- തലസ്ഥാനം നയിക്കാൻ വി വി രാജേഷ്; ആശാ നാഥ് ഡെപ്യൂട്ടി മേയർ, നിർണായക പ്രഖ്യാപനം തിരക്കിട്ട ചർച്ചകൾക്കൊടുവിൽ
- ‘വൈഭവ് സൂര്യവൻഷിയെ ടീമിലെടുക്കാൻ ഇനിയും എന്തിനാണ് കാത്തിരിക്കുന്നത്’, ഗംഭീറിനോട് ചോദ്യവുമായി ശശി തരൂര്‍
- 30 വർഷമായി പ്രവാസിയായ മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
- തിരുവനന്തപുരം മേയര്‍ : ബിജെപിയില്‍ തര്‍ക്കം, ശ്രീലേഖയ്ക്കെതിരെ ഒരു വിഭാഗം; രാജേഷിനെ പിന്തുണച്ച് ആര്‍എസ്എസ്
- ക്രൈസ്തവർക്കെതിരായ ആക്രമണം: ആശങ്കകൾ പങ്കുവെച്ച് സംസ്ഥാനത്തെ സഭാമേലധ്യക്ഷൻമാർ
- അയ്യായിരത്തിലേറെ ഓർക്കിഡുകൾ, നാല്പതിനായിരത്തോളം പൂച്ചെടികൾ; കൊച്ചിൻ ഫ്ലവർ ഷോയ്ക്ക് തുടക്കം
- മേയര്‍ തെരഞ്ഞെടുപ്പ്: കൊല്ലത്തും തര്‍ക്കം, യുഡിഎഫില്‍ കപാലക്കൊടി ഉയര്‍ത്തി ലീഗ്
- ബഹ്‌റൈനില്‍ 14,000ത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പും ഗ്രാന്റുകളും വിതരണം ചെയ്തു
Author: News Desk
മനാമ: ബഹ്‌റൈനില്‍ ഈ വര്‍ഷം ആദ്യപകുതിയില്‍ നടത്തിയ പരിശോധനകളില്‍ 71 വാറ്റ്, എക്‌സൈസ് നികുതി വെട്ടിപ്പുകള്‍ കണ്ടെത്തിയതായി നാഷണല്‍ ബ്യൂറോ ഫോര്‍ റവന്യൂ (എന്‍.ബി.ആര്‍) അറിയിച്ചു.ഈ കാലയളവില്‍ രാജ്യത്തുടനീളം 724 പരിശോധനകളാണ് നടന്നത്. കണ്ടെത്തിയ വെട്ടിപ്പുകളില്‍ ഏറ്റവുമധികം വാറ്റ് ഇന്‍വോയ്‌സുകള്‍ നല്‍കുന്നത് സംബന്ധിച്ച വ്യവസ്ഥകള്‍ പാലിക്കാത്തതാണ്.നികുതി വെട്ടിപ്പുകാര്‍ അഞ്ചുവര്‍ഷം വരെ തടവോ അല്ലെങ്കില്‍ വെട്ടിച്ച നികുതിയുടെ മൂന്നിരട്ടി പിഴയോ അതുമല്ലെങ്കില്‍ വെട്ടിച്ച നികുതിയുടെ ഇരട്ടി പിഴയോടൊപ്പം ഒരു വര്‍ഷം തടവോ ഉള്‍പ്പെടെ കഠിന ശിക്ഷകള്‍ അനുഭവിക്കേണ്ടിവരുമെന്ന് ബ്യൂറോ മുന്നറിയിപ്പ് നല്‍കി.
ലാഭവിഹിതവും അലവന്‍സും നല്‍കിയില്ല; ബഹ്‌റൈനില്‍ മുന്‍ ബിസിനസ് പങ്കാളിക്ക് 13,597 ദിനാര്‍ നഷ്ടപരിഹാരം നല്‍കാന്‍ വിധി
മനാമ: ലാഭവിഹിതവും പ്രതിമാസ അലവന്‍സും നല്‍കാതിരുന്നതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ മുന്‍ ബിസിനസ് പങ്കാളിക്ക് 13,597 ദിനാര്‍ നഷ്ടപരിഹാരം നല്‍കാന്‍ ബഹ്‌റൈനിലെ ഹൈ സിവില്‍ കോടതി വിധിച്ചു.കേസിലെ പ്രതികളായ രണ്ടു പേര്‍ക്കൊപ്പം ബിസിനസ് പങ്കാളിയായിരുന്നയാള്‍ക്ക് 2019 മുതല്‍ 2023 വരെ ലാഭവിഹിതം നല്‍കിയില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതിവിധി. ബിസിനസ് പങ്കാളികള്‍ക്ക് പ്രതിമാസ അലവന്‍സും നിശ്ചയിച്ചിരുന്നു. അതും നല്‍കിയിരുന്നില്ല.ഈ കാലയളവില്‍ കമ്പനിക്ക് വരുമാനം ലഭിച്ചിരുന്നതായി കോടതി കണ്ടെത്തി. ഇതേ കാലയളവില്‍ കമ്പനിയുടെ പണം മറ്റൊരു സ്ഥാപനത്തിലേക്ക് മാറ്റിയതായും രേഖകളുണ്ട്.അഭിഭാഷക സാറ ഫൗദ് അതിഖ് ആണ് വാദിക്കു വേണ്ടി കോടതിയില്‍ ഹാജരായത്.
ഗോവിന്ദച്ചാമിയുടെ മൊഴി, ഒന്നരമാസത്തെ ആസൂത്രണത്തിന് ശേഷം ജയിൽ ചാട്ടം, ലക്ഷ്യം ഗുരുവായൂരിലെത്തി മോഷണം
തിരുവനന്തപുരം: ഏറെ കോളിളക്കം സൃഷ്ടിച്ച സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം ഒന്നര മാസത്തെ ആസൂത്രണത്തിനൊടുവിലാണെന്ന് പ്രാഥമിക മൊഴി. പൊലീസ് ചോദ്യം ചെയ്യലിലാണ് ജയിൽ ചാട്ടവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങൾ ഗോവിന്ദച്ചാമി വെളിപ്പെടുത്തിയത്. ജയിലിന്റെ അഴികൾ മുറിക്കാൻ ഏകദേശം ഒന്നര മാസത്തോളം സമയമെടുത്തുവെന്ന് പ്രതി സമ്മതിച്ചു. മുറിച്ചതിന്റെ പാടുകൾ പുറത്തുനിന്ന് കാണാതിരിക്കാൻ തുണികൊണ്ട് കെട്ടിവെച്ചതായും ഇയാൾ മൊഴി നൽകി. ജയിലിന്റെ മതിൽ ചാടുന്നതിനായി പാൽപ്പാത്രങ്ങളും ഡ്രമ്മുകളും ഉപയോഗിച്ചതായും ഗോവിന്ദച്ചാമി വെളിപ്പെടുത്തി. ജയിൽ ചാടിയതിന് ശേഷം ഗുരുവായൂരിൽ എത്തി മോഷണം നടത്താനായിരുന്നു പ്രതിയുടെ പ്രാഥമിക ലക്ഷ്യം. കവർച്ച ചെയ്യുന്ന പണവുമായി മറ്റ് സംസ്ഥാനങ്ങളിലേക്ക് രക്ഷപ്പെടാനായിരുന്നു പദ്ധതിയിട്ടിരുന്നതെന്നും ഇയാൾ പോലീസിനോട് പറഞ്ഞു. റെയിൽവേ സ്റ്റേഷൻ എവിടെയാണെന്ന് വ്യക്തമായി അറിയാത്തതുകൊണ്ടാണ് താൻ ഡിസി ഓഫീസ് പരിസരത്ത് എത്തിയതെന്നും ഗോവിന്ദച്ചാമി മൊഴി നൽകി.
മഴ തുടരുമെന്ന് മുന്നറിയിപ്പ്; ഇന്നും നാളെയും 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്, മറ്റ് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായി മഴ തുടരുമെന്ന് അറിയിപ്പ്. ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തൃശ്ശൂർ, എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മറ്റെല്ലാ ജില്ലകളിലും യെല്ലോ അലർട്ടാണ്. നാളെയും എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. നാളെ 7 ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട, ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. മറ്റെല്ലാ ജില്ലകളിലും യെല്ലോ അലർട്ടാണ്. വയനാട്ടിൽ ഇടവിട്ടുള്ള മഴ തുടരുന്നു.ഇന്നലെ രാത്രി മുതൽ ജില്ലയുടെ വിവിധ ഇടങ്ങളിൽ കാറ്റും വീശുന്നുണ്ട്.നിലവിലെ സാഹചര്യത്തിൽ എവിടെയും വെള്ളം കയറിയിട്ടില്ല. ജില്ലയിൽ ഇന്ന് യെല്ലോ അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത് ഇടവിട്ടുള്ള മഴയിൽ ജലനിരപ്പ് ഉയർന്നതിന് പിന്നാലെ വയനാട് ബാണാസുരസാഗർ ഡാമിലെ 2 ഷട്ടറുകൾ കൂടുതൽ ഉയർത്തി. 15 സെന്റിമീറ്ററിൽ നിന്ന് 30 ആയിട്ടായാണ് ഷട്ടറുകൾ ഉയർത്തിയിരിക്കുന്നത്. ഡാമിൻറെ പരിസരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചു
മനാമ: ബഹ്‌റൈനില്‍ പൂച്ചയോട് ക്രൂരത കാട്ടിയ കുറ്റത്തിന് കൗമാരക്കാരനെതിരെ അന്വേഷണമാരംഭിച്ചു.മുഹറഖിലെ ഒരു റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ കൗമാരക്കാരന്‍ പൂച്ചയെ പലതവണ ചുമരിലേക്ക് എറിയുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത് വന്‍തോതില്‍ ജനരോഷത്തിന് ഇടയാക്കിയിരുന്നു. തുടര്‍ന്ന് ബഹ്‌റൈന്‍ സൊസൈറ്റി ഫോര്‍ ദി പ്രിവന്‍ഷന്‍ ഓഫ് ക്രൂവല്‍റ്റി ടു അനിമല്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പോലീസ് നടപടി ആരംഭിച്ചത്.തിരിച്ചറിയാന്‍ കഴിയാത്ത കൗമാരക്കാരന്‍ പൂച്ചയെ ചുമരിലേക്ക് അറിയുന്നതും യാതൊരു പ്രകോപനവുമില്ലാതെ അടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
മനാമ: സുപ്രീം കൗണ്‍സില്‍ ഫോര്‍ വിമന്‍ (എസ്.സി.ഡബ്ല്യു) പ്രസിഡന്റും ഹമദ് രാജാവിന്റെ പത്‌നിയുമായ സബീക ബിന്‍ത് ഇബ്രാഹിം അല്‍ ഖലീഫ രാജകുമാരി പുറപ്പെടുവിച്ച തീരുമാനം 2025 (6) അനുസരിച്ച് വുമണ്‍ ഇന്‍ മീഡിയ കമ്മിറ്റി രൂപീകരിച്ചുകൊണ്ട് എസ്.സി.ഡബ്ല്യു. സെക്രട്ടറി ജനറല്‍ ലുല്‍വ അല്‍ അവാധി തീരുമാനം 2025 (24) പുറപ്പെടുവിച്ചു. ബഹ്റൈന്‍ സ്ത്രീകളുടെ വിജയങ്ങളും പരിശ്രമങ്ങളും ഉയര്‍ത്തിക്കാട്ടുകയും രാജ്യത്തിനകത്തും പുറത്തുമുള്ള മാധ്യമങ്ങളില്‍ അവരുടെ ദൃശ്യപരത വര്‍ദ്ധിപ്പിക്കുകയും ചെയ്യുക എന്നതാണ് കമ്മിറ്റിയുടെ ലക്ഷ്യം.ഹിഷാം അബു അല്‍ഫത്തേയുടെ അധ്യക്ഷതയില്‍ രൂപീകരിക്കുന്ന കമ്മിറ്റിയില്‍ ബഹ്റൈന്‍ ടി.വി, ബഹ്റൈന്‍ റേഡിയോ, നാഷണല്‍ കമ്മ്യൂണിക്കേഷന്‍ സെന്റര്‍ (എന്‍.സി.സി), ബഹ്റൈന്‍ ജേണലിസ്റ്റ് അസോസിയേഷന്‍ (ബി.ജെ.എ), ബഹ്റൈന്‍ പബ്ലിക് റിലേഷന്‍സ് സൊസൈറ്റി, സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായ യു.ഒ.ബി. കോളേജ് ഓഫ് മീഡിയ, എസ്.സി.ഡബ്ല്യു. ജനറല്‍ സെക്രട്ടേറിയറ്റ് എന്നീ സ്ഥാപനങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ ഉള്‍പ്പെടും.കമ്മിറ്റിയിലെ അംഗത്വം രണ്ട് വര്‍ഷത്തേക്കായിരിക്കും, ചെയര്‍മാന്റെ അഭ്യര്‍ത്ഥനപ്രകാരം കമ്മിറ്റി ഇടയ്ക്കിടെ യോഗങ്ങള്‍ നടത്തേണ്ടതാണ്.
അബ്ദുല്ല ബിന്‍ ഖാലിദ് കോളേജ് ഓഫ് ഇസ്ലാമിക് സ്റ്റഡീസില്‍ ബാച്ചിലര്‍ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു
മനാമ: ബഹ്‌റൈനിലെ അബ്ദുല്ല ബിന്‍ ഖാലിദ് കോളേജ് ഓഫ് ഇസ്ലാമിക് സ്റ്റഡീസില്‍ 2025/2026 അധ്യയന വര്‍ഷത്തേക്കുള്ള ബാച്ചിലര്‍ ഓഫ് ഇസ്ലാമിക് സ്റ്റഡീസ് കോഴ്‌സില്‍ ചേരാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രവേശനം ആരംഭിച്ചു. അപേക്ഷാ സമയപരിധി ഓഗസ്റ്റ് 3ന് ആരംഭിച്ച് ഓഗസ്റ്റ് 7ന് അവസാനിക്കും.അപേക്ഷകര്‍ക്ക് 70%ല്‍ കുറയാത്ത ക്യുമുലേറ്റീവ് ഗ്രേഡുള്ള സെക്കന്‍ഡറി സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം. യോഗ്യരായ വിദ്യാര്‍ത്ഥികള്‍ മത സ്ഥാപനത്തില്‍നിന്നോ ജാഫാരി മത സ്ഥാപനത്തില്‍ നിന്നോ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളില്‍നിന്നോ 2024/2025 അധ്യയന വര്‍ഷത്തിലെ ബിരുദധാരികളായിരിക്കണം. ഈ യോഗ്യതകളുള്ള വിദ്യാര്‍ത്ഥികള്‍ അവരുടെ മുഴുവന്‍ പേര്, വ്യക്തിഗത തിരിച്ചറിയല്‍ നമ്പര്‍, ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പറുകള്‍ എന്നിവ ഉള്‍പ്പെടെ AKCIS.Services@moe.bh എന്നമെയില്‍ വിലാസത്തില്‍ അപേക്ഷകള്‍ സമര്‍പ്പിക്കണം.
മനാമ: ബഹ്‌റൈനിലെ കാപ്പിറ്റല്‍ മാളില്‍ ജൂലൈ 26 മുതല്‍ 28 വരെ സാമൂഹ്യ വികസന മന്ത്രാലയം സമ്മര്‍ ഓഫ് ക്രാഫ്റ്റ് ആന്റ് ഇന്നൊവേഷന്‍ എക്‌സ്‌പോ സംഘടിപ്പിക്കും.ബഹ്‌റൈനിലെ കരകൗശല വിദഗ്ധരുടെ ഉല്‍പ്പന്നങ്ങള്‍ ഇവിടെ പ്രദര്‍ശിപ്പിക്കും.കരകൗശല വിദഗ്ധര്‍ക്ക് മാര്‍ക്കറ്റിംഗ് പ്ലാറ്റ്‌ഫോമുകള്‍ നല്‍കാനുള്ള മന്ത്രാലയത്തിന്റെ പദ്ധതിയുടെ ഭാഗമാണിതെന്ന് കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഐനാസ് മുഹമ്മദ് അല്‍ മജീദ് പറഞ്ഞു. പരമ്പരാഗത കരകൗശല വസ്തുക്കളുടെ നൂതന വശം കൂടി ഇവിടെ പ്രദര്‍ശിപ്പിക്കും. എല്ലാ ദിവസവും രാവിലെ 10 മുതല്‍ രാത്രി 8 വരെയായിരിക്കും പ്രദര്‍ശനമെന്നും അവര്‍ പറഞ്ഞു.
കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയിൽ മറ്റൊരു കുതിച്ചുചാട്ടം കൂടി: ഹയർസെക്കൻഡറി പാഠ്യപദ്ധതി പരിഷ്കരണത്തിന് തുടക്കമാകുന്നു
തിരുവനന്തപുരം: കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖല പുതിയ നേട്ടങ്ങളുമായി മുന്നേറുകയാണ്. ഒന്ന് മുതൽ പത്ത് വരെ ക്ലാസുകളിലെ പാഠ്യപദ്ധതി പരിഷ്കരണം സമയബന്ധിതമായി പൂർത്തിയാക്കിയതിന് പിന്നാലെ, ഓരോ കുട്ടിക്കും സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ഈ അധ്യയന വർഷം സമഗ്രഗുണമേന്മാ വർഷമായി ആചരിക്കുകയാണ്. നിലവിൽ ഹയർസെക്കൻഡറി തലത്തിൽ 2005-ലും 2013-ലും പരിഷ്കരിച്ച എസ് സി ഇ ആര്‍ ടി, എൻ സി ഇ ആര്‍ ടി പാഠപുസ്തകങ്ങളാണ് ഉപയോഗിച്ചുവരുന്നത്. പ്രൈമറി, സെക്കൻഡറി പാഠപുസ്തക പരിഷ്കരണത്തിന്റെ തുടർച്ചയായി, ഹയർസെക്കൻഡറി തലത്തിലെ എസ് സി ഇ ആര്‍ ടി പാഠപുസ്തകങ്ങളും കാലാനുസൃതമായി പരിഷ്കരിക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് തുടക്കം കുറിക്കുകയാണ്. ഈ പരിഷ്കരണ പ്രക്രിയയിൽ പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ സ്വരൂപിക്കുന്നതിനായി വിപുലമായ ചർച്ചകൾ സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഹയർസെക്കൻഡറി പാഠ്യപദ്ധതി പരിഷ്കരണം സംബന്ധിച്ച ജനകീയ ചർച്ചകളുടെ സംസ്ഥാനതല ഉദ്ഘാടനം 2025 ജൂലൈ 25-ന് തിരുവനന്തപുരം ടാഗോർ തീയേറ്ററിൽ വെച്ച് നടക്കും. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.…
‘പ്രാങ്ക് കോളാണെന്ന് കരുതി’, അറിഞ്ഞപ്പോൾ വിറച്ചുപോയി; മലയാളിക്ക് എട്ടരക്കോടിയുടെ സ്വപ്ന സമ്മാനം
ദുബൈ: തൃശൂര്‍ സ്വദേശിയായ തൃശൂർ സ്വദേശി സബിഷ് പേരോത്തിനും സുഹൃത്തുക്കള്‍ക്കും ഇത് സന്തോഷത്തിന്‍റെ ദിവസങ്ങളാണ്. കാത്ത് കാത്തിരുന്ന സമ്മാനം കയ്യിലെത്തിയതിന്‍റെ സന്തോഷം. പ്രതീക്ഷയുടെ അഞ്ച് വര്‍ഷങ്ങള്‍ വെറുതെയായില്ലെന്ന ആശ്വാസവും. ദുബൈ ഡ്യൂട്ടി ഫ്രീയുടെ മില്ലെനിയം മില്ലെനയര്‍ നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളര്‍ (എട്ടര കോടിയിലേറെ ഇന്ത്യന്‍ രൂപ) സ്വന്തമാക്കിയിരിക്കുകയാണ് സബിഷും സുഹൃത്തുക്കളും. ജബല്‍ അലിയില്‍ ലോജിസ്റ്റിക്സ് കമ്പനിയില്‍ സീനിയര്‍ ഓപ്പറേഷന്‍ സൂപ്പർവൈസറായി ജോലി തചെയ്യുന്ന സബിഷ് വാങ്ങിയ 4296 എന്ന ടിക്കറ്റാണ് ഇദ്ദേഹത്തിന് വമ്പന്‍ ഭാഗ്യം നേടിക്കൊടുത്തത്. ജൂലൈ നാലിന് ഓൺലൈനായാണ് സബിഷ് ടിക്കറ്റ് വാങ്ങിയത്. ഇദ്ദേഹത്തിന്‍റെ ഒമ്പത് ഇന്ത്യൻ സഹപ്രവര്‍ത്തകരുമായി ചേര്‍ന്നാണ് ടിക്കറ്റ് വാങ്ങിയത്. ഓഫീസിലെ സഹപ്രവര്‍ത്തകരുടെ ഈ സംഘം കഴിഞ്ഞ ആറ് വര്‍ഷമായി ടിക്കറ്റ് വാങ്ങുന്നുണ്ട്. തുടക്കത്തില്‍ ഞങ്ങള്‍ 20 പേരാണ് ഉണ്ടായിരുന്നത്. അതില്‍ 10 പേര്‍ നറുക്കെടുപ്പില്‍ പങ്കെടുക്കുന്നത് തുടര്‍ന്നു. നിലവില്‍ ദുബൈ ഡ്യൂട്ടി ഫ്രീ ടിക്കറ്റ് ആറ് വര്‍ഷമായി വാങ്ങുന്നുണ്ട് സബിഷ് ഗള്‍ഫ് ന്യൂസിനോട് പറഞ്ഞു.…
