തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവത്തോട് അനുബന്ധിച്ചുള്ള കലാപരിപാടികൾക്ക് മോഹൻലാൽ തിരിതെളിക്കും. അടുത്ത മാസം ഒൻപതിന് വൈകീട്ട് ആറ് മണിയ്ക്കാണ് കലാപരിപാടികളുടെ ഉദ്ഘാടനം ഫെബ്രുവരി 17 നാണ് പൊങ്കാല മഹോത്സവം.
പൊങ്കാല മഹോത്സവത്തിന്റെ ഒന്നാം ദിവസം രാവിലെ 10.50 നാണ് കാപ്പ് കെട്ടി കുടിയിരുത്തൽ. ഇതോടെ പൊങ്കാല മഹോത്സവത്തിന് തുടക്കമാകും. കൊറോണ സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചാകും പരിപാടികൾ. പൊങ്കാല ദിവസം രാവിലെ 10.50 നാണ് പൊങ്കാല അടുപ്പിൽ തീ പകരുന്നത്. ഉച്ചയ്ക്ക് 1.20 നാണ് പൊങ്കാല നിവേദ്യം. ഫെബ്രുവരി 18 നാണ് പൊങ്കാല മഹോത്സവത്തിന് സമാപനമാകുക.
അതേസമയം ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളോടെയാകും ആറ്റുകാൽ പൊങ്കാല നടത്തുക. ആചാരങ്ങൾക്ക് തടസ്സമില്ലാത്ത രീതിയിൽ പൊങ്കാല വീടുകളിൽ അർപ്പിക്കുന്നതിനാണ് മുൻഗണന നൽകുുന്നതെന്ന് മന്ത്രി ശിവൻകുട്ടി പറഞ്ഞിരുന്നു.