിത്സ ലഭ്യമാക്കാമെന്ന് തുഷാര്‍ മേത്ത പറഞ്ഞു. സ്വന്തം ചെലവില്‍ ഏത് ആശുപത്രിയിലും അദ്ദേഹത്തിനു ചികിത്സ തേടാമെന്ന് തുഷാര്‍ മേത്ത അറിയിച്ചു. എന്നാല്‍ ശസ്ത്രക്രിയയ്ക്കു ശേഷം വിശ്രമം…

Read More

മലപ്പുറം: താനൂരിൽ പോലീസ് കസ്റ്റഡിയിൽ മരിച്ച പ്രതി താമിർ ജിഫ്രിയുടെ വയറിനുള്ളിൽ നിന്നും രണ്ട് ലഹരിമരുന്ന് പൊതികൾ കണ്ടെത്തി. പോസ്റ്റുമോർട്ടം ചെയ്തപ്പോൾ ആമാശയത്തിൽ നിന്നുമാണ് രണ്ട് പ്ലാസ്റ്റിക്ക് കവറുകൾ കിട്ടിയത്. ഇത് എംഡിഎംഎയാണോ എന്നാണ് സംശയം. പൊതികൾ പരിശോധനയ്‌ക്കായി ലാബിലേക്കയച്ചു. ജിഫ്രിന്റെ ശരീരത്തിൽ 13 പരിക്കുകളുണ്ടെന്നാണ് പ്രാഥമിക പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുള്ളത്. ഇത് സംബന്ധിച്ച് അന്വഷണം ഉടനുണ്ടാകും. കസ്‍റ്റഡി മരണം ക്രെെംബ്രാഞ്ച് എസ്.പി അന്വേഷിക്കും. താനൂരിൽ കസ്റ്റഡിയിലുള്ള പ്രതി മരിച്ച സംഭവത്തിൽ അന്വേഷണം തുടരുകയാണ്. ലഹരിമരുന്ന് കേസിൽ കസ്റ്റഡിയിലെടുത്ത തിരൂരങ്ങാടി സ്വദേശി താമിര്‍ ജിഫ്രി(30)യാണ് കഴിഞ്ഞ ദിവസം മരിച്ചത്. താമിർ ജിഫ്രിയെയും മറ്റ് നാല് പേരെയും എംഡിഎംഎയുമായി കഴിഞ്ഞ ദിവസം പുലർച്ചെ 1.45 ഓടെയാണ് താനൂരില്‍ നിന്നും പിടികൂടിയതെന്നാണ് പൊലീസ് പറയുന്നത്. ലോക്കപ്പിൽ വെച്ച് ശാരീരിക പ്രശ്നങ്ങൾ ഉണ്ടായെന്ന് പുലര്‍ച്ചെ കൂടെ ഉള്ളവർ അറിയിച്ചെന്നും നാലരയോടെ സ്വകാര്യ ആശുപത്രിയിൽ എത്തുമ്പോഴേക്കും മരിച്ചെന്നുമാണ് പൊലീസ് വിശദീകരണം. ആശുപത്രിയിൽ എത്തിച്ച് അഞ്ചു മണിക്കൂറിനു ശേഷം…

Read More

കോട്ടയം: ഗണപതി മിത്താണെന്ന സ്പീക്കർ എ.എൻ.ഷംസീറിന്റെ പ്രസ്താവന ഹൈന്ദവ ജനതയുടെ ചങ്കിൽ തറച്ചതാണെന്നും അതിൽ വിട്ടു വീഴ്ചയില്ലെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. എ.എൻ. ഷംസീറിന്റെ വിവാദപ്രസ്താവനയിൽ പ്രതിഷേധിച്ച് നായർ സർവീസ് സൊസൈറ്റി ആഹ്വാനംചെയ്ത വിശ്വസ സംരക്ഷണദിനാചരണത്തിൽ സംസാരിക്കുകയായിരുന്നു ജി സുകുമാരൻ നായർ. എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ കോട്ടയം വാഴപ്പിള്ളി ക്ഷേത്രത്തിലെത്തി പ്രാർഥനയും വഴിപാടും നടത്തി. ഷംസീറിന്റെ പരാമർശങ്ങൾക്ക് പിന്നിൽ ഹൈന്ദവ വിരോധമാണെന്ന് ക്ഷേത്രത്തിലെത്തിയ ശേഷം ജി. സുകുമാരൻ നായർ മാധ്യമങ്ങളോട് പ്രതികരിച്ചു. സ്പീക്കറുടെ പരാമർശങ്ങൾ ഹൈന്ദവ ജനതയുടെ ചങ്കിൽ തറച്ചു. എല്ലാ മതങ്ങളെയും അംഗീകരിച്ചു മുന്നോട്ടു പോകുന്നവരാണ് ഹിന്ദുക്കൾ. ഹൈന്ദവരെ ആക്ഷേപിച്ചാൽ വിട്ടുവീഴ്ച്ച ഇല്ലാത്ത എതിർപ്പ് നേരിടേണ്ടി വരും. ഹിന്ദു സംഘടനകൾക്കൊപ്പം യോജിച്ചു പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്പീക്കർക്കെതിരായ പ്രതിഷേധം ശബരിമല പ്രക്ഷോഭത്തിന് സാമാനമാണ്. ബുധനാഴ്ചത്തെ പ്രതിഷേധം സൂചനയാണ്. മറ്റു തീരുമാനങ്ങൾ പിന്നീട് അറിയിക്കും. എ.എൻ. ഷംസീർ സ്പീക്കർ സ്ഥാനത്ത് തുടരാൻ അർഹനല്ല. താൻ…

Read More

കൊച്ചി: എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ പൊലീസിന്റെ പിടിയിൽ. കായംകുളം, കുട്ടികിഴക്കേതിൽ ഹൗസിൽ അജ്മൽ (31), കായംകുളം ചെട്ടികുളങ്ങര ഇലഞ്ഞിവേലിൽ ഹൗസിൽ സുമിത്ത് (31), കായംകുളം ചെന്നാട്ട് വെളിയുടെ കിഴക്കേതിൽ ഹൗസിൽ അൻവർ ഷാ (28) എന്നിവരാണ് പിടിയിലായത്. കളമശ്ശേരി എൻ.എ.ഡി – റോക്ക് വെൽ റോഡ് ഭാഗത്ത് നിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കെ. സേതുരാമനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പൊലീസിന്റെ നടപടി. സംഘത്തിന്റെ തലവനായ കായംകുളം സ്വദേശി അജ്മൽ ആഴ്ചകളായി പൊലീസിന്റെ നിരീക്ഷണത്തിൽ ആയിരുന്നു. കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ എസ്.ശശിധരൻ, നാർക്കോടിക് അസിസ്റ്റൻറ് കമ്മീഷണർ അബ്ദുൽ സലാം എന്നിവരുടെ നിർദേശപ്രകാരം കളമശ്ശേരി പോലീസും കൊച്ചി സിറ്റി യോദ്ധാവ് സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയില്‍ മൂന്ന് പേരും മയക്കുമരുന്നുമായി പിടിയിലാവുകയായിരുന്നു. പ്രതികളിൽ നിന്നും 1.62 ഗ്രാം എം.ഡി.എം.എ പൊലീസ് കണ്ടെടുത്തു. പ്രതികള്‍ ബാംഗ്ലൂരിൽ നിന്ന് കേരളത്തിലേക്ക് മയക്കുമരുന്ന് എത്തിച്ചു…

Read More

തിരുവനന്തപുരം: സ്പീക്കർ എഎൻ ഷംസീറിനെതിരായ എൻഎസ്എസ് പ്രതിഷേധത്തിൽ പ്രതികരണവുമായി പത്തനാപുരം എംഎൽഎ കെബി ഗണേഷ് കുമാർ. എൻഎസ്എസിന്റെ സർക്കുലർ എൻഎസ്എസ് നടപ്പാക്കും. ആ കാര്യത്തിൽ ഒരു സംശയവും വേണ്ടെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഗണപതി പരാമർശത്തിനെതിരെ നാളെ എൻഎസ്എസ് വിശ്വാസ സംരക്ഷണ ദിനം ആചരിക്കുമെന്ന് അറിയിച്ച് ഇറക്കിയ സർക്കുലറുമായി ബന്ധപ്പെട്ടായിരുന്നു പ്രതികരണം. അതേസമയം, എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ സ്പീക്കർ എഎൻ ഷംസീറിനെതിരെ നടത്തിയ പ്രസ്താവനയുമായി ബന്ധപ്പെട്ട ചോദ്യത്തിൽ നിന്ന് ഗണേഷ് കുമാർ ഒഴിഞ്ഞുമാറി. എല്ലാ കാര്യത്തിലും താൻ മറുപടി പറയേണ്ട അവശ്യമില്ലെന്നും തന്നൊട് വല്ല നാട്ടുകാര്യവും ചോദിക്കൂ എന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നേരത്തെ ഷംസീറിന്റെ ഗണപതി പരാമർശത്തിൽ വിമർശനവുമായി എൻഎസ്എസ് രംഗത്തെത്തിയിരുന്നു. സ്പീക്കറുടെ പരാമർശത്തിൽ പ്രതിഷേധിച്ച് നാളെ വിശ്വാസ സംരക്ഷണ ദിനമായി അചരിക്കുമെന്നും ഇത് സംബന്ധിച്ച് താലൂക്കുകൾക്ക് നിർദ്ദേശം നൽകിയതായും എൻഎസ്എസ് അറിയിച്ചു. സ്പീക്കർ എഎൻ ഷംസീർ പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്ന ആവശ്യത്തിൽ ഉറച്ചുനില്‍ക്കുന്നുവെന്നാണ് സുകുമാരൻ നായർ വ്യക്തമാക്കിയത്.…

Read More