Author: Starvision News Desk

അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സ്തൂപം അടിച്ചു തകര്‍ത്ത സംഭവത്തില്‍ പ്രതി അറസ്റ്റില്‍. സിഐടിയു പൊന്‍വിള ബ്രാഞ്ച് സെക്രട്ടറി ഡി ഷൈജുവാണ് പിടിയിലായത്. നെയ്യാറ്റിന്‍കര പൊന്‍വിളയില്‍ ഇന്നലെ ഉദ്ഘാടനം ചെയ്ത സ്തൂപം രാത്രി എട്ട് മണിയോടെ അടിച്ചു തകര്‍ക്കുകയായിരുന്നു. സ്മാരകവും സ്തൂപവും അടിച്ചുതകര്‍ത്ത സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പോലീസ് ശേഖരിച്ച് പരിശോധിച്ചിരുന്നു. സംഭവത്തിന് പിന്നില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. എന്നാല്‍ ആരോപണം ഡിവൈഎഫ്‌ഐ നിഷേധിച്ചിട്ടുണ്ട്. ഇതിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥലത്ത് പ്രതിഷേധവും നടത്തി. ചൊവ്വാഴ്ചയാണ് ജംക്ഷനില്‍ സ്മാരകവും വെയ്റ്റിങ് ഷെഡും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥാപിച്ചത്. സമീപത്തായി സി പി എമ്മിന്റെ ഫ്ലക്സും തകർത്തിരുന്നു. സിപിഎമ്മിന് സ്വാധീനമുള്ള പ്രദേശമാണിത്.

Read More

കണ്ണൂർ പെരിങ്ങോത്ത് മകളെ വിവാഹം ചെയ്തു കൊടുക്കാത്തതിന് പിതാവിനെ വീട്ടില്‍ കയറി വെട്ടിപരുക്കേല്‍പ്പിച്ചു. കണ്ണൂര്‍ ഇരിക്കൂര്‍ മാമനം സ്വദേശി രാജേഷിനാണ് വെട്ടേറ്റത്. ഇന്ന് പുലര്‍ച്ചെ 2 മണിയോടെയാണ് സംഭവം. കണ്ണൂര്‍ തയ്യില്‍ സ്വദേശി അക്ഷയ് ആണ് വെട്ടിയത്. രാജേഷിനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ പ്രതിയെ കണ്ണൂർ സിറ്റി പൊലീസ് കസ്റ്റഡിയിലെടുത്ത് പെരിങ്ങോം പൊലീസിന് കൈമാറി. അറസ്റ്റ് ഉടൻ രേഖപ്പെടുത്തും

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി. ഡാമുകളിൽ വെള്ളമില്ലാത്തതും വൈദ്യുതി ഉപഭോഗം കൂടിയതും പ്രതിസന്ധിയാണ്. പീക്ക് അവറിൽ വൈദ്യുതി ഉപഭോഗം കുറയ്ക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു. കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങുന്നത് ബോർഡിന് കനത്ത നഷ്ടം വരുത്തുന്നുണ്ടെന്നും നിലവിലെ പ്രതിസന്ധി ഈമാസം 21 ന് ചേരുന്ന വൈദ്യുതി ബോർഡ് യോഗം വീണ്ടും ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതി നിയന്ത്രണമുള്‍പ്പടെയുള്ള കാര്യങ്ങള്‍ മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Read More

കോട്ടയം: പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. പള്ളിക്കത്തോടുള്ള പാമ്പാടി ബ്ലോക്ക്‌ഡെവലപ്പ്‌മെന്റ് ഓഫീസിലെത്തിയാണ് പത്രിക സമര്‍പ്പിച്ചത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും ചാണ്ടി ഉമ്മനൊപ്പമുണ്ട്. പത്രികാ സമര്‍പ്പണത്തിന് പിന്നാലെ അകലകുന്നം, കൂരോപ്പട പഞ്ചായത്തുകളില്‍ യുഡിഎഫ് പചാരണം നടത്തും. സ്ഥാനാര്‍ത്ഥികള്‍ക്ക് പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസമാണിന്ന്. ബിജെപി സ്ഥാനാര്‍ത്ഥി ലിജിന്‍ ലാലും ഇന്ന് പത്രിക സമര്‍പ്പിക്കും. ഇന്നലെ രാവിലെ ഇടതു സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ് പത്രിക സമര്‍പ്പിച്ചിരുന്നു. മൂന്നാം തവണയാണ് ജെയ്ക് പുതുപ്പള്ളില്‍ മത്സരിക്കുന്നത്.

Read More

ദേശാഭിമാനി മുന്‍ പത്രാധിപസമിതി അംഗം ജി.ശക്തിധരന്റെ വെളിപ്പെടുത്തലാണ് പുതിയ രാഷ്ട്രീയവിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. എഫ് ബി പോസ്റ്റില്‍ ശക്തിധരന്‍ ഇങ്ങനെ കുറിക്കുന്നു. വളരെ ജനപ്രിയനാണ് അദ്ദേഹം. തിരുവനന്തപുരം മുതല്‍ ൈടം സ്ക്വയര്‍വരെ. കൊച്ചി കലൂരിലെ ഓഫിസില്‍ വച്ച് നേതാവിനെ പണം എണ്ണാന്‍ താന്‍ സഹായിച്ചതായും കുറിപ്പില്‍ പറയുന്നു. നിലവിലെ ഒരു മന്ത്രിയാണ് പണം തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്. മറ്റൊരവസരത്തില്‍ കോവളത്തെ ഒരു ഹോട്ടലില്‍ വച്ച് പത്തുലക്ഷം രൂപയുടെ രണ്ടുകെട്ടുകള്‍ ഈ ഉന്നതന്‍ കൈപ്പറ്റി. ഇതില്‍ ഒരുകവര്‍ പാര്‍ട്ടിസെന്ററില്‍ ഏല്‍പിച്ചുവെന്നും ശക്തിധരന്റെ കുറിപ്പില്‍ പറയുന്നു. വെളിപ്പെടുത്തലില്‍ അന്വേഷണം വേണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. തനിക്കെതിരെ സൈബര്‍ ആക്രമണം തുടര്‍ന്നാല്‍ ഇനിയും വെളിപ്പെടുത്തല്‍ നടത്തുമെന്നാണ് ശക്തിധരന്‍റെ നിലപാട്.

Read More

മനാമ: വോയ്‌സ് ഓഫ് ആലപ്പിയുടെ സ്ഥാപകനിൽ ഒരാളും ബഹ്‌റൈനിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകനുമായ അശോകൻ താമരക്കുളം 33 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്നു. ആലപ്പുഴ ജില്ലയിലെ താമരക്കുളമാണ് അദ്ദേഹത്തിന്റെ സ്വദേശം, വോയ്‌സ് ഓഫ് ആലപ്പി ഇന്ത്യൻ ഡെലീറ്റസിൽ വെച്ച് സംഘടിപ്പിച്ച യാത്രയയപ്പു ചടങ്ങിൽ വോയ്‌സ് ഓഫ് ആലപ്പി രക്ഷാധികാരികൾ ആയ Dr. പി വി ചെറിയാൻ, കെ ആർ നായർ, സയ്യദ് റമ്ദാൻ നദ്‌വി, എക്സികുട്ടീവ് കമ്മിറ്റി അംഗങ്ങൾ വനിതാ വിഭാഗം അംഗങ്ങളും കുടുംബാങ്ങങ്ങളും പങ്കെടുത്തു. വോയ്‌സ് ഓഫ് ആലപ്പി പ്രസിഡന്റ് സിബിൻ സലിം അധ്യ്ക്ഷനായ ചടങ്ങിൽ സെക്രട്ടറി ധനേഷ് മുരളി ഏവരെയും സ്വാഗതം ചെയ്തു. അശോകൻ താമരക്കുളത്തിന്റെ യാത്രയയപ്പിനു എത്തിച്ചേർന്ന എല്ലാവർക്കും വോയ്‌സ് ഓഫ് ആലപ്പി ട്രഷറർ ഗിരീഷ് കുമാർ നന്ദി രേഖപ്പെടുത്തി.

Read More

മനാമ: സൽമാനിയ കാനു ഗാർഡനിൽ ഉള്ള ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ അങ്കണത്തിൽ വച്ച് നടന്ന ചടങ്ങിൽ സൊസൈറ്റിയുടെ ചെയർമാൻ സനീഷ് കൂറമുള്ളിൽ ഇന്ത്യൻ ദേശീയ പതാക ഉയർത്തി ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. സൊസൈറ്റിയുടെ മറ്റ് ഡയറക്ടർ ബോർഡ് അംഗങ്ങളും കുടുംബാംഗങ്ങളും, കുട്ടികളും പങ്കെടുത്ത ചടങ്ങിൽ മധുര വിതരണവും നടന്നു.

Read More

ബംഗളൂരു: രാജ്യത്തിന്റെ അഭിമാനമായ ചന്ദ്രയാന്‍ മൂന്നിന്റെ നാലാം ചാന്ദ്രഭ്രമണപഥം താഴ്ത്തലും വിജയകരമായി പൂര്‍ത്തിയാക്കി. ഇതോടെ ചന്ദ്രോപരിതലത്തിൽ നിന്നും 150 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ പേടകം എത്തി. ഇതോടെ നിലവില്‍ പിന്തുടര്‍ന്ന ഭ്രമണപഥത്തില്‍ നിന്നും വ്യത്യസ്തമായി വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലേക്ക് പേടകം പ്രവേശിച്ചു. ഇന്ന് 8.30 ഓടെയായിരുന്നു ഭ്രമണപഥം താഴ്ത്തിയത്.നാളെ ലാന്‍ഡറും പ്രൊപ്പല്‍ഷന്‍ മൊഡ്യൂളും തമ്മില്‍ വേര്‍പെടും. ഓഗസ്റ്റ് ആദ്യത്തോടെ പേടകം ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഘട്ടംഘട്ടമായി ഭ്രമണപഥം താഴ്ത്തുന്ന നടപടികള്‍ തുടര്‍ന്നത്. ജൂലൈ 14നാണ് ശ്രീബരികോട്ടിയില്‍ നിന്നും ഐഎസ്ആര്‍ഒ ചന്ദ്രയാന്‍ മൂന്ന് വിക്ഷേപിച്ചത്. ഓഗസ്റ്റ് 23ന് സോഫ്റ്റ് ലാന്‍ഡിങ് നടക്കുമെന്നാണ് ഐഎസ്ആര്‍ഒ കണക്കുകൂട്ടുന്നത്.

Read More

ന്യൂഡല്‍ഹി: മിസോറം തലസ്ഥാനമായ ഐസ്വാളില്‍ അന്തരിച്ച മുന്‍ കേന്ദ്രമന്ത്രി രാജേഷ് പൈലറ്റിന്റെ നേതൃത്വത്തില്‍ ബോംബിട്ടിരുന്നുവെന്ന ബിജെപിയുടെ ആരോപണം തള്ളി കോണ്‍ഗ്രസ് നേതാവും മകനുമായ സച്ചിന്‍ പൈലറ്റ്. 1966 മാര്‍ച്ച് 5ന് ഐസ്വാളില്‍ വ്യോമസേന പൈലറ്റുമാരായിരുന്ന രാജേഷ് പൈലറ്റും സുരേഷ് കല്‍മാഡിയും ബോംബുകള്‍ ഇട്ടുവെന്നാണ് ബിജെപി ഐടി സെല്‍ അധ്യക്ഷന്‍ അമിത് മാളവ്യ ട്വിറ്ററില്‍ ( എക്‌സ്) ആരോപിച്ചത്. മാളവ്യയുടെ ഈ വാദം പൊളിച്ചുകൊണ്ടാണ് സച്ചിന്‍ പൈലറ്റ് രംഗത്തെത്തിയത്. അമിത് മാളവ്യയുടെ ആരോപണങ്ങള്‍ക്ക് മറുപടിയായി, താങ്കളുടെ പക്കലുള്ളത് തെറ്റായ വിവരങ്ങളും തീയതികളുമാണെന്ന് സച്ചിന്‍ സമൂഹമാധ്യമമായ എക്‌സില്‍ കുറിച്ചു. ‘വ്യോമസേനാ പൈലറ്റെന്ന നിലയില്‍ എന്റെ അച്ഛന്‍ ബോംബുകള്‍ വര്‍ഷിച്ചിട്ടുണ്ട്. എന്നാല്‍ അത് മിസോറമില്‍ അല്ല. മറിച്ച് 1971ലെ ഇന്ത്യ-പാക് യുദ്ധത്തില്‍ അന്നത്തെ കിഴക്കന്‍ പാകിസ്ഥാനിലായിരുന്നു. മിസോറമില്‍ 1966 മാര്‍ച്ച് അഞ്ചിന് ബോംബിട്ടു എന്നു പറയുന്നതും തെറ്റാണ്. എന്റെ പിതാവ് രാജേഷ് പൈലറ്റ് 1966 ഒക്ടോബര്‍ 29 നാണ് വ്യോമസേനയില്‍ ചേര്‍ന്നതെന്നും’ സച്ചിന്‍ പൈലറ്റ് വ്യക്തമാക്കി.…

Read More

മനാമ: ഇന്ത്യയുടെ 77-ാം സ്വാതന്ത്ര്യവാർഷികം കായംകുളം പ്രവാസി കൂട്ടായ്മ ആഘോഷിച്ചു. ജനറൽ സെക്രട്ടറി ജയേഷ് താന്നിക്കൽ, ട്രഷറർ തോമസ് ഫിലിപ്പ് എക്സിക്യുട്ടിവ് അംഗം ശ്യാം കൃഷ്ണൻ മഹാത്മാഗാന്ധി കൾച്ചർ ഫോറം പ്രസിഡൻറ് എബി തോമസ്, SNCS ആക്ടിംഗ് പ്രസിഡൻറ് പവിത്രൻ പൂക്കോട്ടി കുടുംബസഹൃദ വേദി രക്ഷാധികാരി അജിത് കുമാർ എന്നിവർ സ്വാതന്ത്ര്യദിനാശംസകൾ നേർന്നു സംസാരിച്ചു.അംഗങ്ങളായ ഗണേഷ് നമ്പൂതരി, അഭിഷേക് നമ്പൂതിരി,ശംഭു, അരവിന്ദ്,ഷൈജു,ജോബിൻ വർഗ്ഗീസ്, സുനി ഫിലിപ്പ്, ആരതി,പ്രീതി ശ്യാം എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

Read More