Author: Starvision News Desk

ഓസ്കർ പുരസ്കാരം ലഭിച്ച ദ എലിഫന്റ് വിസ്പറേഴ്സ് എന്ന ചിത്രത്തിന്റെ സംവിധായികയ്ക്കും നിർമാതാക്കൾക്കുമെതിരെ ​ഗുരുതര ആരോപണങ്ങളുമായി ഈ ചിത്രത്തിലൂടെ പ്രശസ്തരായ ദമ്പതിമാരായ ബൊമ്മനും ബെല്ലിയും. തങ്ങളെ സിനിമയുടെ നിർമാതാക്കൾ സാമ്പത്തികമായി ചൂഷണം ചെയ്യുകയായിരുന്നെന്ന് ബിഹൈൻഡ് വുഡ്സ് എന്ന തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞു. ദ എലിഫന്റ് വിസ്പറേഴ്സ് എന്ന ഡോക്യുമെന്ററിയുടെ സംവിധായിക കാർതികി ​ഗോൺസാൽവസ്, നിർമാതാക്കളായ സിഖ്യ എന്റർടെയിൻമെന്റ്സ് എന്നിവർക്കെതിരെ ​ഗുരുതര ആരോപണങ്ങളാണ് ബൊമ്മനും ബെല്ലിയും ഉന്നയിച്ചിരിക്കുന്നത്. ഡോക്യുമെന്ററിയുടെ ചിത്രീകരണസമയത്ത് സംവിധായികയ്ക്ക് തങ്ങളുമായി നല്ല ബന്ധമാണ് ഉണ്ടായിരുന്നതെന്ന് ദമ്പതിമാർ പറഞ്ഞു. ചിത്രത്തിന് ഓസ്കർ ലഭിച്ചതിനുശേഷം തങ്ങളുമായി അവർക്കുണ്ടായിരുന്ന ആശയവിനിമയത്തിൽ കാര്യമായ മാറ്റങ്ങളുണ്ടായി. കാർതികിയുമായി ഇപ്പോൾ യാതൊരു ബന്ധവുമില്ലാത്ത അവസ്ഥയിലാണെന്നും ബൊമ്മനും ബെല്ലിയും പറഞ്ഞു. സിനിമയ്ക്കായി ഒരു വിവാഹരം​ഗം ചിത്രീകരിക്കാന്‍ സ്വന്തം കയ്യിൽനിന്ന് പണം ചെലവാക്കിയ കഥയും ഇവർ പറഞ്ഞു. ബെല്ലിയുടെ പേരക്കുട്ടിയുടെ പഠനാവശ്യത്തിനായി കരുതിയ പണമാണ് ഡോക്യുമെന്ററിക്കായി മുടക്കിയതെന്ന് ദമ്പതിമാർ ആരോപിക്കുന്നു. “സിനിമയിലെ വിവാഹരം​ഗം ഒറ്റദിവസം കൊണ്ട്…

Read More

പാലക്കാട്: വാളയാർ ഡാമിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടു. തമിഴ്‌നാട് സ്വദേശികളായ തിരുപ്പതി (18), ഷൺമുഖൻ (18) എന്നിവരാണ് ഒഴുക്കിൽപ്പെട്ടത്. കോയമ്പത്തൂർ ധനലക്ഷ്മി എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥികളാണ്. തമിഴ്‌നാട് അതിർത്തിയോട് ചേർന്ന് വാളയാർ ഡാമിന്റെ പുറകുവശത്തായുള്ള പ്രദേശത്ത് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. എട്ട് വിദ്യാർത്ഥികളാണ് ഡാമിലെത്തിയത്. വെള്ളത്തിലിറങ്ങിയ വിദ്യാർത്ഥികളിൽ മൂന്നുപേർ ആദ്യം അപകടത്തിൽപ്പെടുകയായിരുന്നു. ഇതിൽ വിഷ്ണു കുമാറിനെ (18) പ്രദേശവാസികൾ ചേർന്ന് രക്ഷപ്പെടുത്തി. ആഴമുള്ള സ്ഥലത്താണ് മറ്റ് രണ്ട് വിദ്യാർത്ഥികൾ അപകടത്തിൽപ്പെട്ടത്. വാളയാർ പൊലീസും സ്‌കൂബാ ഡൈവിംഗ് വിദഗ്ദ്ധരും സ്ഥലത്ത് തെരച്ചിൽ തുടരുന്നുണ്ട്.

Read More

ജയ്പൂര്‍: കൈക്കൂലിക്കേസില്‍ ഭര്‍ത്താവ് അറസ്റ്റിലായതിനെ തുടര്‍ന്ന് ജയ്പൂര്‍ ഹെറിട്ടേജ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മേയറെ രാജസ്ഥാന്‍ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു. കോണ്‍ഗ്രസ് നേതാവായ മുനേഷ് ഗുര്‍ജാറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് രണ്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസില്‍ മുനേഷ് ഗുര്‍ജാറിന്റെ ഭര്‍ത്താവ് സുശീല്‍ ഗുര്‍ജാറിനെ കഴിഞ്ഞ ദിവസം സംസ്ഥാന അഴിമതി വിരുദ്ധ വിഭാഗം അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തില്‍ മുനേഷ് ഗുര്‍ജാറിനും പങ്കുണ്ടെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് മേയറെ സസ്‌പെന്‍ഡ് ചെയ്തത്. സുശീല്‍ ഗുര്‍ജാര്‍ തന്റെ വസതിയില്‍വെച്ച് മേയറുടെ സാന്നിധ്യത്തില്‍ പരാതിക്കാരനില്‍നിന്ന് കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം. മേയറുടെ വീട്ടില്‍നിന്ന് അനധികൃതമായി സൂക്ഷിച്ച 40 ലക്ഷം രൂപയും അഴിമതി വിരുദ്ധ വിഭാഗം പിടിച്ചെടുത്തിരുന്നു.സുശീല്‍ ഗുര്‍ജറിനെ കൂടാതെ കേസില്‍ ഇയാളുടെ അനുയായികളായ നാരായണ്‍ സിങ്, അനില്‍ ദുബെ എന്നിവരേയും അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ നാരായണ്‍ സിങ്ങിന്റെ വീട്ടില്‍നിന്ന് എട്ട് ലക്ഷം രൂപയും നേട്ടെണ്ണുന്ന യന്ത്രവും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിട്ടുണ്ട്

Read More

കോട്ടയം: മൂവാറ്റുപുഴയാറിൽ ഒരു കുടുംബത്തിലെ മൂന്നുപേർ മുങ്ങിമരിച്ചു. വെള്ളൂർ ചെറുകരയിൽ കുളിക്കാനിറങ്ങിയ മൂന്ന് പേരാണ് അപകടത്തിൽപ്പെട്ടത്. അരയൻകാവ് സ്വദേശികളായ ജിസ്‌മോൾ (15), അലോഷി (16), ജോൺസൺ (52) എന്നിവരാണ് മരിച്ചത്. ചെറുകര പാലത്തിന് സമീപമായിരുന്നു അപകടം. ആറു പേരടങ്ങുന്ന സംഘമായിരുന്നു പ്രദേശത്ത് കുളിക്കാനെത്തിയത്. ഇവരിൽ മൂന്ന് പേരാണ് ഒഴുക്കിൽപ്പെട്ടത്. മറ്റ് മൂന്ന് പേരെ നാട്ടുകാർ ഇടപെട്ട് രക്ഷപ്പെടുത്തുകയായിരുന്നു. നിലവിൽ ഇവരുടെ മൃതദേഹങ്ങൾ തലയോലപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.നാട്ടുകാരും അ​ഗ്നിരക്ഷാസേന അം​ഗങ്ങളും ചേർന്നാണ് സ്ഥലത്ത് തിരച്ചിൽ നടത്തിയത്. വെള്ളൂരിൽ നിന്നുള്ള പോലീസ് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.

Read More

ജോധ്‌പൂർ: പാകിസ്ഥാൻ യുവതിയും ജോധ്‌പൂർ സ്വദേശിയായ യുവാവും ഓൺലൈനിലൂടെ വിവാഹിതരായി. ഇന്ത്യൻ വിസ ലഭിക്കാത്തതിനാലായിരുന്നു ഓൺലൈൻ കല്യാണം. പാകിസ്ഥാനിലെ കറാച്ചി സ്വദേശിയായ അമീനയും ജോധ്‌പൂർ സ്വദേശിയായ അർബാസ് ഖാനുമാണ് വിവാഹിതരായത്. അമീന വിസയ്ക്കായി വീണ്ടും അപേക്ഷിക്കുമെന്നും ഇന്ത്യയിൽ എത്തിയാൽ വീണ്ടും വിവാഹിതരാകുമെന്നും ബുധനാഴ്‌ച നടന്ന ഓൺലൈൻ വിവിവാഹത്തിന് ശേഷം അർബാസ് ഖാൻ പറഞ്ഞു. അംഗീകാരം ലഭിക്കാത്തതിനാൽ പാകിസ്ഥാനിൽവച്ച് വിവാഹം കഴിക്കാൻ സാധിക്കില്ലെന്നും അർബാസ് വ്യക്തമാക്കി.ചാർട്ടേഡ് അക്കൗക്കന്റാണ് അർബാസ്. നിക്കാഹിനൊപ്പം എല്ലാ ചടങ്ങുകളും ഓൺലൈൻ ആയി തന്നെ നടന്നിരുന്നു. ജോധ്‌പൂരിലെ ഖാസിയായിരുന്നു ചടങ്ങുകൾക്ക് മുഖ്യ കാർമികത്വം വഹിച്ചത്. അമീനയുമായുള്ള വീട്ടുകാർ പറഞ്ഞുറപ്പിച്ച വിവാഹമാണെന്നും പാകിസ്ഥാനിലുള്ള ബന്ധുക്കളാണ് ആലോചനയുമായി മുന്നോട്ട് വന്നതെന്നും അർബാസ് പറഞ്ഞു. ഇന്ത്യയും പാകിസ്ഥാനുമായുള്ള ബന്ധം വഷളായിരിക്കുന്ന അവസ്ഥയിലായതുകൊണ്ടാണ് നിക്കാഹ് ഓൺലൈനായി നടത്താൻ തീരുമാനിച്ചതെന്നും യുവാവ് പറഞ്ഞു. അമീനയ്ക്ക് എത്രയും വേഗം വിസ ലഭിച്ച് ഇന്ത്യയിൽ എത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അർബാസ് കൂട്ടിച്ചേർത്തു.

Read More

തിരുവനന്തപുരം: താനൂരിലെ കസ്റ്റഡി മരണത്തിലെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പൊലീസ് കൃത്രിമം കാണിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പൊലീസിനെ രക്ഷിക്കാന്‍ ഉന്നതതല ഗൂഢാലോചന നടക്കുകയാണ്. പൊലീസ് മര്‍ദ്ദനമാണ് താമിര്‍ ജിഫ്രിയുടെ മരണ കാരണം. സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ മറുപടി പറയണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ‘പൊലീസ് അന്വേഷണം കൊണ്ട് പ്രത്യേകിച്ച് കാര്യമില്ല. പൊലീസിന്റെ നേതൃത്വത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൃത്രിമം നടത്താന്‍ ശ്രമിക്കുന്നു എന്ന് പറഞ്ഞ് എനിക്ക് ധാരാളം ഫോണ്‍ കോളുകള്‍ വന്നിരുന്നു. പൊലീസുകാരെ രക്ഷിക്കാന്‍ ഉന്നതതലത്തില്‍ ഗൂഢാലോചന നടത്തുന്നുവെന്നാണ് പരിശോധയില്‍ നിന്നും എനിക്ക് മനസ്സിലായത്. പൊലീസുകാര്‍ മര്‍ദ്ദിച്ചുകൊന്ന കേസ് പൊലീസ് തന്നെ അന്വേഷിച്ചിട്ട് എന്താണ് കാര്യം. ഇത് സിബിഐ അന്വേഷിക്കണം. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്.മരണപ്പെട്ട താമിര്‍ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള ശിക്ഷയാണ് അയാള്‍ക്ക് നല്‍കേണ്ടത്. അല്ലാതെ അദ്ദേഹത്തെ മര്‍ദ്ദിക്കാനും ശരീരത്തില്‍ പരുക്കുണ്ടാക്കാനും ആന്തരികാവയവങ്ങള്‍ക്ക് പരിക്കേല്‍പ്പിക്കാനുമുള്ള സാഹചര്യം പൊലീസ് എങ്ങനെ ഒരുക്കിയെന്നാണ് പരിശോധിക്കേണ്ടതെന്നും…

Read More

കൊച്ചി: ആലുവയില്‍ അഞ്ചുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാക് ആലവുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. ആലുവ മാര്‍ക്കറ്റിലും പരിസര പ്രദേശങ്ങളിലുമാണ് പോലീസ് പ്രതിയുമായി തെളിവെടുപ്പ് നടത്തിയത്. പ്രദേശത്ത് ജനങ്ങളുടെ വലിയ രീതിയിലുള്ള പ്രതിഷേധം ഉയര്‍ന്നിരുന്നു.അസ്ഫാക് ആലത്തെ 11.15 ഓടെയാണ് തെളിവെടുപ്പിനായി ആലുവ മാര്‍ക്കറ്റില്‍ എത്തിച്ചത്. അമ്പതോളം പോലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷാ വലയത്തിലാണ് പോലീസ് പ്രതിയെ തെളിവെടുപ്പിനെത്തിച്ചത്. ആലുവ മാര്‍ക്കറ്റില്‍ പെണ്‍കുട്ടിയെ എത്തിച്ച് ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രദേശത്തേക്കാണ് പ്രതിയെ ആദ്യമായി കൊണ്ടുപോയത്. പതിനഞ്ച് മിനിറ്റോളം ആലുവ മാര്‍ക്കറ്റില്‍ തെളിവെടുപ്പ് നീണ്ടു. കൊലപാതകം നടത്തിയതിന് പിന്നാലെ മാര്‍ക്കറ്റിനോട് ചേര്‍ന്നുള്ള പൈപ്പിന്‍ ചുവട്ടിലെത്തി ഇയാള്‍ കൈ കഴുകിയിരുന്നു. പോലീസ് പ്രതിയെ രണ്ടാമതായി ഈ പൈപ്പിന്‍ ചുവട്ടിലേക്കാണ് കൊണ്ടുപോയത്. ആലുവ ഫ്‌ലൈഓവറിന് സമീപമുള്ള പാത്രക്കടയിലെത്തിച്ചും തെളിവെടുപ്പ് നടത്തിയതിന് ശേഷം ജീപ്പില്‍ കയറ്റി കൊണ്ടുപോയി. ഇതിനിടെ പ്രദേശത്ത് ജനങ്ങളുടെ വലിയ പ്രതിഷേധം ഉയര്‍ന്നെങ്കിലും പോലീസ് ഇടപെട്ട് തണുപ്പിക്കുകയായിരുന്നു.കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് മൂന്നരയോടെ പ്രതിയെ…

Read More

ആലപ്പുഴ: പി എസ് സി പരീക്ഷയെഴുതാൻ വീട്ടമ്മ കാമുകനുമായി എത്തിയത് ഭർത്താവ് കണ്ടുപിടിച്ചതോടെ സംഭവം കലാശിച്ചത് അടിപിടിയിൽ. ഇന്നലെ ഉച്ചക്ക് നെടുമുടി കൊട്ടാരം സ്കൂളിന് സമീപമായിരുന്നു സംഭവം. അമ്പലപ്പുഴ സ്വദേശിയായ 30 വയസുകാരി കൊട്ടാരം സ്കൂളിലേയ്ക്ക് പരീക്ഷയ്ക്ക് പുറപ്പെട്ടപ്പോൾ തന്നെ സംശയം തോന്നിയ ഭർത്താവും പിന്നാലെ ഉണ്ടായിരുന്നു. പരീക്ഷ കഴിയുന്നതുവരെ ഭർത്താവ് പരിസരത്ത് പതുങ്ങി നിന്നു. പരീക്ഷയെഴുതിയശേഷം യുവതി കാമുകനായ 20 കാരനൊപ്പം ബൈക്കിൽ കയറി പോകാനൊരുങ്ങിയതും ഭർത്താവ് മുന്നിൽ ചാടിവീണതും ഒരുമിച്ചായിരുന്നു. കാമുകനെ വലിച്ചിട്ട് അടിതുടങ്ങിയതോടെ യുവതി ഓടി രക്ഷപെട്ടു. ഒടുവിൽ നാട്ടുകാർ ഇടപെട്ട് രംഗം ശാന്തമാക്കി. തുടർന്ന് നെടുമുടി പൊലീസ് എത്തി ഇരുവരെയും കൂട്ടി കൊണ്ടു പോയി. ഭർത്താവിന്റെ ഉപദ്രവത്തെ തുടർന്ന് കഴിഞ്ഞ ഒന്നര വർഷത്തോളമായി യുവതി പിണങ്ങി മറ്റൊരു വീട്ടിൽ കഴിയുകയാണ്. ഇരുവർക്കും പരാതിയില്ലാത്തതിനാൽ പൊലീസ് കേസെടുത്തിട്ടില്ല.

Read More

ഇടുക്കി: നെടുങ്കണ്ടത്ത് തൂവൽ വെള്ളച്ചാട്ടത്തിന് സമീപം രണ്ട് വിദ്യാർത്ഥികളെ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളച്ചാട്ടത്തിന് സമീപമുള്ള ജലാശയത്തിൽ ഡിഗ്രി വിദ്യാർത്ഥിയെയും പ്ളസ് വൺ വിദ്യാർത്ഥിനിയെയുമാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. നെടുങ്കണ്ടം താന്നിമൂട് കുന്നപ്പള്ളിയിൽ സെബിൻ സജി (19), പാമ്പാടുംപാറ ആദിയാർപുരം കുന്നത്ത്‌മല അനില (16) എന്നിവരാണ് മരിച്ചത്. കാൽവഴുതി അപകടത്തിൽപ്പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. അനില കല്ലാർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ളസ് വൺ വിദ്യാർത്ഥിനിയും സെബിൻ രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥിയുമാണ്. ഇന്നലെ ഉച്ചയ്ക്ക് ശേഷം തൂവൽ വെള്ളച്ചാട്ടം കാണാനെത്തിയതായിരുന്നു ഇരുവരും. വൈകിട്ട് പെൺകുട്ടി തിരികെ എത്താത്തതിനെത്തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. വൈകിട്ട് ആറുമണിയോടെ വെള്ളച്ചാട്ടത്തിന് സമീപത്തായി ബൈക്ക് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതായി നാട്ടുകാരും പൊലീസിൽ വിവരമറിയിച്ചിരുന്നു. തുടർന്ന് വെള്ളച്ചാട്ടത്തിന് സമീപത്തായി നടത്തിയ തെരച്ചിലിൽ വിദ്യാർത്ഥികളുടെ ചെരിപ്പുകൾ കണ്ടെത്തി. പിന്നാലെ നെടുങ്കണ്ടത്തുനിന്ന് അഗ്നിരക്ഷാ സേനയെത്തി നടത്തിയ പരിശോധനയിൽ രാത്രി പന്ത്രണ്ടുമണിയോടെ മൃതദേഹങ്ങൾ കണ്ടെടുക്കുകയായിരുന്നു. മൃതദേഹങ്ങൾ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക്…

Read More

മനാമ: ബഹ്‌റൈനിൽ ആരംഭിച്ച രണ്ട് മാസത്തെ ഉച്ചസമയത്തെ തൊഴിൽനിയന്ത്രണം വിജയകരമായി മുന്നോട്ടുപോകുകയാണെന്ന് തൊഴിൽ മന്ത്രി ജമീൽ ഹുമൈദാൻ വ്യക്തമാക്കി. തൊഴിലാളികളുടെ ഉൽപാദനക്ഷമത മെച്ചപ്പെടുത്തുന്നതിനും ആരോഗ്യം സംരക്ഷിക്കുന്നതിനും നിയന്ത്രണം സഹായകരമായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കമ്പനികൾ ഉച്ചവിശ്രമനിയമം പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ തൊ​ഴിൽ വകുപ്പ് നിരവധി വർക്ക് സൈറ്റുകളിൽ സന്ദർശനം നടത്തി. ജൂലൈ ഒന്ന് മുതൽ ആഗസ്റ്റ് 31 വരെയാണ് കൺസ്ട്രക്ഷൻ അടക്കമുള്ള പണികളിലേർപ്പെടുന്ന തൊഴിലാളികൾക്ക് പുറം ജോലിയ്ക്ക് നിരോധനമേർപ്പെടുത്തിയിട്ടുള്ളത്. ഉച്ചക്കും 12 മണി മുതൽ വൈകുന്നേരം നാലുമണി വരെയാണ് നിരോധനം. പ്രഥമശുശ്രൂഷ സംബന്ധിച്ച കാര്യങ്ങളിൽ തൊഴിലാളികൾക്ക് അവബോധം ഉണ്ടാക്കാനും പദ്ധതിയുണ്ട്. കഴിഞ്ഞ വർഷം 99.87 ശതമാനം കമ്പനികളും നിയമം പാലിച്ചിരുന്നു. നിയന്ത്രണം ലംഘിച്ച പരാതികളിൽ 52 പേർക്കെതിരെ നടപടിയെടുത്തിരുന്നു. 27 ലംഘനങ്ങൾ രജിസ്റ്റർ ചെയ്തു. കഴിഞ്ഞ വർഷം മൊത്തം 19,841 പരിശോധനകൾ നടന്നു. ഈ വർഷം തൊഴിലാളികളുടെ താൽപര്യങ്ങളും സുരക്ഷിതത്വവും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങൾ ശക്തമാക്കുമെന്ന് അധികാരികൾ പറഞ്ഞു. നിയമലംഘകർക്ക് മൂന്നു മാസത്തിൽ…

Read More