- സംഘര്‍ഷബാധിത രാജ്യങ്ങളില്‍ കുടുങ്ങിയ എല്ലാ ബഹ്റൈനികളെയും തിരിച്ചെത്തിച്ചു
- കണ്ണൂരില്‍ കടലില്‍ വീണ് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി
- ദലിത് യുവതിയെ വ്യാജ മോഷണക്കേസില്‍ കുടുക്കിയവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ ഉത്തരവ്
- മുഹറഖ് നവീകരണത്തിന് ഒരുങ്ങുന്നു
- സംസ്ഥാന സെക്രട്ടറിക്കെതിരെ സിപിഎം സംസ്ഥാന സമിതിയിൽ രൂക്ഷ വിമർശനം, ‘ആർഎസ്എസ് സഹകരണ പ്രസ്താവന തിരിച്ചടിയായി’; എംആർ അജിത് കുമാറിനും വിമർശനം
- മഴ ശക്തം, 7 ജില്ലകളിലും 3 താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
- ഐപിഎസുകാരുടെ ഫോൺ ചോർത്തൽ, തെളിവില്ലെന്ന് പൊലീസ്, അന്‍വര്‍ സമാന്തര ഭരണകൂടമോയെന്ന് കോടതി
- ചൂരല്‍മല ബെയ്ലി പാലം താല്‍ക്കാലികമായി അടച്ചു
Author: Starvision News Desk
കണ്ണൂര്‍: പാനൂരില്‍ ബോംബ് നിര്‍മ്മാണം നടന്നത് തിരഞ്ഞെടുപ്പില്‍ വ്യാപക അക്രമം അഴിച്ചുവിടുന്നതിനുള്ള ഗൂഢാലോചനയാണെന്ന പൊലിസ് റിമാന്‍ഡ് റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതാണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു. ബോംബ് സ്‌ഫോടനത്തില്‍ രാഷ്ട്രീയമില്ലെന്നും സിപിഎമ്മിന് അതുമായി ബന്ധമില്ലെന്നും പോലീസ് പ്രതി ചേര്‍ത്തത് രക്ഷാ പ്രവര്‍ത്തനത്തിനെത്തിയവർ ആണെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റേയും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റേയും വിശദീകരണങ്ങളെ പൊളിച്ചടുക്കുന്നതാണ് കോടതിയില്‍ അന്വേഷണോദ്യോഗസ്ഥര്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ട്. മുഖ്യമന്ത്രി ഭരിക്കുന്ന ആഭ്യന്തരവകുപ്പിന് കീഴിലുള്ള പൊലിസാണ് മുഖ്യമന്ത്രിയുടെ ന്യായവാദങ്ങളെ പൂര്‍ണായും തള്ളിയിരിക്കുന്നത്. സിപിഎം, ഡിവൈഎഫ്‌ഐ ഭാരവാഹികളടക്കം ബോംബ് നിര്‍മ്മാണത്തിനു കൂട്ടു നിന്നുവെന്നും രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിട്ടാണ് ബോംബുകള്‍ നിര്‍മ്മിച്ചതെന്നും പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടേയും പാര്‍ട്ടി സെക്രട്ടറിയുടേയും വാദങ്ങള്‍ പൊളിഞ്ഞിരിക്കുകയാണ്. ആളെ കൊല്ലാനുള്ള കൊടുംക്രൂരതയ്ക്ക് രക്ഷാപ്രവര്‍ത്തനമെന്ന് വ്യാഖ്യാനം ചമച്ച് മുഖ്യമന്ത്രി അദ്ദേഹത്തിന്റെ സാഡിസ്റ്റ് മനോഭാവവും ക്രൂരമനസും വീണ്ടും പ്രകടമാക്കുകയാണ്. കണ്ണൂര്‍, വടകര ലോകസഭാ മണ്ഡലങ്ങളില്‍ വ്യാപകമായി അക്രമം നടത്തി മണ്ഡലങ്ങള്‍ പിടിച്ചെടുക്കാമെന്ന്…
താമരശ്ശേരി: കൂടത്തായിയില്‍ ഇരുതുള്ളി പുഴയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. മങ്ങാട്ടുപുറായിൽ സജീവൻ (45) ആണ് മരിച്ചതെന്നാണു വിവരം. മൃതദേഹത്തിനു ദിവസങ്ങളുടെ പഴക്കമുണ്ട്. തോട്ടത്തിന്‍കടവ് ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്. മീന്‍ പിടിക്കാനായി പുഴയില്‍ എത്തിയതാണെന്നാണു കരുതുന്നു. മീന്‍ പിടിക്കാനുള്ള വല കയ്യിൽ പിടിച്ച നിലയിലാണ്. മുഖത്ത് സാരമായി പരുക്കേറ്റിട്ടുണ്ട്. മുക്കത്തുനിന്ന് അഗ്നിരക്ഷാ സേന എത്തി മൃതദേഹം കരയ്ക്കെത്തിച്ചു. താമരശ്ശേരി പൊലീസെത്തി തുടർ നടപടി സ്വീകരിച്ചു.
കോട്ടയം: കോട്ടയം ലോക്സഭാ മണ്ഡലത്തിലെ ഇടത് മുന്നണി സ്ഥാനാർഥി തോമസ് ചാഴിക്കാടന്റെ തിരഞ്ഞെടുപ്പ് സ്വീകരണ പരിപാടിയിൽ പങ്കെടുക്കാൻ തൊഴിലുറപ്പ് തൊഴിലാളികൾക്ക് നിർദേശം. ജോലിക്ക് വന്നതായി രേഖപ്പെടുത്തിയ ശേഷം സ്വീകരണത്തിന് പോകാനാണ് മേറ്റ് നിർദേശം നൽകിയത്. കോട്ടയം വിജയപുരത്താണ് സംഭവം. വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ തൊഴിലാളികൾക്ക് നിർദേശം നൽകുന്ന ശബ്ദസന്ദേശം പുറത്തുവന്നു. തൊഴിലുറപ്പ് തൊഴിലാളികളെ രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമമാണ് ഇതെന്ന് വിജയപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ടി. സോമൻകുട്ടി പറഞ്ഞു. പഞ്ചായത്ത് മെമ്പർ പറഞ്ഞതനുസരിച്ചാണ് തൊഴിലാളികൾക്ക് നിർദേശം നൽകിയതെന്നാണ് മേറ്റ് ജ്യോതി പറയുന്നത്. നേരത്തേ ഇടതു സർക്കാറിന്റെ നവകേരള സദസ്സിൽ പങ്കെടുക്കണമെന്ന് തൊഴിലുറപ്പ് തൊഴിലാളികൾക്ക് സമാനമായ നിർദേശം നൽകിയതും വാർത്തയായിരുന്നു.
ജയ്പൂര്‍: രണ്ട് ഓവറില്‍ 35 റണ്‍സ്… രാജസ്ഥാനെതിരായ ഐപിഎല്‍ മത്സരത്തില്‍ കൂറ്റന്‍ വിജയലക്ഷ്യം മുന്നില്‍ നില്‍ക്കെ കടുത്ത ഗുജറാത്ത് ആരാധകര്‍ പോലും വിജയം പ്രതീക്ഷിച്ച് കാണില്ല. വാലറ്റത്ത് റാഷിദ് ഖാനും രാഹുല്‍ തെവാത്തിയയും പുറത്തെടുത്ത പോരാട്ടവീര്യമാണ് ഗുജറാത്തിന് വിജയം സമ്മാനിച്ചത്. രാജസ്ഥാന്‍ ഉയര്‍ത്തിയ 197 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്തിന് അവസാന പന്തില്‍ ജയിക്കാന്‍ വേണ്ടത് രണ്ടു റണ്‍സ്. ഫോര്‍ അടിച്ചാണ് റാഷിദ് ടീമിന്റെ ജയം ഉറപ്പിച്ചത്. ഇതോടെ തുടര്‍ച്ചയായ നാലു കളികളില്‍ തോല്‍വി അറിയാതെ മുന്നേറിയ രാജസ്ഥാന്റെ ആദ്യ പരാജയത്തിനും കളിക്കളം സാക്ഷിയായി. മത്സരത്തിന് ശേഷമുള്ള ചോദ്യത്തിന് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ നല്‍കിയ മറുപടി കമന്റേറ്ററെ അമ്പരപ്പിച്ചു. എവിടെയാണ് മത്സരം കൈയില്‍ നിന്ന് പോയത് എന്ന ചോദ്യത്തിന് സഞ്ജു നല്‍കിയ മറുപടിയാണ് അമ്പരപ്പുളവാക്കിയത്. മത്സരത്തിന്റെ അവസാന പന്തിലാണ് കളി കൈവിട്ടത് എന്നായിരുന്നു സഞ്ജുവിന്റെ മറുപടി. അവസാന പന്തില്‍ രണ്ടു റണ്‍സ് വേണമെന്നിരിക്കെ, റാഷിദ് ഖാന്‍ ഫോര്‍ അടിച്ചാണ്…
കോഴിക്കോട്: അനില്‍ ആന്റണിക്കെതിരായ കോഴയാരോപണം എകെ ആന്റണിയെ രാഷ്ട്രീയമായി അവസാനിപ്പിക്കുക എന്ന ഉദ്ദേശത്തോടെ നടത്തുന്നതാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. കോണ്‍ഗ്രസിനുള്ളില്‍ നിന്നുതന്നെ ആന്റണിയെ തകര്‍ക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഈ ആരോപണം ഒരര്‍ത്ഥത്തിലും അനില്‍ ആന്റണിക്കെതിരെയല്ല, എ കെ ആന്റണിക്കെതിരെയാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. കോണ്‍ഗ്രസിന് അകത്തെ പ്രശ്‌നങ്ങളാണ് ആരോപണത്തിന് പിന്നില്‍. കെ കരുണാകരനെ മരണത്തിന് ശേഷവും വിടുന്നില്ല, എ കെ ആന്റണിയെ വാര്‍ധക്യ കാലത്തും വിടാന്‍ ഉദ്ദേശിക്കാത്ത ആളുകളാണ് പിന്നിലെന്നാണ് ബിജെപി ഇതിനെ കാണുന്നത്. ഈ ആരോപണം ഉന്നയിച്ച ആള്‍ ഇതിനു മുമ്പ് പല ആരോപണങ്ങളും ഉന്നയിച്ച ആളാണ്. കേന്ദ്രം ഭരിക്കുന്ന ഒരു പാര്‍ട്ടി എന്തിനാണ് നന്ദകുമാറിനെപ്പോലെ ഒരാളെ ബന്ധപ്പെടണം. നന്ദകുമാറിനെ ബന്ധപ്പെടാന്‍ മാത്രം അയാള്‍ ആരാണെന്ന് കെ സുരേന്ദ്രന്‍ ചോദിച്ചു. നന്ദകുമാറിന്റെ ആരോപണം, അനില്‍ ആന്റണിയെ ലക്ഷ്യം വെച്ചുള്ളതല്ലെന്ന് സാമാന്യബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാകും. നൂറു ശതമാനവും ഇത് എകെ ആന്റണിക്കെതിരായ നീക്കമാണ്. കുറച്ചുകാലമായി ആന്റണി അഴിമതിക്കാരനാണ്, മക്കള്‍ക്ക്…
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ പ്രൈവറ്റ് സെക്രട്ടറിയെ പുറത്താക്കി. കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്ന 2007ലെ ക്രിമിനല്‍ കേസ് ചൂണ്ടിക്കാട്ടിയാണ് വിഭവ് കുമാറിനെതിരെയുള്ള വിജിലന്‍സ് നടപടി. ഡല്‍ഹി മദ്യനയക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിന് പിന്നാലെയാണ് നടപടി. വിജിലന്‍സ് ഡയറക്ടറേറ്റാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് ബിഭാവ് കുമാറിനെ പുറത്താക്കിയതായി വിജിലന്‍സ് പ്രസ്താവനയില്‍ പറഞ്ഞു. കുമാറിനെതിരെയുളള കേസുകളും നടപടിക്രമങ്ങള്‍ പാലിക്കുന്നതിലെ ലംഘനവും വിശദമായി പരിശോധിച്ച ശേഷമാണ് നടപടിയെന്ന് വിജിലന്‍സ് വകുപ്പ് പറഞ്ഞു. ബിഭാവ് കുമാറിനെതിരെ 2007ല്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറാണ് പിരിച്ചുവിടലിന് കാരണമെന്ന് വിജിലന്‍സ് ഡയറക്ടറേറ്റ് ചൂണ്ടിക്കാട്ടി. 2007ല്‍ നോയിഡയിലെ ഡെവലപ്മെന്റ് അതോറിറ്റിയിലെ ജീവനക്കാരനായ മഹേഷ് പാല്‍ എന്നയാളാണ് കേസ് ഫയല്‍ ചെയ്തത്.
മനാമ: ബഹ്‌റൈൻ മാർത്തോമ്മാ ഇടവകയുടെ അവധിക്കാല ബൈബിൾ സ്കൂളിന് സനദ് മാർത്തോമ കോംപ്ലക്സിൽ തുടക്കമായി. ഇടവക വികാരി റവ. ഡേവിഡ് വി. ടൈറ്റസ് അധ്യക്ഷത വഹിച്ച യോഗത്തിൽ റവ. ജോർജ് വർഗീസ് ഉദ്ഘാടനം നിർവഹിച്ചു. ഇടവക സഹ വികാരി റവ. ബിബിൻസ് മാത്യൂസ് ഓമനാലി, ഇടവക വൈസ് പ്രസിഡന്റ്. ജോൺസൺ ടി. തോമസ്, മേഴ്സി തോമസ് എന്നിവർ സംസാരിച്ചു. ഔറംഗബാദ് മാർത്തോമ ഇടവക വികാരി റവ. ജലിൻ എബ്രഹാം മാത്യു വിബിഎസ് ഡയറക്ടർ ആയും ലീന ബിജു കൺവീനറായും പ്രവർത്തിച്ചുവരുന്നു. 450 വിദ്യാർത്ഥികൾ പങ്കെടുക്കുന്ന വെക്കേഷൻ ബൈബിൾ സ്കൂൾ ഏപ്രിൽ മാസം 19 ആം തീയതി സമാപിക്കും.
കൊച്ചി: പി.വി.അൻവർ എംഎൽഎയ്ക്ക് വീണ്ടും നിയമക്കുരുക്ക്. അൻവറിന്റെ ഉടമസ്ഥതയിൽ ആലുവയിലുള്ള കെട്ടിടത്തിൽ അനധികൃതമായി സൂക്ഷിച്ച മദ്യം പിടിച്ചെടുത്തിട്ടും കേസെടുക്കാതിരുന്ന നടപടിയിൽ ഹൈക്കോടതി ഇടപെടൽ. കേസെടുക്കാതിരുന്ന വിഷയത്തിൽ നാലാഴ്ചയ്ക്കുള്ളിൽ പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കാനാണ് സംസ്ഥാന ആഭ്യന്തര സെക്രട്ടറിക്ക് ജസ്റ്റിസ് കെ.ബാബുവിന്റെ നിർദേശം. ആലുവ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ 2018 ഡിസംബർ എട്ടിന് മലേക്കപ്പടിയിലുള്ള ‘ജോയി മാത്യു ക്ലബ്’ എന്ന കെട്ടിടത്തിൽ പരിശോധന നടത്തിയിരുന്നു. ഇവിടെ ഈ സമയത്ത് ‘ഡിജെ പാർട്ടി’ നടന്നിരുന്നു എന്നും കെട്ടിടത്തിൽ ബാർ സംവിധാനങ്ങൾ സജ്ജീകരിച്ച് മദ്യം വിളമ്പുന്നുണ്ടായിരുന്നു എന്നും പരാതിക്കാരനായ മലപ്പുറം സ്വദേശി കെ.വി.ഷാജി പറയുന്നു. ഈ പാർട്ടിയിൽ പങ്കെടുത്തവർ ലഹരി ഉപയോഗിച്ചിരുന്നുവെന്നും പരാതിക്കാരൻ ആരോപിച്ചു. അൻവറിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. അലി അക്ബർ എന്നയാളാണ് നടത്തിപ്പുകാരൻ. 19 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവും 6.5 ലിറ്റർ ബിയറുമാണ് ഇവിടെനിന്ന് പിടിച്ചെടുത്തത്. മദ്യം സൂക്ഷിക്കാനും വിൽക്കാനും കെട്ടിടത്തിന്റെ ഉടമസ്ഥനും നടത്തിപ്പുകാരനും അനുമതി നൽകിയത് അബ്കാരി നിയമത്തിന്റെ ലംഘനമാണ് എന്നായിരുന്നു…
indian-school-bahrain-eid-gah
eid-gah-hoora-bahrain