- മാസപ്പടി കേസ്: മുഖ്യമന്ത്രിയുടെ രാജി ആവശ്യത്തിൽ രാത്രി പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്; നാളെ ശക്തമാകും
- തിരുവനന്തപുരത്ത് ലഹരി സംഘത്തിൻ്റെ ആക്രമണത്തിൽ പൊലീസുകാരന് വയറിലും കാലിലും കുത്തേറ്റു
- എംഎം മണി ആശുപത്രിയില്‍; തീവ്രപരിചരണ വിഭാഗത്തില്‍
- കാപ്ര ഡെയ്ലി ഇ കൊമേഴ്സ് സ്റ്റോര്‍ കൊച്ചിയിലും ആരംഭിച്ചു
- ഖുർആൻ വിജ്ഞാന പരീക്ഷ സമ്മാന ദാനം നിർവഹിച്ചു
- സാമൂതിരി കെ.സി. ഉണ്ണി അനുജന് രാജ അന്തരിച്ചു
- ചൂരല്‍മല- മുണ്ടക്കൈ ഉരുള്‍പൊട്ടല്‍: ടൗണ്‍ഷിപ്പിലേക്ക് സമ്മതപത്രം നല്‍കാനുള്ളത് 4 പേര് കൂടി
- പ്രായപരിധി മാനദണ്ഡം കമ്യൂണിസ്റ്റ് രീതിയല്ല, എടുത്തുകളയുന്നതാണ് ഭംഗി; ജി. സുധാകരന്
Author: News Desk
മറ്റെല്ലാത്തിനും പ്രത്യേക ദിനം ഉള്ളത് പോലെ ഉറക്കത്തിനും ഒരു ദിനമുണ്ട്. എല്ലാ വർഷവും മാർച്ചിലെ രണ്ടാമത്തെ വർഷമാണ് ഉറക്കദിനമായി ആചരിക്കുന്നത്. വേൾഡ് സ്ലീപ് സൊസൈറ്റിയാണ് ലോക ഉറക്കദിനം സംഘടിപ്പിക്കുന്നത്. ആരോഗ്യകരമായ ഉറക്കത്തിന്റെ ഗുണഫലത്തെ കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുക എന്നതാണ് ഉറക്കദിനം ആചരിക്കുന്നതിലൂടെ സംഘടന ലക്ഷ്യംവയ്‌ക്കുന്നത്. നാം നമ്മുടെ ജീവിതത്തിന്റെ 33 ശതമാനവും ഉറക്കത്തിന് വേണ്ടിയാണ് ചെലവഴിക്കുന്നത്. ഭക്ഷണം കഴിക്കാതെ മനുഷ്യന് 2 മാസം വരെ ജീവിക്കാം എന്നാൽ ഉറക്കമില്ലാതെ മനുഷ്യന് ജീവിക്കാൻ കഴിയുന്നത് വെറും 11 ദിവസമാണെന്നാണ് വിദഗ്ധർ പറയുന്നത്രാത്രിയിൽ ഏഴു മണിക്കൂർ ഉറങ്ങുന്നത് തലച്ചോറിനെ വാർധക്യത്തിൽനിന്ന് രക്ഷിക്കുമെന്നാണ് ഗവേഷണങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ഉറക്കത്തെ ഏഴു മണിക്കൂറായി ക്രമപ്പെടുത്തുന്നതുവഴി തലച്ചോറിന്റെ യുവത്വം രണ്ടു വർഷംകൂടി നിലനിർത്താമെന്നാണ് പഠനം. ഒമ്പതു മണിക്കൂറോളം ഉറങ്ങുന്നവർക്കും അഞ്ചു മണിക്കൂറിൽ കുറവ് ഉറങ്ങുന്നവർക്കും ഓർമയുടെയും ശ്രദ്ധയുടെയും പ്രശ്‌നങ്ങളുണ്ടാകുമെന്നാണ് ശാസ്ത്രലോകം പറയുന്നത്. ഏഴു മണിക്കൂറിലേറെയുള്ള ഉറക്കം ഭാരം കൂട്ടാനും ഹൃദയരോഗങ്ങൾക്കും പ്രമേഹത്തിനും കാരണമാകുമെന്നായിരുന്നു നേരത്തെയുള്ള ഒരു ഗവേഷണഫലം. സ്വപ്നാടനം, സ്വപ്നസംഭാഷണം,…
തൊടുപുഴ: ചുട്ടുപൊള്ളുന്ന വേനലില്‍ പ്രതിദിനം കേരളത്തില്‍ വിറ്റഴിയുന്നത് ഏകദേശം 40 ലക്ഷം ലിറ്റര്‍ കുപ്പിവെള്ളം. കഴിഞ്ഞ രണ്ടുവര്‍ഷം കോവിഡ് പ്രതിസന്ധിയില്‍ അത്ര സജീവമല്ലാതിരുന്ന കുപ്പിവെള്ള വിപണിയില്‍ ഇത്തവണ വില്‍പന കുതിച്ചുയര്‍ന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കേരളത്തില്‍ 600ലധികം കുപ്പിവെള്ള നിര്‍മാണ യൂനിറ്റുകള്‍ പ്രവര്‍ത്തിക്കുന്നതായാണ് കണക്ക്. ഇവയില്‍ 250ഓളം യൂനിറ്റുകള്‍ക്ക് മാത്രമേ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍റേര്‍ഡിന്‍റെയും ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെയും അനുമതിയുള്ളൂ. രണ്ടുവര്‍ഷം മുമ്ബുവരെ അംഗീകൃത യൂനിറ്റുകള്‍ നൂറ്റിയമ്ബതോളം മാത്രമായിരുന്നു. കുപ്പികളിലും ജാറുകളിലുമായി ഒരുദിവസം ശരാശരി വില്‍ക്കുന്ന കുടിവെള്ളത്തിന്‍റെ ഏകദേശ കണക്കാണ് 40 ലക്ഷം ലിറ്റര്‍. ടാങ്കര്‍ ലോറികളിലെയും മറ്റും വില്‍പനകൂടി ഉള്‍പ്പെടുത്തിയാല്‍ അളവ് ഇനിയും ഉയരും. കുപ്പിവെള്ളവില 13 രൂപയാക്കി കുറച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈകോടതി സ്റ്റേ ചെയ്തെങ്കിലും 13 രൂപക്കും 20 രൂപക്കും വില്‍ക്കുന്ന കമ്ബനികളുണ്ട്. കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് കുപ്പിവെള്ളം ഏറ്റവും കൂടുതല്‍ വിറ്റഴിയുന്നത്. ഓരോ ജില്ലയിലും പ്രതിദിനം മൂന്നുലക്ഷം ലിറ്ററിലധികമാണ് ശരാശരി വില്‍പന. പതിനായിരത്തിലധികം തൊഴിലാളികള്‍ കുപ്പിവെള്ള…
കൊച്ചി: വിവാദമായ വണ്‍ ടു ത്രീ പ്രസംഗത്തെത്തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത അഞ്ചേരി ബേബി വധക്കേസില്‍ മുന്‍ മന്ത്രി എംഎം മണിയെ ഹൈക്കോടതി കുറ്റവിമുക്തനാക്കി. മണിയും മറ്റു രണ്ടു പ്രതികളും സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി കോടതി അംഗീകരിച്ചു. 1982 നവംബര്‍ പതിമൂന്നിനാണ് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ആയിരുന്ന അഞ്ചേരി ബേബി വധിക്കപ്പെട്ടത്. ഒന്‍പതു പേരായിരുന്നു കേസിപ്രതികള്‍. ഇവിടെ 1988ല്‍ കോടതി വെറുതെ വിട്ടു. ഹൈക്കോടതി ഈ വിധി ശരിവയ്ക്കുകയും ചെയ്തു. എന്നാല്‍ 2012ല്‍ മണിയുടെ വിവാദമായ പ്രസംഗത്തെ തുടര്‍ന്ന് കേസ് വീണ്ടും അന്വേഷിക്കാന്‍ ഉത്തരവിടുകയായിരുന്നു. സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയായിരിക്കേ 2012 മേയ് 25ന് ആയിരുന്നു മണിയുടെ വിവാദ പ്രസംഗം. ‘ഞങ്ങള്‍ ഒരു പ്രസ്താവനയിറക്കി… …വണ്‍, ടൂ, ത്രീ… ഫോര്‍… ആദ്യത്തെ മൂന്നുപേരെ ആദ്യം കൊന്നു. വെടിവച്ചാണ് ഒന്നിനെ കൊന്നത്. ഒരാളെ തല്ലിക്കൊന്നു. മൂന്നാമനെ കുത്തിക്കൊന്നു… ഇങ്ങനെയായിരുന്നു ആ വിവാദപ്രസംഗം. മണക്കാട്ടെ പ്രസംഗത്തെ തുടര്‍ന്നു ബേബി അഞ്ചേരി, മുള്ളന്‍ചിറ മത്തായി, മുട്ടുകാട്…
രാജ്യാന്തര ചലച്ചിത്ര മേളയെ പരിസ്ഥിതി സൗഹൃദമാക്കാൻ ഇത്തവണ കെ എസ് ഇ ബി യുടെ ഇലക്ട്രോണിക് കാറുകളും. മേളയുടെ ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്താനാണ് 24 മണിക്കൂറും സർവീസ് നടത്തുന്ന ഇ-കാറുകൾ ഇലക്ട്രിസിറ്റി ബോർഡ് ചലച്ചിത്ര അക്കാഡമിക്ക് കൈമാറിയത്. കെ സ് ഇ ബി -സി എം ഡി ഡോ.ബി അശോകും ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. സുരക്ഷിത ഭാവിക്കായുള്ള നിക്ഷേപമാണ് ഇത്തരം സംരംഭങ്ങളെന്ന് അക്കാദമി ചെയർമാൻ രഞ്ജിത്ത് പറഞ്ഞു.
തിരുവനന്തപുരം : 26-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് അനന്തപുരിയില്‍ തിരിതെളിയും.വെള്ളിയാഴ്ച വൈകിട്ട് 6.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്യും. നിശാഗന്ധി തിയേറ്ററില്‍ നടക്കുന്ന ചടങ്ങില്‍ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിക്കും. തുര്‍ക്കിയില്‍ ഐ.എസ് തീവ്രവാദികള്‍ നടത്തിയ ബോംബാക്രമണത്തില്‍ ഇരുകാലുകളും നഷ്ടപ്പെട്ട കുര്‍ദിഷ് സംവിധായിക ലിസ ചലാന് സ്പിരിറ്റ് ഓഫ് സിനിമ പുരസ്‌കാരം നല്‍കി മുഖ്യമന്ത്രി ആദരിക്കും. സംവിധായകനും ബോളിവുഡ് നവസിനിമയുടെ സാരഥിയുമായ അനുരാഗ് കശ്യപ് മുഖ്യാതിഥിയായിരിക്കും. പൊതുവിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി, ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു എന്നിവര്‍ ചേര്‍ന്ന് ഫെസ്റ്റിവല്‍ ബുക്ക് പ്രകാശനം ചെയ്യും. ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ മേയര്‍ ആര്യാ രാജേന്ദ്രന് നല്‍കിക്കൊണ്ട് ഫെസ്റ്റിവല്‍ ബുള്ളറ്റിന്‍ പ്രകാശനം ചെയ്യും. ചലച്ചിത്ര സമീക്ഷയുടെ ഫെസ്റ്റിവല്‍ പതിപ്പ് അഡ്വ.വി.കെ പ്രശാന്ത് എം.എല്‍.എ, കെ.എസ്.എഫ്.ഡി.സി ചെയര്‍മാന്‍ ഷാജി എന്‍ കരുണിന് നല്‍കി പ്രകാശനം ചെയ്യും. ബംഗ്‌ളാദേശ്, സിംഗപ്പൂര്‍, ഖത്തര്‍ എന്നീ രാഷ്ട്രങ്ങളുടെ…
‘വേശ്യയെന്ന് വിളിച്ചു’; മുസ്ലീം ലീഗ് പ്രാദേശിക നേതാവിനെതിരെ വനിതാ ലീഗ് പ്രവർത്തകയുടെ പരാതി
മുസ്ലീം ലീഗ് പ്രാദേശിക നേതാവിനെതിരെ വനിതാ ലീഗ് പ്രവർത്തകയുടെ പരാതി. യോഗത്തിനിടെ അശ്ലീല ചുവയുള്ള ആംഗ്യം കാണിച്ചെന്നും വേശ്യയെന്ന് വിളിച്ചെന്നുമാണ് പരാതി. മുസ്ലീം ലീഗ് തിരൂരങ്ങാടി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കാവുങ്ങൽ കുഞ്ഞി മരക്കാർക്കെതിരെയാണ് പരാതി.ഇതു സംബന്ധിച്ച് യുവതി തിരൂരങ്ങാടി പൊലീസിൽ പരാതി നൽകി. അതേസമയം, പരാതി വ്യാജമെന്ന് കുഞ്ഞി മരക്കാർ പ്രതികരിച്ചു.
വനിതാവിഷയങ്ങളില്‍ കേന്ദ്രീകരിക്കുന്ന ഡിജിറ്റല്‍ മാധ്യമമായ ‘ഷി ദ പീപ്പിളി’ന്റെ പ്രഥമ വിമന്‍ റൈറ്റേഴ്‌സ് പ്രൈസ് സാറാ ജോസഫിന്റെ നോവലായ ‘ബുധിനി’ക്ക്. അരലക്ഷം രൂപയാണ് സമ്മാനത്തുക.ശക്തവും മനോഹരവുമായ കഥ അനുകമ്പയോടെ പറഞ്ഞിരിക്കുന്ന ‘ബുധിനി’ എപ്പോഴും അവഗണിക്കുന്ന ഇന്ത്യയെക്കുറിച്ചുള്ള നമ്മുടെ ബോധത്തെയും ധാരണയെയും പോഷിപ്പിക്കുന്ന രചനയാണെന്ന് പുരസ്‌കാരനിര്‍ണയസമിതി അംഗം പ്രീതി ഗില്‍ പറഞ്ഞു. ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ച മറ്റ് അഞ്ചു നോവലുകളെ പിന്തള്ളിയാണ് ‘ബുധിനി’ സമ്മാനം നേടിയത്.
റഷ്യയിൽ ഇൻസ്റ്റഗ്രാമിനു പകരം റോസ്ഗ്രാം. യുക്രൈനെതിരെ നടത്തുന്ന അധിനിവേശത്തിൻ്റെ പശ്ചാത്തലത്തിൽ ഇൻസ്റ്റഗ്രാം നിരോധിച്ചതിനു പിന്നാലെയാണ് റഷ്യ സ്വന്തം ഫോട്ടോ ഷെയറിങ് ആപ്പുമായി രംഗത്തെത്തിയത്. ഇൻസ്റ്റഗ്രാമിൽ ഇല്ലാത്ത ക്രൗഡ് ഫണ്ടിംഗ്, ചില പ്രത്യേക കണ്ടൻ്റുകളിലേക്ക് പണം ഈടാക്കൽ സൗകര്യങ്ങളൊക്കെ റോസ്ഗ്രാമിൽ ഉണ്ടാവുമെന്ന് അധികൃതർ അറിയിക്കുന്നത്. ഈ മാസം 28 മുതൽ ഈ ആപ്പ്, ആപ്പ് സ്റ്റോറുകളിൽ ലഭ്യമാവും.റഷ്യയിൽ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം ആപ്പുകളൊക്കെ വിലക്കിയിരിക്കുകയാണ്. റഷ്യൻ മാധ്യമങ്ങൾക്കെതിരെ വിവേചനം നടക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ഫേസ്ബുക്കിനെതിരേ നിരോധനം ഏർപ്പെടുത്തിയിരുന്നത്. റഷ്യൻ സൈന്യത്തിനെതിരേ ഭീഷണിമുഴക്കിക്കൊണ്ടുള്ള പോസ്റ്റുകൾക്ക് യുക്രൈൻ ഉൾപ്പടെയുള്ള ചില രാജ്യക്കാർക്ക് മെറ്റാ അനുവാദം നൽകിയതിനെത്തുടർന്നാണ് ഇപ്പോൾ ഇൻസ്റ്റഗ്രാമിനെതിരെയും നടപടി സ്വീകരിച്ചിരിക്കുന്നത്. റഷ്യ സ്വീകരിച്ച ഈ നടപടി ശരിയായില്ലെന്നാണ് ഇൻസ്റ്റാഗ്രാം മേധാവി ആദം മൊസേരി ഇതിനെ കുറിച്ച് പ്രതികരിച്ചത്.റഷ്യയിൽ പ്ലേസ്റ്റോറിൽ ഇടപാടുകൾ നടത്തുന്നതിനും സബ്സ്‌ക്രിപ്ഷനുകളെടുക്കുന്നതും ഗൂഗിൾ വിലക്കിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ആൻഡ്രോയ്ഡ് ഉപഭോക്താക്കൾക്കാണ് വിലക്ക്. ഗൂഗിൾ പ്ലേ സ്റ്റോർ വഴി നിലവിലുള്ള സബ്സ്‌ക്രിപ്ഷനുകൾ പുതുക്കാനോ കാൻസൽ ചെയ്യാനോ സാധിക്കില്ലെന്നും…
ദിലീപിന് തിരിച്ചടി; വധഗൂഢാലോചന കേസന്വേഷണത്തിന് സ്റ്റേയില്ല, വിശദമായ വാദം കേൾക്കണമെന്ന് ഹൈക്കോടതി
വധഗൂഢാലോചനാ കേസിൽ എഫ്ഐആർ റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജി തള്ളി. കേസിൽ വിശദമായ വാദം കേൾക്കണമെന്നും കേസന്വേഷണവുമായി പൊലീസിന് മുന്നോട്ട് പോകാമെന്നും ഹൈക്കോടതി അറിയിച്ചു. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റേതാണ് വിധി. ഇതിനിടെ വധഗൂഢാലോചനാ കേസിൽ പൊലീസിനെതിരെ ആരോപണമുന്നയിച്ച സൈബർ വിദഗ്ധൻ സായ് ശങ്കറിന് ക്രൈംബ്രാഞ്ച് നോട്ടിസ് . ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടിസ് അയച്ചിരിക്കുന്നത്. വ്യാജ തെളിവുകൾ നൽകാൻ ക്രൈംബ്രാഞ്ച് ഭീഷണിപ്പെടുത്തുകയാണെന്ന് നേരത്തെ സായ് ശങ്കർ ആരോപിച്ചിരുന്നു. സായ് ശങ്കറുടെ കോഴിക്കോട്ടെ വീട്ടിൽ ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തുകയാണ്. വധഗൂഢാലോചനയുമായി ബന്ധപ്പെട്ട് സായ് ശങ്കറിന് കൂടുതൽ കാര്യങ്ങൾ അറിയാമെന്നാണ് ക്രൈംബ്രാഞ്ച് കരുതുന്നത്. നാളെ 11 മണിക്ക് ഹാജരാകണമെന്നാണ് ക്രൈംബ്രാഞ്ചിൻ്റെ ആവശ്യം. എന്നാൽ, നാളെ ഹാജരാകണോ എന്നതിൽ ഇതുവരെ സായ് ശങ്കർ തീരുമാനം എടുത്തിട്ടില്ല. വധഗൂഢാലോചന കേസിൽ ദിലീപിനെ വിളിച്ചവരിൽ ഡിഐജിക്കും പങ്കെന്ന് വിവരം. ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.
മാര്‍ച്ച് 15 ഇസ്ലാമോഫോബിയ വിരുദ്ധ ദിനമായി ആചരിക്കാന്‍ ഐക്യരാഷ്ട്രസഭ: എതിര്‍പ്പറിയിച്ച് ഇന്ത്യ
മാര്‍ച്ച് 15ന് ഇസ്ലാം വിദ്വേഷ വിരുദ്ധദിനമായി ആചരിക്കാന്‍ തീരുമാനിച്ച് ഐക്യരാഷ്ട്ര സഭ. ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ ഓപറേഷന് വേണ്ടി പാകിസ്ഥാന്‍ കൊണ്ടുവന്ന പ്രമേയം അംഗീകരിച്ചാണ് ഐക്യരാഷ്ട്രസഭ മാര്‍ച്ച് 15 ഇസ്ലാം വിദ്വേഷ വിരുദ്ധ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്. യുഎന്‍ പൊതുസഭ ഐക്യകണ്ഠമായാണ് തീരുമാനമെടുത്തത്. അതേസമയം, തീരുമാനത്തില്‍ ഇന്ത്യ ആശങ്ക അറിയിച്ചു. ഒരു മതത്തോടുള്ള വിദ്വേഷത്തെ രാജ്യാന്തര ദിനമായി ആചരിക്കുന്നതില്‍ ആശങ്കയുണ്ടെന്നും ഹിന്ദു, സിഖ്, ബുദ്ധ മതമുള്‍പ്പെടെ എല്ലാവര്‍ക്കുമെതിരെ വിദ്വേഷമുണ്ടെന്നും ഇന്ത്യ അറിയിച്ചു. എല്ലാ മതങ്ങള്‍ക്കുമെതിരെയുള്ള വിദ്വേഷത്തെ എതിര്‍ത്ത് പൊതുദിനമാണ് ആചരിക്കേണ്ടിയിരുന്നതെന്നും ഇന്ത്യന്‍ അംബാസഡര്‍ എസ്. തിരുമൂര്‍ത്തി പറഞ്ഞു. ഇന്ത്യയുടെ അഭിപ്രായത്തെ ഫ്രാന്‍സും യൂറോപ്യന്‍ യൂണിയനും പിന്താങ്ങി. എന്നാല്‍, മുസ്ലീങ്ങളോടുള്ള വിവേചനവും വിദ്വേഷവും പ്രതിരോധിക്കാനും ബോധവത്കരിക്കാനുമാണ് ദിനാചരണത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് പാകിസ്ഥാനും മറ്റ് രാജ്യങ്ങളും പറഞ്ഞു. 51 മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളും ചൈനയും പ്രമേയത്തെ പിന്താങ്ങി. 2019ല്‍ ന്യൂസിലാന്‍ഡ് ക്രൈസ്റ്റ് ചര്‍ച്ചില്‍ വംശീയവാദി ഭീകരാക്രമണം നടത്തിയ ദിവസമാണ് മാര്‍ച്ച് 15.