Author: Starvision News Desk

അരൂര്‍: തീരദേശ റെയില്‍പ്പാതയില്‍ ഓടുന്ന തീവണ്ടികള്‍ക്കു നേരേ കല്ലെറിഞ്ഞ കേസില്‍ യുവാവിനെ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് അറസ്റ്റ് ചെയ്തു. അരൂര്‍ എടമന്‍ ഹൗസില്‍ സ്വദേശി മീരജ് മധു (18) വിനെയാണ് പിടികൂടിയത്. അരൂര്‍ മേഖലയില്‍ നിരന്തരമായി തീവണ്ടികള്‍ക്കു നേരേ കല്ലേറ് നടന്നിരുന്നു. ഫെബ്രുവരി മൂന്നിന് ആലപ്പി-ചെന്നൈ എക്‌സ്പ്രസിനു നേരേ കല്ലേറുണ്ടായി. തിങ്കളാഴ്ച സന്ധ്യയോടെ ജനശതാബ്ദി, നേത്രാവതി എക്‌സ്പ്രസ് തീവണ്ടികള്‍ക്കു നേരേയും കല്ലേറ് നടന്നു. ഈ സംഭവങ്ങളില്‍ യാത്രക്കാര്‍ക്ക് പരിക്കേറ്റില്ലെങ്കിലും ജനശതാബ്ദിയുടെ ചില്ല് പൊട്ടി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. എറണാകുളം സൗത്ത് ആര്‍.പി.എഫ്. ഇന്‍സ്‌പെക്ടര്‍ വേണു, അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ പ്രജിത്ത് രാജ്, കോണ്‍സ്റ്റബിള്‍ അജയഘോഷ് എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്. ആലപ്പുഴ കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.

Read More

കണ്ണൂര്‍: സെന്‍ട്രല്‍ ജയിലില്‍നിന്ന് തടവുചാടിയ മയക്കുമരുന്ന് കേസിലെ ശിക്ഷാത്തടവുകാരന്‍ കോയ്യോട് സ്വദേശി ടി.സി. ഹര്‍ഷാദിനെ (33) തമിഴ്‌നാട്ടിലെ ഒളിത്താവളത്തില്‍നിന്ന് അറസ്റ്റ്ചെയ്തു. ഒളിത്താവളം ഒരുക്കിയ മധുര കാരക്കുടി സ്വദേശിനി അപ്‌സരയെയും (23) അറസ്റ്റ്ചെയ്തു. കണ്ണൂര്‍ എ.സി.പി. കെ.വി. വേണുഗോപാല്‍, ടൗണ്‍ ഇന്‍സ്‌പെക്ടര്‍ കെ.വി. സുഭാഷ് ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ പിടിച്ചത്. ജയില്‍ ചാടാന്‍ ബെംഗളൂരുവില്‍നിന്ന് ബൈക്ക് എത്തിച്ചുനല്‍കിയ ഹര്‍ഷാദിന്റെ മരുമകന്‍ റിസ്വാന്‍ (24) കഴിഞ്ഞ ദിവസം കോടതിയില്‍ കീഴടങ്ങിയിരുന്നു. നാലുദിവസം കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്തപ്പോഴാണ് അപ്‌സരയെക്കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചത്. തുടര്‍ന്ന് അന്വേഷണസംഘം നടത്തിയ ശാസ്ത്രീയനീക്കങ്ങള്‍ക്കൊടുവിലാണ് പ്രതിയെ പിടിച്ചത്. ബൈക്കില്‍ രക്ഷപ്പെടുത്തിയ ബന്ധുവിനായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. ടൗണ്‍ എസ്‌.െഎ.മാരായ സവ്യസാചി, സി.പി. നാസര്‍, എ.എസ്‌.െഎ.മാരായ എം. അജയന്‍, സി. രഞ്ജിത്ത്, പി. ഷൈജു, വിനില്‍, വനിത എ.എസ്‌.െഎ. കെ. ഷിജി എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

Read More

തൃശ്ശൂർ: ദേശീയപാതയിൽ കുതിരാൻ തുരങ്കത്തിന് സമീപം വൻ മയക്കുമരുന്ന് വേട്ട. ആഡംബര കാറുകളിൽ കടത്തുകയായിരുന്ന മൂന്നേമുക്കാൽ കോടി രൂപ വിലവരുന്ന മൂന്ന് കിലോ ഹാഷിഷ് ഓയിലും 77 കിലോ കഞ്ചാവുമാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് പുത്തൂർ സ്വദേശി അരുൺ, കോലഴി സ്വദേശി അഖിൽ എന്നിവരെ തൃശ്ശൂർ സിറ്റി പൊലീസ് കമ്മീഷണറുടെ കീഴിലുള്ള ലഹരി വിരുദ്ധ സ്‌ക്വാഡും പീച്ചി പൊലീസും ചേർന്ന് പിടികൂടി. രണ്ടുലക്ഷം രൂപയും ഇവരിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്. വെള്ളിയാഴ്ച പുലർച്ചെ 1:30-നാണ് ലഹരിവസ്തുക്കൾ പിടികൂടിയത്.

Read More

കണ്ണൂർ: തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിനുണ്ടായ നേട്ടം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ. എന്തെല്ലാം എഴുതിവിട്ടിട്ടും ഇന്നലെ വന്നത് കണ്ടല്ലോയെന്ന് മുഖ്യമന്ത്രി ചോദിച്ചു. ജനം എന്തൊക്കെയാണ് സ്വീകരിക്കുന്നതെന്ന് മനസിലായല്ലോയെന്നും അദ്ദേഹം പറഞ്ഞു. നവകേരള സദസിന്റെ തുടർച്ചയായി കണ്ണൂരിൽ നട‌ക്കുന്ന മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.’മന്ത്രി ഓഫീസുകളും മുഖ്യമന്ത്രിയുടെ ഓഫീസുമൊക്കെ വല്ലാതെ വിഷമിക്കുകയാണ്. ഉദ്യോഗസ്ഥൻമാർ വല്ലാതെ വിഷമിക്കുകയാണ്. ആളെക്കൂട്ടാൻ എങ്ങനെ കഴിയും എന്നാണ് വിഷമിക്കുന്നത്. ആളുകളില്ലാതെ വിഷമിക്കുന്നു എന്നതായിരുന്നു റിപ്പോർട്ട് വായിച്ചത്. പ്രത്യേക മനസ്ഥിതിയോടെ കാര്യങ്ങൾ കാണാൻ പാടില്ല. ഇതെല്ലാം എഴുതിയിട്ടും ഫലം എന്താണെന്ന് ഇന്നലെ കണ്ടില്ലേ?അവിടെ നിന്നെങ്കിലും മനസിലാക്കാൻ കഴിയേണ്ടെ കാര്യങ്ങൾ? നമ്മുടെ നാട്ടിലെ ജനങ്ങൾ നിങ്ങൾ ഉദ്ദേശിക്കുന്നതുപോലെയല്ല കാര്യങ്ങൾ എടുക്കുന്നത്. ശരിയായ വിവേചന ബുദ്ധി ജനങ്ങൾക്കുണ്ടെന്നെങ്കിലും മനസിലാക്കാനുള്ള ബുദ്ധി ഇത്തരം മാദ്ധ്യമങ്ങൾക്ക് വേണ്ടേ?’-മുഖ്യമന്ത്രി ചോദിച്ചു. മന്ത്രിമാരായ കെ രാധാകൃഷ്‌ണൻ, കെ രാജൻ എന്നിവരും മുഖ്യമന്ത്രിക്കൊപ്പം വേദിയിലുണ്ടായിരുന്നു.23 വാർഡുകളിലാണ് തദ്ദേശ ഉപതിരഞ്ഞെടുപ്പ് നടന്നത്. 10 സീറ്റിൽ എൽഡിഎഫ് ജയിച്ചു. മുൻപിത് അഞ്ച് സീറ്റ്…

Read More

ബെംഗളൂരു: ക്ഷേത്രങ്ങള്‍ക്ക് ആദായനികുതി ഏര്‍പ്പെടുത്താനുള്ള കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ നീക്കത്തിനു തിരിച്ചടി. ഒരു കോടിയിലേറെ വരുമാനമുള്ള ക്ഷേത്രങ്ങളില്‍നിന്ന് 10 ശതമാനം നികുതി ഈടാക്കാനുള്ള ബില്‍ ലെജിസ്‌ലേറ്റീവ് കൗണ്‍സിലില്‍ പരാജയപ്പെട്ടു. ഇതേ ബില്‍ അസംബ്ലിയില്‍ രണ്ടു ദിവസം മുന്‍പ് പാസാക്കിയിരുന്നു. കോണ്‍ഗ്രസ് ഹിന്ദുവിരുദ്ധ നയങ്ങള്‍ നടപ്പാക്കുകയാണെന്ന് ബിജെപി ആരോപണം ഉന്നയിച്ചതോടെ ബില്‍ വലിയ വിവാദമായിരിക്കുകയാണ്. കര്‍ണാടകയിലെ ഉപരിസഭയായ ലെജിസ്‌ലേറ്റീവ് കൗണ്‍സിലില്‍ എന്‍ഡിഎയ്ക്കാണു കൂടുതല്‍ അംഗങ്ങളുള്ളത്. കോണ്‍ഗ്രസിന് 30 എംഎല്‍സിമാരും ബിജെപിക്ക് 35 എംഎല്‍സിമാണും ജെഡിഎസിന് എട്ട് എംഎല്‍സിമാരുമാണുള്ളത്. ഒരു കോടി രൂപയ്ക്കു മുകളില്‍ വരുമാനമുള്ള ക്ഷേത്രങ്ങളില്‍നിന്ന് 10 ശതമാനവും 10 ലക്ഷം മുതല്‍ 1 കോടി രൂപ വരെ വരുമാനമുള്ള ക്ഷേത്രങ്ങളില്‍നിന്ന് 5 ശതമാനവും നികുതി ഈടാക്കാനുള്ള ബില്ലാണ് കര്‍ണാടക സര്‍ക്കാര്‍ അവതരിപ്പിച്ചത്. ചെറിയ ക്ഷേത്രങ്ങളുടെ സംരക്ഷണത്തിനു വേണ്ടിയാണ് ബില്‍ അവതരിപ്പിച്ചതെന്നും ബിജെപി അതിനെ എതിര്‍ക്കുന്നത് ശരിയല്ലെന്നും കോണ്‍ഗ്രസ് വ്യക്തമാക്കുന്നു. അതേസമയം എന്തുകൊണ്ടാണ് ക്ഷേത്രങ്ങളെ മാത്രം ലക്ഷ്യമിടുന്നതെന്നും മറ്റ് ആരാധനാലയങ്ങളെ ഒഴിവാക്കുന്നതെന്നും മുന്‍…

Read More

അടൂർ: പത്തനംതിട്ട അടൂരിൽ 110 കെവി വൈദ്യുതലൈനിന്റെ മുകളിൽ ട്രാൻസ്മിഷൻ ടവറിൽ കയറി യുവാവിന്റെ ആത്മഹത്യാഭീഷണി. പാറക്കോട് ഗ്രീൻവാലി ഓഡിറ്റോറിയത്തിനു സമീപത്തുകൂടി കടന്നുപോകുന്ന വൈദ്യുതി ലൈനിന്റെ ട്രാൻസ്മിഷൻ ടവറിലാണ് മാലക്കോട് പറക്കോട് വീട്ടിൽ രതീഷ് ദിവാകരൻ (39) കയറിയത്. കയ്യിൽ പെട്രോളുമായി മുപ്പത് മീറ്ററോളം ഉയരമുള്ള ട്രാൻസ്മിഷൻ ടവറിന്റെ ഏറ്റവും മുകളിൽ കയറിയ രതീഷിനെ അനുനയിപ്പിച്ച് താഴെ ഇറക്കാൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്ന് അടൂർ പോലീസ് ഫയർഫോഴ്സിന്റെ സഹായം തേടുകയായിരുന്നു. സ്റ്റേഷൻ ഓഫീസർ വി. വിനോദ് കുമാറിന്റെ നേതൃത്വത്തിൽ എത്തിയ ഫയർ ഫോഴ്സ് സംഘം ഇയാളെ ഇറക്കാൻ ശ്രമിച്ചെങ്കിലും കയ്യിൽ പെട്രോളുമായി നിന്ന രതീഷിനെ അനുനയിപ്പിച്ച് താഴെ ഇറക്കാനോ, രതീഷിന്റെ അടുത്തേക്ക് ഫയർ ഫോഴ്സ് സംഘത്തിന് എത്താനോ കഴിഞ്ഞില്ല. താൻ സ്നേഹിക്കുന്ന പെൺകുട്ടിയെ സ്ഥലത്ത് എത്തിച്ചാൽ മാത്രമേ താഴെ ഇറങ്ങൂ എന്ന നിലപാട് രതീഷ് എടുത്തതോടെ പറഞ്ഞ പെൺകുട്ടിയെ പോലീസ് സ്ഥലത്തെത്തിച്ചു. തുടർന്ന് ഇയാൾ അല്‍പം താഴേക്ക് ഇറങ്ങിയെങ്കിലും പിന്നീട്…

Read More

കോഴിക്കോട്∙ സിപിഎം കൊയിലാണ്ടി ടൗൺ സെൻട്രൽ ലോക്കൽ സെക്രട്ടറി പുളിയോറ വയലിൽ പി.വി.സത്യനാഥനെ കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധം കണ്ടെത്തി. കൃത്യം നടന്ന സ്ഥലത്തിന് അടുത്തുനിന്നാണ് ആയുധം കണ്ടെത്തിയത്. കൊലയ്ക്ക് കാരണം വ്യക്തിവിരോധമെന്നു പ്രതി അഭിലാഷ് പൊലീസിന് മൊഴി നൽകി. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. കേസ് അന്വേഷണത്തിനായുള്ള പ്രത്യേക അന്വേഷണ സംഘത്തെയും രൂപീകരിച്ചു. വടകര ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ 14 അംഗ സംഘമാണു കേസ് അന്വേഷിക്കുക. കൊയിലാണ്ടി സിഐ മെൽവിൻ ജോസിനാണ് അന്വേഷണച്ചുമതല. പേരാമ്പ്ര, താമരശേരി ഡിവൈഎസ്പിമാരും സംഘത്തിലുണ്ട്. ഇന്നലെ രാത്രി പത്തുമണിയോടെയാണു സത്യനാഥനെ പെരുവട്ടൂർ പുറത്താന സ്വദേശി അഭിലാഷ് വെട്ടിക്കൊന്നത്. പെരുവട്ടൂരിലെ ചെറിയപ്പുറം ക്ഷേത്രത്തിൽ ഗാനമേള നടക്കുന്നതിനിടെ ക്ഷേത്രത്തിന് സമീപത്തുവച്ചാണു സംഭവം നടന്നത്. അണേല മുൻ ബ്രാഞ്ച് കമ്മിറ്റി അംഗവും കൊയിലാണ്ടി നഗരസഭാ മുൻ ചെയർപഴ്സന്റെ ഡ്രൈവറുമായിരുന്നു പ്രതി അഭിലാഷ്. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണു പൊലീസ് നിഗമനം.

Read More

തിരുവല്ല: കുളിമുറിയിൽ ഒളിക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങൾ പകർത്തിയെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. തിരുവല്ല മുത്തൂർ ലക്ഷ്മി സദനത്തിൽ പ്രിനു (30) ആണ് അറസ്റ്റിലായത്. ഇലക്ട്രിക്കൽ, പ്ലംബിംഗ് ജോലികൾ ചെയ്യുന്ന പ്രതി അടുത്തുള്ള വീട്ടിലെ കുളിമുറിയിലാണ് പെൻ ക്യാമറ വച്ചത്.ഡിസംബർ 16നാണ് അയൽവാസിയുടെ വീട്ടിലെ കുളിമുറിയിൽ ക്യാമറ വച്ചതിന് പ്രിനുവിനെതിരെ പരാതി ലഭിച്ചത്. സ്ത്രീകൾ കുളിമുറിയിൽ കയറുന്ന സമയം നോക്കി ക്യാമറ കൊണ്ടുവയ്ക്കുകയും അവർ പുറത്തുപോകുന്നതിന് പിന്നാലെ അത് എടുത്തുകൊണ്ടു പോകാനുമായിരുന്നു പദ്ധതി. എന്നാൽ വീട്ടിലെ പെൺകുട്ടി കുളിമുറിയിൽ കയറിയ സമയത്ത് ബാത്ത്റൂമിന്റെ എയർഹോളിൽ വച്ചിരുന്ന പെൻ ക്യാമറ നിലത്തുവീണു.കുട്ടി എടുത്ത് നോക്കിയെങ്കിലും എന്താണെന്ന് മനസിലാവാതെ വീട്ടിലുള്ളവരെ കാണിച്ചു. അവർ നടത്തിയ പരിശോധനയിലാണ് പേനയുടെ ഉള്ളിൽ ക്യാമറയും മെമ്മറി കാർഡും കണ്ടെത്തിയത്. തുടർന്ന് ഈ മെമ്മറി കാർഡ് പരിശോധിച്ചപ്പോൾ ബാത്ത് റൂമിലെ ദൃശ്യങ്ങൾ പകർത്തിയതായി വ്യക്തമായി. ക്യാമറ കണ്ടെത്തിയെന്നും പൊലീസ് കേസെടുത്തെന്നും മനസിലാക്കിയ പ്രിനു ഒളിവിൽ പോകുകയായിരുന്നു. ഒളിവിലായിരുന്ന പ്രതിയെ ബന്ധുവായ വിജിലൻസ്…

Read More

ന്യൂഡൽഹി : കേന്ദ്രസർക്കാരിന്റെ കാർഷിക വിരുദ്ധ നയങ്ങൾക്കെതിരെ കർഷകർ നടത്തുന്ന ഡൽഹി ചലോ മാർച്ചിനിടെ ഒരാൾ കൂടി മരിച്ചു. ഭട്ടിൻഡ സ്വദേശി ദർശൻ സിംഗ് (63)​ ആണ് ഖനൗരി അതിർത്തിയിൽ കുഴഞ്ഞുവീണ് മരിച്ചത്. ഇന്നലെ രാത്രിയോടെ കുഴഞ്ഞുവീണ ദർശൻ സിംഗിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് രാവിലെ 11 മണിയോടെ മരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യമെന്ന് ഡോക്ടർമാർ പറഞ്ഞു. മരിച്ച കർഷകന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്ന് കർഷക സംഘടനയായ ബി.കെ.യു ആവശ്യപ്പെട്ടു. അതിർത്തിയിൽ കർഷകർ മരിക്കുന്നത് തടയാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും കർഷക സംഘടനകൾ ആവശ്യപ്പെട്ടു. മൃതദേഹം പട്യാലയിലെ സർക്കാർ ആശുപത്രി മോർച്ചറിയിലാണ്.ബുധനാഴ്ച ഹരിയാന – പഞ്ചാബ് അതിർത്തിയാ ഖനൗരിയിൽ വച്ച് 21കാരനായ കർഷകൻ ശിുഭ്‌കരൺ സിംഗ് പൊലീസ് നടപടിക്കിടെ കൊല്ലപ്പെട്ടിരുന്നു. ശുഭ്‌കരൺ സിംഗിന്റെ മൃതദേഹം പട്യാല ആശുപത്രിയിലാണ് സൂക്ഷിച്ചിട്ടുള്ളത്. പ്രധാന കർഷക നേതാക്കളെല്ലാം ആശുപത്രിയിൽ തുടരുകയാണ്. സംഭവം നടന്ന് ഒരു 48 മണിക്കൂർ കഴിഞ്ഞിട്ടും കേസ് എടുക്കാനോ പ്രതികളെ പിടികൂടാനോ പഞ്ചാബ്…

Read More

കൊച്ചി: ഇന്ത്യയില്‍ ആദ്യമായി എന്‍ഡോസ്‌കോപ്പിക്കുള്ള മരുന്നുകളും ഉപകരണങ്ങളും ആശുപത്രികളില്‍ നേരിട്ടെത്തിച്ച കാള്‍സ്റ്റോഴ്സ് മൊബൈല്‍ വാന്‍ സര്‍വ്വീസ് ഇനി കേരളത്തിലും ലഭ്യമാകും. കൊച്ചിയിലെ ലേ മെറിയിനില്‍ വ്യാഴാഴ്ച നടന്ന ചടങ്ങില്‍ ഒബിസിറ്റി സര്‍ജറി സൊസൈറ്റി ഓഫ് ഇന്ത്യ ദേശീയ പ്രസിഡന്റ് ഡോ. പ്രവീണ്‍ രാജ് സര്‍വ്വീസ് വാന്‍ ഉദ്ഘാടനം ചെയ്തു. കാള്‍ സ്റ്റോഴ്സ് മൊബൈല്‍ വാന്‍ സര്‍വ്വീസ് കേരളത്തില്‍ മെയിന്റനന്‍സില്‍ മാത്രം ഒതുങ്ങാതെ തെലുങ്കാനയ്ക്ക് സമാനമായി ഡെലിവെറിയ്ക്ക് കൂടി സജ്ജമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ലേ മെറിഡിയനില്‍ നടന്നുകൊണ്ടിരിക്കുന്ന ഒസ്സികോണ്‍ 2024ന്റെ സംഘാടക സമിതി ചെയര്‍മാന്‍ ഡോ. ആര്‍ പത്മകുമാര്‍, അമേരിക്കന്‍ ബായാട്രിക് സൊസൈറ്റി അദ്ധ്യക്ഷ ഡോ. മറിനാ കുര്യന്‍, ബ്രിട്ടീഷ് ഒബിസിറ്റി സൊസൈറ്റി അധ്യക്ഷന്‍ ഡോ. ജിം ബെറിന്‍, കാള്‍ സ്റ്റോഴ്സ് എന്‍ഡോസ്‌കോപ്പി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഹേമന്ദ് ആനന്ദ്, ഡയറക്ടര്‍മാരായ ശ്രീറാം സുബ്രഹ്‌മണ്യം, അമിത് ശര്‍മ്മ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. കാള്‍ സ്റ്റോഴ്സിന്റെ കേരളത്തിലെ അംഗീകൃത ഡീലര്‍മാരായ ലക്ഷ്മി…

Read More