Author: News Desk

മനാമ: ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷൻ സംഘടിപ്പിക്കുന്ന സമ്മർ ക്യാമ്പായ സമ്മർ ഡിലൈറ്റ് സീസൺ മൂന്നിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. ജൂലൈ 15 മുതൽ ഓഗസ്റ്റ് 15 വരെ നീണ്ടുനിൽക്കുന്ന സമ്മർ ക്യാമ്പ് ആറ് വയസ്സ് മുതൽ 12 വയസ്സു വരെയുള്ള കുട്ടികൾക്കാണ് ഒരുക്കിയിട്ടുള്ളത്. നാട്ടിൽ നിന്നും കഴിവുറ്റ ട്രെയിനർമാരുടെ മേൽനോട്ടത്തിലും പരിശീലനം സിദ്ധിച്ച മെന്റർമാരുടെ സഹായത്തോടെയും നടത്തുന്ന ക്യാമ്പിൽ വിവിധ വിഷയങ്ങളിൽ ഉള്ള ഗൈഡൻസുകളും, അറിവുകളും, ഗെയിമുകളും കുട്ടികൾക്ക് ഭാവിയിലേക്ക് ഗുണകരമാകുന്ന മൂല്യവത്തായ സെഷനുകളും ഒരുക്കിയിട്ടുണ്ട്. പ്രമുഖ യുവ ട്രെയിനർമാരും ലൈഫ് കോച്ചുമാരായ ഫയാസ് ഹബീബും അൻഷദ് കുന്നക്കാവും ആണ് കേമ്പിന് നേതൃത്വം നൽകുന്നത്. കഴിഞ്ഞ രണ്ടു വർഷങ്ങളിൽ വിജയകരമായി സമ്മർ ക്യാമ്പ് സംഘടിപ്പിക്കാൻ സാധിച്ചിട്ടുണ്ടെന്നും അതിൻ്റെ പിൻബലത്തിൽ ഇക്കുറിയും വിപുലമായ രൂപത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നതെന്നും കൺവീനർ അനീസ് വി. കെ വ്യക്തമാക്കി. ബഹ്‌റൈൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വാഹന സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഏതാനും സീറ്റുകൾ കൂടി ബാക്കിയുണ്ടെന്നും താൽപര്യമുള്ളവർക്ക്…

Read More

മനാമ: ബഹ്‌റൈനിലെ ഉമ്മുല്‍ ഹസമിലെ സൈന്‍ ബാസ്‌ക്കറ്റ്ബോള്‍ അറീനയില്‍ നടന്ന ഗള്‍ഫ് അണ്ടര്‍ 16 ബാസ്‌ക്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ബഹ്റൈന്റെ ദേശീയ അണ്ടര്‍ 16 ബാസ്‌ക്കറ്റ്ബോള്‍ ടീം ചാമ്പ്യന്മാരായി.സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്റ് സ്പോര്‍ട്സ് ഫസ്റ്റ് ഡെപ്യൂട്ടി ചെയര്‍മാനും ജനറല്‍ സ്പോര്‍ട്സ് അതോറിറ്റി ചെയര്‍മാനും ബഹ്റൈന്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഹമദ് അല്‍ ഖലീഫ ടീമിന് ചാമ്പ്യന്‍ഷിപ്പ് ട്രോഫിയും സ്വര്‍ണ്ണമെഡലുകളും സമ്മാനിച്ചു.ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ചാണ് ബഹ്റൈന്‍ ടീം കിരീടം നേടിയത്. എല്ലാ മത്സരങ്ങളിലും വിജയിച്ച ടീം സെപ്റ്റംബറില്‍ മംഗോളിയയില്‍ നടക്കാനിരിക്കുന്ന ഫിബ അണ്ടര്‍ 16 ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാന്‍ യോഗ്യത നേടി.ജനറല്‍ സ്പോര്‍ട്സ് അതോറിറ്റി വൈസ് പ്രസിഡന്റ് ഷെയ്ഖ് സല്‍മാന്‍ ബിന്‍ മുഹമ്മദ് അല്‍ ഖലീഫ, ബഹ്റൈന്‍ ഒളിമ്പിക് കമ്മിറ്റി വൈസ് പ്രസിഡന്റ് ഷെയ്ഖ് ഇസ ബിന്‍ അലി അല്‍ ഖലീഫ, ജനറല്‍ സ്പോര്‍ട്സ് അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഡോ. അബ്ദുറഹ്‌മാന്‍ സാദിഖ് അസ്‌കര്‍,…

Read More

മനാമ: ബഹ്‌റൈനില്‍ ചെമ്മീന്‍ പിടുത്ത നിരോധനം നിലനില്‍ക്കുന്ന സമയത്ത് നിയമവിരുദ്ധമായി പിടിച്ച 90 കിലോഗ്രാം ചെമ്മീനുമായി നാല് ഏഷ്യക്കാരെ കോസ്റ്റ് ഗാര്‍ഡ് അറസ്റ്റ് ചെയ്തു.കിഴക്കന്‍ ബഹ്‌റൈനിലെ ഫഷ്ത് അല്‍ അസമിലാണ് സംഭവം. സമുദ്രത്തിന്റെ അടിത്തട്ടിലും സമുദ്രജീവികള്‍ക്കും ദോഷമുണ്ടാക്കുന്നതിനാല്‍ നിരോധിച്ച ‘കോഫ’ എന്ന ബോട്ടം ട്രോള്‍ വല ഉപയോഗിച്ചാണ് ഇവര്‍ ചെമ്മീന്‍ പിടിച്ചതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.സംഭവത്തില്‍ നയമനടപടികള്‍ പുരോഗമിക്കുകയാണ്. കേസ് ഉടന്‍ പബ്ലിക് പ്രോസിക്യൂഷന് കൈമാറും. രാജ്യത്തിന്റെ സമുദ്രവിഭവങ്ങള്‍ സംരക്ഷിക്കാനും പരിസ്ഥിതി നിയമങ്ങള്‍ നടപ്പിലാക്കാനുമായി ഇത്തരം നിയമലംഘനങ്ങള്‍ തടയാനുള്ള നടപടികള്‍ തുടരുമെന്നും അവര്‍ പറഞ്ഞു.

Read More

മനാമ: നീണ്ട 37 വർഷം ഒരേ സ്പോൺസറുടെ കീഴിൽ, ബഹ്‌റൈനിലെ ഒരു അറബി വീട്ടിൽ ജോലി ചെയ്ത തിരൂർ സ്വദേശി മുസ്തഫ സാഹിബ്‌ പവിഴ ദ്വീപിലെ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങി.കെഎംസിസി ബഹ്‌റൈൻ തിരൂർ മണ്ഡലം വർക്കിംഗ് കമ്മിറ്റി അംഗവും, കെഎംസിസി ബഹ്‌റൈൻ സനാബിസ് ഏരിയ സീനിയർ ഭാരവാഹിയുമായ അദ്ദേഹത്തെ കെഎംസിസി ബഹ്‌റൈൻ മലപ്പുറം ജില്ല കമ്മിറ്റിയും, തിരൂർ മണ്ഡലം കമ്മിറ്റിയും സംയുക്തമായി യാത്ര അയപ്പ് നൽകി. കിട്ടുന്ന ഒഴിവ് സമയങ്ങളിൽ കെഎംസിസി, സമസ്ത സംഘടനകളിൽ പ്രവർത്തിച്ചിരുന്ന മുസ്തഫ സാഹിബ്‌ ജീവ കാരുണ്യ പ്രവർത്തനത്തിൽ സജീവമായിരുന്നു. മനാമ കെഎംസിസി ബഹ്‌റൈൻ മിനി ഹാളിൽ നടന്ന യാത്ര അയപ്പ് പരിപാടി കെഎംസിസി ബഹ്‌റൈൻ മലപ്പുറം ജില്ല ആക്ടിങ് പ്രസിഡന്റ് ഷാഫി കോട്ടക്കൽ ഉത്ഘാടനം ചെയ്തു.മലപ്പുറം ജില്ല ജനറൽ സെക്രട്ടറി അലി അക്ബർ സാഹിബ്‌, ജില്ല ഓർഗനൈസിങ് സെക്രട്ടറി റിയാസ് ഒളവട്ടൂർ, തിരൂർ മണ്ഡലം ട്രഷറർ ജാസിർ കന്മനം, ജില്ല ഭാരവാഹികൾ ആയ മുജീബ്…

Read More

കോട്ടയം : കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സിന്റെ ആന്റി ഹ്യൂമൻ ട്രാഫിക്കിംഗ് ക്ലബ് സംസ്ഥാന കോർഡിനേറ്റർ ആയി പ്രവർത്തിച്ചു വരുന്ന അഡ്വ. റെനി ജേക്കബിന്റെ സോഷ്യൽ വർക്ക്‌ മേഖലയിലെ മൂന്നാമത് പുസ്തകം അഡ്വക്കസി ഫോർ സോഷ്യൽ ആക്ഷന്റെ പ്രകാശന കർമ്മം നടത്തി. കോട്ടയം സിറിൽസ് ടവറിലുള്ള സംഘടനയുടെ സംസ്ഥാന സമിതി ഓഫീസിൽ നടന്ന ചടങ്ങിൽ ഇന്ത്യ നെറ്റ്‌വർക്ക് ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ് അസോസിയേഷൻ പ്രസിഡന്റ്‌ഡോ. ഗാന്ധിദോസ്, കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ് പ്രസിഡന്റ്‌ഡോ. ചെറിയാൻ പി കുര്യൻ എന്നിവർ ചേർന്ന് പുസ്തകത്തിന്റെ പ്രകാശനാകർമ്മം നിർവഹിച്ചു. ഡോ. ജോവാൻ ചുങ്കപ്പുര, സോഷ്യൽ വർക്ക്‌ അസോസിയേഷൻ ഭാരവാഹികളായ ഡോ. ഐപ്പ് വർഗീസ്, ഡോ. എം പി ആന്റണി, പ്രൊഫ സേവ്യർകുട്ടി ഫ്രാൻസിസ്, ഡോ ഫ്രാൻസിന സേവ്യർ, അഡ്വ എം ബി ദിലീപ് കുമാർ, ഡോ. അനീഷ് കെ ആർ, ഡോ സിബി ജോസഫ് എന്നിവർ പ്രസംഗിച്ചു. 4…

Read More

ദില്ലി: കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം ജൂലൈ 15-ന് നടക്കും. പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധിയാണ് യോഗം വിളിച്ചുചേർത്തത്. വരാനിരിക്കുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ സ്വീകരിക്കേണ്ട തന്ത്രങ്ങളും അജണ്ടയും യോഗത്തിൽ പ്രധാനമായും ചർച്ചയാകും. പഹല്‍ ഗാം ഭീകരാക്രമണം, ഓപ്പറേഷന്‍ സിന്ധൂര്‍, ബിഹാറിലെ വോട്ടര്‍പട്ടിക വിവാദം തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിക്കാനാണ് തീരുമാനം. അഹമ്മദാബാദ് റിപ്പോര്‍ട്ടില്‍ വ്യോമയാന മന്ത്രിയുടെ മറുപടിയും ആവശ്യപ്പെട്ടേക്കും. തിരുവനന്തപുരം എംപിയും മുതിർന്ന നേതാവുമായ ശശി തരൂർ യോഗത്തിൽ പങ്കെടുക്കാൻ സാധ്യതയില്ല. നേതൃത്വത്തോട് ഇടഞ്ഞ് നിൽക്കുന്ന തരൂർ, നിലവിൽ വിദേശ പര്യടനത്തിലാണ്. പാർലമെന്ററി പാർട്ടി യോഗം ചേരുന്ന ജൂലൈ 15-ന് ശേഷമേ തരൂർ രാജ്യത്ത് തിരിച്ചെത്തൂ. അതിനാൽ അദ്ദേഹത്തിന് ചൊവ്വാഴ്ചത്തെ യോഗത്തിൽ പങ്കെടുക്കാൻ സാധിക്കില്ലെന്നാണ് സൂചന. വർഷകാല സമ്മേളനത്തിൽ വിവിധ വിഷയങ്ങളിൽ സർക്കാരിനെതിരെ ഉന്നയിക്കേണ്ട നിലപാടുകളും ചോദ്യങ്ങളും സംബന്ധിച്ച് യോഗം അന്തിമ തീരുമാനമെടുക്കും.

Read More

ബഹ്‌റൈനിലെ കലാ സാംസ്ക്കാരിക രംഗത്ത് കഴിഞ്ഞ നാല് ദശകത്തിലേറെയായി പുത്തൻ സങ്കേതങ്ങളിലൂടെയും മികച്ച സംഘാടനത്തിലൂടെയും നവീനവും വ്യത്യസ്ഥവുമായ നിരവധി നാടകാനുഭവങ്ങൾ ബഹ്‌റൈൻ നാടക ലോകത്തിന് സമ്മാനിച്ച പുരോഗമന കലാ കായിക സാംസ്‌കാരിക-ജീവകാരുണ്യ സംഘടനയായ ബഹ്‌റൈൻ പ്രതിഭയുടെ ‘പ്രതിഭ അന്തര്‍ ദേശീയ നാടക പുരസ്‌കാരം2025’ നുള്ള രചനകൾ ക്ഷണിച്ചു. രചയിതാക്കൾ ഇന്ത്യൻ പൗരന്മാരായിരിക്കണം. ലോകത്തിൽ എവിടെ താമസിക്കുന്നവർക്കും പങ്കെടുക്കാവുന്നതാണ്. 25,000 രൂപയുടെ ക്യാഷ് അവാർഡും, പപ്പന്‍ ചിരന്തന സ്മാരക ഫലകവും , കീർത്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഇന്ത്യയിലെ നാടകരംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ ഉൾക്കൊള്ളുന്ന ജൂറിയാണ് രചനകൾ തിരഞ്ഞെടുക്കുക. പുരോഗമനാശയങ്ങൾ ഉൾക്കൊള്ളുന്ന, ഒരു മണിക്കൂർ വരെ അവതരണ ദൈർഘ്യം വരാവുന്ന, 2024 ജനുവരി 1-ന് ശേഷമുള്ള, പ്രസിദ്ധീകരിച്ചതും, പ്രസിദ്ധീകരിക്കാത്തതും മൗലികവുമായുള്ള മലയാള നാടക രചനകളായിരിക്കും പുരസ്‌കാരത്തിനായി പരിഗണിക്കുക.നാടക രചനകൾ 2025 ആഗസ്ത് 15 നുള്ളിൽ bpdramaawards@gmail.com എന്ന ഇ മെയിൽ വിലാസത്തിൽ PDF ആയി ലഭിച്ചിരിക്കേണ്ടതാണ്. നാടക രചനയിൽ രചയിതാവിന്റെ പേരോ അതുമായി ബന്ധപ്പെട്ട…

Read More

മനാമ: ബഹ്‌റൈനിലെ സുപ്രീം കൗണ്‍സില്‍ ഫോര്‍ വിമന്‍ (എസ്.സി.ഡബ്ല്യു) യുവ ബഹ്റൈനി വനിതാ സംരംഭകര്‍ക്കായുള്ള ‘ഇംതിയാസ്’ പദ്ധതിയുടെ അഞ്ചാം ഘട്ടം ആരംഭിച്ചു.ബഹ്റൈനി സ്ത്രീകളുടെ സാമ്പത്തിക പങ്കാളിത്തം മുന്നോട്ട് കൊണ്ടുപോകാനും യുവതികള്‍ക്കിടയില്‍ സംരംഭകത്വ മനോഭാവം വളര്‍ത്താനും ഈ മേഖലയിലെ മികച്ച നേട്ടങ്ങള്‍ എടുത്തുകാണിക്കാനുമുള്ള പദ്ധതിയാണിത്. നവീകരണ സംസ്‌കാരം പ്രോത്സാഹിപ്പിക്കുക, പുതിയ ബിസിനസ് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുക, രാജ്യത്തിനുള്ളില്‍ ഉയര്‍ന്നുവരുന്ന നിക്ഷേപ മേഖലകളിലേക്ക് ശ്രദ്ധ ആകര്‍ഷിക്കുക എന്നിവയും ഇത് ലക്ഷ്യമിടുന്നു. സുപ്രീം കൗണ്‍സില്‍ ഫോര്‍ വിമനും സാമൂഹ്യ സംഘടനകളും സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.എസ്.സി.ഡബ്ല്യു. പ്രസിഡന്റും ബഹ്‌റൈന്‍ രാജാവിന്റെ പത്‌നിയുമായ സബീക ബിന്‍ത് ഇബ്രാഹിം അല്‍ ഖലീഫ രാജകുമാരി പുറപ്പെടുവിച്ച ഉത്തരവ് 2011 (10) പ്രകാരമാണ് ഇംതിയാസ് പദ്ധതിക്ക് തുടക്കം കുറിച്ചത്. കഴിഞ്ഞ നാല് ഘട്ടങ്ങളില്‍ ഈ പദ്ധതി ഗണ്യമായ പുരോഗതി കൈവരിച്ചു. വൈവിധ്യമാര്‍ന്ന മേഖലകളിലായി വ്യാപിച്ചുകിടക്കുന്ന ഉദ്ഘാടന റൗണ്ടില്‍ ഉണ്ടായിരുന്ന 11 പങ്കാളികളില്‍നിന്ന് നാലാമത്തേതില്‍ അത് 98 ആയി വര്‍ധിച്ചു.

Read More

മനാമ: ബഹ്‌റൈനില്‍ മയക്കുമരുന്ന് കടത്തു കേസില്‍ കശാപ്പുകാരന് കീഴ്‌ക്കോടതി വിധിച്ച 10 വര്‍ഷം തടവും 5,000 ദിനാര്‍ പിഴയും ഹൈ ക്രിമിനല്‍ കോടതി ശരിവെച്ചു. ഇയാള്‍ സമര്‍പ്പിച്ച അപ്പീല്‍ തള്ളിക്കൊണ്ടാണ് ഉത്തരവ് പുറപ്പെടുവിച്ചത്.ശിക്ഷ പൂര്‍ത്തയായിക്കഴിഞ്ഞാല്‍ ഇയാളെ നാടുകടത്തും. കേസുമായി ബന്ധപ്പെട്ട വസ്തുക്കള്‍ പിടിച്ചെടുക്കാനും കോടതി ഉത്തരവിട്ടു.ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ചര്‍മസംരക്ഷണ ഉല്‍പ്പന്നങ്ങള്‍ എന്ന വ്യാജേന എത്തിയ പാര്‍സലില്‍നിന്നാണ് സ്റ്റീല്‍ പാത്രങ്ങളില്‍ ഒളിപ്പിച്ച മയക്കുമരുന്ന് കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തത്. പാര്‍സല്‍ കൈപ്പറ്റാനെത്തിയ ഏഷ്യക്കാരനെയാണ് ആദ്യം അറസ്റ്റ് ചെയ്തത്. പിന്നീട് പാര്‍സല്‍ എത്തിക്കേണ്ടയാള്‍ക്ക് അത് കൈമാറാന്‍ ഇയാളോട് അധികൃതര്‍ ആവശ്യപ്പെട്ടു. അത് കൈപ്പറ്റുന്നതിനിടയിലാണ് പ്രതിയെ പിടികൂടിയത്.

Read More

മനാമ: 2026ലെ ഹജ്ജിനുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ ബഹ്‌റൈന്‍ ഹജ്ജ്, ഉംറ സുപ്രീം കമ്മിറ്റി ആരംഭിച്ചു. വെബ്‌സൈറ്റ് വഴി മാത്രമായിരിക്കും അപേക്ഷകള്‍ സ്വീകരിക്കുക.സൗദി അറേബ്യ പുറപ്പെടുവിച്ച ആരോഗ്യ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് ആവശ്യമായ ആരോഗ്യ സാഹചര്യങ്ങള്‍ പാലിക്കുന്ന വ്യക്തികളെ മാത്രമേ ഹജ്ജിന് അനുവദിക്കൂ എന്ന് കമ്മിറ്റി വ്യക്തമാക്കി. ശാരീരികാരോഗ്യമുള്ളവരും വിട്ടുമാറാത്ത പകര്‍ച്ചാവ്യാധികള്‍ ഇല്ലാത്തവരും ആയിരിക്കണം.രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് അവരുടെ യാത്രാ തിയതിക്കു ശേഷം കുറഞ്ഞത് ആറു മാസത്തേക്ക് സാധുതയുള്ള പാസ്‌പോര്‍ട്ട് ഉണ്ടായിരിക്കണം. ഒരിക്കലും ഹജ്ജ് ചെയ്തിട്ടില്ലാത്ത ബഹ്‌റൈനികള്‍, മുമ്പ് ഹജ്ജ് ചെയ്തിട്ടില്ലാത്ത പുരുഷന്‍മാരോടൊപ്പം വരുന്ന സ്ത്രീകള്‍, ബഹ്‌റൈന്‍ പൗരന്‍മാരുടെ ബഹ്‌റൈനികളല്ലാത്ത ഭാര്യമാര്‍, 60 വയസിന് മുകളിലുള്ള ബഹ്‌റൈനി പുരുഷന്‍മാര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കായിരിക്കും മുന്‍ഗണന.

Read More