Author: News Desk

26-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നാളെ തിരി തെളിയും. വൈകിട്ട് 6.30ന് നിശാഗന്ധിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ് മുഖ്യാതിഥിയാകും.ഐ എസിന്റെ ബോംബാക്രമണത്തിൽ ഇരുകാലുകളും നഷ്ടപ്പെട്ട കുർദ്ദിഷ് സംവിധായിക ലിസ ചലാന് ചടങ്ങിൽ മുഖ്യമന്ത്രി സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് സമ്മാനിക്കും. ഫെസ്റ്റിവൽ ഹാൻഡ്ബുക്ക് മന്ത്രി വി.ശിവൻകുട്ടി, ഗതാഗത മന്ത്രി ആന്റണി രാജുവിനും ഫെസ്റ്റിവൽ ബുള്ളറ്റിൻ ഭക്ഷ്യ മന്ത്രി ജി.ആർ. അനിൽ മേയർ ആര്യാ രാജേന്ദ്രനും നൽകി പ്രകാശനം ചെയ്യും. അഡ്വ. വി.കെ പ്രശാന്ത് എംഎൽഎ ചലച്ചിത്ര അക്കാഡമി പ്രസിദ്ധീകരണമായ സമീക്ഷയുടെ ഫെസ്റ്റിവൽ പതിപ്പ് പുറത്തിറക്കും. കെഎസ്എഫ്ഡിസി ചെയർമാൻ ഷാജി എൻ.കരുൺ മാസിക ഏറ്റുവാങ്ങും.

Read More

20 കാരിയായ യുവതിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വീട്ടിലെ കിടപ്പു മുറിയില്‍ തൂങ്ങിയ നിലയില്‍ യുവതിയെ കണ്ടെത്തുകയായിരുന്നു.കൊല്ലം ചടയമംഗലത്താണ് സംഭവം. ഒരു വര്‍ഷം മുന്‍പ് വിവാഹിതയായ അക്കോണം സ്വദേശിനി ബിസ്മി ആണ് മരിച്ചത്. ബിസ്മിയും ഭര്‍ത്താവ് ആലിഫ്ഖാനും ബിസ്മിയുടെ വീട്ടിലായിരുന്നു താമസം. പോരേടത്ത് ഹോട്ടല്‍ നടത്തുകയാണ് ആലിഫ്ഖാന്‍.പുനലൂര്‍ ആര്‍ഡിഒയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് തയ്യാറാക്കിയ മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം ചെയ്തു. ചടയമംഗലം പൊലീസ് അന്വേഷണം ആരംഭിച്ചു.

Read More

പത്തനംതിട്ട കൂടലിൽ പോക്സോ കേസിൽ വൈദികൻ കസ്റ്റഡിയിൽ. കൂടൽ ഓർത്തഡോക്സ് പള്ളിയിലെ വികാരി പോണ്ട്സൺ ജോൺ ആണ് പൊലീസ് പിടിയിലായത്. കൗൺസിലിംഗിന് എത്തിയ പെൺകുട്ടിക്ക് നേരെയാണ് വൈദികന്‍ ലൈംഗിക അതിക്രമം കാണിച്ചത്. പെൺകുട്ടിയുടെ അധ്യാപികയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് പൊലീസ് കേസ് എടുത്തത്. ഇന്ന് പുലർച്ചെ വൈദികനെ വീട്ടിൽ നിന്നാണ് പത്തനംതിട്ട വനിത പൊലീസ് കസ്റ്റഡിയിലെടുത്തത്. 17 വയസുള്ള പെൺകുട്ടിയോട് ആയിരുന്നു വൈദികന്‍റെ അതിക്രമം.

Read More

ബസ് യാത്രക്കിടയില്‍ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന മോശമായ പെരുമാറ്റത്തിന് തടയിടാന്‍ ജില്ലാ ഭരണകൂടവും മോട്ടോര്‍ വാഹന വകുപ്പും സംയുക്തമായി നടപ്പാക്കുന്ന മിന്നല്‍ പരിശോധനയ്ക്ക് തുടക്കം. ഓപ്പറേഷന്‍ വിദ്യ എന്ന പേരില്‍ നടപ്പാക്കിയ പദ്ധതിയുടെ ആദ്യദിവസം പരിശോധനയ്ക്ക് വിധേയമാക്കിയത് 38 സ്വകാര്യ ബസുകള്‍. ആറ് മണിക്കൂര്‍ നീണ്ട പരിശോധനയില്‍ 12 വോളന്റിയര്‍മാര്‍ ബസുകളില്‍ യാത്ര ചെയ്ത് സ്ഥിതിഗതികള്‍ വിലയിരുത്തി ജില്ലാ റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും പരിശോധന തുടരുമെന്നും ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് വ്യക്തമാക്കി. വിദ്യാര്‍ത്ഥികളുടെ സുഗമമായ യാത്രയും അര്‍ഹമായ അവകാശങ്ങളും ഉറപ്പു വരുത്തുക, അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഓപ്പറേഷന്‍ വിദ്യ ആവിഷ്‌കരിച്ചിരിക്കുന്നത്. ബസ് യാത്രക്കിടയില്‍ നേരിടുന്ന മോശമായ പെരുമാറ്റം, കണ്‍സഷന്‍ നിഷേധം, വിവേചനം തുടങ്ങി നിരവധി പരാതികളാണ് ജില്ലാ ഭരണകൂടത്തിനും മോട്ടോര്‍ വാഹന വകുപ്പിനും ലഭിച്ചിട്ടുള്ളത്. ഇതേ തുടര്‍ന്നാണ് നെഹ്‌റു യുവകേന്ദ്രയില്‍ നിന്നുള്ള…

Read More

. ആലപ്പുഴ നൂറനാട് പ്രഭാതസവാരിക്കിറങ്ങിയവരെ ലോറിയിടിച്ചു. സംഭവത്തിൽ രണ്ട് പേർ മരിച്ചു. മറ്റ് രണ്ട് പേർക്ക് ഗുരുതര പരുക്കുണ്ട്. നൂറനാട് എരുമക്കുഴി സ്വദേശി രാജു മാത്യു, വിക്രമൻ നായർ എന്നിവരാണ് മരിച്ചത്. ഇടിച്ച വാഹനം നിർത്താതെ പോയി. പുലർച്ചെ 6 മണിയ്ക്കാണ് അപകടമുണ്ടായത്.ടോറസ് ലോറിയാണ് നാല് പേരെയും ഇടിച്ചുതെറിപ്പിച്ചത്. മരണപ്പെട്ടവരുടെ മൃതദേഹം നൂറനാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പരുക്കേറ്റവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Read More

കണ്ണൂര്‍: കോവിഡ് ലോക്ക് ഡൗണിനിടെ നിയന്ത്രണങ്ങള്‍ തെറ്റിച്ചവരെ ഏത്തമിടീച്ച ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്രയുടെ നടപടി തെറ്റായിരുന്നെന്നും പൊറുക്കണമെന്നും കേരള പൊലീസ്. മനുഷ്യാവകാശ കമ്മീഷനോടാണ് (Human Right Commission) പൊലീസിന്റെ ക്ഷമാപണം. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ കണ്ണൂര്‍ മുന്‍ എസ് പി യതീഷ് ചന്ദ്ര ഏത്തമിടീച്ച മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് പൊലീസ് വീഴ്ച ഏറ്റുപറഞ്ഞ് ക്ഷമാപണം നടത്തിയത്. 2020 മാര്‍ച്ച്‌ 22നാണ് ജില്ലാ പൊലീസ് മേധാവി വളപട്ടണത്ത് തയ്യല്‍ക്കടയ്ക്ക് സമീപം നിന്നവരെ ഏത്തമിടീച്ചത്.രോഗവ്യാപനം വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചവരെ ഏത്തമിടീച്ചത് നല്ല ഉദ്ദേശ്യത്തില്‍ ചെയ്തതാണെങ്കിലും നടപടി തെറ്റാണെന്നും വീഴ്ച പൊറുക്കണമെന്നും കണ്ണൂര്‍ റേഞ്ച് ഡിഐജി അഭ്യര്‍ത്ഥിച്ചു. നിയമ ലംഘനം കണ്ടെത്തിയാല്‍ നിയമമനുസരിച്ചുള്ള നടപടി സ്വീകരിച്ചാല്‍ മതിയെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ഉത്തരവില്‍ വ്യക്തമാക്കി. തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടത് കോടതികളാണെന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡ് വ്യാപനം തടയുന്നതിനുള്ള പൊലീസിന്റെ…

Read More

ജപ്പാനിലെ ഫുകുഷിമയില്‍ അതിശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം ഫുകുഷിമ തീരത്ത് സമുദ്ര നിരപ്പില്‍ നിന്ന് 60 കിലോമീറ്റര്‍ അടിയിലാണ്. ഭൂചനലനത്തില്‍ രണ്ട് പേര്‍ മരിച്ചതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായുമാണ് റിപ്പോര്‍ട്ട്. രാജ്യത്ത് സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഒരു വര്‍ഷം മുമ്ബ് 9.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്ബത്തിലും സുനാമിയിലും തകര്‍ന്ന വടക്കന്‍ ജപ്പാന്‍റെ ഭാഗത്താണ് ബുധനാഴ്ച വൈകീട്ട് ഭൂചലനമുണ്ടായത്. രാജ്യത്തെ ഇരുപത് ലക്ഷത്തോളം വീടുകളില്‍ വൈദ്യുതി മുടങ്ങി. ടോക്കിയോ നഗരത്തില്‍ മാത്രം ഏഴ് ലക്ഷത്തോളം വീടുകളാണ് വൈദ്യുതി നിലച്ചത്. ടോക്കിയോയിലടക്കം ട്രെയിന്‍ ഗതാഗതം താറുമാറായി. സ്ഥിതിഗതികള്‍ സംബന്ധിച്ച്‌ സര്‍ക്കാര്‍ വിവരങ്ങള്‍ ശേഖരിക്കുകയാണെന്ന് പ്രധാനമന്ത്രി ഫ്യുമിയോ കിഷിദ പറഞ്ഞു. ഫുകുഷിമ ആണവ നിലയത്തിന് ഏതെങ്കിലും തരത്തിലുള്ള അപകടസാധ്യത ഉണ്ടായിട്ടുണ്ടോയെന്ന കാര്യം പരിശോധിച്ചു വരികയാണെന്ന് ജപ്പാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ വീണ്ടും ഭൂചലനമുണ്ടാകുമെന്നാണ് കാലാവസ്ഥാ ഏജന്‍സിയുടെ മുന്നറിയിപ്പ്. വടക്കു കിഴക്കന്‍ മേഖലകളിലാണ് നിലവില്‍ സുനാമി…

Read More

നീണ്ട അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷം ഭാവന മലയാള സിനിമയിലേക്ക് തിരികെയെത്തുന്നു. പുതുമുഖ സംവിധായകൻ ആദിൽ മൈമൂനത്ത് അഷ്‌റഫ് ഒരുക്കുന്ന ചിത്രത്തിലൂടെയാണ് ഭാവനയുടെ തിരിച്ചുവരവ്. ഷറഫുദ്ദീൻ ഭാവനയുടെ നായകനാവും. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായിട്ടുണ്ട്. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ മമ്മൂട്ടി സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. സംവിധായകന്‍ ആദില്‍ മൈമൂനത്ത് അഷ്റഫ് തന്നെയാണ് രചനയും എഡിറ്റിംഗും നിര്‍വഹിക്കുന്നത്. തിരക്കഥയില്‍ കൂടെ പ്രവര്‍ത്തിച്ചിട്ടുള്ള വിവേക് ഭരതനാണ് സംഭാഷണം എഴുതിയിരിക്കുന്നത്. മമ്മൂട്ടി -പാര്‍വതി തിരുവോത്ത് കൂട്ടുകെട്ടില്‍ എത്തുന്ന പുഴു എന്ന സിനിമയുടെ സഹനിര്‍മ്മാതാവ് കൂടിയാണ് റെനീഷ്. ചിത്രത്തിൻ്റെ നിർമാതാവ് റെനിഷ് അബ്ദുൽ ഖാദറും ഭാവനയും തങ്ങളുടെ സമൂഹമാധ്യമങ്ങളിലൂടെ പോസ്റ്റർ പങ്കുവച്ചു. പ്രശസ്ത സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും പോസ്റ്റർ പങ്കുവച്ചിട്ടുണ്ട്.

Read More

കൊല്ലത്ത് കനത്ത ചൂടിനൊപ്പം പൊടിക്കാറ്റും ചുഴലിക്കാറ്റും. കൊട്ടാരക്കര ചന്തമുക്കിലാണ് രണ്ട് ദിവസം മുൻപ് ചുഴലിക്കാറ്റ് വീശിയത്. കാറ്റിൽ തെങ്ങ് കടപുഴകി. വീടുകളുടെ മേൽക്കൂരയിൽ പാകിയിരുന്ന ഓടുകൾ പറന്നു പോയി. കാറ്റിന്റെ ശക്തിയിൽ ചന്തമുക്കിലെ വാഹനവ്യാപാര ഏജൻസികൾ സ്ഥാപിച്ചിരുന്ന ക്ഷമിയാന പന്തൽ പറന്ന് വൈദ്യുത ലൈനിൽ വീണു. വട്ടം ചുറ്റി വീശിയകാറ്റ് ചന്തമുക്കിനും ടി ബി ജംഗ്ഷനും ഇടയിലുള്ള ഭാഗത്തും മാത്രമായി ഒതുങ്ങി. പൊടിപ്പടലങ്ങൾ ഉയരുകയും കടയിലുണ്ടായിരുന്നവർ ഇറങ്ങി ഓടുകയും ചെയ്തു. കാറ്റിൽ പറന്ന പന്തൽ ലൈനിൽ കുരുങ്ങിയില്ലായിരുന്നെങ്കിൽ തിരക്കേറിയ റോഡിന് മധ്യത്തിൽ പതിക്കുമായിരുന്നു. ഫയർ ഫോഴ്‌സിന്റെ രണ്ട് യൂണിറ്റുകളും, സലെയ ജീവനക്കാരും പോലീസും ചേർന്ന് ലൈനിൽ നിന്നും പന്തൽ നീക്കം ചെയ്തു.

Read More

സംസ്ഥാന സർക്കാരിൻ്റെ അഭിമാന പദ്ധതിയായ ലൈഫ് പദ്ധതിയിലെ തുക വിതരണത്തിൽ വൻ ക്രമക്കേടുകൾ. കോട്ടയം ജില്ലയിലെ മൂന്നിലവ് പഞ്ചായത്ത് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ഗുണഭോക്താക്കൾക്ക് നൽകാതെ തട്ടിയെടുത്തത് 67 ലക്ഷം രൂപയാണ്. ഉദ്യോഗസ്ഥനെതിരായ നടപടി വകുപ്പ് തലത്തിൽ ഒതുങ്ങുകയും ചെയ്തു.കോട്ടയത്ത് ഈരാറ്റുപേട്ട ബ്ലോക്കിലുൾപ്പെടുന്ന മൂന്നിലവ് പഞ്ചായത്ത് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ജോൺസൺ ജോർജാണ് യഥാർത്ഥ ഗുണഭോക്താക്കൾക്ക് ലഭിക്കേണ്ട തുക അപഹരിച്ചത്. ജനറൽ വിഭാഗത്തിൽ ഉൾപ്പെട്ട ലൈഫ് ഗുണഭോക്താക്കൾക്ക് നൽകാവുന്ന പരമാവധി തുക 4 ലക്ഷം രൂപയാണ്. എന്നാൽ, നിർവഹണ ഉദ്യോഗസ്ഥനായ ജോൺസൺ നൽകിയത് 4,40,000 മുതൽ 5,80,000 രൂപ വരെ. ഈ തുക നൽകിയത് ലൈഫ് ഗുണഭോക്താക്കൾ അല്ലാത്തവർക്കാണ്. പണം അക്കൗണ്ടിലെത്തിയതിനു പിന്നാലെ പാസ് ബുക്കും എടിഎം കാർഡും കൈക്കലാക്കി ഉദ്യോഗസ്ഥൻ തന്നെ തുക പിൻവലിക്കുകയായിരുന്നു. സംസ്ഥാന ഓഡിറ്റ് വിഭാഗത്തിൻ്റെ പരിശോധനയിൽ 2018 മുതൽ 21 വരെയുള്ള പദ്ധതി രേഖകൾ ജോൺസൺ ഹാജരാക്കിയിരുന്നില്ല. പ്രളയത്തിൽ വെള്ളം കയറി ഫയലുകൾ നശിച്ചെന്നാണ് ഉദ്യോഗസ്ഥൻ…

Read More