Author: News Desk

തൊടുപുഴ: വണ്ടിപ്പെരിയാര്‍ കേസിലെ ഇരയുടെ കുടുംബാംഗങ്ങളുടെ സുരക്ഷക്ക്​ ശക്തമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ല പൊലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപ്. പകലും രാത്രിയും പെണ്‍കുട്ടിയുടെ വീടും പരിസരവും പൊലീസ് നിരീക്ഷണത്തിലായിരിക്കും. സ്ഥലത്ത് പൊലീസ് പട്രോളിങ്​ ശക്തമാക്കും. ഇതുസംബന്ധിച്ച് വണ്ടിപ്പെരിയാര്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ജില്ല പൊലീസ്​ മേധാവി അറിയിച്ചു. ഇടുക്കി വണ്ടിപ്പെരിയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട ആറു വയസുകാരിയുടെ അച്ഛന് കുത്തേറ്റിരുന്നു. സംഭവത്തിൽ കൊലപാതക കേസിൽ വിചാരണക്കോടതി വെറുതെവിട്ട അർജുന്റെ ബന്ധുവായ പാൽരാജിനെ പൊലീസ് പിടികൂടി. വണ്ടിപ്പെരിയാർ പട്ടണത്തിലെ പശുമലയിൽവെച്ചാണ് കുട്ടിയുടെ അച്ഛന് കുത്തേറ്റത്. കുട്ടിയുടെ മുത്തച്ഛനും സംഘർഷത്തിൽ നേരിയ പരിക്കേറ്റിരുന്നു. ആക്രമണത്തിന് ശേഷം ഓടി രക്ഷപ്പെട്ട പാൽ‌രാജിനെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. കുട്ടിയുടെ അച്ഛനും മുത്തച്ഛനും ബൈക്കിൽ പോകുകയായിരുന്നു. ഈ സമയം അർജുന്‍റെ ബന്ധു പാൽരാജ് ഇവരെ അശ്ലീല ആംഗ്യം കാണിച്ചു. ഇരുവരും ഇത് ചോദ്യം ചെയ്തതോടെ വാക്കു തർക്കമായി. ഇത് കൈയാങ്കളിയിലേക്ക് നീളുകയും പാൽരാജ് കുട്ടിയുടെ അച്ഛനെ…

Read More

കൊല്ലം: ചക്കുവള്ളിയിൽ അനധികൃതമായി സൂക്ഷിച്ച ഗ്യാസ് സിലണ്ടറുകൾ പൊട്ടിത്തെറിച്ചു. സിപിഎം മുൻ ലോക്കൽ സെക്രട്ടറി പ്രകാശ് ജനാർദനക്കുറുപ്പിന്റെ പേരിലുള്ള വീട്ടിലും സമീപത്തെ ഷെഡിലുമായി സൂക്ഷിച്ച 140 സിലിണ്ടറുകളിൽ ആറ് എണ്ണമാണ് പൊട്ടിത്തെറിച്ചത്. കൊച്ചുതെരുവ് ചെമ്മാട്ട് മുക്കിന് സമീപത്തെ അനധികൃത ഗോഡൗണിൽ ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് അപകടമുണ്ടായത്. പന്തളം തുമ്പമണ്ണിലെ ഏജൻസിയുടെ സിലിണ്ടറുകളാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. ഗാർഹിക സിലിണ്ടറിൽ നിന്നും വാണിജ്യ ആവശ്യത്തിനുള്ള വലിയ സിലിണ്ടറിലേക്ക് വാതകം പകരുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

Read More

തിരുവനന്തപുരം നാഷ്ണല്‍ ഹെല്‍ത്ത് മിഷന്‍(എന്‍.എച്ച്.എം) പദ്ധതിക്കായി കേന്ദ്രഫണ്ട് ലഭിക്കുന്നില്ലെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ്ജ്. 2023-2024 കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്ക് ലഭിക്കേണ്ട കേന്ദ്രവിഹിതം ഇതുവരെയും കിട്ടിയിട്ടില്ല. ഇക്കാരണത്താല്‍ എന്‍.എച്ച്.എമ്മിന്റെ പ്രവര്‍ത്തനങ്ങള്‍ താളെതെറ്റി. 60 ശതമാനം കേന്ദ്രഫണ്ടും 40 ശതമാനം സംസ്ഥാനഫണ്ടും ഉപയോഗിച്ചാണ് എന്‍.എച്ച്.എമ്മിന്റെ പ്രവര്‍ത്തനം. ഈ അനുപാതത്തില്‍ വിവിധ പദ്ധതികള്‍ക്കായി കേന്ദ്രം അനുവദിക്കേണ്ടത് 826.2 കോടിരൂപയാണ്. സംസ്ഥാനത്തിന്റെ വിഹിതം 550. 68 കോടിയും. ക്യാഷ് ഗ്രാന്‍ഡായി കേന്ദ്രം അനുവദിക്കുന്നത് 371.20 കോടിയാണ്. നാലുഗഡുവായാണിത് ലഭിക്കേണ്ടത്. മൂന്നുഗഡു അനുവദിക്കേണ്ട സമയം ഇതിനകം കഴിഞ്ഞെന്നും അതുവരെ ഒരുഗഡുപോലും കിട്ടിയിട്ടില്ലെന്നും വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി ആരോപിച്ചു. മൂന്നുഗഡുവായി ലഭിക്കേണണ്ട 278.4 കോടി രൂപയാണ് കിട്ടാനുള്ളത്. സംസ്ഥാന സര്‍ക്കാരിന്റെ വിഹിതം നല്‍കിക്കഴിഞ്ഞു. ഇത് ഉപയോഗിച്ചാണ് കഴിഞ്ഞ രണ്ട് മാസമായി എന്‍.എച്ച്.എമ്മിന്റെ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോയത്. ആശാപ്രവര്‍ത്തകര്‍ക്കുള്ള ഇന്‍സന്റീവ്, ആരോഗ്യപ്രവര്‍ത്തകരുടെ ശമ്പളം എന്നിവ മുടങ്ങി. കേന്ദ്രവുമായി ആശയവിനിമയം നടത്തിയിരുന്നു. കോ ബ്രാന്‍ഡിങ് എന്ന സാങ്കേതികത്വമാണ് ഇതിനുതടസമായി കേന്ദ്രം പറയുന്നത്. ആരോഗ്യ കേന്ദ്രങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ ലോഗോയ്‌ക്കൊപ്പം…

Read More

കൊൽക്കത്ത: പ്രശസ്ത ഹിന്ദുസ്ഥാനി സം​ഗീതജ്ഞനും പത്മഭൂഷൺ ജേതാവുമായ ​ ഉസ്താദ് റാഷി​ദ് ഖാൻ (55) അന്തരിച്ചു. സ്വകാര്യ ആശുപത്രിയിൽ കാൻസറിനെ തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചുനാളുകളായി അദ്ദേഹത്തിന്റെ ആരോ​ഗ്യനില ​ഗുരുതരമായി തുടരുകയായിരുന്നു. ഗായകനും രാംപുർ-സഹസ്വാൻ ഘരാന സ്ഥാപകനുമായ ഇനായത്ത് ഹുസൈൻ ഖാന്റെ ചെറുമകനാണ് റാഷിദ് ഖാൻ. ജബ് വി മെറ്റ്, മൈ നെയിം ഈസ് ഖാൻ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിൽ ​ഗാനം ആലപിച്ച റാഷിദ് ഖാൻ സം​ഗീത സംവിധായകൻ എന്ന നിലയിലും ശ്രദ്ധേയനാണ്. ഉത്തർപ്രദേശ് സ്വദേശിയാണ് റാഷിദ് ഖാൻ. 11-ാം വയസിലാണ് റാഷിദ് ഖാൻ ആദ്യമായി കച്ചേരി അവതരിപ്പിച്ചത്. 14-ാം വയസിൽ കൊൽക്കത്തയിൽ ഐ.ടി.സി. സം​ഗീത് റിസർച്ച് അക്കാദമിയിൽ ചേർന്നു. 2006-ൽ പത്മശ്രീയും 2022-ൽ പത്മഭൂഷണും നൽകി രാജ്യം ആദരിച്ചു. 2006-ൽ സം​ഗീത നാടക അക്കാദമി അവാർഡും അദ്ദേഹത്തിന് ലഭിച്ചിരുന്നു. രാഷ്ട്രീയ സാംസ്കാരിക രം​ഗത്തുള്ള നിരവധിയാളുകൾ റാഷിദ് ഖാന്റെ വിയോ​ഗത്തിൽ അനുശോചനമറിച്ചു. റാഷിദ് ഖാൻ്റെ വിയോ​ഗം രാജ്യത്തിനും സം​ഗീത…

Read More

ഒറ്റപ്പാലം: റെയിൽവേ ട്രാക്കിനു സമീപം രണ്ട് അജ്ഞാത മൃതദേഹങ്ങൾ കണ്ടെത്തി. ഒറ്റപ്പാലം ചോറോട്ടൂരിൽ റെയിൽവേ ട്രാക്കിനു സമീപമാണ് രണ്ടു പുരുഷൻമാരുടെ മൃതദേഹങ്ങൾ കണ്ടത്. അതിഥി തൊഴിലാളികളാണ് മരിച്ചതെന്നാണ് വിവരം. ഇരുവരും ട്രെയിനിൽ നിന്നു വീണതാണെന്നാണ് വിവരം. ഷൊർണൂർ ഭാഗത്തേക്കുള്ള ട്രാക്കിലാണ് മൃതദേഹങ്ങൾ. 45ഉം 35ഉം വയസ് തോന്നിക്കുന്നവരാണ് മരിച്ചത്. ഇവർ ഇതര സംസ്ഥാനക്കാരാണെന്നു സംശയിക്കുന്നു. ഉച്ചയ്ക്ക് രണ്ടോടെയാണ് റെയിൽവേ പാളത്തിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. കംപാർട്ട്‌മെന്റിന്റെ വാതിലിനു സമീപം ഇരുന്ന് യാത്ര ചെയ്തപ്പോൾ വീണതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. വളവോടുകൂടിയ പ്രദേശത്തു കൂടി തീവണ്ടി കടന്നുപോകുന്നതിനിടെ വാതിൽ താനേ അടഞ്ഞപ്പോൾ ഇരുവരും ട്രാക്കിലേക്കു തെറിച്ചതാണെന്നും സംശയിക്കുന്നു. മൃതദേഹങ്ങൾ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.

Read More

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലേക്കു നടന്ന മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് റജിസ്റ്റർ ചെയ്ത കേസിൽ പൊലീസ് അറസ്റ്റു ചെയ്ത യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ റിമാൻഡ് ചെയ്തു. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് (മൂന്ന്) ഈ മാസം 22 വരെ രാഹുലിനെ റിമാൻഡ് ചെയ്തത്. രാഹുലിനെ പൂജപ്പുര ജയിലിലേക്കു മാറ്റും. അറസ്റ്റിനെതിരെ സംസ്ഥാന വ്യാപകമായി യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു. വരും ദിവസങ്ങളിലും പ്രതിഷേധം ശക്തമാക്കാനാണ് യൂത്ത് കോൺഗ്രസ് തീരുമാനം. രാഹുലിന് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് പ്രതിഭാഗം അഭിഭാഷകൻ ചൂണ്ടിക്കാട്ടിയതിനെ തുടർന്ന് വിശദമായ പരിശോധന നടത്താൻ കോടതി നിർദ്ദേശിച്ചിരുന്നു. ഗുരുതര ആരോഗ്യപ്രശ്നമില്ലെന്ന് പരിശോധനയിൽ വ്യക്തമായതിനെ തുടർന്നാണ് റിമാൻഡ് ചെയ്തത്. തിരുവനന്തപുരം ജനറൽ ആശുപത്രിയിലായിരുന്നു മെഡിക്കൽ പരിശോധന. നേരത്തേ ഫോർട്ട് ആശുപത്രിയിലാണ് ആദ്യം മെഡിക്കൽ പരിശോധന നടത്തിയത്.

Read More

മനാമ:പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ നെസ്റ്റോ ഗ്രൂപ്പിന്റെ പുതിയ ശാഖ മുഹറഖിന്റെ ഹൃദയഭാഗത്ത് നാളെ പ്രവർത്തനമാരംഭിക്കും. മുഹറഖിലെ ഹലാത് ബു മാഹറിലാണ് നെസ്റ്റോ ഹൈപ്പർമാർക്കറ്റിന്റെ ഈ 12-മത്തെ ശാഖ. 3000 ചതുരശ്ര അടി വിസ്തീർണമുള്ള ശാഖയുടെ ഉദ്ഘാടനം ജനുവരി 10 ബുധനാഴ്ച രാവിലെ 10 മണിക്ക് നടക്കും. കാർ പാർക്കിംഗടക്കം വിശാലമായ സൗകര്യത്തോടെയാണ് പുതിയ ബ്രാഞ്ച് പ്രവർത്തിക്കുക എന്ന് നെസ്റ്റോ അധികൃതർ അറിയിച്ചു. ഉദ്ഘാടനത്തിനു ശേഷം രാവിലെ 11 മണി മുതൽ പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടാകും. ഉദ്ഘാടനത്തോടനുബന്ധിച്ച് ആകർഷകമായ ഓഫറുകൾ ഉണ്ടായിരിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു. ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള ഉൽപ്പന്നങ്ങളും സേവനങ്ങളും നൽകുന്നതിന് പേരുകേട്ട നെസ്റ്റോ ഗ്രൂപ്പിന്റെ മറ്റൊരു നാഴികക്കല്ലാണ് ഈ വിപുലീകരണം. മുഹറഖിൽ നെസ്റ്റോ ഹൈപ്പർമാർക്കറ്റിന്റെ മഹത്തായ ഉദ്ഘാടന വേളയിൽ പങ്കുചേരാൻ നെസ്റ്റോ ഗ്രൂപ്പിന്റെ മാനേജ്മെന്റ് ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

Read More

കഴിഞ്ഞദിവസമാണ് കന്നഡ സിനിമാതാരം യഷിന്റെ പിറന്നാൾ ആഘോഷത്തോടനുബന്ധിച്ച് 25 അടിയോളം ഉയരമുള്ള കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് മൂന്ന് ആരാധകർ മരിച്ചത്. കർണാടകത്തിലെ ഗദക് ജില്ലയിലെ സുരാനഗി ഗ്രാമത്തിൽ ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ഈ സംഭവത്തിൽ അ​ഗാധമായ ദുഃഖം രേഖപ്പെടുത്തിയിരിക്കുകയാണ് യഷ്. അപകടത്തിൽ മരണമടഞ്ഞ ഹനുമന്ത് ഹരിജൻ (21), മുരളി നടുവിനാമണി (20), നവീൻ ഗാജി (19) എന്നിവരുടെ വീടുകൾ കഴിഞ്ഞദിവസം യഷ് സന്ദർശിക്കുകയും ബന്ധുക്കളെ ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു. തന്നോടുള്ള ആരാധന പ്രകടിപ്പിക്കേണ്ടത് ഇങ്ങനയല്ലെന്നും ഇതുപോലുള്ള ദാരുണമായ സംഭവങ്ങൾ ഏറെ വേദിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്നുവെന്നും യഷ് പിന്നീട് പറഞ്ഞു. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ആരാധകരെയും സന്ദർശിച്ചു. ‘‘നിങ്ങൾ എവിടെയായിരുന്നാലും, എന്നെ പൂർണ ഹൃദയത്തോടെ സ്‌നേഹിക്കുന്നത് തന്നെയാണ് ഏറ്റവും വലിയ കാര്യം. ഇതുപോലുള്ള ദാരുണമായ സംഭവങ്ങൾ എന്റെ ജന്മദിനത്തിൽ ഏറെ വേദനിപ്പിക്കുകയും ഭയപ്പെടുത്തുകയുമാണ് ചെയ്യുന്നത്. ആരാധന പ്രകടിപ്പേക്കണ്ടത് ഇങ്ങനെയല്ല. എല്ലാവരോടുമായാണ് ആവശ്യപ്പെടുന്നത്. ദയവായി നിങ്ങളുടെ സ്‌നേഹം ഈ തരത്തിൽ കാണിക്കരുത്. വലിയ ബാനറുകൾ തൂക്കരുത്,…

Read More

ചെന്നൈ: തഞ്ചാവൂരിൽ ദലിത് യുവാവിനെ പ്രണയിച്ചതിന് പത്തൊൻപതുകാരിയെ പിതാവും ബന്ധുക്കളും ചേർന്ന് കൊലപ്പെടുത്തി. നവീൻ(19) എന്ന യുവാവുമായുള്ള ബന്ധം അറിഞ്ഞതോടെയാണ് ഐശ്വര്യ(19)യെ പിതാവും ബന്ധുക്കളും ചേർന്ന് കൊലപ്പെടുത്തിയത്. സംഭവത്തിൽ നവീന്റെ പരാതിയിൽ ഐശ്വര്യയുടെ പിതാവ് പെരുമാൾ, ബന്ധുക്കൾ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. ജനുവരി 3നാണ് ഐശ്വര്യയെ കൊലപ്പെടുത്തി മ‍ൃതദേഹം സംസ്കരിച്ചത്. തിരുപ്പൂർ അവരപാളയത്തെ ഒരു വസ്ത്രവ്യാപാര കേന്ദ്രത്തിലാണ് നവീനും ഐശ്വര്യയും ജോലി ചെയ്തിരുന്നത്. ഇരുവരും പ്രണയത്തിലായിരുന്നെന്നും വിവാഹം കഴിഞ്ഞെന്നുമാണ് (എന്നാൽ നവീന് വിവാഹപ്രായം ആകാത്തതിനാൽ നിയമപരമായി വിവാഹം സാധുവാകില്ല) നവീൻ നൽകിയ പരാതിയിൽ പറയുന്നത്. അവരപാളയത്തെ ഒരു ക്ഷേത്രത്തിൽ വച്ചാണ് വിവാഹം കഴിഞ്ഞത്. ഇതറിഞ്ഞ ഐശ്വര്യയുടെ പിതാവ് തങ്ങളെ വേർപെടുത്താനായി അവിടേക്ക് വരുന്ന വിവരം അറിഞ്ഞെന്നും അതിനാൽ ജനുവരി ഒന്നിനു തന്നെ വീരപാണ്ടി എന്ന സ്ഥലത്തേക്കു പോയി ഒരു വാടകവീട്ടിൽ താമസമാക്കിയെന്നും നവീൻ പറഞ്ഞു. തുടർന്ന് മകളെ കാണാനില്ലെന്നു കാട്ടി പെരുമാൾ പൊലീസിൽ പരാതി നൽകി. ജനുവരി രണ്ടിന് പൊലീസ് ഇരുവരും…

Read More

തിരുവനന്തപുരം: അറസ്റ്റിലായ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ (മൂന്ന്) എത്തിച്ചു. വൈദ്യപരിശോധനയ്ക്കുശേഷമാണ് കോടതിയിൽ എത്തിച്ചത്. സെക്രട്ടേറിയറ്റ് മാർച്ചിൽ രാഹുൽ നാലാം പ്രതിയാണ്. രാഹുൽ കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു. ജാമ്യാപേക്ഷയെ സര്‍ക്കാര്‍ എതിര്‍ത്തു. ആക്രമണത്തിൽ രാഹുലിന് പങ്കുണ്ടെന്ന് സർക്കാർ കോടതിയിൽ അറിയിച്ചു. സംഭവ സമയം രാഹുൽ സ്ഥലത്തുണ്ടായിരുന്നു. അക്രമത്തിന് രാഹുൽ പ്രോത്സാഹനം നൽകി. ജാമ്യം നൽകിയാൽ അക്രമത്തിന് പ്രോത്സാഹനമാകുമെന്നും പ്രോസിക്യൂഷൻ വാദിച്ചു. രാഷ്ട്രീയ പ്രതിഷേധമാണ് നടന്നതെന്ന് രാഹുലിന് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചത് രാഹുൽ അല്ലെന്നും കോടതിയെ അറിയിച്ചു. സമാധാനപരമായ സമരത്തിനാണെത്തിയതെങ്കിൽ എന്തിനാണ് പട്ടികയുമായി വന്നതെന്ന് കോടതി ചോദിച്ചു. സമീപത്തെ ഫ്ലക്സിൽ നിന്നെടുത്ത പട്ടികയാണെന്നായിരുന്നു പ്രതിഭാഗത്തിന്റെ മറുപടി. അടൂരില്‍നിന്ന് പുലര്‍ച്ചെ അറസ്റ്റ് ചെയ്ത് പൊലീസ് രാവിലെ പത്തോടെയാണ് രാഹുലിനെ കന്‍റോണ്‍മെന്‍റ് സ്റ്റേഷനിലെത്തിച്ചത്. ഫോര്‍ട്ട് ആശുപത്രിയിലെത്തിച്ചാണ് വൈദ്യപരിശോധന നടത്തിയത്. സ്റ്റേഷനില്‍ വച്ച് മാധ്യമങ്ങളോട് സംസാരിക്കുന്നത് പൊലീസ് തടഞ്ഞു. ഫോഴ്സ് ഉപയോഗിച്ചാല്‍…

Read More