Author: News Desk

മനാമ: ബഹ്‌റൈന്‍ പോസ്റ്റ് ഇലക്ട്രോണിക് ലോക്കര്‍ സേവനം ആരംഭിച്ചതായി ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയം അറിയിച്ചു.തപാല്‍ സംവിധാനം കൂടുതല്‍ വികസിപ്പിക്കാനും പ്രവര്‍ത്തന കാര്യക്ഷമത വര്‍ധിപ്പിക്കാനും ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ സേവനങ്ങള്‍ നല്‍കുന്നതിനുമുള്ള നൂതനമായ സൗകര്യങ്ങള്‍ നല്‍കാനാണ് ഇതെന്ന് മന്ത്രാലയത്തിലെ ലാന്‍ഡ് ട്രാന്‍സ്പോര്‍ട്ട് ആന്റ് പോസ്റ്റ് അഫയേഴ്സ് അണ്ടര്‍സെക്രട്ടറി ഫാത്തിമ അബ്ദുല്ല അല്‍ ധെയ്ന്‍ അറിയിച്ചു.പാര്‍സല്‍ ശേഖരണത്തിന് കൂടുതല്‍ പ്രായോഗികവും എളുപ്പമുള്ളതുമായ സംവിധാനങ്ങള്‍ ഈ സേവനം വഴി ലഭിക്കും.നിശ്ചിത സമയക്രമമോ പോസ്റ്റ് ഓഫീസുകള്‍ സന്ദര്‍ശിക്കേണ്ടതിന്റെയോ ആവശ്യമില്ലാതെ പാഴ്സലുകള്‍ സ്വീകരിക്കാന്‍ സുരക്ഷിതവും സൗകര്യപ്രദവുമായ സംവിധാനം ഇലക്ട്രോണിക് ലോക്കറുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കും. കോഡും ലോക്കര്‍ ലൊക്കേഷനും ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് അറിയിപ്പ് ലഭിക്കും. കൂടാതെ കോഡ് ഉപയോഗിച്ച് മറ്റൊരാളെ പാര്‍സല്‍ ശേഖരിക്കാന്‍ അധികാരപ്പെടുത്താനുള്ള സൗകര്യമുണ്ടാകുമെന്നും അവര്‍ പറഞ്ഞു.പ്രധാന ഷോപ്പിംഗ് സെന്ററുകള്‍ ഉള്‍പ്പെടെയുള്ള പ്രധാന സ്ഥലങ്ങളില്‍ ലോക്കറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇത് ഉപഭോക്താക്കള്‍ക്ക് ഔദ്യോഗിക ജോലി സമയത്തിന് ശേഷവും സൗകര്യപ്രദമായ സമയത്ത് പാഴ്‌സലുകള്‍ ശേഖരിക്കാന്‍ സഹായിക്കും.സീഫ് മാള്‍ (സീഫ് ഡിസ്ട്രിക്റ്റ്), സീഫ്…

Read More

ദില്ലി: ദില്ലി കലാപ ഗൂഢാലോചന കേസിൽ പ്രതിയായ ജെഎൻയു വിദ്യാർത്ഥി നേതാവ് ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ ദില്ലി ഹൈക്കോടതി തള്ളി. ഷർജീൽ ഇമാം അടക്കം എട്ട് പേരുടെയും ജാമ്യാപേക്ഷ ദില്ലി ഹൈക്കോടതി തള്ളി കേസിലെ മറ്റൊരു പ്രതിയായ തസ്ലീം അഹമ്മദിൻ്റെ ജാമ്യാപേക്ഷയും ദില്ലി ഹൈക്കോടതി തള്ളി. വ്യത്യസ്ത ബെഞ്ചുകളാണ് ഇരുവരുടെയും ജാമ്യാപേക്ഷകള്‍ പരിഗണിച്ചത്. ഷർജീൽ ഇമാം അടക്കം എട്ട് പേരുടെ ജാമ്യാപേക്ഷയിൽ വിധി വരുന്നത് അറസ്റ്റിന് അഞ്ച് വർഷത്തിന് ശേഷമാണ്. ദില്ലി കലാപ ഗൂഢാലോചന കേസിൽ ജെഎൻയു വിദ്യാർഥി നേതാവ് ഉമര്‍ ഖാലിദിന് ജാമ്യമില്ല. ഷർജീൽ ഇമാം അടക്കം എട്ട് പേരുടെയും ജാമ്യാപേക്ഷ ദില്ലി ഹൈക്കോടതി തള്ളി സി എ എ വിരുദ്ധ സമരവും തുടർന്നുണ്ടായ ദില്ലി കലാപവുമായി ബന്ധപ്പെട്ട കേസുകളിലാണ് ഉമർ ഖാലിദും ഷാർജിൽ ഇമാമും ഉൾപ്പെടെയുള്ള എട്ട് വിദ്യാർത്ഥി സംഘടനാ പ്രവർത്തകരെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്യുന്നത്. അഞ്ച് വർഷമായി വിചാരണയില്ലാതെ തടവിലായിരുന്നു ഇവർ. നാൾവഴികൾ… 2020 ജനുവരി 28…

Read More

ദില്ലി: അമ്മയ്ക്കെതിരായ അസഭ്യ മുദ്രാവാക്യത്തിൽ കോണ്‍ഗ്രസിനും ആര്‍ജെഡിക്കുമെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്‍റെ മരിച്ചുപോയ അമ്മയെ വരെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴച്ചെന്നും എല്ലാ അമ്മമാരെയും കോൺ​ഗ്രസും ആർജെഡിയും അപമാനിക്കുന്നുവെന്നും മോദി വൈകാരികമായി പ്രതികരിച്ചു. തന്‍റെ അമ്മ എന്ത് തെറ്റാണ് ചെയ്തതെന്നും മോദി ചോദിച്ചു. തന്‍റെ അമ്മ രാഷ്ട്രീയത്തിൽ ഇടപെട്ടിട്ടില്ലെന്നും മോദി പറഞ്ഞു. ബിഹാറിലെ വനിതകൾക്കുള്ള സംരംഭകത്വ വികസന നിധി വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് മോദിയുടെ വൈകാരിക പ്രതികരണം. കോണ്‍ഗ്രസും ആര്‍ജെഡിയും എല്ലാ അമ്മമാരെയുമാണ് അപമാനിച്ചിരിക്കുന്നത്. ഇത് ബിഹാറിലെ അമ്മമാരെ അപമാനിക്കുന്നതിന് തുല്യമാണ്. ഇത്തരക്കാരുടെ അഹങ്കാരവും വെറുപ്പും ജനങ്ങൾ തിരിച്ചറിഞ്ഞു. ആജെഡി ഭരണത്തിൽ വനിതകൾക്കെതിരെ ആക്രമണങ്ങൾ നടന്നു. അഴിമതിക്കാരെയും, ബലാത്സംഗ കുറ്റവാളികളെയും ആർജെഡി സംരക്ഷിച്ചു. വനിതകൾ അവരുടെ ഭരണത്തിൽ സുരക്ഷിതരല്ല. ഇത്തരത്തിൽ ഒന്ന് സംഭവിക്കുമെന്ന് താൻ സ്വപ്നത്തിൽ പോലും കരുതിയില്ലെന്നും മോദി പറഞ്ഞു. അമ്മയെ അപമാനിച്ചതിൽ മോദി നിങ്ങൾക്ക് മാപ്പ് നല്കും. എന്നാൽ ബിഹാറിലെ ജനങ്ങൾ മാപ്പ് നല്കില്ല. ആർജെഡിയും കോൺഗ്രസും…

Read More

തിരുവനന്തപുരം : തിരുവനന്തപുരം കുറ്റിച്ചലില്‍ മകന്‍ അച്ഛനെ മര്‍ദിച്ച് കൊലപ്പെടുത്തി. വഞ്ചിക്കുഴി സ്വദേശി രവീന്ദ്രനാണ് കൊല്ലപ്പെട്ടത്. മകന്‍ നിഷാദി (38) നെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ വഴക്കാണ് കൊലപാതകത്തിലേക്ക് കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. രാത്രി മദ്യപിച്ച് വീട്ടിലെത്തിയ ഇയാള്‍ ഭാര്യയും അമ്മയുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. വഴക്ക് പരിഹരിക്കാനെത്തിയ രവീന്ദ്രന്റെ നെഞ്ചില്‍ ചവിട്ടുകയായിരുന്നു. പിന്നാലെ വീട്ടുകാര്‍ പൊലീസിനെ വിളിച്ചു വരുത്തി. പൊലീസ് എത്തുന്ന സമയം വരെയും നിഷാദ് രവീന്ദ്രനെ മര്‍ദിച്ചുവെന്നാണ് വിവരം. പൊലീസ് എത്തി ഇയാളെ കസ്റ്റഡിയില്‍ എടുത്തു. ഗുരുതരാവസ്ഥയിലായ രവീന്ദ്രനെ അടുത്തുള്ള നെയ്യാര്‍ മെഡിസിറ്റിയിലേക്ക് മാറ്റി. രാത്രി 12 മണിയോടെ രവീന്ദ്രന്‍ മരിച്ചു. പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.സ്വകാര്യ ആയുര്‍വേദ ആശുപത്രിയിലെ ജീവനക്കാരനാണ് പ്രതി നിഷാദ്.

Read More

ന്യൂഡൽഹി :ഈ വർഷം നടക്കാനിരിക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബീഹാറിലെ വോട്ടർ പട്ടികയിൽ നിന്ന് ഏകദേശം 89 ലക്ഷത്തോളം പേരുകൾ നീക്കം ചെയ്തതായി ആരോപിച്ച് കോൺഗ്രസും തിരഞ്ഞെടുപ്പ് കമ്മീഷനും വാക്കുതർക്കത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. വോട്ടർമാരുടെ പേരുകൾ കൂട്ടത്തോടെ ഇല്ലാതാക്കിയതായി അവകാശപ്പെടുന്നതിനെതിരെ കോൺഗ്രസിന്റെ ജില്ലാ യൂണിറ്റുകൾ തിരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതി. ബൂത്ത് ലെവൽ ഏജന്റുമാർ (BLA) സമർപ്പിച്ച എതിർപ്പുകൾ ഉദ്യോഗസ്ഥർ തള്ളിക്കളയുകയും ഒരു പരാതിയും ഇല്ല എന്ന് കാണിക്കുകയും ചെയ്തതായി മുതിർന്ന കോൺഗ്രസ് നേതാവ് പവൻ ഖേര ആരോപിച്ചു. “ഞങ്ങളുടെ ബി‌എൽ‌എകൾ വഴി, ഞങ്ങൾ ഏകദേശം 89 ലക്ഷം എതിർപ്പുകൾ ഫയൽ ചെയ്തു, അവ ഞങ്ങളുടെ ജില്ലാ കോൺഗ്രസ് കമ്മിറ്റികൾ അയച്ചു, പക്ഷേ ഇവയും നിരസിക്കപ്പെട്ടു. കമ്മീഷന് യഥാർത്ഥ വിശദീകരണമൊന്നുമില്ല, അതിനാൽ അവർ ഒഴികഴിവുകൾ പറയുകയാണ്. ഞങ്ങൾ ശരിയായ നടപടിക്രമങ്ങൾ പാലിച്ചു, പക്ഷേ അവർ ഞങ്ങളുടെ എതിർപ്പുകൾ സ്വീകരിക്കാൻ വിസമ്മതിക്കുകയാണ്,” ഖേര ആജ് തക്കിനോട് പറഞ്ഞു.”ഇത് തിരഞ്ഞെടുപ്പ് കമ്മീഷനെക്കുറിച്ചല്ല, മോദിയെക്കുറിച്ചാണ്, അദ്ദേഹം ഈ…

Read More

തിരുവനന്തപുരം: കേരള സര്‍വകലാശാലയിൽ വൈസ് ചാന്‍സിലറും സിന്‍ഡിക്കേറ്റ് അംഗങ്ങളും തമ്മിലുള്ള തര്‍ക്കത്തിൽ സമവായം. മിനി കാപ്പന് രജിസ്ട്രാര്‍ ഇൻചാര്‍ജിന്‍റെ ചുമതല നൽകിയ തീരുമാനം സിന്‍ഡിക്കേറ്റ് റദ്ദാക്കി. ഡോ. രശ്മിക്ക് പകരം ചുമതല നൽകും. കാര്യവട്ടം ക്യാമ്പസ് ജോയിന്‍റ് രജിസ്ട്രാര്‍ ആണ് ഡോ. രശ്മി. ഇന്ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. താൽകാലിക രജിസ്ട്രാർ മിനി കാപ്പൻ പങ്കെടുക്കുന്നതിൽ ഇടത് അംഗങ്ങള്‍ യോഗത്തിൽ പ്രതിഷേധിച്ചു. രജിസ്ട്രാർ കെ എസ് അനിൽ കുമാറിനെ സസ്പെൻഡ് ചെയ്ത നടപടിയും യോഗത്തിൽ റിപ്പോർട്ട്‌ ചെയ്തു. മറ്റു അജണ്ടകളിലേക്ക് കടക്കാതെ മിനി കാപ്പന്‍റെ നിയമനത്തിലടക്കം ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ വിയോജിപ്പ് അറിയിച്ചു. തര്‍ക്കത്തിനൊടുവിലാണ് മിനി കാപ്പനെ മാറ്റാൻ തീരുമാനിച്ചത്. ഇടത് അംഗങ്ങളുടെ ആവശ്യം അംഗീകരിക്കുകയായിരുന്നു. രജിസ്ട്രാര്‍ അനിൽകുമാറിനെ സസ്പെന്‍ഡ് ചെയ്ത നടപടി ഇന്നത്തെ യോഗം പരിഗണിക്കില്ല. കോടതിയുടെ പരിഗണനയിലുള്ളതിനാലാണ് ഇക്കാര്യം ചര്‍ച്ചക്ക് എടുക്കാതിരുന്നത്

Read More

തൃശൂര്‍: ആഗോള അയ്യപ്പ സംഗമം തീരുമാനിച്ചത് ദേവസ്വം ബോര്‍ഡാണെന്നും അതിന് രാജ്യത്തിന്‍റെ നല്ല അംഗീകാരം കിട്ടിയിട്ടുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. മതത്തെയും വിശ്വാസത്തെയും രാഷ്ട്രീയ അധികാരത്തിലേക്ക് പ്രവേശിപ്പിക്കുന്നതിന്‍റെ പേരാണ് വർഗീയത. ഇത്തരം വർഗീയവാദികൾക്ക് ഒപ്പം കമ്മ്യൂണിസ്റ്റ് പാർട്ടിയില്ല. കമ്മ്യൂണിസ്റ്റ് പാർട്ടി വിശ്വാസികൾക്കൊപ്പമാണ്. യുവതി പ്രവേശനം കഴിഞ്ഞുപോയ അദ്ധ്യായമാണ്. ഇപ്പോൾ അതിനെക്കുറിച്ച് അഭിപ്രായം പറയാനില്ല. യുവതി പ്രവേശനം അധ്യായമേ വിട്ടുകളഞ്ഞതാണ്. അയ്യപ്പ സംഗമം ഭൂരിപക്ഷ പ്രീണനമാണെന്നാണ് വര്‍ഗീയ വാദികള്‍ പറയുന്നത്. എന്നാൽ, വിശ്വാസികളെ ഉപയോഗപ്പെടുത്താനാണ് വർഗീയവാദികൾ ശ്രമിക്കുന്നത്. വിശ്വാസികളെ കൂട്ടിച്ചേർത്തുവേണം വർഗീയവാദികളെ ഫലപ്രദമായി പ്രതിരോധിക്കാനെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

Read More

ദില്ലി: ഡിജിറ്റൽ, സാങ്കേതിക സർവകലാശാല വൈസ് ചാന്‍സിലര്‍ നിയമന പ്രക്രിയയിൽ നിന്ന് മുഖ്യമന്ത്രിയെ മാറ്റണമെന്ന് ​ഗവർണർ. ഇതുസംബന്ധിച്ച് ​ഗവർണർ സുപ്രീംകോടതിയിൽ ഹർജി നൽകി. സെര്‍ച്ച് കമ്മിറ്റിയിൽ യുജിസി പ്രതിനിധി വേണമെന്നും സുപ്രീം കോടതി ഉത്തരവ് പരിഷ്കരിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയതായി നിയമിച്ച പാനലിൽ പേരുകൾ സമർപ്പിക്കേണ്ടത് ചാൻസിലർക്ക് ആണെന്നും ഗവർണർ വ്യക്തമാക്കി. കേസിൽ കക്ഷി ചേരാൻ യുജിസി അപേക്ഷ നൽകിയിട്ടുണ്ട്. സെർച്ച് കമ്മിറ്റി രൂപീകരണത്തിൽ കൃത്യമായ മാനദണ്ഡങ്ങൾ പുറത്തിറക്കിയിട്ടുണ്ടെന്നും യുജിസി വ്യക്തമാക്കി. വൈസ് ചാന്‍സിലര്‍ നിയമനത്തിൽ മുഖ്യമന്ത്രി നിശ്ചയിക്കുന്ന മുൻഗണനാക്രമത്തിലാണ് ഗവര്‍ണര്‍ നിയമനം നടത്തേണ്ടത് എന്നായിരുന്നു സുപ്രീംകോടതിയുടെ ഉത്തരവ്. സെര്‍ച്ച് കമ്മിറ്റി നല്‍കുന്ന പാനലില്‍ മുഖ്യമന്ത്രിക്ക് മുന്‍ഗണനാക്രമം നിശ്ചയിക്കാമെന്നും അതേ മുൻഗണനാക്രമത്തിൽ നിയമനം നടത്തണമെന്നുമാണ് സുപ്രീം കോടതി ഉത്തരവിട്ടത്. മുഖ്യമന്ത്രിയുടെ ശുപാര്‍ശയില്‍ എതിര്‍പ്പുണ്ടെങ്കില്‍ ചാന്‍സലര്‍ സുപ്രീംകോടതിയെ അറിയിക്കണം. തുടര്‍ന്ന് ഇക്കാര്യത്തിൽ സുപ്രീം കോടതി അന്തിമ തീരുമാനമെടുക്കുമെന്നും ഉത്തരവിൽ പറയുന്നുണ്ട്. സെർച്ച് കമ്മിറ്റി നിർദേശിക്കുന്ന പേരുകൾ മുൻഗണന ക്രമം നിശ്ചയിച്ച് രണ്ടാഴ്ച്ചയ്ക്കുളളിൽ ചാൻസിലറിന്…

Read More

ദില്ലി: അഭിഭാഷകയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ രണ്ട് ജില്ലാ ജഡ്ജിമാർക്കെതിരെ നടപടിയെടുക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകി. സാകേത് ജില്ലാ കോടതി ജഡ്ജി സഞ്ജീവ് കുമാറിനെ സസ്പെൻഡ് ചെയ്യാനും മറ്റൊരു ജഡ്ജിയായ അനിൽ കുമാറിനെതിരെ നടപടിയെടുക്കാനുമാണ് നിർദ്ദേശം. ഒരു അഭിഭാഷകനെതിരെ ബലാത്സംഗക്കേസ് നൽകിയ യുവതിയായ അഭിഭാഷകയെ ഭീഷണിപ്പെടുത്തുകയും പരാതി പിൻവലിക്കാൻ സമ്മർദ്ദം ചെലുത്തുകയും ചെയ്തുവെന്ന് ആരോപിച്ചാണ് പരാതി. കേസ് ഒത്തുതീർപ്പാക്കാൻ 30 ലക്ഷം രൂപ വാഗ്ദാനം ചെയ്തതായും പരാതിയിൽ പറയുന്നു. കൂടാതെ, യുവ അഭിഭാഷകന്റെ സഹോദരനെ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. ഈ ഗുരുതരമായ ആരോപണങ്ങളെ തുടർന്നാണ് ഹൈക്കോടതിയുടെ നടപടി.

Read More

ഐസ്വാൾ: പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്റ്റംബർ 13-ന് മിസോറാം, മണിപ്പൂർ സംസ്ഥാനങ്ങൾ സന്ദർശിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. പിടിഐ വാർത്താ ഏജൻസിയാണ് ഈ വിവരം റിപ്പോർട്ട് ചെയ്തത്. പുതിയ ബൈറാബി-സൈറാങ് റെയിൽവേ ലൈൻ ഉദ്ഘാടനം ചെയ്യുന്നതിനായി പ്രധാനമന്ത്രി ആദ്യം മിസോറാം സന്ദർശിക്കുമെന്നാണ് റിപ്പോർട്ട്. മിസോറാമിലെ ഐസ്വാളിൽ നിന്ന് പ്രധാനമന്ത്രി മണിപ്പൂരിലേക്ക് പോകുമെന്ന് മിസോറാം സർക്കാർ ഉദ്യോഗസ്ഥർ അറിയിച്ചു. 2023 മെയ് മാസത്തിൽ വംശീയ അതിക്രമങ്ങൾ പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിലേക്ക് പ്രധാനമന്ത്രി നടത്തുന്ന ആദ്യ സന്ദർശനമാണിത്. എന്നാൽ, പ്രധാനമന്ത്രിയുടെ സന്ദർശനത്തെക്കുറിച്ചുള്ള അന്തിമ ഷെഡ്യൂൾ ലഭിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. അതേസമയം, ഇംഫാലിലെ ഉദ്യോഗസ്ഥർക്ക് സന്ദർശനം സ്ഥിരീകരിക്കാനായിട്ടില്ല. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി മിസോറാം ചീഫ് സെക്രട്ടറി ഖില്ലി റാം മീണ വിവിധ വകുപ്പുകളിലെയും നിയമപാലകരെയും ഉൾപ്പെടുത്തി ഒരു യോഗം വിളിച്ചിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങൾ, ട്രാഫിക് മാനേജ്മെന്റ്, സ്വീകരണ പരിപാടികൾ, തെരുവുകൾ അലങ്കരിക്കൽ തുടങ്ങിയ വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു.

Read More