Author: Starvision News Desk

കണ്ണൂർ: സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയെ കാപ്പ ചുമത്തി നാടുകടത്തിയ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കഴിഞ്ഞദിവസം രാത്രി പാർട്ടി നിർദേശം ലംഘിച്ച് സ്ത്രീകളും കുട്ടികളുമുൾപ്പെടെ എഴുപതോളം പേരാണ് പ്രതിഷേധപ്രകടനം നടത്തിയത്. സിപിഎം കെസികെ നഗർ ബ്രാഞ്ച് കമ്മിറ്റിയംഗവും മുൻ ബ്രാഞ്ച് സെക്രട്ടറിയുമായ മീത്തലെ ചമ്പാട്ടെ കണിയാൻകണ്ടി ഹൗസിൽ രാഗേഷിനെ(43) ആണ് കാപ്പ ചുമത്തി പാനൂർ പൊലീസ് നാടുകടത്തിയത്. സ്ഫോടകവസ്തു കൈകാര്യം ചെയ്യൽ, ദേഹോപദ്രവം, വീടാക്രമിക്കൽ, അന്യായമായി തടഞ്ഞുവെക്കൽ, ലഹള നടത്തൽ തുടങ്ങിയ കേസുകളിൽ പ്രതിയായിരുന്നു രാഗേഷ്. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ അജിത്ത്കുമാറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ റേഞ്ച് ഡിഐജി.യുടെ ഉത്തരവ് പ്രകാരമാണ് നാടുകടത്തൽ. കണ്ണൂർ ജില്ലയിൽ പ്രവേശിക്കുന്നത് ആറുമാസത്തേക്കാണ് തടഞ്ഞത്. നടപടിക്ക് പിന്നാലെ തന്നെ സാമൂഹികമാധ്യമങ്ങളിൽ സിപിഎം പ്രവർത്തകർ ഇതുവലിയ ചർച്ചയാക്കിയിരുന്നു. പരസ്യമായി പ്രതിഷേധിക്കണമെന്നും സമൂഹമാധ്യമങ്ങളിൽ ആഹ്വാനം ഉയർന്നിരുന്നു. തുടർന്നാണ് കഴിഞ്ഞദിവസം രാത്രി പാർട്ടി നിർദേശം ലംഘിച്ച് സ്ത്രീകളും കുട്ടികളുമുൾപ്പെടെ എഴുപതോളം പേർ പ്രതിഷേധപ്രകടനം നടത്തിയത്. എന്നാൽ സിപിഎമ്മിന്റെയോ യുവജന…

Read More

ന്യൂഡല്‍ഹി: ഫോണ്‍സംഭാഷണത്തിനിടെ ആണ്‍സുഹൃത്തിനോട് വഴക്കിട്ട പെണ്‍കുട്ടി, ദേഷ്യം സഹിക്കവയ്യാതെ 80 അടി ഉയരമുള്ള വൈദ്യുതി ടവറില്‍ കയറി. ഇതുകണ്ട ആണ്‍സുഹൃത്തും പിന്നാലെ കയറി. ഇതോടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കൂടുതൽ മുകളിലേക്ക് കയറിപ്പോകുകയായിരുന്നു. ഛത്തീസ്ഗഢിലെ മര്‍വാഹി ജില്ലയിലാണ് നടുക്കുന്ന സംഭവം. ടവറില്‍പ്പിടിച്ച് നില്‍ക്കുന്ന ഇവരുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിക്കുന്നുണ്ട്. പ്രദേശത്തെ നാട്ടുകാരാണ് രണ്ടുപേര്‍ ടവറിനു മുകളിലുള്ളതായി ആദ്യം കണ്ടത്. ഇവര്‍ പോലീസിനെ വിവരമറിയിച്ചു. ഇരുവരുടെയും രക്ഷിതാക്കളെയും വിവരമറിയിച്ചു. പോലീസെത്തിയപ്പോള്‍ പ്രദേശത്ത് ജനം തടിച്ചുകൂടിയിരുന്നു. ഫോണ്‍സംഭാഷണത്തിനിടെയാണ് ഇരുവരും തമ്മില്‍ വഴക്കിട്ടത്. ഇതേത്തുടര്‍ന്ന് കോപം നിയന്ത്രിക്കാനാവാതെ പെണ്‍കുട്ടി ടവറില്‍ക്കയറുകയും ആൺകുട്ടി പിന്തുടരുകയുമായിരുന്നു. മണിക്കൂറുകളോളം സംസാരിച്ച് അനുനയിപ്പിച്ച ശേഷമാണ് ഇരുവരെയും പോലീസിന് താഴെയിറക്കാനായത്. സംഭവത്തില്‍ രണ്ടുപേര്‍ക്കും അപകടങ്ങളൊന്നുമുണ്ടായില്ല. കര്‍ശനമായ താക്കീത് നല്‍കി വിട്ടയച്ചു.

Read More

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും മുൻ സ്പീക്കർ വക്കം പുരുഷോത്തമനും ആദരം അർപ്പിച്ച് പതിനഞ്ചാം കേരള സഭയുടെ ഒമ്പതാം നിയമസഭ സമ്മേളത്തിന് തുടക്കം. ഉമ്മൻചാണ്ടിയുടെ വിയോഗത്തോടെ അവസാനിച്ചിരിക്കുന്നത് കേരള രാഷ്ടീയത്തിലെ സുപ്രധാന ഏടാണെന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളം വിട്ടുപോകാത്ത മനസായിരുന്നു ഉമ്മൻചാണ്ടിക്ക്. കഴിവും കാര്യക്ഷമതയും ഉള്ള ഭരണാധികാരിയായിരുന്ന അദ്ദേഹം. ഉമ്മൻചാണ്ടി പുതുതലമുറക്ക് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. ഒരേ മണ്ഡലത്തില്‍ നിന്നുതന്നെ ആവര്‍ത്തിച്ച് തെരഞ്ഞെടുക്കപ്പെട്ട് സഭയിലെത്തുക. അങ്ങനെ നിയമസഭാ ജീവിതത്തില്‍ അഞ്ച് പതിറ്റാണ്ടിലേറെ പൂര്‍ത്തിയാക്കുക. തെരഞ്ഞെടുപ്പിനെ നേരിട്ട 12 തവണകളില്‍ ഒരു തവണ പോലും പരാജയമെന്തെന്നത് അറിയാനിടവരാതിരിക്കുക. 53 വര്‍ഷക്കാലത്തോളം നിയമസഭാ സാമാജികനായി തുടരുക. ഇതൊക്കെ ലോക പാര്‍ലമെന്ററി ചരിത്രത്തില്‍ത്തന്നെ അത്യപൂര്‍വം പേര്‍ക്ക് മാത്രം സാധ്യമായിട്ടുള്ള കാര്യങ്ങളാണ്. അത്യപൂര്‍വം നിയമസഭാ സാമാജികരുടെ നിരയിലാണ് ഉമ്മന്‍ചാണ്ടിയുടെ സ്ഥാനം. ആ സവിശേഷത തന്നെ ജനഹൃദയങ്ങളില്‍ അദ്ദേഹം നേടിയ വിജയത്തിന്റെ തെളിവാണ്. 1970 ല്‍ ഞാനും ഉമ്മന്‍ചാണ്ടിയും ഒരേ ദിവസമാണ് നിയമസഭാംഗങ്ങളായത്. എന്നാല്‍, ഞാന്‍…

Read More

കോതമംഗലം : കോതമംഗലം പുതുപ്പാടി ഇളങ്ങടത്ത് കെഎസ്ഇബി വാഴ കൃഷി വെട്ടി നശിപ്പിച്ച സംഭവത്തിൽ രൂക്ഷമായി പ്രതികരിച്ച് കൃഷി മന്ത്രി പി പ്രസാദ്. കെഎസ്ഇബി ഉദ്യോഗസ്ഥരുടെ നടപടി അത്യന്തം ഖേദകരവും പ്രതിഷേധാർഹവുമാണെന്ന് മന്ത്രി വ്യക്തമാക്കി. ഒരു കർഷകൻ തന്‍റെ വിളകളെ പരിപാലിക്കുന്നത് കുഞ്ഞുങ്ങളെ പോറ്റി വളർത്തുന്നതുപോലെയാണ്. ഒരു കർഷകന്‍റെ വിയർപ്പിന് വില നൽകാതെ അവന്‍റെ വിളകളെ വെട്ടി നശിപ്പിച്ചത് തീർത്തും ക്രൂരതയാണ്. ഹൈടെൻഷർ ലൈനിന് കീഴിൽ കൃഷി ചെയ്യുമ്പോഴുള്ള സുരക്ഷാ പ്രശ്നങ്ങളെ ഒട്ടും ചെറുതായി കാണുന്നില്ല. വൈദ്യുതാഘാതം മൂലം ഒരു ജീവൻ നഷ്ടപ്പെടാനോ മറ്റെന്തെങ്കിലും അപായമുണ്ടാകാനോ പാടില്ല എന്നതിൽ ആർക്കും രണ്ടഭിപ്രായമുണ്ടാകില്ല. ഈ സ്ഥലത്ത് വാഴ കൃഷി ചെയ്യാൻ പാടില്ലായെങ്കിൽ നേരത്തേ തന്നെ കെഎസ്ഇബി ഇടപെടേണ്ടതായിരുന്നു. വാഴ കുലച്ച് കുലകൾ വിൽക്കാറായ സമയത്ത് ഏകപക്ഷീയമായി ഒരു കർഷകന്‍റെ അധ്വാനത്തെ നശിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല. ഓണം വിപണി ലക്ഷ്യമിട്ട് ചെയ്തതായിരുന്നു കൃഷി. ഓണത്തിന് അനുബന്ധിച്ച് വെട്ടേണ്ട കുലകളായിരുന്നു വെട്ടി നശിപ്പിച്ചത്. തോമസിന്‍റെ മകൻ അനീഷുമായി…

Read More

ആലപ്പുഴ : കഥകളി അവതരിപ്പിക്കുന്നതിനിടെ കലാകാരൻ വേദിയിൽ കുഴഞ്ഞുവീണു മരിച്ചു. തൃപ്പൂണിത്തുറ ആർഎൽവി കോളജിലെ എംഎ രണ്ടാം വർഷ കഥകളി വിദ്യാർത്ഥിയായ കാഞ്ഞിരമറ്റം ചെത്തിക്കോട് കൊല്ലംനിരപ്പേൽ രഘുനാഥ് മഹിപാൽ (24) ആണ് മരിച്ചത്. ഇന്നലെ രാത്രി ചേർത്തല മരുത്തോർവട്ടം ശ്രീധന്വന്തരി ക്ഷേത്രത്തിൽ കഥകളി അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. കഥകളിയുടെ പുറപ്പാടിൽ പങ്കെടുത്ത ശേഷം ഗുരുദക്ഷിണ കഥയിലെ വസുദേവരുടെ വേഷം അരങ്ങിൽ അവതരിപ്പിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട രഘുനാഥ് മഹിപാലിനെ ഉടൻ തന്നെ ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എറണാകുളം കാഞ്ഞിരമുറ്റം കൊല്ലാനിരപ്പേൽ മഹിപാലിന്റെയും രതിയുടെയും മകനാണ്.

Read More

മാവേലിക്കര: മാവേലിക്കരയിലെ കണ്ടിയൂരില്‍ കാര്‍ തീപിടിച്ച് പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. ഞായറാഴ്ച അര്‍ദ്ധരാത്രിയോടെയാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന കാരാഴ്മ കിണറ്റുംകാട്ടില്‍ കൃഷ്ണപ്രകാശ് (കണ്ണന്‍ -35) ആണ് മരിച്ചത്. കാര്‍ വീട്ടിലേക്ക് കയറ്റുമ്പോഴാണ് തീപിടിച്ച് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. കൃഷ്ണപ്രകാശ് മാവേലിക്കര ഗവ.ഗേള്‍സ് എച്ച്എസ്എസിന് സമീപം ഐ കെയര്‍ കമ്പ്യൂട്ടര്‍ സ്ഥാപനം നടത്തിവരികയായിരുന്നു. ജോലി കഴിഞ്ഞ് വാടകയ്ക്ക് താമസിച്ചുവന്ന കണ്ടിയൂര്‍ പുളിമൂട് പാലത്തിനു സമീപമുള്ള ജ്യോതി വീട്ടിലേക്ക് കാറിൽ വന്നുകയറുമ്പോഴായിരുന്നു അപകടം. കത്തിയ കാര്‍ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഉടന്‍ നാട്ടുകാരെത്തി തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. മാവേലിക്കരയിലെ അഗ്‌നിരക്ഷാ സേനയും പോലീസും എത്തിയാണ് തീ അണച്ചത്. അവിവാഹിതനായ കൃഷ്ണപ്രകാശ് പരേതനായ തങ്കപ്പന്‍പിള്ളയുടെയും രതിയമ്മയുടെയും മകനാണ്.

Read More

മനാമ: കുരുന്നുകൾക്ക് നാടൻ കളികളും നാട്ടറിവുകളും പകർന്നു നൽകിയ മലർവാടി “ബാലോത്സവം” ഏറെ ശ്രദ്ധേയമായി. ഫ്രൻ്റ്സ് സോഷ്യൽ അസോസിയേഷൻ സംഘടിപ്പിച്ച “സമ്മർ ഡിലൈറ്റ് 2023 ” അവധിക്കാല ക്യാമ്പിൻ്റെ ഭാഗമായാണ് മത്സരങ്ങൾ നടത്തിയത്. എൻറെ ലക്ഷ്യം, സൂക്ഷിച്ചു സൂക്ഷിച്ച്‌, കുപ്പിക്ക് വളയിടൽ, ഫ്ലിപ്പ് ബോട്ടിൽ, മിറർ വാക്ക്, ബലൂണും മിഠായിയും, ചാടിക്കടക്കാം, ബോൾ അറ്റ് ബാസ്ക്കറ്റ് തുടങ്ങിയ കളികൾ രസകരവും പുതുമയുള്ളതുമായിരുന്നൂ. ഹെന ജുമൈൽ, ഷഹീന നൗമൽ, അസ്റ അബ്ദുല്ല, റസീന അക്ബർ, സാജിദ സലീം, ഫാത്തിമ സാലിഹ്, സമീറ നൗഷാദ്,ബുഷ്‌റ അബ്ദുൽ ഹമീദ്, നൗറിൻ ഹമീദ്, ഷബീഹ ഫൈസൽ, വഫ ഷാഹുൽ ഹമീദ് എന്നിവരായിരുന്നു മത്സരങ്ങളുടെ വിധികർത്താക്കൾ. https://youtu.be/cOKb2PXDNQk?t=220 ബാലോത്സവത്തിൽ മെഹഖ്, സജ് വ, അവ്വാബ്, ഹാസിം, ഐറിൻ, ഹംദ, ഹാമി, ശിഫ, ഇമാദ്, ലിയാന മറിയം, ദേവാംഗ്, ഉമർ ശകീബ്, സയാൻ നിയാസ്, മുഹമ്മദ് താബിഷ്, ഷാദി റഹ്മാൻ, നജ്മി സജ്ജാദ് എന്നിവർ വിവിധ ഇനങ്ങളിൽ വിജയികളായി. ഫ്രൻ്റ്സ്…

Read More

മനാമ : ബഹ്‌റൈനിലെ കോഴിക്കോട്ടുകാരുടെ ജനകീയ കൂട്ടായ്മയായ പവിഴദ്വീപിലെ കോഴിക്കോട്ടുകാർ 2023_2025 കാലയളവിലേക്ക് തി രെഞ്ഞെടുക്കപ്പെട്ട എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനം കഴിഞ്ഞ ദിവസം കെ. സി. എ ഹാളിൽ വെച്ച് നടന്നു. ചടങ്ങിൽ പവിഴദ്വീപിലെ കോഴിക്കോട്ടുകാർ പ്രസിഡന്റ് ശിവകുമാർ കൊല്ലറോത്ത് അദ്ധ്യക്ഷത വഹിച്ചു. പ്രവാസി ഭാരതീയ സമ്മാൻ പുരസ്‌കാര ജേതാവ് കെ. ജി ബാബുരാജ് ഉദ്ഘാടനം നിർവ്വഹിച്ചു.ചടങ്ങിൽ ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ വിശിഷ്ടാഥിതി ആയിരുന്നു. വരുന്ന രണ്ടു വർഷക്കാലയള വിലേക്കുള്ള ഭാവി പരിപാടികളെ കുറിച്ച് പ്രസിഡന്റ് വിശദീകരിച്ചു.നീതു ജനാർദ്ദനൻ ചിട്ടപ്പെടുത്തിയ നൃത്തപരിപാടിയോട് കൂടി ആരംഭിച്ച ചടങ്ങിൽപവിഴ ദ്വീപിലെ കോഴിക്കോട്ടുകാർ രക്ഷാധികാരി കെ. ജനാർദ്ദനൻ, മുൻ പ്രസിഡന്റ് ബാബു. ജി. നായർ, വനിതവിഭാഗം കൺവീനർ ഗീതാ ജനാർദ്ദനൻ, തുടങ്ങിയവർ സംസാരിച്ചു. ബഹ്‌റൈനിലെ വിവിധ സംഘടനാ ഭാരവാഹികൾ, സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിൽ സംബന്ധിച്ചു. https://youtu.be/cOKb2PXDNQk?t=189 പവിഴദ്വീപിലെ കോഴിക്കോട്ടുകാർ ജനറൽ സെക്രട്ടറി മുഹമ്മദ്‌ ഹുസൈൻ സ്വാഗതവും, ട്രഷറർ മുസ്തഫ…

Read More

മനാമ: ബഹറൈനിലെ പ്രമുഖ മാധ്യമ സാമൂഹിക പ്രവർത്തകനായ ഫ്രാൻസിസ് കൈതാരത്ത് അദ്ദേഹത്തിന്റെ ബിഎംസി ഫിലിം സൊസൈറ്റിയുടെ ബാനറിൽ നിർമ്മാണം ചെയ്ത “അനക്ക് എന്തിന്റെ കേടാ” എന്ന സിനിമയുടെ റിലീസ് ദിനം ബഹ്‌റൈനിൽ ആഘോഷിച്ചു. ബിഎംസി ഹാളിൽ ഫ്രാൻസിസ് കൈതാരത്തിന്റെ സുഹൃത്തുക്കൾ, സ്റ്റാഫ്, സിനിമയിൽ അഭിനിയച്ചവർ അവരുടെ കുടുംബം, സുഹൃത്തുക്കൾ എന്നിവർ ഒത്തുകൂടി നടത്തിയ ഈ ആഘോഷം കലാസാംസ്കാരിക പ്രേമികൾക്ക് വേറിട്ട ഒരനുഭവമായി. കേരളത്തിലെ അറുപതോളം തിയേറ്ററുകളിൽ ആഗസ്റ്റ് 4 വെള്ളിയാഴ്ച “അനക്ക് എന്തിന്റെ കേടാ” എന്ന സിനിമ പ്രദർശനത്തിനെത്തി.ബഹ്‌റൈനിൽ നേരത്തെ മാധ്യമരംഗത്ത് പ്രവർത്തിച്ച ഷമീർ ഭരതന്നൂർ സംവിധായകനായ ഈ സിനിമയിൽ ബഹ്റൈനിൽ നിന്നുള്ള പന്ത്രണ്ടോളം കലാകാരന്മാർ അഭിനയിച്ചിട്ടുണ്ട്.പ്രോഗ്രാം കൺവീനർ ഫസലുൽ ഹഖ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹ്റൈനിലെ നിരവധി സാമൂഹ്യ പ്രവർത്തകർ ആശംസകൾ നേർന്നു സംസാരിച്ചു.ഫ്രാൻസീസ് കൈതാരത്ത്, സംവിധായകൻ ഷമീർ ഭരതന്നൂർ, നായകൻ അഖിൽ പ്രഭാകർ എന്നിവർ കേരളത്തിൽ നിന്നും ഓൺലൈനിലൂടെ സദസ്സിനെ അഭിസംബോധന ചെയ്തു് സംസാരിച്ചു. https://youtu.be/cOKb2PXDNQk?t=140 സ്നേഹ അജിത്,…

Read More

മനാമ: ബഹ്‌റൈനിൽ സർക്കാർ വിവിധ സ്വകാര്യമേഖലാ സ്ഥാപനങ്ങളിൽ ബഹ്‌റൈനികളുടെ തൊഴിൽ നിരക്ക് ത്വരിതപ്പെടുത്തുന്നത് തുടരുന്നു. 2023 ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ രാജ്യത്തെ പൗരന്മാർക്ക് 14,163 പേർക്ക് 71% എന്ന നിരക്കിൽ ജോലി നൽകിയതായി തൊഴിൽ മന്ത്രിയും ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽഎംആർഎ) ഡയറക്ടർ ബോർഡ് ചെയർമാനുമായ ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ പറഞ്ഞു. തൊഴിൽ വിപണിയിലെ റിക്രൂട്ട്‌മെന്റിന് ബഹ്‌റൈനികളായിരിക്കും ആദ്യം തിരഞ്ഞെടുക്കുകയെന്നും മന്ത്രി പറഞ്ഞു. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന നിക്ഷേപങ്ങൾ ആകർഷിക്കുക, തൊഴിൽ അന്തരീക്ഷം വർധിപ്പിക്കുക, പരിശീലന, യോഗ്യതാ നയങ്ങൾ വൈവിധ്യവൽക്കരിക്കുക, സ്വകാര്യ മേഖലയ്ക്ക് നിരവധി നേട്ടങ്ങളും പ്രോത്സാഹനങ്ങളും നൽകുന്നതിലൂടെയാണ് ഇത് സാധ്യമാക്കുക. 2023 ലെ രണ്ടാം പാദത്തിലെ തൊഴിൽ വിപണി സൂചികകളുടെ കാബിനറ്റ് അവലോകനത്തിലാണ് മന്ത്രിയുടെ പ്രസ്താവന വന്നത്. ബഹ്‌റൈനിൽ പ്രതിവർഷം 20,000 നിയമന പ്രവർത്തനങ്ങളാണ് നടക്കുന്നത്. ഇത് തൊഴിൽ വിപണിയുടെ സ്ഥിരതയെയും വിവിധ ഉൽപ്പാദന മേഖലകളിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള വളർച്ചയെയും പ്രതിഫലിപ്പിക്കുന്നു.…

Read More