തിരുവനന്തപുരം: തന്നെ രാജ്യദ്രോഹിയാക്കാൻ ചിലരുടെ ഭാഗത്ത് നിന്നും ശ്രമം നടക്കുന്നതായി കെ.ടി ജലീൽ എംഎൽഎ. നിയമസഭയിലെ ചില അംഗങ്ങൾ അതിന് ചൂട്ടുപിടിച്ചത് വേദനാജനകമാണന്നും ജലീൽ പറഞ്ഞു. നിയമസഭയിൽ സംസാരിക്കുന്നതിന് ഇടയിലായിരുന്നു കെ.ടി. ജലീലിന്റെ പ്രതികരണം.
” ‘ഇന്ത്യൻ അധിനിവേശ’ എന്ന വാക്ക് എന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ഒരിടത്തും ഉപയോഗിച്ചിട്ടില്ല. പക്ഷേ, ഞാനത് പിൻവലിച്ചു. രാജ്യത്ത് സാമുദായിക ധ്രുവീകരണമോ കുഴപ്പങ്ങളോ ഉണ്ടാകാതിരിക്കാനാണ് ഇത് ചെയ്തത്. ന്നിട്ടും എന്നെ വിടാന്‍ തല്‍പ്പര കക്ഷികള്‍ തയ്യാറല്ല. എന്റെ ഉമ്മയുടെ ഉപ്പ ഒരു പട്ടാളക്കാരനായിരുന്നു, അത്തരമൊരു കുടുംബ പശ്ചാത്തലത്തിൽ നിന്നാണ് ഞാൻ വരുന്നത്,” ജലീൽ പറഞ്ഞു.
“എന്റെ ഉമ്മയുടെ ഉപ്പ ബ്രിട്ടീഷ് വിരുദ്ധ പ്രസ്ഥാനത്തിൽ പങ്കാളിയായിരുന്നു. അതിന്റെ പേരിൽ 12 വർഷം ജയിലിൽ കിടന്നു,” ജലീൽ അനുസ്മരിച്ചു. വർത്തമാനകാലത്ത് എന്താണ് പറയുന്നതെന്നല്ല, ആരാണ് അത് പറയുന്നതെന്നാണ് ആളുകൾ നോക്കുന്നതെന്നും ജലീൽ പറഞ്ഞു.