തിരുവല്ല: കേരളത്തിൽ വീണ്ടും നരബലിക്ക് ശ്രമം നടന്നതായി റിപ്പോർട്ട്. തിരുവല്ല കുറ്റപ്പുഴയിലാണ് ആഭിചാര കർമ്മം നടന്നത്. കൊച്ചിയിൽ താമസിക്കുന്ന കുടക് സ്വദേശിനിയെയാണ് നരബലിക്ക് ഇരയാക്കാൻ ശ്രമിച്ചത്. എന്നാൽ യുവതി തലനാരിഴയ്ക്ക് നരബലിയിൽ നിന്നും രക്ഷപെട്ടു. അമ്പിളി എന്ന ഇടനിലക്കാരിയാണ് യുവതിയെ തിരുവല്ലയിൽ എത്തിച്ചത്.
ഡിസംബർ 8 ന് അർധരാത്രിയാണ് സംഭവം നടന്നത്. ഭർത്താവുമായുള്ള പ്രശ്നം പരിഹരിക്കാൻ പൂജ നടത്താം എന്ന് പറഞ്ഞ് യുവതിയെ വിളിച്ചു വരുത്തുകയായിരുന്നു. നരബലിക്ക് ശ്രമിക്കുന്നതിനിടെ യുവതി ഇവിടെ നിന്നും രക്ഷപെടുകയായിരുന്നു.