Author: Starvision News Desk

തിരുവനന്തപുരം: കാസര്‍കോട് പഴയ ചൂരിയിലെ മദ്രസ അധ്യാപകന്‍ കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ 3 പേരെയും വെറുതേവിട്ട ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. തുടര്‍നടപടികള്‍ക്ക് എജിയെ ചുമതലപ്പെടുത്തി. വേഗത്തില്‍ അപ്പീല്‍ നല്‍കാനാണ് എജിക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കാസര്‍കോട് കേളുഗുഡ്ഡെ സ്വദേശികളായ അജേഷ് എന്ന അപ്പു (27), നിതിന്‍കുമാര്‍ എന്ന നിതിന്‍ (26), കേളുഗുഡ്ഡെ ഗംഗെ നഗറിലെ അഖിലേഷ് എന്ന അഖിലു (32) എന്നിവരെയാണു വിട്ടയച്ചത്. അതിനിടെ വിചാരണക്കോടതിയുടെ ഉത്തരവ് അദ്ഭുതപ്പെടുത്തിയെന്ന് കേസിലെ സ്‌പെഷല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പറഞ്ഞു. കേസില്‍ ഒത്തുകളി നടന്നിട്ടില്ലെന്നും പ്രതിഭാഗം പോലും ഉന്നയിക്കാത്ത കാര്യങ്ങളാണ് കോടതി പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. സാക്ഷികള്‍ കൂറുമാറിയതു കൊണ്ട് പ്രതികളുടെ ആര്‍എസ്എസ് ബന്ധം സ്ഥാപിക്കാനായില്ല. ഡിഎന്‍എ എടുത്തില്ല എന്നു കോടതി പറഞ്ഞത് അദ്ഭുതപ്പെടുത്തിയെന്നും സ്‌പെഷല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പറഞ്ഞു. റിയാസ് മൗലവി വധക്കേസ് പ്രതികളെ വെറുതേവിട്ടുകൊണ്ട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ്…

Read More

തിരൂർ: രാജ്യത്ത് മൂന്നാഴ്ച ലോക്ഡൗൺ പ്രഖ്യാപിച്ചെന്നു സമൂഹമാധ്യമം വഴി പ്രചാരണം നടത്തിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. ചമ്രവട്ടം മുണ്ടുവളപ്പിൽ ഷറഫുദ്ദീൻ (45) ആണ് അറസ്റ്റിലായത്. മാർച്ച് 25ന് അർധരാത്രി മുതൽ രാജ്യത്ത് മൂന്നാഴ്ച കാലത്തേക്ക് ലോക്ഡൗൺ ആണെന്നും ഈ സമയം ബിജെപിക്ക് അനുകൂലമായി ഇവിഎം മെഷീൻ തയാറാക്കുമെന്നും ശേഷം അരവിന്ദ് കേജ്‍രിവാളിന് ജാമ്യം നൽകും എന്നും കാണിച്ചാണ് ഇയാൾ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടത്. സൈബർ കുറ്റകൃത്യങ്ങൾ നിരീക്ഷിച്ചുവരുന്ന കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സൈബർ ഡോമിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരൂർ പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയാണ് അറസ്റ്റ് ചെയ്തത്. ജനങ്ങൾക്കിടയിൽ ആശങ്കയും രാഷ്ട്രീയ സ്പർധയും ഉണ്ടാക്കാൻ ശ്രമിച്ചെന്നാണു കേസ്.

Read More

തിരുവനന്തപുരം: കൊല്ലത്തെ എൽഡിഎഫ് സ്ഥാനാർഥി എം മുകേഷിന് 14.98 കോടിയുടെ സ്വത്ത്. ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികയിലെ സത്യവാങ്മൂലത്തിലാണ് സ്വത്തിനെക്കുറിച്ച് വിവരമുള്ളത്. താരത്തിന്റെ സ്ഥാവര–ജംഗമ സ്വത്തുക്കളുടെ ആകെ മൂല്യം 14,98,08,376 രൂപയാണ്. അദ്ദേഹത്തിന്റെ കൈവശം 50,000 രൂപയുമുണ്ട്. വിവിധ ബാങ്കുകളിലും തിരുവനന്തപുരം സബ് ട്രഷറിയുമായിലുമായി സ്ഥിര നിക്ഷേപവും ഓഹരികളുമടക്കം 10,48,08,376 രൂപയുമുണ്ട്. താമസിക്കുന്ന വീട് ഉൾപ്പെടെ 230 സെന്റ് ഭൂമിയുടെയും ചെന്നൈയിലെ 2 ഫ്ലാറ്റുകളുടെയും വിപണി മൂല്യമായി കണക്കാക്കിയിരിക്കുന്നത് 4,49,50,000 രൂപയാണ്. 2,40,000 രൂപ മൂല്യം വരുന്ന സ്വർണവുമുണ്ട്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കവേ സമർപ്പിച്ച സത്യവാങ്മൂലത്തിൽ 10.22 കോടിയുടെ സ്വത്തുക്കൾ ഉണ്ടെന്നാണ് രേഖപ്പെടുത്തിയിരുന്നത്. എറണാകുളം കണയന്നൂരിലെ 37 സെന്റ് വസ്തു ശ്രീനിവാസനൊപ്പം ചേർന്നാണു വാങ്ങിയത്. തമിഴ്നാട്ടിലെ മഹാബലിപുരം, തോന്നയ്ക്കൽ, ശക്തികുളങ്ങര, പോത്തൻകോട് എന്നിവിടങ്ങളിലായി ഭൂമിയുണ്ട്. ഇപ്പോൾ താമസിക്കുന്ന വീട് പൂർവിക സ്വത്തായി ലഭിച്ചതാണ്. ബിഎംഡബ്ല്യു, മഹീന്ദ്ര എക്സ്‌യുവി എന്നീ രണ്ടു കാറുകളും സ്വന്തമായുണ്ട്.

Read More

ചെന്നൈ: തമിഴ്‌നാട്ടിലെ ആല്‍വാര്‍പേട്ടില്‍ ബാറിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് മൂന്ന് മരണം. ഒന്നാം നിലയുടെ മേല്‍ക്കൂരയാണ് തകര്‍ന്നുവീണത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്. ബാറിന്റെ പ്രവര്‍ത്തന സമയത്തിലായിരുന്നു അപകടം. ബാറിനോട് ചേര്‍ന്ന് മെട്രോയുടെ നിര്‍മാണ പ്രവൃത്തി നടക്കുന്നുണ്ടായിരുന്നു. ഇതാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്.

Read More

തിരുവനന്തപുരം: മണ്ണിപ്പൂർ സർക്കാർ ഈസ്റ്റർ ദിനത്തിൽ അവധി പ്രഖ്യാപിച്ചില്ലെന്ന എൽഡിഎഫ്- യുഡിഎഫ് വ്യാജപ്രചരണം പൊളിഞ്ഞുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഈസ്റ്ററിന് മാത്രമല്ല ദുഖവെള്ളിക്കും മണിപ്പൂർ സർക്കാർ ലീവ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഹമാസ് ഐക്യദാർഢ്യം പ്രഖ്യാപിച്ച് റാലി നടത്തുകയും മോസ്കോയിലെ ഐഎസ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരെ കുറിച്ച് മിണ്ടാതിരിക്കുകയും ചെയ്യുന്നവരാണ് ഇണ്ടി സഖ്യം. ഇസ്രയേലിൽ ഹമാസ് ആക്രമണത്തിൽ കൊല്ലം സ്വദേശി കൊല്ലപ്പെട്ടിട്ടും ഇരു മുന്നണികളും പ്രതികരിച്ചില്ല. ഇപ്പോൾ ക്രൈസ്തവരുടെ പേരിൽ മുതലക്കണ്ണീരൊഴുക്കാനുള്ള ശ്രമമാണ് പരാജയപ്പെട്ടിരിക്കുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Read More

കോട്ടയം: യുകെയിൽ വീസ വാഗ്ദാനം ചെയ്ത് നിരവധി പേരിൽനിന്നു പണം തട്ടിയെടുത്ത കോട്ടയം ബ്രഹ്മമംഗലം സ്വദേശിനി അഞ്ജന പണിക്കർക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി പരാതിക്കാരി രാജപുരം വണ്ണാത്തിക്കാനം സ്വദേശിനി ഡിനിയ ബാബു. തന്റെ പിതാവിന്റെ അനിയന്റെ മകനും മകളും യുകെയിലുണ്ടെന്നും അവരുടെ പരിചയക്കാർ അ‍ഞ്ജന വഴിയാണ് യുകെയിൽ എത്തിയതെന്ന് അറിഞ്ഞിരുന്നുവെന്നും ഡിനിയ പറഞ്ഞു. ‘‘അഞ്ജനയുടെ ഫോൺ നമ്പർ അവരിൽ നിന്നാണ് ലഭിച്ചത്. ഞങ്ങൾ ഫോണിലൂടെയാണ് പരിചയപ്പെട്ടതും സംസാരിച്ചതും. പപ്പയുടെ പെങ്ങളാണ് കോട്ടയത്ത് ബ്രഹ്മപുരത്തെ വീട്ടിൽ പോയി അഞ്ജനയെ കാണുന്നത്. അവരുടെ പെരുമാറ്റത്തിലോ ഇടപെടലിലോ സംശയം തോന്നിയില്ല. നിരവധി പേരാണ് യുകെയിൽ അവർ വഴി പോയതെന്ന് ഞങ്ങളെ പറഞ്ഞ് വിശ്വസിപ്പിച്ചു. നാലു മാസത്തിനകം വീസ ശരിയാകുമെന്നാണ് പറഞ്ഞത്. എന്നാൽ ആറു മാസം കഴിഞ്ഞിട്ടും വീസ കിട്ടിയില്ല. തുടർന്നാണ് ഏജന്റിനെ ഫോണിൽ വിളിച്ചത്. ആദ്യമൊക്കെ വിളിക്കുമ്പോൾ ഫോൺ എടുക്കില്ലായിരുന്നു. പിന്നീട് ഫോൺ സ്വിച്ച് ഓഫായി’’ –ഡിനിയ പറഞ്ഞു. സംഭവത്തിൽ കാസർകോട് രാജപുരം പൊലീസും കേസെടുത്തു. ഡിനിയ…

Read More

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവാവിനെ വെട്ടിക്കൊന്ന കേസിൽ നാല് പ്രതികൾ പൊലീസ് പിടിയിൽ. കാഞ്ഞിരംകുളം സ്വദേശികളായ അഭിജിത്ത്, ജിപിൻ, മനോജ്, രഞ്ജിത്ത് എന്നിവരാണ് പിടിയിലായത്. ഇന്നലെ രാത്രി 7.30ഓടെ നെയ്യാറ്റിൻകര കരകൊടങ്ങാവിളയിലാണ് സംഭവം. 23 വയസുകാരനായ ആദിത്യനാണ് മരിച്ചത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സംഭവത്തിൽ കേസെടുത്ത് പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് നാല് പേർ പിടിയിലായത്. ആദിത്യൻ മൈക്രോ ഫിനാൻസ് കളക്ഷൻ ഏജന്റാണ്. നെല്ലിമൂടുള്ള സ്ഥലത്ത് പണം പിരിക്കാൻ പോയ സമയത്ത് കഴിഞ്ഞ ദിവസം തർക്കമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്.

Read More

മുംബൈ: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വീണ്ടും രാഷ്ട്രീയത്തിലിറങ്ങി ബോളിവുഡ് നടൻ ഗോവിന്ദ. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ നേതൃത്വം നൽകുന്ന ശിവസേനയിലാണ് അദ്ദേഹം അംഗത്വമെടുത്തത്. 14 വർഷത്തിനു ശേഷമാണ് രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചുവരവെന്നു ഗോവിന്ദ പറഞ്ഞു. ഷിൻഡെയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അംഗത്വം സ്വീകരിച്ചത്. മുംബൈ നോർത്ത് – വെസ്റ്റ് ലോക്സഭാ മണ്ഡലത്തിൽനിന്നും ഗോവിന്ദ ജനവിധി തേടുമെന്നാണ് സൂചന. ‘‘14 വർഷത്തെ വനവാസത്തിനു ശേഷമാണ് രാഷ്ട്രീയത്തിലേക്കു തിരിച്ചുവരുന്നത്. ഷിൻഡെ മുഖ്യമന്ത്രിയായ ശേഷം കൂടുതൽ വികസനം നടക്കുകയും മുംബൈ മനോഹരമാവുകയും ചെയ്തു. എനിക്ക് അവസരം കിട്ടിയാൽ കലയ്ക്കും സാംസ്കാരിക രംഗത്തിനും വേണ്ടി പ്രവർത്തിക്കും’’– ഗോവിന്ദ മാധ്യമങ്ങളോട് പറഞ്ഞു. ഗോവിന്ദ ജനപ്രിയ നടനല്ലെന്ന പരിഹാസവുമായി എൻസിപി ശരദ് പവാർ വിഭാഗം നേതാവ് ജയന്ത് പാട്ടിൽ രംഗത്തെത്തി. ഷിൻഡെ സിനിമകൾ കാണാറില്ലായിരിക്കും, കാണുമായിരുന്നെങ്കിൽ മികച്ച നടൻ ആരെന്ന് അദ്ദേഹത്തിന് മനസ്സിലാകുമായിരുന്നുവെന്നും അദ്ദേഹം പരിഹസിച്ചു. 2004ൽ കോൺഗ്രസ് സ്ഥാനാർഥിയായി മുംബൈ നോർത്തിൽ നിന്നും മത്സരിച്ച ഗോവിന്ദ മുതിർന്ന ബിജെപി നേതാവ്…

Read More

കൈ വെട്ട് പരാമർശത്തിൽ മധ്യപ്രദേശിലെ കോൺഗ്രസ് എംഎൽഎയ്‌ക്കെതിരെ കേസെടുത്തു. തണ്ട്ല എംഎൽഎ വീർ സിങ് ഭൂരിയ്‌ക്കെതിരെയാണ് കേസ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ഭിന്നിപ്പിക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് പറയുന്നവരുടെ കൈകൾ വെട്ടിമാറ്റണമെന്നായിരുന്നു അദ്ദേഹത്തിൻ്റെ ആഹ്വാനം. ഝബുവ ജില്ലയിലെ ലോക്സഭാ കോൺഗ്രസ് സ്ഥാനാർഥി രത്ലം-ജാബുവയുടെ പ്രചാരണ റാലിക്കിടെയായിരുന്നു വിവാദ പരാമർശം. ‘വോട്ട് ഭിന്നിപ്പിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും ജെഎവൈഎസിനെ (ജയ് ആദിവാസി യുവശക്തി സംഘടന) കുറിച്ചും ആരെങ്കിലും സംസാരിച്ചാൽ അവരുടെ കൈകൾ വെട്ടിമാറ്റുക, അവരെ വെറുതെ വിടരുത്. അവരോട് അങ്ങനെ പെരുമാറൂ, അപ്പോൾ മാത്രമേ അവർ നിങ്ങളെ തിരിച്ചറിയൂ’-ഇതായിരുന്നു അദ്ദേഹത്തിൻ്റെ പരാമർശം. പടിഞ്ഞാറൻ എംപിയിലെ ഗോത്രവർഗ ആധിപത്യമുള്ള പ്രദേശങ്ങളിൽ സ്വാധീനമുള്ള ഒരു ഗോത്രവർഗ സംഘടനയാണ് JAYS. പിന്നാലെ എംഎൽഎ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന ആരോപണവും ഉയർന്നു. ഇതിന് പിന്നാലെയാണ് നടപടി. മേഘ്നഗർ തഹസിൽദാർ ബിജേന്ദ്ര കടാരെയുടെ പരാതിയിൽ ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 188 പ്രകാരമാണ് ഭൂരിയയ്‌ക്കെതിരെ എഫ്ഐആർ എടുത്തിരിക്കുന്നത്.

Read More

തിരുവനന്തപുരം: കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റ് പരാജയമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. കടമെടുപ്പ് പരിധിയും കടന്നാണ് കേരളം കടമെടുക്കുന്നതെന്നും തിരുവനന്തപുരത്ത് എന്‍.ഡി.എ. തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ അവര്‍ പറഞ്ഞു. 2016 മുതല്‍ കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റ് പരാജയമാണ്. കടം എടുക്കാന്‍ പരിധിയുണ്ട്, പക്ഷെ അതും കടന്നാണ് കേരളത്തിന്റെ കടമെടുപ്പെന്നും അവര്‍ കുറ്റപ്പെടുത്തി. കേരളം ബജറ്റിന് പുറത്ത് വന്‍തോതില്‍ പണം കടമെടുക്കുന്നു. എന്നാല്‍ തിരിച്ചടവ് ട്രഷറി പണം ഉപയോഗിച്ചാണ്. തിരിച്ചടവിന് പണമില്ലെന്നും അവര്‍ പറഞ്ഞു. കേരളത്തിലേക്ക് നിക്ഷേപം വരുന്നില്ലെന്നും വ്യവസായികളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യമാണ് കേരളത്തിലുള്ളതെന്നും നിര്‍മലാ സീതാരാമന്‍ കുറ്റപ്പെടുത്തി. കിറ്റക്സ് കമ്പനി തെലങ്കാനയിലേക്ക് പോയത് പരാമര്‍ശിച്ചായിരുന്നു മന്ത്രിയുടെ വിമര്‍ശനം. കേരളത്തില്‍ ഭരിക്കുന്നവര്‍ക്ക് നാട് നന്നാവണമെന്നില്ലെന്നും സ്വന്തം ലാഭം മാത്രമാണ് ലക്ഷ്യമെന്നും നിര്‍മല കുറ്റപ്പെടുത്തി. കേരളത്തില്‍ അഴിമതിയുടെ പരമ്പരയാണുള്ളതെന്നും സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍ കേസുകള്‍ പരാമര്‍ശിച്ച് അവര്‍ വിമര്‍ശിച്ചു. ദേശീയ ശരാശരിയേക്കാളും കൂടുതലാണ് കേരളത്തിലെ തൊഴിലില്ലായ്മ നിരക്കെന്നും അവര്‍ പറഞ്ഞു.

Read More