- ബഹ്റൈനില്‍ നേരിയ മഴയ്ക്ക് സാധ്യത
- ഉപയോഗയോഗ്യമല്ലാത്ത ഭക്ഷ്യവസ്തുക്കള്‍ വിറ്റ കേസില്‍ മൂന്നു പേര്‍ക്ക് തടവും പിഴയും
- ‘കാലം കാത്തുവച്ച കാവ്യനീതി’; പാലായില്‍ 21കാരി ദിയ നഗരസഭ അധ്യക്ഷ
- ‘ആ മണി ഞാനല്ല’; ശബരിമല സ്വര്‍ണക്കടത്തില്‍ ഡിണ്ടിഗല്‍ സ്വദേശിയെ ചോദ്യം ചെയ്ത് എസ്ഐടി
- കോർപ്പറേഷനുകളില്‍ സാരഥികളായി; തിരുവന്തപുരത്തും കൊല്ലത്തും പുതുചരിത്രം, സത്യപ്രതിജ്ഞ ചെയ്ത് പുതിയ മേയർമാര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് ഉടന്‍
- യുഎസ് വിസ അഭിമുഖത്തിനിടെ രക്ഷിച്ചത് ബ്ലിങ്കിറ്റ്, ഇല്ലായിരുന്നെങ്കില്‍; അനുഭവം പറഞ്ഞ് യുവതി
- മേയറാകും മുമ്പേ വി വി രാജേഷിന് മുഖ്യമന്ത്രിയുടെ ആശംസ; ഫോണില്‍ വിളിച്ച് പിണറായി വിജയന്
- വിവാദങ്ങൾക്കിടയിൽ തൃശൂർ മേയറായി സത്യപ്രതിജ്ഞ ചെയ്ത് ഡോ. നിജി ജസ്റ്റിൻ; കിരീടമണിയിച്ച് കോൺഗ്രസ്, വോട്ട് ചെയ്ത് ലാലി ജെയിംസ്
Author: News Desk
ബഹ്റൈനിലെ നാഷണൽ ഇൻഫ്ലുവൻസ സെൻ്ററിന് വീണ്ടും മികവിനുള്ള ലോകാരോഗ്യ സംഘടനയുടെ സർട്ടിഫിക്കേഷൻ
മനാമ: ഇൻഫ്ലുവൻസ, കോവിഡ്- 19 എന്നിവ കണ്ടെത്തുന്നതിലുള്ള ലോകാരോഗ്യ സംഘടനയുടെ ഗുണനിലവാര വിലയിരുത്തലിൽ ബഹ്‌റൈനിലെ നാഷണൽ ഇൻഫ്ലുവൻസ സെൻ്ററിന് വീണ്ടും മികവിനുള്ള സർട്ടിഫിക്കേഷൻ ലഭിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.2013 മുതൽ തുടർച്ചയായി പന്ത്രണ്ടാം തവണയാണ് സെൻ്റർ ഈ അംഗീകാരം നേടുന്നത്. അന്താരാഷ്ട്ര ആരോഗ്യ ശൃംഖലകളിൽ നേടിയ വിശ്വാസ്യതയുടെ അടയാളമാണിതെന്ന് മന്ത്രാലയം പറഞ്ഞു.ശ്വസന വൈറസുകളെ കൃത്യമായി നിരീക്ഷിക്കുന്നതിലും വിശകലനം ചെയ്യുന്നതിലുമുള്ള ബഹ്റൈനിലെ ആരോഗ്യപ്രവർത്തകരുടെ വൈദഗ്ധ്യവും അർപ്പണ മനോഭാവവും പ്രതിഫലിപ്പിക്കുന്നതാണ് ഈ അംഗീകാരമെന്ന് അരോഗ്യ മന്ത്രാലയത്തിലെ പൊതുജനാരോഗ്യ വിഭാഗം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ. സാമിയ അൽ ബഹർന പറഞ്ഞു.
മനാമ: ബഹ്റൈനിലെ അൽ ഫത്തേഹ് ഹൈവേയുടെ വീതികൂട്ടൽ പ്രവൃത്തി ആരംഭിച്ചു.ഷെയ്ഖ് ഈസാ ബിൻ സൽമാൻ ഹൈവേയുമായി സന്ധിക്കുന്ന സൽമാൻ പോർട്ട് ഇൻ്റർസെക്ഷന്റെ ഇരുഭാഗങ്ങളിലുമായാണ് ഇപ്പോൾ പ്രവൃത്തി നടക്കുന്നത്. മനാമയിലേക്കുള്ള ഗതാഗതത്തിനായി ഖുറൈഫയ്ക്ക് സമീപം കിഴക്കുവശത്ത് (ബ്ലോക്ക് 324), തെക്കുവശത്തേക്ക് സഞ്ചരിക്കുന്ന വാഹനങ്ങൾക്കായി ഉമ്മുൽ ഹസമിന് സമീപം പടിഞ്ഞാറുവശം (ബ്ലോക്ക് 339) എന്നീ ദിശകളിലേക്ക് പാതകൾ കൂട്ടിച്ചേർക്കുന്നുണ്ട്.ഗതാഗതക്കുരുക്ക് പരിഹരിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്ന് മരാമത്ത് മന്ത്രാലയം അറിയിച്ചു. വടക്കോട്ടുള്ള ഭാഗം മൂന്നു വരികളായും തെക്കോട്ടുള്ള ഭാഗം നാലു വരികളായും വികസിപ്പിക്കും.
അഹമ്മദാബാദ് വിമാനാപകടം: ഫ്യുവൽ സ്വിച്ചുകൾ ഓഫ് ചെയ്തത് ക്യാപ്റ്റനോ? സംശയനിഴലിലാക്കി അമേരിക്കൻ മാധ്യമങ്ങളിൽ റിപ്പോര്‍ട്ട്
ദില്ലി : അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെ എയർ ഇന്ത്യ ഡ്രീംലൈനർ വിമാനം എങ്ങനെ തകര്‍ന്നുവീണുവെന്നതിൽ അന്വേഷണം നടക്കുന്നതിനിടെ സീനിയര്‍ പൈലറ്റിനെ സംശയനിഴലിലാക്കി അമേരിക്കൻ മാധ്യമമായ വാൾസ്ട്രീറ്റ് ജേര്‍ണലിൽ റിപ്പോര്‍ട്ട്. വിമാനത്തിന്റെ ഇന്ധന നിയന്ത്രണ സ്വിച്ചുകൾ (ഫ്യുവൽ സ്വിച്ചുകൾ) ഓഫ് ചെയ്തത് സീനിയർ പൈലറ്റായ ക്യാപ്റ്റൻ സുമിത് സബർവാൾ ആണെന്ന് സംശയിക്കുന്നതായാണ് അന്താരാഷ്ട്ര വാര്‍ത്താ ഏജൻസിയായ റോയിറ്റേഴ്സിനെ ഉദ്ധരിച്ച് അമേരിക്കൻ മാധ്യമമായ വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ അമേരിക്കൻ മാധ്യമങ്ങളിലെ റിപ്പോർട്ടുകളോട് പ്രതികരിച്ചിട്ടില്ല. എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ പ്രാഥമിക റിപ്പോർട്ടിലെ വിവരങ്ങളെ ഉദ്ധരിച്ചാണ് വാൾസ്ട്രീറ്റ് ജേർണലും റോയിട്ടേഴ്സും ഉൾപ്പെടെയുള്ള മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. അപകടത്തിൽപ്പെട്ട ബോയിംഗ് 787 വിമാനത്തിന്റെ എഞ്ചിനുകളിലേക്കുള്ള ഇന്ധന നിയന്ത്രണ സ്വിച്ചുകൾ ഓഫ് ചെയ്ത നിലയിലായിരുന്നുവെന്ന് എഎഐബി റിപ്പോർട്ടിലുണ്ടായിരുന്നു. ഇത് യാന്ത്രികമായി സംഭവിക്കാനുള്ള സാധ്യത കുറവാണെന്നും മനുഷ്യ ഇടപെടൽ കൊണ്ടാവാമെന്നും റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു. ഇതോടൊപ്പം ബ്ലാക് ബോക്സ് പരിശോധിച്ചപ്പോൾ,…
വാഷിംഗ്ടൺ: ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരനും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ജെ. ട്രംപും വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തി.ട്രംപിന് രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ ഊഷ്മളമായ ആശംസകൾ കിരീടാവകാശി അറിയിച്ചു. ബഹ്‌റൈനും അമേരിക്കയും തമ്മിലുള്ള 130 വർഷത്തിലേറെ പഴക്കമുള്ള ബന്ധത്തെ അദ്ദേഹം പരാമർശിച്ചു.അന്താരാഷ്ട്ര സമാധാനം വളർത്തുന്നതിനും സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് സുരക്ഷ, വ്യാപാരം, നിക്ഷേപം എന്നീ മേഖലകളിൽ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്താൻ ബഹ്‌റൈന് അതിയായ താൽപര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു .ബഹ്‌റൈൻ- അമേരിക്ക ബന്ധങ്ങളുടെ ശക്തിയെക്കുറിച്ച് ട്രംപ് സംസാരിച്ചു. പതിറ്റാണ്ടുകളുടെ പരസ്പര പിന്തുണയും സഹകരണവും വളരെ വലുതും അടിത്തറയുള്ളതുമാണ്. ബഹ്‌റൈൻ എല്ലായ്പ്പോഴും ഒരു മൂല്യവത്തായതും ഉറച്ചതുമായ സഖ്യകക്ഷിയാണ്. പകരമായി അമേരിക്ക എല്ലായ്പ്പോഴും ബഹ്‌റൈനൊപ്പം നിന്നിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു.
മനാമ : കോൺഗ്രസ്സ് പാർട്ടിയുടെ സമുന്നത നേതാവും, മുൻ മന്ത്രിയും, കേരള പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റിയുടെ മുൻ പ്രസിഡന്റുമായ അഡ്വക്കേറ്റ് സി.വി. പത്മരാജന്റെ നിര്യാണത്തിൽ ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് ബഹ്‌റൈൻ ദേശീയ കമ്മിറ്റി ദുഃഖം രേഖപ്പെടുത്തി. കേരള രാഷ്ട്രീയത്തിലും കോൺഗ്രസ്സ് പാർട്ടിയിലും അദ്ദേഹം നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്. അദ്ദേഹത്തിൻ്റെ വേർപാട് കേരളത്തിലെ കോൺഗ്രസ്സ് പാർട്ടിക്ക് വലിയ നഷ്ടമാണ്. ഓരോ കോൺഗ്രസുകാരൻ്റേയും ആത്മാഭിമാനത്തിൻ്റെ പ്രതീകമായ തിരുവനന്തപുരത്തെ കേരള പ്രദേശ് കോൺഗ്രസ് ആസ്ഥാനം ‘ഇന്ദിരാഭവൻ’ യാഥാർഥ്യമാക്കിയത് അദ്ദേഹം കെ.പി.സി.സി അധ്യക്ഷനായിരുന്ന കാലത്താണ്.ഐക്യമാണ് ശക്തിയെന്ന് വിളിച്ചോതിയ നേതാവ്. മാന്യവും സൗമ്യവുമായ ആദർശ രാഷ്ട്രീയത്തിൻ്റെ മുഖം. കരുണാകരൻ, എ.കെ ആന്റണി മന്ത്രിസഭകളിൽ അംഗമായിരുന്നു. പത്മരാജന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റി പങ്കുചേരുന്നു.
കൊച്ചി: പൊതുജനാരോഗ്യവും ശാരീരികക്ഷമതയും മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് ക്ലിയോസ്പോർട്‌സിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ 2026-ന്റെ രജിസ്ട്രേഷൻ ആരംഭിച്ചു. നാലാം പതിപ്പായ ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ 2026-ന്റെ രജിസ്ട്രേഷൻ എറണാകുളം എം.പി. ഹൈബി ഈഡനാണ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. ക്ലിയോസ്പോർട്സ് ഡയറക്ടർ ശബരി നായർ, നിധുൻ സദാനന്ദൻ, വൈസ് പ്രസിഡന്റ്, മാർക്കറ്റിംഗ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. 2026 ഫെബ്രുവരി 8-ന് നടക്കുന്ന ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ 42.195 കിലോമീറ്റർ മാരത്തോൺ, 21.1 കിലോമീറ്റർ ഹാഫ് മാരത്തോൺ, 10 കിലോമീറ്റർ റൺ, 3 കിലോമീറ്റർ ഗ്രീൻ റൺ, എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ് നടക്കുക. സെപ്റ്റംബർ 15 നുള്ളിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് മേല്പറഞ്ഞ എല്ലാ വിഭാഗങ്ങളിലും മൺസൂൺ ഏർളി ബേർഡ് ഓഫർ -രജിസ്ട്രേഷൻ ഫീസിൽ 10% കിഴിവ് ലഭിക്കും. കൂടാതെ ആദ്യം രജിസ്റ്റർ ചെയ്യുന്ന 1000 പേർക്ക് കസ്റ്റമൈസ്ഡ് റേസ് ടീ ഷർട്ട് സ്വന്തമാക്കാനുള്ള അവസരവുമുണ്ട്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും…
‘വിപഞ്ചിക നേരിട്ടത് കടുത്ത പീഡനം, മരണം കൊലപാതകമെന്ന് സംശയം, മൃതദേഹം ഷാർജയിൽ സംസ്കരിക്കാൻ അനുവദിക്കരുത്’; കുടുംബം ഹൈക്കോടതിയിൽ
കൊല്ലം: ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശി വിപഞ്ചികയുടെയും കുഞ്ഞിന്റെയും മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ. മരണം കൊലപാതകമെന്ന് സംശയിക്കുന്നുവെന്നും മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ഇടപെടണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം. വിപഞ്ചികയുടെ അമ്മയുടെ സഹോദരിയാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. വിപഞ്ചികയുടെ അമ്മ വിദേശത്തേക്ക് പോയ സാഹചര്യത്തിലാണ് അമ്മയുടെ സഹോദരി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. വിപഞ്ചികയുടെ അമ്മയ്ക്ക് വേണ്ടിയാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. ഹർജിയിൽ പ്രധാനമായും പറയുന്നത്, വിപഞ്ചികയുടെയും കുഞ്ഞിന്റെയും മരണം ഭർതൃവീട്ടിലെ ശാരീരിക മാനസിക പീഡനങ്ങളെ തുടർന്നാണ്. മരിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് വിപഞ്ചിക ഫോണിൽ വിളിക്കുകയും നേരിട്ട പീഡനങ്ങളെക്കുറിച്ചും ശാരീരിക ബുദ്ധിമുട്ടുകളെക്കുറിച്ചും പറഞ്ഞിരുന്നു. തന്റെ അനുവാദമില്ലാതെ, തന്നോട് പറയുക പോലും ചെയ്യാതെ 40 പവന്റെ ആഭരണങ്ങൾ ഭർത്താവ് എടുത്തുകൊണ്ടുപോയെന്നും പറഞ്ഞിരുന്നു. വിപഞ്ചിക കടുത്ത ശാരീരിക പീഡനങ്ങൾക്കിരയായി എന്ന് കുടുംബത്തിന് ബോധ്യമുണ്ടായിരുന്നു. ഭർതൃവീട്ടിൽ നിന്ന് അത്തരത്തിലുള്ള ഭീഷണികളുമുണ്ടായിരുന്നു. വിപഞ്ചികയുടെ മരണം ആത്മഹത്യയെന്ന് കരുതുന്നില്ലെന്നും കൊലപാതകത്തിനുള്ള സാധ്യതകളുണ്ടെന്നും കുടുംബം ആരോപിക്കുന്നു. കുഞ്ഞിനെ കൊലപ്പെടുത്തി വിപഞ്ചിക ആത്മഹത്യ ചെയ്തു എന്ന…
‘നിമിഷ പ്രിയക്ക് മാപ്പ് ഇല്ല’, കടുത്ത നിലപാടിൽ തലാലിന്റെ സഹോദരൻ, ഒരു ഒത്തു തീർപ്പിനും ഇല്ലെന്ന നിലപാടിൽ; അനുനയ ചർച്ചകൾ തുടരും
ദില്ലി: യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ രക്ഷകൾക്കായുള്ള ഇടപെടലുകൾക്ക് തിരിച്ചടിയായി കൊല്ലപ്പെട്ട തലാലിന്‍റെ സഹോദരന്‍റെ നിലപാട്. നിമിഷ പ്രിയക്ക് മാപ്പ് നൽകില്ലെന്ന കടുത്ത നിലപാടിലാണ് തലാലിന്റെ സഹോദരനെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഒരു ഒത്തു തീർപ്പിനും ഇല്ലെന്നും ദയാധനം വേണ്ടെന്നും തലാലിന്‍റെ സഹോദരൻ പറഞ്ഞതായി വിവരമുണ്ട്. കുടുംബത്തിലെ മറ്റ് പലരും നിമിഷ പ്രിയക്ക് മാപ്പ് നൽകണമെന്ന നിലപാടിലാണെന്നും റിപ്പോർട്ടുകളുണ്ട്. ബന്ധുക്കൾക്കിടയിൽ അഭിപ്രായ ഐക്യം ആയിട്ടില്ല. അതുകൊണ്ടുതന്നെ ഇനിയും ചർച്ച വേണ്ടി വരുമെന്നാണ് പ്രതിനിധികൾ പറയുന്നത്. സഹോദരനെ അടക്കം അനിനയിപ്പിക്കാനുള്ള ഊർജ്ജിത ശ്രമം തുടരുകയാണ്. അനുനയശ്രമം തുടരുമെന്ന് സൂചിപ്പിച്ച് കേന്ദ്രസർക്കാരും രംഗത്തെത്തിയിട്ടുണ്ട്. അതേസമയം പരസ്യപ്രതികരണം ഒഴിവാക്കാൻ വിദേശകാര്യമന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്. യെമനിൽ ഇത് ക്രമസമാധാനപ്രശ്നങ്ങൾക്ക് ഇടയാക്കില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. അനാവശ്യ തർക്കങ്ങൾ മോചനത്തിനുള്ള ശ്രമങ്ങളെ ബാധിക്കുമെന്നതിനാലാണ് ഇത്. തിങ്കളാഴ്ച തന്നെ യെമൻ പ്രസിഡൻറ് വിഷയത്തിൽ ഇടപെട്ടിരുന്നു എന്നും കേന്ദ്രം സൂചന നൽകിയിട്ടുണ്ട്. അതേസമയം ഇന്നലെയാണ് നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടുവച്ചുകൊണ്ട്…
114 വയസുള്ള മാരത്തോൺ ഓട്ടക്കാരൻ ഫൗജ സിംഗിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; ഒരാൾ അറസ്റ്റിൽ, കാറും പിടിച്ചെടുത്തു
ജലന്ധർ: ലോകത്തിലെ ഏറ്റവും പ്രായംകൂടിയ മാരത്തൺ ഓട്ടക്കാരനെന്ന് അറിയപ്പെട്ടിരുന്ന ഫൗജ സിംഗിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. കനേഡിയൻ പൗരനായ അമൃത്പാൽ സിംഗ് ധില്ലൻ ആണ് അറസ്റ്റിലായത്. ഇടിച്ചിട്ട് നിർത്താതെ പോയ ഇയാളുടെ കാറും കണ്ടെടുത്തിട്ടുണ്ട്. തിങ്കളാഴ്ചയാണ് ജലന്ധറിൽ വെച്ച് റോഡ് മുറിച്ച് കടക്കവേ ഫൗജ സിംഗിനെ കാർ ഇടിച്ച് ഗുരുതര പരിക്കേറ്റത്. ആശുപത്രിയിൽ എത്തിച്ചതിമന് ശേഷം മരണം സ്ഥിരീകരിക്കുകയായിരുന്നു. പ്രമുഖ മാരത്തൺ ഓട്ടക്കാരൻ ആയിരുന്നു 114 വയസുള്ള ഫൗജ സിംഗ്. പ്രധാനമന്ത്രി അടക്കം ഫൗജ സിംഗിന്റെ മരണത്തിൽ അനുശോചനം അറിയിച്ചിരുന്നു. 1911 ഏപ്രിൽ ഒന്നിന് പഞ്ചാബിൽ ജനിച്ച ഫൗജ സിംഗ് 89-ാം വയസ്സിലാണ് ആദ്യമായി മാരത്തൺ മത്സരത്തിൽ പങ്കെടുത്തത്. മകന്റെ മരണത്തിൽനിന്ന് ഉണ്ടായ ദുഃഖം മറികടക്കാനാണ് അദ്ദേഹം ഓടിത്തുടങ്ങിയതെന്നാണ് പറയപ്പെടുന്നത്. 100 വയസ്സിനു ശേഷം ഒരു ഫുൾ മാരത്തൺ പൂർത്തിയാക്കിയ ആദ്യ വ്യക്തിയായി ഫൗജ സിംഗ് വിശ്വസിക്കപ്പെടുന്നു. 2013-ൽ ഹോങ്കോങ് മാരത്തണിലായിരുന്നു അദ്ദേഹം അവസാനമായി മത്സരിച്ചത്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന്…
പഹല്‍ഗാം ഭീകരാക്രമണത്തിന് വഴി വച്ചത് സുരക്ഷാ വീഴ്ച , ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് ജമ്മു കശ്മീര്‍ ഗവര്ണ്ണര് മനോജ് സിന്‍ഹ
ദില്ലി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ സുരക്ഷ വീഴ്ച സമ്മതിച്ച് ജമ്മു കശ്മീര്‍ ഗവര്‍ണ്ണര്‍. സംഭവത്തിന്‍റെ പൂര്‍ണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും മനോജ് സിന്‍ഹ ഒരു ഇംഗ്ലിഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. പഹല്‍ഗാമിലെ സുരക്ഷ വീഴ്ചയില്‍ കേന്ദ്രം മൗനം പാലിക്കുമ്പോഴാണ് ഗവര്‍ണ്ണറുടെ ഏറ്റു പറച്ചില്‍ പഗല്‍ ഗാം ഭീകരാക്രമണത്തില്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദഉള്ള നടത്തിയ ഖേദ പ്രകടനത്തിന് പിന്നാലെയാണ് ഉത്തരവാദിത്തം ഏറ്റെടുക്കുകയാണെന്ന് ഗവര്‍ണ്ണര് മനോജ് സിന്‍ഹയും പറയുന്നത്. വിനോദ സഞ്ചാരികളെ ഭീകരര്‍ ഉന്നം വയ്ക്കില്ലെന്നായിരുന്നു അതുവരെയുള്ള ധാരണ. സംഭവം നടന്നത് ഒരു പുല്‍മേട്ടിലായിരുന്നു. അവിടെ സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് താവളമോ, മറ്റ് ക്രമീകരണങ്ങളോ ഏര്‍പ്പെടുത്തിയിരുന്നില്ല. പാക് സ്പോണ്‍സേര്‍ഡ് ആക്രമണമാണ് നടന്നത്. ആക്രമണത്തിലൂടെ വര്‍ഗീയ ചേരിതിരിവിനാണ് പാകിസ്ഥാന്‍ ശ്രമിച്ചത്. ജമ്മുകശ്മീര്‍ ഒരിക്കലും ശാന്തമാകാന്‍ പാകിസ്ഥാന്‍ അനുവദിക്കില്ല. ഓപ്പറേഷന്‍ സിന്ധൂറിലൂടെ പാകിസ്ഥാനെ നിശബ്ദമാക്കി. ഏതൊരു ഭീകരാക്രണമെത്തേയും യുദ്ധമായി കണ്ട് തിരിച്ചടിക്കുമെന്നതാണ് ഇന്ത്യയുടെ സന്ദേശമെന്നും ഗവര്‍ണ്ണര്‍ മനോജ് സിന്‍ഹ വ്യക്തമാക്കുന്നു. ആക്രമണത്തോടെ വിനോദ സഞ്ചാരമേഖല പാടേ തകര്‍ന്നെന്നും,…
