Author: News Desk

ദില്ലി:ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകൾക്ക് എതിരായ കേസില്‍ ചുമത്തിയത് ഗുരുതര വകുപ്പുകൾ. സിസ്റ്റർ പ്രീതിയാണ് ഒന്നാം പ്രതി സിസ്റ്റർ വന്ദന രണ്ടാം പ്രതിയാണ്. നിർബന്ധിത മത പരിവർത്തന നിരോധന നിയമം സെക്ഷൻ 4, ബിഎൻഎസ് 143 എന്നീ കുറ്റങ്ങൾ ചുമത്തി. പെൺകുട്ടികളെ നിർബന്ധിച്ച് മതം മാറ്റിയെന്ന് സംശയിക്കുന്നു, മനുഷ്യ കടത്തും സംശയിക്കുന്നുവെന്ന് എഫ്ഐആറില്‍ പറയുന്നു.  വെള്ളിയാഴ്ചയാണ് സഭയ്ക്ക് കീഴിലെ സ്ഥാപനങ്ങളിലേക്ക് ജോലിക്കായി മൂന്ന് പെൺകുട്ടികളെ കൂട്ടിക്കൊണ്ടുപോകാൻ വന്ന രണ്ട് മലയാളി കന്യാസ്ത്രീകളെ ഛത്തീസ്ഗഡിലെ ദുർഗിൽ അറസ്റ്റ് ചെയ്തത്. മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം എന്നിവ ആരോപിച്ചാണ് ബജ്റംഗ്ദൾ പ്രവർത്തകർ ദുർഗ് റെയിൽവേ സ്റ്റേഷനിൽ തടഞ്ഞു വച്ചത്. ഇവ‍ർ പോലീസിന്റെ സാന്നിധ്യത്തിൽ കന്യാസ്ത്രീകളെയും കൂടെയുണ്ടായിരുന്ന 3 സ്ത്രീകളെയും ചോദ്യം ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. കന്യാസ്ത്രീകളോടും മറ്റുള്ളവരോടും ബജരംഗ്ദൾ പ്രവർത്തകരാണ് വിവരങ്ങൾ ചോദിച്ചറിഞ്ഞത്. ഇവരുടെ ബാഗുകളും പ്രവർത്തകർ പരിശോധിച്ചു. അറസ്റ്റിലായ രണ്ട് കന്യാസ്ത്രീകളും നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. കേരളത്തിൽ ക്രൈസ്തവ സംഘടനകളെ കൂടെ നിറുത്താൻ ബിജെപി നോക്കുമ്പോഴാണ്…

Read More

മനാമ: ഫോര്‍മുല വണ്‍ ബഹ്‌റൈന്‍ ഗ്രാന്‍ഡ് പ്രീ ടിക്കറ്റുകള്‍ 15 ശതമാനം വിലക്കുറവില്‍ വാങ്ങാം.ഓഗസ്റ്റ് 3 വരെ ഈ ഓഫര്‍ ലഭ്യമാണ്. ബഹ്‌റൈന്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ baharaingp.com വഴിയോ 97317450000 എന്ന ബി.ഐ.സി. ഹോട്ട്‌ലൈന്‍ നമ്പറില്‍ വിളിച്ചോ ടിക്കറ്റ് വാങ്ങാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബി.ഐ.സിയുടെ സമൂഹമാധ്യമ ചാനലുകള്‍സന്ദര്‍ശിക്കാം.

Read More

മനാമ: ബഹ്റൈനി യുവാക്കളെ ശാക്തീകരിക്കാന്‍ ഹമദ് രാജാവിന്റെ മാനുഷിക പ്രവര്‍ത്തനത്തിനും യുവജന കാര്യത്തിനുമുള്ള പ്രതിനിധിയും സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്റ് സ്‌പോര്‍ട്‌സ് (എസ്.സി.വൈ.എസ്) ചെയര്‍മാനുമായ ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ നേതൃത്വത്തിലുള്ള അക്കാദമിക് എക്‌സലന്‍സ് അതോറിറ്റിയുടെ ഔദ്യോഗിക ഉദ്ഘാടനം നടന്നു.ചടങ്ങില്‍ ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫ, എസ്.സി.വൈ.എസ്. സെക്രട്ടറി ജനറല്‍ അയ്‌മെന്‍ ബിന്‍ തൗഫീഖ് അല്‍മോയദ്, യുവജനകാര്യ മന്ത്രി റാവാന്‍ ബിന്‍ത് നജീബ് തൗഫീഖിഎന്നിവരും അതോറിറ്റിയിലേക്ക് സ്വീകരിക്കപ്പെട്ട നൂറിലധികം മികച്ച വിദ്യാര്‍ത്ഥികളും ബിരുദധാരികളും പങ്കെടുത്തു.ബഹ്റൈന്‍ യുവാക്കളെ അക്കാദമികമായും തൊഴില്‍പരമായും ശാക്തീകരിക്കുന്നതിലും ദേശീയ വികസനത്തിന് സംഭാവന നല്‍കാന്‍ അവരെ സജ്ജമാക്കുന്നതിലും രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ ദര്‍ശനം അതോറിറ്റി പ്രതിഫലിപ്പിക്കുന്നുവെന്ന് ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് പറഞ്ഞു.ഏകീകൃത അക്കാദമിക് സമൂഹമായി അതിന്റെ സാന്നിധ്യം സ്ഥാപിക്കാന്‍ സഹായിക്കുന്ന അതോറിറ്റിയുടെ വിഷ്വല്‍ ഐഡന്റിറ്റിയുടെ ഉദ്ഘാടനവും ഈ പരിപാടിയില്‍ നടന്നു. വിജ്ഞാന കൈമാറ്റം പ്രോത്സാഹിപ്പിക്കുക, ശാസ്ത്ര പ്രതിഭകള്‍ക്ക്…

Read More

ദില്ലി: ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകളെ ബജ്റംഗ് ദൾ പ്രവർത്തകർ ചോദ്യം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. പ്രവർത്തകർ ഇവരോട് വിവരങ്ങൾ ചോദിച്ചറിയുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പൊലീസ് സാന്നിധ്യത്തിലായിരുന്നു ഇവരുടെ ചോദ്യം ചെയ്യൽ. കന്യാസ്ത്രീകളുടെ ബാഗുകളും ബജറംഗ് ദൾ പ്രവർത്തകർ പരിശോധിച്ചതായാണ് വിവരം ഛത്തീസ്​ഗഡിൽ മതപരിവർത്തനം ആരോപിച്ചാണ് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ പ്രതിഷേധം ശക്തമാകുകയണ്. കേസ് കെട്ടിച്ചമച്ചതാണെന്ന് പറഞ്ഞ സിബിസിഐ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ടു. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ നാളെയാണ് കോടതി പരിഗണിക്കുക. വിഷയം ഉയർത്തികാട്ടി ബിജെപിക്കും ആർഎസ്എസിനും എതിരായുള്ള നീക്കം ശക്തമാക്കാനാണ് കോൺഗ്രസിന്റെ നീക്കം. കന്യാസ്ത്രീകൾക്ക് പൂർണ പിന്തുണയുമായി കാത്തലിക് ബിഷപ്പ് കോൺഫറൻസ് ഓഫ് ഇന്ത്യ പരസ്യമായി രം​ഗത്തെത്തിയിട്ടുണ്ട്. വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് അറസ്റ്റ് ചെയ്യിപ്പിച്ചത് ബജ്റം​ഗ്ദൾ ആകാമെന്നും, രാജ്യവിരുദ്ധരായ ഇവർക്കെതിരെ ശക്തമായ നടപടി വേണമെന്നും സിബിസിഐ വക്താവ് തുറന്നടിച്ചു. സഭാ വൈദികർക്കും കന്യാസ്ത്രീകൾക്കും നേരെ ഈയിടെയായി അക്രമസംഭവങ്ങൾ ആവർത്തിക്കുന്നത് ആശങ്കപ്പെടുത്തുന്നുവെന്നും, പ്രധാനമന്ത്രി നരേന്ദ്രമോദിയും, കേന്ദ്ര ആഭ്യന്തര…

Read More

കൊച്ചി: ആര്‍എസ്എസിന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ദേശീയ വിദ്യാഭ്യാസ ഉച്ചകോടിയിൽ സംസ്ഥാനത്തെ 4 സർവകലാശാല വിസിമാർ പങ്കെടുത്തു. സിപിഎം എതിർപ്പ് മറികടന്നാണ് ഗവർണർ നോമിനിയായി എത്തിയ 4 പേർ പരിപാടിയിൽ പങ്കെടുത്തത്. ആർഎസ്എസ് സ‍ംഘചാലക് മോഹൻ ഭഗവത് പങ്കെടുക്കുന്ന പരിപാടിയിൽ നാളെ രാജ്യത്തെ നിരവധി സർവകലാശാല വിസിമാർ പങ്കെടുക്കുമെന്നാണ് വിവരം. മോഹൻ ഭഗവത്, ഗവർണർ രാജേന്ദ്ര അർലേക്കർ എന്നിവർക്കൊപ്പം കേരള സര്‍വകലാശാല, കണ്ണൂര്‍, കാലിക്കറ്റ്, കുഫോസ് വിസിമാരാണ് ആർഎസ്എസ് വേദിയിലെത്തിയത്. വികസിത ഭാരതം ഒരിക്കലും യുദ്ധത്തിന്റെ കാരണം ആകില്ലെന്നും ആരെയും ചൂഷണം ചെയ്യില്ലെന്നും മോഹൻ ഭഗവത് പറഞ്ഞു. വിദ്യാഭ്യാസ രീതിയിൽ മാറ്റങ്ങൾ അനിവാര്യമാണ്. എന്നാൽ ഗുരുകുല രീതിയിലേക്ക് മടങ്ങണം എന്നല്ല പറയുന്നത്. ഇന്ത്യയും ഭാരതവും രണ്ടാണ്. ഭാരത് അല്ല ഭാരതം എന്ന് തന്നെ പറയണമെന്നും മോഹൻ ഭഗവത് പറഞ്ഞു. അതേസമയം, ആർഎസ്എസ് പരിപാടിയിൽ വിസിമാർ പങ്കെടുത്തതിനെ വിമർശിച്ച് കെഎസ് യു രം​ഗത്തെത്തി. വിസിമാരെ ആർഎസ്എസ് ഏജന്റുമാരായി മാറ്റുന്നുവെന്ന് കെഎസ്‍യു സംസ്ഥാന പ്രസിഡന്റ്‌ അലോഷ്യസ് സേവ്യർ…

Read More

മനാമ : ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റി അംഗങ്ങൾക്കും കുടുംബങ്ങൾക്കുമായി സംഘടിപ്പിച്ച പൂൾ പാർട്ടി 2025 സംഘടിപ്പിച്ചു.വർണാഭമായ പരിപാടികളും, നീന്തൽ മത്സരങ്ങളും ഗാനമേളയും പൂൾ പാർട്ടിക്ക് മികവേകി. വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ നൽകി. ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ പ്രസിഡന്റ്‌ ഷിബിൻ തോമസ്‌ പരിപാടിക്ക് അധ്യക്ഷത വഹിച്ചു. കോർ കമ്മിറ്റി, എക്സിക്യൂട്ടീവ് അംഗങ്ങൾ നേതൃത്വം നൽകി.സഹപ്രവർത്തകർ ഒത്തുചേരുന്നത് സ്നേഹബന്ധം വർദ്ധിപ്പിക്കാനും മാനസിക സമ്മർദ്ദം കുറയ്ക്കാനും സഹായിക്കുമെന്ന് ഷിബിൻ തോമസ് പറഞ്ഞു. പ്രവാസ ഭൂമിയിൽ മാനസിക പിരിമുറക്കം കുറക്കാൻ ഇതുപോലെയുള്ള കൂട്ടായ്മകൾ സഹായം ചെയ്യുമെന്നും, ജോലി കഴിഞ്ഞു സാമൂഹിക മേഖലയിൽ സജീവമാകുന്ന ഈ യുവത വളരെ മികച്ച സന്ദേശമാണ് നാടിന് നൽകുന്നത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വൈകിട്ട് 7 മണിക്ക് ആരംഭിച്ച പരിപാടി പുലർച്ചയോടെയാണ് അവസാനിച്ചത്. വിവിധതരം ഭക്ഷണപാനീയങ്ങൾ ഒരുക്കിയിരുന്നു.ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി സ്വാഗതവും, ട്രഷറർ ബെൻസി ഗനിയുഡ് നന്ദിയും പറഞ്ഞു.

Read More

കൊച്ചി : ഇന്ത്യയിലെ ആദ്യ എഐ പവേര്‍ഡ് ബ്രാന്‍ഡിംഗ്, മാര്‍ക്കറ്റിംഗ് ഏജന്‍സി വൈറ്റ് പേപ്പറും എഐ സാങ്കേിതക വിദ്യയില്‍ നൂതന പരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്ന സ്‌കില്‍ക്ലബും കൈകോര്‍ക്കുന്നു. എഐയിലൂടെ മാര്‍ക്കറ്റിംഗ്, ബ്രാന്‍ഡിംഗ്, പിആര്‍, വീഡിയോ പ്രൊഡക്ഷന്‍ എന്നീ മേഖലകളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് ഈ കൂടിച്ചേരലൂടെ ലക്ഷ്യമിടുന്നു. കേരളത്തിലെ ആദ്യ എഐ ഇന്‍ഫ്ലുവന്‍സര്‍ അശ്വതി അച്ചു എഐയുടെ പിന്നിലും സ്‌കില്‍ ക്ലബാണ്. എം.എസ്. കാശിനാഥാണ് സ്‌കില്‍ക്ലബിന്റെ സ്ഥാപകനും സിഇഓയും. സ്‌കില്‍ക്ലബുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള തീരുമാനം കേവലം ഒരു ചവിട്ടുപടിയല്ല ഭാവിയുടെ നിര്‍മാണമാണെന്ന് വൈറ്റ്‌പേപ്പര്‍ സിഇഒ ജിഷ്ണു ലക്ഷ്മണ്‍ പറഞ്ഞു. എഐയുടെ പൂര്‍ണശേഷി ഉപയോഗിച്ചുകൊണ്ട് ബ്രാന്‍ഡുകളെ ലോകമെങ്ങും എത്തിക്കുന്ന ഭാവിയിലേക്കുള്ള യാത്രയിലാണ് വൈറ്റ് പേപ്പറെന്നും ജിഷ്ണു ലക്ഷ്മണ്‍ പറഞ്ഞു. കേരളത്തിന്റെ ആദ്യത്തെ എഐ ഇന്‍ഫ്‌ലുവന്‍സറാണ് അശ്വതി അച്ചു. പൂര്‍ണമായും ജനറേറ്റീവ് എഐ ഉപയോഗിച്ച് സ്‌കില്‍ക്ലബ് സൃഷ്ടിച്ച അശ്വതി, സോഷ്യല്‍ മീഡിയ ഫീഡിലെ ഒരു മുഖം മാത്രമല്ല ഡിജിറ്റല്‍ ഐഡന്റിറ്റിയുടെയും, സ്റ്റോറിയെല്ലിംഗിന്റെയും, ഇന്‍ഫ്‌ലുവന്‍സിന്റെയും ഭാവിയിലേക്ക് എടുത്ത് വെക്കുന്ന…

Read More

മനാമ : മുൻ മുഖ്യമന്ത്രിയും സിപിഐഎം നേതാവുമായിരുന്ന വി എസ് അച്യുതാനന്ദന്റെ വേർപാടിൽ അനുശോചന യോഗം സംഘടിപ്പിച്ചു. ബഹ്‌റൈൻ പ്രതിഭയുടെയും ബഹ്‌റൈൻ കേരളീയ സമാജത്തിന്റെയും നേതൃത്വത്തിൽ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ സംഘടിപ്പിക്കപ്പെട്ട അനുശോചന യോഗത്തിൽ ബഹ്‌റൈൻ പൊതു സമൂഹത്തിലെ നൂറുകണക്കിന് പേർ പങ്കെടുത്തു. പ്രതിഭ ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ സ്വാഗതം ആശംസിച്ച യോഗത്തിൽ കേരളീയ സമാജം പ്രസിഡണ്ട് പി.വി. രാധാകൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ചു. പ്രതിഭ മുഖ്യ രക്ഷാധികാരി പി. ശ്രീജിത്ത് അനുശോചന പ്രമേയം അവതരിപ്പിച്ചു. സമാജം സെക്രട്ടറി വർഗീസ് കാരയ്ക്കൽ, ഇന്ത്യൻ സ്‌കൂൾ ചെയർമാൻ ബിനു മണ്ണിൽ തുടങ്ങി ബഹ്‌റൈനിലെ വിവിധ സംഘടനാ പ്രതിനിധികളും പൊതു പ്രവർത്തകരും ഉൾപ്പെടെ വി എസ് നാടിന് നൽകിയ മഹത്തായ രാഷ്ട്രീയ – സാമൂഹിക സംഭാവനകളെയും, അദ്ദേഹം ഉയർത്തിപ്പിടിച്ച മൂല്യങ്ങളെയും അനുസ്മരിച്ച് സംസാരിച്ചു.

Read More

തിരുവനന്തപുരം: ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി വിഡി സതീശന്‍. സംഘപരിവാർ ആട്ടിൻ തോലിട്ട ചെന്നായ്ക്കളാണെന്നും ഛത്തീസ്‌ഗഡിൽ തടവിലാക്കിയ കന്യാസ്ത്രീകളെ ഉടന്‍ മോചിപ്പിക്കണമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ആവശ്യപ്പെടുന്നു. വിഡി സതീശന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം ആട്ടിൻതോലണിഞ്ഞ ചെന്നായ്ക്കളാണ് സംഘ്പരിവാർ.അവർ കേരളത്തിൽ പള്ളിമേടകളിലും ക്രൈസ്തവ ഭവനങ്ങളിലും കേക്കുമായെത്തും.അതേസമയം മറ്റിടങ്ങളിൽ ക്രൈസ്തവരുടെ എല്ലാ ആഘോഷങ്ങളും തടസപ്പെടുത്തും. ക്രൂരമായി ആക്രമിക്കും. അതിൻ്റെ ഒടുവിലത്തെ ഉദാഹരണമാണ് ചത്തീസ്ഗഡിൽ കണ്ടത്. ബിജെപി ഭരിക്കുന്ന ചത്തിസ്ഗഡിൽ മലയാളികളായ രണ്ട് കന്യാസ്ത്രീകളാണ് ക്രൂരമായ പൊലീസ് വേട്ടയാടലിന് ഇരയായത്. കന്യാസ്ത്രീകൾക്കെതിരെ ആൾക്കൂട്ട വിചാരണ നടന്നു. പിന്നീട് കള്ളക്കേസെടുത്തു. ഭീഷണി കണക്കിലെടുത്ത് ഒരു മുൻകരുതലെന്ന നിലയിൽ പൊതുവിടങ്ങളിൽ സഭാ വസ്ത്രം ഉപേക്ഷിച്ച് സാധാരണ വേഷം ധരിക്കാൻ മുതിർന്ന വൈദികർ കന്യാസ്ത്രീകൾക്ക് അനൗദ്യോഗിക നിർദേശം നൽകിയെന്ന വിവരങ്ങളും പുറത്ത് വരുന്നുണ്ട്. എത്രത്തോളം ഭീതിജനകമായ അന്തരീക്ഷമാണിത്? മതത്തിൻ്റേയോ ജാതിയുടേയോ പേരിലുള്ള വേട്ട അംഗീകരിക്കാനാകില്ല. വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന സംഘ്പരിവാറിന്…

Read More

കൊച്ചി: വിഡി സതീശനെതിരെ വിമർശനം ശക്തമാക്കി എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഈഴവ വിരോധിയാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. മൂന്നാഴ്ച മുൻപ് സതീശൻ തന്നെ വീട്ടിൽ വന്നു കണ്ടോട്ടെ എന്ന് ചോദിച്ചിരുന്നു. വരാൻ താൻ അനുവാദം നൽകി. ആ സതീശനാണ് തന്നെ കുറിച്ച് വിമർശനം ഉന്നയിക്കുന്നത്. താൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും അഹങ്കാരിയും ധാർഷ്ട്യവും ഉള്ള പ്രതിപക്ഷ നേതാവാണ് സതീശനെന്നും വെള്ളാപ്പള്ളി പറഞ്ഞു. താൻ മുസ്ലിം വിരോധി അല്ല. നിലപാടുകളിൽ ഉറച്ച് നിൽക്കുന്നയാളാണ് താൻ. എന്ത് വന്നാലും അതിൽ നിന്ന് പിൻമാറില്ല. മലപ്പുറത്ത് പോയി പറഞ്ഞത് ഈഴവ സമുദായത്തിൻ്റെ അവസ്ഥയെക്കുറിച്ചാണ്. കൊലച്ചതിയാണ് ഈഴവ സമുദായത്തോട് ചെയ്തത്. മലപ്പുറത്ത് സമുദായത്തിന് ഒരു കുടിപ്പള്ളിക്കൂടം പോലും ഇല്ല. മലപ്പുറം കേന്ദ്രീകരിച്ച് സംസ്ഥാനം വേണമെന്ന് പറഞ്ഞവരാണ് മതേതരത്വം പറയുന്നത്. താൻ സത്യങ്ങൾ പറയുമ്പോൾ തന്നെ വർഗീയവാദി ആക്കുന്നുവെന്നും വെള്ളാപ്പള്ളി പ്രസംഗത്തിൽ പറഞ്ഞു.

Read More