ഓസ്ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ കെയ്ന്‍ റിച്ചാര്‍ഡ്സണ്‍ന്റെ കൊറോണ പരിശോധനാ ഫലം പുറത്ത്. താരത്തിന് വൈറസ് ബാധ ഇല്ലെന്നാണ് സ്ഥിരീകരണം. കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ താരം കാണിച്ചതിനെ തുടര്‍ന്ന് താരത്തെ പരിശോധനക്ക് വിധേയമാക്കിയിരുന്നു. തുടര്‍ന്നാണ് താരത്തിന് കൊറോണ ഇല്ലെന്ന സ്ഥിരീകരണം വന്നത്. അതെ സമയം കൊറോണ വൈറസ് ബാധ സംശയത്തെ തുടര്‍ന്ന് താരം ഇന്ന് നടന്ന ന്യൂസിലാന്‍ഡിനെതിരായ ഏകദിന മത്സരത്തില്‍ കളിച്ചിരുന്നില്ല.
ഓസ്ട്രേലിയന്‍ ടീമിന്റെ കൂടെ ദക്ഷിണാഫ്രിക്കയില്‍ പര്യടനം നടത്തിയ കെയ്ന്‍ റിച്ചാര്ഡ്സണ് തിരിച്ച് ഓസ്ട്രേലിയയില്‍ എത്തിയപ്പോഴാണ് കൊറോണ വൈറസ് ബാധയുടെ ലക്ഷണമായ തൊണ്ടവേദന ഉണ്ടെന്ന് മെഡിക്കല്‍ ടീമിനെ അറിയിച്ചത്. തുടര്‍ന്ന് നടന്ന ടെസ്റ്റില്‍ താരത്തിന് വൈറസ് ബാധ ഇല്ലെന്ന് കണ്ടതോടെ താരത്തെ ഹോട്ടലില്‍ നിന്ന് വിട്ടയക്കുകയും താരം പരമ്പരയിലേക്ക് തിരിച്ചെത്തുകയും ചെയ്തു. തുടര്‍ന്നുള്ള മത്സരങ്ങള്‍ക്ക് വേണ്ടി താരം ഓസ്ട്രേലിയന്‍ ടീമിനൊപ്പം തുടരും.