Author: Starvision News Desk

കോഴിക്കോട്: 2014 ഫെബ്രുവരി 22 ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. ഭൂമി രജിസ്ട്രേഷന് 5000 രൂപ കൈക്കൂലി വാങ്ങിയ കേസില്‍ ശിക്ഷിക്കപ്പെട്ട ചേവായൂര്‍ മുന്‍ സബ് രജിസ്ട്രാര്‍ കൊയിലാണ്ടി എടക്കുളം പി കെ ബീനയെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. ഇവര്‍ കുറ്റക്കാരിയാണെന്ന് വിജിലന്‍സ് കോടതി 2020 ല്‍ കണ്ടെത്തിയിരുന്നു. ഏഴ് വര്‍ഷം കഠിന തടവും 5.05 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. ആധാരം എഴുത്തുകാരനായ ടി ഭാസ്‌കരനോട് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ 5000 രൂപ ആവശ്യപ്പെടുകയായിരുന്നു. ഇല്ലെങ്കില്‍ ആധാരം റദ്ദ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനിടെ പകുതി പണം വാങ്ങിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇദ്ദേഹം വിജിലന്‍സില്‍ പരാതിപ്പെടുകയായിരുന്നു. വിജിലന്‍സിന്റെ നിര്‍ദേശ പ്രകാരം 2014 ഫെബ്രുവരി 22 ന് ഫിനോഫ്ത്തലിന്‍ പുരട്ടിയ നോട്ടുമായി എത്തി ബീനയ്ക്ക് പണം കൈമാറുന്നതിനിടെ ഓഫീസില്‍ വെച്ച് അന്നത്തെ വിജിലന്‍സ് ഡിവൈഎസ് പി പ്രേമദാസിന്റെ നേതൃത്വത്തിലുള്ള സംഘം ഇവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ബാക്കിയുള്ള പണവും കണ്ടെത്തിയിരുന്നു.

Read More

കുൽഗാം. ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് സൈനികർ കൊല്ലപ്പെട്ടതായി ഇന്ത്യൻ സൈന്യം അറിയിച്ചു. ഹാലൻ വനമേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന പ്രത്യേക വിവരത്തിന്റെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച വൈകുന്നേരമാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ഭീകര സാന്നിധ്യം മലസിലാക്കിയ സൈന്യം പ്രദേശത്ത് തിരച്ചിൽ നടത്തവേയാണ്‌ കുന്നിൻ മുകളിൽ പതിയിരുന്ന ഭീകരർ വെടി ഉതിർക്കുന്നത്. സൈന്യവും പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനാണിത്.സൈന്യം ഭീകരർക്കെതിരെ ശക്തമായി വെടിയുതിർക്കുകയായിരുന്നു. ഏറ്റുമുട്ടലിൽ മൂന്ന് സൈനികർ കൊല്ലപ്പെട്ടു. പ്രദേശത്ത് ഓപ്പറേഷൻ ഇപ്പോഴും തുടരുകയാണെന്ന് ആർമിയുടെ 15 കോർപ്സ് ട്വീറ്റിൽ പറഞ്ഞു. കുൽഗാമിലെ ഹലാനിലെ ഉയർന്ന പ്രദേശങ്ങളിൽ ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ചുള്ള വിവരങ്ങൾ സൈന്യത്തിനു ലഭിച്ചിരുന്നു. തുടർന്ന് 04 ഓഗസ്റ്റ് 23 ന് സുരക്ഷാ സേന ഓപ്പറേഷൻ ആരംഭിച്ചു. തീവ്രവാദികളുമായുള്ള വെടിവയ്പിൽ മൂന്ന് സൈനികർക്ക് പരിക്കേൽക്കുകയും പിന്നീട് മരണത്തിന് കീഴടങ്ങുകയും ചെയ്യുകയായിരുന്നു. ഭീകരർക്കായുള്ള തിരച്ചിൽ തുടരുകയാണ്.” 15 കോർപ്സ് ട്വീറ്റിൽ പറഞ്ഞു.

Read More

ഹരിയാനയിൽ കലാപ കേസിലെ പ്രതികളുടെ വീടുകൾ ഇടിച്ച് നിരത്താൻ തുടങ്ങി. ഒരു കുറ്റവാളിക്കും സമാധാന ജീവിതം ഉണ്ടാവില്ലെന്നും മാപ്പില്ലെന്നും സംസ്ഥാന സർക്കാർ. കുറ്റവാളികളോട് ഉരുക്ക് മുഷ്ടി പ്രയോഗമാണ്‌ നടത്തുന്നത്.വീടുകൾ ഇടിച്ച് നിരത്തി.ആറ് പേരുടെ മരണത്തിനിടയാക്കിയ സംഘര്‍ഷത്തിന് പിന്നാലെ നൂഹിലും പരിസര പ്രദേശങ്ങളിലുമുള്ള വീടുകളടക്കമുള്ള കെട്ടിടങ്ങള്‍ അധികൃതര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുതുടങ്ങി. അനധികൃതമായി നിര്‍മിച്ച വീടുകളാണ് പൊളിച്ച് നീക്കുന്നതെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. 250 ഓളം വീടുകള്‍ പൊളിച്ച് നീക്കിയിട്ടുണ്ട്. ആവശ്യം എങ്കിൽ പ്രതികളുടെ വസ്തുക്കൾ ഇടിച്ച് തകർക്കാൻ ബുൾഡോസർ ഉപയോഗിക്കും എന്ന് സൂചന നല്കിയിരിക്കുകയാണ്‌ മന്ത്രി. മാധ്യമ പ്രവർത്തകരോട് സംസാരിക്കവേ ഒരു ചോദ്യത്തിനു മറുപടിയായാണ്‌ മന്ത്രി ഇങ്ങിനെ പ്രതികരിച്ചത്.കുറ്റവാളികളുടെ സ്വത്തുക്കൾ ബുൾഡോസർ ചെയ്യാൻ ഭരണകൂടം ശ്രമിക്കുമോ എന്ന് മന്ത്രിയോട് ചോദിച്ചപ്പോൾ, “ആവശ്യമുള്ളിടത്ത് ബുൾഡോസർ ഉപയോഗിക്കും” എന്നായിരുന്നു മന്ത്രി പറഞ്ഞത്. ഇത് മന്ത്രിയുടെ വെറും പ്രസ്ഥാവനയല്ല. മുമ്പ് നുഹിലും മറ്റ് ഭാഗങ്ങളിലും ആരോപിക്കപ്പെടുന്ന കുറ്റവാളികളുടെ സ്വത്തുക്കൾ ഇടിച്ച് നിരത്താൻ ഹരിയാന അധികാരികൾ മുമ്പ് ബുൾഡോസർ…

Read More

കാസർകോട് വിദ്യാർത്ഥിക്ക് നേരെ ലൈംഗിക പീഡനം നടത്തിയ മദ്രസ അധ്യാപകൻ അറസ്റ്റിൽ. കാസർകോഡ് മുണ്ട്യത്തടുക്ക സ്വദേശി മുഹമ്മദ് അജ്മൽ ഹിമാമി സഖാഫിയാണ് അറസ്റ്റിലായത്. പള്ളിയിൽ നിസ്കരിക്കാൻ എത്തിയ കുട്ടിയെ മദ്രസയ്ക്ക് സമീപത്തെ മുറിയിൽ വിളിച്ചു വരുത്തി പീഡിപ്പിച്ചുവെന്നാണ് പരാതി. കാസർകോട് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. പോക്സോ വകുപ്പ് പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തത്. ഒരാഴ്ചയ്ക്ക് മുമ്പാണ് സംഭവം നടന്നത്. പ്രതിക്കെതിരെ വ്യാപക പരാതി ഉയരുന്നുണ്ട്. മറ്റ് ചില വിദ്യാർത്ഥികളും പ്രതിക്കെതിരെ ആരോപണമുന്നയിച്ചു. ലൈംഗിക താത്പര്യത്തോടെ സ്പർശിച്ചുവെന്നാണ് കുട്ടികളുടെ രക്ഷിതാക്കളുയർത്തുന്ന ആരോപണം. കാസർകോട് വനിതാ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Read More

കോട്ടയം: ഗണപതി വിവാദത്തിൽ എൻ എസ് എസ് പ്രതിഷേധം കടുപ്പിക്കും. ഭാവി തീരുമാനങ്ങൾക്കായി എൻ എസ് എസ് ഡയറക്ടർ ബോർഡ് യോഗവും പ്രതിനിധി സഭയും നാളെ ചേരും. ഗണപതി മിത്തല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞെങ്കിലും വിവാദം തീർന്നില്ലെന്ന നിലപാടിലാണ് എൻ എസ് എസ്. സ്പീക്കർ ഷംസീർ മാപ്പു പറയണമെന്ന നിലപാടിലാണ് എൻ എസ് എസ്. നാമജപ ഘോഷയാത്രയ്‌ക്കെതിരെ കേസെടുത്തതിനേയും എൻ എസ് എസ് ഗൗരവത്തിൽ കാണുന്നു. ശിവഗിരി മഠം അടക്കം വിഷയത്തിൽ നിലപാട് വിശദീകരിച്ച സാഹചര്യത്തിൽ തുടർ പരിപാടികൾ എൻ എസ് എസ് തീരുമാനിക്കും. നാളെ രാവിലെ 11 മണിക്കാണ് എൻ എസ് എസ് നേതൃയോഗങ്ങൾ. രണ്ടും കൽപ്പിച്ച് സുകുമാരൻ നായർ നീങ്ങുന്നുവെന്നാണ് സൂചന. സംഘപരിവാറുമായി പോലും യോജിച്ചുള്ള പ്രതിഷേധത്തിന് ആലോചനയുണ്ട്. അടിയന്തര നേതൃയോഗങ്ങൾ വിളിച്ചത് തുടർ സമരത്തിൽ തീരുമാനം എടുക്കാൻ ആണെന്നാണ് സൂചന. മിത്ത് വിവാദത്തിൽ തിരുത്തേണ്ടത് എംവി ഗോവിന്ദനല്ല സ്പീക്കറെന്ന നിലപാടിൽ ഉറച്ച്…

Read More

മനാമ: നമ്മൾ ചാവക്കാട്ടുക്കാർ ഒരാഗോള സൗഹൃദ കൂട്ടായ്മ ബഹ്‌റൈൻ ചാപ്റ്റർ, നാലാമത് സംഘടിപ്പിച്ച രക്ത ദാന ക്യാമ്പയിൻ മുഹറഖ് കിങ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വെച്ചു നടന്നു. ഓഗസ്റ്റ് 4 ആം തിയതി വെള്ളിയാഴ്ച രാവിലെ 7 മണി മുതൽ ഉച്ചക്ക് 12.30 വരെ സംഘടിപ്പിച്ച ക്യാമ്പിൽ 60 പേര് പങ്കെടുത്തു. ബഹറിനിലെ പ്രമുഖ സാമൂഹിക, ചാരിറ്റി പ്രവർത്തകനും,സൽമാനിയ മെഡിക്കൽ കോളേജ് മേധാവിയുമായ ക്യാൻസർ കെയർ ചെയർമാൻ ഡോ: ചെറിയാൻ ഉത്ഘാടനം നിർവഹിച്ച ചടങ്ങിൽ, സാമൂഹിക പ്രവർത്തകരായ കൊല്ലം പ്രവാസി അസോസിയേഷൻ പ്രസിഡന്റ്‌ നിസാർ കൊല്ലം, സീനിയർ സോഷ്യൽ വർക്കർ, വിവിധ സംഘടനകളുടെ രക്ഷാധികാരി കെ ടി സലീം, ബഹ്‌റൈനിലെ സോഷ്യൽ ആക്റ്റീവിസ്റ്റ്, യോഗ ട്രൈനെർ ഫാത്തിമ അൽ മൻസൂറി എന്നിവർ ചീഫ് ഗസ്റ്റ് ആയിരുന്നു https://youtu.be/SFWdPy_JO0U?t=167 നമ്മൾ ചാവക്കാട്ടുക്കാർ ബഹ്‌റൈൻ പ്രസിഡണ്ട്‌ ഫിറോസ് തിരുവത്ര അധ്യക്ഷത വഹിച്ച ചടങ്ങിൽ നൗഷാദ് അമാനത്തു സ്വാഗതവും ഷിബു നന്ദിയും അറിയിച്ചു. പ്രോഗ്രാം കൺവീനർ…

Read More

കൊച്ചി: അതിഥി തൊഴിലാളികള്‍ അതിഥി മുതലാളികള്‍ ആവുന്നതോടെ സംസ്ഥാന സര്‍ക്കാരിന്റെ കണക്കെടുപ്പുകളും പാളുന്നു. പരമ്പരാഗത തൊഴിൽ മേഖലകളിൽ നിന്നും പുതിയ തൊഴിൽ മേഖലകളിലേക്കും തൊഴിലാളികളുടെ ആവശ്യമേറിയതോടെയാണ് കേരളത്തിലേക്കുള്ള അതിഥി തൊഴിലാളികളുടെ ഒഴുക്ക് കൂടുന്നത്. തൊഴിൽ വകുപ്പിന്‍റെ കണ്ണെത്താത്ത ചെറിയ തൊഴിൽ മേഖലകളിലേക്കുള്ള അതിഥി തൊഴിലാളികളുടെ കടന്നുവരവാണ് സർക്കാരിന് കൃത്യമായ കണക്കെടുക്കുന്നതിന് തടസമാകുന്നത്. തൊഴിൽ തിരിച്ചുള്ള പഠനങ്ങൾക്കും കൃത്യമായ കണക്കില്ലായ്മ വന്‍ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. തൊഴില്‍ തേടി സംസ്ഥാനത്ത് എത്തിയ പല അതിഥി തൊഴിലാളികളും ഇന്ന് തൊഴിലാളിയല്ല. മറിച്ച് ചായക്കട അടക്കമുള്ള പല സംരംഭങ്ങളുടെ മുതലാളിമാരാണ്. സംരംഭങ്ങള്‍ സ്വന്തം തുടങ്ങിയതോടെ ഇവരുടെ കുടുംബവും കേരളത്തിലേക്ക് പറിച്ച് നടുന്നു. പരിചയക്കാരുടെ ചെറുകിട ഭക്ഷണ ശാലകളിലേക്ക് ബന്ധുക്കളും എത്തുന്ന രീതിയും കാണാം. ഇങ്ങനെ ആയിരക്കണക്കിന് അന്യ സംസ്ഥാനക്കാരാണ് കൊച്ചു കൊച്ചു സംരഭങ്ങൾ തുടങ്ങി അതിഥി മുതലാളിമാരായി മാറുന്നത്. ഈ കടകൾക്ക് എന്തെങ്കിലും രജിസ്ട്രേഷൻ ഉണ്ടോ എന്ന് ചോദിച്ചാൽ ഇല്ല. അതുകൊണ്ട് തന്നെ ഇവിടെ ജോലിക്കെത്തുന്നവരിൽ ഭൂരിപക്ഷം…

Read More

പത്തനംതിട്ട: പ്രസവിച്ചു കിടക്കുകയായിരുന്ന യുവതിയെ കൊല്ലാൻ ശ്രമം. സംഭവത്തിൽ മറ്റൊരു യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കായംകുളം കരിയിലക്കുളങ്ങര സ്വദേശി സ്നേഹ (24)ക്ക് നേരെയാണ് ആക്രമണം. പരുമല സെന്റ് ​ഗ്രി​ഗോറിയോസ് ആശുപത്രിയിലാണ് യുവതി പ്രസവിച്ചു കിടന്നത്. സംഭവത്തിൽ യുവതിയുടെ ഭർത്താവിന്റെ സുഹൃത്ത് പുല്ലുകുളങ്ങര സ്വദേശി അനുഷ (25)യെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. അനുഷക്കെതിരെ കൊലപാതകത്തിനു കേസെടുത്തു. ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെ സംഭവം. നഴ്സിന്റെ വേഷത്തിൽ ആശുപത്രിയിൽ എത്തിയാണ് അനുഷ, സ്നേഹയെ കൊല്ലാൻ നോക്കിയത്. ഒഴിഞ്ഞ സിറഞ്ചിലൂടെ സ്നേ​ഹയുടെ ഞരമ്പിൽ വായു കുത്തിവച്ച് കൊല്ലാനാണ് നോക്കിയത്. പിന്നാലെ യുവതിക്ക് ഹൃദയാഘാതമുണ്ടായെങ്കിലും അപകട നില തരണം ചെയ്തതായാണ് റിപ്പോർട്ട്. അനുഷയുടെ കൈയിൽ നിന്നു പൊലീസ് സിറിഞ്ച് പിടിച്ചെടുത്തു. ജീവനക്കാർക്ക് തോന്നിയ സംശയമാണ് സ്നേഹയുടെ ജീവൻ രക്ഷിച്ചത്. യുതിയുടെ മുറിയിൽ നിന്നു അനുഷ ഇറങ്ങിപ്പോകുന്നതു കണ്ട ജീവനക്കാർ ഇവരെ തടഞ്ഞു നിർത്തി. പിന്നാലെ പുളിങ്കീഴ് പൊലീസ് എത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. യുവതിയെ കൊല്ലാൻ പദ്ധതിയിട്ടു തന്നെയാണ്…

Read More

തിരുവനന്തപുരം: സംസ്ഥാനത്ത്‌ എക്സൈസ്‌ ക്രൈംബ്രാഞ്ച്‌ നിലവിൽ വന്ന ശേഷം ആദ്യമായി രജിസ്റ്റർ ചെയ്ത കേസിൽ പത്ത്‌ പ്രതികൾക്ക്‌ 15 വർഷം തടവും രണ്ട്‌ ലക്ഷം രൂപ വീതം പിഴയും വിധിച്ചു. 2021 സെപ്റ്റംബർ 17ന്‌ നിലമ്പൂർ കൂറ്റമ്പാറയിൽ വെച്ച്‌ 182 കിലോ കഞ്ചാവ്‌, ഒരു കിലോ ഹാഷിഷ്‌ ഓയിൽ എന്നിവ പിടിച്ച കേസിലാണ്‌ മഞ്ചേരി സ്പെഷ്യൽ എൻഡിപിഎസ്‌‌ കോടതി ശിക്ഷ വിധിച്ചത്‌. സംഭവ സ്ഥലത്തു വെച്ച്‌ നാലുപേരെ അറസ്റ്റ്‌ ചെയ്ത കേസിൽ, ഉത്തരമേഖലാ എക്സൈസ്‌ ക്രൈംബ്രാഞ്ച്‌ നടത്തിയ അന്വേഷണത്തിലാണ്‌ പതിനൊന്ന് പ്രതികളെ കണ്ടെത്തിയത്‌. ഇതിൽ പത്ത്‌ പ്രതികളുടെ വിചാരണയാണ്‌ പൂർത്തിയായി ശിക്ഷ വിധിച്ചത്‌. ഈ അടുത്ത്‌ പിടിയിലായ രണ്ടാം പ്രതിയുടെ വിചാരണ ഉടൻ ആരംഭിക്കും. ക്രൈംബ്രാഞ്ച്‌ അന്വേഷണത്തിൽ മയക്കുമരുന്ന് ആന്ധ്രയിൽ നിന്നാണ്‌ കടത്തിക്കൊണ്ടുവന്നത്‌ എന്ന് തെളിഞ്ഞിരുന്നു. ഈ കൃത്യത്തിൽ പങ്കാളികളായ എല്ലാവരെയും നിയമത്തിന്‌ മുന്നിലെത്തിക്കാൻ ക്രൈംബ്രാഞ്ചിന്‌ കഴിഞ്ഞു. മയക്കുമരുന്നിന്റെ വേര്‌ തേടിപ്പോയി പ്രതികളെ കണ്ടെത്തുകയും കടുത്ത ശിക്ഷ വാങ്ങിനൽകുകയും ചെയ്ത എക്സൈസ്…

Read More

തൃശൂര്‍: വ്യാജ മയക്കുമരുന്ന് കേസില്‍ ജയില്‍വാസം അനുഭവിക്കേണ്ടിവന്ന ഷീ സ്‌റ്റൈല്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിക്കുണ്ടായ ദുരനുഭവം മനസിലാക്കി സമയത്ത് തന്നെ ഫോണില്‍ ബന്ധപ്പെടുകയും സര്‍ക്കാരിന്റെ പിന്തുണ അറിയിക്കുകയും ചെയ്തതായി മന്ത്രി എം.ബി. രാജേഷ്. ചാലക്കുടിയിലെ ഷീല സണ്ണിയുടെ ബ്യൂട്ടി പാര്‍ലര്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അവരെ തെറ്റായ കേസില്‍ ഉള്‍പ്പെടുത്തിയ ഉദ്യോഗസ്ഥനെ ഉടന്‍ സസ്‌പെന്റ് ചെയ്തു. കേസില്‍നിന്നും ഒഴിവാക്കിക്കൊണ്ടുള്ള റിപ്പോര്‍ട്ട് എക്‌സൈസ് കോടതിയില്‍ സമര്‍പ്പിച്ചു. ആ സമയത്ത് തന്നെ അവരെ പ്രതി പട്ടികയില്‍നിന്നും നീക്കം ചെയ്തിരുന്നു. കേസിന്റെ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. ആരാണ് തെറ്റ് ചെയ്തതെന്ന് കണ്ടെത്തി നടപടി സ്വീകരിക്കും. ഇനി ഇത്തരമൊരു സംഭവം ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കും. എക്‌സൈസ് ശക്തമായി ഇടപെടുന്നു, ഊര്‍ജിതമായ അന്വേഷണത്തിന് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സിപിഎം. ജില്ലാ സെക്രട്ടറിയേറ്റംഗം യു പി ജോസഫ്, ഏരിയാ സെക്രട്ടറി കെ എസ് അശോകന്‍, ടി പി ജോണി, കെ പി തോമസ് തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. ആറ്…

Read More