Author: Starvision News Desk

മലയാള സിനിമയിൽ പുതുചരിത്രം കുറിച്ച ചിദംബരം പൊതുവാൾ ഒരുക്കിയ ‘മഞ്ഞുമ്മൽ ബോയ്സ്’ ഇനി തെലുങ്കിലേയ്ക്ക്. ചിത്രത്തിൻ്റെ തെലുങ്ക് പതിപ്പിൻ്റെ ട്രെയിലർ പുറത്തിറങ്ങി. ഏപ്രിൽ ആറിന് തെലുങ്ക് പതിപ്പ് തിയേറ്ററുകളിലെത്തും.ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തിലും തമിഴ്നാട്ടിലും ചിത്രം മികച്ച പ്രേക്ഷക പിന്തുണ നേടിയിരുന്നു. ആ​ഗോളതലത്തിൽ 200 കോടി കളക്ഷൻ നേടിയ ആദ്യ മലയാള ചിത്രം കൂടിയാണ് ‘മഞ്ഞുമ്മൽ ബോയ്സ്’.

Read More

തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത നാലുദിവസം മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ നാലു ജില്ലകളിലാണ് മഴയ്ക്ക് സാദ്ധ്യതയുള്ളത്. ഏപ്രിൽ രണ്ടിന് ഏഴു ജില്ലകളിലും മൂന്നിന് ഒൻപത് ജില്ലകളിലും നാലാം തീയതി നാലു ജില്ലകളിലുമാണ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.നാളെ തിരുവനന്തപുരം,​ പത്തനംതിട്ട,​ എറണാകുളം,​ ഇടുക്കി ജില്ലകളിലാണ് നേരിയ മഴയ്ക്ക് സാദ്ധ്യതയുള്ളത്. ചൊവ്വാഴ്ച തിരുവനന്തപുരം,​ കൊല്ലം,​ പത്തനംതിട്ട,​ ആലപ്പുഴ,​ കോട്ടയം,​. എറണാകുളം,​ ഇടുക്കി ജില്ലകളിലും മഴയ്ക്ക് സാദ്ധ്യതയുണ്ട്. മൂന്നിന് തിരുവനന്തപുരം,​ കൊല്ലം,​ പത്തനംതിട്ട,​ ആലപ്പുഴ,​ കോട്ടയം,​ എറണാകുളം. ഇടുക്കി,​ കോഴിക്കോട്,​ വയനാട് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. നാലിന് പത്തനംതിട്ട,​ ആലപ്പുഴ,​ കോട്ടയം,​ എറണാകുളം ജില്ലകളിലും അടുത്ത രണ്ടുദിവസം കൂടി കടലാക്രമണ സാദ്ധ്യതയും പ്രവചിക്കുന്നുഅതേസമയം കേരളതീരത്ത് ഉയർന്ന തിരമാലകൾക്ക് സാദ്ധ്യതയുണ്ടെന്ന് സമുദ്ര സ്ഥിതിപഠന ഗവേഷണ കേന്ദ്രം നിർദ്ദേശം നൽകിയതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ്…

Read More

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ 400-ലേറെ സീറ്റുകൾ നേടുകയെന്ന ബിജെപിയുടെ ലക്ഷ്യത്തെ പരിഹസിച്ച് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. കുറഞ്ഞത് 200 മണ്ഡലങ്ങളെങ്കിലും വിജയിക്കാൻ ബിജെപിയെ വെല്ലുവിളിച്ചാണ് മമതയുടെ പരിഹാസം ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ 400-ലേറെ സീറ്റുകൾ നേടുകയെന്ന ബിജെപിയുടെ ലക്ഷ്യത്തെ പരിഹസിച്ച് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. കുറഞ്ഞത് 200 മണ്ഡലങ്ങളെങ്കിലും വിജയിക്കാൻ ബിജെപിയെ വെല്ലുവിളിച്ചാണ് മമതയുടെ പരിഹാസം ‘‘ബിജെപിക്കാര്‍ പറയുന്നത് ‘400 പാര്‍’ (400–ലേറെ) എന്നാണ്. ആദ്യം 200 സീറ്റ് എന്ന ലക്ഷ്യമെങ്കിലും നേടാന്‍ ഞാന്‍ അവരെ വെല്ലുവിളിക്കുകയാണ്. 2021ലെ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ 200ലേറെ സീറ്റുകള്‍ നേടുമെന്നാണ് ബിജെപി അവകാശപ്പെട്ടത്. എന്നാല്‍ 77ന് അപ്പുറം പോകാൻ കഴിഞ്ഞില്ല’ – മമത പറഞ്ഞു. തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയായി കൃഷ്ണ നഗറിൽ നിന്നും മത്സരിക്കുന്ന മഹുവ മൊയ്ത്രയ്ക്കു വേണ്ടിയുള്ള പ്രചാരണ യോഗത്തിൽ സംസാരിക്കവെയാണ് മമതയുടെ പരാമർശങ്ങൾ.ബംഗാളിൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കാൻ അനുവദിക്കില്ലെന്നും മമത പറഞ്ഞു. സിഎഎയ്ക്ക് അപേക്ഷിക്കുന്നതോടെ അപേക്ഷകൻ വിദേശിയായി…

Read More

മനാമ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ബോംബെ ഭദ്രാസനത്തില്‍പെട്ട ബഹറിന്‍ സെന്റ്. മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ ഈസ്റ്റര്‍ ദിന ശുശ്രൂഷ ആചരിച്ചു. മലങ്കര സഭയുടെ മാവേലിക്കര ഭദ്രാസനാധിപന്‍ അഭിവന്ദ്യ എബ്രഹാം മാർ എപ്പിഫാനിയോസ് തിരുമേനിയുടെ മുഖ്യ കാര്‍മികത്വത്തിലും കത്തീഡ്രല്‍ വികാരി ഫാദർ. സുനിൽ കുര്യൻ ബേബി, സഹവികാരി ഫാദര്‍ ജേക്കബ് തോമസ്, ഫാദര്‍ തോമസ് ഡാനിയേൽ എന്നിവരുടെ സഹകാര്‍മികത്വത്തിലുമാണ്‌ മുപ്പതാം തിയതി ശനിയാഴ്ച കത്തീഡ്രലിൽ വച്ച് ഉയര്‍പ്പ് പെരുന്നാള്‍ ശുശ്രൂഷകള്‍ നടന്നത്. മാർച്ച് 23 ശനിയാഴ്ച ഓശാന പെരുന്നാളും, 27 ബുധനാഴ്ച പെസഹ ശുശ്രൂഷയും, 28 വ്യാഴാഴ്ച കാൽകഴുകൽ ശുശ്രൂഷയും, 29 വെള്ളിയാഴ്ച രാവിലെ 7 മുതൽ 2:30 വരെ ദുഃഖവെള്ളിയാഴ്ച ശുശ്രൂഷയും അനുഗ്രഹപ്രദമായി നടന്നതായി വികാരി ഫാദർ സുനിൽ കുര്യൻ ബേബി, സഹവികാരി ഫാദര്‍ ജേക്കബ് തോമസ്, ട്രസ്റ്റി റോയി ബേബി, സെക്രട്ടറി മാത്യു എം എം എന്നിവർ അറിയിക്കുകയും ഏവർക്കും ഈസ്റ്റെർ ദിന ആശംസകൾ നേരുകയും ചെയ്തു.

Read More

ലക്നൗ∙ ഭർത്താവിനെ കൊലപ്പെടുത്തുന്നവർക്ക് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഭാര്യ. ആഗ്രയിലെ ബാഹ് ജില്ലയിലാണു സംഭവം. വാട്സാപ്പ് സ്റ്റാറ്റസിലൂടെയാണ് ഭാര്യയുടെ ഓഫർ. പൊലീസ് സ്റ്റേഷനിൽ ഭർത്താവ് പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഭാര്യയുടെ ഒരു സുഹൃത്ത് നേരത്തേ തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായും ഭർത്താവ് ആരോപിച്ചു. യുവതിക്കെതിരെ കേസെടുത്തെന്നും അന്വേഷണം നടന്നുവരികയാണെന്നും ബാഹ് പൊലീസ് സ്റ്റേഷൻ ഇൻചാർജ് ശ്യാം സിങ് പറഞ്ഞു. 2022 ജൂലായ് 9ന് മധ്യപ്രദേശിലെ ഭിന്ദിലെ ഒരു ഗ്രാമത്തിൽ നിന്നാണ് യുവതിയെ വിവാഹം കഴിച്ചതെന്ന് ഭർത്താവ് പറയുന്നു. ദാമ്പത്യ ജീവിതം തുടങ്ങിയതിനു പിന്നാലെ ഇരുവരും പല കാര്യങ്ങളിൽ തർക്കമായി. അഞ്ചു മാസത്തെ അസന്തുഷ്ടമായ ദാമ്പത്യത്തിനു ശേഷം, 2022 ഡിസംബറിൽ, യുവതി ബാഹിലെ ഭർത്താവിന്റെ വീടുവിട്ട് മാതാപിതാക്കളുടെ അടുത്തേക്ക് മടങ്ങി. അയൽവാസിയുടെ വീട്ടിൽ താമസിക്കുന്ന വാടകക്കാരനുമായി ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്നും ഭർത്താവ് ആരോപിക്കുന്നുണ്ട്. വിവാഹത്തിന്റെ തുടക്കം മുതലുള്ള എല്ലാ തർക്കങ്ങൾക്കും കാരണം ഈ ബന്ധമാണെന്നും ഇയാൾ പറയുന്നു. സമാനമായ സംഭവം 2019ൽ ഗുരുഗ്രാമിൽ…

Read More

അമ്പലപ്പുഴ: കഞ്ഞിപ്പാടം തുരുത്തിച്ചിറ പൂക്കൈത കായലിൽ നീന്തുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു. കരുമാടി ഇരുപതിൽചിറ വീട്ടിൽ ജോജി അലക്സ് (30) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം. മാതൃ സഹോദരിയുടെ കഞ്ഞിപ്പാടത്തുള്ള വീട്ടിലെത്തിയതായിരുന്നു. നീന്തുന്നതിനിടെ യുവാവിന് അപസ്മാരമുണ്ടായെന്നാണ് കരുതുന്നത്. ഫയർഫോഴ്‌സും അമ്പലപ്പുഴ പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ വൈകിട്ട് നാലോടെ മൃതദേഹം കണ്ടെത്തി. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Read More

തിരുവനന്തപുരം: തെക്കന്‍ കേരളത്തിലും തൃശ്ശൂരിന്റെ തീരപ്രദേശത്തും ശക്തമായ കടലേറ്റം. കടലാക്രമണത്തിൽ നിരവധി വീടുകളും വള്ളങ്ങളും തകർന്നു. റോഡുകളിലും വെള്ളം കയറിയിട്ടുണ്ട്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൽ നിന്നും കടൽക്ഷോഭം സംബന്ധിച്ച് ഒരു വിവരവും ലഭിച്ചിരുന്നില്ലെന്ന് പ്രദേശവാസികൾ ആരോപിച്ചു. തൃശൂര്‍ പെരിഞ്ഞനം ബീച്ചിലാണ് ശക്തമായ കടലേറ്റം അനുഭവപ്പെട്ടത്. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണി മുതല്‍ ആരംഭിച്ച കടലേറ്റം ഇപ്പോഴും തുടരുകയാണ്. കടലേറ്റത്തില്‍ നിരവധി വള്ളങ്ങളും വലകളും നശിച്ചു. തെമ്മാര്‍ എന്ന പ്രതിഭാസമാണെന്നാണ് തൊഴിലാളികള്‍ പറയുന്നത്. ഞായറാഴ്ച പുലര്‍ച്ചെ കടലില്‍ കടല്‍ ചുഴലി കണ്ടിരുന്നതായും തൊഴിലാളികള്‍ പറഞ്ഞു. തിരുവനന്തപുരത്തും കടലാക്രമണം രൂക്ഷമാണ്. ഞായറാഴ്ച രാവിലെ പത്തുമണിയോടെ ആരംഭിച്ച കടല്‍ക്ഷോഭം ഉച്ചയോടെ ശക്തി പ്രാപിക്കുകയായിരുന്നു. കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പും ഇല്ലായിരുന്നു. നിരവധി വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. വലിയതുറ, പൊഴിയൂര്‍, പൂന്തുറ തുടങ്ങിയ മേഖലകളില്‍ സ്ഥിതി രൂക്ഷമാണ്. അഞ്ചുതെങ്, വര്‍ക്കല മേഖലകളിലും കടല്‍ക്ഷോഭം ശക്തമാണ്. പൊഴിയൂരില്‍ കടല്‍ക്ഷോഭത്തില്‍ വീടുകള്‍ തകര്‍ന്നു. കോവളത്തെ തീരപ്രദേശങ്ങളിലുള്ള കടകളില്‍ വെള്ളം കയറിയിട്ടുണ്ട്. തുടര്‍ന്ന്,…

Read More

പാലക്കാട്‌: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യാ ഹരിദാസിന്റെ പോസ്റ്ററുകളും ഫ്ലക്സ് ബോർഡുകളും വ്യാപകമായി നശിപ്പിക്കുന്നുവെന്ന് പരാതി. പൊലീസിനെ സമീപിച്ചിട്ടും നടപടി സ്വീകരിക്കുന്നില്ലെന്ന് രമ്യ ഹരിദാസ് ആരോപിച്ചു. ആലത്തൂരില്‍ വിവിധ ഇടങ്ങളിലായി സ്ഥാപിച്ച രമ്യ ഹരിദാസിന്റെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ കീറിയും മുഖത്ത് എല്‍ഡിഎഫിന്റെ ചിത്രമൊട്ടിച്ചുമാണ് ഫ്‌ളക്‌സ് നശിപ്പിച്ചത്. കഴിഞ്ഞ തവണ രമ്യയുടെ ഫ്‌ളക്‌സ് തീവച്ചുനശിപ്പിച്ചിരുന്നു. കിഴക്കഞ്ചേരി കുണ്ടുകാട്ടിലാണ് രമ്യ ഹരിദാസിന്റെ ഫ്‌ളക്‌സ് കത്തിച്ചത്. സംഭവത്തിൽ യുഡിഎഫ് പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.

Read More

തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്ന് ബംഗളുരുവിലേക്കുള്ള വിമാന സ‍ർവീസുകളുടെ എണ്ണം വർദ്ധിക്കുന്നു. ഏപ്രിൽ ഒന്നാം തീയതി മുതൽ വിസ്താര എയർലൈൻസ് രണ്ട് പ്രതിദിന സർവീസുകൾ കൂടി ആരംഭിക്കുന്ന സാഹചര്യത്തിലാണിത്. ഈ റൂട്ടിൽ നിലവിൽ ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസ് എയർലൈൻസ് എന്നിവ ദിവസേന 8 സർവീസുകൾ നടത്തുന്നുണ്ട്. ഈ കൂട്ടത്തിലേക്ക് വിസ്താര കൂടി വരുന്നതോടെ ആകെ പ്രതിദിന സർവീസുകളുടെ എണ്ണം 10 ആകും.

Read More

പത്തനംതിട്ട∙ പത്തനംതിട്ട മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിക്കെതിരായ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘന പരാതിയിൽ നടപടിയുമായി വരണാധികാരി. ആന്റോ ആന്റണിയുടെ പേരും ചിത്രങ്ങളും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിൽനിന്ന് മറയ്ക്കണമെന്നാണ് നിർദേശം. തിരഞ്ഞെടുപ്പ് സ്ക്വാഡിനാണ് കലക്ടര്‍ നിര്‍ദേശം നല്‍കിയത്. എൽഡിഎഫിന്റെ പരാതിയിലാണ് പത്തനംതിട്ട ജില്ലാ കലക്ടറുടെ നടപടി. ഇതിന ചെലവായ തുക ആന്റോ ആന്റണിയുടെ തിരഞ്ഞെടുപ്പ് ചെലവിൽ വകയിരുത്തും. ആന്റോ ആന്റണിയുടെ വികസന ഫണ്ട്‌ ഉപയോഗിച്ച് നിർമിച്ച 63 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലെയും 20 മൊബൈൽ ടവറുകളിലെയും ആന്റോ ആന്റണിയുടെ പേര് മറച്ചുവെയ്ക്കാൻ നടപടി വേണം എന്നായിരുന്നു എൽഡിഎഫ് ആവശ്യം. മറയ്ക്കാൻ തടസ്സം ഉണ്ടെങ്കിൽ തോമസ് ഐസക്കിന്റെ പേര് കൂടി പ്രദർശിപ്പിക്കാൻ അനുമതി നൽകണം എന്ന ആവശ്യം കലക്ടർ തള്ളി.

Read More