സിഡ്നി: ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയ്ന് വോണ്‍ അന്തരിച്ചു. 52 വയസായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം. തായ്ലന്റിലെ വില്ലയില്‍ വെച്ചാണ് വോണിന്റെ മരണം സംഭവിച്ചത്. പ്രതികരണശേഷിയില്ലാതെ കിടക്കുന്ന നിലയില്‍ വോണിനെ കണ്ടെത്തുകയായിരുന്നു.
ലോകം കണ്ട എക്കാലത്തെയും മികച്ച സ്പിന്നര്‍മാരില്‍ ഒരാളായിരുന്നു ഷെയ്ന് വോണ്‍. 145 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും 708 വിക്കറ്റുകളാണ് വോണ്‍ സ്വന്തമാക്കിയത്. 71 റണ്‍സ് വഴങ്ങി 8 വിക്കറ്റുകള്‍ വീഴ്ത്തിയതാണ് മികച്ച ബൗളിംഗ് പ്രകടനം. ഏകദിനത്തില്‍ 194 മത്സരങ്ങളില്‍ നിന്നും 293 വിക്കറ്റുകളും വോണ്‍ സ്വന്തമാക്കിയിട്ടുണ്ട്. ഐപിഎല്ലിലും വോണിന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു. 55 മത്സരങ്ങളില്‍ കളത്തിലിറങ്ങിയ വോണ്‍ 57 വിക്കറ്റുകളാണ് സ്വന്തമാക്കിയത്.