Author: Starvision News Desk

ഭോപാല്‍: വളര്‍ത്തു നായകളെ ചൊല്ലിയുള്ള തര്‍ക്കം ഇൻഡോറില്‍ രണ്ട് പേരെ വെടിവെച്ച് കൊന്ന് സെക്യൂരിറ്റി ജീവനക്കാരന്‍. ഇൻഡോറിലെ കൃഷ്‌ണാ ബാഗ് കോളനിയില്‍ താമസിക്കുന്ന വിമല്‍ (35), രാഹുല്‍ (27) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ബാങ്ക് സെക്യൂരിറ്റി ജീവനക്കാരനായ രാജ്പാല്‍ സിങ് രജാവത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. സംഭവത്തിൽ ആറ് പേർക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ടു പേരുടെ നില ​ഗുരുതരമാണ്. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. രാത്രി വളര്‍ത്തു നായകളുമായി രാജ്പാലും അയല്‍വാസി വിമലും നടക്കുന്നതിനിടെ ഇരുവരുടെയും നായകള്‍ തമ്മില്‍ കടിപിടി കൂടി. ഇതേ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. അയല്‍വാസിയുമായി വഴക്കിട്ട് വീട്ടിലേക്ക് പോയ രാജ്പാല്‍ പിന്നീട് വീടിന്റെ ഒന്നാം നിലയുടെ മുകളില്‍ കയറി തോക്കു ഉപയോ​ഗിച്ച് തെരുവിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. രാജ്‌പാലിനൊപ്പം മകന്‍ സുധീറിനെയും ബന്ധു ശുഭത്തെയും പൊലീസ് അറസ്റ്റ് ചെയ്തു.

Read More

തൃശൂർ: കണിമംഗലത്തിന് സമീപം പാലക്കൽ പാടത്ത് സ്വകാര്യ ബസ് മറിഞ്ഞ് അപകടം. സ്ത്രീകളും കുട്ടികളുമടക്കം അൻപതിലധികം പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ തൃശൂരിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. യാത്രക്കാരില്‍ ചിലരുടെ നില ഗുരുതരമാണ്. സ്കൂൾ, കോളജ് വിദ്യാർഥികളും രാവിലെ ജോലി ആവശ്യങ്ങൾക്കായി പോകുന്നവരുമായിരുന്നു ബസിലുണ്ടായിരുന്ന യാത്രക്കാരിൽ ഭൂരിഭാഗവും. കണിമംഗലത്ത് നിന്ന് തൃശൂരിലേക്ക് പോകുകയായിരുന്ന ക്രൈസ്റ്റ് ബസാണ് മറിഞ്ഞത്. ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. ഫയര്‍ഫോഴ്‌സും നാട്ടുകാരും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്‌.

Read More

തൃശൂർ : മന്ത്രി അഹമ്മദ് ദേവർ കോവിലിന്റെ പേരും ചിത്രവും ഉപയോഗിച്ച് ഐ.എൻ.എൽ ഭാരവാഹികൾ പണം തട്ടിയതായി പരാതി. തൃശൂർ പീച്ചി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഐഎന്‍എല്‍ ജില്ലാ ഭാരവാഹികള്‍ക്കെതിരെയാണ് പലിശ രഹിത ഭവന വായ്പ പദ്ധതിയുടെ പേരില്‍ പണം തട്ടിയതിന് പീച്ചി പൊലീസ് കേസെടുത്തത്. കിഴക്കേക്കോട്ടയില്‍ പ്രവര്‍ത്തിക്കുന്ന അർബൻ റൂറൽ ഹൗസിങ് ഡെവലപ്മെന്റ് സെസൈറ്റിയുടെ പേരിലായിരുന്നു തട്ടിപ്പ്. ഐഎന്‍എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി ബഫീക്ക് ബക്കര്‍ ഉള്‍പ്പടെയുള്ളവരാണ് സൊസൈറ്റി ഭാരവാഹികള്‍. പലിശ രഹിത ഭവന പദ്ധതിക്കായി 10 പേരില്‍ നിന്ന് 25 ലക്ഷമാണ് തട്ടിയത്. അമ്പതിനായിരം മുതല്‍ മുന്നുലക്ഷം വരെ നഷ്ടപ്പെട്ടവരുണ്ട്. മന്ത്രിയോടൊപ്പം സൊസൈറ്റി ഭാരവാഹികള്‍ നില്‍ക്കുന്ന ചിത്രമടക്കം കാണിച്ച് വിശ്വസിപ്പിച്ചതെന്ന് പരാതിക്കാര്‍ ആരോപിക്കുന്നു. കാരിക്കുഴിയിൽ സ്ഥലം വാങ്ങിയിട്ടുണ്ടെന്നും മൊത്തം പദ്ധതി ചെലവിന്‍റെ നാലിലൊരു ഭാഗം അപേക്ഷകര്‍ നല്‍കണമെന്നും ബാക്കി സൊസൈറ്റി വായ്പ നല്‍കുമെന്നുമായിരുന്നു അവകാശവാദം. ഒരു കൊല്ലമായിട്ടും ഒന്നും നടക്കാതായതോടെ അപേക്ഷകര്‍ പണം തിരികെ ചോദിച്ചു. ഇതോടെ…

Read More

തിരുവനന്തപുരം: ഓണത്തിന് തൊഴിലുറപ്പ് തൊഴിലാളികൾക്കും സംസ്ഥാന സർക്കാർ ഉത്സവ ബത്ത പ്രഖ്യാപിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലും 100 പ്രവർത്തി ദിനങ്ങൾ പൂർത്തിയാക്കിയ എല്ലാ തൊഴിലുറപ്പ് തൊഴിലാളികൾക്കുമാണ് ഉത്സവ ബത്ത ലഭിക്കുക. ഓണം പ്രമാണിച്ച് 1000 രൂപ ഉത്സവബത്തയായി നൽകുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 4.6 ലക്ഷം ആളുകൾക്ക് ഈ നിലയിൽ സഹായധനമെത്തും. ഇതിനായി 46 കോടി രൂപ വകയിരുത്തിയെന്ന് ധനവകുപ്പ് അനുവദിച്ചു. ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്ക് 4000 രൂപ ബോണസ് സംസ്ഥാന സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ബോണസിന് അർഹത ഇല്ലാത്തവർക്ക് ഉത്സവബത്തയായി 2750 രൂപയും പ്രഖ്യാപിച്ചിരുന്നു. സർവീസ് പെൻഷൻകാർക്കും പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാർക്കും പ്രത്യേക ഉത്സവബത്തയായി 1000 രൂപയും നൽകും. ഓണം അഡ്വാൻസായി 20000 രൂപ ജീവനക്കാർക്ക് അനുവദിക്കാനും ധനമന്ത്രി ആവശ്യപ്പെട്ടിരുന്നു. പാർട്ട്‌ ടൈം – കണ്ടിൻജന്റ് ഉൾപ്പെടെ മറ്റു ജീവനക്കാർക്ക് അഡ്വാൻസ് 6000…

Read More

ശ്രീനഗർ: രാജ്യത്തെ മുസ്ലിങ്ങളിൽ ഭൂരിഭാഗം പേരും ഹിന്ദുമതത്തില്‍നിന്ന് പരിവര്‍ത്തനം ചെയ്യപ്പെട്ടവരാണെന്ന്‌ ഡി.പി.എ.പി. (Democratic Progressive Azad Party) ചെയർമാൻ ഗുലാം നബി ആസാദ്. ഇതിനുള്ള ഉദാഹരണം കശ്മീരിൽ കാണാൻ സാധിക്കുമെന്നും അവിടെ പണ്ഡിറ്റുമാരിൽനിന്ന് മതം മാറിയവരാണ് ഭൂരിഭാഗം മുസ്ലിങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദോഡ ജില്ലയിൽ നടന്ന പരിപാടിയിൽ സംസാരിക്കവെയാണ് അടുത്തിടെ കോണ്‍ഗ്രസ് വിട്ട് പുതിയ പാര്‍ട്ടി രൂപവത്കരിച്ച അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പിന്നാലെ പരാമര്‍ശത്തെ സ്വാഗതംചെയ്ത് വിഎച്ച്പിയും ബജ്രംഗ് ദള്ളും അടക്കമുള്ളവര്‍ രംഗത്തെത്തി. ‘വളരെ ഏറെ പഴക്കമുള്ള മതമാണ് ഹിന്ദുമതം. ഇസ്ലാം 1500 വർഷങ്ങൾക്ക് മുമ്പ് മാത്രം ഉണ്ടായതാണ്. പത്തോ ഇരുപതോ ആൾക്കാർ മാത്രമാണ് പുറത്തുനിന്ന് വന്നവർ. എന്നാൽ മറ്റുള്ള എല്ലാ മുസ്ലിങ്ങളും ഹിന്ദുമതത്തില്‍നിന്ന് പരിവര്‍ത്തനം ചെയ്തവരുമാണ്. ഇതിനുള്ള ഉദാഹരണാണ് കശ്മീരിൽ കാണാൻ സാധിക്കുന്നത്. 600 വർഷങ്ങൾക്ക് മുമ്പ് ആരായിരുന്നു കശ്മീരിലെ മുസ്ലിങ്ങൾ? എല്ലാവരും കശ്മീരി പണ്ഡിറ്റുമാരായിരുന്നു. അവർ ഇസ്ലാമിലേക്ക് മതം മാറിയവരാണ്’- അദ്ദേഹം പറഞ്ഞു. ‘ ഹിന്ദു മതവിശ്വാസികൾ…

Read More

തിരുവനന്തപുരം: മോഹിനിയാട്ടത്തിന് പുതു ഭാവം പകർന്ന് വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ സിത്താര ബാലകൃഷ്ണന്റെ മോഹിനിയാട്ടം. സാധാരണ കണ്ടുവരുന്ന മോഹിനിയാട്ടത്തിൽ നിന്നും വ്യത്യസ്തമായി കേരളീയ ചുവടുകളും കേരളീയ താളങ്ങളും കേരളീയ ചൊല്ലുകളും കോർത്തിണക്കിയുള്ള അവതരണ ശൈലിയാണ് നർത്തകി പിന്തുടർന്നത്. കേരളത്തിൽ പലയിടത്തും അവതരിപ്പിക്കുന്ന മോഹിനിയാട്ടത്തിൽ ഇപ്പോഴും അവലംബി ക്കുന്നത് ഭരതനാട്യത്തിന്റെ കച്ചേരി ക്രമമാണ്. എന്നാൽ ഇതിൽ നിന്നും വിഭിന്നമായി കേരളത്തിന്റെ തനത് ലാസ്യ നൃത്തത്തെ അരങ്ങിലെത്തിക്കുക എന്ന ശ്രമകരമായ ദൗത്യം സിത്താരയെ കൊണ്ടെത്തിച്ചത് കാവാലം നാരായണപണിക്കർ ചിട്ടപ്പെടുത്തിയ സോപാന സേവയിലെ ചില ഇനങ്ങൾ തിരഞ്ഞെടുത്തു അവതരിപ്പിക്കുന്നതിലേക്കാണ് . സോപാന സേവയിലെ ഇനങ്ങളായ ഗണപതി, കൊട്ടി ചേദം, തത്വം,ജീവ എന്നിങ്ങനെ നാലിനങ്ങളാണ് ചിങ്ങമാസത്തെ ധന്യമാക്കാൻ കലാകാരി അവതരിപ്പച്ചത്. സദസിന് ആനന്ദം പകരുക, സ്വയം മറന്ന് നൃത്തത്തിൽ അലിഞ്ഞു ചേരുക എന്നിവയെല്ലാം ഓരോ നൃത്ത വേദിയിലേക്കും ചിലങ്ക അണിഞ്ഞത്തുമ്പോൾ ഓരോ കലാകാരിയും പ്രതീക്ഷിക്കുന്നുണ്ടാകും. ആ പ്രതീക്ഷകൾക്കൊപ്പംനിന്ന പ്രകടനം തന്നെയായിരുന്നു കൂത്തമ്പലത്തിലെ സന്ധ്യാനേരത്തിൽ സിത്താര ബാലകൃഷ്ണൻ…

Read More

തിരുവനന്തപുരം: വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ സാംസ്കാരിക വകുപ്പ് സംഘടിപ്പിക്കുന്ന രണ്ട് ദിവസത്തെ നൃത്ത പരിപാടിയായ ആവണി ചിലങ്കകൾക്ക് തുടക്കമായി.ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ നൃത്ത സന്ധ്യ ഉദ്ഘാടനം ചെയ്തു. വൈലോപ്പിള്ളി സംസ്കൃതി ഭവൻ വൈസ് ചെയർമാൻ ജി. എസ് പ്രദീപ് അധ്യക്ഷത വഹിച്ചു.വൈലോപ്പിള്ളി സംസ്കൃതി ഭവൻ സെക്രട്ടറി പി.എസ് മനേക്ഷ് സ്വാഗതം ആശംസിച്ചു. ഓണത്തിരക്കുകളിലേക്ക് നഗരം അലിഞ്ഞു ചേരുന്നതിനു മുൻപ് കേരളത്തിന്റെ തനത് നൃത്ത രൂപങ്ങൾ ആസ്വദിക്കാനുള്ള അവസരമാണ് കലസ്വാദകർക്ക് ലഭിച്ചിരിക്കുന്നത്. ഉദ്ഘാടനദിനം പ്രശസ്ത നർത്തകി സിത്താര ബാലകൃഷ്ണൻ കൂത്തമ്പലത്തിലെ നിറഞ്ഞ സദസ്സ് മുന്നിൽ മോഹിനിയാട്ടം അവതരിപ്പിച്ചതോടെ രണ്ട് ദിവസത്തെ നൃത്ത സന്ധ്യയ്ക്ക് നൂപുര ധ്വനി തെളിഞ്ഞു. രണ്ടാം ദിവസമായ ഓഗസ്റ്റ് 18 ന് വൈകിട്ട് 6.30 ന് പ്രശസ്ത നർത്തകി ഡോ. രാജി സുബിന്റെ കേരള നടനം അരങ്ങേറും.

Read More

തിരുവനന്തപുരം: സംസ്ഥാനത്തെ ഹെവി വാഹനങ്ങളിൽ ഡ്രൈവർമാർക്കും ക്യാബിൻ യാത്രക്കാർക്കും സീറ്റ് ബെൽറ്റ് ധരിക്കുവാനുള്ള  സമയപരിധി ഒക്ടോബർ 30  വരെ നീട്ടിയതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. നവംബര്‍ 1 മുതല്‍ സ്വകാര്യ ബസുകളിലും കെഎസ്ആര്‍ടിസി ബസുകളിലും ഇത് നിര്‍ബന്ധമാക്കും. സെപ്റ്റംബര്‍ 1 മുതല്‍ സീറ്റ് ബെല്‍റ്റ് കര്‍ശനമാക്കുമെന്ന് മുന്‍പ് തീരുമാനിച്ചിരുന്നു. എന്നാല്‍ റോഡ് സുരക്ഷ സംബന്ധിച്ച് ചേര്‍ന്ന ഉന്നത തല അവലോകന യോഗത്തിലാണ് തീയതികളില്‍ മാറ്റം വരുത്തുവാന്‍ ധാരണയായത്. ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ ഐ.എ.എസ്, ട്രാൻസ്പോർട്ട് കമ്മീഷണർ എസ്. ശ്രീജിത്ത് ഐ.പി.എസ്, അഡിഷണൽ ട്രാൻസ്പോർട്ട് കമ്മീഷണർ പ്രമോജ് ശങ്കർ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Read More

മനാമ: ഐ വൈ സി സി പത്താം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ഇന്ദിരാ ഗാന്ധി രക്‌തദാന സേന യുടെ നേതൃത്വത്തിൽ 19 മത് രക്‌തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു,ഐ വൈ സി സി ഹെല്പ് ഡസ്ക് നേതൃത്വത്തിൽ ആഗസ്റ്റ് 18 വെള്ളിയാഴ്ച രാവിലെ 7 മുതൽ സൽമാനിയ ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ ആണ് ക്യാമ്പ് നടക്കുന്നത് എന്ന് ഭാരവാഹികൾ അറിയിച്ചു. രക്‌തദാന ക്യാമ്പിൽ പങ്കെടുക്കാൻ അനസ് റഹിം 33874100,ബെൻസി ഗാനിയുഡ് 3678 7929 എന്നി നമ്പറുകളിൽ ബന്ധപ്പെടുക.

Read More

ഇടുക്കി: നെടുങ്കണ്ടത്തിന് സമീപം മാവടിയിൽ രാത്രി ഉറങ്ങാൻ കിടന്ന 54 -കാരൻ വെടിയേറ്റ് മരിച്ചു. പ്ലാക്കൽ സണ്ണിയാണ് കൊല്ലപ്പെട്ടത്. ആരാണ് വെടിവച്ചതെന്നത് പൊലീസ് അന്വേഷിക്കുകയാണ്. നായാട്ടുസംഘത്തിൻറെ വെടി അബദ്ധത്തിൽ കൊണ്ടതാണോയെന്നും പൊലീസ് സംശയിക്കുന്നു.രാത്രി പതിനൊന്നരയോടെയാണ് സംഭവം. രണ്ടു മുറികളിലാണ് സണ്ണിയും ഭാര്യയും കിടന്നിരുന്നത്. സ്ഫോടന ശബ്ദവും നിലവിളിയും കേട്ട് ഭാര്യ സിനി മുറിയിലെത്തി നോക്കിയപ്പോൾ രക്തം വാർന്ന നിലയിൽ സണ്ണിയെ കണ്ടെത്തി. കട്ടിലിൽ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. രാവിലെ പൊലീസ് ഫൊറൻസിക് സംഘത്തെയും വിരലടയാള വിദഗ്ദ്ധരെയുമെത്തിച്ച് തെളിവുകൾ ശേഖരിച്ച ശേഷം ഇൻക്വസ്റ്റ് നടത്തി. മുഖത്തിന് വെടിയേറ്റതായി പരിശോധനയിൽ കണ്ടെത്തി. കൈക്കും കഴുത്തിനും പരുക്കുകളുണ്ടായിരുന്നു. ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റുമോർട്ടത്തിൽ തലയിൽ വെടിയുണ്ട കണ്ടെത്തി. പൊലീസ് നടത്തിയ പരിശോധനയിൽ അടുക്കളയുടെ കതകിൽ വെടിയേറ്റ അഞ്ചു പാടുകൾ കണ്ടെത്തി. ഇതിൽ രണ്ടെണ്ണം പലക തുളച്ച് കടന്നിരുന്നു. ഇവയിലൊന്നാകാം സണ്ണിയുടെ മുഖത്തേറ്റതെന്നാണ് നിഗമനം. നാടൻ തോക്കാണ് വെടിവയ്ക്കാൻ…

Read More