Author: Starvision News Desk

മനാമ: നൂതന ഉൽപന്നങ്ങൾക്കായി മലേഷ്യയിൽ നടന്ന ഇന്‍റർനാഷണൽ വെർച്ച്വൽ എക്​സിബിഷനിൽ (ഇ​ൻവൈഡ്​ 2022) ബഹ്​റൈനിലെ വിദ്യാർഥികൾ ഒന്നും രണ്ടും സ്​ഥാനങ്ങൾ കരസ്​ഥമാക്കി. ബഹ്​റൈൻ യൂണിവേഴ്​സിറ്റി ഐ.ടി വിഭാഗം വിദ്യാർഥികളാണ്​ ഒന്നും രണ്ടും സ്​ഥാനം കരസ്​ഥമാക്കിയത്​. ബഹ്​റൈൻ യൂണിവേഴ്​സിറ്റി ഐ.ടി വിഭാഗം പ്രസിഡന്‍റ്​ ഡോ. ഹസൻ അൽ മുല്ല വിജയികളെ സ്വീകരിച്ചു. ‘ടെലിബോട്ട്​’ ​പ്രൊജക്​ടിലാണ്​ വിദ്യാർഥികൾ മികവ്​ പ്രകടിപ്പിച്ചത്​. വിദൂരങ്ങളിലിരുന്ന്​ റോബോട്ടുകളെ നിയന്ത്രിക്കുന്ന സാ​ങ്കേതിക വിദ്യയാണ്​ ടെലിബോട്ട്​. അദ്​നാൻ ഹസ്​മുല്ലയുടെ നേതൃത്വത്തിൽ നാല്​ വർഷം നടത്തിയ പഠനത്തിന്‍റെ ഫലമാണ്​ കണ്ടുപിടു​ത്തം. വൈജ്​ഞാനിക മേഖലയിൽ ടെലിബോട്ട്​ സംവിധാനം ഉപയോഗപ്പെടുത്തുന്നതിലൂടെ യാത്രയും സമയവും ലാഭിക്കാൻ കഴിയുമെന്നും അദ്​നാൻ വ്യക്​തമാക്കി. അലി ജമീൽ, ഹിഷാം അബ്​ദുല്ല, ഖാലിദ്​ അബ്​ദുൽ ജലീൽ എന്നീ വിദ്യാർഥികളും അദ്​നാനോടൊപ്പം കണ്ടുപിടുത്തത്തിൽ പങ്കാളികളായി.

Read More

മനാമ: ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് പുറത്തിറക്കിയ ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം 2022-ൽ ബഹ്‌റൈനിൽ 27,800 പുതിയ വാഹനങ്ങൾ രജിസ്റ്റർ ചെയ്തു. 2021-ൽ ഇത് ഏകദേശം 29,600 കാറുകളായിരുന്നു. പുതിയ സ്വകാര്യ കാറുകളുടെ രജിസ്ട്രേഷനാണ് ഏറ്റവും കൂടുതൽ നടന്നിരിക്കുന്നത്. ഇത് 61.1% വരും. വാടകയ്ക്കുള്ള സ്വകാര്യ കാറുകൾ 16.4% വും മോട്ടോർ സൈക്കിളുകൾ 8.9% വും രജിസ്‌ട്രേഷൻ നടന്നിട്ടുണ്ട്. കഴിഞ്ഞ വർഷം 16,970 പുതിയ സ്വകാര്യ കാറുകളുടെ രജിസ്ട്രേഷൻ നടന്നു. ഏകദേശം 4,500 സ്വകാര്യ കാറുകൾ റെന്റ് എ കാർ സേവനത്തിനായി രജിസ്റ്റർ ചെയ്തിട്ടുള്ളതായും സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു.

Read More

കൊച്ചി: എ.ടി.എമ്മിൽ പണം എടുക്കാൻ വരുന്നവരെ സഹായിക്കാനെന്ന വ്യാജേന എത്തി പണം തട്ടിയെടുക്കുന്നയാളെ എറണാകുളം സെൻട്രൽ പോലീസ് പിടികൂടി. അരൂക്കുറ്റി വടുതല ജെട്ടി തെക്കേ തങ്കേരി ഹൗസിൽ നജീബി (35) നെയാണ് അറസ്റ്റ് ചെയ്തത്. പണം എടുക്കാൻ വരുന്ന പ്രായമുള്ളവരെയും സ്ത്രീകളെയും സഹായിക്കാൻ എന്ന വ്യാജേന അവർക്കൊപ്പം എ.ടി.എമ്മിൽ കയറുകയാണ് പ്രതിയുടെ പതിവ്. അതിനുശേഷം അവർ പണം എടുക്കാൻ ബുദ്ധിമുട്ട് കാണിക്കുമ്പോൾ അവരെ സമീപിച്ച് അവരുടെ എ.ടി.എം. കാർഡ് മേടിച്ച് പണം എടുത്ത് കൊടുക്കും. തുടർന്ന് അവരുടെ യഥാർത്ഥ എ.ടി.എം. കാർഡ് മടക്കി നൽകാതെ ഇയാൾ കൈയിൽ കരുതുന്ന മറ്റൊരു എ.ടി.എം. കാർഡ് കൊടുത്തുവിടും. പിന്നീട് സമീപത്തെ എ.ടി.എമ്മിൽ പോയി നേരത്തേ കൈക്കലാക്കിയ എ.ടി.എം. കാർഡിൽനിന്നു പണം പിൻവലിക്കും. അക്കൗണ്ട് ബാലൻസിൽ കൂടുതൽ പണം ഉണ്ടെങ്കിൽ രാത്രി 11.58-ന് ആ ദിവസത്തെ കൂടുതൽ തുകയും 12 മണിക്കു ശേഷം പിറ്റേ ദിവസത്തെ തുകയും പിൻവലിക്കും. ഇത്തരത്തിൽ നജീബ് നൂറുകണക്കിനാളുകളുടെ പണം തട്ടിച്ചിട്ടുണ്ടെന്നും…

Read More

മൂവാറ്റുപുഴ: ഇടുക്കി – കോതമംഗലം 220 കെവി ലൈനിനു കീഴിൽ കൃഷി ചെയ്ത വാഴകൾ കെഎസ്ഇബി ഉദ്യോഗസ്ഥർ വെട്ടിമാറ്റിയ സംഭവത്തിൽ കർഷകനെ സന്ദർശിക്കാൻ കൃഷിമന്ത്രി പി.പ്രസാദ് എത്തി. വാഴകൾ വെട്ടിമാറ്റിയ പ്രദേശം മുഴുവൻ മന്ത്രി നടന്നു കണ്ടു. വാഴകൾ നഷ്ടപ്പെട്ട കർഷകൻ തോമസിനെ മന്ത്രി ആശ്വസിപ്പിച്ചു. കർഷക ദിനമായ ചിങ്ങം ഒന്നിനു മുൻപായി നഷ്ടപരിഹാരം നൽകുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നതെന്ന് തോമസിന്റെ മകൻ അനീഷ് വ്യക്തമാക്കി. കുഞ്ഞുങ്ങളെ പോലെ പരിചരിക്കുന്ന കൃഷി നഷ്ടപ്പെടുമ്പോൾ കർഷകർക്ക് വിങ്ങലും വേദനയും ഉണ്ടാവുമെന്ന് കൃഷിമന്ത്രി പി.പ്രസാദ്. കോതമംഗലത്തിന് സമീപം വാരപ്പെട്ടിയില്‍ കെ.എസ്.ഇ.ബി വാഴകള്‍ വെട്ടിയ സ്ഥലം സന്ദര്‍ശിക്കവെയാണ് മന്ത്രിയുടെ പ്രതികരണം . വെള്ളിയാഴ്ച രാവിലെയാണ് മന്ത്രി സ്ഥലം സന്ദർശിച്ചത്. കര്‍ഷകന്‍ തോമസിനെ കണ്ട് നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി ഉറപ്പു നല്‍കി.വലിയ നഷ്ടമാണ് ഉണ്ടായതെന്നും. ഇനി ഇത്തരം നടപടികൾ ആവർത്തിക്കാതിരിക്കാൻ വിവിധ വകുപ്പുകൾ ശ്രദ്ധിക്കണമെന്നും കൃഷി വകുപ്പിന്‍റെ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് തയാറാക്കിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കൂടിയാണ് ധനസഹായം…

Read More

തൃശൂർ∙ ചേറൂരിൽ ഭാര്യയെ ഭർത്താവ് കമ്പിപ്പാര കൊണ്ടു തലയ്ക്കടിച്ചു കൊന്നു. കല്ലടിമൂല സ്വദേശി സുലി (46) ആണ് മരിച്ചത്. ഭർത്താവ് ഉണ്ണികൃഷ്ണൻ (50) വിയ്യൂർ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഇന്നലെ രാത്രി 12 മണിയോടു കൂടിയാണ് സംഭവം. ഒരു മണിയോടു കൂടിയാണ് ഇയാൾ പൊലീസ് സ്റ്റേഷനിലെത്തി ഭാര്യയെ കൊന്നെന്ന് അറിയിച്ചത്. തുടർന്നു പൊലീസ് വീട്ടിലെത്തി നടത്തിയ പരിശോധനയിൽ സുലിയെ കണ്ടെത്തുകയും ഉടൻ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ഗൾഫിൽ ജോലി ചെയ്തിരുന്ന ഉണ്ണികൃഷ്ണൻ മൂന്നു ദിവസം മുൻപാണ് നാട്ടിലെത്തിയത്. പ്രവാസ ജീവിതം അവസാനിപ്പിച്ച് എത്തിയതായിരുന്നു. ഭാര്യയിലുള്ള സംശയമാണ് കൊലപാതകത്തിനു കാരണമെന്നു പൊലീസ് അറിയിച്ചു. മൃതദേഹം തൃശൂർ മെഡ‍ിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം വിട്ടുനൽകും.

Read More

കൊച്ചി: എൻഎസ്എസ് തിരുവനന്തപുരം താലൂക്ക് യൂണിയൻ നടത്തിയ നാമജപ യാ‌ത്രയ്ക്ക് എതിരായ പൊലീസ് കേസിൽ ഹൈക്കോടതി സ്റ്റേ. നാല് ആഴ്ചത്തേക്കാണ് സ്റ്റേ നൽകിയത്. മിത്ത് പരാമർശത്തിൽ സ്പീക്കർ എ എന്‍ ഷംസീറിനെതിരെയാണ് എൻഎസ്എസ് തിരുവനന്തപുരത്ത് നാമജപയാത്ര നടത്തിയത്. തിരുവനന്തപുരം പാളയം ഗണപതിക്ഷേത്രം മുതൽ പഴവങ്ങാടിവരെ നടത്തിയ യാത്രക്കെതിരെ കന്റോൺമെന്റ് പൊലീസാണ് കേസെടുത്തത്. ‌പൊലീസ് മുന്നറിയിപ്പ് അവഗണിച്ച് അന്യായമായി സംഘടിച്ചതിനും ഗതാഗതതടസം ഉണ്ടാക്കിയതിനുമാണ് കേസ്. യാത്രയ്ക്ക് നേതൃത്വം നൽകിയ എൻഎസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാറാണ് ഒന്നാം പ്രതി. കണ്ടാലറിയാവുന്ന ആയിരത്തോളം പേർക്കുമെതിരേയും കേസെടുത്തിരുന്നു. അനുമതി ഇല്ലാതെ മൈക്ക് ഉപയോഗിച്ചു, കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും തടസമുണ്ടാക്കി, പിരിഞ്ഞു പോകാൻ ആവശ്യപ്പെട്ടിട്ടും രാത്രി വരെ തുടർന്നു തുടങ്ങിയ കാര്യങ്ങളാണ് പൊലീസ് ആരോപിച്ചത്. കലാപമുണ്ടാക്കാൻ ശ്രമം, പൊതുവഴി തടസപ്പെടുത്തൽ, നിയമവിരുദ്ധമായി സംഘം ചേരൽ, ശബ്ദ ശല്യമുണ്ടാക്കൽ തുടങ്ങിയവയാണ് എൻഎസ് എസ് പ്രവർത്തകർക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ. ഇതിനെതിരെയാണ് എൻഎസ്എസ് ഹൈക്കോടതിയെ സമീപിച്ചത്. എൻഎസ്എസ് നൽകിയ ഹർജിയിൽ നേരത്തേ ഹൈക്കോടതി…

Read More

ന്യൂഡൽഹി ∙ മണിപ്പുരിലെ അക്രമസംഭവങ്ങളിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷ ഇന്ത്യ മുന്നണി കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിൽ മറുപടി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രസംഗം ഒന്നര മണിക്കൂറോളം പിന്നിട്ടിട്ടും മണിപ്പുർ വിഷയം മോദി പരാമർശിച്ചില്ലെന്ന് കുറ്റപ്പെടുത്തി പ്രതിപക്ഷം ഇറങ്ങിപ്പോയി. ഇതു സത്യത്തിൽനിന്നുള്ള ഒളിച്ചോട്ടമാണെന്നു മോദി വിമർശിച്ചു. പ്രതിപക്ഷത്തിനെതിരെ കടുത്ത ആരോപണങ്ങളും വിമർശനങ്ങളും നിറച്ചായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. മോദിയുടെ പ്രസംഗം തടസ്സപ്പെടുത്തിയതിനു കോൺഗ്രസ് സഭാ നേതാവ് അധിർ രഞ്ജൻ ചൗധരിയെ സസ്പെൻഡ് ചെയ്തു. രാഷ്ട്രീയക്കളി മാത്രമാണു പ്രതിപക്ഷത്തിനു താൽപര്യമെന്നു മോദി ആരോപിച്ചു. മണിപ്പുരിൽ കലാപത്തിനു വഴിവച്ചത് ഹൈക്കോടതി ഉത്തരവാണ്. വിഷയത്തെപ്പറ്റി ആഭ്യന്തരമന്ത്രി അമിത് ഷാ വിശദീകരിച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു. ഇന്ത്യയിലെ ജനങ്ങൾക്കു സർക്കാരിൽ പൂർണവിശ്വാസമാണെന്നു പറഞ്ഞാണു മോദി പ്രസംഗം തുടങ്ങിയത്. ഭരണപക്ഷം ‘മോദി, മോദി’ എന്നു പറഞ്ഞ് ഡെസ്കിലടിച്ചു പ്രോത്സാഹിപ്പിച്ചു. പ്രതിപക്ഷം ‘ഇന്ത്യ, ഇന്ത്യ’ എന്നും മുദ്രാവാക്യം മുഴക്കി. അംഗങ്ങളോടു നിശബ്ദരാകാൻ സ്പീക്കർ ഓം ബിർല പലതവണ നിർദേശിച്ചു. പ്രസംഗം നീണ്ടുപോയപ്പോൾ, ‘മണിപ്പുരിനെപ്പറ്റി…

Read More

മനാമ: ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ സംയുക്ത പരിശോധന കാമ്പെയ്‌നുകൾ ശക്തമായി തുടരുന്നു. തൊഴിൽ വിപണിയിലെ നിയമവിരുദ്ധമായ നടപടികൾ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശോധന വ്യാപകമാക്കിയിരിക്കുന്നത്. വിവിധ സർക്കാർ ഏജൻസികളുമായി ഏകോപിപ്പിച്ചാണ് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി പരിശോധന കാമ്പെയ്‌നുകൾ സംഘടിപ്പിക്കുന്നത്. ബഹ്‌റൈനിലെ താമസ, തൊഴിൽ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി നിരവധി ഷോപ്പുകളിലും വർക്ക് സൈറ്റുകളിലും അധികൃതർ സന്ദർശനം നടത്തി. പരിശോധനയിൽ നിരവധി നിയമലംഘനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. നോർത്തേൺ ഗവർണറേറ്റിലും ക്യാപിറ്റൽ ഗവർണേറ്റിലുമാണ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്. നാഷണാലിറ്റി പാസ്‌പോർട്ട് ആൻഡ് റസിഡൻസ് അഫയേഴ്സ് (എൻപിആർഎ), സെന്റൻസ് എൻഫോഴ്‌സ്‌മെന്റ് ഡിപ്പാർട്ട്‌മെന്റ് എന്നിവയുമായി സഹകരിച്ചാണ് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി പരിശോധന കാമ്പെയ്‌നുകൾ നടത്തിയത്.

Read More

മനാമ: ഐ.സി.സി പുരുഷ ഏകദിന ലോകകപ്പ് ട്രോഫി ടൂർ 2023ന്റെ ഭാഗമായി ലോകകപ്പ് ട്രോഫി പ്രയാണം ബഹ്റൈനിൽ നടക്കും. ആഗസ്റ്റ് 12ന് വൈകീട്ട് നാലുമുതൽ ഏഴുവരെ റോഡ് ഷോ സംഘടിപ്പിക്കും. ജുഫൈറിലെ അൽനജ്മ ക്ലബിൽനിന്ന് പുറപ്പെടുന്ന റോഡ് ഷോ ബാബ് അൽ ബഹ്റൈൻ, ബഹ്റൈൻ ബേയിലൂടെ കടന്നുപോകും.വൈകീട്ട് ഏഴിന് ബഹ്റൈൻ ഇന്റർനാഷനൽ സർക്യൂട്ടിലെത്തുന്ന റോഡ് ഷോ ഫോർമുല വൺ സർക്യൂട്ടിൽ പ്രവേശിച്ച് ഒരു ലാപ് പൂർത്തിയാക്കും. ഇവിടെ ബി.ഐ.സി ടവറിന്റെ പശ്ചാത്തലത്തിൽ കായികപ്രേമികൾക്ക് ട്രോഫിയോടൊപ്പം ചിത്രമെടുക്കാനുള്ള അവസരമൊരുക്കിയിട്ടുണ്ട്. ആഗസ്റ്റ് 13ന് രാവിലെ പത്തുമുതൽ വൈകീട്ട് നാലുവരെ ബഹ്റൈനിലെ ചരിത്രപ്രസിദ്ധമായ സ്മാരകങ്ങളുടെയും ലാൻഡ് മാർക്കുകളുടെയും പശ്ചാത്തലത്തിൽ ട്രോഫിയുടെ ചിത്രങ്ങൾ പകർത്തപ്പെടും.ട്രീ ഓഫ് ലൈഫ്, പുരാതനമായ ബഹ്റൈൻ ഫോർട്ട്, വേൾഡ് ട്രേഡ് സെൻറർ, ബഹ്റൈൻ ബേ എന്നീ സ്ഥലങ്ങളിൽ ഇതിൽ ഉൾപ്പെടുന്നു. അന്ന് വൈകീട്ട് അഞ്ചുമുതൽ ഏഴുവരെ ദാനമാളിൽ വെച്ചും ട്രോഫി പ്രദർശനം നടക്കും. റാലിയിൽ പങ്കെടുക്കാനും ട്രോഫിക്കൊപ്പം ഫോട്ടോയെടുക്കാനുമായി cricketbh.com എന്ന വെബ്സൈറ്റിൽ…

Read More

ന്യൂഡൽഹി: മണിപ്പൂര്‍ അവിശ്വാസ പ്രമേയത്തിന് മേൽ മറുപടി നൽകാൻ ലോക്സഭയിൽ പ്രസംഗിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യ ഒന്നരമണിക്കൂറോളം സമയം കലാപത്തെ കുറിച്ച് ഒന്നും മിണ്ടിയില്ലെന്നാരോപിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. കേന്ദ്രത്തിന്‍റെ മികവിനെ കുറിച്ചും കോൺഗ്രസിനെയും പ്രതിപക്ഷത്തെയും രാഹുൽ ഗാന്ധിയെയും കടന്നാക്രമിച്ചും മാത്രം ആദ്യ മണിക്കൂറുകളിൽ സംസാരിച്ച പ്രധാനമന്ത്രിക്കെതിരെ പ്രതിപക്ഷം സഭയിൽ മുദ്രാവാക്യം വിളികളുയ‍ര്‍ത്തി. മണിപ്പൂരിനെ കുറിച്ച് പറയൂവെന്ന് ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ച പ്രതിപക്ഷത്തോട് മണിപ്പൂരിനെ കുറിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ വിശദമായി മറുപടി നൽകിയിട്ടുണ്ടെന്നായിരുന്നു മോദിയുടെ മറുപടി. പിന്നാലെ പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. ഇതിന് ശേഷമാണ് മോദി മണിപ്പൂരിനെ കുറിച്ച് സംസാരിച്ച് തുടങ്ങിയത്. സത്യം പറയുമ്പോള്‍ പ്രതിപക്ഷം ഇറങ്ങിപോകുന്നുവെന്ന് കുറ്റപ്പെടുത്തിയ പ്രധാനമന്ത്രി പ്രതിപക്ഷം മണിപ്പൂർ ച‍ർച്ച അട്ടിമറിച്ചുവെന്നും ആരോപിച്ചു. പിന്നാലെ മണിപ്പൂ‍ര്‍ വിഷയത്തിന്മേൽ സംസാരിച്ച് തുടങ്ങിയ പ്രധാനമന്ത്രി, മണിപ്പൂരില്‍ സ്ത്രീകള്‍ക്കെതിരെ അതിക്രമം ഉണ്ടായെന്ന് സഭയിൽ സമ്മതിച്ചു. അമിത് ഷാ ഇന്നലെ സഭയിൽ നടത്തിയ വിശദീകരണത്തിന് സമാനമായ രീതിയിൽ…

Read More