Author: News Desk

തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളേജിൽ മസ്തിഷ്കമരണമടഞ്ഞ തിരുവനന്തപുരം കിഴാറൂർ പശുവെണ്ണറ, കാറാത്തലവിള ബിജിലാൽ കൃഷ്ണ (42) ഇനി ആറു പേർക്ക് പുതുജീവനേകും.ബൈക്ക് അപകടത്തെ തുടർന്ന് മസ്തിഷ്കമരണം സംഭവിച്ച ബിജിലാലിന്റെ രണ്ട് വൃക്കയും കരളും ഹൃദയവാൽവും രണ്ട് നേത്രപടലങ്ങളുമാണ് കേരളത്തിലെ വിവിധ ആശുപത്രികളിൽ കഴിയുന്ന രോഗികൾക്ക് ദാനം ചെയ്തത്. ഒരു വൃക്ക തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലേക്കും മറ്റൊരു വൃക്കയും കരളും തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്കും ഹൃദയവാൽവ് ശ്രീ.ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിലേക്കും നേത്രപടലം തിരുവനന്തപുരം റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജിയിലേക്കുമാണ് നൽകിയത്. 2025 ജൂലൈ ഏഴിന് രാവിലെ 5.50നാണ് തിരുവനന്തപുരം കവടിയാറിൽ ബിജിലാൽ കൃഷ്ണ സഞ്ചരിച്ച ബൈക്ക് വാട്ടർ ടാങ്ക് ലോറിയുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ ബിജിലാലിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജൂലൈ 17ന് മസ്തിഷ്കമരണം സ്ഥിരീകരിച്ചതിനെ തുടർന്ന് ബന്ധുക്കൾ അവയവദാനത്തിന് തയ്യാറാവുകയായിരുന്നു. അവയവദാനത്തിന് തയ്യാറായ ബിജിലാലിന്റെ കുടുംബത്തിന് ആരോഗ്യ, വനിതാശിശുവികസന വകുപ്പ് മന്ത്രി വീണാജോർജ് നന്ദി അറിയിച്ചു. കുടുംബത്തിന്റെ…

Read More

ന്യൂഡൽഹി: ശബ്‌ദത്തേക്കാൾ എട്ട് മടങ്ങ് വേഗതയില്‍ സഞ്ചരിക്കുകയും 1,500 കിലോമീറ്റർ വരെ അകലെയുള്ള ലക്ഷ്യസ്ഥാനത്ത് കൃത്യമായി പതിക്കുകയും ചെയ്യുന്ന മിസൈൽ വികസിപ്പിച്ച് ഇന്ത്യ. എക്‌സ്റ്റന്‍റഡ് ട്രാജക്‌ടറി ലോംഗ് ഡ്യൂറേഷൻ ഹൈപ്പർസോണിക് ക്രൂയിസ് മിസൈൽ (ET-LDHCM)​ എന്ന ഹൈപ്പർസോണിക് മിസൈൽ ഇന്ത്യ നാളിതുവരെ വികസിപ്പിച്ച ഏറ്റവും അത്യാധുനികമായ മിസൈല്‍ സംവിധാനമാണ്. അടുത്ത തലമുറ ഹൈപ്പർസോണിക് ആയുധങ്ങൾ വികസിപ്പിക്കുന്നതിനുള്ള ക്ലാസിഫൈഡ് പ്രോഗ്രാമായ ‘പ്രോജക്ട് വിഷ്ണു’വിനു കീഴിൽ നിർമ്മിച്ച പുതിയ മിസൈൽ ഡിആര്‍ഡിഒ കഴിഞ്ഞദിവസം വിജയകരമായി പരീക്ഷിച്ചു. നിലവിലെ ബ്രഹ്മോസ്, അഗ്നി-5, ആകാശ് മിസൈലുകളെക്കാൾ കൂടുതൽ വേഗത്തിൽ സഞ്ചരിക്കാൻ ഈ മിസൈലിന് സാധിക്കും. മാക് 8 വേഗതയില്‍ 1500 കി.മീ അകലെയുള്ള ലക്ഷ്യങ്ങൾ വരെ തകർക്കാൻ ഇതിനു കഴിയുമെന്ന് പ്രതിരോധ വിദഗ്ധർ ചൂണ്ടിക്കാട്ടി. മുൻകാലങ്ങളിൽ മിസൈലുകൾ തിരിയുന്ന കംപ്രസറിന്‍റെ ബലത്തിലാണ് മുന്നോട്ട് സഞ്ചരിച്ചിരുന്നതെങ്കിൽ, പുതിയ മിസൈലിൽ എയർ ബ്രീത്തിംഗ് പ്രൊപ്പൽഷൻ ഉപയോഗിച്ച് അന്തരീക്ഷത്തിലെ ഓക്‌സിജൻ വഴി പ്രവർത്തിക്കുന്ന സ്‌ക്രാംജെറ്റ് എഞ്ചിനാണ് ഉപയോഗിച്ചിരിക്കുന്നത്. ഭാരം കുറവാണെന്നു മാത്രമല്ല,…

Read More

തിരുവനന്തപുരം: കേരളത്തിൽ മൂന്ന് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. ഇന്ന് നാല് ജില്ലകളിലാണ് റെഡ‍് അലര്‍ട്ട് നല്‍കിയിട്ടുള്ളത്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെ‍ഡ് അലർട്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് ആണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ മഞ്ഞ അലര്‍ട്ടുണ്ട്. നാളെ അഞ്ച് ജില്ലകളിൽ റെ‍ഡ് അലര്‍ട്ട് മുന്നറിയിപ്പുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം ജില്ലകളിലാണ് റെഡ് അലർട്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളിൽ നാളെ ഓറഞ്ച് അലര്‍ട്ട ആണ്. 20ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട്. കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട് ആണ്. പ്രളയ സാധ്യത മുന്നറിയിപ്പ് അപകടകരമായ രീതിയിൽ ജലനിരപ്പ് തുടരുന്നതിനാൽ സംസ്ഥാന ജലസേചന വകുപ്പ് താഴെ പറയുന്ന നദികളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കുക. ഓറഞ്ച് അലർട്ട് കാസർകോട് : ഉപ്പള (ഉപ്പള…

Read More

കൊല്ലം: കൊല്ലം തേവലക്കരയിലെ സ്കൂളിൽ ഷോക്കേറ്റ് മരിച്ച മിഥുന്റെ സംസ്കാരം നാളെ ന‌‌ടക്കും. മൃതദേഹം രാവിലെ 10 മണിക്ക് സ്കൂളിൽ പൊതുദർശനത്തിന് വെക്കും. ശേഷം നാല് മണിയോടെയായിരിക്കും സംസ്കാരം ന‌‌ടക്കുക. മിഥുന്റെ അമ്മ നടപടിക്രമങ്ങൾ പൂർത്തിയാക്കി നാളെ നാട്ടിലെത്തുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. നിലവിൽ തുർക്കിയിലുള്ള സുജ തുർക്കി സമയം ഇന്ന് വൈകുന്നേരം ആറുമണിക്ക് കുവൈത്ത് എയർവേസിൽ കുവൈത്തിലേക്ക് തിരിക്കുമെന്നും രാത്രി 9:30ന് കുവൈത്തിൽ എത്തിയതിനു ശേഷം 19ന് പുലർച്ചെ 01.15നുള്ള ഇൻഡിഗോ വിമാനത്തിൽ പുറപ്പെട്ട് രാവിലെ 08.55ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേരും. നാളെ രണ്ട് മണിയോടെ വീട്ടിൽ എത്തുമെന്നാണ് കരുതുന്നതെന്ന് ബന്ധുക്കൾ അറിയിച്ചു.

Read More

തിരുവനന്തപുരം: നാവായിക്കുളം കിഴക്കനേല ഗവൺമെൻ്റ് എൽ.പി സ്‌കൂളിലെ കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. ഇവരെ പാരിപ്പള്ളി സർക്കാർ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. 25 ഓളം കുട്ടികൾക്കാണ് സ്കൂളിലെ ഉച്ചഭക്ഷണശേഷം അസ്വസ്ഥത ഉണ്ടായത്. ചോറിനോടൊപ്പം കുട്ടികൾക്ക് ചിക്കൻ കറിയും വിളമ്പിയിരുന്നു. ഇതിൽ നിന്നാകാം ഭക്ഷ്യ വിഷബാധയേറ്റതെന്നാണ് പ്രാഥമിക നിഗമനം. രണ്ടു കുട്ടികൾ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. നാവായിക്കുളം വെട്ടിയറ സ്വദേശിയായ എട്ട് വയസ്സുള്ള ചിരഞ്ജീവി, കിഴക്കനേല സ്വദേശി ആറ് വയസ്സുള്ള വജസ്സ് വിനോദ് എന്നിവരാണ് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ 8-ാം വാർഡിൽ ചികിത്സയിൽ കഴിയുന്നത്. ചികിത്സ തേടിയ ശേഷം വീട്ടിലേക്ക് മാറ്റിയ കുട്ടികൾ നിരീക്ഷണത്തിലാണ്. സംഭവത്തെക്കുറിച്ച് സ്കൂൾ അധികൃതർ തദ്ദേശ സ്ഥാപനത്തെയോ ബന്ധപ്പെട്ട അധികൃതരെയോ അറിയിച്ചില്ലെന്ന വിമർശനവും ഉയരുന്നുണ്ട്.

Read More

കൊച്ചി: നിമിഷപ്രിയയുടെ മോചനം ആവശ്യപ്പെട്ടുള്ള മധ്യസ്ഥ ചർച്ചയ്ക്ക് യെമനിൽ പോകണമെന്ന് ആവശ്യപ്പെട്ടവരോട് കേന്ദ്ര സർക്കാരിനെ സമീപിക്കാൻ സുപ്രീം കോടതി നിർദേശം. വിഷയത്തിൽ കേന്ദ്ര സർക്കാർ സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യുന്നുവെന്ന് അറ്റോർണി ജനറൽ വ്യക്തമാക്കി. ഇന്ന് കേസ് പരിഗണിച്ചപ്പോഴാണ് സുപ്രീം കോടതി വിഷയത്തിൽ കേന്ദ്ര സർക്കാരിൻ്റെ മറുപടി കൂടി കേട്ടശേഷം ഹർജിക്കാരോട് കേന്ദ്രത്തെ സമീപിക്കാൻ ആവശ്യപ്പെട്ടത്. നിമിഷപ്രിയയുടെ മോചനത്തിനായി മധ്യസ്ഥ സംഘത്തെ നിയോഗിക്കണമെന്നായിരുന്നു ഹർജിക്കാരുടെ ഒരാവശ്യം. യെമനിലേക്ക് പോകാൻ അനുവദിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. വധശിക്ഷ നീട്ടിവച്ചിരിക്കുകയാണെന്നും പുതിയ തീയതി നിശ്ചയിച്ചിട്ടില്ലെന്നും അറ്റോർണി ജനറൽ ചൂണ്ടിക്കാട്ടി. ഹർജിക്കാർക്ക് യെമനിൽ പോകണമെങ്കിൽ കേന്ദ്രസർക്കാരിന് അപേക്ഷ നൽകാമെന്നും, കേന്ദ്രം ഈ അപേക്ഷ പരിഗണിക്കട്ടെയെന്നും സുപ്രീം കോടതി വ്യക്തമാക്കി. നിമിഷപ്രിയയുടെ അമ്മ ഇതിനകം യെമനിൽ ഉണ്ടല്ലോയെന്നും സുപ്രീം കോടതി ഹർജിക്കാരോട് പറഞ്ഞു. നിമിഷപ്രിയക്ക് മാപ്പ് നൽകുന്നതിലും ദിയാദനം സ്വീകരിക്കുന്നതിലും കുടുംബത്തിൽ ഇതുവരേയും അഭിപ്രായ ഐക്യം ആയിട്ടില്ല. അതിനിടെ ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന വിദ്വേഷ പ്രചരണത്തിനെതിരെ ആർജെഡി ദേശീയ…

Read More

മനാമ: ബഹ്റൈനിലെ സല്ലാഖിലെ പുതിയ പോലീസ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു.ആഭ്യന്തര മന്ത്രി ലെഫ്റ്റനൻ്റ് ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുല്ല അൽ ഖലീഫയുടെ നേതൃത്വത്തിലായിരുന്നു ഉദ്ഘാടന ചടങ്ങ്. ആഭ്യന്തര ഉപ മന്ത്രിയും പൊതുസുരക്ഷാ മേധാവിയും മറ്റു മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.സ്മാരക ഫലകം അനാച്ഛാദനം ചെയ്തുകൊണ്ടാണ് ചടങ്ങ് ആരംഭിച്ചത്. ആധുനികവും കാര്യക്ഷമവും ജനകേന്ദ്രീകൃതവുമായ പോലീസ് സേവനം ലഭ്യമാക്കുക എന്ന മന്ത്രാലയത്തിന്റെ ലക്ഷ്യത്തിന്റെ ഭാഗമായാണ് ഈ പോലീസ് സ്റ്റേഷൻ നിർമിച്ചതെന്ന് മന്ത്രി പറഞ്ഞു. പോലീസ് സ്റ്റേഷനുകളെ വേഗതയേറിയതും മികച്ചതും സമൂഹവുമായി കൂടുതൽ ബന്ധപ്പെട്ടതുമായ സേവന കേന്ദ്രങ്ങളാക്കി മാറ്റാനുള്ള പദ്ധതിയുടെ ഭാഗമായാണിതന്നും അദ്ദേഹം പറഞ്ഞു. സ്റ്റേഷനിലെ വാഹനങ്ങളും മറ്റു സേവന സംവിധാനങ്ങളും മന്ത്രി പരിശോധിച്ചു.

Read More

തെവലക്കര ബോയ്സ് ഹൈസ്ക്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെ.എസ്.യു പ്രതിഷേധം ശക്തമാക്കുന്നു. നാളെ സംസ്ഥാന വ്യാപകമായി സ്കൂളുകളിൽ കെ.എസ്.യു പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്തതായി സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ അറിയിച്ചു. കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്കൂളിലേക്ക് പ്രതിഷേധ മാർച്ചും നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൻ പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കും. പൊതുവിദ്യാഭ്യാസ മേഖലയിലെ സ്കൂളുകൾക്ക് ആവശ്യമായ പരിഗണന സർക്കാർ നൽകുന്നില്ല എന്നതിൻ്റെ ഉദാഹരണമായി ഇത്തരം സംഭവങ്ങൾ മാറുകയാണെന്നും, കൊച്ചു കുട്ടികളുടെ ജീവന് പുല്ലുവില കൽപ്പിക്കുന്ന നവകേരള നിർമ്മിതിക്കാണ് പിണറായി വിജയൻ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംഭവത്തിൽ സ്കൂൾ അധികൃതരും, വിദ്യാഭ്യാസ വകുപ്പും, കെഎസ്ഇബിയും ഒരേ പോലെ കുറ്റക്കാരാണ്.പരസ്പരം പഴിചാരി രക്ഷപ്പെടാൻ ആർക്കും അവസ്സരം നൽകരുതെന്നും അലോഷ്യസ് സേവ്യർ ആവശ്യപ്പെട്ടു.വർഷങ്ങളായി ഈ വൈദ്യുതി ലൈൻ സ്കൂൾ കെട്ടിടത്തോട് ചേർന്നാണ് കിടക്കുന്നതെന്നും ലൈൻകമ്പി മാറ്റുന്നതിൽ ഇതുവരെ നടപടി ഉണ്ടായിട്ടില്ലെന്നും പൂർവ്വ വിദ്യാർത്ഥികൾ തന്നെവ്യക്തമാക്കിയിട്ടുണ്ട്. സ്കൂൾ മാനേജ്മെന്റ് അപേക്ഷ നൽകിയിട്ടില്ലെന്നാണ് കെഎസ്ഇബിയുടെ…

Read More

കൊല്ലം തേവലക്കര ബോയ്സ് ഹൈസ്ക്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചതായി പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. റിപ്പോർട്ടിൽ ചില അനാസ്ഥകൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിശദമായ റിപ്പോർട്ട് നാളെ ലഭ്യമാകും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കർശന നടപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. കേരളത്തിന്റെ മകനാണ് മിഥുൻ. മിഥുന്റെ കുടുംബത്തിന് പിന്തുണ നൽകും.മിഥുന്റെ കുടുംബത്തിന് വീട് നിർമിച്ചു നൽകും.സ്കൗട്സ്‌ ആൻഡ് ഗൈഡ്സിന്റെ നേതൃത്വത്തിലാണ് വീട് നിർമിച്ചു നൽകുക.പൊതുവിദ്യാഭ്യാസ മന്ത്രിയാണ് സ്കൗട്സ്‌ ആൻഡ് ഗൈഡ്സ്‌ സംസ്ഥാന പ്രസിഡണ്ട്. പാരിപ്പള്ളി മെഡിക്കൽ കോളേജിലെത്തി മന്ത്രി മിഥുന് ആദരാഞ്ജലികൾ അർപ്പിച്ചു. ധനമന്ത്രി കെ എൻ ബാലഗോപാലും ഒപ്പം ഉണ്ടായിരുന്നു.സംഭവത്തിന്റെ പശ്ചാത്തലത്തിൽ ആലപ്പുഴയിൽ നാളെ (ജൂലൈ 18)നിശ്ചയിച്ചിരുന്ന പരിപാടികളിൽ മന്ത്രി പങ്കെടുക്കില്ല.

Read More

സന: യമന്‍ ജയിലില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന മലയാളി യുവതി നിമിഷ പ്രിയയെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെ മലയാള മാധ്യമങ്ങളെ വിമര്‍ശിച്ച് കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മഹ്ദി. ഇന്ത്യയിലേയും പ്രത്യേകിച്ച് കേരളത്തിലേയും മാധ്യമങ്ങള്‍ നിമിഷ പ്രിയയെ കുറ്റവാളിയാക്കുന്നതിന് പകരം ഒരു പാവമെന്ന നിലയില്‍ ചിത്രീകരിക്കാന്‍ ശ്രമിക്കുകയാണെന്നും തങ്ങളുടെ നിലപാട് കൂടുതല്‍ ശക്തമാക്കുകയാണെന്നും പോസ്റ്റില്‍ പറയുന്നു. ഫൈസല്‍ നിയാസ് എന്നയാളുടെ ഫെയ്‌സ്ബുക്ക് പോസ്റ്റും ഇതിനോടൊപ്പം ഷെയര്‍ ചെയ്തിട്ടുണ്ട്. നിമിഷ പ്രിയ കുറ്റക്കാരിയല്ലെന്ന് വരുത്താനായി മലയാള മാധ്യമങ്ങള്‍ ശ്രമിക്കുന്നതാണ് തലാലിന്റെ കുടുംബത്തെ ചൊടിപ്പിക്കുന്നതെന്നാണ് ഫൈസല്‍ നിയാസിന്റെ പോസ്റ്റില്‍ പറയുന്നത്. അറബിയിലും മലയാളത്തിലും ആണ് ഇത്തവണ ഫെയ്‌സ്ബുക്കില്‍ തലാലിന്റെ സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മഹ്ദിയുടെ പ്രതികരിച്ചിരിക്കുന്നത്. മലയാള മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്തകളുടെ സ്‌ക്രീന്‍ഷോട്ടും ഒപ്പമുണ്ട്. അബ്ദുല്‍ ഫത്താഹ് മഹ്ദിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇതുവരെ ഇന്ത്യന്‍ മീഡിയ, പ്രത്യേകിച്ചും കേരള മീഡിയ, കുറ്റക്കാരിയായ നിമിഷ പ്രിയയെ കുറ്റവാളിയെന്നതിനു പകരം ഒരു പാവമെന്ന നിലയില്‍ ചിത്രീകരിക്കാന്‍ ശ്രമിക്കുന്നു. അവള്‍…

Read More