Author: Starvision News Desk

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ വിഷയത്തിൽ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണി. വൈവിധ്യമാണ് ഇന്ത്യയുടെ ശക്തി. അത് നശിപ്പിച്ചാൽ ഇന്ത്യ തകരും. ഈ ആശയവുമായി മുന്നോട്ട് പോയാൽ ഇന്ത്യയുടെ തകർച്ചയായിരിക്കും സംഭവിക്കുക. ഭരണാധികാരികൾ ഇത്തരം മണ്ടത്തരങ്ങൾക്ക് നിൽക്കരുതെന്നും ആന്റണി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനെക്കുറിച്ച് പഠിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചത്. മുന്‍ രാഷ്ട്രപതി Ram Nath Kovindaണ് സമിതിയുടെ അദ്ധ്യക്ഷന്‍. സമിതി വിഷയം പഠിച്ച് കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ഭരണഘടനാ വിദഗ്ദ്ധരുമായും ഇവര്‍ ചര്‍ച്ച നടത്തും. അടുത്തവര്‍ഷത്തെ ലോക്സഭാ തെരഞ്ഞെടുപ്പും ഡിസംബറില്‍ അഞ്ചു സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ് പുതിയ നീക്കവുമായി കേന്ദ്രം എത്തുന്നത്. കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുകയാണ് ഉദ്ദേശം. പാര്‍ലമെന്റ് സമ്മേളനം വിളിച്ചതിന് തൊട്ടുപിന്നാലെയാണ് പുതിയ സമിതിയെയും കേന്ദ്രം പ്രഖ്യാപിച്ചത്. അതേസമയം സമിതിയില്‍ എത്രപേര്‍ ഉണ്ടാകുമെന്നത് ഉള്‍പ്പെടെയുള്ള ഔദ്യോഗിക പ്രഖ്യാപനം കേന്ദ്രസര്‍ക്കാര്‍ പിന്നാലെ നടത്തുമെന്നാണ് വിവരം.

Read More

കാസർഗോഡ്: നേത്രാവതി എക്‌സ്പ്രസിന് നേരെ കാസർഗോഡിനും ഉപ്പളക്കും ഇടയിലാണ് ആക്രമണം ഉണ്ടായത്. ജില്ലയിൽ ഒരു മാസത്തിനിടെ മൂന്ന് ട്രെയിനുകൾക്ക് നേരെ കല്ലേറുണ്ടായി. കണ്ണൂരിന് പുറമെ കാസർഗോട്ടും ട്രെയിനുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ തുടർകഥയാവുകയാണ്. ഒടുവിൽ നേത്രാവതി എക്‌സ്പ്രസിന് നേരെ ഇന്നലെ രാത്രി 8.45നാണ് കല്ലേറുണ്ടായത്. കാസർഗോഡിനും ഉപ്പളയ്ക്കും ഇടയിൽ വെച്ചാണ് ആക്രമണം. കല്ലേറിൽ എസ്2 കോച്ചിന്റെ ചില്ല് തകർന്നു. യാത്രക്കാർക്ക് ആർക്കും പരുക്കുകളില്ല. മംഗളൂരുവിൽ എത്തിയതിന് ശേഷം ട്രെയിനിൽ റെയിൽവേ പൊലീസ് പരിശോധന നടത്തി. സംഭവത്തിൽ ആർ.പി.എഫും, കുമ്പള പൊലീസും സംയുക്തമായാണ് അന്വേഷണം. കല്ലേറുണ്ടായി എന്ന് കരുതുന്ന പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. കണ്ണൂർ – കാസർഗോഡ് പാതയിൽ കഴിഞ്ഞ ഏഴ് മാസത്തിനിടെ 19 ട്രെയിനുകൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇത്തരം സംഭവങ്ങളും ആവർത്തിച്ചിട്ടും സുരക്ഷ ശക്തമാക്കാൻ റെയിൽവേയും, പൊലീസും നടപടി സ്വീകരിക്കുന്നില്ലെന്നാണ് ഉയരുന്ന വിമർശനം.

Read More

കോട്ടയം: പാലാ ജനറൽ ആശുപത്രിയിൽ പ്രസവത്തിനായി പ്രവേശിപ്പിക്കപ്പെട്ട യുവതി പ്രസവ ശസ്ത്രക്രിയക്ക് ശേഷം ഗുരുതരാവസ്ഥയിലായതിനെത്തുടർന്നു കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചു. ചാരുംമൂട് അശോകഭവനിൽ അശ്വജിത്തിന്റെ ഭാര്യയുമായ ആര്യമോൾ (27) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ നഴ്സായിരുന്നു. ആര്യമോളെ 22–ാം തീയതി ആണു പ്രസവത്തിനായി പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 23ന് ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. ആന്തരിക രക്തസ്രാവമുണ്ടായ യുവതിയുടെ നില വഷളായതിനെത്തുടർന്ന് 26ന് കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. വ്യാഴാഴ്ച രാത്രി 11.30ന് മരിച്ചു. ആശുപത്രിയിലെ ചികിത്സാപ്പിഴവാണ് ആര്യമോളുടെ മരണത്തിന് കാരണമായതെന്ന് ആരോപിച്ച് കുടുംബം രം​ഗത്തെത്തി. ബന്ധുക്കളുടെ പരാതിയിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.

Read More

മനാമ: ബ​ഹ്റൈ​നി​ലെ ആലിയിൽ ശൈഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിലുണ്ടായ അപകടത്തിൽ അഞ്ചു പേർ മരിച്ചു. കാറും ശുചീകരണ ട്രക്കും കൂട്ടിയിടിച്ചാണ് അപകടം. മരിച്ച അഞ്ചു പേരും മുഹറഖിലെ സ്വകാര്യ ആശുപത്രി ജീവനക്കാരാണ്. ഇതിൽ നാലു പേർ മലയാളികളും ഒരാൾ തെലങ്കാന സ്വദേശിയുമാണ്. കോഴിക്കോട് സ്വദേശി വി.പി മഹേഷ്, പെരിന്തൽമണ്ണ സ്വദേശി ജഗത് വാസുദേവൻ, തൃശൂർ ചാലക്കുടി സ്വദേശി ഗൈദർ ജോർജ്, തലശ്ശേരി സ്വദേശി അഖിൽ രഘു, തെലങ്കാന സ്വദേശി സുമൻ രാജണ്ണ എന്നിവരാണ് മരിച്ചത്. സൽമാബാദിൽ നിന്ന് മുഹറഖിലേക്ക് വരുകയായിരുന്ന കാറാണ് അപകടത്തിൽ പെട്ടത്. സൽമാബാദ് ഗൾഫ് എയർ ക്ലബ്ബിൽ നിന്ന് ഓണാഘോഷ പരിപാടി കഴിഞ്ഞു മടങ്ങവേയായിരുന്നു അപകടം. ആലിയിൽ വെള്ളിയാഴ്ച രാത്രി പത്തു മണിയോടെയാണ് അപകടം. മൃതദേഹങ്ങൾ സൽമാനിയ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Read More

ഹാസൻ: കർണാടകയിൽ ആനയെ മയക്കുവെടി വയ്ക്കാൻ എത്തിയ ആളെ അക്രമാസക്തനായ ആന ആക്രമിച്ചു കൊന്നു. കർണാടകയിലെ ഹാസൻ ജില്ലയിലെ ആളുരുവിൽ ഇന്നലെയാണ് സംഭവം. ആനകളെ മയക്കുവെടി വെക്കുന്നതിൽ വിദഗ്ധനായ ‘ആനെ വെങ്കിടേഷ്’ എന്നറിയപ്പെടുന്ന എച്ച് എച്ച് വെങ്കിടേഷ് ആണ് മരിച്ചത്. ആനയെ മയക്കുവെടി വച്ചപ്പോൾ അത്‌ പിന്തിരിഞ്ഞോടി വെങ്കിടേഷിനെ ആക്രമിക്കുകയായിരുന്നു. ‘ഭീമ’ എന്ന ആനയെ മയക്കുവെടി വെക്കാനാണ് വെങ്കിടേഷ് എത്തിയിരുന്നത്. കാപ്പിത്തോട്ടത്തിൽ വെച്ച് മയക്കുവെടി ഏറ്റെങ്കിലും ആന തിരിഞ്ഞ് വെങ്കിടേഷിന് നേരെ ഓടിയെത്തി. വെങ്കിടേഷ് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കുഴിയിൽ വീണു. ഇതിനിടെയാണ് വെങ്കിടേഷിന് ആനയുടെ ചവിട്ടേറ്റത്. വെങ്കിടേഷിനൊപ്പം ഉണ്ടായിരുന്ന രണ്ട് പേര്‍ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.തുടര്‍ന്ന് കൂടെയുണ്ടായിരുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ബഹളം വെച്ചാണ് ആനയെ ഓടിച്ചത്. ശേഷം വെങ്കിടേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായി തുടരുകയായിരുന്നു. ചവിട്ടേറ്റ് ഇദ്ദേഹത്തി​െ​ന്‍റ നെഞ്ചിലും തലയിലും ആഴത്തിലും ഗുരുതരമായി പരിക്കേറ്റിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് മരണം സംഭവിക്കുകയായിരുന്നുവെന്ന് വനംവകുപ്പ് ഡെപ്യൂട്ടി കൺസർവേറ്റർ മോഹൻകുമാർ പറഞ്ഞു. സംഭവത്തെ തുടർന്ന്…

Read More

പത്തനംതിട്ട: നാളെ പത്തനംതിട്ട ജില്ലയിൽ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ആറന്മുള ഉത്തൃട്ടാതി വള്ളംകളിയോട് അനുബന്ധിച്ചാണ് അവധി. പത്തനംതിട്ട ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും, അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കുമെന്ന് കളക്ടർ വ്യക്തമാക്കി. പൊതുപരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ലെന്നും ഉത്തരവിൽ അറിയിച്ചിട്ടുണ്ട്

Read More

കൊല്ലം: ചടയമംഗലത്ത് ഫർണിച്ചർ കടയുടെ ഒന്നാം നിലയിൽ ലിഫ്റ്റ് സ്ഥാപിക്കാൻ നിർമ്മിച്ച വിടവിലൂടെ താഴെ വീണ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കടന്നൂർ സ്വദേശി രാജീവ് (46) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ഞായറാഴ്ച വീട്ടുപകടരണങ്ങൾ വാങ്ങാൻ കടയിൽ എത്തിയതായിരുന്നു രാജീവ്. ഭാര്യയും മകളും ഒപ്പമുണ്ടായിരുന്നു. ലിഫ്റ്റ് സ്ഥാപിക്കാൻ എടുത്ത വിടവിലൂടെ താഴെ വീണ രാജീവിന്റെ തലക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഭാര്യയും മകളും നോക്കിനിൽക്കെയാണ് അപകടം നടന്നത്. രാജീവിന്റെ മരണത്തിൽ പ്രതിഷേധിച്ച് എഐവൈഎഫ് ഫർണിച്ചർ കടയിലേക്ക് മാർച്ച് നടത്തി. തുടർന്ന് കട അടച്ചുപൂട്ടി. ചടയമംഗലത്ത് പുതുതായി പ്രവർത്തനം തുടങ്ങിയ ഫർണിച്ചർ കടയിലാണ് അപകടം നടന്നത്. ലിഫ്റ്റ് സ്ഥാപിക്കാൻ എടുത്ത വിടവ് അടയ്ക്കുകയോ ലിഫ്റ്റ് സ്ഥാപിക്കുകയോ ചെയ്‌തിരുന്നില്ല. ഇവിടെ മുന്നറിയിപ്പ് ബോർഡോ അപായ സൂചനാ അടയാളമോ വച്ചിരുന്നില്ല. ലിഫ്റ്റിനുള്ള വിടവെന്ന് അറിയാതെയാണ് രാജീവ് അപകടത്തിൽ പെട്ടത്. കടയുടെ പണി പൂർണ്ണമായി നടത്താതെയാണ് തുറന്ന് പ്രവർത്തിപ്പിച്ചതെന്നും രാജീവിന്റെ മരണം കടയുടമകളുടെ അനാസ്ഥയിലൂടെ…

Read More

തിരുവനന്തപുരം: കർഷക വിഷയത്തിയത്തിൽ മന്ത്രിമാരെ ഇരുത്തി നടൻ ജയസൂര്യ വിമർശനം ഉന്നയിച്ചതുമായ വിവാദത്തിനിടെ കർഷകർക്ക് മുഴുവൻ തുകയും നൽകിയെന്ന വിശദീകരണവുമായി ഭക്ഷ്യ-പൊതുവിതരണ മന്ത്രി ജി ആർ അനിൽ രംഗത്ത്. 2022-23 സീസണിൽ കർഷകരിൽ നിന്ന് സംഭരിച്ച 7,31,184 ടൺ നെല്ലിന്റെ വിലയായി ഇതുവരെ 1854 കോടി രൂപ വിതരണം ചെയ്തതായി മന്ത്രി വാർത്താക്കുറിപ്പിൽ അറിയിച്ചു.  2,50,373 കർഷകരിൽ നിന്നായി 7,31,184 ടൺ നെല്ലാണ് സംഭരിച്ചത്. ഇതിൽ 2,30,000 പേർക്ക് മുഴുവൻ പണവും നൽകി. 50,000 രൂപയ്ക്ക് താഴെയുള്ള എല്ലാ കർഷകർക്കും പൂർണമായി തുക നൽകിയെന്നും മന്ത്രി പറഞ്ഞു. 216 കോടിയാണ് നെല്ലിന്റെ വിലയായി ഇനി കർഷകർക്ക് നൽകാനുള്ളതെന്നും ഇത് ഉടൻ അവരുടെ അക്കൗണ്ടുകളിൽ എത്തുമെന്നും വിതരണം പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു. കേന്ദ്ര സർക്കാരിൽ നിന്നുള്ള വിഹിതം ലഭിക്കാൻ കാലതാമസം ഉണ്ടാകുന്നതിനാലാണ് കർഷകർക്ക് ഉടൻ പണം കൈമാറുന്നതിനായി ബാങ്ക് കൺസോർഷ്യവുമായി ധാരണയുണ്ടാക്കിയത്. എന്നാൽ ഇത് പ്രകാരം പണം വിതരണം ചെയ്യുന്നതിൽ ബാങ്കുകളുടെ ഭാഗത്തുനിന്നും…

Read More

പത്തനംതിട്ട: മുഖ്യമന്ത്രിക്ക് അകമ്പടി പോയ പൊലീസ് വാഹനം മനപ്പുർവം കാറിലിടിച്ചതായി നടനും, ബിജെപി ദേശീയ നിർവാഹക സമിതി അംഗം കൂടിയാണ് കൃഷ്ണകുമാറിൻറെ പരാതി. താൻ സഞ്ചരിച്ചിരുന്ന കാർ റോഡിന്റെ ഒരു വശത്തേക്ക് ഇടിച്ചിട്ടെന്നും വാഹനത്തിൽ ഉണ്ടായിരുന്ന പൊലീസ് സേനാംഗങ്ങൾ മോശമായി പെരുമാറിയെന്നും കൃഷ്ണകുമാർ പരാതിയിൽ പറയുന്നു. പന്തളം പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. ഇന്ന് രാവിലെ പന്തളത്തുവച്ചായിരുന്നു സംഭവം. പുതുപ്പള്ളിയിലേക്ക് പോയ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിൽ ഏറ്റവും പിന്നിലായുണ്ടായിരുന്ന പൊലീസിന്റെ സ്ട്രൈക്കർ ഫോഴ്സിന്റെ വാഹനമാണ് തന്റെ കാറിൽ ഇടിച്ചെന്നാണ് കൃഷ്ണകുമാർ ആരോപിക്കുന്നത്. കാറിൽ വാൻ ഇടിപ്പിക്കുകയും ഇതിന്റെ ആഘാതത്തിൽ കാർ ഒരുവശത്തേക്ക് മാറിപ്പോവുകയും ചെയ്തുവെന്നും കൃഷ്ണകുമാർ പറയുന്നു. കാറിനും കേടുപാടുകളുണ്ട്. ഇടിച്ചശേഷം വാനിലുണ്ടായിരുന്നവർ മോശമാറി പെരുമാറിയെന്നും നടൻ ആരോപിക്കുന്നു. അപകടകരമായി വാഹനമോടിച്ചതിനും മോശമായി പെരുമാറിയതിനും വാഹനത്തിലുണ്ടായിരുന്നവർക്കെതിരെ കേസെടുക്കണമെന്നും പന്തളം സി ഐയ്ക്ക് അദ്ദേഹം നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നു. പുതുപ്പള്ളിയിലേക്ക് തെരഞ്ഞെടുപ്പു പ്രചാരണത്തിനായി പോവുകയായിരുന്നു കൃഷ്‌ണകുമാർ.

Read More

തിരുവനന്തപുരം: ഓണ വിപണിയില്‍ നിന്നും ഇത്തവണയും കുടുംബശ്രീക്ക് കൈനിറയെ നേട്ടം. ഓണത്തോടനുബന്ധിച്ച് സംസ്ഥാനമൊട്ടാകെ സംഘടിപ്പിച്ച ഓണച്ചന്തകള്‍ വഴി കുടുംബശ്രീ നേടിയത് 23.09 കോടി രൂപയുടെ വിറ്റുവരവ്. 1070 സി.ഡി.എസ്തല ഓണച്ചന്തകള്‍, 17 ജില്ലാതല ഓണച്ചന്തകള്‍ എന്നിവ ഉള്‍പ്പെടെ ആകെ 1087 ഓണച്ചന്തകള്‍ വഴിയാണ് ഈ നേട്ടം. കഴിഞ്ഞ വര്‍ഷം 19 കോടി രൂപയായിരുന്നു വിറ്റുവരവ്. ഇതിനേക്കാള്‍ നാലു കോടി രൂപയുടെ അധിക വിറ്റുവരവ്. കുടുംബശ്രീ ഓണച്ചന്തകളിലൂടെ ഇത്തവണ എറ്റവും കൂടുതല്‍ വിറ്റുവരവ് നേടിയത് എറണാകുളം ജില്ലയാണ്. 104 ഓണച്ചന്തകളില്‍ നിന്നായി 3.25 കോടി രൂപയാണ് ജില്ലയിലെ സംരംഭകര്‍ നേടിയത്. 103 ഓണച്ചന്തകളില്‍ നിന്നും 2.63 കോടി രൂപയുടെ വിറ്റുവരവ് നേടി തൃശൂര്‍ ജില്ല രണ്ടാമതും 81 ഓണച്ചന്തകളില്‍ നിന്നും 2.55 കോടി രൂപ നേടി കണ്ണൂര്‍ ജില്ല മൂന്നാമതും എത്തി. കുടുംബശ്രീയുടെ കീഴിലുള്ള 28401 സൂക്ഷ്മസംരംഭ യൂണിറ്റുകളും 20990 വനിതാ കര്‍ഷക സംഘങ്ങളും വിപണിയില്‍ ഉല്‍പന്നങ്ങളെത്തിച്ചുകൊണ്ട് ഇത്തവണയും വിപണിയിലെ വിജയത്തിന് വഴിയൊരുക്കി.…

Read More