- തോഷാഖാന അഴിമതിക്കേസില്‍ ഇമ്രാനും ഭാര്യയ്ക്കും 17വര്‍ഷം തടവ്
- ‘മലയാള സിനിമയിലെ വിസ്മയം ശ്രീനിവാസന് വിട’; സംസ്കാരം നാളെ
- പ്ലാറ്റിനം ജൂബിലിയുടെ നിറവിൽഇന്ത്യൻ സ്കൂൾ ഫെയർ ടിക്കറ്റ് പുറത്തിറക്കി
- രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസ്: സന്ദീപ് വാര്യർക്കും രഞ്ജിത പുളിയ്ക്കനും ഉപാധികളോടെ ജാമ്യം
- നഞ്ചന്‍കോട്ട് കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
- ജെന്‍സീ നേതാവിന്റെ മരണം: ബംഗ്ലദേശില്‍ വീണ്ടും പ്രക്ഷോഭം, മാധ്യമ ഓഫിസുകള്‍ക്കു തീയിട്ടു
- ശബരിമല സ്വർണക്കൊള്ള കേസ് ഇഡി അന്വേഷിക്കും; മുഴുവൻ രേഖകളും കൈമാറാൻ കോടതി ഉത്തരവ്
- പാലക്കാട് നടുറോഡില്‍ കാര്‍ കത്തി; വാഹനത്തിനുള്ളില്‍ മൃതദേഹം; അന്വേഷണം
Author: News Desk
മാനവ സൗഹൃദത്തിന്റെ ഉദാത്തമായ ഉദാഹരണമാണ് തത്വമസി സന്ദേശം അരുളുന്ന ശബരിമല സന്നിധാനവും പതിനെട്ടാം പടിക്ക് താഴെയുള്ള വാവര് സ്വാമിനടയും. ശബരിമലയിലെത്തുന്ന ഭക്തര്‍ അയ്യപ്പസ്വാമിയെകാണാന്‍ പതിനെട്ടാംപടി ചവിട്ടുന്നത് വാവര് സ്വാമിയെ വണങ്ങിയതിന് ശേഷമാണ്. അയ്യപ്പന്റെ ഉറ്റ സ്നേഹിതനും അംഗരക്ഷകനുമായിരുന്ന വാവര് സ്വാമി ശബരിമലയിലെത്തുന്ന അനന്തകോടി അയ്യപ്പന്മാരെ ഇന്നും സംരക്ഷിച്ചു പോരുന്നു എന്നാണ് വിശ്വാസം. വില്ലാളി വീരനായ അയ്യപ്പനും സിദ്ധനായ വാവര് സ്വാമിയും തമ്മിലുള്ള ചരിത്രപരമായ സൗഹൃദം മതമൈത്രിയുടെയും സാഹോദര്യത്തിന്റെയും പ്രതീകമാണെന്ന് വാവരുനടയിലെ മുഖ്യകർമ്മിയും വാവരുടെ പിന്‍തലമുറക്കാരനുമായ കെ എസ് നൗഷറുദ്ധീൻ മുസലിയാർ പറഞ്ഞു. സന്നിധാനത്ത് എത്തുന്നവർ അയ്യപ്പനൊപ്പം വാവരുസ്വാമിയേയും ആരാധിക്കുന്നു. ഇരുവരും തമ്മിലുള്ള കൂട്ട് കാലങ്ങൾക്കും പിരിക്കാൻ കഴിയാത്തതാണ്. കൽക്കണ്ടവും, കുരുമുളകുമാണ് വാവര് നടയിലെ പ്രസാദം. മുഖ്യകർമ്മി പ്രാർത്ഥിച്ച് നൽകുന്ന ഭസ്മവും ചരടുകളും ഏലസ്സുകളും ഇവിടെയുണ്ട്. വാവരുടെ ഉടവാള്‍ സൂക്ഷിച്ചിരിക്കുന്നതിന് സമീപത്ത് ഇരുന്നാണ് കർമ്മി ഭക്തര്‍ക്ക് പ്രസാദം നല്‍കുന്നത്. പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി വായ്പ്പൂര്‍ വെട്ടപ്ലാക്കല്‍ കുടുംബത്തിലെ തലമുതിര്‍ന്ന അംഗമാണ് വാവരുടെ പ്രതിനിധിയും…
തിരുവനന്തപുരം: ഒയാസിസ് കമ്പനിക്ക് പാലക്കാട് കഞ്ചിക്കോട്ട് സ്‌പിരിറ്റ് നിർമാണ യൂണിറ്റ് തുടങ്ങാൻ അനുമതി നൽകിക്കൊണ്ടുള്ള സർക്കാർ ഉത്തരവിറങ്ങി. മദ്ധ്യപ്രദേശ് ആസ്ഥാനമായ കമ്പനിയാണ് ഒയാസിസ്. ബ്രൂവറി ആരംഭിക്കുന്നത് കാര്‍ഷിക മേഖലയ്ക്ക് ഗുണം ചെയ്യുമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. ജലം നല്‍കുന്നത് ജല അതോറിറ്റിയാണെന്നും ഇതിനായി കരാറിലെത്തിയെന്നും ഉത്തരവിലുണ്ട്. പ്രാരംഭ പ്രവര്‍ത്തനത്തിനുള്ള അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവാണ് പുറത്തിറങ്ങിയത്. 600 കോടി രൂപ മുതല്‍മുടക്കിലാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് ഉത്തരവില്‍ പറയുന്നു. നാലുഘട്ടമായാണ് അനുമതി നല്‍കിയിരിക്കുന്നത്. ഇന്ത്യന്‍ നിര്‍മിത വിദേശ്യമദ്യ ബോട്ടിലിംഗ് യൂണിറ്റിനാണ് ആദ്യഘട്ടത്തില്‍ അനുമതി. സ്പിരിറ്റ് നിര്‍മാണം, ബ്രാണ്ടി – വൈനറി പ്ലാന്റ്, ബ്രൂവറി എന്നിങ്ങനയാണ് മറ്റുള്ള ഘട്ടങ്ങള്‍. ഉപയോഗശൂന്യമായ അരി, ചോളം, പച്ചക്കറി വേസ്റ്റ്, മരച്ചീനി സ്റ്റാര്‍ച്ച് എന്നിവയാണ് കമ്പനി മദ്യനിര്‍മാണത്തിന് അസംസ്‌കൃതവസ്തുക്കളായി ഉപയോഗിക്കുന്നത്. ഇത് കേരളത്തിലെ കാര്‍ഷിക മേഖലയില്‍ ഉൽപ്പാദിപ്പിക്കപ്പെടുന്നതാണ്. അതുകൊണ്ട് തന്നെ കഞ്ചിക്കോട്ടെ ബ്രൂവറി കാര്‍ഷക മേഖലയ്ക്ക് ഉത്തേജനം നല്‍കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. റീസൈക്കിളിംഗ് വഴിയാണ് ജല അതോറിറ്റി വെള്ളം നല്‍കുക.…
വാഷിങ്ടണ്‍: 13 വയസ്സുള്ള വിദ്യാര്‍ഥിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ അധ്യാപിക അറസ്റ്റില്‍. അമേരിക്കയിലെ ന്യൂജേഴ്‌സിയിലാണ് സംഭവം. ന്യൂജേഴ്സിയിലുള്ള ഒരു എലമെന്ററി സ്‌കൂളിലെ ഫിഫ്ത്ത് ഗ്രേഡ് അധ്യാപികയായ ലോറ കാരന്‍ (28) ആണ് അറസ്റ്റിലായത്. വിദ്യാര്‍ഥിയുമായുള്ള ലൈംഗിക ബന്ധത്തില്‍ ഒരു കുഞ്ഞിനും അധ്യാപിക ജന്മം നല്‍കിയിരുന്നു. 2016 മുതല്‍ 2020 വരെയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. നിലവില്‍ 19-വയസ്സുകാരനായ വിദ്യാര്‍ഥിയുടെ വീട്ടുകാരും അധ്യാപികയും തമ്മില്‍ ഏറെ നാളത്തെ അടുപ്പമുണ്ടായിരുന്നു. വിദ്യാര്‍ഥിയെയും വിദ്യാര്‍ഥിയുടെ രണ്ട് സഹോദരങ്ങളെയും ഇടയ്ക്ക് അധ്യാപികയുടെ വീട്ടില്‍ നില്‍ക്കാനായി വീട്ടുകാര്‍ അനുവദിച്ചിരുന്നു. 2016 മുതല്‍ 2020 വരെയുള്ള കാലയളവില്‍ വിദ്യാര്‍ഥി അധ്യാപികയുടെ വീട്ടില്‍ നിരന്തരം താമസിച്ച കാലത്ത് അധ്യാപിക വിദ്യാര്‍ഥിയെ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. തുടര്‍ന്നാണ് 2019-ല്‍ അധ്യാപിക ഒരു കുഞ്ഞിന് ജന്മം നല്‍കുന്നത്. ഇത് കുറ്റം തെളിയുന്നതിൽ നിർണായകമായിരുന്നു. ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച ചിത്രത്തില്‍ കാരന്റെ കുഞ്ഞിന് തന്റെ മകനുമായുള്ള രൂപസാദൃശ്യം രക്ഷിതാക്കളുടെ ശ്രദ്ധയില്‍പ്പെട്ടതാണ് സത്യം പുറത്തുവരാന്‍ കാരണമായത്.…
കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ്; CISF, കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വീടുകളില്‍ വിജിലന്‍സ് റെയ്ഡ്
കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ സി.ഐ.എസ്.എഫ്., കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വീടുകളില്‍ വിജിലന്‍സ് റെയ്ഡ്. കേരളത്തില്‍ കോഴിക്കോട്ടും മലപ്പുറത്തുമാണ് റെയ്ഡ് നടത്തുന്നത്. ഹരിയാണയിലും റെയ്ഡ് നടന്നതായി സൂചനകളുണ്ട്. കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണക്കടത്ത് നടത്തുന്നതുമായി ബന്ധപ്പെട്ട് 2023-ല്‍ കരിപ്പൂര്‍ പോലീസ് ഒരു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍ സന്ദീപ്, സി.ഐ.എസ്.എഫ്. അസി.കമാന്‍ഡര്‍ നവീന്‍ കുമാര്‍ എന്നിവരുടെ സഹായത്തോടെ സ്വര്‍ണം കടത്തുന്നു എന്നായിരുന്നു കേസ്. ഈ സ്വര്‍ണം ഹവാലപണമാക്കി ഡല്‍ഹിയില്‍ എത്തിക്കുന്നു എന്നായിരുന്നു അന്വേഷണത്തിലെ കണ്ടെത്തല്‍. ഉദ്യോഗസ്ഥര്‍ അനധികൃതമായി സ്വത്ത് സമ്പാദിക്കുന്നു എന്ന് കണ്ടെത്തിയാണ് വിജിലന്‍സിന് ഈ കേസ് കൈമാറിയത്. ആരോപണ വിധേയനായ നവീന്‍ കുമാര്‍ ഇപ്പോള്‍ സസ്‌പെന്‍ഷനിലാണ്. സന്ദീപ് ജി.എസ്.ടി. വകുപ്പിലാണ് നിലവില്‍ ജോലിചെയ്യുന്നത്. ഇവരുടെ വീടുകളിലും ബന്ധുക്കളുടെ വീടുകളിലുമാണ് വിജിലന്‍സ് റെയ്ഡ് നടത്തുന്നത്. മലപ്പുറം വിജിലന്‍സ് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലാണ് പരിശോധന.
മുംബൈ: ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് പോരാട്ടത്തിനുള്ള ഇന്ത്യന്‍ ടീമിനെ ഇന്നു പ്രഖ്യാപിക്കും. സെലക്ഷന്‍ കമ്മിറ്റി യോഗത്തിനു ശേഷം ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് ചെയര്‍മാന്‍ അജിത് അഗാര്‍ക്കറും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും സംയുക്ത വാര്‍ത്താ സമ്മേളനത്തിലാവും ടീമിനെ പ്രഖ്യാപിക്കുക. ഇംഗ്ലണ്ടിനെതിരായ ടി20, ഏകദിന പരമ്പരകള്‍ക്കുള്ള ടീമിനേയും ഇതിനൊപ്പം പ്രഖ്യാപിക്കുമെന്നും സൂചനകളുണ്ട്. മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍, പാതി മലയാളിയും വിജയ് ഹസാരെ ട്രോഫിയില്‍ അപാര ഫോമില്‍ ബാറ്റ് ചെയ്യുന്ന കരുണ്‍ നായര്‍ എന്നിവരാണ് പ്രതീക്ഷയോടെ കാത്തിരിക്കുന്ന താരങ്ങളില്‍ രണ്ട് പേര്‍. കരുണ്‍ നീണ്ട ഇടവേളയ്ക്കു ശേഷമുള്ള ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചു വരവാണ് പ്രതീക്ഷിക്കുന്നത്. പാകിസ്ഥാനിലും യുഎഇയിലുമായായാണ് ചാംപ്യന്‍സ് ട്രോഫി പോരാട്ടങ്ങള്‍ അരങ്ങേറുന്നത്. ഫെബ്രുവരി 19 മുതലാണ് പോരാട്ടം. 8 ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ഇന്ത്യയുടെ എല്ലാ മത്സരങ്ങള്‍ക്കും യുഎഇയാണ് വേദിയാകുന്നത്. ഫെബ്രുവരി 23നാണ് ക്രിക്കറ്റ് ലോകം കാത്തിരുന്ന ബ്ലോക്ക്ബസ്റ്ററായ ഇന്ത്യ പാകിസ്ഥാന്‍ പോരാട്ടം. 12 ലീഗ് മത്സരങ്ങള്‍ക്കു ശേഷമാണ് നോക്കൗട്ട്. ദുബായിലാണ് ഇന്ത്യ…
കൊല്ലം: സഹോദരി ഉഷ മോഹന്‍ദാസുമായുള്ള സ്വത്തുതര്‍ക്ക കേസില്‍ മന്ത്രി കെ ബി ഗണേഷ് കുമാറിന് ആശ്വാസമായി ഫൊറന്‍സിക് റിപ്പോര്‍ട്ട്. പിതാവ് ആര്‍ ബാലകൃഷ്ണപിള്ള തയ്യാറാക്കിയ വില്‍പത്രത്തിലെ ഒപ്പുകള്‍ വ്യാജമാണെന്ന ഉഷയുടെ വാദങ്ങള്‍ ഫൊറന്‍സിക് റിപ്പോര്‍ട്ട് തള്ളി. വില്‍പത്രത്തിലെ ഒപ്പുകള്‍ ബാലകൃഷ്ണപിള്ളയുടേത് തന്നെയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. വില്‍പത്രത്തിലെ ഒപ്പ് ബാലകൃഷ്ണപിള്ളയുടേതല്ലെന്ന് ചൂണ്ടിക്കാട്ടി ഉഷ കോടതിയെ സമീപിച്ചിരുന്നു. ബാലകൃഷ്ണപിള്ളയുടെ അവസാനകാലങ്ങളില്‍ ആരോഗ്യം വളരെ മോശമായിരുന്നു. ആ സമയത്ത് കെ ബി ഗണേഷ് കുമാര്‍ വ്യാജ ഒപ്പിട്ട് സ്വത്ത് തട്ടിയെടുത്തു എന്നായിരുന്നു ഉഷയുടെ പരാതി. കൊട്ടാരക്കര മുന്‍സിഫ് കോടതിയാണ് വില്‍പത്രത്തിലെ ഒപ്പുകള്‍ ഫൊറന്‍സിക് പരിശോധനയ്ക്കായി അയച്ചത്. സഹോദരിയുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ഗണേഷ് കുമാറിനെ രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ രണ്ടരവര്‍ഷം മന്ത്രിയാവുന്നതില്‍നിന്ന് മാറ്റി നിര്‍ത്തിയിരുന്നു. കേരളാ കോണ്‍ഗ്രസിന്റെ (ബി) ഏക എംഎല്‍എ ആയ ഗണേഷ് കുമാറിനെ ആദ്യം മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. കുടുംബത്തില്‍നിന്ന് ലഭിച്ച പരാതിയെ തുടര്‍ന്നാണ് മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയത്.
കൊച്ചി: ഹണി റോസിന്റെ പരാതിയിൽ രാഹുൽ ഈശ്വറിനെതിരെ കേസെടുക്കാനാകില്ലെന്ന് പൊലീസ്. നടിയുടെ നിലവിലെ പരാതിയിൽ പൊലീസിന് കേസെടുക്കാൻ വകുപ്പുകളില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഹണി റോസിന് കോടതി വഴി പരാതി നൽകാമെന്നും കൊച്ചി പൊലീസ് അറിയിച്ചു. നടിയുടെ പരാതിയിൽ രാഹുൽ ഈശ്വർ പ്രതിയല്ലെന്നും പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. രാഹുൽ ഈശ്വറിന്റെ മുൻകൂർ ജാമ്യാേപേക്ഷയിൽ കോടതി പൊലീസിനോട് റിപ്പോർട്ട് തേടിയിരുന്നു. ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി ഈ മാസം 27 ന് പരിഗണിക്കുന്നതിനായി മാറ്റി വയ്ക്കുകയായിരുന്നു. പരാതിയുടെ സ്വഭാവമനുസരിച്ച് കോടതി മുഖാന്തരമാണ് കേസിൽ തുടർനടപടി സ്വീകരിക്കാനാകുക. ഇക്കാര്യം ഹണി റോസിനോടും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിലൂടെയും ചാനൽ ചർച്ചകളിലൂടെയും തന്നെ അധിക്ഷേപിച്ചുവെന്നായിരുന്നു ഹണി റോസിന്റെ പരാതി. എറണാകുളം സെൻട്രൽ പൊലീസിലാണ് ഹണി റോസ് പരാതി നൽകിയത്. തൃശൂർ സ്വദേശിയും രാഹുലിനെതിരെ പരാതി നൽകിയിട്ടുണ്ട്. നടിയുടെ വസ്ത്രധാരണത്തെയടക്കം വിമര്‍ശിച്ച് രാഹുൽ ഈശ്വര്‍ രംഗത്തെത്തിയിരുന്നു. ഇതിന് ചുവടുപിടിച്ച് സാമൂഹ്യമാധ്യമങ്ങളിൽ ഹണി റോസിനെതിരെ വ്യാപക പ്രചാരണമുണ്ടായി. ഇത്…
എസ് എൻ സി എസും അൽ ഹിലാൽ ഹോസ്പിറ്റലും ചേർന്നു സംഘടിപ്പിച്ച സൗജന്യ വൈദ്യ പരിശോധന ശ്രെദ്ധേയമായി
വൈദ്യ പരിശോധനയുടെ ഉൽഘാടനചടങ്കിൽ അൽ ഹിലാൽ ഹോസ്പിറ്റൽ പ്രതിനിധി ഷിജിന് എസ് എൻ സി എസ് ആക്ടിംഗ് ചെയർമാൻ പ്രകാശ് കെ പി, ആക്ടിംഗ് സെക്രട്ടറി ഷൈൻ സി, എന്നിവർ ചേർന്നു ഉപഹാരങ്ങൾ സമ്മാനിച്ചു.കൂടാതെ ബി ഐ ഐ ഇ സി ഒ കമ്പനി പ്രതിനിധി ബീനോയ് എന്നിവർക്കുള്ള ഉപഹാരവും നൽകുകയുണ്ടായി. വെൽനെസ്സ് ഫോറം കോർഡിനേറ്റർ ഓമനക്കുട്ടൻ,വെൽനെസ്സ് വിഭാഗം കൺവീനർ ശ്രീലാൽ,വനിതാവിഭാഗം കൺവീനർ സംഗീത ഗോകുൽ എന്നിവർ സന്നിഹിതയാരിരുന്നു.
‘വിമാനം മണിക്കൂറുകളോളം വൈകിയിട്ടും നൽകിയത് ചിപ്സ് മാത്രം, ചോദിച്ചപ്പോൾ കാബിൻ ക്രൂ മോശമായി പെരുമാറി’
കൊൽക്കത്ത: ഫ്ലൈറ്റിൽ ക്രൂ അംഗങ്ങൾ മോശമായി പെരുമാറിയെന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട് യാത്രക്കാരൻ. ആറ് മണിക്കൂറോളം വിമാനം വൈകിയതായും റിതം ഭട്ടാചാർജി പങ്കുവച്ച പോസ്റ്റിൽ പറയുന്നുണ്ട്. ഇതിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെയാണ് യാത്രക്കാരൻ പോസ്റ്റിട്ടിരിക്കുന്നത്. ഇതോടെ വലിയ വിമർശനങ്ങളാണ് ഇൻഡിഗോയ്‌ക്കെതിരെ ഉയർന്നിരിക്കുന്നത്. തുടർന്ന് ഇൻഡിഗോ എയർലൈൻ അധികൃതർ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തി.’ജീവനക്കാരിൽ നിന്നും ഇത്തരത്തിലുള്ള പ്രതികരണങ്ങൾ അല്ല യാത്രക്കാർ പ്രതീക്ഷിക്കുന്നതെന്ന് അറിയാം. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വേണ്ട നടപടികൾ സ്വീകരിക്കും. യാത്രക്കാരനുണ്ടായ ദുരനുഭവത്തിൽ ക്ഷമ ചോദിക്കുന്നു.’, എന്നാണ് ഇൻഡിഗോ അധികൃതർ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കിയിരിക്കുന്നത്.ജനുവരി ആറിന് കൊൽക്കത്തയിൽ നിന്നും ചെന്നൈയിലേക്ക് പോവുകയായിരുന്ന ഇൻഡിഗോ എയർലൈൻസിലാണ് സംഭവം. സർവീസ് ആറ് മണിക്കൂറോളം വൈകിയതോടെ യാത്രക്കാർ ഫ്ലൈറ്റിനുള്ളിൽ അകപ്പെട്ടു. എന്നാൽ, ഇത്രയും സമയം ഫ്ലൈറ്റിനുള്ളിൽ ഇരിക്കേണ്ടി വന്നിട്ടും ചിപ്‌സും കുക്കീസും മാത്രമാണ് യാത്രക്കാർക്ക് നൽകിയതെന്നും ഭട്ടാചാർജിയുടെ പോസ്റ്റിൽ ആരോപിച്ചിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ ജീവനക്കാരും മോശമായി പെരുമാറി. ഇതോടെയാണ് അദ്ദേഹം പോസ്റ്റിട്ടതും വിവരം പുറത്തറിയുന്നതും.കുറഞ്ഞ ചെലവിൽ യാത്രക്കാരുടെ ആവശ്യങ്ങൾക്കനുസരിച്ച്…
പൊളിച്ച കല്ലറയ്ക്ക് പകരം പുതിയ കല്ലറ, നാമജപഘോഷയാത്ര; ഗോപൻസ്വാമിയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഗോപൻ സ്വാമിയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വ്യാഴാഴ്ചയാണ് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്. സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഉച്ചക്ക് രണ്ട് മണിയോടെ അലങ്കരിച്ച വാഹനത്തില്‍ വീട്ടിലെത്തിക്കും.പൊളിച്ച കല്ലറയ്ക്ക് പകരം പുതിയ കല്ലറ ഒരുക്കിയാണ് സംസ്കരിക്കുന്നത്. നാമജപഘോഷയാത്രയായിട്ടാണ് മൃതദേഹം സംസ്‌കാരത്തിനായി കൊണ്ടുവരിക. കല്ലറ സ്ഥിതിചെയ്തിരുന്ന അതേസ്ഥലത്ത് ഋഷിപീഠം എന്ന പേരില്‍ പുതിയ കല്ലറയൊരുക്കിയിട്ടുണ്ട്. വൈകീട്ട് 3.30 ന് ഇവിടെ ആചാരപ്രകാരം മഹാസമാധി നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.സമാധിയുമായി ബന്ധപ്പെട്ട ആചാരങ്ങള്‍ ലംഘിച്ചെന്നും മൃതദേഹം ഏറ്റുവാങ്ങില്ലെന്നും ബന്ധുക്കള്‍ നേരത്തേ പറഞ്ഞിരുന്നു. ഇതിനുശേഷമാണ് മൃതദേഹം ഘോഷയാത്രയോടെ കൊണ്ടുവരാന്‍ തീരുമാനിച്ചത്.
