Author: Starvision News Desk

മ​നാ​മ: 19ാമ​ത്​ അ​ന്താ​രാ​ഷ്​​ട്ര പു​സ്ത​കോ​ത്സ​വം വീ​ണ്ടും മാ​റ്റി​വെ​ച്ച​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. 2024 ഫെ​ബ്രു​വ​രി​യി​ലേ​ക്കാ​ണ്​ നീ​ട്ടി​യ​ത്. അ​വ​സാ​ന​മാ​യി 2018ലാ​ണ്​ പു​സ്ത​കോ​ത്സ​വം സം​ഘ​ടി​പ്പി​ച്ച​ത്. കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ പി​ന്നീ​ടു​ള്ള ര​ണ്ടു​വ​ർ​ഷം ന​ട​ന്നി​ല്ല. ക​ഴി​ഞ്ഞ വ​ർ​ഷം വീ​ണ്ടും മാ​റ്റു​ക​യാ​യി​രു​ന്നു. 2024 ഫെ​ബ്രു​വ​രി എ​ട്ടു​മു​ത​ൽ 18 വ​രെ​യാ​ണ്​ പു​തി​യ തീ​യ​തി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്.

Read More

മ​നാ​മ: നി​രോ​ധി​ത വ​ല​യു​പ​യോ​ഗി​ച്ച്​ ചെ​മ്മീ​ൻ പി​ടി​ച്ച നാ​ലു​പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യി കോ​സ്റ്റ്​ ഗാ​ർ​ഡ്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​വ​ർ പി​ടി​കൂ​ടി​യ 400 കി​ലോ ചെ​മ്മീ​നും ക​​​ണ്ടെ​ടു​ത്തു. ബ​ഹ്​​റൈ​നി​ൽ നി​രോ​ധ​ന​മു​ള്ള കു​റാ​ഫ്​ എ​ന്ന ഇ​നം വ​ല​യു​പ​യോ​ഗി​ച്ചാ​ണ്​ ​ സം​ഘം ചെ​മ്മീ​ൻ പി​ടി​ച്ച​ത്. പ്ര​തി​ക​ൾ ഏ​ഷ്യ​ൻ വം​ശ​ജ​രാ​ണ്. ഇ​വ​ർ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പൊ​ലീ​സ്​ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി. https://youtu.be/ighoqLiJoLA?si=6rOuXkvj4dgbI5Qz&t=52

Read More

മ​നാ​മ: മു​ഹ​റ​ഖ്​ മു​നി​സി​പ്പ​ൽ പ​രി​ധി​യി​ൽ പൊ​ളി​ഞ്ഞു​വീ​ഴാ​റാ​യ 416 വീ​ടു​ക​ൾ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ​താ​യി മു​ഹ​റ​ഖ്​ മു​നി​സി​പ്പ​ൽ കൗ​ൺ​സി​ൽ വ്യ​ക്​​ത​മാ​ക്കി. ഇ​ത്ത​രം വീ​ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട തു​ട​ർ​ന​ട​പ​ടി​ക​ൾ ബഹ്‌റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആൻറിക്വിറ്റീസ്, സർവേ ആൻഡ് ലാൻഡ് രജിസ്‌ട്രേഷൻ ബ്യൂറോ, മു​ഹ​റ​ഖ്​ സെ​ക്യൂ​രി​റ്റി ഡ​യ​റ​ക്​​ട​റേ​റ്റ്, ആ​രോ​ഗ്യ മ​ന്ത്രാ​ല​യം, മു​ഹ​റ​ഖ്​ മു​നി​സി​പ്പ​ൽ എ​ക്​​സി​ക്യൂ​ട്ടി​വ്​ ക​മ്മി​റ്റി, മു​ഹ​റ​ഖ്​ ഗ​വ​ർ​ണ​റേ​റ്റ്​ എ​ന്നി​വ​യു​മാ​യി ച​ർ​ച്ച ചെ​യ്​​തു. ഈ ​വീ​ടു​ക​ളെ കു​റി​ച്ച്​ പ​ഠ​നം ന​ട​ത്താ​നും സാ​ഹ​ച​ര്യ​മ​നു​സ​രി​ച്ച്​ അ​വ​യോ​ടു​ള്ള നി​ല​പാ​ട്​ രൂ​പ​പ്പെ​ടു​ത്താ​നും ഇ​ത്​ സം​ബ​ന്ധ​മാ​യി വി​ളി​ച്ചു​ചേ​ർ​ത്ത യോ​ഗം തീ​രു​മാ​നി​ച്ചു. ചി​ല​തി​ൽ ആ​ൾ​പ്പാ​ർ​പ്പും മ​റ്റു ചി​ല​ത് ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ലു​മാ​ണു​ള്ള​ത്. ഇ​ത്ത​രം വീ​ടു​ക​ളു​ടെ ഉ​ട​മ​ക​ളെ​യോ അ​തു​മ​ല്ലെ​ങ്കി​ൽ അ​വ​രു​ടെ അ​ന​ന്ത​രാ​വ​കാ​ശി​ക​ളെ​യോ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​വും ന​ട​ക്കു​ന്നു​ണ്ട്. ചി​ല ഉ​ട​മ​ക​ൾ വീ​ട്​ ​പൊ​ളി​ക്കു​ന്ന​തി​ന്​ അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്. ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി പു​ന​രു​ദ്ധ​രി​ക്കാ​ൻ സ​ന്ന​ദ്ധ​ത​യു​ള്ള​വ​ർ​ക്ക്​ വീ​ടു​ക​ൾ വി​ൽ​പ​ന ന​ട​ത്താ​നും ചി​ല ഉ​ട​മ​ക​ൾ ത​യാ​റാ​ണ്. ഓ​രോ​ന്നി​ന്‍റെ​യും സാ​ഹ​ച​ര്യ​മ​നു​സ​രി​ച്ച്​ നി​ല​പാ​ടു​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ന്​ യോ​ഗം തീ​രു​മാ​നി​ച്ചു. പ്രാഥമിക സ്ഥിതിവിവരക്കണക്കുകൾ പ്രകാരം 416 വീടുകളുള്ള മുഹറഖിൽ ഉപേക്ഷിക്കപ്പെട്ടതും തകർന്നതുമായ…

Read More

മനാമ: ബഹ്‌റൈൻ കോമിക് കോണിന്റെ നാലാം പതിപ്പ് ഒക്ടോബർ 6, 7 തീയതികളിൽ ബഹ്‌റൈൻ ഇന്റർനാഷണൽ സർക്യൂട്ടിൽ (ബിഐസി) നടക്കും. ബഹ്‌റൈനിലെ ഏറ്റവും വലിയ സാംസ്‌കാരിക പ്രദർശനമായ പരിപാടി, സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്‌പോർട്‌സിന്റെ (എസ്‌സിവൈഎസ്) ഫസ്റ്റ് ഡെപ്യൂട്ടി ചെയർമാനും ജനറൽ സ്‌പോർട്‌സ് അതോറിറ്റി ചെയർമാനും ബഹ്‌റൈൻ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫയുടെ രക്ഷാധികാരത്തിലാണ് നടക്കുന്നത്. https://youtu.be/ighoqLiJoLA?si=rChMIr2pOt5w4cZY&t=3 “വൈക്കിംഗ്സ്” എന്ന ചരിത്ര നാടക പരമ്പരയിലെ “ബ്ജോർൺ” എന്ന കഥാപാത്രത്തിലൂടെ അറിയപ്പെടുന്ന അലക്‌സാണ്ടർ ലുഡ്‌വിഗ് വിശിഷ്ടാതിഥിയായിരിക്കും. എഡ് വെസ്റ്റ്‌വിക്ക് (ഗോസിപ്പ് ഗേൾസ്), ലോക്ക്ലിൻ മൺറോ (റിവർഡെയ്ൽ), കൂപ്പർ ആൻഡ്രൂസ് (വാക്കിംഗ് ഡെഡ്), കരോലിന റവാസ (ഓവർവാച്ച് ആൻഡ് വാലറന്റ്), കാരെൻ ഫുകുഹാര (ദ ബോയ്‌സ്), ഡേവിഡ് ആഞ്ചലോ (റിക്ക് ആൻഡ് മോർട്ടി) എന്നിവരുൾപ്പെടെ മറ്റ് സെലിബ്രിറ്റികൾ ഈ പരിപാടിയിൽ പങ്കെടുക്കും. ഫാഷൻ ഷോ മത്സരം, കലാകാരന്മാരുടെ ഇടനാഴി, ഫാമിലി കോർണർ, വിവിധ ഗെയിമുകൾ…

Read More

മനാമ: അവധിക്ക് ശേഷം നാട്ടിൽ നിന്ന് ബഹ്റൈനിലേയ്ക്ക് വരാനിരുന്ന ബഹ്റൈൻ പ്രവാസി മലയാളി നാട്ടിൽ ട്രെയിനിൽ നിന്ന് വീണ് മരിച്ചു. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലേയ്ക്കുള്ള യാത്രമാധ്യേ അങ്കമാലിയിലേയ്ക്ക് ട്രെയിനിൽ പോവുകയായിരുന്ന മാവേലിക്കര മറ്റം തെക്ക് വിജയാരത്ത് വീട്ടിൽ രാജേഷ് ആണ് എറണാകുളം നോർത്ത് റെയിൽവെ സ്റ്റേഷനിൽ ട്രെയിനിന്റെയും പ്ലാറ്റ്ഫോമിന്റെയും ഇടയിൽ പെട്ട് മരിച്ചത്. ഇന്നലെ രാത്രി 7.30ഓടെയാണ് സംഭവം നടന്നത്. 48 വയസായിരുന്നു പരേതന്റെ പ്രായം. ട്രെയിൻ സ്റ്റേഷനിൽ നിർത്തിയപ്പോൾ ഇദ്ദേഹം പ്ലാറ്റ് ഫോമിൽ ഇറങ്ങിയിരുന്നു. ഇതിന് ശേഷം ട്രെയിൻ നീങ്ങിയതോടെ കയറാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഭാര്യ ബിന്ദു, മക്കൾ എന്നിവർ ബഹ്റൈനിലാണ്. ബഹ്റൈനിലെ അൽ ദയസി ഹോൾഡിങ്ങ് ജീവനക്കാരനാണ് പരേതൻ.

Read More

മ​നാ​മ: നോർത്തേൺ ഗവർണറേറ്റിൽ എ​ൽ.​എം.​ആ​ർ.​എ സംയുക്ത പരിശോധന കാമ്പയിൻ നടത്തി. നി​യ​മ​വി​രു​ദ്ധ തൊ​ഴി​ലാ​ളി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​ന്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഏ​താ​നും പേ​ർ പി​ടി​യി​ലാ​യി. നാഷണാലിറ്റി പാ​സ്​​പോ​ർ​ട്ട്​ ആ​ൻ​ഡ്​ റെ​സി​ഡ​ന്‍റ്​ അ​ഫ​യേ​ഴ്​​സ്, നോർത്തേൺ പൊ​ലീ​സ്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ വി​വി​ധ സ്​​ഥാ​പ​ന​ങ്ങ​ളി​ലും തൊ​ഴി​ലാ​ളി​ക​ൾ ഒ​രു​മി​ച്ചു​കൂ​ടു​ന്ന സ്​​ഥ​ല​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. തൊ​ഴി​ൽ, താ​മ​സ വി​സ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച​താ​യി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന്​ പി​ടി​കൂ​ടി​യ​വ​രെ റി​മാ​ൻ​ഡ്​ ചെ​യ്​​തി​രി​ക്കു​ക​യാ​ണ്.

Read More

പത്തനംതിട്ട: അടൂരിലെ പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ രണ്ട് പോലീസുകാര്‍ തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും. ക്വാര്‍ട്ടേഴ്‌സിലെ താമസക്കാരനായ പോലീസുകാരില്‍ ഒരാള്‍ വനിതാസുഹൃത്തുമായി ക്വാര്‍ട്ടേഴ്‌സില്‍ എത്തിയത് മറ്റൊരാള്‍ ചോദ്യംചെയ്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. കഴിഞ്ഞ തിരുവോണദിവസം രാവിലെയാണ് സംഭവം. പോലീസുകാരില്‍ ഒരാള്‍ വനിതാ സുഹൃത്തിനെ കൂട്ടി ക്വാര്‍ട്ടേഴ്‌സില്‍ എത്തിയത് തൊട്ടടുത്ത ക്വാര്‍ട്ടേഴ്‌സിലെ താമസക്കാരന്‍ ചോദ്യംചെയ്യുകയായിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. കയ്യാങ്കളിയിലേക്കും കാര്യങ്ങളെത്തി. ക്വാര്‍ട്ടേഴ്‌സിലെ മറ്റു താമസക്കാര്‍ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. ഇതിനിടെ വനിതാ സുഹൃത്ത് സ്ഥലംവിടുകയും ചെയ്തു. വനിതാസുഹൃത്തുമായി ക്വാര്‍ട്ടേഴ്‌സില്‍ എത്തിയ പോലീസുകാരന്റെ കുടുംബം അവധിയായതിനാല്‍ ഉത്രാടദിവസം ഉച്ചയ്ക്ക് തന്നെ സ്വന്തം വീട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാല്‍ തിരുവോണ ദിവസവും ഡ്യൂട്ടിയുള്ളതിനാല്‍ പോലീസുകാരന്‍ ക്വാര്‍ട്ടേഴ്‌സില്‍ തുടരുകയായിരുന്നു. തമ്മിലടിച്ച രണ്ട് പോലീസുകാരും ഒരേ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്നവരാണെങ്കിലും ജില്ലയിലെ വ്യത്യസ്ത പോലീസ് സ്‌റ്റേഷനില്‍ ജോലി ചെയ്യുന്നവരാണ്. ക്വാര്‍ട്ടേഴ്‌സിലെ തമ്മിലടിയില്‍ ആഭ്യന്തരഅന്വേഷണം നടന്നേക്കുമെന്നാണ് വിവരം.

Read More

കോഴിക്കോട്: നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാനങ്ങൾക്ക് ഒരാഴ്‌ച കൂടി അവധി തുടരും. പ്രൊഫഷണല്‍ കോളജുകള്‍ക്ക് ഉള്‍പ്പെടെയാണ് അവധി. നാളെ അവധിയായിരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചത്. ഈ ദിവസങ്ങളിൽ ജില്ലയിലെ എല്ലാ ട്യൂഷൻ സെന്ററുകളും കോച്ചിങ്ങ് സെന്ററുകളും പ്രവർത്തിക്കുവാൻ പാടില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓൺലൈൻ ക്ലാസ്സുകൾ ഒരുക്കാം. അതിനിടെ നിപ സമ്പര്‍ക്കപ്പട്ടികയിലുള്ളവരുടെ എണ്ണം ഇനിയും വര്‍ധിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. നിപയെ തുടര്‍ന്ന് ഓഗസ്റ്റ് 30-ന് മരിച്ച വ്യക്തിയുമായി നേരിട്ട് ബന്ധമുള്ള വ്യക്തിക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. കോര്‍പ്പറേഷന്‍ പരിധിയിലെ ചെറുവണ്ണൂരിലുള്ള വ്യക്തിയാണിത്. പുതിയ രോഗിയുടെ റൂട്ട് മാപ്പ് തയ്യാറാക്കുന്നതായും മന്ത്രി പറഞ്ഞു. നിപ അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മന്ത്രി.

Read More

വ്യത്യസ്തങ്ങളായ സംരംഭങ്ങളുടെ ഭാഗമായി ഭിന്നശേഷി കൂട്ടായ്മകള്‍ നിര്‍മിക്കുന്ന ഉത്പന്നങ്ങള്‍ സര്‍ക്കാര്‍ ബ്രാന്‍ഡോടു കൂടി വിപണിയിലെത്തിക്കാന്‍ സര്‍ക്കാര്‍ ഔട്ട്‌ലറ്റുകള്‍ പ്രയോജനപ്പെടുത്തുമെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യ നീതി വകുപ്പു മന്ത്രി ആര്‍.ബിന്ദു. ഭിന്നശേഷി വിഭാഗത്തിലെ അഭ്യസ്തവിദ്യരായ തൊഴില്‍ അന്വേഷകര്‍ക്കായി കേരള നോളജ് ഇക്കോണമി മിഷന്‍ നടപ്പാക്കുന്ന ‘സമഗ്ര’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. പുതിയ വൈജ്ഞാനിക മേഖലകളില്‍ നൈപുണി വികസനം ഉള്‍പ്പെടെ ഉറപ്പാക്കി ഭിന്നശേഷിക്കാരെ വരുമാനദായകമായ തൊഴിലുകളിലെത്തിക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം.ഇതിന്റെ ഭാഗമായി കെ ഡിസ്‌കിന്റെ നേതൃത്വത്തില്‍ ഒരു ഡിജിറ്റല്‍ വര്‍ക്ക് ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റം തയ്യാറാക്കിയിട്ടുണ്ട്. ഓരോരുത്തരുടെയും നൈപുണി അനുസരിച്ച് പ്രമുഖ സംരംഭങ്ങളില്‍ അവസരം ലഭിക്കാന്‍ ഇതുവഴി സാധിക്കുമെന്നും മന്ത്രി പറഞ്ഞു.ഭിന്നശേഷിക്കാര്‍ക്കായി നൈപുണി വികസനത്തിന് റസിഡന്‍ഷ്യല്‍ പരിശീലനം നല്‍കും.യംഗ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാം വഴി ഭിന്നശേഷിക്കാരുടെ ആശയങ്ങള്‍ പ്രയോഗവത്കരിക്കാന്‍ ധനസഹായം നല്‍കുമെന്നും മന്ത്രി പറഞ്ഞു. നോളജ് ഇക്കോണമി മിഷന്‍ സാമൂഹ്യനീതി വകുപ്പുമായി ചേര്‍ന്ന് ഭിന്നശേഷി സമൂഹത്തിന്റെ ഉന്നമനവും തൊഴില്‍ സാധ്യതകളുടെ പരിഗണനകളും വിശദമായി പരിശോധിക്കുകയും…

Read More

തിരുവനന്തപുരം: വൻകിട വ്യവസായികളിൽ നിന്നും പ്രത്യുപകാരമായി മാസപ്പടി വാങ്ങാനാണ് സർക്കാർ നികുതിവെട്ടിപ്പിന് കൂട്ടുനിൽക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. നികുതി പിരിച്ചെടുക്കുന്നതിൽ സംസ്ഥാന സർക്കാർ ഗുരുതര വീഴ്ച വരുത്തിയെന്ന സിഎജി റിപ്പോർട്ട് ബിജെപിയുടെ ആരോപണങ്ങൾ ശരിവെക്കുന്നതാണ്. വിവിധ വകുപ്പുകൾ പിരിച്ചെടുക്കാനുള്ള തുക 22,258 കോടി രൂപയായി വർധിച്ചെന്നാണ് സിഎജി റിപ്പോർട്ടിൽ പറയുന്നത്. എന്തുകൊണ്ടാണ് വ്യവസായികൾ ഭരണ-പ്രതിപക്ഷത്തെ നേതാക്കൾക്ക് മാസപ്പടി കൊടുക്കുന്നതെന്നതിന്റെ ഉദാഹരണമാണ് ഈ സിഎജി റിപ്പോർട്ട്. എന്നാൽ ഇതെല്ലാം മൂടിവെച്ച് കേന്ദ്രസർക്കാരിനെ കുറ്റം പറയുകയാണ് സംസ്ഥാന ധനമന്ത്രി ചെയ്യുന്നത്. ഭൂനികുതി, കെട്ടിട നികുതി, ഇന്ധന നികുതി തുടങ്ങി ഉപ്പുതൊട്ട് കർപ്പൂരം വരെ എല്ലാത്തിനും നികുതി വർധിപ്പിച്ച് പാവപ്പെട്ടവരെ ചൂഷണം ചെയ്യുന്നവർ നികുതിവെട്ടിപ്പുകാർക്ക് ചൂട്ടുപിടിക്കുകയാണ്. ഇത്രയും വലിയ ജനവിരുദ്ധ ഭരണം കേരളം കണ്ടിട്ടില്ല. എല്ലാ നികുതികളും വർധിപ്പിച്ചിട്ടും കേരളത്തിന്റെ നികുതി വരുമാനം താഴോട്ട് പോവുന്നത് സർക്കാരിന്റെ ഈ ഒത്തുകളി കാരണമാണ്. പിരിച്ചെടുക്കാനുള്ള തുക സംസ്ഥാനത്തിന്റെ വാർഷിക വരുമാനത്തിന്റെ കാൽഭാഗത്തോളം വരുമെന്നത് കേരളത്തിന്റെ സാമ്പത്തിക…

Read More