- ഇറാനില്‍നിന്ന് 1,748 ബഹ്റൈനികളെ തിരിച്ചെത്തിച്ചു
- മുണ്ടക്കൈ മേഖലയിലും ചൂരൽമഴയിലും കനത്തമഴ; പ്രതിഷേധവുമായി നാട്ടുകാർ, സ്ഥലത്തെത്തിയ വില്ലേജ് ഓഫീസറെ തടഞ്ഞു
- സ്ട്രീറ്റ് ആർട്ട് & ത്രീഡി അനാമോർഫിക് പെയിന്റിംഗ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു
- ‘ന്യായീകരണം വേണ്ട, ഖേദം പ്രകടിപ്പിക്കണം’; ക്ഷുഭിതനായി ബിനോയ് വിശ്വം, ശബ്ദരേഖ വിവാദത്തിൽ നേതാക്കൾക്ക് താക്കീത്
- കേരളത്തിന്റെ കെ ഫോണിന് ദേശീയ തലത്തില്‍ ലൈസൻസ്; രാജ്യത്തെവിടെയും ഇന്റര്‍നെറ്റ് സര്‍വീസ് നല്‍കാനാകും
- അത് ബിജെപിയില്‍ ചേരുന്നതിന്റെ സൂചനയല്ല’; മോദിപ്രശംസയില്‍ വിശദീകരണവുമായി ശശി തരൂര്‍
- നീറ്റ് പരിശീലനത്തിന്റെ മോക്ക് ടെസ്റ്റിൽ മാർക്ക് കുറഞ്ഞു; പിതാവിന്റെ മർദനമേറ്റ് പതിനേഴുകാരി മരിച്ചു
- വന്ദേ ഭാരതിന്റെ മേൽക്കൂര ചോർന്നു, അകത്ത് മഴ പോലെ വെള്ളം, എസിയുമില്ലാതെ യാത്രക്കാർക്ക് ദുരിതം; പ്രതികരിച്ച് റെയിൽവെ
Author: Starvision News Desk
ചെന്നൈ: സാമൂഹ്യമാധ്യമങ്ങളിലെ മരണസന്ദേശത്തിന് മറുപടിയായി തംസപ്പ് ഇമോജി ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്ന് മദ്രാസ് ഹൈക്കോടതി. ഇമോജിയെ ആഘോഷമായി കണക്കാക്കാനാകില്ലെന്നും, സന്ദേശം കണ്ടുവെന്ന അർഥത്തിൽ എടുത്താൽ മതിയെന്നും കോടതി വ്യക്തമാക്കി. 2018ൽ മേലുദ്യോഗസ്ഥൻ കൊല്ലപ്പെട്ടുവെന്ന സന്ദേശത്തിന് തംസപ്പ് മറുപടി നൽകിയതിന്റെ പേരിൽ സിആർപിഎഫ് കോൺസ്റ്റബിൾ നരേവ്ദ്ര ചൗഹാനെ ജോലിയിൽ നിന്ന് നീക്കിയിരുന്നു. അച്ചടക്ക ലംഘനം നടത്തി എന്നാരോപിച്ചായിരുന്നു നടപടി. സിആർപിഎഫിന്റെ നടപടി നേരത്തെ കോടതി ഏകാംഗ ബെഞ്ച് റദ്ദാക്കിയിരുന്നു. ഇത് ചോദ്യം ചെയ്ത് സിആർപിഎഫ് നൽകിയ ഹർജിയിലാണ് ഏകാംഗ ബെഞ്ചിന്റെ ഉത്തരവ് ഹൈക്കോടതി ശരിവച്ചത്.
തിരുവനന്തപുരം: അച്ഛനോ അമ്മയോ അല്ലെങ്കിൽ ഇരുവരുമോ മരണമടഞ്ഞതും നിർദ്ധനരുമായ കുടുംബങ്ങളിൽ പെട്ടവരും സർക്കാർ/ എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിരുദം/പ്രൊഫഷണൽ ബിരുദം വരെ പഠിക്കുന്നവരുമായ വിദ്യാർത്ഥികൾക്കുള്ള പ്രതിമാസ ധനസഹായ പദ്ധതിയാണ് ‘സ്നേഹപൂർവ്വം’. 2023-24 അദ്ധ്യയന വർഷത്തെ അപേക്ഷകൾ പഠിക്കുന്ന സ്ഥാപനമേധാവി മുഖേന ഓൺലൈൻ ആയി വേണം അപ്പ്ലോഡ് ചെയ്യാൻ. സ്ഥാപന മേധാവികൾ മുഖേനയല്ലാതെ നേരിട്ടയയ്ക്കുന്ന അപേക്ഷകൾ ആനുകൂല്യത്തിന് പരിഗണിക്കാൻ സാധിക്കില്ല. ഓൺലൈൻ ആയി അപേക്ഷ ലഭിക്കേണ്ട അവസാന തീയതി മാർച്ച് 31 ആണ്. കൂടുതൽ വിവരങ്ങൾക്ക് മിഷന്റെ വെബ്സൈറ്റായ http://kssm.ikm.in ലും ടോൾ ഫ്രീ നമ്പറായ 1800-120-1001 ലും ലഭ്യമാണ്.
തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകർക്ക് ആരോഗ്യ പരിരക്ഷ പദ്ധതി ആവിഷ്ക്കരിക്കണമെന്ന് സീനിയർ ജേർണലിസ്റ്റ് ഫോറം കേരള ആവശ്യപ്പെട്ടു. സംസ്ഥാനത്തെ മുതിർന്ന മാധ്യമപ്രവർത്തകർ ഒപ്പിട്ട് മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ച ഭീമ ഹർജിയിലാണ് ഈ ആവശ്യം ഉന്നയിച്ചത്. പത്രപ്രവർത്തക പെൻഷൻ 15,000 രൂപയായി വർധിപ്പിക്കുക, പത്രപ്രവർത്തക കുടുംബ പെൻഷൻ പകുതിയായി നിശ്ചയിക്കുക, പെൻഷൻ കമ്മിറ്റി അടിയന്തരമായി യോഗം ചേർന്ന് അപേക്ഷകളിൽ തീർത്ത് കൽപ്പിക്കുക, മെഡിസെപ്പ് മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയിൽ മുതിർന്ന മാധ്യമപ്രവർത്തകരെ കൂടി ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും ഭീമഹർജിയിൽ ഉന്നയിച്ചു. സീനിയർ ജേർണലിസ്റ്റ് ഫോറം കേരള പ്രസിഡൻ്റ് എ മാധവൻ, ജനറൽ സെക്രട്ടറി കെ പി വിജയകുമാർ, കേരള പത്ര പ്രവർത്തക യൂണിയൻ മുൻ പ്രസിഡൻ്റ് ജേക്കബ് ജോർജ്ജ്, സീനിയർ ജേർണലിസ്റ്റ് ഫോറം വൈസ് പ്രസിഡൻ്റുമാരായ എം ബാലഗോപാലൻ, ഹക്കീം നട്ടാശ്ശേരി, ജെ അജിത് കുമാർ, ജില്ലാ സെക്രട്ടറി കരിയം രവി എന്നിവരടങ്ങിയ സംഘമാണ് മുഖ്യമന്ത്രിയെ നേരിൽ കണ്ട് ഭീമഹർജി സമർപ്പിച്ചത്.
തിരുവനന്തപുരം: മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണ വിജയന്‍ എന്നിവര്‍ക്കെതിരായ മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ ഹര്‍ജിയില്‍ കേസെടുക്കാനാകില്ലെന്ന് വിജിലന്‍സ്. തിരുവനന്തപുരം വിജിലന്‍സ് കോടതിയെയാണ് ഇക്കാര്യം അറിയിച്ചത്. കുഴല്‍നാടന്റെ ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്ന വിഷയം ഹൈക്കോടതിയുടെ പരിഗണനയിലാണെന്ന് വിജിലന്‍സ് ചൂണ്ടിക്കാട്ടി. കേസുമായി ബന്ധപ്പെട്ട മുഴുവന്‍ വിഷയവും കോടതിയുടെ പരിഗണനയിലാണ്. അത്തരമൊരു സാഹചര്യത്തിൽ വിജിലന്‍സ് അന്വേഷണം സാധ്യമല്ലെന്നാണ് വിജിലന്‍സ് കോടതിയെ അറിയിച്ചത്. കേസില്‍ പ്രത്യേകമായി വാദം കേള്‍ക്കേണ്ടതുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു. കേസില്‍ ഇരുഭാഗത്തിന്റെയും വാദം കേള്‍ക്കുന്നതിനായി ഈ മാസം 27 ന് വീണ്ടും പരിഗണിക്കും. ധാതുമണല്‍ ഖനനത്തിനു സിഎംആര്‍എല്‍ കമ്പനിക്കു വഴിവിട്ടു സഹായം നല്‍കിയെന്നും പ്രത്യുപകാരമായി മുഖ്യമന്ത്രിയുടെ മകള്‍ക്ക് സിഎംആര്‍എല്‍ കമ്പനി മാസപ്പടി കൊടുത്തുവെന്നാണ് മാത്യു കുഴല്‍നാടന്‍ ഹര്‍ജിയില്‍ ആരോപിക്കുന്നത്. മുഖ്യമന്ത്രി, മകള്‍ അടക്കം ഏഴ് പേര്‍ക്കെതിരെയാണ് മാത്യു കുഴല്‍നാടന്‍ ഹര്‍ജി ഫയല്‍ ചെയ്തത്. ഫെബ്രുവരി 29നാണ് ഹര്‍ജി സമര്‍പ്പിച്ചത്.
ലണ്ടന്‍: ഇന്ത്യന്‍ പുരുഷ ഡബിള്‍സിലെ കരുത്തരായ സാത്വിക് സായ്‌രാജ് രാന്‍കിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യം ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്‍ണ്‍ പോരാട്ടത്തിന്റെ പ്രീ ക്വാര്‍ട്ടറില്‍. മൂന്ന് തവണ ലോക ചാമ്പ്യന്‍മാരായ ഇന്തോനേഷ്യയുടെ മുഹമ്മദ് അഹ്‌സാന്‍- ഹെന്ദ്ര സെറ്റിയവാന്‍ സഖ്യത്തെയാണ് ഇന്ത്യന്‍ സഖ്യം ഞെട്ടിച്ചത്. കരുത്തരായ എതിരാളികള്‍ക്കെതിരെ അനായാസ മുന്നേറ്റമാണ് ഇന്ത്യന്‍ സഖ്യം നടത്തിയത്. സമീപ കാലത്ത് മിന്നും ഫോമിലാണ് ഇന്ത്യന്‍ സഖ്യം കളിക്കുന്നത്. അതിന്റെ തുടര്‍ച്ചയാണ് യുടിലിറ്റ അരേനയിലും കണ്ടത്. രണ്ട് സെറ്റ് മാത്രം നീണ്ട പോരാട്ടത്തില്‍ ആധികാരിക വിജയമാണ് ഇന്ത്യന്‍ സഖ്യം നേടിയത്. സ്‌കോര്‍: 21-18, 21-14. പ്രീ ക്വാര്‍ട്ടറില്‍ ഇന്തോനേഷ്യയുടെ തന്നെ മുഹമ്മദ് ഷൊഹിബുള്‍- ബഗാസ് മൗലാന സഖ്യമാണ് സാത്വിക്- ചിരാഗ് സഖ്യത്തിന്റെ എതിരാളികള്‍.
സാരി ധരിച്ചാൽ അതിസുന്ദരിയായി കാണപ്പെടുന്ന താരമാണ് നവ്യ നായർ. പ്രധാനപ്പെട്ട പല പരിപാടികളിലും നവ്യക്ക് സാരി നിർബന്ധമാണ്. പ്രത്യേകിച്ചും നൃത്തവുമായി ബന്ധപ്പെട്ട പരിപാടികൾക്ക്. പട്ടുസാരി ചുറ്റിയ നവ്യയുടെ ചിത്രങ്ങളും വീഡിയോസും അവരുടെ ഇൻസ്റ്റഗ്രാം പേജിൽ നോക്കിയാൽ കാണാൻ സാധിക്കും. അത്രയും കണ്ടാൽ തന്നെ മനസിലാക്കാം നവ്യയുടെ സാരി പ്രേമം എത്രത്തോളം ഉണ്ടെന്ന് ആ സാരികൾ എല്ലാം തന്റെ അലമാരിയിൽ അടുക്കി സൂക്ഷിക്കാൻ നവ്യ തയാറല്ല. പ്രത്യേകിച്ചും ആരും കൊതിക്കുന്ന കാഞ്ചീപുരം സാരികൾ. ഇനി ആ സാരികൾ ആരാധകർക്കും സാരി പ്രേമികൾക്കും സ്വന്തമാക്കാം. അതിനുള്ള അവസരം നവ്യ തുറന്നു തരുന്നു. കുറച്ചു ദിവസങ്ങൾക്ക് മുൻപ് താൻ ഒരു പുതിയ സംരംഭം ആരംഭിക്കുന്ന വിവരം നവ്യാ നായർ ഇൻസ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്തിരുന്നു. ഒരിക്കൽ ഉടുത്തതോ അതുമല്ലെങ്കിൽ വാങ്ങിയിട്ട് ധരിക്കാൻ പോലും സമയം കിട്ടാതെപോയതോ ആയ തന്റെ പക്കലെ വസ്ത്രങ്ങൾ പ്രീ-ലവ്ഡ് എന്ന പേരിൽ വിൽക്കാനുള്ള പ്ലാൻ ആ പോസ്റ്റിനു പിന്നാലെ നവ്യ നായർ…
ന്യൂഡല്‍ഹി: 18 ഒടിടി പ്ലാറ്റ്‌ഫോമുകള്‍ നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍. അശ്ലീല ഉള്ളടക്കങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നിരോധനം. 2000ലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട് പ്രകാരമാണ് നടപടി. ഐടി നിയമം, സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്ന ഉള്ളടക്കം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം നടപടിയെടുത്തത്. 19 വെബ്‌സൈറ്റുകള്‍, 10 ആപ്പുകള്‍, ഒടിടി പ്ലാറ്റ്‌ഫോമുകളുടെ 57 സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ തുടങ്ങിയവും നിരോധിച്ചിട്ടുണ്ട്. ‘ക്രിയേറ്റീവ് എക്‌സ്പ്രഷന്‍’ എന്നതിന്റെ മറവില്‍ അശ്ലീലം പ്രദര്‍ശിപ്പിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും, അതു പാലിക്കപ്പെട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നു.
തിരുവനന്തപുരം: കേരള സര്‍വ്വകലാശാല കലോത്സവത്തിനിടയിലെ സംഘര്‍ഷം സംഘാടകരുടെ ഭാഗത്തുനിന്നുണ്ടായ പ്രശ്‌നമല്ലെന്ന് മന്ത്രി ആര്‍ ബിന്ദു. സംസ്ഥാനത്തെ ക്യാമ്പസുകളില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ചിലര്‍ ബോധപൂര്‍വ്വം ശ്രമം നടത്തുന്നുണ്ട്. യുവജനോത്സവങ്ങള്‍ സൗഹാര്‍ദപരമായാണ് നടക്കേണ്ടത്, നുഴഞ്ഞുകയറിയവരാണ് പ്രശ്‌നമുണ്ടാക്കിയതെന്നും മന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങളുടെ നിറംകെടുത്താനുള്ള ചിലരുടെ ഗൂഢാലോചനയുടെ ഭാഗമാണ് അത്തരം നീക്കങ്ങളെന്നും മന്ത്രി ബിന്ദു പറഞ്ഞു.വിധികര്‍ത്താവ് ഷാജിയുടെ ആത്മഹത്യ നിര്‍ഭാഗ്യകരമാണെന്നും സംഭവത്തില്‍ പൊലീസ് അന്വേഷണം നടക്കുന്നുവെന്നും മന്ത്രി അറിയിച്ചു. സത്യാവസ്ഥ പൊലീസ് അന്വേഷണത്തില്‍ പുറത്തുവരുമെന്നും മന്ത്രി ബിന്ദു കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസി മുൻ ജനറൽ സെക്രട്ടറിയും കർഷക കോൺഗ്രസ് മുൻ ജില്ലാ പ്രസിഡൻ്റുമായ വി.എൻ ഉദയകുമാർ ബിജെപിയിൽ ചേരും. ഉദയകുമാറിനൊപ്പം 18 കോൺഗ്രസ് പ്രവർത്തകരും ബിജെപിയിലേക്കെന്ന് സൂചന. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ വിഭാഗക്കാരാണ് ഉദയകുമാറും വട്ടിയൂർക്കാവ് നിന്നുള്ള പ്രവർത്തകരും. കണ്ണൂരിൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന സി രഘുനാഥ് വഴിയാണ് ചർച്ചകൾ നടന്നത്. രാവിലെ തിരുവനന്തപുരത്തെ NDA ഓഫിസിൽ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെയും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെയും സാന്നിധ്യത്തിൽ ഇവർ അംഗത്വം സ്വീകരിക്കും. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ഡിസിസി പ്രസിഡൻ്റ് പാലോട് രവി ലക്ഷങ്ങൾ കട്ടുവെന്ന് ആരോപണം ഉന്നയിച്ച ആളാണ് വി.എൻ ഉദയകുമാർ. പിരിച്ചെടുത്ത 92 ലക്ഷം രൂപ എവിടെപ്പോയി? ജോഡോ യാത്രയിൽ പിരിച്ചെടുത്ത പണത്തിന് കണക്കില്ല എന്നും അഴിമതി നടത്തുന്നവർക്കെ കോൺഗ്രസിൽ നിൽക്കാനാകു എന്നും അദ്ദേഹം പറഞ്ഞിരുന്നു. മുമ്പ് കെപിസിസി ജംബോ പട്ടികക്കെതിരെയും ഉദയകുമാർ കോടതിയെ സമീപിച്ചിട്ടുണ്ട്. പിന്നീട് അന്നത്തെ പാർട്ടി…
വിധികർത്താവ് പി എൻ ഷാജിയുടെ മരണത്തിന് ഉത്തരവാദി എസ്എഫ്ഐയെന്ന് കെ സുധാകരൻ. ഫലം അട്ടിമറിക്കാൻ എസ്എഫ്ഐ നിർണായക ഇടപെടൽ നടത്തിയെന്നും ആരോപണം. SFI സമ്മർദ്ദത്തിന് വഴങ്ങാത്തതാണ് ശത്രുതയ്ക്ക് കാരണം. അപമാനം സഹിക്കവയ്യാതെയാണ് ആത്‍മഹത്യ ചെയ്‌തത്. പി എൻ ഷാജിയുടേത് കൊലപാതകമാണ്. വിശദമായ അന്വേഷണം വേണമെന്നും കെ സുധാകരൻ വ്യക്തമാക്കി. എന്നാൽ താൻ പണം വാങ്ങിയില്ലെന്നും നിരപരാധിയാണെന്നുമാണ് പിഎൻ ഷാജിയുടെ ആത്മഹത്യാകുറിപ്പ് കണ്ടെത്തി. കേസിൽ പൊലീസ് ഇന്ന് ചോദ്യം ചെയ്യാനിരിക്കെയായിരുന്നു യുവജനോത്സവത്തില്‍ കോഴ വാങ്ങി ഫലം അട്ടിമറിച്ചെന്ന ആരോപണത്തിന് വിധേയനായ വിധികര്‍ത്താവിനെ കണ്ണൂരിലെ വീട്ടില്‍ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസിലെ ഒന്നാം പ്രതിയാണ് വിധികർത്താവ് പി.എൻ.ഷാജി. ഷാജിയുടെ ആത്മഹത്യാക്കുറിപ്പിൽ താൻ നിരപരാധിയാണെന്നും ഇതുവരേയും ഒരു പൈസയും വാങ്ങിയിട്ടില്ലെന്നും കുറിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിനായി ഇന്ന് തിരുവനന്തപുരം കന്റോൺമെന്റ് സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് നോട്ടീസ് നൽകിയതിനിടയിലായിരുന്നു ഷാജിയുടെ ആത്മഹത്യ. കേസിലെ മറ്റ് പ്രതികളായ രണ്ട് നൃത്തപരിശീലകരും ഒരു സഹായിയും ഇന്ന് പോലീസിന് മുന്നിൽ…