- ബഹ്റൈനില്‍ നേരിയ മഴയ്ക്ക് സാധ്യത
- ഉപയോഗയോഗ്യമല്ലാത്ത ഭക്ഷ്യവസ്തുക്കള്‍ വിറ്റ കേസില്‍ മൂന്നു പേര്‍ക്ക് തടവും പിഴയും
- ‘കാലം കാത്തുവച്ച കാവ്യനീതി’; പാലായില്‍ 21കാരി ദിയ നഗരസഭ അധ്യക്ഷ
- ‘ആ മണി ഞാനല്ല’; ശബരിമല സ്വര്‍ണക്കടത്തില്‍ ഡിണ്ടിഗല്‍ സ്വദേശിയെ ചോദ്യം ചെയ്ത് എസ്ഐടി
- കോർപ്പറേഷനുകളില്‍ സാരഥികളായി; തിരുവന്തപുരത്തും കൊല്ലത്തും പുതുചരിത്രം, സത്യപ്രതിജ്ഞ ചെയ്ത് പുതിയ മേയർമാര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് ഉടന്‍
- യുഎസ് വിസ അഭിമുഖത്തിനിടെ രക്ഷിച്ചത് ബ്ലിങ്കിറ്റ്, ഇല്ലായിരുന്നെങ്കില്‍; അനുഭവം പറഞ്ഞ് യുവതി
- മേയറാകും മുമ്പേ വി വി രാജേഷിന് മുഖ്യമന്ത്രിയുടെ ആശംസ; ഫോണില്‍ വിളിച്ച് പിണറായി വിജയന്
- വിവാദങ്ങൾക്കിടയിൽ തൃശൂർ മേയറായി സത്യപ്രതിജ്ഞ ചെയ്ത് ഡോ. നിജി ജസ്റ്റിൻ; കിരീടമണിയിച്ച് കോൺഗ്രസ്, വോട്ട് ചെയ്ത് ലാലി ജെയിംസ്
Author: News Desk
തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിൽ പൊലീസ് ഉദ്യോഗസ്ഥന്റെ കയ്യിൽ നിന്നും അബദ്ധത്തിൽ വെടി പൊട്ടി. ആയുധങ്ങൾ സൂക്ഷിക്കുന്ന മുറിയിൽ വെച്ച് തോക്ക് വൃത്തിയാക്കുന്നതിനിടെയാണ് അബദ്ധത്തിൽ വെടിപൊട്ടിയത്. ആര്‍ക്കും പരിക്കില്ലെന്നാണ് വിവരം. രാവിലെ ഡ്യൂട്ടി മാറുന്നതിന്‍റെ ഭാഗമായി തോക്ക് വൃത്തിയാക്കുന്നതിനിടെയാണ് വെടിപൊട്ടിയത്. അപകടം ഉണ്ടാവാതിരിക്കാന്‍ നിലത്തേക്ക് ചൂണ്ടിയാണ് തോക്ക് വൃത്തിയാക്കാറുള്ളത്. തറയിലാണ് തിര പതിച്ചത്. സംഭവത്തില്‍ ക്ഷേത്രത്തിന്‍റെ സുരക്ഷ ചുമതലയുള്ള ഡെപ്യൂട്ടി കമാൻഡർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തൃശൂര്‍: സി സി മുകുന്ദന്‍ എംഎല്‍എയെ സി പി ഐ ജില്ലാ കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധമാണെന്ന് സി പി ഐ ജില്ലാ കൗണ്‍സില്‍. സി പി ഐ ഭരണഘടനയനുസരിച്ച് നിലവിലെ കമ്മിറ്റിയിലെ 20 ശതമാനം പേരെ ഒഴിവാക്കി പകരം 20 ശതമാനം പേരെ പുതിയ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തണമെന്നാണ് വ്യവസ്ഥ. ഇതിന്റെ അടിസ്ഥാനത്തിലാണ് സി സി മുകുന്ദന്‍ ഉള്‍പ്പെടെയുള്ള 11 ജില്ലാ കൗണ്‍സില്‍ അംഗങ്ങളെ ഏകകണ്ഠമായി തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ ഒഴിവാക്കിയത്. എന്നാല്‍, തന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫുമായി ബന്ധപ്പെട്ട ചില വിഷയങ്ങളുടെ അടിസ്ഥാനത്തിലാണ് തന്നെ ഒഴിവാക്കിയത് എന്ന നിലയില്‍ മുകുന്ദന്റേതായി മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ വസ്തുതകള്‍ക്ക് നിരക്കുന്നതല്ല. സി സി മുകുന്ദന്റെ പി എയുടെ പേരില്‍ ആരോപണം ഉയര്‍ത്തിയത് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരാണ്. ഇത് അടിസ്ഥാനരഹിതമായ ആരോപണമാണ് എന്ന് അന്നുതന്നെ മുകുന്ദന്‍ ഉള്‍പ്പെടുന്ന പാര്‍ട്ടി നേതൃത്വം പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കിയിട്ടുള്ളതുമാണ്.സമ്മേളനത്തില്‍ നിന്ന് മുകുന്ദന്‍ ഇറങ്ങിപ്പോയി എന്ന വാര്‍ത്തയും ശരിയല്ല.…
നിമിഷ പ്രിയയുടെ മോചനം; വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി, കൂടുതല്‍ ഒന്നും ചെയ്യാനാകില്ലെന്ന് കേന്ദ്രം
ദില്ലി: യെമൻ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ കൂടുതല്‍ ഒന്നും ചെയ്യാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ഒഴിവാക്കാന്‍ പരമാവധി കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും ദിയാധനം സ്വീകരിക്കുന്നതില്‍ കേന്ദ്രത്തിന് ഇടപെടാന്‍ പരിമിതിയുണ്ടെന്നും എജി സുപ്രീംകോടതിയെ അറിയിച്ചു. അതേസമയം, വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി പറഞ്ഞു. നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. 2017 ജൂലൈ 25ന് യെമനിൽ നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന യെമന്‍ പൌരന്‍ തലാൽ അബ്ദുമഹദിയെയാണ് നിമിഷ പ്രിയ കൊലപ്പെടുത്തിയത്. നിമിഷ പ്രിയയുടെ പാസ്പോർട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു നിമിഷ പറഞ്ഞത്. തലാലിന് അമിത ഡോസ് മരുന്നു കുത്തിവച്ചാണ് കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിക്കുകയായിരുന്നു.ജൂലായ് 16ന് നിമിഷയുടെ വധശിക്ഷ നടപ്പാക്കുമെന്നാണ് വിവരം. ഇത് മരവിപ്പിക്കാനും നിമിഷ പ്രിയയെ മോചിപ്പിക്കാനും കേന്ദ്ര സർക്കാരിന്റെ ഇടപെടൽ തേടി ആക്ഷൻ…
പത്തനംതിട്ട:പ്രിയദർശിനി പബ്ലിക്കേഷൻസ് സൊസൈറ്റിയുടെ പ്രസിദ്ധീകരണത്തിൽ സുനിൽ തോമസ് റാന്നി എഴുതിയ ആദ്യ പുസ്തകംട്രാവൽ ഫീൽസ് ആൻഡ് ഫീഡ്സ് പുസ്തക പ്രകാശനം പത്തനംതിട്ട റോയൽ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. പ്രിയദർശിനി പബ്ലിക്കേഷൻ ചെയർമാൻ സണ്ണി ജോസഫ് എം എൽ എ പുസ്തക പ്രകാശനം നിർവഹിച്ചു .പ്രിയദർശിനി പബ്ലിക്കേഷൻ വൈസ് ചെയർമാൻ പഴകുളം മധുവിൻ്റെ അധ്യക്ഷതയിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എം പി പുസ്തകം സ്വീകരിച്ചു. ചടങ്ങിൽ ഡി സി സി പ്രസിഡൻറ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, മുൻ രാജ്യസഭാ ഉപാധ്യക്ഷൻ പിജെ കുര്യൻ, പ്രിയദർശിനി പബ്ലിക്കേഷൻപത്തനംതിട്ട ജില്ലാ കോഡിനേറ്റർ ജി. രഘുനാഥ്,തുടങ്ങിയവർ പങ്കെടുത്തു. യാത്രകളെ ഇഷ്ടപ്പെടുന്ന യാത്രാ അനുഭവത്തോടൊപ്പം യാത്ര നിർദേശങ്ങളുമായി ഇറങ്ങിയ യാത്രാവിവരണ പുസ്തകമാണ് ട്രാവൽ ഫീൽസ് ആൻഡ് ഫീഡ്സ്.യാത്രാ ഒരു വികാരവും വിലയിരുത്തലുമായിസുനിൽ തോമസ് റാന്നിയാണ് പുസ്തകം എഴുതിയത്.ടൂറിസം രംഗത്ത് പ്രാദേശിക ടൂറിസം വികസിപ്പിക്കേണ്ടതിന്റെ ആവശ്യകത എടുത്തുപറഞ്ഞുകൊണ്ട് എഴുതുന്ന ഈ പുസ്തകം യാത്ര പ്രേമികൾക്ക് ഒരു മുതൽക്കൂട്ടാണ്. കേരളത്തിലെ…
ബഹ്റൈനിൽ നടക്കുന്ന റോട്ടാക്സ് മാക്‌സ് ചലഞ്ചിൽ പങ്കെടുക്കാൻ ഒരുങ്ങുകയാണ് ഇന്ത്യൻ കൗമാര റേസർ ഫർഹാൻ ബിൻ ഷഫീൽ.
മനാമ: ഇന്ത്യക്കാരനും ബഹ്‌റൈനിൽ താമസക്കാരനുമായ14കാരനായ ഫർഹാൻ ബിൻ ഷഫീൽ മോട്ടോർസ്‌പോർട്സ് ലോകത്തേക്ക് ശക്തമായ പ്രവേശനം നടത്തുകയാണ്. ഇന്ത്യൻ സ്കൂൾ ബഹ്‌റൈനിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ഫർഹാൻ, പ്രൊഫഷണൽ കാർട്ടിങ് ടീമായ നോർത്ത്‌സ്റ്റാർ റേസിങ്ങിനൊപ്പം കഠിന പരിശീലനത്തിലാണ്. ബഹ്‌റൈൻ ശാകിർ ഇന്റർനാഷണൽ കാർട്ടിംഗ് സർക്യൂട്ടിൽ വെച്ചു നടക്കുന്ന Rotax Max ചാലഞ്ചിലെ സീനിയർ മാക്‌സ് വിഭാഗത്തിലാണ് പങ്കെടുകുന്നത്. വണ്ടികളെ കുറിച്ചുള്ള താത്പര്യം വളരെ ചെറുപ്പത്തിൽ തന്നെ ആരംഭിച്ചു. മൂന്ന് വയസ്സുള്ളപ്പോൾ തന്നെ കാറുകളുടെ ബ്രാൻഡുകൾ തിരിച്ചറിയുന്നതിൽ തന്റെ കഴിവ് കുടുംബത്തെ അത്ഭുതപ്പെടുത്തി. പിന്നീട് അത് ഒരു വലിയ സ്വപ്നമായി മാറി—ഒരു പ്രൊഫഷണൽ റേസറായി മാറണമെന്നായി. മലപ്പുറം ജില്ലയിലെ എടപ്പാൾ സ്വദേശിയായ ഷഫീലിന്റെയും, ഷെറീനയുടെയും 4 മക്കളിൽ മൂത്തമകനാണ് ഫർഹാൻ. ഫർഹാന്റെ ആദ്യത്തെ ട്രാക്ക് അനുഭവം ബഹ്‌റൈൻ ഇന്റർനാഷണൽ കാർട്ടിങ് സർക്യൂട്ടിലെ (BIKC) റെന്റൽ കാർട്ട് സെഷനിലൂടെയായിരുന്നു. അതിനുശേഷം നടന്ന 24 മണിക്കൂർ കാർട്ടിങ് അസസ്മെൻറിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഫർഹാനെ നോർത്ത്‌സ്റ്റാർ റേസിങ്…
മനാമ: ബഹ്റൈനിലെ ആദ്യ സര്‍ഫ് പാര്‍ക്കിന്റെ നിര്‍മാണം ആരംഭിച്ചു. 52,000 ചതുരശ്ര മീറ്റര്‍ വിസ്താരമുള്ള പദ്ധതി ബിലാജ് അല്‍ ജസായറിലാണ് നിര്‍മിക്കുന്നത്.പാര്‍ക്ക് ക്ലബ് ഹവായ് എക്‌സ്പീരിയന്‍സ് എന്ന പദ്ധതി ഇദാമയും ജി.എഫ്.എച്ച്. ഫിനാന്‍ഷ്യല്‍ ഗ്രൂപ്പും ചേര്‍ന്നാണ് നടപ്പാക്കുന്നത്. പ്രധാന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ കഴിഞ്ഞ ദിവസം പദ്ധതിയുടെ തറക്കല്ലിടല്‍ നടന്നു. സര്‍ഫിംഗ് ഇഷ്ടപ്പെടുന്ന എല്ലാവര്‍ക്കും സര്‍ഫ് പാര്‍ക്ക് ഉപയോഗപ്പെടുത്തുവാന്‍ സൗകര്യമൊരുക്കുകയാണ് ലക്ഷ്യം. 2026ല്‍ നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ.
മനാമ: ബഹ്റൈന്‍ സ്പേസ് ഏജന്‍സി(ബി.എസ്.എ)യിലെ ചീഫ് സാറ്റലൈറ്റ് ഡിസൈന്‍ ഡിപ്പാര്‍ട്ട്മെന്റായ ആയിഷ അല്‍ ഹറമിനെ സ്പേസ് ആന്റ് സാറ്റലൈറ്റ് പ്രൊഫഷണല്‍സ് ഇന്റര്‍നാഷണല്‍ (എസ്.എസ്.പി.ഐ) പദ്ധതിയായ വിമന്‍ ഇന്‍ സ്പേസ് എന്‍ഗേജ്മെന്റിനു (ഡബ്ല്യു.ഐ.എസ്.ഇ) കീഴില്‍ പുതുതായി സ്ഥാപിതമായ ‘എസ്.എസ്.പി.ഐ-വൈസ് ഈസ്റ്റ്’ റീജിയണല്‍ ഗ്രൂപ്പിന്റെ സഹ അദ്ധ്യക്ഷയായി നിയമിച്ചു.ലോകമെമ്പാടുമുള്ള ബഹിരാകാശ, ഉപഗ്രഹ വ്യവസായത്തിലെ സ്ത്രീകളെയും യുവാക്കളെയും ശാക്തീകരിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന സംഘടനയില്‍ മുതിര്‍ന്ന നേതൃപാടവം വഹിക്കുന്ന ആദ്യ അറബ് വനിതയാണ് അല്‍ ഹറം. മിഡില്‍ ഈസ്റ്റിലെയും ഏഷ്യയിലെയും ബഹിരാകാശ മേഖലയിലെ സ്ത്രീകളെ പിന്തുണയ്ക്കുക എന്നതാണ് അവരുടെ നിയമനത്തിന്റെ ലക്ഷ്യം.ബഹിരാകാശ വിദ്യാഭ്യാസം മുന്നോട്ട് കൊണ്ടുപോകുന്നതിലും സാങ്കേതിക, നേതൃത്വ പരിപാടികള്‍ സംഘടിപ്പിക്കുന്നതിലും എഞ്ചിനീയര്‍മാര്‍, ഗവേഷകര്‍, അറബ് സ്ത്രീകള്‍ എന്നിവരെ ശാക്തീകരിക്കുന്നതിനായി ശക്തമായ പ്രാദേശിക ശൃംഖലകള്‍ കെട്ടിപ്പടുക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അല്‍ ഹറം പറഞ്ഞു.
ബഹ്‌റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം മുതിർന്ന മലപ്പുറം ജില്ലക്കാരായ ബഹറൈനിൽ ഉള്ള പ്രവാസികളെ ആദരിക്കുന്നു
40 വർഷത്തെ പ്രവാസജീവിതം പൂർത്തിയാക്കിയ മലപ്പുറം ജില്ലയിൽ നിന്നുള്ള ഇപ്പോൾ ബഹ്റൈനിൽ ജോലി നോക്കുന്ന പ്രവാസികളെയാണ് ആദരിക്കുന്നതിനായി തിരഞ്ഞെടുക്കുന്നത് എന്ന് ഭാരവാഹികളായ ബഷീർ അമ്പലായി, സലാം മമ്പാട്ടുമൂല, ഷമീർ പൊട്ടച്ചോല, ഫസലുൽ ഹഖ് ,അലി അഷറഫ് വാഴക്കാട് എന്നിവർ അറിയിച്ചു. ഈ മാസം 31 (31/07/2025 വരെ ഇങ്ങനെയുള്ള മലപ്പുറം ജില്ലക്കാരായ ബഹറൈനിൽ ഉള്ള പ്രവാസികളുടെ വിവരങ്ങൾ താഴെ കൊടുത്ത നമ്പറുകളിലേക്ക് അയക്കാവുന്നതാണ്.34135124 മൻഷീർ കൊണ്ടോട്ടി,36612810 രജീഷ് ആർ. പി
മനാമ: ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷൻ സംഘടിപ്പിക്കുന്ന സമ്മർ ക്യാമ്പായ സമ്മർ ഡിലൈറ്റ് സീസൺ മൂന്നിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. ജൂലൈ 15 മുതൽ ഓഗസ്റ്റ് 15 വരെ നീണ്ടുനിൽക്കുന്ന സമ്മർ ക്യാമ്പ് ആറ് വയസ്സ് മുതൽ 12 വയസ്സു വരെയുള്ള കുട്ടികൾക്കാണ് ഒരുക്കിയിട്ടുള്ളത്. നാട്ടിൽ നിന്നും കഴിവുറ്റ ട്രെയിനർമാരുടെ മേൽനോട്ടത്തിലും പരിശീലനം സിദ്ധിച്ച മെന്റർമാരുടെ സഹായത്തോടെയും നടത്തുന്ന ക്യാമ്പിൽ വിവിധ വിഷയങ്ങളിൽ ഉള്ള ഗൈഡൻസുകളും, അറിവുകളും, ഗെയിമുകളും കുട്ടികൾക്ക് ഭാവിയിലേക്ക് ഗുണകരമാകുന്ന മൂല്യവത്തായ സെഷനുകളും ഒരുക്കിയിട്ടുണ്ട്. പ്രമുഖ യുവ ട്രെയിനർമാരും ലൈഫ് കോച്ചുമാരായ ഫയാസ് ഹബീബും അൻഷദ് കുന്നക്കാവും ആണ് കേമ്പിന് നേതൃത്വം നൽകുന്നത്. കഴിഞ്ഞ രണ്ടു വർഷങ്ങളിൽ വിജയകരമായി സമ്മർ ക്യാമ്പ് സംഘടിപ്പിക്കാൻ സാധിച്ചിട്ടുണ്ടെന്നും അതിൻ്റെ പിൻബലത്തിൽ ഇക്കുറിയും വിപുലമായ രൂപത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നതെന്നും കൺവീനർ അനീസ് വി. കെ വ്യക്തമാക്കി. ബഹ്‌റൈൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വാഹന സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഏതാനും സീറ്റുകൾ കൂടി ബാക്കിയുണ്ടെന്നും താൽപര്യമുള്ളവർക്ക്…
മനാമ: ബഹ്‌റൈനിലെ ഉമ്മുല്‍ ഹസമിലെ സൈന്‍ ബാസ്‌ക്കറ്റ്ബോള്‍ അറീനയില്‍ നടന്ന ഗള്‍ഫ് അണ്ടര്‍ 16 ബാസ്‌ക്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ബഹ്റൈന്റെ ദേശീയ അണ്ടര്‍ 16 ബാസ്‌ക്കറ്റ്ബോള്‍ ടീം ചാമ്പ്യന്മാരായി.സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്റ് സ്പോര്‍ട്സ് ഫസ്റ്റ് ഡെപ്യൂട്ടി ചെയര്‍മാനും ജനറല്‍ സ്പോര്‍ട്സ് അതോറിറ്റി ചെയര്‍മാനും ബഹ്റൈന്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഹമദ് അല്‍ ഖലീഫ ടീമിന് ചാമ്പ്യന്‍ഷിപ്പ് ട്രോഫിയും സ്വര്‍ണ്ണമെഡലുകളും സമ്മാനിച്ചു.ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ചാണ് ബഹ്റൈന്‍ ടീം കിരീടം നേടിയത്. എല്ലാ മത്സരങ്ങളിലും വിജയിച്ച ടീം സെപ്റ്റംബറില്‍ മംഗോളിയയില്‍ നടക്കാനിരിക്കുന്ന ഫിബ അണ്ടര്‍ 16 ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാന്‍ യോഗ്യത നേടി.ജനറല്‍ സ്പോര്‍ട്സ് അതോറിറ്റി വൈസ് പ്രസിഡന്റ് ഷെയ്ഖ് സല്‍മാന്‍ ബിന്‍ മുഹമ്മദ് അല്‍ ഖലീഫ, ബഹ്റൈന്‍ ഒളിമ്പിക് കമ്മിറ്റി വൈസ് പ്രസിഡന്റ് ഷെയ്ഖ് ഇസ ബിന്‍ അലി അല്‍ ഖലീഫ, ജനറല്‍ സ്പോര്‍ട്സ് അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഡോ. അബ്ദുറഹ്‌മാന്‍ സാദിഖ് അസ്‌കര്‍,…
