Author: Starvision News Desk

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ കഴിവതും വേഗം പൂർത്തിയാക്കാൻ സുപ്രീം കോടതി വിചാരണക്കോടതിയോടു നിർദേശിച്ചു. 8 മാസം കൂടി സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള വിചാരണക്കോടതി ജഡ്ജിയുടെ റിപ്പോർട്ട് അംഗീകരിച്ച കോടതി, മാർച്ച് 31 വരെ സമയം അനുവദിച്ചു. ഇതിനിടെ, കേസ് വൈകിപ്പിക്കുന്നതു നടൻ ദിലീപിനു വേണ്ടി ഹാജരായ മുകുൾ റോഹ്തഗി ചൂണ്ടിക്കാട്ടി. സമയം നീട്ടിച്ചോദിച്ച വിചാരണക്കോടതി ജഡ്ജിക്കെതിരെയും ദിലീപിന്റെ അഭിഭാഷകൻ രൂക്ഷ വിമർശനം ഉന്നയിച്ചു. വിചാരണയ്ക്കു സമയപരിധി നിശ്ചയിച്ചു വിചാരണ പൂർത്തിയാക്കാൻ നിർദേശിക്കണമെന്ന കേസിലെ പ്രതി നടൻ ദിലീപിന്റെ ആവശ്യം പരിഗണിക്കുകയായിരുന്നു കോടതി. വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം അനുവദിക്കരുതെന്ന് ദിലീപ് ആവശ്യപ്പെട്ടെങ്കിലും ജഡ്ജിമാരായ അനിരുദ്ധ ബോസ്, ബേല എം. ത്രിവേദി എന്നിവരുടെ ബെഞ്ച് അംഗീകരിച്ചില്ല. 6 പേരുടെ വിചാരണ പൂർത്തിയാവാനുണ്ടെന്നും അതിനു മാത്രം മൂന്ന് മാസത്തിലേറെയെടുക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് വിചാരണക്കോടതി ജ‍ഡ്ജി ഹണി എം. വർഗീസ് 8 മാസം കൂടി സമയം തേടിയത്. 5 സാക്ഷികളുടെ മൊഴിയെടുത്ത ഒരു മജിസ്ട്രേട്ടും…

Read More

കോട്ടയം: കോട്ടയം സി എം എസ് കോളേജിൽ എസ്‌ എഫ് ഐ -കെ എസ്‌ യു പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘർഷത്തില്‍ എട്ട് പേർക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ഒന്നാം വർഷ വിദ്യാർത്ഥികളെ സ്വാഗതം ചെയ്യാനായി ക്യാമ്പസിൽ ഇരു സംഘടനകളും കലാപരിപാടികൾ നടത്തിയിരുന്നു. ഇതേ ചൊല്ലിയാണ് വൈകുന്നേരം ക്യാമ്പസിന് മുന്നിൽ നേരിയ സംഘർഷം ഉണ്ടായത്.  സംഘർഷത്തിൽ പരിക്കേറ്റ പ്രവർത്തകരെ ജനറൽ ആശുപത്രിയിൽ എത്തിച്ചു. ഇവിടെവെച്ച് പൊലീസിന്റെ സാന്നിധ്യത്തിൽ വീണ്ടും ഇരു കൂട്ടരും തമ്മിൽ സംഘർഷമുണ്ടായി. തിരുവാർപ്പിൽ ബസ് ഉടമയെ മർദ്ദിച്ച സി പി എം ജില്ലാ കമ്മിറ്റി അംഗം അജയന്റെ നേതൃത്വത്തിൽ പുറത്തുനിന്നെത്തിയ സി പി എം, എസ് എഫ് ഐ പ്രവർത്തകരാണ് സംഘർഷം ഉണ്ടാക്കിയതെന്ന് കെ എസ്‌ യു ആരോപിച്ചു. എന്നാൽ പ്രകോപനമില്ലാതെ കെ എസ്‍ യുക്കാർ ആക്രമിച്ചെന്നാണ് എസ് എഫ് ഐ വാദം.

Read More

തിരുവനന്തപുരം: ഹിന്ദു മതവികാരത്തെ വൃണപ്പെടുത്തിയ സംഭവത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി മലക്കം മറിഞ്ഞതോടെ സ്പീക്കർ ഇനി തിരുത്തുന്നതാണ് നല്ലതെന്ന് കോൺഗ്രസ് നേതാവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല. വൈകിയാണെങ്കിലും സിപിഎമ്മിന് വിവേകമുണ്ടായെന്നും അദ്ദേഹം പറഞ്ഞു. സ്പീക്കർ നിലപാട് തിരുത്തിയാൽ പ്രശ്‌നങ്ങൾ അവസാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗണപതി മിത്താണെന്ന് പറഞ്ഞിട്ടില്ലെന്നായിരുന്നു എംവി ഗോവിന്ദൻ ഡൽഹിയിൽ വച്ച് മാദ്ധ്യമങ്ങളോട് പറഞ്ഞത്. വിഷയത്തിൽ ഹിന്ദു സംഘടനകൾ പ്രതിഷേധം കടുപ്പിച്ചതോടെയാണ് ഗോവിന്ദൻ മലക്കംമറിഞ്ഞത്. പാർട്ടി സെക്രട്ടറി പറയുന്ന നിലപാട് സ്പീക്കർക്ക് തിരുത്താതിരിക്കാൻ കഴിയില്ല. തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ ഗണപതി മിത്താണെന്ന് അദ്ദേഹം വ്യക്തമായി പറഞ്ഞതാണ്. ഇപ്പോൾ ഡൽഹിയിലെത്തിയപ്പോൾ അദ്ദേഹം നേരെ മലക്കം മറിഞ്ഞിരിക്കുകയാണ്. വിശ്വാസികൾക്കൊപ്പമാണ് നിലകൊള്ളുന്നതെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ഗോവിന്ദന്റെ പുതിയ നിലപാട് മനസിലാക്കി സ്പീക്കർ തന്റെ പഴയ നിലപാട് തിരുത്തിയാൽ പ്രശ്‌നങ്ങൾ അവസാനിക്കും. എല്ലാവരും വിശ്വസിക്കുന്ന ആരാധിക്കുന്ന ഗണപതിയെ അധിക്ഷേപിച്ചപ്പോഴാണ് എല്ലാവരും അതിൽ പ്രതിഷേധം രേഖപ്പെടുത്തിയതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ശബരിമല വിഷയത്തിൽ…

Read More

തിരുവനന്തപുരം: മിത്ത് വിവാദത്തിൽ സ്പീക്കർ എ എൻ ഷംസീറിനെതിരായ പ്രതിഷേധം ആളിക്കത്തിച്ചതിന് പിന്നിൽ പി ജയരാജന്‍റെ അനവസരത്തിലുള്ള ഇടപെടലെന്ന വിലയിരുത്തലുമായി സിപിഎം. രാഷ്ട്രീയ പ്രതിയോഗികൾക്ക് ആയുധമാക്കും വിധം വിവാദം വളര്‍ത്തിയതിന് പിന്നിൽ പി ജയരാജന്‍റെ മോര്‍ച്ചറി പരാമര്‍ശത്തിന് വലിയ പങ്കുണ്ടെന്നാണ് ഉയരുന്ന ആരോപണം. പരമാവധി അവഗണിച്ച് വിവാദം തണുപ്പിക്കാൻ തീരുമാനിച്ച സിപിഎം ഇക്കാര്യത്തിൽ തുടര്‍ പ്രസ്താവനകൾ വേണ്ടെന്ന് ഷംസീറിനെയും വിലക്കിയിട്ടുണ്ട്. എറണാകുളം കുന്നത്തുനാട് മണ്ഡലത്തിൽ വിദ്യാജ്യോതി പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ സ്പീക്കര്‍ എ എൻ ഷംസീറിന്‍റെ പ്രസംഗം വിവാദമാക്കിയതും വളര്‍ത്തിയതും സംഘപരിവാര്‍ ഹാന്‍റിലുകളാണ്. പിന്നാലെയാണ് തലശേരി ക്യാമ്പ് ഓഫീസിലേക്ക് യുവമോര്‍ച്ച മാര്‍ച്ച് നടന്നത്. പിന്നാലെ യുവമോര്‍ച്ച ജനറൽ സെക്രട്ടറിയുടെ കൊലവിളി പ്രസംഗവുമുണ്ടായി. കൊലവിളി പ്രസംഗം ഏറ്റുപിടിച്ച പി ജയരാജന്റെ മറുപടി പ്രസംഗം എത്തിയത്. സീമകൾ ലംഘിച്ച് വിവാദം ആളിക്കക്കത്തിയതും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അടക്കമുള്ള മുതിര്‍ന്ന നേതാക്കൾക്ക് വരെ അത് ഏറ്റുപിടിക്കേണ്ടി വന്നതും പി ജയരാജന്റെ പ്രസംഗത്തിലൂടെയാണെന്നാണ് സിപിഎം…

Read More

പെരുമ്പാവൂര്‍: അനുദിനം നാട്ടിലെത്തുന്ന അതിഥി തൊഴിലാളികളുടെ ഒരു ഡേറ്റയും കൈവശമില്ലാതെ സർക്കാര്‍. വിവര ശേഖരണത്തിന് ഏറ്റവും ഉചിതമായി ഇടപെടാൻ സാധിക്കുന്ന തദ്ദേശ സ്ഥാപനങ്ങൾക്ക് ഇത് സംബന്ധിച്ച് കൃത്യമായൊരു മാർഗരേഖയും സർക്കാർ നൽകിയിട്ടില്ല. പെരുമ്പാവൂരിൽ യുവതിയെ ബലാത്സ​ഗം ചെയ്ത് കൊന്ന കേസിൽ അമീർ ഉൾ ഇസ്‌ലാമിനെ ശിക്ഷിച്ചതോടെയാണ് അതിഥി തൊഴിലാളികൾക്കുമേൽ സർക്കാരിന്റെ കണ്ണ് പതിഞ്ഞത്. അന്ന് തുടങ്ങിയ വിവരശേഖരണവും കണക്കെടുപ്പും ആരംഭശൂരത്വമായി ഒതുങ്ങി പിന്നീടൊരു കണക്കെടുപ്പിന് കൊവിഡ് മഹാമാരി കാരണമായി. എന്നാല്‍ അതും ഒരുഘട്ടത്തിപ്പുറം മുന്നോട്ട് പോയില്ല. കണക്കെടുപ്പിനും റജിസ്ട്രേഷനുമെല്ലാം സർക്കാരിന് മുന്നിൽ എണ്ണയിട്ടതുപോലെ പ്രവർത്തിപ്പിക്കാൻ സംവിധാനങ്ങളുണ്ട്. അത് കൃത്യമായി പ്രവർത്തിപ്പിച്ചാൽ കണക്ക് ലഭിക്കാന്‍ എന്നിരിക്കെയാണ് സംസ്ഥാനത്ത് എത്തുന്ന അതിഥി തൊഴിലാളികളുടെ വിവരങ്ങള്‍ ഇല്ലാതെ ഇരുട്ടില്‍ തപ്പേണ്ടി വരുന്നത്. കിറ്റക്സ് കമ്പനിയിലെ ഒരു വിഭാ​ഗം തൊഴിലാളികൾ വില്ലൻമാരായപ്പോൾ പൊലീസൊന്ന് ഉണർന്നു. തൊട്ടുപിന്നാലെ പൊലീസ് തിരിഞ്ഞു കിടന്ന് ഉറങ്ങുന്ന കാഴ്ചയായിരുന്നു പിന്നീട് കാണാനായത്. തൊഴിലാളികൾക്കായുള്ള ആവാസ് ഇൻഷൂറൻസ് കാർഡ് പ്രകാരം റജിസ്റ്റർ ചെയ്തത് 5…

Read More

എറണാകുളം: ആലുവയിൽ‍ കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ കുടുംബത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച 10 ലക്ഷം രൂപ ധനസഹായം അനുവദിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് കൈമാറിയതായി മന്ത്രി പി രാജീവ്. മന്ത്രിമാരായ കെ രാധാകൃഷ്ണന്‍, എം ബി രാജേഷ് എന്നിവര്‍ക്കൊപ്പം കുട്ടിയുടെ വീട്ടിലെത്തിയാണ് മാതാപിതാക്കള്‍ക്ക് ഉത്തരവ് കൈമാറിയത്. ജില്ലാ കളക്ടറിന്റെ അക്കൗണ്ടിലെത്തുന്ന തുക രണ്ടു ദിവസത്തിനകം കുട്ടിയുടെ മാതാപിതാക്കളുടെ ജോയിന്റ് ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കാന്‍ തീരുമാനിച്ചത്. അത്യന്തം ദാരുണമായ സംഭവത്തില്‍ പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കുന്നതരത്തില്‍ പോലീസ് അന്വേഷണം കുറ്റമറ്റ രീതിയില്‍ മുന്നോട്ടു പോകുന്നുണ്ട്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിരിക്കാനുള്ള ഒരു കര്‍മ്മ പദ്ധതി രൂപീകരിക്കുന്നതാണ്. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിമാരെയും വിവിധ വകുപ്പുകളെ പങ്കെടുപ്പിച്ച് ഉന്നതതല യോഗം ചേരും. ഇനി ഇത്തരത്തിലുള്ള സംഭവം ആവര്‍ത്തിക്കാതിരിക്കുന്നതിനുള്ള ശക്തമായ മുന്‍കരുതല്‍ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.സംസ്ഥാനത്ത് താമസിക്കുന്ന അതിഥി…

Read More

ലണ്ടന്‍: ബ്രിട്ടന്‍ കൗണ്‍സിലറായ മലയാളി യുവതിക്ക് അഞ്ചു കോടി രൂപയുടെ ഗവേഷണ സ്‌കോളര്‍ഷിപ്പ്. ബ്രിട്ടനില്‍ മെയ്‌സര്‍ സാങ്കേതിക വിദ്യയുടെ വികസനത്തിനാണ് നോര്‍ത്തംബ്രിയ യൂണിവേഴ്‌സിറ്റിയില്‍ അസിസ്റ്റന്റ് പ്രഫസറായ കോട്ടയം പാല സ്വദേശി ഡോ. ജൂണ സത്യനാണ് ഈ അപൂര്‍വ നേട്ടത്തിന് അര്‍ഹയായത്. പാലാ സ്രാമ്പിക്കല്‍ തോമസ് – ഡെയ്‌സി ദമ്പതികളുടെ മകളാണ്. ചാലക്കുടി സ്വദേശി സത്യന്‍ ഉണ്ണിയാണ് ഭര്‍ത്താവ്. യുകെയിലെ എന്‍ജിനീയറിങ് ആന്‍ഡ് ഫിസിക്കല്‍ സയന്‍സ് റിസര്‍ച്ച് കൗണ്‍സിലാണ് (ഇ.പി.എസ്.ആര്‍.സി) മെയ്‌സര്‍ സാങ്കേതികവിദ്യയുടെ (മൈക്രോവേവ് ആംപ്ലിഫിക്കേഷന്‍ ബൈ സ്റ്റിമുലേറ്റഡ് എമിഷന്‍ ഓഫ് റേഡിയേഷന്‍) വികസനത്തിനായി ഇത്രയും വലിയ തുക വ്യക്തിഗത സ്‌കോളര്‍ഷിപ്പായി അനുവദിച്ചത്. അധ്യാപനത്തിലും ഗവേഷണത്തിലും വലിയ നേട്ടങ്ങള്‍ കൈവരിക്കുന്നതിനൊപ്പം ബ്രിട്ടനില്‍ പൊതുരംഗത്തും ഏറെ തിളങ്ങിനില്‍ക്കുന്ന വ്യക്തിത്വമാണ് ഡോ. ജൂണ സത്യന്‍. ലേബര്‍ പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകയായ ജൂണ മേയ് മാസം മുതല്‍ പ്രാദേശിക കൗണ്‍സിലറുമാണ്. ന്യൂകാസില്‍ ബ്ലേക് ലോ ഡിവിഷനില്‍ നിന്നാണ് ലേബര്‍ ടിക്കറ്റില്‍ മിന്നും വിജയം നേടി ജൂണ സത്യന്‍…

Read More

തിരുവനന്തപുരം: സ്പീക്കര്‍ എ എന്‍ ഷംസീറിന്‍റെ മിത്ത് പരാമർശത്തില്‍ തെറ്റില്ലെന്ന ഉറച്ച നിലപാടില്‍ നില്‍ക്കുമ്പോഴും എന്‍എസ്എസുമായി പരസ്യമായി ഏറ്റുമുട്ടല്‍ വേണ്ടെന്ന് സിപിഎം തീരുമാനം. ലോക്സഭ തെരഞ്ഞെടുപ്പിന് മുന്‍പ് ഒരു സമുദായ സംഘടനയെ ശത്രുപക്ഷത്ത് നിർത്തേണ്ടതില്ലെന്നാണ് സിപിഎമ്മിലുണ്ടായ അഭിപ്രായം. അതേസമയം, വിവാദം കോണ്‍ഗ്രസ് രാഷ്ട്രീയനേട്ടത്തിന് ഉപയോഗിക്കുന്നുവെന്ന പ്രചരണം ശക്തമാക്കും. ശബരിമലക്ക് സമാനമായ സമരത്തിലേക്ക് എന്‍എസ്എസ് നീങ്ങിയതിനെ അതീവ ഗൗരവമായിട്ടാണ് സിപിഎം കാണുന്നത്. എങ്കിലും തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് എന്‍എസ്എസുമായി പരസ്യമായി ഏറ്റുമുട്ടല്‍ വേണ്ടെന്നാണ് സിപിഎമ്മിന്‍റെ തീരുമാനം. വിഷയത്തില്‍ തനിക്ക് പറയാനുള്ളതെല്ലാം പറഞ്ഞ് കഴിഞ്ഞെന്നും കൂടുതൽ പ്രതികരണത്തിനില്ലെന്നും ഷംസീർ വ്യക്തമാക്കി. അതേസമയം, മറുവശത്ത് എന്‍എസ്എസിനെ പൂർണ്ണമായും പിന്തുണച്ച് സിപിഎമ്മിനെയും ബിജെപിയെയും വിമര്‍ശിച്ച് പോകാനാണ് കോൺഗ്രസ്സ് നീക്കം. നിയമസഭാ സമ്മേളനം കൂടി ചേരാനിരിക്കെ സ്പീക്കർ തിരുത്തണം എന്ന് കൂടുതൽ ശക്തമായി കോൺഗ്രസ് ആവശ്യപ്പെടും. മിത്ത് വിവാദത്തിൽ സ്പീക്കർ തിരുത്തണമെന്നാണ് കോൺഗ്രസിന്‍റെ നിലപാട്. എൻഎസ്എസിനെ വളഞ്ഞിട്ടാക്രമിക്കാൻ അനുവദിക്കില്ലെന്നാണ് കെപിസിസി അധ്യക്ഷന്‍ സെ സുധാകരന്‍ ഇന്നലെ പ്രസ്താവന ഇറക്കിയിരുന്നു.…

Read More

തിരുവനന്തപുരം: സ്പീക്കര്‍ എ എന്‍ ഷംസീറിന്‍റെ മിത്ത് പരാമര്‍ശത്തിനെതിരെ എന്‍എസ്എസ് ഇന്നലെ തിരുവനന്തപുരത്ത് സംഘടിപ്പിച്ച നാമജപയാത്രക്കെതിരെ പൊലീസ് കേസെടുത്തു. എന്‍എസ്എസ് വൈസ് പ്രസിഡന്‍റ് സംഗീത് കുമാർ ഒന്നാം പ്രതിയായാണ് കേസ്. 1000ത്തിലധികം പേർക്കെതിരെയാണ് കേസ്. കന്‍റോണ്‍മെന്‍റ് പൊലീസാണ് കേസെടുത്തത്. പൊലീസ് നിർദ്ദേശം ലംഘിച്ച് അന്യായമായി സംഘം ചേർന്നു, മൈക്ക് സെറ്റ് പ്രവര്‍ത്തിപ്പിച്ചു, കാല്‍നടയാത്രക്കാര്‍ക്കും വാഹനഗതാഗതത്തിനും തടസ്സമുണ്ടാക്കിയെന്നും എഫ്ഐആറില്‍ പറയുന്നു. കേസിനെതിരെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി രംഗത്ത് വന്നു. ഇങ്ങനെ ആണെങ്കിൽ മുഴുവൻ വിശ്വാസികൾക്ക് എതിരെയും കേസ് എടുക്കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. വിശ്വാസ പ്രശ്നത്തിലെ പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്നും ജി സുകുമാരന്‍ നായര്‍ വ്യക്തമാക്കി. സർക്കാരിന്‍റെ നിലപാടിൽ വൈരുധ്യമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചു. കേസ് എടുക്കുന്നത് നേരത്തെ തീരുമാനിച്ചത് പ്രകാരമെന്ന് വ്യക്തമാണ്. സർക്കാരിന് വിവാദം കത്തിച്ച് നിർത്താനാണ് താൽപര്യമെന്നും അദ്ദേഹം പ്രതികരിച്ചു.

Read More

ഇടുക്കി: ഓണം സ്‍പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് അടിമാലി എക്സൈസ് റേഞ്ച് നടത്തിയ പരിശോധനയിൽ മാരക ലഹരിമരുന്നായ എംഡിഎംഎ പിടിച്ചെടുത്തു. അടിമാലി കൊരങ്ങാട്ടി റോഡിലുള്ള ലോഡ്ജിൽ സംശയാസ്‍പദമായി കണ്ട യുവാക്കളെ ലോഡ്ജ് മുറിയിലെത്തി വിശദമായി പരിശോധന നടത്തിയപ്പോഴാണ് 2.042 ഗ്രാം എംഡിഎംഎ യുമായി മൂന്ന് യുവാക്കൾഅറസ്റ്റിലായത്. എറണാകുളം ജില്ലയിലെ നേര്യമംഗലം സ്വദേശികളായ മുരീക്കൽ വീട്ടിൽ ജോൺസൺ എൽദോസ് (20), കാനാട്ടുകുടിയിൽ അനിലേഷ് തങ്കൻ, മുവാറ്റുപുഴ കുന്നക്കാൽ കരയിൽപടിഞ്ഞാറേ മുറി തോട്ടത്തിൽ ആൽവിൻ ചാക്കോ എന്നിവരാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. അന്താരാഷ്ട്ര വിപണിയിൽ ഗ്രാമിന്‌ ഒരു ലക്ഷം രൂപയിലധികം വിലവരുന്ന എംഡിഎംഎ, കൈവശം സൂക്ഷിക്കുന്നത് ഒരു ലക്ഷം രൂപ പിഴയും പത്ത് വർഷം വരെ തടവ് ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണ്. പ്രതികളെ അടിമാലി കോടതിയിൽ ഹാജരാക്കുമെന്ന് എക്സ്സൈസ് അറിയിച്ചു. അടിമാലി റേഞ്ച് ഇൻസ്‍പെക്ടർ എ കുഞ്ഞുമോന്റെ നേതൃത്തിൽ നടത്തിയ റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ പി.എ സെബാസ്റ്റ്യൻ, സിവിൽ എക്സൈസ് ഓഫീസർ മീരാൻ കെ.എസ്, ഡൈവർ ശരത്…

Read More