മലപ്പുറം: കൊണ്ടോട്ടിയിൽ പെൺകുട്ടിയെ ബലാത്സംഗ ചെയ്യാൻ ശ്രമിച്ച കേസിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. പ്രതിയെ കണ്ടാൽ തിരിച്ചറിയാൻ കഴിയുമെന്ന് പെൺകുട്ടി പറഞ്ഞു.
കണ്ടു പരിചയമുള്ള ആളാണ് പ്രതിയെന്ന് പെൺകുട്ടി പറഞ്ഞതായി സംഭവസ്ഥലത്തെ അയൽവാസി ഫാത്തിമ ടീച്ചർ പറഞ്ഞിരുന്നു. ഇന്നലെ ഉച്ചക്കാണ് കോട്ടുക്കരയിൽ 22 കാരിയായ പെൺകുട്ടിയെ റോഡിൽ നിന്നും ബലമായി പിടിച്ചു കൊണ്ടുപോയി ബലാത്സംഗം ചെയ്യാൻ ശ്രമിച്ചത്.