- രണ്ടു പേരെ കൊന്നെന്ന വെളിപ്പെടുത്തലില്‍ നട്ടംതിരിഞ്ഞ് പോലീസ്
- ബഹ്റൈനില്‍ തെരുവുനായ വന്ധ്യംകരണ യജ്ഞം ഈ മാസം പുനരാരംഭിക്കും
- സതേണ്‍ ഗവര്‍ണറേറ്റില്‍ റോഡുകളും ഓവുചാലുകളും പാര്‍ക്കുകളും പുതുക്കിപ്പണിയുന്നു
- ബഹ്റൈനില്‍ സമൂഹമാധ്യമ ദുരുപയോഗ കേസുകള്‍ വര്‍ധിക്കുന്നു
- അടുത്ത വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സം, കായിക മേള വേദികൾ പ്രഖ്യാപിച്ചു; തൃശൂരും തിരുവനന്തപുരവും വേദിയാകും
- മോഹന്‍ലാലിലൂടെ രണ്ടാമതെത്തി മോളിവുഡ്; ഇന്ത്യന്‍ സിനിമയില്‍ ഈ വര്‍ഷം ഏറ്റവും കളക്ഷന്‍ നേടിയ 10 ചിത്രങ്ങള്‍
- ഷനീഷ് സദാനന്ദന് ഐ.വൈ.സി.സി ബഹ്‌റൈൻ യാത്രയയപ്പ് നൽകി.
- 30 വർഷത്തെ കാത്തിരിപ്പ്, ഭാര്യ കൊണ്ടുവന്ന ഭാഗ്യം, പ്രവാസി മലയാളിക്കിത് സ്വപ്ന നേട്ടം
Author: Starvision News Desk
വാഷിംഗ്ടൺ: പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച് വീഡിയോ ദൃശ്യങ്ങൾ പ്രചരിപ്പിച്ച യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. യുഎസ് വനിതയായ അലീസ ആൻ സിൻജറിനെയാണ് (23) ടാംപ പൊലീസ് അറസ്റ്റ് ചെയ്തത്. 14 വയസുകാരിയെന്ന് വിശ്വസിപ്പിച്ചാണ് യുവതി ആൺകുട്ടികളുമായി ബന്ധം സ്ഥാപിക്കുന്നത്. ഇങ്ങനെ ബന്ധം സ്ഥാപിച്ച ഒരു കുട്ടിയെ 30 തവണ പീഡനത്തിനിരയാക്കിയെന്ന് ടാംപ പൊലീസ് അറിയിച്ചു. പീഡന ദൃശ്യങ്ങൾ പ്രചരിപ്പിച്ച കുറ്റവും യുവതിക്കെതിരെ പൊലീസ് ചുമത്തിയിട്ടുണ്ട്.അറസ്റ്റ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെ നാലോളം ആൺകുട്ടികൾ യുവതിക്കെതിരെ രംഗത്തെത്തി. സമാനമായി തങ്ങളെയും പീഡനത്തിരയാക്കിയെന്നാണ് ഇവർ പൊലീസിനോട് വെളിപ്പെടുത്തിയത്. തിങ്കളാഴ്ച സിൻജറിന്റെ വിചാരണ കോടതിയിൽ ആരംഭിക്കും. പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെയാണ് സിൻജർ സമീപിക്കാറുള്ളത്. ഇവരെ നിർബന്ധിപ്പിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കി വീഡിയോ ദൃശ്യങ്ങൾ പകർത്തുന്നതാണ് സിൻജറിന്റെ രീതിയെന്ന് പൊലീസ് വ്യക്തമാക്കി.ആദ്യത്തെ ഇരയുമായി സിൻജർ ഒട്ടേറെ തവണ ലൈംഗിക ബന്ധത്തിലേർപ്പെട്ടെന്ന് പൊലീസ് അറിയിച്ചു. 12-15 വയസുള്ള ആൺകുട്ടികളെയാണ് സിൻജർ കൂടുതലായും ലക്ഷ്യം വയ്ക്കുന്നത്. സിൻജർ ഓൺലൈൻ വഴി കൂടുതൽ കുട്ടികളെ…
നടന്നത് രണ്ട് മരണം, രോഗികളുടെ എണ്ണത്തിലും വർദ്ധനവ്; ഈ ജില്ലക്കാർ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്
കോഴിക്കോട്: മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ. കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ ജില്ലയിൽ രണ്ട് പേർ മഞ്ഞപ്പിത്തം ബാധിച്ചു മരണപ്പെട്ട സാഹചര്യത്തിലും രോഗികൾ കൂടുന്ന സാഹചര്യത്തിലുമാണിത്. ചെക്യാട്, കിഴക്കോത്ത് എന്നിവിടങ്ങളിലാണ് മരണം സംഭവിച്ചത്. കരുതൽ ഇല്ലെങ്കിൽമഞ്ഞപ്പിത്തംവർദ്ധിച്ചതോതിലുള്ളരോഗപ്പകർച്ചയ്ക്കിടയാക്കും. എന്താണ് മഞ്ഞപ്പിത്തംകരളിനെ ബാധിക്കുന്ന പ്രധാനപ്പെട്ട ഒരു പകർച്ചവ്യാധിയാണ് മഞ്ഞപ്പിത്തം അഥവാ ഹെപ്പറ്റൈറ്റിസ്. ഗുരുതരമായാൽ ഇത് മരണത്തിന് വരെ കാരണമാകാം. ഹെപ്പറ്റൈറ്റിസ് എ.ബി.സി.ഡി.ഇ എന്നിങ്ങനെയുള്ള വ്യത്യസ്ത വൈറസ് അണുബാധയാണ്. രോഗഹേതുവെങ്കിലും വെള്ളം, ഭക്ഷണം എന്നിവ വഴി പകരുന്ന വൈറസ് അണുബാധയാണ് മുഖ്യമായും നമ്മുടെ നാട്ടിൽ കാണുന്ന മഞ്ഞപ്പിത്തത്തിന്റെ കാരണം.ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിയാത്തതാണ് പലപ്പോഴും രോഗത്തെ ഗുരുതരമാക്കുന്നത്. ത്വക്കും, കണ്ണും മഞ്ഞ നിറത്തിലാവുക, ഛർദി, ഓക്കാനം, പനി, ക്ഷീണം, വയറുവേദന, മൂത്രത്തിലെ നിറം മാറ്റം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. സ്വയം ചികിത്സ രോഗിയുടെ ജീവന് തന്നെ ഭീഷണി ആകാവുന്നതിനാൽ രോഗലക്ഷണങ്ങൾ ഉള്ളവർ ഉടൻ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ നിന്ന്…
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വൈദ്യുതി ഉപയോഗം സർവകാല റെക്കോർഡിലെത്തി. കഴിഞ്ഞ ദിവസത്തെ ആകെ വൈദ്യുതി ഉപയോഗം 108.22 ദശലക്ഷം യൂണിറ്റാണ്. കഴിഞ്ഞ ദിവസം വൈകുന്നേരം ആറ് മണി മുതൽ 11 മണിവരെ മാത്രം 5364 മെഗാവാട്ട് വൈദ്യുതിയാണ് ആവശ്യമായി വന്നത്.ഈ മാസം മൂന്നിനാണ് ഇതിന് മുൻപ് ഏറ്റവും അധികം വൈദ്യുതി ഉപയോഗം ഉണ്ടായത്. കഴിഞ്ഞ ഒരാഴ്ചയായി പ്രതിദിന വൈദ്യുതി ഉപയോഗം 100 ദശലക്ഷം യൂണിറ്റിന് മുകളിൽ ആണ്. സംസ്ഥാനത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഉപഭോക്താക്കൾ വൈദ്യുതി ഉപയോഗത്തിൽ നിയന്ത്രണം ഏർപ്പെടുത്തണം എന്നാണ് കെഎസ്ഇബിയുടെ നിർദ്ദേശം.അതേസമയം, കഴിഞ്ഞ രണ്ട് ദിവസങ്ങൾക്ക് മുൻപ് വൈകുന്നേരങ്ങളിലെ വൈദ്യുതി നിയന്ത്രണവുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്ക് കെഎസ്ഇബി സോഷ്യൽമീഡിയയിലൂടെ നിർദ്ദേശം നൽകിയിരുന്നു.’സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിലെങ്കിലും വൈകുന്നേരം ആറ് മണി മുതൽ 12 മണി വരെ ഇടയ്ക്കിടെ വൈദ്യുതി തടസ്സമുണ്ടാകുന്നു എന്ന പരാതി വ്യാപകമാണ്. ചൂടുകാരണം എസിയുടെ ഉപയോഗം വളരെയധികം കൂടിയതും രാത്രി സമയത്ത് വൈദ്യുതി വാഹനങ്ങൾ കൂടുതലായി ചാർജ് ചെയ്യുന്നതും…
കണ്ണൂർ: ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ട ഷെറിന്റെ വീട്ടിൽ സി പി എം പ്രവർത്തകർ പോയതിനെക്കുറിച്ചുള്ള മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിച്ച് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇക്കാര്യത്തിൽ പാർട്ടിക്ക് യാതൊരു പങ്കുമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.’അത് എനിക്കറിയില്ല. അറിയില്ലെന്ന് പറഞ്ഞില്ലേ. ഷെറിന്റെ വീട്ടിൽ ആരെങ്കിലും പോയിട്ടുണ്ടെങ്കിൽ പോയവരെക്കുറിച്ച് അന്വേഷിച്ചോട്ടേ’- എന്നായിരുന്നു ഗോവിന്ദൻ മാദ്ധ്യമങ്ങളോട് പറഞ്ഞത്. വീണ്ടും ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം ദേഷ്യത്തോടെയാണ് സംസാരിച്ചത്. പാർട്ടി സഖാക്കളെത്തന്നെ ആക്രമിച്ച കേസിലെ പ്രതികളാണ് അവരെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.ഷെറിനുമായോ ബോംബ് നിർമാണവുമായോ ബന്ധമില്ലെന്ന് സിപിഎം ആവർത്തിക്കുന്നതിനിടെയാണ് പാനൂർ ഏരിയ കമ്മിറ്റി അംഗം സുധീർ കുമാർ, പൊയിലൂർ ലോക്കൽ കമ്മിറ്റി അംഗം എ അശോകൻ എന്നിവരാണ് ഷെറിന്റെ വീട്ടിലെത്തിയത്. കൂത്തുപറമ്പ് എം എൽ എ കെപി മോഹനനും സംസ്‌കാരച്ചടങ്ങിൽ പങ്കെടുത്തിരുന്നു. എം എൽ എ എന്ന നിലയിലാണ് വീട് സന്ദർശിച്ചതെന്നാണ് കെപി മോഹനൻ നൽകിയ വിശദീകരണം.കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെയായിരുന്നു കുന്നോത്തുപറമ്പ് മുളിയാത്തോട്ടിൽ നിർമാണത്തിലിരിക്കുന്ന വീട്ടിൽ…
ചെന്നൈ: നടി മഞ്ജുവാര്യയുടെ കാർ പരിശോധിച്ച് തിരഞ്ഞെടുപ്പ് ഫ്ലയിംഗ് സ്‌ക്വാഡ്. തമിഴ്‌നാട്ടിൽ പതിവ് തിരഞ്ഞെടുപ്പ് പരിശോധനകളുടെ ഭാഗമായാണ് മഞ്ജുവിന്റെ കാറും പരിശോധിച്ചത്.തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ഇത്തരത്തിൽ വാഹനങ്ങൾ പരിശോധിക്കുന്നത് സ്വാഭാവികമാണ്. മറ്റ് സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്‌ത വാഹനങ്ങളാണെങ്കിൽ പ്രത്യേകമായി പരിശോധിക്കാറുണ്ട്. ഇതിന്റെ ഭാഗമായാണ് മഞ്ജുവിന്റെ കാറും തടഞ്ഞ് നിർത്തി പരിശോധിച്ചത്.കഴിഞ്ഞ ദിവസം മുൻ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടേത് ഉൾപ്പെടെയുള്ള വാഹനങ്ങൾ ഇത്തരത്തിൽ പരിശോധിച്ചിരുന്നു. തിരുച്ചിറപ്പള്ളി അരിയല്ലൂർ ബൈപ്പാസിൽ വച്ചാണ് മഞ്ജു വാര്യരുടെ വാഹനം പരിശോധിച്ചത്. പരിശോധിച്ച ഉടൻ തന്നെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഫ്ളയിങ് സ്ക്വാഡ് മഞ്ജുവിനെ വിട്ടയക്കുകയും ചെയ്തു.മഞ്ജുവിനൊപ്പം മാനേജറും ഉണ്ടായിരുന്നു. വാഹനമോടിച്ചിരുന്നത് മഞ്ജുവായിരുന്നു. നിര്‍ത്തിയ കാറില്‍ നടിയെ കണ്ടതോടെ അവിടെ നിര്‍ത്തിയിരുന്ന മറ്റ് വാഹനങ്ങളിലെ ആളുകളെല്ലാം സെല്‍ഫിയെടുക്കാൻ വന്നു. മഞ്ജു വാഹനത്തിനകത്തിരുന്ന് തന്നെ ചിത്രങ്ങളെടുക്കാൻ സഹകരിക്കുകയും ചെയ്തു.അനധികൃത പണം കടത്ത്, മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങൾ എന്നിവ പിടികൂടുന്നതിന് വേണ്ടിയാണ് തമിഴ്‌നാട്ടിലെ ഹൈവേകളും ബൈപ്പാസുകളും കേന്ദ്രീകരിച്ച് തിരഞ്ഞെടുപ്പ് കാലത്ത് പരിശോധന നടത്തുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ആശ്വാസം ഒഴിഞ്ഞ് വീണ്ടും ചൂട് കൂടുന്നതായി മുന്നറിയിപ്പ്. തിരുവനന്തപുരത്ത് 36 ഡിഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് രണ്ടുമുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ ഉയരാനും സാദ്ധ്യതയുണ്ട്. പാലക്കാടാണ് ഏറ്റവും കൂടുതൽ താപനില രേഖപ്പെടുത്തിയിരിക്കുന്നത്, 41 ഡിഗ്രി സെൽഷ്യസ്. ഇത് നാലുമുതൽ അഞ്ച് ഡിഗ്രി സെൽഷ്യസ് വരെ ഉയരാനിടയുണ്ട്. തൊട്ടുപിന്നാലെയുള്ളത് കൊല്ലം ജില്ലയാണ്, 40 ഡിഗ്രി സെൽഷ്യസ്. ഇവിടെ മൂന്നുമുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാദ്ധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു. സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിർദേശങ്ങൾ:ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്. പകൽ 11 മുതല്‍ വൈകുന്നേരം 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത്…
മനാമ :ബഹ്‌റൈനിലെ ജീവകാരുണ്യ, സാമൂഹ്യ കൂട്ടായ്മയായ ബഹ്‌റൈൻ കേരളാ സോഷ്യൽ ഫോറം (Bksf)ത്തിന്റെ ആഭിമുഖ്യത്തിൽ പെരുന്നാൾ ദിനത്തിൽ സംഘടിപ്പിക്കുന്ന സംഗീതപരിപാടി ഈദ് നൈറ്റ് 2024ൽ പങ്കെടുക്കുന്ന കലാകാരന്മാർ എല്ലാം കഴിഞ്ഞ ദിവസം ബഹ്‌റൈനിൽ എത്തിച്ചേർന്നു.. മാസപ്പിറവി കാണുന്ന മുറയ്ക്ക് പെരുന്നാൾ അറിയിപ്പ് വരുമ്പോഴക്കും പരിപാടി നടത്താനുള്ള അവസാനവട്ട ഒരുക്കങ്ങളും സജ്ജമായതായി സംഘാടകർ അറിയിച്ചു.ആദ്യ ഈദ് ദിനത്തിൽ ഇന്ത്യൻ ക്ലബ് ഗ്രൗണ്ടിൽ രാത്രി 7 മണി മുതൽ ആണ് പരിപാടി.കലാകാ രന്മാരായ സലിം കോടത്തൂർ, മകൾ ഹന്നാ സലിം, നിസാം തളി പറമ്പ്, സിഫ്രാൻ നിസാം,മെഹ്‌റു നിസാം, മഹ്റിഫാ നൂരി നിസാം തുടങ്ങിയ എല്ലാവരെയും സംഘാടകർ വിമാനത്താവളത്തിൽ സ്വീകരിച്ചു. സുബി ഹോംസുമായി സഹകരിച്ചു കൊണ്ടാണ് വലിയ തയ്യാറെടുപ്പോടെയുള്ള ഈ കലാ പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.ഭാരവാഹികളായ ഹാരിസ് പഴയങ്ങാടി,നജീബ് കടലായി, അനസ് റഹിം, മജീദ് തണൽ, ജ്യോതിഷ് പണിക്കർ, അൻവർ കണ്ണൂർ എന്നിവർ കലാകാരന്മാരെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിച്ചേർന്നു.ബി കെ എസ് എഫിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്…
പാലക്കാട് ∙ തിരഞ്ഞെടുപ്പു പ്രചാരണത്തിനായി വീണ്ടും കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 15ന് ആറ്റിങ്ങലും കുന്നംകുളത്തും എൻഡിഎ പൊതുപരിപാടികളിൽ പങ്കെടുക്കുമെന്ന് സൂചന. രണ്ടിടത്തും പൊതുസമ്മേളനമായിരിക്കുമെന്നാണു വിവരം. സന്ദർശനം സംബന്ധിച്ചു നേതൃത്വത്തിനു ഔദ്യോഗിക വിവരം ലഭിച്ചു. കോഴിക്കോട്ടും പരിപാടി സംഘടിപ്പിക്കാൻ നീക്കമുണ്ട്. 19ന് വോട്ടെടുപ്പ് നടക്കുന്ന തമിഴ്നാട്ടിൽ 10ന് കോയമ്പത്തൂർ മേട്ടുപാളയത്താണ് പ്രധാനമന്ത്രിയുടെ പരിപാടി. ആറ്റിങ്ങലിൽ കേന്ദ്രമന്ത്രി വി.മുരളീധരനാണ് എൻഡിഎ സ്ഥാനാർഥി. തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർഥി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ഉൾപ്പെടെയുള്ളവർ പരിപാടിയിൽ പങ്കെടുക്കും. ത്രികോണമത്സരം നടക്കുന്ന തൃശൂർ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപിയുടെ പ്രചരണത്തിനു സഹായമാകുന്ന രീതിയിലാണ് ആലത്തൂർ മണ്ഡലത്തിൽ ഉൾപ്പെടുന്ന കുന്നംകുളം പരിപാടിക്കു പരിഗണിക്കുന്നത്. കരുവന്നൂർ സഹകരണ ബാങ്ക് സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട ഇ.ഡി. റെയ്ഡും സിപിഎം നേതാക്കളെ ചോദ്യം ചെയ്യലും ഉൾപ്പെടെ നടക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ വരവ് എന്നതും ശ്രദ്ധേയമാണ്.കഴിഞ്ഞ വർഷം സെപ്റ്റംബറിൽ വന്ദേഭാരത് എക്സ്പ്രസ് ഉദ്ഘാടനം മുതൽ ഔദ്യോഗികവും പാർട്ടി പരിപാടികളിലുമായി ഇതിനകം പലതവണ…
ലണ്ടൻ: 28കാരൻ ഭാര്യയെ കുത്തികൊലപ്പെടുത്തിയതിനുശേഷം ശരീരം 224 കഷ്ണങ്ങളായി വെട്ടിനുറുക്കി പുഴയിൽ ഉപേക്ഷിച്ചു. ലണ്ടനിലെ ലിങ്കൻഷിറിൽ കഴിഞ്ഞവർഷം മാർച്ചിലാണ് സംഭവം നടന്നത്. 26കാരിയായ ഹോളി ബ്രാംലിയാണ് കൊല്ലപ്പെട്ടത്. കാണാതായി എട്ടുദിവസത്തിനുശേഷം മാർച്ച് 25ന് ഹോളിയുടെ മൃതദേഹാവശിഷ്ടങ്ങൾ ബാസിംഗാമിലെ വിത്താം പുഴയിൽ നിന്ന് കണ്ടെടുക്കുകയായിരുന്നു. കൊല നടത്തിയെന്ന് കുറ്റസമ്മതം നടത്തിയ ഭർത്താവ് നിക്കോളാസ് മെറ്റ്‌സണിന്റെ ശിക്ഷാവിധി തിങ്കളാഴ്‌ച പുറത്തുവരും. സുഹൃത്തിന്റെ സഹായത്തോടെ മൃതദേഹാവശിഷ്ടങ്ങൾ പുഴയിൽ തള്ളുന്നതിന് മുൻപ് ഒരാഴ്ച അടുക്കളയിൽ സൂക്ഷിച്ചിരുന്നതായും യുവാവ് മൊഴി നൽകി. ബെഡ്‌റൂമിൽ വച്ച് കൊല നടത്തിയതിനുശേഷം ടോയ്‌ലറ്റിൽ വച്ചായിരുന്നു മൃതദേഹം കഷ്ണങ്ങളാക്കിയത്. തുടർന്ന് സുഹൃത്തിന് അയ്യായിരം രൂപ നൽകി സുഹൃത്തിന്റെ സഹായത്തോടെ മൃതദേഹം പുഴയിൽ തള്ളുകയായിരുന്നു .സംഭവം നടന്ന് ഒരാഴ്‌ചയ്ക്ക് ശേഷം രാവിലെ നടക്കാനിറങ്ങിയ ആളാണ് പുഴയിൽ പ്ളാസ്റ്റിക് ബാഗുകൾ ഒഴുകി നടക്കുന്നതായി കണ്ട് പൊലീസിനെ വിവരമറിയിച്ചത്. മരണകാരണം തിരിച്ചറിയാൻ സാധിക്കാത്ത രീതിയിലാണ് മൃതദേഹം കഷ്ണങ്ങളാക്കിയിരിക്കുന്നതെന്ന് പൊലീസ് കോടതിയെ അറിയിച്ചു.യുവതി വീട്ടിൽ ശാരീരിക പീഡനം അനുഭവിക്കുന്നതായി റിപ്പോർട്ട്…
മനാമ: സാമൂഹികവും മതപരവുമായ സാന്ത്വന പരിപാടികൾ സംഘടിപ്പിച്ച് ഇന്ന് സാമൂഹിക സേവന പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന സംഘടനയാണ് പ്രവാസി കന്നഡക്കാരുടെ അഭയകേന്ദ്രമായ കെ.സി.എഫ്.KCF ബഹ്‌റൈൻ എല്ലാ വർഷവും ഗംഭീരമായി നടത്തിവരുന്ന ഗ്രാൻഡ് ഇഫ്താർ സംഗമം ഈ വർഷവും KCF ബഹ്‌റൈൻ നാഷണൽ കമ്മിറ്റി പ്രസിഡൻ്റ് ജനാബ് ജമാലുദ്ദീൻ വിറ്റ്‌ലറുടെ അധ്യക്ഷതയിൽ മനാമ കന്നഡ ഭവനിൽ വെച്ച് വളരെ വിജയകരമായി നടന്നു. കെസിഎഫ് ഗുദൈബിയ സെക്ടർ പ്രസിഡൻ്റ് ബഹു. ടി എം ഉസ്താദിൻ്റെയും ശിഹാബ് ഉസ്താദ് പരപ്പാറയുടെയും നേതൃത്വത്തിൽ ബുർദ ആലപ്പനേയും മൗലിദ് മജ്‌ലിസ് പാരായണത്തോടെയും പരിപാടികൾക്ക് തുടക്കമായി. കെസിഎഫ് ബഹ്‌റൈൻ ഇഹ്‌സാൻ കർണാടക പര്യടനത്തിനായി ബഹ്‌റൈനിലെത്തി നോർത്ത് കർണാടക വിദ്യാഭ്യാസ വിപ്ലവം റുവാരി, സിഇഒ ഇഹ്‌സാൻ കർണാടക, എസ്. എസ്. എഫ്. കർണാടക സംസ്ഥാന സെക്രട്ടറി ബഹു| അൻവർ അസദി മുഖ്യപ്രഭാഷണം നടത്തി. മഹത്തായ ഇഫ്താർ സംഗമത്തിൽ എണ്ണൂറിലധികം നോമ്പുകാർ പങ്കെടുത്തു.മുഖ്യാതിഥിയായി എത്തിയ ഇൻഫർമേഷൻ ഡയറക്ടറും ക്യാപിറ്റൽ ഗവർണറേറ്റിലെ ഫെല്ലോയുമായ…