Author: News Desk

മലപ്പുറം: ലോക ചാമ്പ്യൻമാരായ അര്‍ജന്‍റീന ഫുട്ബോള്‍ ടീമിനെ കേരളത്തില്‍ കൊണ്ടുവരുന്നതില്‍ സര്‍ക്കാരിന് ഉത്തരവാദിത്തമില്ലെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്‍. അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷനുമായി കരാര്‍ ഒപ്പിട്ടത് സ്പോണ്‍സറാണ്. അര്‍ജന്‍റീന ടീമിനെ കേരളത്തില്‍ കൊണ്ടുവരാനുള്ള പണവും സ്പോണ്‍സര്‍ അടച്ചിട്ടുണ്ട്. സര്‍ക്കാരിന് ആരുമായും കരാറില്ല. സ്പോണ്‍സര്‍ നടപടിക്രമങ്ങളെല്ലാം പാലിച്ചാണ് കരാറൊപ്പിട്ടതെന്നും അബ്ദുറഹിമാന്‍ മാധ്യമങ്ങളോട് പറഞ്ഞു. അര്‍ജന്‍റീന ടീമിനെ കേരളത്തിലെത്തിക്കാനായി സ്പെയിനിലേക്ക് പോയതിന്13 ലക്ഷം ചെലവാക്കിയെന്ന ആരോപണത്തിനും മന്ത്രി മറുപടി നല്‍കി. സ്‌പെയിനിൽ മാത്രമല്ല പോയത്, ഓസ്‌ട്രേലിയ, ക്യുബ രാജ്യങ്ങളുമായി കരാർ ഉണ്ടാക്കിയിട്ടുണ്ട് കായിക വികസനത്തിനായി വിദേശ രാജ്യങ്ങളുമായി കരാർ ഉണ്ടാക്കാനാണ് പോയത്. യാത്രകൾ ഭരണ സംവിധാനത്തിന്റെ ഭഗമാണ്. അർജന്‍റീനയുടെ മാർക്കറ്റിങ് ഹെഡ് ലിയാന്‍ഡ്രോ പീറ്റേഴ്സന്‍റേതെന്നന്ന പേരില്‍ ഇപ്പോള്‍ പുറത്തുവന്ന ചാറ്റിന് വിശ്വസ്യതയില്ല. എന്‍റെ കയ്യിലുള്ള ലിയാൻഡ്രോയുടെ പ്രൊഫൈൽ അല്ല ഇന്ന് പുറത്ത് വന്നത്. കരാറിൽ ഉള്ള കാര്യങ്ങൾ പൊതു സമൂഹത്തിൽ പറയാൻ പാടില്ല. അങ്ങനെ ഉള്ള കാര്യങ്ങൾ പറഞ്ഞിട്ട് ഉണ്ടെങ്കിൽ കരാർ ലംഘനം നടത്തിയത്…

Read More

തിരുവനന്തപുരം: ഡോ. ഹാരിസിനെതിരെ ആരോപണം ഉന്നയിച്ചുള്ള തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിന്‍സിപ്പലിന്‍റെയും സൂപ്രണ്ടിന്‍റെയും വാര്‍ത്താസമ്മേളത്തിൽ വിശദീകരണവുമായി മെഡിക്കൽ കോളേജ് ഡിഎംഇ കെവി വിശ്വനാഥ്. പ്രിൻസിപ്പലിന്‍റെയും സൂപ്രണ്ടിന്‍റെയും വാർത്താ സമ്മേളനം അനുചിതം എന്ന് തോന്നുന്നില്ലെന്നും കെവി വിശ്വനാഥ് പറഞ്ഞു. വാര്‍ത്താസമ്മേളനത്തിനിടെ ഫോണിൽ വിളിച്ചത് താനാണെന്നും അതിൽ ദുരുദ്ദേശ്യമില്ലെന്നും കെവി വിശ്വനാഥ് പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥർ എന്ന നിലയിൽ ഉപകരണം നഷ്ടമായ വിവരവും അത് അവിടെ ഉണ്ടായിരുന്നു എന്ന വിവരവും വ്യക്തമായി റിപ്പോർട്ടിലുണ്ട്. റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ മാത്രം പറഞ്ഞാൽ മതിയെന്ന് പറയാനാണ് വിളിച്ചത്. മാധ്യമങ്ങളെ ആദ്യമായാണ് അവര്‍ ഫെയ്സ് ചെയ്യുന്നത്. അവര്‍ ഡോക്ടര്‍മാരാണ്. അവര്‍ ഒരുപാട് ചോദ്യങ്ങള്‍ നേരിട്ടപ്പോഴാണ് സദുദ്ദേശത്തോടെ ഫോണ്‍ വിളിച്ച് ആവശ്യമായ നിര്‍ദേശം നൽകിയത്. അതിൽ മറ്റു ദുരുദ്ദേശ്യമൊന്നും ഉണ്ടായിരുന്നില്ല. ഇന്നലെ ഉച്ചയോടെ അഡീഷണൽ ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. റിപ്പോർട്ട് ഇന്നലെ ഉച്ചയ്ക്ക് സർക്കാരിന് കൈമാറി. റിപ്പോർട്ടിലെ ഉള്ളടക്കം വ്യക്തമാക്കാൻ കഴിയില്ല. മോസിലോസ്കോപ്പിന്‍റെ ഭാഗം കാണാതായിട്ടില്ല. ആ ഉപകരണം അവിടെ…

Read More

കോഴിക്കോട്: പേരാമ്പ്രയില്‍ വയോധിക മര്‍ദനമേറ്റ് മരിച്ച സംഭവത്തില്‍ മകനെ പോലീസ് അറസ്റ്റ് ചെയ്തു.കൂത്താളി തൈപ്പറമ്പില്‍ പത്മാവതി(65)യുടെ മരണത്തിലാണ് മകന്‍ ലിനീഷ് (47) അറസ്റ്റിലായത്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. വീടിനകത്തു വീണ് പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ പത്മാവതിയെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മകന്‍ ലിനീഷ് മര്‍ദിച്ചു കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്. സ്വത്തു തര്‍ക്കമാണ് കൊലപാതകത്തിനു കാരണമെന്ന് പോലീസ് പറയുന്നു.വീണു പരിക്കു പറ്റിയെന്ന് മകന്‍ ലിനീഷ് നാട്ടുകാരെ അറിയിച്ചതിനെ തുടര്‍ന്നാണ് പത്മാവതിയെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചത്. പത്മാവതിയുടെ മുഖത്തും തലയിലും പരിക്കുകള്‍ കണ്ടതോടെ ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണമുയര്‍ന്നതോടെ മൃതദേഹം മെഡിക്കല്‍ കോളജിലേക്ക് മാറ്റി പോസ്റ്റ്മോര്‍ട്ടം നടത്തി.മദ്യലഹരിയില്‍ വീട്ടിലെത്തുന്ന ഇളയ മകന്‍ ലിനീഷ് പത്മാവതിയെ നിരന്തരം ദേഹോപദ്രവമേല്‍പ്പിക്കാറുണ്ടെന്ന് നാട്ടുകാര്‍ പോലീസില്‍ അറിയിച്ചിരുന്നു. സംസ്‌കാരം കഴിഞ്ഞ ശേഷം ലിനീഷിനെ ചോദ്യം ചെയ്ത പോലീസ് പിന്നീട് ഇയാളെ വിട്ടയച്ചിരുന്നു. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതോടെയാണ് ഇയാളെ അറസ്റ്റ്…

Read More

മനാമ: ബഹ്‌റൈനിലെ മുഹറഖിലും ഹൂറയിലുമുണ്ടായ തീപിടിത്തങ്ങള്‍ ബഹ്‌റൈന്‍ ഡിഫന്‍സ് ഫോഴ്‌സ് സംഘങ്ങള്‍ സമയോചിതമായി ഇടപെട്ട് അണച്ചു. സംഭവങ്ങളില്‍ ആളപായമോ പരിക്കോ ഉണ്ടായില്ല.മുഹറഖില്‍ ഒരു കടയുടെ ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. വിവരമറിഞ്ഞ ഉടന്‍ ഡിഫന്‍സ് സംഘം സ്ഥലത്തെത്തി തീയണച്ചു. തീപിടിത്തത്തിന്റെ കാരണത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണ്.ഹൂറയില്‍ ഒരു ഫ്‌ളാറ്റിലാണ് തീപിടിത്തമുണ്ടായത്. വിവരമറിഞ്ഞെത്തിയ ഡിഫന്‍സ് സംഘം ഉടന്‍ താമസക്കാരെ ഒഴിപ്പിച്ചു. തുടര്‍ന്ന്തീയണച്ചു.

Read More

കൊച്ചി: പുനരുപയോഗ ഊർജ്ജ മേഖലയിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് ദക്ഷിണേന്ത്യയിലുടനീളം നൈപുണ്യ വികസന പരിപാടികൾ സംയുക്തമായി പ്രോത്സാഹിപ്പിക്കുന്നതിനായി കൊച്ചി നാഷണൽ സ്കിൽ അക്കാദമിയും അഹമ്മദാബാദിലെ പണ്ഡിറ്റ് ദീൻദയാൽ എനർജി യൂണിവേഴ്സിറ്റിയും (PDEU) ധാരണാപത്രത്തിൽ ഒപ്പുവച്ചു. ജെജി യൂണിവേഴ്സിറ്റി പ്രസിഡന്റ് ഡോ. എം.പി. ചന്ദ്രൻ; നാഷണൽ സ്കിൽ അക്കാദമി ഡയറക്ടർ മിസ്റ്റർ ഫ്ലെമി എബ്രഹാം,നാഷണൽ സ്കിൽ അക്കാദമി മാനേജിങ് ഡയറക്ടർ മിസ്റ്റർ ജോസ് മാത്യൂ, നാഷണൽ സ്കിൽ അക്കാദമി പ്രോജക്ട് ഹെഡ് മിസ്. സഞ്ജു മറിയം സാജു എന്നിവരുടെ സാന്നിധ്യത്തിൽ PDEU ഡയറക്ടർ ജനറൽ ഡോ. എസ്. സുന്ദരൻ മനോഹരനും നാഷണൽ സ്കിൽ അക്കാദമി ഡയറക്ടർ ശ്രീമതി അങ്കിത ഡേവും ഔപചാരികമായി ധാരണാപത്രം കൈമാറി. റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഡീൻ പ്രൊഫ. ഭവാനിസിംഗ് ദേശായി, PDEU സ്കൂൾ ഓഫ് എനർജി ആൻഡ് ടെക്നോളജി ഡയറക്ടർ പ്രൊഫ. അനിർബിദ് സിർകാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ദക്ഷിണേന്ത്യയിലെ ഊർജ്ജ, സാങ്കേതിക മേഖലകളിൽ തൊഴിൽ പരിശീലനം, ഗവേഷണം,…

Read More

മനാമ: ബഹ്‌റൈനില്‍ ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ ബാങ്ക് വിവരങ്ങള്‍ ചോര്‍ത്തി പണം തട്ടിയെടുത്ത കേസില്‍ രണ്ട് ഏഷ്യക്കാര്‍ക്ക് ഹൈ ക്രിമിനല്‍ കോടതി മൂന്നു വര്‍ഷം തടവുശിക്ഷ വിധിച്ചു.ഫോണില്‍ വിളിച്ച് ഒരു ലിങ്ക് നല്‍കി അതില്‍ ബാങ്ക് കാര്‍ഡ് വിവരങ്ങള്‍ നല്‍കാന്‍ ആദ്യം ആവശ്യപ്പെടുകയാണ് ഇവരുടെ രീതി. അതു തുറന്നുകഴിഞ്ഞാല്‍ കുറെ കോഡുകള്‍ ചേര്‍ക്കാന്‍ പറയും. ഇങ്ങനെ വിരങ്ങള്‍ ചോര്‍ത്തി അക്കൗണ്ടില്‍നിന്ന് പണം തട്ടിയെടുക്കും.ഇങ്ങനെ അക്കൗണ്ടില്‍നിന്ന് 1,000 ദിനാറിലധികം നഷ്ടമായ ഒരാള്‍ സൈബര്‍ ക്രൈം ഡയരക്ടറേറ്റിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്.

Read More

മനാമ: ബഹ്‌റൈനില്‍ സ്വകാര്യ മേഖലയിലെ മനുഷ്യക്കടത്തിനെ ചെറുക്കാന്‍ മികച്ച നടപടികള്‍ സ്വീകരിക്കുന്നവര്‍ക്ക് അവാര്‍ഡ് ഏര്‍പ്പെടുത്തുമെന്ന് ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്‍.എ) ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും മനുഷ്യക്കടത്ത് ചെറുക്കുന്നതിനുള്ള ദേശീയ കമ്മിറ്റിയുടെ ചെയര്‍മാനുമായ നിബ്രാസ് മുഹമ്മദ് താലിബ് അറിയിച്ചു.’മനുഷ്യക്കടത്തിനെതിരെ പോരാടുന്നതില്‍ സ്വകാര്യ മേഖലയുടെ പങ്ക്’ എന്ന വിഷയത്തില്‍ നടന്ന മനുഷ്യക്കടത്തിനെ ചെറുക്കുന്നതിനുള്ള ഫോറത്തിന്റെ രണ്ടാം പതിപ്പിന്റെ ഉദ്ഘാടന വേളയിലാണ് ഈ പ്രഖ്യാപനം. നയതന്ത്ര ഉദ്യോഗസ്ഥര്‍, മനുഷ്യക്കടത്തിനെതിരെ പോരാടുന്നതിനുള്ള ദേശീയ സമിതി, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.പ്രതിരോധം, സംരക്ഷണം, നീതി, പങ്കാളിത്തം, സ്ഥാപനവല്‍ക്കരണം എന്നിവയെ അടിസ്ഥാനമാക്കി ബഹ്റൈന്‍ സമഗ്രമായ ഒരു ദേശീയ ചട്ടക്കൂട് വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും സുസ്ഥിരത ഉറപ്പാക്കാനുള്ള ദേശീയ നയങ്ങളിലും പദ്ധതികളിലും അത് സംയോജിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Read More

മനാമ: ബഹ്‌റൈനില്‍ കാലാവധി കഴിഞ്ഞ കീടനാശിനികളും വളവും വിറ്റ കേസില്‍ കടയുടമയ്ക്ക് മൈനര്‍ ക്രിമിനല്‍ കോടതി 2,200 ദിനാര്‍ പിഴ ചുമത്തി. കടയിലെ സ്റ്റോക്ക് കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.ഇയാള്‍ കാലാവധി കഴിഞ്ഞ കീടനാശിനികളും വളവും വില്‍പ്പന നടത്തുന്നതായും നിയമപരമായ അനുമതിയില്ലാതെ കീടനാശിനികളും വളങ്ങളും ഇറക്കുമതി ചെയ്യുന്നതായും മുനിസിപ്പാലിറ്റി- കൃഷി മന്ത്രാലയത്തിന് പരാതി ലഭിച്ചിരുന്നു. മന്ത്രാലയം അികൃതര്‍ കട പരിശോധിച്ച ശേഷം പബ്ലിക് പ്രോസിക്യൂഷന് റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നാണ് കേസെടുത്തത്.ചോദ്യം ചെയ്യലില്‍ കടയുടമ കുറ്റം സമ്മതിച്ചിരുന്നു.

Read More

മനാമ: ബഹ്‌റൈനില്‍ ആദ്യത്തെ സോളാര്‍ പവര്‍ പ്ലാന്റ് പദ്ധതിക്ക് തുടക്കമായതായിഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ അതോറിറ്റി (ഇ.ഡബ്ല്യു.എ) അറിയിച്ചു.150 മെഗാവാട്ട് ശേഷിയുള്ള ഈ പദ്ധതി രാജ്യത്തിിന്റെ തെക്കുഭാഗത്തുള്ള ബിലാജ് അല്‍ ജയാസറിനിടുത്താണ്. 2060 ആകുമ്പോഴേക്കും കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാനും നെറ്റ്- സീറോ കാര്‍ബണ്‍ ന്യൂട്രാലിറ്റി കൈവരിക്കാനുമുള്ള ബഹ്‌റൈന്റെ ശ്രമത്തിന്റെ ഭാഗമായി സ്വകാര്യ മേഖലയുമായി സഹകരിച്ചാണ് പദ്ധതി വികസിപ്പിക്കുന്നതെന്ന് ഇ.ഡബ്ല്യു.എ. പ്രസിഡന്റ് കമാല്‍ ബിന്‍ അഹമ്മദ് മുഹമ്മദ് പറഞ്ഞു.പദ്ധതിക്കായി പ്രാദേശിക, അന്തര്‍ദേശീയ സോളാര്‍ പ്ലാന്റ് കമ്പനികളില്‍നിന്ന് ടെന്‍ഡര്‍ ക്ഷണിക്കും. ഇതിനായി ഓഗസ്റ്റ് 14ന് ഇ.ഡബ്ല്യു.എ. ഒരു ഗ്ലോബല്‍ മാര്‍ക്കറ്റ് സൗണ്ടിംഗ് സംരംഭം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Read More

ദില്ലി: തെരഞ്ഞെടുപ്പ് കമ്മീഷനും രാഹുൽ ഗാന്ധിക്കും ഇടയിലെ തർക്കം രൂക്ഷമാകുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ രാജ്യദ്രോഹം നടത്തുന്നുവെന്ന് ഇന്ന് പുറത്തു വിട്ട വിഡിയോയിൽ രാഹുൽ ഗാന്ധി ആരോപിച്ചു. ബീഹാറിലെ എഫ്ഐആറിൽ തെരഞ്ഞെടുപ്പ് കഴിഞ്ഞ് പരാതി നല്കാൻ രാഹുൽ കാത്തിരിക്കുകയാണെന്ന് കമ്മീഷൻ വൃത്തങ്ങൾ പരിഹസിച്ചു.രാഹുൽ ഗാന്ധി രേഖാമൂലം പരാതി നല്കിയില്ലെങ്കിൽ മാപ്പു പറയണം. രാഹുൽ നേരിട്ട് ഒരു വിഷയത്തിലും ഇതുവരെ നേരിട്ട് പരാതി നല്കിയിട്ടില്ലെന്നും കമ്മീഷൻ വ്യക്തമാക്കി. വിജയിക്കാമായിരുന്ന പല തെരഞ്ഞെടുപ്പുകളും പരാജയപ്പെട്ടതോടെയാണ് താൻ അന്വേഷണം തുടങ്ങിയതെന്ന് ഇന്ന് പുറത്തുവിട്ട വിഡിയോയിൽ രാഹുൽ പറയുന്നു. ഒരു മണ്ഡലം പഠിക്കാൻ തന്നെ ആറു മാസം എടുത്തു. ഈ സാഹചര്യത്തിൽ കമ്മീഷൻ ഉടൻ ഡിജിറ്റൽ ഡേറ്റ കൈമാറണമെന്നും രാഹുൽ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കമ്മീഷനോട് 5 ചോദ്യങ്ങളും രാഹുല്‍ ഉന്നയിച്ചു 1. ഡിജിറ്റൽ പതിപ്പുകൾ നൽകാത്തത് എന്ത്? 2. വീഡിയൊ ദൃശ്യം നൽകാത്തത് എന്ത്? 3. തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർ ലിസ്റ്റില് വ്യാപക ക്രമക്കേട് നടത്തിയത് എന്തിന്? 4.…

Read More