ഇരിക്കൂര്‍: 13 കാരിയായ പെൺകുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വോളിബോള്‍ കോച്ചിനെതിരെ കേസെടുത്തു. പടിയൂര്‍ സ്വദേശി ഗോവിന്ദനെതിരെയാണ് (60) പൊലീസ് കേസെടുത്തത്. ഇരിക്കൂര്‍ പൊലീസാണ് കേസെടുത്തത്.
ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. നിടിയോടി ചടച്ചിക്കുണ്ടം ഗ്രൗണ്ടില്‍ വെച്ച് വോളിബോൾ പരിശീലനത്തിനിടെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായാണ് പരാതി. പെണ്‍കുട്ടി വീട്ടില്‍ അറിയിച്ചതിനെ തുടര്‍ന്ന്, വീട്ടുകാര്‍ കണ്ണൂര്‍ ചൈല്‍ഡ് ലൈനില്‍ വിവരം അറിയിക്കുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ അധികൃതരുടെ നിര്‍ദ്ദേശപ്രകാരമാണ് പൊലീസ് ഗോവിന്ദനെതിരെ കേസെടുത്തത്. സംഭവത്തില്‍, അന്വേഷണം പുരോഗമിക്കുകയാണെന്ന് ഇരിക്കൂര്‍ ഇന്‍സ്പെക്ടര്‍ വി.പി സിബീഷ് പറഞ്ഞു.