- ഗവർണർ പങ്കെടുക്കുന്ന പരിപാടിയിൽ ഭാരതാംബയുടെ ചിത്രം: സെനറ്റ് ഹാളിൽ എസ്എഫ്ഐ, കെ എസ് യു, ഡിവൈഎഫ്ഐ പ്രതിഷേധം
- കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഹിറ്റ്ലിസ്റ്റില് ജില്ലാ ജഡ്ജിയും നേതാക്കളുമടക്കം 950 പേരെന്ന് എന്‍.ഐ.എ.
- ഇറാനില്‍നിന്ന് 1,748 ബഹ്റൈനികളെ തിരിച്ചെത്തിച്ചു
- മുണ്ടക്കൈ മേഖലയിലും ചൂരൽമഴയിലും കനത്തമഴ; പ്രതിഷേധവുമായി നാട്ടുകാർ, സ്ഥലത്തെത്തിയ വില്ലേജ് ഓഫീസറെ തടഞ്ഞു
- സ്ട്രീറ്റ് ആർട്ട് & ത്രീഡി അനാമോർഫിക് പെയിന്റിംഗ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു
- ‘ന്യായീകരണം വേണ്ട, ഖേദം പ്രകടിപ്പിക്കണം’; ക്ഷുഭിതനായി ബിനോയ് വിശ്വം, ശബ്ദരേഖ വിവാദത്തിൽ നേതാക്കൾക്ക് താക്കീത്
- കേരളത്തിന്റെ കെ ഫോണിന് ദേശീയ തലത്തില്‍ ലൈസൻസ്; രാജ്യത്തെവിടെയും ഇന്റര്‍നെറ്റ് സര്‍വീസ് നല്‍കാനാകും
- അത് ബിജെപിയില്‍ ചേരുന്നതിന്റെ സൂചനയല്ല’; മോദിപ്രശംസയില്‍ വിശദീകരണവുമായി ശശി തരൂര്‍
Author: Starvision News Desk
രജിനികാന്തിനെ നായകനാക്കി നെൽസൺ സംവിധാനം ചെയ്ത ജയിലർ ബോക്സോഫീസിൽ വിജയത്തേരോട്ടം തുടരുകയാണ്. കളക്ഷനിൽ ആഗോളതലത്തിൽ 600 കോടി എന്ന മാന്ത്രിക സംഖ്യയിലേക്ക് കുതിക്കുകയാണ് ചിത്രം. ഇപ്പോഴിതാ ചിത്രത്തിന്റെ അഭൂതപൂർവമായ വിജയത്തിൽ സന്തോഷം പ്രകടിപ്പിച്ച് നിർമാതാവ് കലാനിധി മാരൻ സൂപ്പർതാരത്തെ നേരിൽക്കണ്ട് ചെക്ക് കൈമാറിയത്. സൺ പിക്ചേഴ്സിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയാ പേജിലൂടെയാണ് ഈ വിവരം പുറത്തുവന്നത്. കഴിഞ്ഞദിവസമാണ് നിർമാതാവ് കലാനിധി മാരൻ രജിനികാന്തിനെ അദ്ദേഹത്തിന്റെ ചെന്നൈ പോയസ് ഗാർഡനിലുള്ള വസതിയിലെത്തി സന്ദർശിച്ചത്. 110 കോടി രൂപ പ്രതിഫലമായി രജനീകാന്തിന് നല‍്കിയെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇതിന് പുറമേയാണ് ഒരു സംഖ്യയുടെ ചെക്കും കലാനിധി മാരൻ കൈമാറിയത്. ലാഭവിഹിതമെന്നോണം നൽകിയ തുക എത്രയാണെന്ന് വെളിവായിട്ടില്ല. സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിച്ച ‘ജയിലർ’ ഓഗസ്റ്റ് 10-നാണ് തിയേറ്ററുകളിൽ എത്തിയത്. മോഹൻലാൽ രജനികാന്തിനൊപ്പം ആദ്യമായി അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. രജനിയുടെ 169-ാം ചിത്രം കൂടിയാണ് ‘ജയിലർ’. മുത്തുവേൽ പാണ്ഡ്യൻ എന്ന…
കൊച്ചി: ലൈംഗികാതിക്രമ പരാതിയുമായി യുവ വനിതാ ഡോക്ടർ രംഗത്ത്. ഹൗസ് സർജൻസി സമയത്ത് സീനിയര്‍ ഡോക്ടറിൽ നിന്ന് നേരിട്ട പീഡനത്തിൽ പരാതിയുമായി വനിതാ ഡോക്ടർ. എറണാകുളം ജനറൽ ആശുപത്രിയിലെ മുതിർന്ന ഡോക്ടർക്കെതിരേയാണ് വനിതാ ഡോക്ടർ പരാതി നൽകിയത്. 2019-ൽ ഹൗസ് സർജൻസി ചെയ്തിരുന്ന സമയത്ത് മുതിർന്ന ഡോക്ടർ ബലമായി മുഖത്ത് ചുംബിച്ചുവെന്നാണ് പരാതി. വനിതാ ഡോക്ടർ സംഭവത്തെക്കുറിച്ച് ഫെയ്സ്ബുക്കിൽ കുറിക്കുകയും ചെയ്തു. നിലവിൽ വനിതാ ഡോക്ടർ നാട്ടിലില്ല. ഇ- മെയിൽ മുഖേനയാണ് ആരോഗ്യവകുപ്പ് ഡയറക്ടർക്കും ആശുപത്രി സൂപ്രണ്ടിനും പരാതി നൽകിയിരിക്കുന്നത്. പരാതി ലഭിച്ച സാഹചര്യത്തിൽ പരിശോധിച്ച ശേഷം പോലീസിന് കൈമാറും എന്ന് ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കുന്നു. ഈ സംഭവത്തിന് പിന്നാലെ സഹപ്രവർത്തകരോട് വിഷയം പറഞ്ഞിരുന്നു. എന്നാൽ അന്ന് പരാതിയൊന്നും നൽകിയിരുന്നില്ല. ഇപ്പോഴാണ് ഇതുസംബന്ധിച്ച് കൂടുതൽ വെളിപ്പെടുത്തലുമായി വനിതാ ഡോക്ടർ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്. തുടർന്ന് കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച് പരാതി നൽകുകയായിരുന്നു.
ലക്‌നൗ: കേന്ദ്രമന്ത്രിയുടെ വീട്ടില്‍ യുവാവ് വെടിയേറ്റ് മരിച്ചനിലയില്‍. കേന്ദ്രമന്ത്രി കൗശല്‍ കിഷോറിന്റെ ലക്‌നൗവിലെ വീട്ടിലാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൗശല്‍ കിഷോറിന്റെ മകന്‍ വികാസ് കിഷോറിന്റെ അടുത്ത സുഹൃത്തായ വിനയ് ശ്രീവാസ്തവയാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് 4.15 ഓടേയാണ് സംഭവം. വെടിവയ്പ് നടന്ന സമയത്ത് തന്റെ മകന്‍ വീട്ടില്‍ ഉണ്ടായിരുന്നില്ലെന്ന് കൗശല്‍ കിഷോര്‍ പ്രതികരിച്ചു. സംഭവ സമയത്ത് തന്റെ മകന്‍ വികാസ് കിഷോര്‍ ഡല്‍ഹിയിലായിരുന്നു. ആരെല്ലാം വീട്ടില്‍ ഉണ്ടായിരുന്നു എന്ന കാര്യം അറിയില്ല. സംഭവത്തെ കുറിച്ച് പൊലീസ് വിശദമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കുമെന്നും കേന്ദ്രമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. സംഭവ സ്ഥലത്ത് നിന്ന് പൊലീസ് കണ്ടെടുത്ത തോക്ക് തന്റെ മകന്റെ പേരിലുള്ളതാണ്. സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്ന തന്റെ മകന്റെ സുഹൃത്തുക്കളെയും മറ്റുള്ളവരെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. തന്റെ മകന്റെ അടുത്ത സുഹൃത്താണ് മരിച്ച വിനയ്. വിനയിന്റെ മരണത്തില്‍ മകന്‍ വളരെ ദുഃഖിതനാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. വികാസ്…
മനാമ : ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ വനിതാ ഘടകം സർഗ്ഗവേദി ഈയടുത്ത് അന്തരിച്ച മാപ്പിളപ്പാട്ട് ഗായിക വിളയിൽ ഫസീലയെ അനുസ്മരിച്ചു. മനുഷ്യ മനസ്സുകളെ നന്മയിലേക്ക് നയിക്കുന്ന ഒരു പാട് നല്ല പാട്ടുകൾ പാടിവെച്ചുകൊണ്ടാണ് പ്രശസ്ത ഗായിക വിളയിൽ ഫസീല ഈ ലോകത്തു നിന്ന് വിടപറഞ്ഞത്. മുൻകാല പ്രവാസ ജീവിതങ്ങളിലെ നോവും നൊമ്പരങ്ങളും ഉൾക്കൊണ്ടു അവർ പാടിയ പാട്ടുകൾ ഇന്നും പ്രവാസികൾ നെഞ്ചിലേറ്റുന്നുവെന്ന് ഫ്രന്റ്സ് വനിതാ വിഭാഗം പ്രസിഡന്റ് സാജിത സലീം അനുസ്മരണ സംഗമം ഉൽഘാടനം ചെയ്തു സംസാരിച്ചു. ഫസീല പാടിയ പാട്ടുകൾ കോർത്തിണക്കി സർഗവേദി കൺവീനർ മെഹറ മൊയ്‌തീൻ ‘ഗാനമാല’ അവതരിപ്പിച്ചു. ഫർസാന സുബൈർ, ഫാത്തിമ ഫിദ, ലൂന ഷഫീഖ്, സലീന ജമാൽ, ഹെബ ഷക്കീബ്, അഖീല, എന്നിവർ ഗാനങ്ങൾ ആലപിക്കുകയും ഹെബ ആൻഡ് പാർട്ടി, ഷഹീന ആൻഡ് പാർട്ടി എന്നിവർ സംഘഗാനവും ബുഷ്‌റ ഹമീദും സംഘവും ഒപ്പനയും അവതരിപ്പിച്ചു. ഷൈമില നൗഫൽ,സലീന ജമാൽ, റഷീദ സുബൈർ, ലൂന ഷഫീഖ്, സൗദ…
മനാമ: വ്യത്യസ്തതകളുടെ സങ്കലനമാണ് ഇന്ത്യയുടെ പ്രത്യേകത. വിശ്വാസ വൈവിധ്യങ്ങളാലും സാംസ്കാരിക വൈജാത്യങ്ങളാലും സമ്പന്നമാണ് നമ്മുടെ രാജ്യം. സഹവർത്തിത്വത്തിലാണ് രാജ്യത്തിൻറെ സൗന്ദര്യം. വൈദേശിക ശക്തികൾ കിണഞ്ഞു ശ്രമിച്ചിട്ടും ലക്ഷ്യം കാണാതെ പോയ ഭിന്നിപ്പിൻ്റെയും ധ്രുവീകരണത്തിൻ്റെയും ഹീന തന്ത്രങ്ങൾ പുതിയ രൂപത്തിലും ഭാവത്തിലും കടന്നുവരുന്നത് രാജ്യം കരുതിയിരിക്കണം എന്ന് ഇന്ത്യയുടെ 77 മത് സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് പ്രവാസി വെൽഫെയർ രിഫ സോണൽ കമ്മിറ്റി സംഘടിപ്പിച്ച ‘ഒന്നിപ്പ്’ സ്വാതന്ത്ര്യ ദിന സദസ്സ് അഭിപ്രായപ്പെട്ടു. ഇന്ത്യ മഹാരാജ്യം സ്വാതന്ത്ര്യം എന്ന പദ നിർവചനത്തിന് അർഹമാകുന്നത് അതിന്റെ ഭരണകൂടവും ഭരണരീതികളും വിഭവ സമാഹരണവും വിനിയോഗവും നീതിന്യായ വ്യവസ്ഥയും ജനാഭിലാഷങ്ങൾക്ക് വിധേയമായി നടക്കുമ്പോഴാണ്. രാജ്യത്തിൻറെ സമ്പത്തും നീതിന്യായവും എല്ലാ വിഭാഗം ജനങ്ങൾക്കും ഒരുപോലെ ലഭിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തേണ്ടത് ജനാധിപത്യ സർക്കാരുകളുടെ ബാധ്യതയാണ്. നിർഭാഗ്യവശാൽ ആസാദി കാ അമൃത് മഹോത്സവത്തിന്റെ കാലത്തും ആത്മാഭിമാനത്തോടുകൂടി ജീവിക്കാനുള്ള അവകാശം നഷ്ടപ്പെട്ടവരുടെയും ജനാധിപത്യത്തിൽ വിയോജിപ്പ് പ്രകടിപ്പിക്കുന്നവരെ ബുൾഡോസർ ഭരണത്തിലൂടെ പാർപ്പിടങ്ങളിൽ നിന്ന് അന്യായമായി കുടിയിറക്കപ്പെടുന്നവരുടെയും നിലവിളികളും…
മനാമ: നിയമം ലംഘിച്ച 13 പ്രവാസി മീൻപിടിത്തക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുനിസിപ്പൽ, കാർഷിക കാര്യ മന്ത്രാലയത്തിലെ മത്സ്യബന്ധന തുറമുഖ വകുപ്പ് ഡയറക്ടർ ഖാലിദ് അശ്ശീറാവി അറിയിച്ചു. സമുദ്ര സമ്പത്ത് സംരക്ഷിക്കുന്നതിന്റെ ഭാഗമായി മത്സ്യബന്ധന മേഖലയിൽ ചട്ടങ്ങളും നിയമങ്ങളുമുണ്ട്. രാജ്യത്തിന്റെ മത്സ്യസമ്പത്ത് സംരക്ഷിക്കുന്ന തരത്തിലാണ് അത് രൂപകൽപന ചെയ്തിട്ടുള്ളത്. അതിനാൽ നിയമങ്ങൾ കർശനമായി പാലിക്കാൻ എല്ലാവരും സന്നദ്ധമാവണമെന്നും അദ്ദേഹം ഉണർത്തി. കോസ്റ്റ് ഗാർഡ്, എൽ.എം.ആർ.എ, മുനിസിപ്പൽ കൗൺസിലുകൾ എന്നിവയുടെ സഹകരണത്തോടെ നടക്കുന്ന പരിശോധനകൾ മത്സ്യ, സമുദ്ര സമ്പത്ത് സംരക്ഷിക്കാനുദ്ദേശിച്ചാണ്. വിവിധയിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് 13 പേർക്ക് ലൈസൻസില്ലെന്ന് കണ്ടെത്തിയത്. മൊത്തം 300 പേരുടെ രേഖകൾ സംഘം പരിശോധിച്ചിരുന്നു.
മനാമ: കൈക്കൂലിക്കേസിൽ പിടിയിലായ കിങ് ഫഹദ് കോസ്വേ ഉദ്യോഗസ്ഥനായ 28കാരനെ ഏഴു വർഷം തടവിന് നാലാം ക്രിമിനൽ ഹൈകോടതി വിധിച്ചു. രണ്ടാം പ്രതിയും 42വയസുകാരനുമായ ക്ലിയറിങ് ഏജന്റിന് അഞ്ചു വർഷം തടവും മൂന്നാം പ്രതിയും 41വയസ് പ്രായമുള്ള ഏഷ്യൻ വംശജന് രണ്ടു വർഷം തടവും കോടതി വിധിച്ചു. 25 ഇടപാടുകൾക്കായി ഇവർ മൂന്നു പേർ ചേർന്ന് 12,000 ദീനാറാണ് കൈക്കൂലിയായി വാങ്ങിയത്. കോസ്‌വേ വഴി വിസിറ്റിങ് വിസയുള്ളവർക്ക് കടന്നുപോകുന്നതിനാണ് കൈക്കൂലി വാങ്ങിയതെന്ന് തെളിഞ്ഞിട്ടുണ്ട്. ഇവരിൽ പലരും രേഖകളുമായി പരിശോധനക്ക് വിധേയമായിട്ടില്ലെന്നും അന്വേഷണത്തിൽ തെളിഞ്ഞു. ഒന്നാം പ്രതി 12,210 ദീനാർ പിഴയായി അടക്കാനും കോടതി വിധിച്ചു. മൂന്നാം പ്രതിയുടെ ശിക്ഷ കാലാവധിക്കുശേഷം ബഹ്റൈനിലേക്ക് തിരികെവരാനാവാത്ത വിധം നാട്ടിലേക്ക് അയക്കാനും കോടതി വിധിച്ചിട്ടുണ്ട്.
മനാമ / കണ്ണൂർ: ഇന്ത്യന്‍ യൂത്ത് കള്‍ച്ചറല്‍ കോണ്‍ഗ്രസ്സ് ( ഐ വൈ സി സി ) ബഹ്‌റൈന്‍, ട്യൂബ്ലി – സൽമാബാദ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന ലാല്‍സണ്‍ മെമ്മോറിയല്‍ വിദ്യാനിധി സ്‌കോളര്‍ഷിപ്പിന്റെ മൂന്നാം ഘട്ടം വിതരണം ചെയ്തു.ഐ വൈ സി സി എക്സിക്യൂട്ടീവ് അംഗം ആയിരിക്കെ മരണപ്പെട്ട തൃശൂർ പുള്ള് സ്വദേശി ലാൽസന്റെ സ്മരണാർദ്ധം ടൂബ്ലി /സൽമാബാദ് ഏരിയ കമ്മറ്റി പ്രതിവർഷം നൽകുന്ന സ്ക്കോളർഷിപ്പാണിത് .ഐവൈസിസി മുൻ ദേശീയ പ്രസിഡന്റ് ജിതിൻ പരിയാരത്തിന്റെ സാന്നിധ്യത്തിൽ കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് ഉദ്ഘാടനം ചെയ്തു. പരിയാരം മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് പി.വി.സജീവന്‍ അധ്യക്ഷത വഹിച്ചു. ബൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് പി.വി.ഗോപാലന്‍, വാര്‍ഡ് മെമ്പര്‍ ദൃശ്യാ ദിനേശന്‍, .വി.കുഞ്ഞിരാമന്‍, വി.വി.സി.ബാലന്‍, ഇ. വിജയന്‍ മാസ്റ്റര്‍, വി.വി.രാജന്‍ കെ.ബി.സൈമണ്‍, കെ.വി.സുരാഗ് എന്നിവര്‍ പ്രസംഗിച്ചു. വരും വർഷങ്ങളിലും ആദ്യം തൃശൂർ, ശേഷം കാസറഗോഡ്, മൂന്നാം ഘട്ടം കണ്ണൂർ എന്നിവടങ്ങളിൽ നൽകിയ വിദ്യാനിധി…
തൃശൂര്‍: കണിമംഗലത്ത് ഗുണ്ടാ നേതാവ് കരുണാമയി എന്ന വിഷ്ണുവിനെ കുത്തിക്കൊന്ന കേസില്‍ പ്രതി പിടിയില്‍. നെടുപുഴ സ്വദേശി റിജില്‍ എന്ന നിഖില്‍ ആണ് അറസ്റ്റിലായത്. ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നെന്നും ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പൊലീസ് വ്യക്തമാക്കി. ഇന്നലെ വൈകുന്നേരം ഏഴു മണിയോടെയാണ് കരുണാമയി എന്നറിയപ്പെടുന്ന വിഷ്ണു(24)വിനെ കണിമംഗലം റെയില്‍വെ സ്റ്റേഷന് സമീപം കുത്തേറ്റ നിലയില്‍ കണ്ടെത്തിയത്.
തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ മുഖ്യമന്ത്രിയുടെ യാത്രക്കും പൊലീസിനുമായി ഹെലികോപ്റ്റർ വാടകയ്ക്കെടുക്കാനുള്ള തീരുമാനം ധൂർത്തും ജനങ്ങളോടുള്ള വെല്ലുവിളിയുമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഓണം ഉണ്ണാൻ പോലും ജനം ബുദ്ധിമുട്ടുമ്പോൾ കോടികൾ മുടക്കി മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ പറക്കുന്നത് അംഗീകരിക്കാനാവില്ല. പ്രതിമാസം 25 മണിക്കൂർ പറക്കാൻ 80 ലക്ഷം രൂപയാണ് കരാർ. ബാക്കി ഓരോ മണിക്കൂറിനും 90,000 രൂപ അധികം നൽകണം. ട്രഷറിയിൽ ചെക്ക് മാറ്റാനാകാത്ത അവസ്ഥയുള്ളപ്പോഴാണ് ഹെലികോപ്റ്റർ വാടകയ്ക്കെടുക്കുന്നത്. കഴിഞ്ഞ തവണ 22 കോടിയോളം ഹെലികോപ്റ്റർ യാത്രയ്ക്ക് പിണറായി വിജയൻ പൊടിച്ചിരുന്നു. ശ്രീലങ്കയ്ക്കും പാക്കിസ്ഥാനും സമാനമായ രീതിയിലുള്ള സാമ്പത്തിക തകർച്ചയാണ് കേരളം അഭിമുഖീകരിക്കുന്നത്. അപ്പോഴാണ് ഇത്തരം ധൂർത്തും ധിക്കാരവുമായി സർക്കാർ മുന്നോട്ട് പോകുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.