- സ്ട്രീറ്റ് ആർട്ട് & ത്രീഡി അനാമോർഫിക് പെയിന്റിംഗ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു
- ‘ന്യായീകരണം വേണ്ട, ഖേദം പ്രകടിപ്പിക്കണം’; ക്ഷുഭിതനായി ബിനോയ് വിശ്വം, ശബ്ദരേഖ വിവാദത്തിൽ നേതാക്കൾക്ക് താക്കീത്
- കേരളത്തിന്റെ കെ ഫോണിന് ദേശീയ തലത്തില്‍ ലൈസൻസ്; രാജ്യത്തെവിടെയും ഇന്റര്‍നെറ്റ് സര്‍വീസ് നല്‍കാനാകും
- അത് ബിജെപിയില്‍ ചേരുന്നതിന്റെ സൂചനയല്ല’; മോദിപ്രശംസയില്‍ വിശദീകരണവുമായി ശശി തരൂര്‍
- നീറ്റ് പരിശീലനത്തിന്റെ മോക്ക് ടെസ്റ്റിൽ മാർക്ക് കുറഞ്ഞു; പിതാവിന്റെ മർദനമേറ്റ് പതിനേഴുകാരി മരിച്ചു
- വന്ദേ ഭാരതിന്റെ മേൽക്കൂര ചോർന്നു, അകത്ത് മഴ പോലെ വെള്ളം, എസിയുമില്ലാതെ യാത്രക്കാർക്ക് ദുരിതം; പ്രതികരിച്ച് റെയിൽവെ
- ട്രെയിൻ ടിക്കറ്റ് നിരക്ക് വർധന യാത്രക്കാരുടെെ പോക്കറ്റ് കീറുമോ, ആരെയൊക്കെ ബാധിക്കും- അറിയേണ്ടതെല്ലാം
- അഹമ്മദാബാദ് വിമാനദുരന്തം: ഔദ്യോഗിക കണക്ക് പുറത്തുവിട്ട് കേന്ദ്ര സർക്കാർ; മലയാളി രഞ്ജിതയടക്കം 275 പേർ മരിച്ചു
Author: Starvision News Desk
പള്ളിക്കര∙ കമ്പിപ്പാരകൊണ്ടുള്ള മകന്റെ അടിയേറ്റ് പിതാവ് മരിച്ചു. പള്ളിക്കര സെന്റ്. മേരീസ് സ്കൂളിനടുത്തുള്ള കൊട്ടയത്ത് വീട്ടിൽ പി.അപ്പക്കുഞ്ഞി (65) ആണു മരിച്ചത്. ഇന്നു വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. മകൻ പി.ടി. പ്രമോദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വീടിന്റെ വാതിൽ തള്ളിത്തുറന്ന് അകത്ത് കയറിയ പ്രമോദ് കമ്പിപ്പാര ഉപയോഗിച്ച് പിതാവിന്റെ തലയ്ക്കടിക്കുകയായിരുന്നു. മാരകമായി പരുക്കേറ്റ അപ്പക്കുഞ്ഞി നിലത്തുവീണു. ഈ സമയത്ത് അപ്പക്കുഞ്ഞിയുടെ ഭാര്യ സുജാത മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ബഹളം കേട്ടെത്തിയ അയൽക്കാരും ബന്ധുക്കളും അപ്പക്കുഞ്ഞിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിക്കുകയായിരുന്നു. രാത്രിയോടെയാണു മരിച്ചത്. വീട്ടിൽ പിതാവും മകനും തമ്മില്‍ ബഹളവും കയ്യേറ്റവും പതിവായിരുന്നുവെന്നു പൊലീസ് പറഞ്ഞു.യുവ ഡോക്ടറുടെ ആത്മഹത്യ: ദാമ്പത്യ ബന്ധത്തിലുണ്ടായ പ്രശ്നങ്ങളെന്ന് സൂചന.ഞായാറാഴ്ചയും സമാനമായ രീതിയിൽ പ്രമോദ് പിതാവിനെ മർദിച്ചിരുന്നു. അടുക്കളയിൽ വച്ചു പിടിച്ചു തള്ളിയതിനെ തുടർന്ന് അപ്പക്കുഞ്ഞി തലയടിച്ചു നിലത്തു വീണിരുന്നു. തുടർന്നു മുകളിൽ കയറിയിരുന്നു ഹാമർ കൊണ്ടും ഹാമറിന്റെ പിടി കൊണ്ടു അടിച്ചു മാരകമായി പരുക്കേൽപ്പിക്കുകയായിരുന്നു. തുടർന്നു കോട്ടിക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ…
കൊച്ചി: തൊഴില്‍ രംഗത്ത് മികച്ച കരിയര്‍ സ്വന്തമാക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ നൂതന കോഴ്സുകളുമായി ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡാറ്റാ സയന്‍സ്, സൈബര്‍ സെക്യൂരിറ്റി, ക്ലൗഡ് ടെക്നോളജി തുടങ്ങി തൊഴില്‍ സാധ്യതയേറെയുള്ള ഒട്ടനവധി കോഴ്സുകളാണ് പുതിയ അധ്യയന വര്‍ഷത്തില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ അഭിരുചിക്കനുസരിച്ചുള്ള തൊഴില്‍ മേഖലയില്‍ പ്രാവീണ്യം നേടുവാന്‍ കാലഘട്ടത്തിനനുസരിച്ചുള്ള കോഴ്സുകള്‍ തെരഞ്ഞെടുക്കാമെന്ന് ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി ചാന്‍സിലര്‍ ഡോ. ചെന്‍രാജ് റോയ്ചന്ദ് പറഞ്ഞു. ആധുനിക കാലത്ത് ദിനംപ്രതി മാറ്റങ്ങളാണ് തൊഴില്‍ രംഗത്ത് നടക്കുന്നത്. ഇവ ഉള്‍ക്കൊണ്ടുകൊണ്ട് അന്താരാഷ്ട്രനിലവാരമുള്ള തൊഴില്‍ സാധ്യതയേറിയ നൈപുണ്യാധിഷ്ഠിത കോഴ്സുകള്‍ക്കാണ് ജെയിന്‍ പ്രാധാന്യം നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ആര്‍ട്സ് ആന്‍ഡ് ഡിസൈനില്‍ താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്കായി യു.കെ വേള്‍ഡ് ഡിസൈന്‍ കൗണ്‍സില്‍ (ഡബ്ല്യു.ഡി.സി) ഇന്റഗ്രേറ്റഡ് കമ്മ്യൂണിക്കേഷന്‍ ഡിസൈന്‍, ഫാഷന്‍ ഡിസൈന്‍, ഇന്ററാക്ടീവ് ഗെയിം ആര്‍ട് ഡിസൈന്‍ എന്നിവയില്‍ ബിരുദ-ബിരുദാനന്തര കോഴ്സുകള്‍ക്ക് പുതിയ അധ്യയന വര്‍ഷത്തില്‍…
മനാമ: ബഹറൈനിലെ കുടുംബ സൗഹൃദ യ വേദി ബി എം സി യും , മലബാർ ഗോൾഡ് ജ്വല്ലറിയുമായി സഹകരിച്ച് നടത്തിയ ഇഫ്താർ സംഗമാം നടത്തി. രക്ഷാധികാരി അജിത്ത് കണ്ണൂർ നേതൃത്വം നൽകിയ പരിപാടിയുടെ കൺവീനർ സയിദ് ഹനീഫയും ,അൻവർ നിലമ്പൂർ കോ. കൺവീനറും ആയിരുന്നു. പ്രസിഡൻ്റ് സി ബി കൈതാരത്ത് അധ്യക്ഷനായ ചടങ്ങിൽ സെക്രട്ടറി അജി പി. ജോയ് സ്വഗതം പറയുകയും ട്രഷറർ ഷാജി പുതുക്കുടി നന്ദി പറയുകയും ചെയ്യ്തു.സമൂഹത്തിലെ ഒട്ടനവധി സാമൂഹ്യ പ്രവർത്തകർ ആശംസകൾ അർപ്പിച്ചു. വനിതാവേദി അംഗങ്ങളും മറ്റു എക്സിക്യുട്ടീവ് അംഗങ്ങളും ചേർന്ന് നേതൃത്വം നൽകി.
തിരുവനന്തപുരം:ആഴ്ചയിൽ രണ്ടു ദിവസം നടത്തിയിരുന്ന സർവീസ് നാളെ മുതൽ (02/04/2024) 4 ദിവസമായാണ് കൂട്ടുന്നത്. ചൊവ്വ, ശനി ദിവസങ്ങളിൽ വിമാനം രാത്രി 12:30ന് എത്തി 1:20ന് പുറപ്പെടും. ഞായർ, വ്യാഴം ദിവസങ്ങളിൽ രാത്രി 12:01നാണ് പുറപ്പെടുക. ബിസിനസ് ക്ലാസ് ഉൾപ്പെടെ 174 സീറ്റുകൾ ഉള്ള ബോയിങ് 737-800 വിമാനമാണ് സർവീസിന് ഉപയോഗിക്കുക.
തിരുവനന്തപുരം. കള്ളക്കടൽ പ്രതിഭാസത്തിൽ നഷ്ടമുണ്ടായ തീരദേശവാസികൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അടിയന്തിര ധനസഹായം നൽകണമെന്ന് ഡോ.ശശി തരൂർ എം.പി. ആവശ്യപ്പെട്ടു. ഇത്തരം സാഹചര്യങ്ങളിൽ ഉപയോഗിക്കാനാണ് ദുരിതാശ്വാസ നിധി രൂപപ്പെടുത്തിയിരിക്കുന്നത്. കെ പി സി സി ഇൻഡസ്ട്രീസ് സെൽ തിരുവനന്തപുരത്ത് സംഘടിപ്പിച്ച തരൂർ വിഭാവനം ചെയ്യുന്ന അനന്തപുരി ” പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം എന്റെ മണ്ണാണ് , ശേഷകാലം ഇവിടെ തന്നെ ഉണ്ടാകും. അദ്ദേഹം കൂട്ടിചേർത്തു. ഒരു എംപിയുടെ കടമ വികസനത്തിനു നേതൃത്വം കൊടുക്കുക എന്നതു മാത്രമല്ല. വികസനത്തിൽ എല്ലാവരെയും ഉൾക്കൊള്ളിക്കുക എന്നു കൂടിയാണ്. സാമൂഹ്യ നീതിയിലും അവസര സമത്വത്തിലും കേരളം ഇന്ത്യയുടെ മറ്റ് സംസ്ഥാനങ്ങൾക്ക് ഒരു മാതൃകയാണ്. ഈ നയവും ആശയങ്ങളും ലോകമാകെ ശ്രദ്ധിക്കും വിധം ഉയർത്തിക്കാട്ടാൻ എം പി ക്കു കഴിയണം. തിരുവനന്തപുരത്തിന്റെ ശബ്ദം എല്ലാവരും ശ്രദ്ധിക്കും വിധം പാർലമെന്റിലുയർത്തിയിട്ടുണ്ട്. ചർച്ചകളിൽ എം പി നിലപാട് പറയണം. വികസനം പ്രധാനമാണ് എന്നാൽ ആരുടെയും കണ്ണുനീരിനുമുകളിലാവരുത്…
തിരുവല്ല സ്വദേശിയായ ഓട്ടിസം ബാധിച്ച പതിനാറുകാരന് ക്രൂരമായി മർദ്ദനമേറ്റുവെന്ന പത്രവാർത്തയ്ക്കടിസ്ഥാനമായ സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിച്ച് രണ്ടു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു ഉത്തരവിട്ടു. ഓട്ടിസം ബാധിച്ച പതിനാറു വയസ്സുകാരനെ മർദ്ദിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ പ്രിൻസിപ്പലിനും സിസ്റ്റർക്കുമെതിരെ കേസ് എന്ന പത്രവാർത്തയുടെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.തിരുവല്ലയിലെ അഭയ കേന്ദ്രത്തിൽ ഓട്ടിസം ബാധിതനായ പതിനാറുകാരനെ കന്യാസ്ത്രീകൾ മർദ്ദിച്ചെന്ന പരാതിയിൽ പ്രിൻസിപ്പലിനും ജീവനക്കാരിക്കുമെതിരെ തിരുവല്ല പോലീസ് കേസെടുത്തു എന്നായിരുന്നു വാർത്ത. ജുവനൈൽ, ഭിന്നശേഷി സംരക്ഷണ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് കേസെടുത്തിട്ടുള്ളത്. തിരുവനന്തപുരം വെള്ളറട കൂത്താടി സെന്റ് ആൻഡ്സ് കോൺവെന്റിനു കീഴിൽ പ്രവർത്തിക്കുന്ന സ്നേഹഭവനിലെ സിസ്റ്റർ മർദ്ദിച്ചുവെന്നു കാണിച്ച് കുട്ടിയുടെ മാതാവ് നൽകിയ പരാതിയിലാണ് പ്രിൻസിപ്പലിനും ജീവനക്കാരിക്കുമെതിരെ തിരുവല്ല പോലീസ് കേസെടുത്തത്. സംഭവത്തിൽ എത്രയുംവേഗം അന്വേഷണത്തിനുള്ള നടപടി സ്വീകരിക്കണമെന്ന് സാമൂഹ്യനീതി വകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട് – മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.
തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസിൽ സുപ്രധാനനീക്കവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സി.പി.എം. തൃശൂർ ജില്ലാ സെക്രട്ടറി എം.എം. വർഗീസിന് ഇ.ഡി. നോട്ടീസ്. ബുധനാഴ്ച ഹാജരാകാനാണ് നോട്ടീസിൽ ആവശ്യം. രണ്ടാം ഘട്ട അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് ഇപ്പോൾ ഇ.ഡി. നോട്ടീസ് നൽകിയിരിക്കുന്നത്.കരുവന്നൂർ കേസുമായി ബന്ധപ്പെട്ട് നേരത്തെ സി.പി.എം. പ്രാദേശിക ഭാരവാഹികളായ അനൂപ് ഡേവിസ്കാട്, മധു അമ്പലപുരം നോട്ടീസ് നൽകി വിളിപ്പിച്ചിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് ഇപ്പോൾ എം.എം. വർഗീസിനെ ഇ.ഡി. വിളിപ്പിച്ചിരിക്കുന്നത്. നേരത്തെയും എം.എം. വർഗീസിനെ ഇ.ഡി. ചോദ്യം ചെയ്തിരുന്നു.മുൻ മന്ത്രി എ.സി. മൊയ്തീൻ, എം.കെ. കണ്ണൻ ഉൾപ്പെടെയുള്ളവർക്ക് ഇ.ഡി. നോട്ടീസ് അയച്ചേക്കുമെന്നാണ് ലഭിക്കുന്ന വിവരം. നേരത്തെ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതിന് ശേഷമാണ് സിപിഎം ഉന്നതനേതാക്കളിലേക്ക് അന്വേഷണം എത്തുന്നത്. കരുവന്നൂരിൽ സിപിഎമ്മിന് രഹസ്യ അക്കൗണ്ടുകൾ ഉണ്ട് എന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. അതോടൊപ്പം തൃശ്ശൂരിലെ മറ്റു ചില ബാങ്കുകളിലും അക്കൗണ്ടുകളുണ്ട് എന്നാണ് ഇ.ഡി വ്യക്തമാക്കുന്നത്. ഇതിന്റെ വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷനും ആർബിഐ ഉൾപ്പെടെയുള്ളവർക്കും ഇ.ഡി. കൈമാറിയിട്ടുണ്ട്.കരുവന്നൂർ…
തിരുവനന്തപുരം: സംസ്ഥാനത്ത് 12 ജില്ലകളിൽ താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, വയനാട് ജില്ലകൾ ഒഴികെയുള്ള ജില്ലകളിലാണ് താപനില മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഏപ്രിൽ 1 മുതൽ ഏപ്രിൽ 5 വരെ സാധാരണയെക്കാൾ 2 – 3 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരും.കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39 ഡിഗ്രി വരെയും, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി വരെയും, തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി വരെയും ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ മലയോര മേഖലകളിലൊഴികെയുള്ള പ്രദേശങ്ങളിൽ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.
ബീജിംഗ്: സഹപ്രവത്തക പ്രസവാവധി എടുക്കുന്നത് തടയാൻ യുവതി വിഷം കൊടുത്തതായി പരാതി. ചൈനയിലെ ഹുബൈയിലുളള ഒരു സർക്കാർ അഫിലിയേറ്റഡ് സ്ഥാപനത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ഗർഭിണിയായ യുവതിയുടെ വെളളത്തിൽ പ്രതി വിഷം കലർത്തുന്ന രംഗങ്ങളടങ്ങിയ വീഡിയോയാണ് ഇപ്പോൾ ചൈനയിലെ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. കഴിഞ്ഞ മാസം 18നായിരുന്നു സംഭവം.വീഡിയോയിൽ കറുത്ത വസ്ത്രം ധരിച്ച യുവതി ഗർഭിണിയായ സഹപ്രവർത്തകയുടെ ഓഫീസ് മുറിയിലേക്ക് ഒളിച്ച് വരുന്നത് കാണാം. ശേഷം മേശയിലിരുന്ന ഒരു കുപ്പി തുറന്ന് വെളുത്ത നിറത്തിലുളള ഒരു പൊടി കലർത്തുന്നുണ്ട്. കൃത്യം ചെയ്തതിന് ശേഷം യുവതി പെട്ടെന്ന് തിരകെ പോകുന്നതും വീഡിയോയിൽ വ്യക്തമാണ്. തുടർന്ന് ഗർഭിണിയായ യുവതി മുറിയിലെത്തി കുപ്പിയിലുളള വെളളം കുടിച്ചപ്പോൾ രുചി വ്യത്യാസം അനുഭവപ്പെട്ടിരുന്നു. അപ്പോൾ യുവതി വിചാരിച്ചത് സ്ഥാപനത്തിലെ വെളളത്തിന്റെ പ്രശ്നമാണെന്നാണ്. ശേഷം സ്ഥാപനത്തിലെ തന്നെ ചൂടാക്കിയ വെളളം കുടിച്ചു. അപ്പോഴും യുവതിക്ക് രുചിയിൽ വ്യത്യാസം തോന്നിയിരുന്നു.സംശയം തോന്നിയ യുവതി വിവരം മറ്റുളള സഹപ്രവർത്തകരോട് വിവരം പറഞ്ഞിരുന്നു. എന്നാൽ സഹപ്രവർത്തകർ…
ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന ജയ് ഗണേഷ് ഈ മാസമാണ് തീയേറ്ററുകളിലെത്തുന്നത്. ഈ സിനിമ ചെയ്തതിന് ശേഷം ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടിൽ മാറ്റമുണ്ടായെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ഉണ്ണി മുകുന്ദനിപ്പോൾ. പരാതി പറയുന്ന സ്വഭാവം ഇപ്പോൾ ഇല്ലെന്ന് തന്നെ പറയാമെന്ന് അദ്ദേഹം വ്യക്താക്കി. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഉണ്ണിമുകുന്ദൻ. സൈന്യത്തിൽ ചേരാൻ ആഗ്രഹമുണ്ടായിരുന്നിട്ടും എങ്ങനെ നടനായെന്നും അദ്ദേഹം വെളിപ്പെടുത്തി. തനിക്ക് ആഗ്രഹം മാത്രമേയുണ്ടായിരുന്നുള്ളൂവെന്നും അത് സഫലമാക്കാനുള്ള ആറ്റിറ്റ്യൂട് ഉണ്ടായിരുന്നില്ലെന്നും ഉണ്ണി മുകുന്ദൻ വ്യക്തമാക്കി. ആർമിക്കാരോട് ഭയങ്കര ബഹുമാനമാണ്. തന്നെ സംബന്ധിച്ച് രാഷ്‌ട്രീയം ഉണ്ടെങ്കിൽ അത് രാജ്യത്തിന് വേണ്ടിയായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.രാജ്യത്തിന് വേണ്ടി ആര് നല്ലത് ചെയ്താലും അവരുടെ കൂടെയാണെന്നും ഉണ്ണി മുകുന്ദൻ പറയുന്നു. രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് അവതാരക ചോദിച്ചപ്പോൾ, രാജ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാൻ അവസരം കിട്ടിയാൽ എന്തുകൊണ്ട് വേണ്ടെന്ന് വയ്ക്കണമെന്നായിരുന്നു നടന്റെ മറുപടി. ‘രാഷ്ട്രീയം ഒരു മോശപ്പെട്ട കാര്യമൊന്നുമല്ല. രാജ്യത്തിനോ സംസ്ഥാനത്തിനോ വേണ്ടി ഏത് ലെവലിൽ പ്രവർത്തനം നടത്തുന്നതും അഭിനന്ദനീയമാണ്. സോഷ്യൽ…