Author: Starvision News Desk

കോട്ടയം പാലാ കെ.എം. മാണി സ്മാരക ഗവ. ജനറല്‍ ആശുപത്രിയില്‍ 4.5 കിലോ തൂക്കം വരുന്ന ഗര്‍ഭപാത്രമുഴ സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കം ചെയ്തു. പാലാ മരങ്ങാട്ടുപിള്ളി സ്വദേശിനിയായ 40 വയസുകാരിയ്ക്കാണ് ശസ്ത്രക്രിയ നടത്തിയത്. സര്‍ക്കാര്‍ മേഖലയില്‍ അപൂര്‍വമായി ചെയ്യുന്ന സങ്കീര്‍ണമായ ഈ ശസ്ത്രക്രിയ ഒരു ജില്ലാതല ആശുപത്രിയില്‍ വിജയകരമായി പൂര്‍ത്തിയാക്കാനായത് വലിയ നേട്ടമാണ്. വിജയകരമായി ശസ്ത്രക്രിയ നടത്തിയ ജനറല്‍ ആശുപത്രിയിലെ മുഴുവന്‍ ടീമിനേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. വയറുവേദനയെ തുടര്‍ന്നാണ് യുവതി ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. പരിശോധനയില്‍ ഗര്‍ഭപാത്രത്തില്‍ വലിയൊരു മുഴയുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് യുവതിയുടെ ആരോഗ്യ നിലകൂടി വിലയിരുത്തിയാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്കും പരിചരണത്തിനും ശേഷം രോഗി സുഖമായിരിക്കുന്നു. ഈ സങ്കീര്‍ണ ശസ്ത്രക്രിയ പാലാ ജനറല്‍ ആശുപത്രിയെ സംബന്ധിച്ച് നിര്‍ണായകമായ ഒരു ചുവടുവയ്പ്പാണ്. ജനറല്‍ ആശുപത്രിയില്‍ സജ്ജമാക്കിയ പുതിയ അത്യാധുനിക ശസ്ത്രക്രിയ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഇത്തരം സങ്കീര്‍ണ ശസ്ത്രക്രിയകള്‍ നടത്താനാകുന്നത്. ആശുപത്രി സൂപ്രണ്ട് ഡോ.…

Read More

കൊച്ചി∙ പ്രമുഖ സാഹിത്യകാരന്‍ സി.രാധാകൃഷ്ണന്‍ കേന്ദ്രസാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം രാജി വച്ചു. രാജിക്കത്ത് അക്കാദമി സെക്രട്ടറിയ്ക്ക് അയച്ചു കൊടുത്തു. അക്കാദമി ഫെസ്റ്റിവല്‍ കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്തതില്‍ പ്രതിഷേധിച്ചാണ് രാജി. ‘സാഹിത്യവുമായി യാതൊരു ബന്ധവുമില്ലാത്ത കേന്ദ്രമന്ത്രി ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തതില്‍ പ്രതിഷേധം അറിയിക്കുന്നതായി കത്തില്‍ പറയുന്നു. പ്രോഗ്രാമില്‍ ആരുടേയും പേരുണ്ടായിരുന്നില്ല. പിന്നീടാണ് കേന്ദ്രമന്ത്രിയുടെ പേര് ഉള്‍പ്പെടുത്തി പ്രത്യേക ക്ഷണപത്രം അയച്ചത്. രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ മറികടന്ന് സ്വയംഭരണാവകാശം നിലനിര്‍ത്തുന്ന സാഹിത്യഅക്കാദമിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇതു സംഭവിക്കുന്നതെന്ന് താങ്കള്‍ക്ക് അറിയാം. കഴിഞ തവണ സഹമന്ത്രി ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തപ്പോള്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് അന്ന് ഉറപ്പു നല്‍കുകയും ചെയ്തിരുന്നു. ഞാന്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്ക് എതിരല്ല. പക്ഷെ അക്കാദമിയുടെ സ്വതന്ത്ര്യം ഇല്ലാതാക്കുന്ന തരത്തില്‍ രാഷ്ട്രീയവല്‍ക്കരിക്കുന്നതിനെ ശക്തമായി എതിര്‍ക്കുന്നു. അക്കാദമിയുടെ ഭരണഘടനപോലും തിരുത്തിയെഴുതാനാണ് രാഷ്ട്രീയ യജമാനന്മാര്‍ ശ്രമിക്കുന്നത്. ജനാധിപത്യപരമായ സ്വയഭരണാവകാശമുള്ള ചുരുക്കം ചില സ്ഥാപനങ്ങളില്‍ ഒന്നായ അക്കാദമി ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതിനെ നിശബ്ദമായി നോക്കിയിരിക്കാന്‍ കഴിയില്ല. ഇൗ…

Read More

കൊച്ചി∙ വളർത്തു നായ കുരച്ചതിനെ തുടർന്ന് ക്രൂര മർദ്ദനമേറ്റ എറണാകുളം സ്വദേശി വിനോദ് മരിച്ചു. ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലിക്കെയാണ് ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് സതീഷ് നൈനാന്റെ ഡ്രൈവറായ വിനോദ് മരണപ്പെട്ടത്. സംഭവത്തിൽ നാല് ഇതരസംസ്ഥാനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നായ കുരച്ചപ്പോൾ ഇതരസംസ്ഥാനക്കാർ ആദ്യം നായയെയാണ് ആക്രമിച്ചത്. ഇത് ചോദ്യം ചെയ്തെത്തിയപ്പോഴാണ് വിനോദിനും മർദ്ദനമേറ്റത്.

Read More

ബഹ്‌റൈൻ വളാഞ്ചേരി അസോസിയേഷൻ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. സിഞ്ചിലുള്ള ബു അലി റെസ്റ്റോറന്റിൽ വെച്ചു നടന്ന സംഗമത്തിൽ അസോസിയേഷൻ മെമ്പർമാരും ബഹ്‌റൈനിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകരും പങ്കെടുത്തു. ഇഫ്താർ മീറ്റിനോടാനുബന്ധിച്ചു നടന്ന ഔദ്യോഗിക ചടങ്ങ് ഫ്രാൻസിസ് കൈതാരത്ത് ഉത്ഘാടനം ചെയ്തു. മലപ്പുറത്തിന്റെ മത സൗഹാർദ പാരമ്പര്യത്തെ കുറിച്ചും അധിനിവേശ വിരുദ്ധ പോരാട്ടത്തെപ്പറ്റിയും സാമൂഹ്യ പ്രവർത്തകനായ ചെമ്പൻ ജലാലും എഴുത്തുകാരനായ ഷംസുദ്ധീൻ വെള്ളികുളങ്ങരയും നടത്തിയ പ്രസംഗം സദസിനു നല്ലൊരു അനുഭവമായിരുന്നു. അസോസിയേഷൻ സെക്രട്ടറി പ്രവീൺ മേല്പത്തൂർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡണ്ട്‌ മുനീർ ഒർവകൊട്ടിൽ അധ്യക്ഷത വഹിച്ചു. പ്രശസ്ത വാഗ്മി അബ്ദു റഹീം സഖാഫി റമദാൻ സന്ദേശം നൽകി. നാസർ മഞ്ചേരി, ഉമ്മർഹാജി ചെനാടൻ, റഹീം അതാവനാട്, അഹമ്മദ്‌ കുട്ടി, വാഹിദ് തുടങ്ങിയവർ ആശംസകൾ നേർന്നു. കരീം മോൻ,റിഷാദ്,മുഹമ്മദാലി ഇരിമ്പിളിയം, ബിലാൽ, ഹമീദ്, കരീം മാവണ്ടിയൂർ, റിയാസ് എന്നിവർ സംഗമത്തിന് നേതൃത്വം നൽകി.

Read More

അബുദാബി: അനേകം പ്രവാസികളുടെ ജീവിതം മാറ്റിമറിച്ച യുഎഇിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് താത്‌‌കാലികമായി നിർത്തി വയ്ക്കുന്നു. യുഎഇ ഗെയിമിംഗ് റെഗുലേറ്ററിയുടെ ആവശ്യങ്ങൾ പ്രകാരം ഏപ്രിൽ ഒന്നുമുതൽ നറുക്കെടുപ്പ് താത്‌കാലികമായി പ്രവർത്തനം നിർത്തുന്നതായി അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി അറിയിച്ചു.നേരത്തെ വിറ്റഴിച്ച 262 സീരീസിന്റെ നറുക്കെടുപ്പ് മുൻനിശ്ചയപ്രകാരം ഏപ്രിൽ മൂന്നിന് നടക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഗ്രാൻഡ് പ്രൈസ് ആയ പത്ത് മില്യൺ ദിർഹം (22,70,74,131.80 രൂപ) വിജയിക്ക് നൽകും. കൂടാതെ ടിക്കറ്റിൽ പറയുന്ന മറ്റ് സമ്മാനങ്ങളും വിതരണം ചെയ്യും. മസരാറ്റി ഖിബിലി, റേഞ്ച് റോവർ എന്നീ കാറുകളുടെ നറുക്കെടുപ്പും ഇതിനൊപ്പം നടക്കുമെന്ന് അധികൃതർ അറിയിക്കുന്നു. നേരത്തെ മേയ് മൂന്നിന് ഇവയുടെ നറുക്കെടുപ്പ് നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്.എല്ലാ മാസവും മൂന്നാം തീയതി അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് നറുക്കെടുപ്പ് നടത്തിയിരുന്നത്. കഴിഞ്ഞവർഷം 246,297,071 ദി‌ർഹമിന്റെ സമ്മാനങ്ങൾ വിതരണം ചെയ്തതായി ബിഗ് ടിക്കറ്റിന്റെ വെബ്‌സൈറ്റിൽ വ്യക്തമാക്കുന്നു. ദുബായിലെ ഇന്ത്യൻ പ്രവാസിയായ മുഹമ്മദ് ഷെരീഫാണ് കഴിഞ്ഞ തവണത്തെ 15 മില്യൺ…

Read More

അബുദാബി: അനേകം പ്രവാസികളുടെ ജീവിതം മാറ്റിമറിച്ച യുഎഇിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് താത്‌‌കാലികമായി നിർത്തി വയ്ക്കുന്നു. യുഎഇ ഗെയിമിംഗ് റെഗുലേറ്ററിയുടെ ആവശ്യങ്ങൾ പ്രകാരം ഏപ്രിൽ ഒന്നുമുതൽ നറുക്കെടുപ്പ് താത്‌കാലികമായി പ്രവർത്തനം നിർത്തുന്നതായി അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി അറിയിച്ചു.നേരത്തെ വിറ്റഴിച്ച 262 സീരീസിന്റെ നറുക്കെടുപ്പ് മുൻനിശ്ചയപ്രകാരം ഏപ്രിൽ മൂന്നിന് നടക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഗ്രാൻഡ് പ്രൈസ് ആയ പത്ത് മില്യൺ ദിർഹം (22,70,74,131.80 രൂപ) വിജയിക്ക് നൽകും. കൂടാതെ ടിക്കറ്റിൽ പറയുന്ന മറ്റ് സമ്മാനങ്ങളും വിതരണം ചെയ്യും. മസരാറ്റി ഖിബിലി, റേഞ്ച് റോവർ എന്നീ കാറുകളുടെ നറുക്കെടുപ്പും ഇതിനൊപ്പം നടക്കുമെന്ന് അധികൃതർ അറിയിക്കുന്നു. നേരത്തെ മേയ് മൂന്നിന് ഇവയുടെ നറുക്കെടുപ്പ് നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്.എല്ലാ മാസവും മൂന്നാം തീയതി അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് നറുക്കെടുപ്പ് നടത്തിയിരുന്നത്. കഴിഞ്ഞവർഷം 246,297,071 ദി‌ർഹമിന്റെ സമ്മാനങ്ങൾ വിതരണം ചെയ്തതായി ബിഗ് ടിക്കറ്റിന്റെ വെബ്‌സൈറ്റിൽ വ്യക്തമാക്കുന്നു. ദുബായിലെ ഇന്ത്യൻ പ്രവാസിയായ മുഹമ്മദ് ഷെരീഫാണ് കഴിഞ്ഞ തവണത്തെ 15 മില്യൺ…

Read More

ന്യൂഡൽഹി: ഡൽഹി മദ്യനയ കേസിൽ റൗസ് അവന്യു കോടതിയിൽ ഹാജരാക്കിയ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് തിരിച്ചടി. കേജ്‌രിവാളിനെ 15 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇതോടെ കേജ്‌രിവാളിനെ ജയിലിലടക്കും. ‘മോദി ഇപ്പോൾ ചെയ്യുന്നത് രാജ്യത്തിന് നന്നല്ല.’ എന്ന് കോടതിയിൽ ഹാജരാക്കും വഴി കേജ്‌രിവാൾ പ്രതികരിച്ചു. ഏഴ് ദിവസം കൂടി കേജ്‌രിവാളിനെ തങ്ങളുടെ കസ്റ്റഡിയിൽ നൽകണമെന്നായിരുന്നു അന്വേഷണ ഏജൻസിയായ ഇ.ഡി കോടതിയിൽ ആവശ്യപ്പെട്ടത്. മുൻപ് കേജ്‌രിവാളിനെ കസ്റ്റഡിയിൽ ലഭിക്കണമെന്ന മാർച്ച് 28ലെ ആവശ്യം കേട്ട കോടതി ഇന്നുവരെ അഞ്ച് ദിവസത്തേക്ക് കസ്റ്റഡി നീട്ടി നൽകിയിരുന്നു.ഇ.ഡിയുടെ കേസിന്റെ ലക്ഷ്യം തന്നെ കുടുക്കുകയാണെന്നും അതിലൂടെ ആം ആദ്‌മി പാർ‌ട്ടിയെ തകർക്കാനുമാണെന്നും കോടതിയിൽ കേസ് വാദത്തിനിടെ അരവിന്ദ് കേജ്‌രിവാൾ പറഞ്ഞിരുന്നു. തങ്ങളുടെ അന്വേഷണത്തിൽ കേജ്‌രിവാൾ സഹകരിക്കുന്നില്ല എന്നാണ് കോടതിയിൽ ഇ.ഡി അറിയിച്ചത്. മാർച്ച് 27ന് ഡൽഹി ഹൈക്കോടതിയിൽ ഇടക്കാല ജാമ്യത്തിനായി കേജ്‌രിവാൾ സമർപ്പിച്ച ഹർജി കോടതി അന്ന് തള്ളിയിരുന്നു.

Read More

ലക്‌നൗ: ഭാര്യയെയും രണ്ട് മക്കളെയും കൊന്ന ശേഷം മൃതദേഹങ്ങള്‍ക്കരികെ മൂന്നുദിവസം കഴിഞ്ഞ് യുവാവ്. ലക്‌നൗ സ്വദേശി റാം ലഗന്‍ (32) ആണ് ഭാര്യക്ക് വിവാഹേതര ബന്ധമുണ്ടെന്ന സംശയത്തില്‍ കുട്ടികളുടെ മുമ്പില്‍ വെച്ച് ഭാര്യയെ ഷാള്‍ കഴുത്തിൽച്ചുറ്റി കൊലപ്പെടുത്തിയത്. റാം ലഗന്‍റെ ഭാര്യ ജോതി (30), മക്കള്‍ പായല്‍ (6), ആനന്ദ്(3) എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാതകം കണ്ടുനിന്ന കൂട്ടികള്‍ വിവരം പുറത്തുപറയാതിരിക്കാണ് കുട്ടികളെയും കൊലപ്പെടുത്തിയത്.വിവാഹം കഴിഞ്ഞ് ഏഴ് വര്‍ഷമായ റാം, ഭാര്യക്ക് വിവാഹേതര ബന്ധമുണ്ടെന്ന് സംശയിച്ചിരുന്നതായി പോലീസ് പറഞ്ഞു. ഇതിന്‍റെ പേരിൽ ഇരുവരും തമ്മിൽ സ്ഥിരം വഴക്കുണ്ടാകാറുണ്ടായിരുന്നു. ഇരുവരും തമ്മിൽ മാര്‍ച്ച് 28-ന് തര്‍ക്കമുണ്ടായതിന് ശേശേഷമാണ് കൊലപാതകം നടന്നതെന്ന് പോലീസ് പറഞ്ഞു. മൂന്ന് പേരെയും കൊലപ്പെടുത്തിയ ശേഷം രാത്രി മൃതദേഹങ്ങളോടൊപ്പം കഴിയുകയും പകല്‍ പുറത്ത് ചെലവഴിക്കുകയും ചെയ്തു.ജനവാസ മേഖലയായതിനാല്‍ മൃതദേഹം വീടിന് പുറത്തേക്കെത്തിക്കാന്‍ പറ്റിയിരുന്നില്ല. ഭാര്യയും മക്കളും ബന്ധുവീട്ടിലാണെന്നാണ് ഇയാൾ അയല്‍വാസികളോട് പറഞ്ഞിരുന്നത്. വീട്ടിൽനിന്ന് കടുത്ത ദുര്‍ഗന്ധം അനുഭവപ്പെട്ടതിനേത്തുടർന്ന് വീട്ടുടമ നടത്തിയ പരിശോധനയിലാണ്…

Read More

റാന്നി (പത്തനംതിട്ട): പമ്പാവാലി തുലാപ്പള്ളിയിൽ കാട്ടാനാക്രമണത്തിൽ മരിച്ച വട്ടപ്പാറ പുളിയൻകുന്ന് മലയിൽ ബിജു(52)വിന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ സ്ഥലത്ത് എത്തിയതിനു ശേഷമാണ് മൃതദേഹം കൊണ്ടുപോകാൻ നാട്ടുകാർ അനുവദിച്ചത്. ഓട്ടോഡ്രൈവറായിരുന്ന ബിജുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ അടിയന്തര സഹായമായി അനുവദിച്ചതായി കളക്ടർ എസ്. പ്രേംകൃഷ്ണൻ പിന്നീട് അറിയിച്ചു. മകന് ജോലി നൽകുന്ന കാര്യവും പരിഗണനയിലുണ്ടെന്ന് കളക്ടർ പറഞ്ഞു. കൂടുതൽ സഹായത്തെ കുറിച്ച് പരിശോധിക്കാൻ തഹസീൽദാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പ്രമോദ് നാരായൺ എം.എൽ.എ.യും സ്ഥലത്തെത്തിയിരുന്നു. തിങ്കളാഴ്ച പുലർച്ചെയോടെയാണ് കാട്ടാനയുടെ ആക്രമണത്തിൽ ബിജു കൊല്ലപ്പെട്ടത്. വീടിന്റെ മുറ്റത്ത് ആന കൃഷി നശിപ്പിക്കുന്ന ശബ്ദംകേട്ട് ബിജു പുറത്തേക്കിറങ്ങിയതായിരുന്നു. പിന്നീട് വീട്ടിൽനിന്ന് 50 മീറ്റർ അകലെയായി അദ്ദേഹത്തെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. പമ്പ പോലീസും കണമല വനം സ്റ്റേഷനിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയെങ്കിലും മൃതദേഹം സ്ഥലത്തുനിന്നും മാറ്റാൻ നാട്ടുകാർ അനുവദിച്ചില്ല. കളക്ടർ അടക്കമുള്ള അധികൃതർ എത്തണമെന്നായിരുന്നു ഇവരുടെ ആവശ്യം. അന്റോ ആന്റണി കണമല…

Read More

പത്തനംതിട്ട∙ തുലാപ്പള്ളിയിൽ കാട്ടാന ആക്രമണത്തിൽ ഓട്ടോ ഡ്രൈവറായ ബിജു കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് കണമല ഫോറസ്റ്റ് സ്റ്റേഷനിലേക്ക് ജനകീയ മാർച്ച് നടത്തി നാട്ടുകാർ. ആന്റോ ആന്റണി എംപി ഫോറസ്റ്റ് സ്റ്റേഷനു മുന്നിൽ സമരം തുടങ്ങിയതിനു പിന്നാലെയാണ് ജനകീയ പ്രതിഷേധം സ്റ്റേഷനിലേക്കെത്തിയത്. പ്രതിഷേധത്തിനിടെ പ്രദേശവാസികളും പൊലീസും തമ്മിൽ പലതവണ വാക്കേറ്റമുണ്ടായി. കാട്ടാനയാക്രമണത്തിൽ പരിഹാരമില്ലാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നാണ് പ്രദേശവാസികളുടെ നിലപാട്.

Read More