Author: News Desk

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ അഭിഭാഷകർക്കെതിരെ കൂടുതൽ തെളിവുകൾ പുറത്തുവരുന്നു. ദിലീപിന്റെ ഫോൺ രേഖകൾ മായ്ച്ചത് അഭിഭാഷകന്റെ ഓഫീസിൽ വച്ചാണെന്ന് ഫോറൻസിക് പരിശോധയിൽ കണ്ടെത്തി. ദിലീപിന്റെ അഭിഭാഷകർ പ്രതിയുമായി ചേർന്ന് കേസ് അട്ടിമറിക്കുന്നു എന്ന് കാട്ടി അതീജിവിത ബാർകൗൺസിലിൽ പരാതി നൽകിയിട്ടുണ്ട്. ദിലീപിന്റെ ഫോൺ രേഖകൾ മായ്ക്കാൻ കൊച്ചിയിലെ അഭിഭാഷകൻ ഓഫീസിലെ വൈ ഫൈ ഉപയോഗിച്ചെന്നാണ് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയത്. സ്വകാര്യ ഫോറൻസിക് വിദഗ്ധൻ സായിശങ്കർ ഈ ഓഫിസിൽ വെച്ചാണ് രേഖകൾ മായ്ച്ചതെന്നാണ് കണ്ടെത്തൽ. ഇതോടെ സായിശങ്കർ കേസിൽ പ്രതിയാകും. സായിശങ്കറിനെ ഉടൻ ചോദ്യം ചെയ്യുമെന്നാണ് വിവരം. അഭിഭാഷകരായ ബി രാമൻപിള്ള, ടി ഫിലിപ്പ് വർഗീസ്, സുജേഷ് മേനോൻ അടക്കമുള്ളവർക്കെതിരെ ആണ് അതിജീവിത ബാർകൗൺസിലിൽ പരാതി നൽകിയത്. സീനിയർ അഭിഭാഷകനായ രാമൻപിള്ള സാക്ഷികളെ നേരിട്ട് വിളിച്ചു സ്വാധീനിച്ചു. രാമൻപിള്ളയുടെ ഓഫിസിൽ വെച്ച് ദിലീപിന്റെ ഫോണിലെ തെളിവ് നശിപ്പിച്ചു. കോടതി ഉത്തരവ് നിലനിൽക്കേ ആണ് ഈ നടപടി ഉണ്ടായത്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ച…

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമായി ടാറ്റൂ സ്ഥാപനങ്ങളില്‍ എക്‌സൈസ് പരിശോധന. ടാറ്റു ചെയ്യുമ്പോഴുള്ള വേദന അറിയാതിരിക്കാന്‍ ലഹരി മരുന്ന് നല്‍കുന്നെന്ന വിവരത്തെത്തുടര്‍ന്നാണ് എക്‌സൈസിന്റെ മിന്നല്‍ പരിശോധന. ഇന്നലെ കോഴിക്കോട് ജില്ലയിലെ ടാറ്റൂ സ്ഥാപനങ്ങളില്‍ എക്‌സൈസ് പരിശോധന നടത്തിയിരുന്നു. 4 സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തില്‍ 9 റേഞ്ചുകളിലാണ് പരിശോധന നടത്തിയത്.മലപ്പുറം തിരൂരിലെ ടാറ്റൂ സ്ഥാനത്തില്‍ 20 ഗ്രാം കഞ്ചാവ് കണ്ടെടുത്തതായി എക്‌സൈസ് അറിയിച്ചു. അതേസമയം, യാതൊരു മുന്‍കരുതലും മാനദണ്ഡങ്ങളുമില്ലാത്ത പച്ചകുത്തല്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ടാറ്റൂ സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് കര്‍ശനമാക്കും. തദ്ദേശസ്വയംഭരണ സെക്രട്ടറി അദ്ധ്യക്ഷനായുള്ള സമിതിക്കായിരിക്കും ടാറ്റു ലൈസന്‍സ് നല്‍കാനുള്ള ചുമതല, മെഡിക്കല്‍ ഓഫീസര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, കെമിക്കല്‍ അനലിറ്റിക്കല്‍ ലാബ് ഉദ്യോഗസ്ഥര്‍, മലിനീകരണ നിയന്ത്രണബോര്‍ഡ് ഉദ്യോഗസ്ഥര്‍ എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍. ലൈസന്‍സ് നിര്‍ബന്ധമാക്കുന്നതോടെ സ്ഥാപനം തുടങ്ങാന്‍ ടാറ്റു ആര്‍ട്ടിസ്റ്റുകള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ അപേക്ഷ സമര്‍പ്പിക്കണം. അടിസ്ഥാന യോഗ്യത, ടാറ്റുചെയ്തുള്ള പരിചയം, പരിശീലനം എന്നിവയുടെ സര്‍ട്ടിഫിക്കറ്റുകളും സമര്‍പ്പിക്കണം. അനുമതി പത്രം…

Read More

സിപിഐഎമ്മിന്റെ രാജ്യസഭാ സ്ഥാനാർത്ഥിയായി ഡിവൈഎഫ്‌ഐ നേതാവ് എ.എ റഹീമിനെ നിശ്ചയിച്ചു. ഇന്ന് ചേർന്ന അവെയ്‌ലബിൾ സെക്രട്ടേറിയറ്റാണ് തീരുമാനം കൈക്കൊണ്ടത്.21ന് നാമനിർദേശ പത്രിക സമർപ്പിക്കേണ്ടതുകൊണ്ട് തന്നെ തീരുമാനം വേഗത്തിലാക്കുകയായിരുന്നു. വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് ആയിരിക്കും ഇത് സംബന്ധിച്ച അന്തിമ തീരുമാനമെടുക്കുകയെന്നാണ് എൽഡിഎഫ് കൺവീനർ എ വിജയരാഖവൻ പറഞ്ഞിരുന്നത്.

Read More

തിരുവനന്തപുരം ലോ കോളജിൽ എസ്എഫ്ഐ, കെഎസ്‌യു സംഘർഷം. രാത്രി 8 മണിയോടെ ഉണ്ടായ സംഘർഷത്തിൽ മൂന്ന് വിദ്യാർഥികൾക്ക് പരുക്കേറ്റു. കെഎസ്‌യു യൂണിറ്റ് പ്രസിഡന്റും വനിതാ നേതാവുമായ സഫ്നയെ എസ്എഫ്ഐ പ്രവർത്തകർ വളഞ്ഞിട്ട് മർദിച്ചു.മർദനത്തിന്റെ ദൃശ്യങ്ങൾ കെഎസ്‌യു പുറത്തുവിട്ടു. പരുക്കേറ്റ വിദ്യാർഥികൾ ചികിത്സ തേടി.

Read More

പൊതു സ്ഥലങ്ങളില്‍ മാസ്‌ക് ഒഴിവാക്കുന്നതടക്കമുള്ള കൂടുതല്‍ ഇളവുകള്‍ പരിഗണിച്ച് സംസ്ഥാന സര്‍ക്കാര്‍. നിയന്ത്രണങ്ങള്‍ നീക്കുന്നതില്‍ പ്രാഥമികഘട്ട ആലോചനകള്‍ ആരംഭിച്ചു. മാസ്‌ക് ഘട്ടം ഘട്ടമായി മാറ്റാം എന്ന് ഒരു വിഭാഗ ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെട്ടപ്പോള്‍ ധൃതി പിടിച്ച് തീരുമാനം വേണ്ടെന്ന് വിദഗ്ധസംഘം സര്‍ക്കാരിനെ അറിയിച്ചു. ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കോവിഡ് വ്യാപനം പുതിയ ഘട്ടത്തിലേക്ക് കടന്ന സാഹചര്യത്തില്‍ ഒരു മാസം കാത്തിരുന്ന ശേഷം അന്തിമ തീരുമാനം ആകാമെന്നാണ് നിര്‍ദ്ദേശം. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് പൂര്‍ണ്ണമായും നീക്കാതെ ആശുപത്രികളിലും റയിവേ സ്‌റ്റേഷനുകളിലും വിമാനത്താവളങ്ങളിലും നിര്‍ബന്ധമാക്കിയേക്കും. പ്രായമുള്ളവരും ഗുരുതര രോഗമുള്ളവരും കുട്ടികളും മാസ്‌ക് അഴിക്കാന്‍ അനുവദിച്ചേക്കില്ല. പഞ്ചാബില്‍ എല്ലാ കോവിഡ് നിയന്ത്രണങ്ങളും നീക്കി. യുഎഇയില്‍ മാസ്‌ക് കഴിഞ്ഞ ആഴ്ച ഒഴിവാക്കിയിരുന്നു.

Read More

മീഡിയ വൺ ചാനലിന്റെ വിലക്ക് സുപ്രീം കോടതി സ്റ്റേ ചെയ്തു. മാധ്യമം ബ്രോഡ്കാസ്റ്റിങ്ങിന്റെ സംപ്രേഷണാവകാശം തടഞ്ഞ കേന്ദ്ര സർക്കാർ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ചാനലിന് പ്രവർത്തനം തുടരാമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു.കേസിൽ വിശദമായ സത്യവാങ്ങ്മൂലം സമർപ്പിക്കാൻ സമയം വേണമെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു ആവശ്യപ്പെട്ടു. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്ങ്മൂലത്തിൽ എന്തായിരുന്നുവെന്നാണ് സുപ്രീം കോടതി തിരിച്ചു ചോദിച്ചത്. പതിനൊന്ന് വർഷമായി ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കുകയാണ് ചാനലെന്നും നിരോധനത്തിന്റെ കാരണം വ്യക്തമാക്കിയിട്ടില്ലെന്നും മീഡിയ വണ്ണിന് വേണ്ടി ഹാജരായ ദുഷ്യന്ത് ദവേ വാദിച്ചു. വിലക്ക് സ്റ്റേ ചെയ്യരുത് എന്ന ഉറച്ച നിലപാടാണ് കേന്ദ്രം കോടതിയിലെടുത്തത്. സംപ്രേഷണം നടത്താൻ അനുമതി നൽകണമെന്ന് മീഡിയ വൺ വീണ്ടും ആവശ്യപ്പെട്ടു. വിലക്കിനുള്ള യഥാർത്ഥ കാരണമെന്തെന്ന് കോടതി എടുത്തു ചോദിച്ചു. കേന്ദ്രം നൽകിയ സത്യവാങ്മൂലത്തിൽ വിശദവിവരങ്ങൾ ഇല്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടിയിട്ടുണ്ടല്ലോയെന്നും സുപ്രീംകോടതി കേന്ദ്ര സർക്കാർ അഭിഭാഷകനോട് ചോദിച്ചുന്യൂനപക്ഷം…

Read More

വയനാട്ടില്‍ കഴിഞ്ഞവര്‍ഷം കീഴടങ്ങിയ മാവോയിസ്റ്റ് ലിജേഷിന് പുനരധിവാസത്തിന്‍റെ ഭാഗമായി 3,94,000 രൂപയുടെ ചെക്ക് ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ കൈമാറി. നിയമസഭാ മന്ദിരത്തിലെ മുഖ്യമന്ത്രിയുടെ ഓഫീസിലാണ് ചടങ്ങ് നടന്നത്. പുനരധിവാസപദ്ധതിയുടെ ഭാഗമായി ലൈഫ് പദ്ധതിയില്‍ പെടുത്തി എറണാകുളം ജില്ലയില്‍ സ്വന്തമായി വീട് നിര്‍മ്മിച്ചുനല്‍കുന്നതുവരെ താമസിക്കാനായി വാടകയ്ക്ക് എടുത്ത വീടിന്‍റെ താക്കോലും മുഖ്യമന്ത്രി കൈമാറി. സായുധസമരം ഉപേക്ഷിച്ച് കീഴടങ്ങിയ മാവോയിസ്റ്റ് ലിജേഷിനെ (37) പുനരധിവസിപ്പിക്കുന്നതിന് വീടും തൊഴിലവസരങ്ങളും സ്റ്റൈപ്പെന്‍റും മറ്റ് ജീവനോപാധികളും നല്‍കാന്‍ വയനാട് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല പുനരധിവാസ സമിതി ശുപാര്‍ശ ചെയ്തിരുന്നു. ഇതനുസരിച്ച് ആവശ്യമായ നടപടി സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചതിനെത്തുടര്‍ന്നാണ് നടപടി. വയനാട് ജില്ലാ പോലീസ് മേധാവി മുന്‍പാകെ കഴിഞ്ഞവര്‍ഷം കീഴടങ്ങിയ മാവോയിസ്റ്റ് ആണ് കര്‍ണാടക സംസ്ഥാനത്തെ വിരാജ് പേട്ട ഇന്ദിരാനഗര്‍ സ്വദേശി ലിജേഷ് (37). വീടും സ്റ്റൈപ്പെന്‍റും കൂടാതെ തുടര്‍പഠനത്തിനായി 15,000 രൂപയുടെ ധനസഹായവും ലിജേഷിന് ലഭിക്കും. ജീവിതമാര്‍ഗ്ഗം കണ്ടെത്തുന്നതിനായി ഗവണ്‍മെന്‍റ്…

Read More

മുംബൈ: കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെക്കുറിച്ച് കോൺഗ്രസ് പാർട്ടി ഉന്നയിച്ച ആരോപണങ്ങൾക്ക് ചുട്ട മറുപടിയുമായി ദ കശ്മീർ ഫയൽസ് സംവിധായകൻ വിവേക് രഞ്ജൻ അഗ്നിഹോത്രി. പ്രിയപ്പെട്ട രാഹുൽ ജീ, നിങ്ങളുടെ അമ്മൂമ്മയ്‌ക്ക് മറിച്ചാണ് തോന്നിയത് എന്ന പറഞ്ഞു കൊണ്ടാണ് മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കത്ത് വിവേക് രഞ്ജൻ പങ്കുവച്ചിരിക്കുന്നത്. കഴിഞ്ഞ ആഴ്‌ച്ച പുറത്തിറങ്ങിയ കശ്മീർ ഫയൽസ് ചിത്രത്തിൽ 1980കളുടെ അവസാനത്തിൽ പലായനം ചെയ്ത കശ്മീരി പണ്ഡിറ്റുകളുടെ ദുരവസ്ഥയാണ് ചിത്രീകരിച്ചിരിക്കുന്നത്. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കശ്മീരി പണ്ഡിറ്റുകളുടെ എണ്ണത്തെക്കാൾ കൂടുതലാണ്, പ്രദേശത്ത് കൊല്ലപ്പെട്ട മുസ്ലീങ്ങളുടെ എണ്ണം എന്നായിരുന്നു കോൺഗ്രസിന്റെ കേരള ഘടകം ആരോപിച്ചത്. ഇതിന് മറുപടിയായാണ് ഇന്ദിരാഗാന്ധിയുടെ ഒരു കത്ത് വിവേക് രഞ്ജൻ പങ്കുവച്ചത്. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡോ നിർമല മിത്രയ്‌ക്ക് 1981ൽ ഇന്ദിരാഗാന്ധി എഴുതിയ കത്താണിത്. കത്തിൽ ഇന്ദിരാഗാന്ധി കുറിച്ചിരിക്കുന്നത് ഇപ്രകാരമാണ്. ‘ നിങ്ങളുടെ ആശങ്കകൾ ഞാനും പങ്കു വയ്‌ക്കുകയാണ്. കശ്മീരിൽ ജനിച്ച നിങ്ങൾക്കോ, അവിടെ പൂർവ്വികരുള്ള എനിക്കോ ആ പ്രദേശത്ത് ഒരു…

Read More

കർണാടകയിലെ ഹിജാബ് വിവാദത്തിൽ ശ്രദ്ധേയ വിധിയുമായി കർണാടക ഹൈക്കോടതി. ഹിജാബ് അനിവാര്യമല്ലെന്ന് കോടതി നിരീക്ഷിച്ചു. ഇടക്കാല വിധി തന്നെ ആവർത്തിക്കുകയാണ് കോടതി ചെയ്തത്. യൂണിഫോം ധരിക്കുന്ന ഇടങ്ങളിൽ ഹിജാബ് ധരിക്കരുതെന്ന് പറഞ്ഞാൽ, അവ ധരിക്കരുതെന്നായിരുന്നു ഇടക്കാല വിധി. ഇതിൻ്റെ ആവർത്തനവും കൂട്ടിച്ചേർക്കലുമാണ് ഇന്നത്തെ വിധി. ഹിജാബ് ധരിക്കുന്നത് ഇസ്ലാം മതത്തിൽ അവിഭാജ്യ ഘടകമല്ലെന്ന് കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്ഥി അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ഹിജാബ് നിരോധനത്തിനെതിരെ 6 വിദ്യാർത്ഥികൾ നൽകിയ ഹർജിയിന്മേലാണ് വിധി വന്നിരിക്കുന്നത്. വിധിപ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തലസ്ഥാന നഗരമായ ബെംഗളുരുവില്‍ ഒരാഴ്ച്ചത്തേക്ക് പ്രകടനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ക്രമസമാധാനം നിലനിര്‍ത്താന്‍ വേണ്ടിയാണ് ഇതെന്നാണ് സര്‍ക്കാര്‍ വാദം. വിധി വരുന്ന പശ്ചാത്തലത്തിൽ ബെംഗളുരുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതായി പൊലീസ് കമ്മീഷണർ കമാൽ പന്ത് അറിയിച്ചു. നാളെ മുതൽ 21 വരെയാണ് നിരോധനാജ്ഞ. ആഹ്ലാദപ്രകടനങ്ങൾ, പ്രതിഷേധങ്ങൾ, ഒത്തുചേരലുകൾ എന്നിവയ്‌ക്കെല്ലാം സമ്പൂർണ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

Read More

ബസ് ചാർജ് വർധന വേണമെന്ന നിലപാടിലുറച്ച് സ്വകാര്യ ബസ് ഉടമകൾ.ഇതുമായി ബന്ധപ്പെട്ട് സ്വകാര്യ ബസ്സുടമകൾ ഗതാഗത മന്ത്രിയെ കണ്ടു നോട്ടീസ് നൽകി. പണിമുടക്ക് സംബന്ധിച്ചാണ് മന്ത്രിയെ നേരിട്ട് കണ്ടു നോട്ടീസ് നൽകിയത്. ചാർജ് വർധന ഉടൻ നടപ്പിലാക്കണമെന്നാണ് ആവശ്യം.അതേസമയം ഇന്ന് ചർച്ച ഒന്നും നടത്തിയിട്ടില്ലെന്നും ബസ് ഉടമകൾ നിവേദനം നൽകിയിട്ടുണ്ടെന്നും ​ഗതാ​ഗത മന്ത്രി ആന്റണി രാജു പറഞ്ഞു.തുടർ ചർച്ചകൾ നടന്നു കൊണ്ടിരിക്കുകയാണ്. അവരുടെ ആവശ്യം ന്യായം എന്ന് താൻ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ടെന്നും ഗതാ​ഗത മന്ത്രി ആന്റണി രാജു പറഞ്ഞു.ബജറ്റിലെ അവഗണനയിലും നിരക്ക് വർധന വൈകുന്നതിലും പ്രതിഷേധിച്ചാണ് സംസ്ഥാനത്തെ സ്വകാര്യ ബസ്സുടമകൾ അനിശ്ചിതകാല സമരത്തിലേക്ക് പോകുന്നത്. ബസ് ചാർജ് മിനിമം ഇനി പത്ത് രൂപ പോരെന്നാണ് ഫെഡറേഷൻ പറയുന്നത്. മിനിമം ചാർജ് പന്ത്രണ്ട് രൂപയായി ഉടൻ പ്രഖ്യാപിക്കണമെന്നും വിദ്യാർത്ഥികളുടെ ബസ് യാത്രാനിരക്ക് കൂട്ടണമെന്നും സ്വകാര്യ ബസ്സുടമകളുടെ സംഘനയായ ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ആവശ്യപ്പെടുന്നു.

Read More