- തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ മിന്നൽ പരിശോധന; കഞ്ചാവ് കണ്ടെടുത്തു
- ഫോര്‍മുല 1 ഗ്രാന്‍ഡ് പ്രീ: എന്റര്‍ടെയിന്‍മെന്റ് വില്ലേജ് ആരംഭിച്ചു
- പെണ്‍കുട്ടിയോടൊപ്പം കാണാതായി പിടിയിലായ യുവാവ് പോലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍
- കഞ്ചാവ് കടത്തു കേസ് പ്രതി എക്സൈസ് ഉദ്യോഗസ്ഥരെ കുത്തി; പിന്തുടര്ന്ന് പിടികൂടി
- ‘അല്‍ മുന്തര്’ ഭ്രമണപഥത്തില്‍ സ്ഥിരത കൈവരിച്ചു; അഭിമാനത്തോടെ ബഹ്റൈന്‍
- ഉത്സവത്തിനിടെ കൊലക്കേസ് പ്രതികളുടെ ചിത്രമുള്ള പതാകയുമായി സി.പി.എം. പ്രവര്‍ത്തകര്‍
- സെക്രട്ടറിയേറ്റിന് മുന്നില്‍ തല മുണ്ഡനം ചെയ്തും മുടി മുറിച്ചും ആശമാരുടെ പ്രതിഷേധം
- പെരുന്നാൾ ദിനം: തൊഴിലാളികൾക്ക് ബിരിയാണി വിതരണം ചെയ്തു
Author: Starvision News Desk
മനാമ: ക്രിസ്തുമസ് ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി യുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് പ്രധാനമന്ത്രിയുടെ വസതിയിലെ ക്രിസ്മസ് വിരുന്നിൽ ബഹ്‌റൈനിൽ നിന്നും പങ്കെടുത്ത പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജേതാവും, വികെഎൽ ഹോൾഡിംഗ്‌സ് & അൽ നമാൽ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ വർഗീസ് കുര്യനെ ഗുരുദേവ സോഷ്യൽ സൊസൈറ്റി അഭിനന്ദിച്ചു. https://youtube.com/shorts/9gwZIybw4Gs
കണ്ണൂർ: ഇരിട്ടി പാലാ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനാണ് എ കെ ഹസൻ മാസ്റ്റർ. കോവിഡ് സമയത്ത് ഇദ്ദേഹം ആശങ്ക പങ്കുവയ്ച്ച് ഒരു കുറിപ്പ് എഴുതി. പിന്നെ നടന്നത് ഹസൻ മാസ്റ്ററുടെ ജീവിതം മാറ്റി മറിച്ച സംഭവങ്ങൾ സ്വന്തം സ്കൂൾ വിദ്യാർഥിനിയെ ഉപയോഗിച്ച് പാർട്ടിക്കാർ ഈ അദ്ധ്യാപകനെതിരെ പരാതി നല്കി. കേസ് പോക്സോ. എ കെ ഹസൻ മാസ്റ്റർ 30 ദിവസം ജയിലിൽ. അതും കള്ള കേസിൽ. പിന്നീട് സി.പി.എം 30 ദിവസം സത്യാഗ്രഹ സമരം നടത്തി സ്കൂളിൽ നിന്നും ഈ അദ്ധ്യാപകനെ പുറത്താക്കിച്ചു. ഒടുവിൽ കോടതിയിൽ വയ്ച്ച് പെൺകുട്ടി കരഞ്ഞ് പറഞ്ഞു. ഇത് കള്ള പരാതി എന്നും മറ്റുള്ളവർ പറഞ്ഞിട്ടണ് ചെയ്തത് എന്നും. കോടതിയിൽ ഈ പെൺകുട്ടി കരഞ്ഞുകൊണ്ട് ആ അധ്യാപകന്റെ കാലിൽ തൊടുന്നു ഹസൻ മാസ്റ്ററെ കോടതി വെറുതെ വിടുന്നു, കോടതി ഹസൻ മാസ്റ്ററോട് ചോദിച്ചു താങ്കൾക്ക് എന്താണ് പറയുവാനുള്ളത്, അദ്ദേഹത്തിന്റെ വാക്കുകളാണ് ഏറ്റവും ശ്രദ്ധേയം അദ്ദേഹം…
ന്യൂഡല്‍ഹി: സാധാരണക്കാര്‍ക്ക് വേഗമേറിയതും സൗകര്യപ്രദമായതുമായ തീവണ്ടി യാത്രാ സൗകര്യമൊരുക്കാന്‍ അമൃത് ഭാരത് എക്‌സ്പ്രസുമായി ഇന്ത്യന്‍ റെയില്‍വേ. ആദ്യ സര്‍വീസ് ഡിസംബര്‍ 30 ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ളാഗ് ഓഫ് ചെയ്‌തേക്കും. രാമക്ഷേത്ര ഉദ്ഘാടനത്തിന് തയ്യാറായി നില്‍ക്കുന്ന ഉത്തര്‍പ്രദേശിലെ അയോധ്യയില്‍നിന്ന് ബിഹാറിലെ ദര്‍ഭംഗയിലേക്കാവും ആദ്യ അമൃത് ഭാരത് എക്‌സ്പ്രസ് സര്‍വീസ് എന്നാണ് സൂചന. ബെംഗളൂരുവില്‍നിന്ന് മാല്‍ഡയിലേക്കാവും രണ്ടാം അമൃത് ഭാരത് എന്നും വിവരമുണ്ട്. 130 കിലോമീറ്റര്‍ പരമാവധി വേഗം കൈവരിക്കാന്‍ കഴിയുന്ന അമൃത് ഭാരത് എക്‌സ്പ്രസ് പുഷ്- പുള്‍ ട്രെയിനുകളാണ്. നേരത്തെ, വന്ദേ സാധാരണ്‍ എന്ന് പേരിട്ടിരുന്ന അമൃത് ഭാരത് എക്‌സ്പ്രസുകള്‍ പ്രധാനമായും ലക്ഷ്യമിടുന്നത് അന്യസംസ്ഥാന തൊഴിലാളികളെയാണ്. പുഷ്- പുള്‍ ട്രെയിനുകളായതിനാല്‍ കുറഞ്ഞ സമയത്തില്‍ തന്നെ കൂടുതല്‍ വേഗം കൈവരിക്കാന്‍ സാധിക്കും. യാത്രക്കാര്‍ക്ക് കുലുക്കവും അനുഭവപ്പെടില്ല. ഓറഞ്ച്, ചാര നിറങ്ങളിലാണ് അമൃത് ഭാരത് ട്രെയിനുകള്‍ പുറത്തിറങ്ങുക. 22 കോച്ചുകളില്‍ എട്ടെണ്ണം റിസര്‍വേഷന്‍ ഇല്ലാതെ യാത്രചെയ്യുന്നവര്‍ക്കുള്ള ജനറല്‍ സെക്കന്‍ഡ് ക്ലാസ് കോച്ചുകളാണ്. 12 സെക്കന്‍ഡ്…
നെയ്യാറ്റിന്‍കര: തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ താത്കാലിക നടപ്പാലം തകര്‍ന്ന് അപകടം. പൂവാര്‍ തിരുപുരം പഞ്ചായത്ത് നടത്തുന്ന തിരുപുറം ഫെസ്റ്റിലാണ് അപകടമുണ്ടായത്. ഫെസ്റ്റില്‍ പുല്‍ക്കൂടും അലങ്കാരക്കൂടാരങ്ങളും വെള്ളച്ചാട്ടവും ഒരുക്കിയിരുന്നു. വെള്ളച്ചാട്ടം കാണാന്‍ തടികൊണ്ട് താത്കാലിക നടപ്പാലം നിര്‍മിച്ചിരുന്നു. ഈ പാലമാണ് തകര്‍ന്നത്. പാലത്തില്‍ ആളുകള്‍ കൂട്ടത്തോടെ കയറിയതാണ് അപകടത്തിന് വഴിവെച്ചതെന്നാണ് പ്രാഥമിക നിഗമനം. നിരവധിയാളുകള്‍ക്ക് പരിക്കേറ്റു. ഇതില്‍ ചിലരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലേക്കും മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി.
കൊച്ചി: ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സോളാര്‍ ഇലക്ട്രിക് ബോട്ട് ഇനിമുതല്‍ കൊച്ചിയില്‍. സംസ്ഥാന ജലഗതാഗത വകുപ്പിനായി നവാള്‍ട്ട് നിര്‍മ്മിച്ച ഇന്ദ്ര എന്ന ഡബിള്‍ ഡക്കര്‍ ബോട്ടില്‍ നൂറ് യാത്രക്കാരെ വരെ ഒരേസമയം കയറ്റാന്‍ സാധിക്കും. കൊച്ചിയുടെ കായല്‍ സൗന്ദര്യം ആസ്വദിക്കുന്നതിനായി വിനോദസഞ്ചാരികള്‍ക്ക് സഹായകമാകും വിധത്തിലാണ് ഇന്ദ്രയുടെ യാത്രകള്‍ ഒരുക്കിയിരിക്കുന്നത്. കറ്റാമറന്‍ സാങ്കേതികവിദ്യയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ബോട്ട് ആലപ്പുഴയിലാണ് നിര്‍മ്മിച്ചിരിക്കുന്നത് എന്നത് മേഡ് ഇന്‍ കേരള ആശയത്തിനും ശക്തി പകരുകയാണെന്ന് വ്യവസായ മന്ത്രി പി രാജീവ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
പാലക്കാട്: കപ്പൂരിൽ ടോറസ് ലോറി റോഡരികിലെ വീടിനോട് ചേർന്ന താഴ്ചയിലേക്ക് തലകീഴായി മറിഞ്ഞ് അപകടം. വെൺമരത്തിൽ വീട്ടിൽ മുഹമ്മദിന്റെ വീടിന്റെ പറമ്പിലേക്കാണ് ലോറി മറിഞ്ഞത്. അപകടത്തിൽ ടോറസ് ലോറിയുടെ ഡ്രൈവർ നിസാരപരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. ലോറിയുടെ ഇന്ധന ടാങ്ക് പൊട്ടിയതോടെ ഡീസലും വാഹനത്തിൽ നിന്നും ചോർന്നു. വീട്ടുകാർ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. തിരുത്തിങ്ങൽ മഹാവിഷ്ണു ക്ഷേത്രത്തിന് സമീപത്തായിരുന്നു അപകടം. തൃപ്രയാർ ഭാഗത്തേക്ക് മണ്ണ് കൊണ്ടുപോവുകയായിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. അമിത ഭാരം മൂലം ലോറി മറിയുകയായിരുന്നു. റോഡരിക് ഇടിഞ്ഞ് താഴ്ചയിലേക്കാണ് ലോറി മറിഞ്ഞത്. പത്തടിയിലേറെ താഴ്ചയിലേക്ക് തലകീഴായാണ് ലോറി വീണത്. എന്നാൽ തലനാരിഴയ്ക്കാണ് വലിയൊരു അപകടം ഒഴിവായത്. ലോറി ഡ്രൈവർക്ക് മാത്രമാണ് നിസാരമായ പരിക്കേറ്റത്.
കോഴിക്കോട്: കോഴിക്കോട് വടകരയിൽ കാർ യാത്രക്കാരന് ബസ്സ് ജീവനക്കാരൻ്റെ മർദനം. മൂരാട് സ്വദേശി സാജിദിനാണ് മർദ്ദനമേറ്റത്. വടകര കുട്ടോത്ത് വെച്ചാണ് കാർ തടഞ്ഞു വെച്ചു മർദിച്ചത്. വടകര ചാനിയം കടവ് റൂട്ടിൽ ഓടുന്ന ദേവനന്ദ ബസ്സിലെ ജീവനക്കാരനാണ് ആക്രമിച്ചത്. സംഭവത്തിൽ വടകര പൊലീസിൽ പരാതി നൽകി. കഴിഞ്ഞയാഴ്ച കോഴിക്കോടും സമാനമായ മർദ്ദനം നടന്നിരുന്നു.
ത്യാഗത്തിന്റെ പര്യായമാണ് ക്രിസ്തു. സഹനത്തിന്റേയും ദുരിതത്തിന്റേയും കനൽ വഴികൾ താണ്ടി മനുഷ്യന്റെ പാപത്തിന് മോചനമുണ്ടാക്കാൻ ക്രിസ്തു ദേവൻ നടത്തിയ ശ്രമങ്ങളും അദ്ദേഹത്തിന്റെ വാക്കുകളും സ്നേഹത്തിന്റേയും സാഹോദര്യത്തിന്റയും അർത്ഥതലങ്ങൾ നമ്മളെ ബോധ്യപ്പെടുത്തുന്നു. പീഡാനുഭവത്തിനും കുരിശ് മരണത്തിനും ശേഷം ഉയർത്തെഴുന്നേൽപ്പുണ്ടായത് പോലെ എല്ലാ ക്ലേശങ്ങളും സങ്കടങ്ങളും കഴിഞ്ഞ് ജീവിതത്തിന്റെ സന്തോഷ തുരുത്തിലേക്ക് തിരിച്ചു വരാമെന്ന ആത്മവിശ്വാസം നമുക്കുണ്ടാകണം. അന്ധകാരം നിറഞ്ഞ കെട്ട കാലത്ത് നമ്മുടെ മനസിലേക്കും ലോകത്തിലേക്കും ക്രിസ്തു വെളിച്ചമായി. സ്‌നേഹത്തിന്റെ പുതിയ വഴിത്താരകൾ ഉണ്ടാക്കാൻ, സ്നേഹം കൊണ്ട് എല്ലാവരേയും ജയിക്കാൻ ക്രിസ്തുമസ് ആലോഷങ്ങളിലൂടെ കഴിയട്ടെയെന്ന് ആശംസിക്കുന്നു. എല്ലാവർക്കും ഊഷ്മളമായ ക്രിസ്തുമസ് ആശംസകൾ.
തിരുവനന്തപുരം: ശ്രീകാര്യത്ത് മണ്ണിടിഞ്ഞ് വീണ് അപകടം. ഡ്രെയിനേജ് കുഴിയെടുക്കുന്നതിനിടെയുണ്ടായ അപകടത്തിൽ രണ്ട് തൊഴിലാളികൾ മണ്ണിനടിയിൽപ്പെട്ടു. ഫയർഫോഴ്സ് എത്തി രക്ഷാപ്രവർത്തനം തുടങ്ങി. 10 അടി താഴ്ചയിലാണ് മണ്ണിടിഞ്ഞത്. ഒരാളെ പുറത്തെടുത്തിട്ടുണ്ട്. ഇയാളുടെ നില ഗുരുതരമാണ്. മറ്റൊരാളെ പുറത്തെടുക്കാൻ തീവ്രശ്രമം നടത്തുകയാണ്. ബീഹാർ സ്വദേശി ദീപക്കിനെയാണ് പുറത്തെടുക്കാൻ ശ്രമിക്കുന്നത്. പുറത്തെടുത്ത അയിരൂപ്പാറ സ്വദേശി വിനയനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണ്ണിടിച്ചിൽ തുടരുന്നത് രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നുണ്ട്.
തിരുവനന്തപുരം:ശംഖുംമുഖത്തെ ആഭ്യന്തര വിമാനത്താവള ടെർമിനൽ പൊളിച്ച് അത്യാധുനിക സൗകര്യങ്ങളോടെ പുതിയ ടെർമിനൽ നിർമ്മിക്കാൻ പദ്ധതി തയ്യാറാക്കി അദാനി ഗ്രൂപ്പ്. 2070 വരെയുള്ള യാത്രക്കാരുടെ ആവശ്യങ്ങൾ കണക്കിലെടുത്താണ് വിമാനത്താവളം പുതുക്കിപ്പണിയുക.ചാക്കയിലെ രാജ്യാന്തര ടെർമിനലിൽ അരലക്ഷം ചതുരശ്ര അടിയാക്കി വിസ്തൃതമാക്കും.ആഭ്യന്തര യാത്രക്കാർക്ക് പ്രത്യേക സോണുണ്ടാക്കാൻ വിമാനത്താവള അധികൃതർ ബ്യൂറോ ഒഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെ അനുമതി തേടി.ആഭ്യന്തര ടെർമിനൽ അടുത്തവർഷം പൊളിക്കാനാണ് പദ്ധതി. ഈ സമയം ആഭ്യന്തര സർവീസുകൾ ചാക്കയിലെ അന്താരാഷ്ട്ര ടെർമിനലിൽ നിന്നായിരിക്കും.ഇക്കൊല്ലം 13ലക്ഷം ആഭ്യന്തര യാത്രക്കാരാണുണ്ടായിരുന്നത്.വിമാനത്താവളത്തിൽ നിത്യേന 15000 യാത്രക്കാരുണ്ട്.കൂടുതൽ സർവീസുകൾ തുടങ്ങുന്നു.ഈ സാഹചര്യത്തിലാണ് ടെർമിനൽ വികസനം നടപ്പാക്കുന്നത്. അന്താരാഷ്ട്ര വിമാനത്താവളത്തിന് മുൻവശത്തായി പഞ്ചനക്ഷത്ര ഹോട്ടൽ നിർമ്മിക്കാനും പദ്ധതിയുണ്ട്. അന്താരാഷ്ട്ര ടെർമിനലിന് മുൻവശത്തെ പാർക്കിംഗ് – ടോയ്‌ലെറ്റ് ഏരിയയിലാണ് ബഹുനിലകളിലായി പഞ്ചനക്ഷത്ര ഹോട്ടൽ വരുന്നത്. പ്രധാന വിമാനത്താവളങ്ങളിലെല്ലാം ഇത്തരം എയർപോർട്ട് ഹോട്ടലുകളുണ്ട്. 240മുറികളുള്ള, 660പേർക്ക് ഭക്ഷണം കഴിക്കാൻ സൗകര്യമുള്ള ഹോട്ടലാണ് നിർമ്മിക്കുക. 628.70 ഏക്കർ ഭൂമിയിലാണ് വിമാനത്താവളം.സ്ഥലപരിമിതിയാണ് വിമാനത്താവള വികസനത്തിനുള്ള പ്രധാന…