Author: News Admin

മനാമ: ബഹ്റൈനിൽ നാളെ അതിശക്തമായ ചൂട് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് കാലവസ്ഥ അധികൃതർ മുന്നറിയിപ്പ് നൽകി. കാറ്റിന്റെ വേഗത കുറയുന്നതിനാൽ ചൂട് കൂടുതലായി അനുഭവപ്പെടാനും സാധ്യതയുണ്ട്. താപനില 46 ഡിഗ്രി വരെ ഉയരുവാനും, ഈർപ്പം 75% എത്താനും സാധ്യതയുണ്ട്. ജലാംശം നിലനിർത്താനും നേരിട്ടുള്ള സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കാനും സുരക്ഷിതരായിരിക്കാൻ ആവശ്യമായ എല്ലാ മുൻകരുതലുകളും എടുക്കാനും അധികൃതർ അറിയിച്ചു.

Read More

മനാമ: ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ്​ സൽമാൻ ബിൻ ഹമദ്​ ആൽ ഖലീഫ ആശൂറ അവധി പ്രഖ്യാപിച്ചു. ജൂലൈ അഞ്ച് മുതൽ ഏഴ് വരെയാണ് അവധി. മന്ത്രാലയങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, പൊതു ഇൻസ്റ്റിറ്റ്യൂട്ടുകൾ, ഏജൻസികൾ, എന്നിവ ജൂലൈ അഞ്ച് ശനി, ആറ് ഞായർ ദിവസങ്ങളിൽ അവധി‍യായിരിക്കും. ശനിയാഴ്ച വാരാന്ത്യ അവധിയിൽപ്പെടുന്നതിനാൽ ജൂലൈ ഏഴ് തിങ്കളാഴ്ച അധിക അവധി നൽകി.

Read More

കോഴിക്കോട്: എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റായി ആദർശ് എം സജിയേയും ജനറൽ സെക്രട്ടറിയായി ശ്രീജൻ ഭട്ടാചാര്യയേയും തെരഞ്ഞെടുത്തു. കോഴിക്കോട് നടന്ന അഖിലേന്ത്യാ സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. 87 അം​ഗ കേന്ദ്ര എക്സിക്യൂട്ടീവ് അം​ഗങ്ങളേയും സമ്മേളനം തെര‍ഞ്ഞെടുത്തു. കൊല്ലം ചാത്തന്നൂർ സ്വ​ദേശിയാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ആദർശ് എം സജി. എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റും അഖിലേന്ത്യ ജോ. സെക്രട്ടറിയുമായിരുന്നു. ‍ഡൽഹി ജനഹിത് ലോ കോളജിൽ എൽഎൽബി അവസാന വർഷ വിദ്യാർഥിയാണ് ആദർശ്. പശ്ചിമ ബം​ഗാൾ ജാദവ്പുർ സ്വദേശിയാണ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശ്രീജൻ ഭട്ടാചാര്യ. ഹിസ്റ്ററിയിൽ ബിരുദാനന്തര ബിരുദധാരിയാണ്. സുഭാഷ് ജാക്കർ, ടി നാ​ഗരാജു, രോഹിദാസ് യാദവ്, സത്യേഷ ലെയുവ, ശിൽപ സുരേന്ദ്രൻ, പ്രണവ് ഖാർജി, എം ശിവപ്രസാദ്, സി മൃദുല (വൈസ് പ്രസിഡന്റുമാർ). ഐഷി ഘോഷ്, ജി അരവിന്ദ സാമി, അനിൽ ഠാക്കൂർ, കെ പ്രസന്നകുമാർ, ദേബാഞ്ജൻ ദേവ്, പിഎസ് സഞ്ജീവ്, ശ്രീജൻ ദേവ്, മുഹമ്മദ് ആതിഖ് അഹമ്മദ് (ജോ. സെക്രട്ടറിമാർ) എന്നിവരുൾപ്പെടുന്നതാണ് അഖിലേന്ത്യ…

Read More

മനാമ: ബഹ്‌റൈൻ എ.കെ.സി. സി. വിദ്യാഭ്യാസരംഗത്തെ പ്രതിഭകൾക്ക് അവാർഡുകൾ നൽകി ആദരിച്ചു. നിരവധി സാമൂഹ്യ പ്രവർത്തകർ പങ്കെടുത്ത പരിപാടി ഇമാ ഹെൽത്ത് സെന്റർ മാനേജിംഗ് ഡയറക്ടർ രഘു രാഘവൻ ഉദ്ഘാടനം ചെയ്തു. ഗ്ലോബൽ സെക്രട്ടറിയും,എ.കെ. സി.സി.ബഹറിൻ പ്രസിഡണ്ടുമായ ചാൾസ് ആലുക്ക അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് പോളി വിതയത്തിൽ, ട്രഷറർ ജിബി അലക്സ്, ഭാരവാഹികളായ രതീഷ് സെബാസ്റ്റ്യൻ, ജോജി കുര്യൻ, ജോൺ ആലപ്പാട്ട്,അലക്സ് സ്കറിയ എന്നിവർ സംസാരിച്ചു. ബെന്നി ജോസഫ്, ബിജു ആൻഡോ, പോൾഉറുവത്ത്, പ്രിൻസ് ജോസ്, ബിജു തോട്ടുങ്ങൽ, ലിജി ജോൺസൺ, ഷീന ജോയ്സൺ, ജെസ്സി ജെൻസൺ, സുനു ജോസഫ്, ഗുഡ് വിൻ, ജോയ്സൻ, ജോൺസൺ മാഷ്, ഐസക്, സ്റ്റാൻലി, വിനോദ് ആറ്റിങ്ങൽ, എന്നിവർ നേതൃത്വം നൽകി. ജെന്നിഫർ ജീവൻ, സ്നേഹ ജൻസൻ, നവീന ചാൾസ്, എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. ജനറൽ സെക്രട്ടറി ജീവൻ ചാക്കോ സ്വാഗതവും പ്രോഗ്രാം കൺവീനർ ജൻസൻ ദേവസ്സി നന്ദിയും പറഞ്ഞു.

Read More

മനാമ : ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയിൽ ഇടവക പെരുന്നാൾ ഭക്ത്യാദരവോടെ ആഘോഷപൂർവ്വം കൊണ്ടാടി. വൈകുന്നേരം 6:30 തിന് സന്ധ്യാ പ്രാർത്ഥനയും തുടർന്ന് വി. മൂന്നിന്മേൽ കുർബാനയും നടത്തപ്പെട്ടു. ഇടവക വികാരി വെരി. റവ. സ്ലീബാ പോൾ കോർ എപ്പിസ്ക്കോപ്പ വട്ടാവേലിൽ മുഖ്യ കർമികത്വം വഹിച്ചു. റവ. ഫാ. ജാൻസൺ കുറുമറ്റത്തിൽ, റവ. ഫാ. ടിനോ തോമസ് മഠത്തിൽ മണ്ണിൽ എന്നീ വൈദീകർ സഹ കർമികത്വം വഹിച്ചു. ഡീക്കൻ മാത്യൂസ് ചെറിയാൻ ശുശ്രൂഷയിൽ സന്നിഹിതനായിരുന്നു. കൊടികൾ, മുത്തുക്കുടകൾ, പൊൻവെള്ളി കുരിശുകൾ എന്നിവയുടെയും, വാദ്യ മേളങ്ങളുടെ അകമ്പടിയോടെയും ദേവാലയം ചുറ്റി വർണാഭമായ പ്രദക്ഷിണം നടന്നു. തുടർന്ന് ആശിർവാദവും, കൊടിയിറക്കും നടത്തി. നേർച്ച വിളമ്പോട് കൂടി ഇടവക പെരുന്നാളിന് സമാപനം കുറിച്ചു. ഇടവക പെരുന്നാളിനോട് അനുബന്ധിച്ചുള്ള ആഘോഷ പരിപാടികൾക്ക് വൈസ് പ്രസിഡന്റ് ശ്രീ. ബെന്നി. പി. മാത്യു, സെക്രട്ടറി ശ്രീ. മനോഷ് കോര, ട്രഷറർ ശ്രീ. ജെൻസൺ ജേക്കബ്, മാനേജിങ് കമ്മറ്റി…

Read More

തൃശൂർ: തൃശ്ശൂരിൽ കാമുകനും കാമുകിയും ചേർന്ന് നവജാതശിശുക്കളെ കുഴിച്ചിട്ടതായി വിവരം പുറത്ത്. അവിവാഹിതരായ യുവതിയും യുവാവുമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. തൃശൂർ പുതുക്കാട് പൊലീസ് സ്റ്റേഷനിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. സഞ്ചിയിൽ കുഞ്ഞുങ്ങളുടെ അസ്ഥികളുമായി യുവാവ് പൊലീസ് സ്റ്റേഷനിലേക്ക് കയറി വരികയായിരുന്നു. കുഞ്ഞുങ്ങളുടെ മരണം കൊലപാതകമോ എന്ന് അന്വേഷിച്ചു വരികയാണ് പൊലീസ്. ഇന്ന് പുലർച്ചെയാണ് യുവാവ് അസ്ഥിയുമായി പൊലീസ് സ്റ്റേഷനിലെത്തിയത്. ചോദ്യം ചെയ്യലിൽ മൂന്നു വർഷം മുമ്പാണ് സംഭവമെന്ന് പൊലീസ് തിരിച്ചറിഞ്ഞു. അവിവാ​ഹിതരായ ഇരുവർക്കും ഒരു കുഞ്ഞ് ജനിച്ചിരുന്നുവെന്ന് ഇരുവരും വെളിപ്പെടുത്തി. കുട്ടി മരിച്ചതിന് ശേഷം കുട്ടിയെ കുഴിച്ചുമൂടുകയായിരുന്നു. അതിന് ശേഷം യുവാവിൻ്റെ ആവശ്യപ്രകാരമാണ് എന്തെങ്കിലും തരത്തിലുള്ള ദോഷം തീരുന്നതിന് കുഞ്ഞിൻ്റെ അസ്ഥി പെറുക്കിയെടുത്തത്. ഈ അസ്ഥി യുവാവിനെ ഏൽ‌പ്പിക്കുകയായിരുന്നു. അതിന് ശേഷം യുവതി വീണ്ടും രണ്ടു വർഷം മുമ്പ് മറ്റൊരു കു‍ഞ്ഞിന് ജന്മം നൽകി. ഈ കുട്ടിയും മരിച്ചുവെന്ന് യുവാവിനെ അറിയിച്ച് കുട്ടിയെ കുഴിച്ചിടുകയായിരുന്നു. ‌സംഭവത്തിൽ യുവാവിന് സംശയം…

Read More

തിരുവനന്തപുരം: ഗവർണർ രാജേന്ദ്ര ആർലേക്കർ പങ്കെടുക്കുന്ന പരിപാടിയിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വച്ചതിനെ തുടർന്ന് പ്രതിഷേധം. കേരള സർവകലാശാല സെനറ്റ്ഹാളിൽ സംഘടിപ്പിച്ച സ്വകാര്യ ചടങ്ങിലാണ് ഭാരതാംബയുടെ ചിത്രം വച്ചത്. തുടർന്ന് എസ്.എഫ്.ഐ,​ കെ.എസ്,​യു ,​ ഡി.വൈ.എഫ്.ഐ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. അടിയന്തരാവസ്ഥയുടെ അൻപതാം വാർഷികവുമായി ബന്ധപ്പെട്ട് ശ്രീപത്മനാഭ സേവാ സമിതി സംഘടിപ്പിച്ച പരിപാടി ഗവർണറാണ് ഉദ്ഘാടനം ചെയ്യുന്നത്. ചിത്രം നീക്കണമെന്ന് ആവശ്യപ്പെട്ട് എസ്.എഫ്.ഐ,​ ഡി.വൈ.എഫ്.ഐ,​ കെ.എസ്.യു പ്രവർത്തകരാണ് പ്രതിഷേധിച്ചത്. ഇവരെ പൊലീസ് നീക്കം ചെയ്തു. സെനറ്റ് ഹാളിന് പുറത്തും അകത്തും സംഘർഷമുണ്ടായി. ഹാളിനകത്തേക്ക് തള്ളിക്കയറിയ കെ.എസ്.യു പ്രവർത്തകരെ പുറത്താക്കി പരിപാടി ആരംഭിച്ചു.ചിത്രം മാറ്റണമെന്ന് കേരള യൂണിവേഴ്സിറ്റി രജിസ്ട്രാർ കെ.എസ്. അനിൽകുമാറും എസ്എഫ്‌ഐയും ആവശ്യപ്പെട്ടിരുന്നു. ചിത്രം മാറ്റാതെ പരിപാടി നടത്താൻ സമ്മതിക്കില്ലെന്നായിരുന്നു എസ്എഫ്‌ഐ നിലപാട്. എന്നാൽ, ചിത്രം മാറ്റിയാൽ ഗവർണർ പരിപാടിക്ക് എത്തില്ലെന്ന് രാജ്ഭവൻ അറിയിച്ചു. ബുധനാഴ്ച വൈകിട്ട് അഞ്ചരയ്ക്കാണ് പരിപാടി നിശ്ചയിച്ചിരുന്നത്. സംഘർഷ സാദ്ധ്യത മുൻനിർത്തി സ്ഥലത്ത് വലിയ പൊലീസ് വിന്യാസം…

Read More

കൽപ്പറ്റ: വയനാട്ടിൽ മുണ്ടക്കൈയിലും ചൂരൽ മഴയിലും മഴ ശക്തമായതിന് പിന്നാലെ സ്ഥലത്തെത്തിയ വില്ലേജ് ഓഫീസറേയും റവന്യു ഉദ്യോ​ഗസ്ഥരേയും നാട്ടുകാർ തടഞ്ഞു. ധനസഹായം വിതരണം ചെയ്തതിൽ പാകപ്പിഴ ഉണ്ടായെന്നും സുരക്ഷിതമല്ലാത്ത സ്ഥലങ്ങൾ പോലും സുരക്ഷിതമെന്ന് അറിയിച്ചെന്ന് ജനങ്ങളെ താമസിപ്പിച്ചെന്നും നാട്ടുകാർ പറയുന്നു. https://youtube.com/shorts/Mr0-2gYQKzA?feature=share പ്രതിഷേധം ശക്തമായതോടെ പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. ഉരുൾപൊട്ടൽ ധനസഹായവുമായി ബന്ധപ്പെട്ട് സർക്കാർ വാക്ക് പാലിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. നിലവിൽ ഉരുൾപൊട്ടൽ ഉണ്ടായിട്ടില്ലെന്നും ആശങ്കപ്പെടേണ്ടെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി. മണ്ണൊഴുകി വരുന്നത് മൂലമാണ് ചളിവെള്ളം പുഴയിലൂടെ എത്തുന്നതെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ പറഞ്ഞു. ചൂരൽമലയിലും മുണ്ടക്കൈയിലുമുള്ള തൊഴിലാളികളെ സ്ഥലത്ത് നിന്ന് മാറ്റി.

Read More

മനാമ: സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് കോഴിക്കോട്, ബഹ്‌റൈൻ-അലുംനി, ബഹ്‌റൈൻ കേരളീയ സമാജം ചിത്രകലാ ക്ളബ്ബുമായി സഹകരിച്ചു സ്ട്രീറ്റ് ആർട്ട് & ത്രീഡി അനാമോർഫിക് പെയിന്റിംഗ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു. ജൂൺ 20 വെള്ളിയാഴ്ച ഉച്ചക്ക് 1 മണിക്ക് ആരംഭിച്ചു 7 മണിയോടെ അവസാനിച്ച ശില്പശാലയിൽ ഗിന്നസ്സ് വേൾഡ് റെക്കോർഡ് ജേതാക്കളും ഇന്റർനാഷണൽ സ്ട്രീറ്റ് ആർട്ടിസ്റ്റുകളുമായ ലിംനേഷും, ജിൻസിയുമാണ് ചിത്രകലയിൽ താല്പര്യമുള്ള പതിമൂന്നു വയസ്സിൽ കൂടുതലുള്ള കുട്ടികൾക്കും മുതിർന്നവർക്കുമായി ക്‌ളാസ്സുകളെടുത്തത് . സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് ബഹ്‌റൈൻ-അലുംനി ജനറൽ സെക്രട്ടറി രജിത ടി കെ സ്വാഗതം പറഞ്ഞ ചടങ്ങിൽ, അലുംനി ചെയർമാൻ പ്രജി. വി അധ്യക്ഷത വഹിച്ചു. ആറുമണിക്കൂർ നീണ്ട വ്യത്യസ്തമായ ഈ ശില്പശാലക്ക് ശേഷം 7 മണിക്ക് നടന്ന സമാപന ചടങ്ങിൽ ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപ്പിള്ള, സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ ചേർന്ന് ശില്പശാലയിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. സാമൂതിരി ഗുരുവായൂരപ്പൻ കോളേജ്…

Read More

ഖത്തറിലെ അമേരിക്കന്‍ താവളം ഇറാന്‍ ആക്രമിച്ചതിന് പിന്നാലെ ഗള്‍ഫ് മേഖലയിലെ വ്യോമഗതാഗതം നിലച്ചു. ഖത്തറും ബഹ്‌റൈനും കുവൈറ്റും വ്യോമപാത അടച്ചു. തുടര്‍ന്ന് ഗള്‍ഫിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കുന്നതായി എയര്‍ ഇന്ത്യ അറിയിച്ചു. ഗള്‍ഫിലെ വ്യോമഗതാഗതം നിലച്ച പശ്ചാത്തലത്തില്‍ ഈയടുത്ത് ഗള്‍ഫിലേക്ക് യാത്ര ചെയ്യാനിരിക്കുന്ന യാത്രക്കാര്‍ അതത് എയര്‍ലൈന്‍ സര്‍വീസുകളുമായി ബന്ധപ്പെടണമെന്ന് തിരുവനന്തപുരം വിമാനത്താവളം മുന്നറിയിപ്പ് നല്‍കി. തിരുവനന്തപുരത്ത് നിന്ന് ബഹ്‌റൈനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനവും തിരിച്ചുവരികയാണ്. കൊച്ചിയില്‍ നിന്ന് നാളെ പുലര്‍ച്ചെ 4.15 ന് ഖത്തറിലേക്ക് പുറപ്പെടേണ്ട ഖത്തര്‍ എയര്‍വേസ് സര്‍വീസ് റദ്ദ് ചെയ്തു.

Read More